Wednesday, February 9, 2011

വെര്‍തറുടെ ദു:ഖം നമ്മുടെയും..


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

മുഴുവന്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയുമല്ലോ..

ഇവിടെ

22 comments:

  1. ഹാ, നല്ല മനപ്പൊരുത്തം , ഞാന്‍ syrinx വിസിറ്റ് ചെയ്യുക ആയിരുന്നു, അപ്പോഴേക്കും എന്‍റെ ബ്ലോഗില്‍ എത്തിയോ മുല്ല

    ReplyDelete
  2. മുല്ലേ,ഞങ്ങളെക്കൊണ്ട് വീണ്ടും ഇരട്ടി പണി എടുപ്പിക്കുകയാണല്ലോ? ഈ ലിങ്കിന്റെ കാര്യമാ ഉദ്ദേശിച്ചത്..

    താന്‍ ഇല്ലാതായാല്‍ ഷാര്‍ലെറ്റിന്റെ സ്ഥിതി എത്രത്തോളം വേദനാജനകമായിരിക്കും എന്നത് ഒരു നിമിഷം വെര്‍തെര്‍ ചിന്തിച്ചിരുന്നെങ്കില്‍...ഇത് വായിച്ചപ്പോള്‍ ഈ അടുത്ത് നമ്മളുടെ നാട്ടില്‍ നടന്ന ചില ആത്മഹത്യകള്‍ ഓര്‍ത്തു പോയി..അവരും ഇങ്ങനെ ഒറ്റപ്പെടുന്നവരെ ഓര്‍ത്തിട്ടുണ്ടാവില്ല അല്ലെ?

    ReplyDelete
  3. ഈ പുസ്തകത്തെപ്പറ്റി മുല്ല കൂടുതൽ പരിചയപ്പെടുത്തിയത് നന്നായി.

    ReplyDelete
  4. പുഷ്പാംഗദ്,ഞാന്‍ വാതില്‍ തുറന്നിരുന്നു. അബ്രക്ക ഡബ്ര.
    ഒരാള്‍ക്ക് എത്ര ബ്ലോഗാ...എന്റമ്മോ.സമ്മതിച്ചിരിക്കുന്നു.

    നന്നായ് അനീസാ..എന്നും ഉണ്ടാവട്ടെ ഈ പൊരുത്തം.

    ക്ഷമിക്ക് ഹാഷിക്കേ..അങ്ങനെ ലിങ്കിടാതെ ഇട്ടാല്‍ അവരെന്റെ പരിപ്പിളക്കും.

    നന്ദി മൊയ്ദീന്‍ അങ്ങാടി മുഖര്‍

    ReplyDelete
  5. പുസ്തകം വായിച്ചിട്ടില്ല.
    ആസ്വാദനം എന്ന നിലയില്‍ ഒക്കെ ആണ്.

    പുസ്തക പരിചയം അല്ലെങ്കില്‍ വായനക്കുറിപ്പ് എന്നാ നിലയില്‍ ആണെങ്കില്‍
    മുല്ലയുടെത് എളുപ്പപ്പണി ആയീന്നു പറഞ്ഞാല്‍ എന്നെ തല്ലരുത് :)

    ReplyDelete
  6. "വെര്‍തെറുടെ ദു:ഖങ്ങള്‍" വാങ്ങി വായിക്കാം അല്ലേ..
    പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.. വെര്‍തെറോട് എന്തോ ഒരു അടുപ്പം തോന്നുന്നു..
    ഏകാന്തത, വിഷാദം, ദു:ഖങ്ങള്‍ തുടങ്ങിയ ഭാവങ്ങള്‍ അല്ലെങ്കില്‍ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്..എഴുത്തിലും ജീവിതത്തിലും..
    നന്ദി മുല്ല...

    ReplyDelete
  7. കുറിപ്പ് സാധാരണം. അതിലുള്ള ഒരു സൂചന മുന്നോട്ടേക്കുള്ള ഒരു വഴി. വെര്‍തറിന്റെ കണ്ണില്‍ കൂടി മാത്രം കഥ പറയുന്ന ഗെഥെ. അപ്പോള്‍ ആല്‍ബര്‍ട്ടും ഷാര്‍ലറ്റിന്റെ വീക്ഷണം എന്താവാം. ആ ആലോചന പുരോഗമിച്ചെങ്കില്‍ കേവലം കഥ പറച്ചില്‍ എന്നതിലപ്പുറം വളരാമായിരുന്നു ഈ കുറിപ്പിന്.

    ReplyDelete
  8. മുല്ല നാട്ടുപച്ചയിലേയ്ക്ക് റഫര്‍ ചെയ്തപ്രകാരം വെര്‍തറിനെ അവിടെ പോയി വായിച്ചു.

    മുല്ലേ, എന്റെ കുട്ടിക്കാലത്തൊക്കെ ഗ്രാമവഴികളിലൂടെ ചെണ്ടയുമടിച്ചുകൊണ്ട് ഒരാള്‍ എല്ലാ ആഴ്ച്ചയും വരും. സിനിമ മാറുന്നതിന്റെ പ്രചരണം. നോട്ടീസ് സിനിമയിലെ അല്‍പ്പം കഥയെഴുതിയിട്ടുണ്ടാവും. അതിന്റെ അവസാനം ഇങ്ങിനെ: “ശേഷം ഭാഗം വെള്ളിത്തിരയില്‍...”

    മുല്ലയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ആ നോട്ടീസാണ് ഓര്‍മ്മ വന്നത്. (കഥയുടെ ത്രെഡ് കേട്ടിട്ട് മുട്ടത്ത് വര്‍ക്കിയെ ഓര്‍ത്തുപോയി)

    ReplyDelete
  9. അതെ മുല്ലേ ..വെര്‍തറുടെ പ്രേമത്തിന്റെയും അനന്തര വിക്ഷോഭങ്ങളുടെയും കഥ പറയുന്ന ഗേഥെയുടെ നോവല്‍ മലയാളത്തില്‍ ഇറങ്ങി എന്ന
    ഒരു വിവരം മാത്രം തരാതെ കുറച്ചു കൂടി ആ അനുഭവങ്ങളിലേക്ക്‌ ആഴത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ മികച്ച ഒരു ആസ്വാദനം ആകുമായിരുന്നു..ഗുളിക രൂപത്തില്‍ ആയിട്ടുപോലും ഇത് മുല്ലയുടെ അറിവും കഴിവും എടുത്തുകാട്ടുന്നുണ്ട് എന്ന് സമ്മതിച്ചുതരാന്‍ സന്തോഷമേയുള്ളൂ ..:)

    ReplyDelete
  10. ഹന്‍ല്ലത്ത്, പുസ്തകം വായിക്ക്,നിന്റെ മുറിവുകള്‍ക്ക്( കവിതക്കാണേ)അത് ഗുണം ചെയ്യും.പിന്നെ ചെറിയ ഒരു കുറിപ്പേ ഞാന്‍ ഉദ്ദേശിച്ചുള്ളു. പരത്തിപ്പറഞ്ഞ് നിങ്ങളുടെ ക്ഷമ പരീക്ഷീകണ്ടല്ലോ. പിന്നെ അതെന്റെ കാഴ്ച്ചപ്പാട് ആണു, നിങ്ങള്‍ വായിക്കുന്നത് വേറോരു കണ്ണിലൂടെയാവാം.വേറൊരു ആംഗിളില്‍.നിങ്ങളീല്‍ പുസ്തകം വായിക്കാനുള്ള ഒരു ആകാംക്ഷ ഉണ്ടാക്കുക.അത്രേയുള്ളു.
    (ഹോ. ഇത്രേം എഴുതാനുള്ള ബന്ധപ്പാട് എനിക്കേ അറിയൂ..)

    മഹേഷ്,വാങ്ങിക്കോളൂ.കാശ് പോകില്ല.പിന്നെ അതും വായിച്ച് ആത്മഹത്യ ചെയ്യണമെന്നൊന്നും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല .അങ്ങനെയൊരു ആരോപണം പുസ്തകത്തെ പറ്റിയുണ്ടെങ്കിലും എനിക്കങ്ങനെ തോന്നിയില്ല.വായിച്ച് കഴിഞ്ഞ് കുറച്ച് നേരം ഞാന്‍ മിണ്ടാനാകാതെ ഇരുന്നു പോയിയെന്നത് ശരിയാണു.അതിനപ്പുറം പോണ്ട.

    ഓരില, ഗെഥെ അതോ ഗോയിഥയോ..?എം കൃഷ്ണന്‍ നായരുണ്ടായിരുന്നേല്‍ ചൊദിക്കാമായിരുന്നു.പുസ്തകം പറയുന്നത് വെറ്തറുടെ കാഴ്ച്ചപ്പാടുകളാണു. ഷാര്‍ലെറ്റിന്റേയും ആല്‍ബെര്‍ട്ടിന്റെയും വിഷമങ്ങളെ പരാമര്‍ശിക്കുന്നതേയുള്ളു. ഞാനതൊക്കെ ഊഹിച്ചെഴുതി ഗെഥെയുടെ സമാധാനം കെടുത്തണോ..സംഭവം താങ്കള്‍ പറഞ്ഞത് നല്ല ആശയമാണു. എന്നാലും ഒരു ധൈര്യക്കുറവ്.

    ജാസ്മിക്കുട്ടി നന്ദി.

    ReplyDelete
  11. അജിത്ത്ജീ, നാട്ടുപച്ചേല്‍ കിടക്കുന്ന ഒരു മാറ്റര്‍ അങ്ങോട്ട് ലിങ്കിടാതെ എന്റെ ബ്ലൊഗില്‍ ഇടുന്നത് മോശമല്ലെ. അവര്‍ക്കാണതിന്റെ റൈറ്റ്.
    പിന്നെ മുട്ടത്ത് വര്‍ക്കിയുടെ നോവലുകളൊക്കെ നല്ലതല്ലെ ജീവിതഗന്ധിയായ കഥകള്‍.എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ശൈലി അദ്ദേഹം ഉപയോഗിച്ചു അത്രേയുള്ളു.അദ്ദേഹത്തിന്റെ മോളിക്കുട്ടിയേയും ശോശാമ്മയേയുമൊക്കെ പ്രേമിക്കാത്ത ആണുങ്ങളുണ്ടായിരുന്നോ അക്കാലത്ത് നാട്ടില്‍.സത്യം പറ അജിത്ത്ജീ ,അന്നൊക്കെ താങ്കളുടെ മനസ്സിലെ പ്രണയ നായികക്ക് ആരുടെ രൂപമായിരുന്നു. ഒരേ ശൈലി,ഒരേ പ്രണയം വഞ്ചന എന്നൊക്കെ കുറ്റങ്ങളുണ്ടായിരുന്നെങ്കിലും മലയാള നോവല്‍ സാഹിത്യത്തെ വളര്‍ത്തുന്നതില്‍ മുട്ടത്ത് വര്‍ക്കിക്കും പങ്കുണ്ട്.പുസ്തകങ്ങളെ പറ്റിയാണേല്‍ ഞാനിങ്ങനെ പറഞ്ഞു പറഞ്ഞ് കാട് കേറും.എന്താണൊ എന്തോ അപ്പോ കാണാം ഒരു ബാധ കൂടുന്നത്.

    രമേശ് ജീ.ഇതിനുള്ള മറുപടി ഓരിലയോട് പറഞ്ഞത് തന്നെ.അതിനുള്ള കപ്പാസിറ്റി ഇല്ല.
    പുസ്തകം വായിച്ച് കുറച്ച് നേരം തരിച്ചിരുന്നു.പിന്നെ ഒരു മൂച്ചിനു എഴുതിയതാണത്.പിന്നെ അതിലേക്ക് നോക്കിയിട്ടില്ല.
    നന്ദി നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്ക്.

    ReplyDelete
  12. പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'വെര്‍തറുടെ ദു:ഖം'ഒരെണ്ണം ഇങ്ങെടുത്തെ...

    അങ്ങോട്ടോടിയതിന് {മരുപ്പച്ച}നഷ്ടമൊന്നും ഉണ്ടായില്ല.

    ReplyDelete
  13. അപ്പോൾ വെർതറൂടെ വേർഷൻസ് ഇനി മലായാളികൾക്കും നുണയാം അല്ലേ..

    എന്തായാലും ആഴത്തിൽ പോയില്ലെങ്കിലും.. നല്ലൊരു മുഖവുര ഈ നോവലിൽ ഇറങ്ങി മുങ്ങിത്തപ്പിയെടൂത്ത് കാഴ്ച്ചവെച്ചതിൽ അഭിനന്ദനം കേട്ടൊ മുല്ലേ..

    ReplyDelete
  14. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! നാട്ടുപ്പചയിലും പോയിരുന്നു.
    വയിച്ചു.
    പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത് നല്ലതു തന്നെ! ആശംസകൾ!

    ReplyDelete
  15. ഏകാന്തത, വിഷാദം, ദു:ഖങ്ങള്‍ എന്നിവയുടെ കൂടെ പിറപ്പായ വെര്‍തറുടെ പ്രേമം അവസാനം ആത്മഹത്യയില്‍ കലാശിച്ചു.
    നല്ലൊരു നോവലിനെ പരിചയപ്പെടുത്തി തന്ന മുല്ലക്ക് ആശംസകള്‍. പുസ്തകം കിട്ടിയാല്‍ വായിക്കുന്നതാണ്. ശ്രമിക്കട്ടെ...

    ReplyDelete
  16. "ഈ നിമിഷത്തില്‍ നമ്മുടെ മനസ്സിനും ശരീരത്തിനും മായികമായ ആഹ്ലാദങ്ങള്‍ പകര്‍ന്നുതരുന്ന അതേ കാര്യങ്ങള്‍ തന്നെയാണു ,അടുത്ത് നിമിഷങ്ങളില്‍ നമ്മെയാകമാനം സങ്കടക്കടലില്‍ ആഴ്ത്തുക
    എന്ന് അയാളുടെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു."

    പ്രണയത്തിന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനവും ശരി തന്നെ.I don't get enough right malayalam words to express it. So here we go.
    One moment you feel intoxicated with a celestial feeling of pleasure, on another turn, you feel tormented with a pain so persistent that you begin to think of seeing an end to it all. To pay back with your own dear life, n you feel the dampness in the corners of your eyes n you hate yourself for that self-pity.
    oh, ‘ve been there. the deja vu kills once more.

    ReplyDelete
  17. പുസ്തക പരിചയം എന്ന നിലയില്‍ ഈ കുറിപ്പ് ഗുണകരമാണ് മുല്ല. എന്നാല്‍, ഇത്തിരി കൂടി വ്യത്യസ്തത ആ പുസ്തകം അര്‍ഹിക്കുന്നു എന്ന് തോന്നി. അതാണ് അങ്ങിനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയത്. സാഹസം എന്ന നിലയിലല്ല അത് കണ്ടത്.
    ആ കുറിപ്പിന് ഒരു സാധാരണത്വമുണ്ട്. കഥ കൊണ്ടുമാത്രം ഒരു നോവലിനെ അടയാളപ്പെടുത്തുന്ന പതിവു രീതി. എന്നാല്‍, കുറിപ്പില്‍ പറഞ്ഞ ആ സാധ്യത ആ സാധാരണത്വത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. ആ വഴിക്ക് നടക്കാനുള്ള കെല്‍പ്പ് ഉണ്ടെന്ന തിരിച്ചറിവിലായിരുന്നു അയ്യോ, ആ വഴിക്ക് പോവാമായിരുന്നു
    എന്ന് തോന്നിച്ചത്. ചോദിച്ചത്.

    ഇനി ഗെഥെ. അങ്ങിനെയാണ് വായിച്ച ഓര്‍മ്മ. ജര്‍മന്‍ ഭാഷയല്ലേ തോന്നുംപടിയാവും നമ്മുടെ ആളുകള്‍ ഉച്ചരിച്ചത്.
    ഇപ്പാള്‍, വെറുതെ അതിന്റെ ഉച്ചാരണം തിരഞ്ഞു.
    വിക്കിപീഡിയയില്‍ അത് ഗോയ്ഥെ.http://en.wikipedia.org/wiki/Johann_Wolfgang_von_Goethe

    മറ്റൊരിടത്ത് അത് ഗൂഥൂ. http://inogolo.com/query.php?desc=571&key=1

    ശരി ഉച്ചാരണം എന്താണാവോ.

    ReplyDelete
  18. പുസ്തകം വായിക്കാതെ തന്നെ വളരെ കുറച്ച് വരികളില്‍ വലിയൊരു കഥയെ പകര്‍ത്തി തന്നതിന് നന്ദി.
    വേര്തരറുടെ ചിന്തകള്‍ നന്മയുടെതെന്കിലും അത്തരം ചിന്തകള്‍ നിറഞ്ഞ മനസ്സുകള്‍ക്ക്‌ അവസാനം നിരാശ സമ്മാനിക്കുന്നില്ലേ ആത്മഹത്യയിലൂടെ എന്ന് എനിക്ക് തോന്നി.

    ReplyDelete
  19. നാമൂസെ ഇടികിട്ടും നാട്ടുപച്ചയെ മരുപച്ച ആക്കിയാല്‍

    മുകുന്ദന്‍ ജീ നന്ദി അവിടെ പോയി വായിച്ഛതിനും അഭിപ്രായത്തിനും

    സജീം നന്ദി

    എളയോടന്‍ ,വായിക്കൂ

    സലാംജീ. നടന്നു തീര്‍ത്ത ആ വഴികളിലൂടേ,
    എന്നോ കേട്ടു മറന്ന ആ ശീലുകളിലൂടെ വെറുതെ ഒന്ന് തിരിച്ച് നടന്നൂടെ താങ്കള്‍ക്ക്. ഞങ്ങളതൊക്കെ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
    ആശംസകള്‍

    നാഷു നന്ദി
    റാംജിജീ, ഞാന്‍ പറഞ്ഞില്ലെ ഗെഥെയെ പറ്റി എക്കാലത്തേയും ആരോപണങ്ങളാണത്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന്.
    സ്വതേ നിരാശയിലായിലാണ്ടവരെ ഒന്നൂടെ അങ്ങനെയാക്കുന്നു എന്ന്. ഗെഥെയുടെ ആത്മകഥാപരമായ പുസ്തകമായത് കൊണ്ടാവും അങ്ങനെ. ഓരോരുത്തരും കാര്യങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനു അനുസരിച്ചിരിക്കും ബാക്കിയൊക്കെ. ഇതൊരു ലോക ക്ലാസ്സിക്കാണെന്നൊന്നും എനിക്ക് അഭിപ്രായമില്ല. അതില്‍ നിന്നും നമുക്ക് എന്തു കിട്ടുന്നു എന്നതാണു മുഖ്യം. കഥ പറയുന്ന രീതി, വാചകങ്ങളുടേ ഘടന, ഉപമകള്‍ ഉപയോഗിക്കേണ്ട വിധം അങ്ങനെ..
    ഗെഥെ, മോപ്പസാങ്ങ്, ഫൊക്ക്നര്‍, ഹെമിഗ് വേ എന്നിവെരൊക്കെ അക്കാര്യത്തിനു നല്ല സ്പെസിമനുകളാണു.
    നന്ദി റാംജി ജീ ഈ നിരീക്ഷണത്തിനു.

    ReplyDelete
  20. ഈ പുസ്തകത്തെപ്പറ്റി മുല്ല കൂടുതൽ പരിചയപ്പെടുത്തിയത് നന്നായി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..