Friday, May 30, 2008

എത്രയും പ്രിയപ്പെട്ട ........വായിച്ചറിയാന്‍if you really want to touch one,send them a letter.


പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യമാണേ...........എപ്പടി?

Wednesday, May 28, 2008

ദൈവമേ എന്തൊരു അനുസരണ

കോഴിക്കോട്ട് വന്ന ആദ്യ നാളുകള്‍,ഇടക്ക് ടൌണില്‍ പോകുമ്പോള്‍ കാണാം ചില കടകള്‍ക്ക് മുമ്പില്‍
ഒരു നീണ്ട ക്യു:എന്താ അവിടെ പരിപാടീന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..ഇവിടെ ചക്കോരത്കുളതുമുണ്ടായിരുന്നു
ഒരെണ്ണം.
എന്ത് അനുസരണയോടെയാണെന്നോ ആളുകള്‍ വരിയില്‍ നില്‍ക്കുന്നത്,ഉന്തും തള്ളുമില്ല,വാക്കേറ്റങ്ങളില്ല,
അനാവശ്യ സംസാരങ്ങളില്ല!പിന്നെയല്ലേ കാര്യം തിരിഞ്ഞത്,കള്ള് വാങ്ങാനാ ആളോള് ക്യു നില്‍ക്കണത്!
അമ്പമ്പൊ..

ആത്മീയ കച്ചവടവും മുസ്ലിമും

ഒരു മുസ്ലിമിനും തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഒരു ഇടനിലക്കാരന്റ്റെ ആവശ്യമില്ലന്നിരിക്കെ
എന്തിനീ ആത്മീയ നേതാക്കള്‍.പ്രവാചകന്‍ തന്റെ അനുയായികളെ നയിച്ചിരുന്ന പോലെയാണൊ
ഇന്നത്തെ ആത്മീയ നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ ചെയ്യുന്നത്.റസൂലിനു ആകെ ഒരു ജോഡി ഉടുപ്പാണു
ഉണ്ടായിരുന്നത്!വയര്‍ നിറച്ച് ഭക്ഷണം കഴിച്ചിരുന്ന ദിവസങ്ങള്‍ ചുരുക്കം.കിടന്നുറങ്ങിയിരുന്നത് ഈന്തപ്പനയുടെ
ഓലയില്‍!ലാളിത്ത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഇന്നത്തെ നേതാക്കന്മാരോ?കൊട്ടാരം പോലുള്ള വീട്,സഞ്ചരിക്കാന്‍ ബെന്‍സ് കാര്‍,നാലു നേരം മ്രിഷ്ട്ടാന്ന ഭോജനം!
അസുഖം വന്നാല്‍ ചികിത്സ അങ്ങ് അമേരിക്കയില്‍!അന്നേരം ഈ മന്ത്രവും ഉറുക്കും യുനാനിയൊന്നും പോര!
തീര്‍ച്ചയായും പണ്ഡിതന്മാര്‍ വേണം നമുക്ക്,ബന്ധപ്പെട്ട മേഖലകളിലെ സംശയനിവാരണത്തിനു.
അല്ലാതെ ഒരു ഇടനിലക്കരനായി നിന്നു ഉടലോടെ സ്വര്‍ഗത്തിലേക്ക് കയറ്റിവിടാനല്ല.

Friday, May 23, 2008

ആള്‍ ദൈവങ്ങളും സ്ത്രീകളും

കാര്യം പക്കാ രാഷ്ട്രീയക്കാരനാണെങ്കിലും സുധാകരന്‍ ഇപ്പൊ പറഞ്ഞത് കാര്യം.
ഇവിടത്തെ കുണ്ഠലിനി ഉണര്‍ത്താന്‍ ഞാന്‍ മാത്രം മതി എന്നു പറയുന്ന,കയ്യിനെല്ലുള്ള ,
ആണുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഈ പെണ്ണുങ്ങള്‍,ആള്‍ദൈവങ്ങളെ തേടി പോകുമോ?
അതിനു ആനിരാജ ദേഷ്യപ്പെട്ടിട്ടെന്ത് കാര്യം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് അവനവനില്‍ നിന്നു തന്നെയാണു,ഇത് പോലുള്ള
അന്ധവിശ്വാസങ്ങള്‍,അബദ്ധധാരണകള്‍ പിന്നെ കുശുമ്പ്,കുന്നായ്മ ഇത്യാദികളീല്‍ നിന്നും.
അതിനു മനസ്സ് വിശാലമാക്കുക,മനസ്സിന്റെ വാതിലുകളൊക്കെ തുറന്നിട്ടേക്കുക
കാറ്റും വെളിച്ചവും കടക്കട്ടെ.
ഭര്‍ത്താവിനു തന്നോട് സ്നെഹം തോന്നാന്‍ സന്തൊഷ് മധവന്റെയടുത്ത് പോയി
നഗ്നപൂജ നടത്തിയിട്ടെന്ത് കാര്യം?അന്നെരം അക്കാര്യമങ്ങ് സ്വന്തം ബെഡ് റൂമില്‍ നടത്താനുള്ള
ആര്‍ജവം പെണ്ണുങ്ങള്‍ കാണിക്കുക.ഒരു വെറും പക്കാ യാഥാസ്തിക ഫെമിനിസ്റ്റാവാതെ
സ്വന്തം ഊര്‍ജത്തെ പെണ്ണുങ്ങള്‍ തിരിച്ചറിയണം.

തുപ്പലുപ്പാപ്പ

മാധ്യമങ്ങളിലിപ്പോ സന്തോഷ് മാധവനും,ഷൂട്ടിങ്ങ് സ്വാമിയുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണു.
ഇതിനിടെ മാധ്യമങ്ങള്‍ കാണതെ പോയ ഒരു കൂട്ടരുണ്ട്.തുപ്പലും വെളിച്ചെണ്ണയുമൊക്കെ
വിതരണം ചെയ്ത് കാശ് പിഴിയുന്ന ഒരു കൂട്ടര്‍,കള്ള മുസ്ലിയാക്കന്മാരും,ഉസ്താദ്മാരും.
ജനങ്ങളുടെ അജ്ഞ്ത മുതലാക്കുന്ന കള്ള ബട്ക്കൂസുകള്‍.
മുക്കത്തിനടുത്ത് കുറച്ച് കാലമായ് വിലസുന്ന ഒരു പഹയനാണു തുപ്പലുപ്പാപ്പ.
ദര്‍ശനത്തിന് വരുന്നവര്‍ക് മൂപ്പര്‍ കൊടുക്കുന്നത് സ്വന്തം തുപ്പല്‍ വീഴ്ത്തിയ വെള്ളം!
എന്തൊരു തിരക്കാണത്രെ അത് വാങ്ങികുടിക്കാന്‍.കഷ്ടം എന്നല്ലാതെ എന്താ പറയുക.
ഇനിയെന്നാണ് നമ്മുടെ ജനങ്ങള്‍ക്ക് ബോധം വരിക?

ഇവര്‍ക്കൊക്കെ പിറകില്‍ ഒരു കൂട്ട്ം ആളുകളുണ്ട്.ജനങ്ങളൊരിക്കലും
സത്യമറിയരുതെന്നു ശാഠ്യമുള്ളവര്‍,അവരെയാണു മാധ്യമങ്ങള്‍ പുറത്ത്
കൊണ്ട് വരേണ്ട്ത്.അല്ലതെ സന്തോഷ് മധവന്റെ കൂടെ ആരൊക്കെ കിടന്നു എന്നല്ല.

Thursday, May 22, 2008

പ്രണയം

അവനിന്നലെയും വിളിച്ചിരുന്നു
ഒരു പാട് കുറ്റപ്പെടുത്തിയെന്നെ
അവന്റെ പ്രണയം തട്ടിയുണര്‍ത്തി
ഒന്നുമറിയാത്ത് പോലെ ഞാന്‍
കടന്നുപോകുന്നുവെന്നു;
അവനറിയില്ല ഒന്നും
എന്റെയുള്ളിലെ വിങ്ങല്‍,
വെളിപ്പെടുത്താന്‍ പറ്റാത്ത എന്റെ സ്നേഹം;

Tuesday, May 20, 2008

ചിക്കന്‍ ദില്‍ക്കുഷ്

ആവശ്യമുള്ളവ

1. ചിക്കന്‍ 250gm
2. സവാള 3.ചെറുതായ് അരിഞ്ഞത്
3.റ്റൊമാറ്റൊ 3.മിക്സിയില്‍ അടിക്കുക
4.മുളക് പൊടി 4 സ്പൂണ്‍
5.ഹല്‍ദി 1/2 “
6.ദനിയ 2 “
7. അണ്ടിപരിപ്പ് അരച്ചത് 1/4 കപ്പ്
8.ജിഞെര്‍ ഗാര്‍ലിക് പേസ്റ്റ് 1/2സ്പൂന്‍

ഇനി തുടങ്ങാം
സവാള നന്നായി വഴറ്റുക. അല്‍പ്പം ബട്ടറില് സവാള വഴറ്റിയാല്‍ രുചി കൂടും,പക്ഷെ തടി കൂടി കുപ്പായം വേറെ തുന്നേണ്ടി വരും എന്നുള്ളവര്‍ നമ്മടേ നാടന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക.നൊ പ്രോബ്ലം.‍അതിലേക്ക് 4.5,6,8 ചേരുവകള്‍ ചേര്‍ക്കുക,ഇളക്കാന്‍ മറക്കേണ്ട്,എന്നിട്ട് അരചു വെച്ചിരിക്കുന്ന റ്റൊമാറ്റൊ ചെര്‍ക്കുക.അതിലേക്ക് തന്നെ നോക്കി നില്‍ക്കുക,until oil bubbles on top,വന്നൊ?ഇനി അരച്ചു വെച്ച അണ്ടിപരിപ്പും, ചിക്കനും ചെര്‍ക്കുക.അടച്ചു വെച്ചെക്കണെ.....ഒരു 8 മിനുറ്റ് ഒരു ജഗജില്ലി ഡിഷ് തയ്യാര്‍.മല്ലിയില,അല്പം ക്രീം എന്നീ മേമ്പൊടിയൊക്കെ ചേര്‍ത്ത് ചൂടോടെ പ്രിയപ്പെട്ടവന്,അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ക്ക് വിളമ്പിക്കൊട്,നേരെ ദില്ലിലേക്ക് കയറിക്കൂടാം.

പൂവാലന്‍ പിടിച്ച പുലിവാല്‍

പതിവിലും തിരക്കുണ്ടായിരുന്നു അന്ന് കണ്ണൂര്‍-കൊയമ്പത്തൂര്‍
പാസഞ്ചറില്‍,വെസ്റ്റ് ഹില്ലില്‍ നിന്നും കയറിയതിനാല്‍ എനിക്ക് സൈഡ് സീറ്റ് തന്നെ കിട്ടി.
വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ഒരു താമിഴന്‍ ,ആറടി പൊക്കവും,കപ്പടാ മീശയും,
ആകപ്പാടെ ഒരു കൊട്ടേഷന്‍ ലുക്,രണ്ട് മൂന്ന് പെട്ടിയും ബാഗും ഞാനിരുന്നതിനു സമീപം
കൊണ്ടു വെച്ചു.വണ്ടി വെള്ളയില്‍ എത്തിയപ്പോ ഒരു ചെറുപ്പക്കാരന്‍ എന്റെ
എതിരെ വന്നിരുന്നു എന്നെ നോക്കി ചിരിച്ചു.ഇങ്ങനൊരാള്‍,ഇല്ല ,ഞാന്‍ മുങ്ങാംകുഴിയിട്ട്
തപ്പിയിട്ടും,നൊ രക്ഷ.ഞാന്‍ അറിയുന്ന ആളല്ല.അറിയാത്ത ആളുകളോട് ചിരിച്ചാലുള്ള
പൊല്ലാപ്പ് അറിയുന്നതോണ്ട് ഞാന്‍ ഒരു ബുക്കിലേക്ക് മുഖം പൂഴ്തി.
കൊഴിക്കോടെത്തിയപ്പോ നല്ല തിരക്കായി.തമിഴനെ കാണാനുമില്ല.ഈ പെട്ടിയൊക്കെ
എന്റേതന്ന മാതിരി ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു.ചെറുപ്പക്കാരന്‍ എഴുന്നേറ്റിട്ട്
ഞാന്‍ സഹായിക്കാം എന്നും പറഞ്ഞ് പെട്ടിയൊക്കെ മേലെ കേറ്റി വെചു.എനിക്ക് മിണ്ടാന്‍
സമയം കിട്ടീല്ല,അതിനു മുമ്പെ മൂപ്പര്‍ പണി പറ്റിച്ചു,എന്നെ നോക്കിയൊന്നു ചിരിച്ചു.
ഗുഡ് അങ്ങനെ വേണം ചെറുപ്പക്കാര്‍ എന്ന മട്ടില്‍ ഞാനെണ്ടെ ചുണ്ടൊന്നു കൊട്ടി കണ്ണിലൊരു
മന്ദസ്മിതം വരുത്തി.പയ്യനു ചെറിയൊരു കുളിര് ഫീല്‍ ചെയ്തോന്നൊരു സംശയം.
ഞാനൊന്നു മയങ്ങിയിട്ടുണ്ടാവണം,ഒരട്ടഹാസം കേട്ടാണു ഞ്ഞെട്ടിയത്,നമ്മുടെ കൊട്ടേഷന്‍ നിന്നു
വിറക്കുന്നു,തമിഴില്‍ പൂരതെറി,.പയ്യന്‍സ് നിന്നു വിയര്‍ക്കുന്നുണ്ട്.അവനെന്നെ ദയനീയമായി
നോക്കി.ഇനി കുറച്ച് കാലത്തേക്കെങ്കിലും അവനാരെയും പഞ്ചാരയടിക്കില്ല.അതൊറപ്പ്

Sunday, May 18, 2008

പ്രണയം

ഞാനൊരിക്കലും
അതിനെ തേടിയിട്ടില്ല
എപ്പോഴും അതെന്നെ
തേടി വരും
കാറ്റായ്
മഴയായ്
മഞ്ഞായ്

മുല്ലവള്ളി

പ്രഭാതതിലെ മഞിന്റെ ഒരു തുള്ളി വിള്ളലിനുള്ളിലേക്ക് കടന്നു ചെന്നപ്പോ സ്നെഹമസ്ര്ണമായ ഈ ഈര്‍പ്പത്തെ വിത്ത് സ്വീകരിച്ച് വലിച്ചെടുത്തു.എന്നിട്ട് വിത്ത് വിളീച്ചു പറഞ്ഞു “എനിക്കു വേരുകള്‍ മുളപ്പിച്ച് വളരണം”

പിന്നെ അതിനു വേരുകളുണ്ടായി
അസാധാരണമായ ഈ ചുറ്റ്പാടുകളില്‍ വേരുകള്‍ കടന്നു ചെല്ലാനുള്ള ഇടങള്‍ തേടി കണ്ടെത്തി.
ദ്രഡനിശ്ചയം ചെയ്ത വിത്ത് പൊട്ടിമുളച്ച്
പുതിയൊരു ജീവനായിത്തീര്‍ന്നു.
ഒരു സുപ്രഭാതത്തില്‍ അതൊരു പുല്‍കൊടിയായ്
പുറത്തേക്ക് തലനീട്ടി,സൂര്യനു നേരെ പുഞിരിച്ച്,
മഴക്കു നേരെ പൊട്ടിച്ചിരിച്ച്
കാറ്റില്‍ ഇലകള്‍ വീശി അഭിമാനത്തോടെ വിളംബരം ചെയ്തു,
ബൂലോകമേ ഞാനിവിടെയുണ്ട്.

Saturday, May 17, 2008

ഉള്ളടക്കം

എല്ലാവരുടേയും ഉള്ളിലുമുണ്ടൊരു കടല്‍
ചെവിയോര്‍ത്താല്‍ കേള്‍ക്കാം
നമുക്കതിന്റെ ഇരമ്പല്‍
അല്ലെങ്കില്‍ അറ്റം കാണാത്ത
ഒരു മരുഭൂമി
മണല്‍കാറ്റ് വീശുന്ന ഒച്ച കേള്‍ക്കാം നമുക്കവിടെ

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”. അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്. കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം. ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന് പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. ഈ രക്തപ്പണം കൊണ്ടാണു ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം. കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം, പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന ചോരയുടെ മണവും!!!

ബ്രെസ്ഫോര്‍ത്ത് എന്ന ഗ്രാമത്തിലെ ജോര്‍ജ് ബെറിഷ എന്ന യുവാവ്,തനെ അനിയനെ കൊന്നതിനു പകരമായ് ക്രീക്വെക്ക് കുടുംബത്തിലെ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്നതോടെയാണു കഥയാരംഭിക്കുന്നത്. ഇനി ജോര്‍ജിന്റെ ഊഴം,രക്തപ്പണം അടക്കാനായ് ഒറോഷിലേക്ക് പോകുകയാണയാള്‍. അതേ സമയം അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ നിന്നും മധുവിധു ആഘോഷിക്കാനായ് ഗ്രാമത്തിലെത്തുകയാണു എഴുത്തുകാരനായ ബൈസണും വധു ഡയാനയും. വഴിക്കു വെച്ച് അവര്‍ ഒറോഷിലേക്ക് പോകുന്ന ജോര്‍ജിനെ കണ്ടുമുട്ടുന്നു.ആ ആദിവാസി യുവാവിന്റെ കണ്ണുകളിലെ നിസ്സംഗതക്കുമപ്പുറം ഒളിപ്പിച്ച് വച്ചിരുന്ന സ്നേഹത്തിന്റെ കടല്‍, ഡയാന കാണുകയാണു, അവളിന്നുവരെ ദര്‍ശിക്കാത്തത്ര ആഴവും പരപ്പും അവളവിടെ കണ്ടു,അവളുടെയുള്ളില്‍ ജീവന്റെ ഒരു തിരി ദീപ്തമായ്..., അന്നുവരെ കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളേയും നിഷ്പ്രഭമാക്കിക്കോണ്ട് അതങ്ങനെ .....

പക്ഷെ അവള്‍ക്കറിയാം, തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്തതാണതെന്ന്, അവന്‍ മരണത്തിനു വിധിക്കപ്പെട്ടവന്‍... താനോ..മറ്റൊരാളുടെ സ്വന്തം .അതോടെ എന്നെന്നേക്കുമായ് ഡയാന മ്ലാനവതിയാകുകയാണു. മറിച്ച് ജോര്‍ജിലും ജീവിതത്തോടുള്ള അഭിനിവേശം നിറയുന്നു,.പക്ഷേ ..വ്യവസ്ഥികളെ മറികടക്കാനാവാതെ അവന്‍ മരണത്തിനു കീഴടങ്ങുകയാണു. ബൈസണും ഡയാനയും തിരിച്ച് ടിരാനയിലേക്ക് മടങ്ങുന്നു.., ഇനിയൊരിക്കലും ജീവിതം പഴയ പോലെയാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ...

പ്രഥമ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച അല്‍ബേനിയന്‍ എഴുത്തുകാരനാണു ഇസ്മായെല്‍ കാദെറെ. പ്രധാന കൃതികള്‍,ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി,പാലസ് ഓഫ് ഡ്രീംസ്,ത്രീ ആര്‍ച്ഡ് ബ്രിഡ്ജ്,ദ കണ്‍സെര്‍ട്.

ബ്രോക്കണ്‍ ഏപ്രില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എം.കെ.നസീര്‍ ഹുസൈന്‍.
പ്രസാധനം: റെയിന്‍ബോ പബ്ലിഷേഴ്സ്.

ഒരേയൊരു“ നോക്ക്”ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിച്ചു കളയും.അതറിയണെമെങ്കില്‍ ഇസ്മായെല്‍ കാദെരെയുടെ“ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ “വായിക്കുക.

Thursday, May 15, 2008

ബി പോസിറ്റീവ്

സ്വാഗതാര്‍ഹമായ ഒരു മാറ്റം സംഭവിക്കാനിരിക്കെ എന്തിനാണു
ഇട്ടെറിഞ്ഞു പോകുന്നതു?

അതെ,
അഗ്രിഗേറ്റര്‍ പിടിച്ചില്ലേങ്കിലും
ഞാനിനിയും ബ്ലോഗും

റോബര്‍ട്ട് എച്ച് ഷുള്ളര്‍

റോബര്‍ട്ട് എച്ച് ഷുള്ളറുടെ “വിജയത്തിനു അതിരുകളില്ല പരാജയം അന്തിമവുമല്ല”എന്ന പുസ്തകം വായിച്ചപ്പൊ തോന്നിയത്


എന്റെ സ്വപ്നം എന്റേതായിട്ട് മാത്രമാവണോ,അതോ;ഞാനത് ലോകത്തോട് വിളിച്ച് പറയണോ?തീരുമാനിക്കാന്‍ പറ്റുന്നില്ലെനിക്ക്!

ഒരു പക്ഷെ: സമയമായിട്ടുണ്ടാവില്ല,ഞാനും കാത്തിരിക്കുകയാണു ദൈവത്തൊടൊപ്പം.

ചെ

ഇനിയും എനിക്ക് വയ്യ എഴുതാന്‍.മടുത്തു.അരേയും കാണാതെ,ആരാലും കാണപ്പെടാതെ വയ്യ.പറയാന്‍ എനിക്കു ഒരു പാട് കാര്യങ്ങളുണ്ട്.പക്ഷെ ഈ അഗ്രിഗേറ്റര്‍ സമ്മതിക്കേണ്ടെ?എനിക്കു തോന്നുന്നതിനെ വെളിപ്പെടുത്താന്‍ അഗ്ഗ്രിഗേറ്റരിനാവില്ലായെങ്കില്‍ എന്തിനാണു വെരുതെ ബ്ലോഗുന്നത്?

Wednesday, May 14, 2008

പിരിവുകാര്‍

കൊഴിക്കോട്ടെ ആദ്യനാളുകള്‍.മിക്കവാറും ദിവസം വീട്ടില്‍ പിരിവുകാര്‍ കാണും.ഇത്ര മാത്രം സംഘടനകളുണ്ടോ ഈ നാട്ടില്‍?

ഒരു ദിവസം കോളിങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറന്നു,രണ്ടു മൂന്നു പേരുണ്ട്,സംശയമില്ല,പിരിവ് തന്നെ.
എന്നെയൊന്നു നോക്കി ഒരുത്തന്‍ പറഞ്ഞു,അമ്മയെ വിളിക്ക്.....ആദ്യം എനിക്ക് കത്തിയില്ല,പിന്നെ കത്തി.(ഞാനൊരു സ്ലിംബ്യുട്ടിയാണേ,പ്രായം കണ്ടാല്‍ ചര്‍മം തോന്നുകേയില്ല)ഞാന്‍ മെല്ലെ മൊഴിഞ്ഞു,അമ്മ ഇവിടെയില്ല,ജോലിക്കു പോയി.
അവര്‍ വന്ന പോലെ തിരിച്ചു പോയി.ഇപ്പൊ ഇതെണ്ടെ സ്ഥിരം പരിപാടിയാണു.എപ്പടി?

നിളാ നദി കരയുകയാണ്വേനല്‍ മഴക്കു മുമ്പ് നാട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത് .ഓരോ തവണയും ഈ പുഴ കാണുമ്പോള്‍ നെഞ്ഞ് കലങ്ങും
എത്ര നാള്‍ കൂടി ഈ പുഴ ഉണാവും എന്നോര്‍ത്തിട്ട്.ഇന്നെങ്കിലും പുഴയില്‍ കൊണ്ടു പോണമെന്നു കുട്ടികള്‍ വാശി പിടിക്കുമ്പോള്‍
നാളെ,നാളെ എന്നും പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്.സത്യത്തില്‍ അവരെയും കൊണ്ട്പുഴയില്‍ പോകാന്‍ എനിക്ക് പേടിയാണ്.
കാലെടുത്തു വെക്കുന്നത് മണലെടുത്തുണ്ടായ അഗാധമായ കുഴിയിലെക്കല്ല എന്നതിനു എന്തുറപ്പ്.അവരുടെ ഈ പ്രായത്ത് ,സ്ക്കൂള്‍ പൂട്ടി തുറക്കുന്നത് വരെ ഞ്ഞങ്ങള്‍ കുട്ടികള്‍ പുഴയില്‍ തന്നെയായിരുന്നു.കൂട്ടുകാരണ്ടെ തോളില്‍ ചവിട്ടി പുറകോട്ട് കരണം മറിഞ്ഞിരുന്നത്,മുങ്ങാംകുഴിയിട്ട് ചെന്നു കാലില്‍ പിടിച്ച് വലിക്കുന്നത്,ഒക്കെ ഇന്നലെ കഴിഞ്ഞപോലെ

Tuesday, May 13, 2008

ദുബായ് സത്യവും മിഥ്യയും

ദുബായ് -ആഡംബരങ്ങളുടെ പറുദീസ.അങ്ങനെയാണല്ലൊ നമ്മുടെ പത്രങ്ങളും മീഡിയകളും വച്ചു കാച്ചാറുള്ളത്.
പക്ഷെ അതിനുമപ്പുറം ആരും കാണാതെ പോയ ഒരു സത്യമുണ്ടു.ഭൂരിപക്ഷം വരുന്ന ഇന്‍ഡ്യ ക്കാരണ്ടേ,പാകിസ്താനിയുടേ,
ബംഗ്ലാദെശിയുടെ ദുബായ്,ഒരു സുഹ്രുത്ത് അയച്ച ഇമെയില്‍ ആണിത്.ഇനി ഇവര്‍ നാട്ടില്‍ വന്നിട്ട് മണിമാളികകള്‍ കെട്ടട്ടെ,നമ്മള്‍
മുഖം ചുളിക്കേണ,അവര്‍ ഉറങ്ങട്ടെ സ്വപ്നം കണ്ട്;

പുതിയ ബ്ലോഗ്

ഇതൊരു ശ്രമമാണു.പഴയ ബ്ലൊഗിനെ അഗ്രിഗേറ്റര്‍ വിഴുങ്ങി.ഇതിന്റെ ഹാല്‍ എന്താണെന്നറിയണം.ഇതും വിഴുങ്ങാനാണൊ ഭാവം.പടച്ചോനറിയാം.