Friday, June 27, 2008

ഓടിവന്നു തല്ലിക്കൊല്ലൂ......ബൂലോകരെ .....

ബലാത്സംഘം ചെയ്ത് കുഞ്ഞിനെ കൊന്ന കുറ്റത്തിന്

ഇറാനില്‍ ഒരാളെ ശിക്ഷിക്കുന്ന രംഗമാണിത്.പിഞ്ചു ഷഹാനെയെ
ഇതു പോലെ കൊന്നതിനെ ആ ^><=*****മോനെ

ഇതുപോലെ തൂക്കണ്ടേ?
നിങ്ങളാരും കാണാത്തോണ്ട് ഞാന്‍ ഒന്നൂടെ പോസ്റ്റുന്നു.
ഇസാദ് പറഞ്ഞത്
“കിടിലന്‍.ആദ്യമായിട്ടാണ് ഒരാളെ കൊല്ലുന്ന
പടം കണ്ട് സന്തോഷിക്കുന്നത്.അവനേം ഇങ്ങനെതന്നെ
കൊല്ലണം”.

Thursday, June 26, 2008

ഇതുമൊരു ഹോട്ടലാണേ.........ഇതുമൊരു ഹോട്ടലാണേ....

ഒന്നുല്ലെങ്കില്‍ പൂട്ടും അല്ലെങ്കില്‍ നടത്തും

Wednesday, June 25, 2008

മതേതരത്വം പുതിയ മോഡല്‍

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കായി

കാഴ്ച വെച്ച കേസില്‍ അഞ്ച് പേര്‍ പോലീസ്

കസ്റ്റഡിയില്‍,


കോതമംഗലം സ്വദേശിനിയായ പതിനേഴുകാരിയെ

പെണ്‍ വാണിഭത്തിന് ഉപയോഗിച്ച സംഭവത്തില്‍

കടപ്പുറം ശാലിനി,സതീശന്‍,മജീദ്,റോബിന്‍

അനിഴം വാസു .
(മാധ്യമം 25.6.08)

മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ വിത്യാസമില്ലാതെ

ഒരേ പാത്രത്തില്‍ നിന്നും കൈയിട്ട് വാരി

ഭുജിച്ചിരിക്കുന്നു!ജാതിയുടേയും

മതത്തിന്റേയും പേരില്‍ പരസ്പരം

വെട്ടിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത ആളുകള്‍ തന്നെയാണിതും!

വൈരുദ്ധ്യാത്മിക .....അല്ലെങ്കില്‍ വേണ്ട

അത് നമ്മുടെ ബുദ്ധിജീവികള്‍ ആവശ്യത്തിനും

അനാവശ്യത്തിനും എടുത്തു പെരുമാറി

വക്ക് പൊടിഞ്ഞുപോയി.

Tuesday, June 24, 2008

വാടകക്കൊരു ഗര്‍ഭപാത്രം !

ലോകത്ത് ഏറ്റവും കൂടുതല്‍ വാടക അമ്മമാര്‍ ഇന്ത്യയില്‍!

കള്ള് കുടിക്കാത്ത,പുകവലിക്കാത്ത ഗര്‍ഭപാത്രങ്ങള്‍

വെറും അഞ്ച് ലക്ഷം രൂപക്ക്!

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണല്ലേ?

എവിടെപ്പോയി നമ്മുടെ സംസ്ക്കാര സമ്പന്നത,സദാചാര

സംഹിതകള്‍?

സാദാരണഗതിയില്‍ അഛനമ്മമാരുടെ ജീനുകളാണല്ലോ

അടുത്ത തലമുറയിലേക്ക് പകരുന്നത്.

അങ്ങനെയാവുമ്പോള്‍ വാടക അമ്മക്ക് ജനിച്ച

കുഞ്ഞ് ബേസിക്കലി ഇന്ത്യക്കാരന്‍ ആയിരിക്കും.

അവനെ ഇവിടെനിന്ന് പറിച്ച് വിദേശത്തേക്ക്

കൊണ്ട്പോയാലും അവനിലെവിടെയോ

ഒരു ഇന്ത്യത്വം അവശേഷിക്കില്ലേ?

ഒരു ജന്മം മുഴുവന്‍ അവന്റെ കോശങ്ങളില്‍,മനസ്സില്‍

ഈ ദേശി-വിദേശി സംഘട്ടനം അങനെ തുടര്‍ന്നുകൊണ്ടേയിരിക്കില്ലേ?

പിന്നെ മാത്രുത്വം,അതുമൊരു വില്പനച്ചരക്ക്!

Thursday, June 19, 2008

ഹേ ചോരശാസ്ത്ര അധിദേവതയേ

“ഹേ ചോരശാസ്ത്ര അധിദേവതയെ,
മോഷണ പാതയില്‍ കുടിയിരുന്ന്
വസ്തുസ്ഥിതി വിവരജഞാനമേകുവോനേ
ഇരുളിന്‍ ഒളിയായ് വഴിനടത്തുവോനെ
നിന്‍പാദയുഗ്മം സ്മരിച്ച്
നാമമുച്ചരിച്ച്
ഇതാ കള്ളനിവന്‍
കളവിന് പുറപ്പെടുന്നു”

വായിച്ചാല്‍,ചിരിച്ച് ചിരിച്ച് കുന്തിരി മറിയുന്ന,ചിന്തിച്ച് ചിന്തിച്ച്
തത്വജഞാനിയാവുന്ന ഒരു പുസ്തകതിലെ വരികളാണിത്.
പുസ്തകം”ചോരശാസ്ത്രം”,എഴുതിയത് തുമ്പ വിക്രം സാരാഭായ്
സ്പേസ് സെന്റെറിലെ എഞ്ചിനീയര്‍ വി.ജെ.ജെയിംസ്.

ഇപ്പൊ ഇത് ഓര്‍ക്കാന്‍ കാരണം മിനിയാന്ന് രാത്രി ഇവിടെയൊരു
കള്ളന്‍ വന്നു.ചൊരശാസ്ത്രം മുഴുവന്‍ അഭ്യസിക്കാത്ത
കള്ളനായതിനാല്‍,നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ
കള്ളനറിയില്ലായിരുന്നു,അതിനാല്‍ പുറത്തിരുന്ന മോന്റെ
സൈക്കിള്‍ കൊണ്ട് കള്ളന്‍ ത്രിപ്തിപ്പെട്ടു.

രാവിലെതന്നെ മക്കള്‍ രണ്ടാളുംകൂടെ പോലീസ് സ്റ്റേഷനില്‍ ചെന്നു.
പരാതികൊടുക്കാന്‍ ചെന്ന കുട്ടികള്‍ പോലീസ്കാര്‍ക്ക് പുതിയ അനുഭവം.
ഗേറ്റിനടുത്ത് ഇരമ്പിപാഞ്ഞുവന്ന ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ
പോലീസ്കാരേയും മക്കളേയും കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു.
ഇവരിത്രവേഗം ആക്ഷനെടുത്തൊ?വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ്
സൈക്കിളെന്തായാലും നമ്മള്‍ കണ്ടുപിടിക്കും എന്ന് മോന്
ഉറപ്പ് കൊടുത്തിട്ടാണവര്‍ പോയത്.

കളവിനുമുണ്ടൊരു നീതിശാസ്ത്രം.ആ ശാസ്ത്രത്തോടുള്ള
സത്യസന്ധതയാണ് മോഷ്ടാവിന്റെ ബലവും,അതനുസരിച്ച്
കുട്ടികളുടേതായ ഒന്നും മോഷ്ടിക്കാന്‍ പാടില്ലാത്രേ!ഇളം
മനസ്സിന്റെ നൊമ്പരം അവന് കുരുക്ക് തീര്‍ക്കും.
ഇതറിയാവുന്ന കള്ളന്‍ കുറച്ച് ദൂരെ സൈക്കിള്‍
ഉപേക്ഷിച്ച് കടന്നിരുന്നു!കള്ളന് സ്തുതി.

വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം വായിക്കാത്തവരുണ്ടെങ്കില്‍
വാങ്ങിവായിക്കുക ബൂലോകരേ,ഞാന്‍ ഗാരണ്ടി:

Monday, June 16, 2008

ഇന്‍സ്റ്റന്റ് മഴ

ഇന്‍സ്റ്റന്റ് അട,ഇന്‍സ്റ്റന്റ് മസാല എന്നുപറയുമ്പോലെയാണ് ഇപ്പോഴത്തെ
മഴ.പെട്ടെന്ന് എവിടെന്നോ വന്ന് എവിടെക്കോ പോവുന്ന മഴ!

പണൊക്കെ മഴ പെയ്യുന്നതിന് മുമ്പ്,കാറ്റ് പറയും,ദാ...മഴ
വരുന്നൂ,മേഘമൊരു കരിമ്പടം വലിച്ചിട്ടിട്ട് പറയും,വേഗം
വീട്ടീ പോയ്ക്കോ,ഇപ്പൊ പെയ്യും മഴ.
അങ്ങനെ നടക്കുമ്പോ,ദേ...ആദ്യത്തെ തുള്ളി കണ്ണില്‍,പിന്നെ
നെറ്റിയില്‍,കവിളില്‍,പിന്നെയൊന്ന് കഴുത്തില്‍
അവിടന്നങ്ങോട്ട് പിന്നെയൊരു പെയ്ത്താണ്.ചാഞ്ഞ്,ചെരിഞ്ഞ്
വട്ടം ചുറ്റി ,നമ്മെയാകെ നനച്ച് അങ്ങനെ പെയ്യും.പെയ്തൊഴിഞ്ഞാല്‍
പിന്നെ ശാന്തതയാണ്.നേര്‍ത്ത് കുതിര്‍ന്നൊരു കാറ്റ് പറയും ഞാന്‍
നാളെ വരാട്ടോ....

പക്ഷെ ഇപ്പോ മഴക്കൊരു ബലാത്സംഗക്കാരന്റെ മട്ടാണ്.
എന്തൊരു ധ്ര്തി!എല്ലാംകൂടെ വാരിപ്പിടിച്ചൊരു പെയ്ത്ത്,
പെട്ടെന്ന് തീരും ഒക്കെ,നമ്മള്‍ അവനിലേക്ക് കണ്ണ്തുറക്കും മുന്നേ!
പിന്നെ വെയിലാണ്,പൊള്ളുന്ന വെയില്‍!

Sunday, June 15, 2008

മനുഷ്യ പറ്റുള്ളവര്‍ വായിച്ചറിയാന്‍

തിഹാര്‍ ജയിലില്‍ കഴിയുന്ന പര്‍വേശ് അഹമദ് എന്ന കാശ്മീരി യുവാവ് മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്കയച്ച കത്ത് വായിച്ചോ ബൂലോകരേ?

വാരാദ്യ മാധ്യമം ജൂണ്‍ 15.

മാന്യനായി ജീവിച്ചു വരുന്ന ഒരാളെ എത്ര എളുപ്പത്തിലാണ് നമ്മുടെ
പോലീസ് ഭീകരനാക്കുന്നത്.

Saturday, June 7, 2008

മലയാളിക്ക് പ്രണയം അന്യമോ

മനസ്സില്‍ പ്രണയമില്ലാത്തവരാണ് മലയാളികള്‍,കവികള്‍ക്ക് പൊതുവേ പ്രണയമില്ല

“കലാകൌമുദി ,ലക്കം1709,ജൂണ്‍ 8,അക്ഷര ജാലകം“

Thursday, June 5, 2008

പൊന്നും കുടത്തിനെന്തിനാ പൊട്ട്‌

വൈകുന്നേരങ്ങളില്‍ പലപ്പോഴും ബീച്ചില്‍ പോയിരിക്കാറുണ്ട്.തിരകളെണ്ണാന്‍,ഓരോ തിരകള്‍ക്കും ഓരോ ഭാവമാണ്.
നോക്കിനോക്കിയങ്ങനെ ഇരിക്കുമ്പോള്‍ എന്റെ നോട്ടത്തിന്റെ ഫ്രെയ്മിനകത്തേക്ക് ഒരു ചെറുപ്പക്കാരനും
ചെറുപ്പക്കാരിയും കേറിവന്നു.കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല,അതിന്റെയൊരു
വൈക്ലബ്യം അവരുടെ ശരീരത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്.ആ പെണ്‍കുട്ടി സുന്ദരിയാണ്,പക്ഷെ
അവളണിഞ്ഞിരുന്ന ആഭരണങ്ങള്‍ അവളെ സുന്ദരിയാക്കുന്നേയില്ല!പരിഹാസമാണെനിക്കു തോന്നിയത്.
ആ പയ്യന് പറയായിരുന്നു,ഒരു ആഭരണകടയുടെ പരസ്യം പോലെ എന്റെയൊപ്പം
വരേണ്ടയെന്ന്.അല്ലെങ്കില്‍ വീട്ടീന്നിറങ്ങുമ്പൊള്‍ ഇത്തിരി കോമണ്‍സെന്‍സുള്ള ആര്‍ക്കെങ്കിലും
പറഞ്ഞുകൊടുക്കായിരുന്നു!

എല്ലാവരും പറയുന്നു;മലയാളികള്‍ ഒരുപാട് മാറിപ്പോയി,ആധുനിക കാഴചപ്പാടുകള്‍ കോരിക്കുടിച്ചവന്‍
മലയാളീന്ന്.എവ്ടെ...നമ്മുടെയൊക്കെ മനസ്സിലിപ്പോഴും ആ പഴയ ആകാശങ്ങള്‍ തന്നെ,കുറെ നരച്ച
മേഘങ്ങള്‍ പാറിനടക്കുന്ന അതേ പഴയ ആകാശങ്ങള്‍!

Wednesday, June 4, 2008

സ്നേഹം ,സ്നേഹമാണ് അഖിലസാരമൂഴിയില്‍ !

കുറ്റിപ്പുറത്ത് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുഞ്ഞിപ്പെണ്ണും മാക്കുവും.കുഞ്ഞിപ്പെണ്ണ് ഉമ്മായെ സഹായിക്കാന്‍ വീട്ടില്‍ വരും.
ഞാനന്ന് ഏഴിലോ എട്ടിലോ ആണ്.എന്നും വൈകുന്നേരാമായാല്‍ അവരുടെ വീട്ടില്‍ നിന്നും കരച്ചിലും ബഹളവും കേള്‍ക്കാം,
മാക്കു
കുടിച്ചുവന്ന് കുഞ്ഞിപ്പെണ്ണിനെയിട്ട് പെരുമാറുന്നതാണ്.രാവിലെ വീട്ടില്‍ വന്നാല്‍ ഉമ്മ ചോദിക്കും
”ഇന്നലേം കിട്ടില്ലേ നിനക്ക്”,
കരച്ചിലിനിടയില്‍ അവള്‍ പറയും എനിക്കു മടുത്തു,ഒരു ദിവസം മോളേയും കൊന്ന് ഞാന്‍
തൂങ്ങിച്ചാവും
ഈ ചൊദ്യവും ഉത്തരവും
കുറേ കേട്ടപ്പൊ എനിക്കും മടുത്തു.ഒരൂസം ഞാന്‍ ചോദിച്ചു”ഇത്രേം കാലം നീ അടി കൊണ്ടില്ലേ,ഇനി കുടിച്ചിട്ട് വരുമ്പോ ഒറ്റ തവണയെങ്കിലും മാക്കൂനിട്ട് നിനക്കൊന്ന് പൊട്ടിച്ചൂടെ?പിന്നെയൊരിക്കലും അവന്‍ നിന്നെയടിക്കില്ല”
കുഞ്ഞിപ്പെണ്ണ് കരച്ചില്‍ നിര്‍ത്തി പൊട്ടിച്ചിരിച്ചു,എന്റെ കവിളില്‍ നുള്ളി“അതൊന്നും പറഞ്ഞാല്‍
നിനക്കിപ്പോ മനസ്സിലാവില്ല”
.എങ്കി അനുഭവിച്ചോ
ദേഷ്യപ്പെട്ട് ഞാനെണീറ്റു പോന്നു.എനിക്കു പിന്നില്‍ അവരുടെ ചിരി മുഴങ്ങി.

പിന്നെ കാലം കുറെ കഴിഞ്ഞു.ഞാന്‍ കൊളേജ് ഹോസ്റ്റലില്‍,ഒരവധിക്ക് നാട്ടില്‍ വന്നപ്പൊ കുഞ്ഞിപ്പെണ്ണിനെ
വഴിയില്‍ വെച്ച് കണ്ടു.
‘എന്താ കുഞ്ഞിപ്പെണ്ണെ സുഖല്ലേ”,തിക്കും പൊക്കും നോക്കി ആരുമില്ലാന്ന് ഉറപ്പുവരുത്തി അവള്‍
“അന്ന് ഇന്റാള് പറഞ്ഞത് ഞാനങ്ങ് ചെയ്തു”. എന്ത്?ഞാനത് എന്നേ മറന്നിരുന്നു.”ഒരിക്കലൊന്നു പൊട്ടിച്ചാല്‍ മാക്കു നന്നാവുംന്ന് പറഞ്ഞില്ലേ,അതന്നെ,ഇപ്പോ മാക്കു എന്നെ തല്ലാറെയില്ല,കുടീം കൊറവാ”.കുഞ്ഞിപ്പെണ്ണ് പോയ വഴിയിലേക്കും നോക്കി ഞാനന്തം വിട്ട് നിന്നു.

Monday, June 2, 2008

മെയിഡ് ഫോര്‍ ഈച് അദര്‍

വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു,എറണാംകുളത്തിനും കോഴിക്കോട്ിനും ഇടക്ക് ഏതോ ആണെന്നാണു
ഓര്‍മ്മ.നല്ല തിരക്കുണ്ട് ഫ്ലാറ്റ്ഫോമില്‍,അതിനിടയിലാണു ഞാനത് കണ്ടത്.ഒരു സ്ത്രീയും
പുരുഷനും,ഒരു സിമന്റ് ബെഞ്ചില്‍ ചേര്‍ന്നിരിക്കുന്നു.ശരീര ഭാഷ കണ്ടാലറിയാം,ഭാര്യയും
ഭര്‍ത്താവും തന്നെ.രണ്ടുപേരും നല്ല കറുപ്പ്,സാമാന്യം നല്ല തടിയും. ബെഞ്ചിലിരിക്കുന്ന
രണ്ട്പേരുടേയും കാല്‍ നിലത്തുതട്ടുന്നില്ല ,അതില്‍നിന്നും രണ്ടാളും ഉയരം കുറവാണെന്നൂഹിക്കാം.
സ്ത്രീ സാരി തലയിലൂടെ ഇട്ട് പിന്‍ കുത്തി വെച്ചിരിക്കുന്നു.
പുരുഷന്‍ തന്റെ ഇടത് കൈ ഭാര്യയുടെ തോളിലൂടെ ഇട്ട് അവരെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു.
അയളെന്തൊക്കെയോ പറയുന്നുണ്ട്,സ്ത്രീ അതീവ താല്പര്യത്തോടെ കേട്ട് തല കുലുക്കി സമ്മതിക്കുന്നുണ്ട്.
അവരുടെതായ ഒരു ലോകത്തായിരുന്നു അവര്‍.ആരേയും കാണുന്നുമില്ല,കേള്‍ക്കുന്നുമില്ല.
ഒരുപാട് കാലത്തിനു ശേഷവും അതൊരു നല്ല ഫ്രെയ്മായി എന്റെ മനസ്സിലുണ്ട്.