വിജനമായ പ്ലാറ്റ്ഫോമും ഒഴിഞു കിടക്കുന്ന വാഗണുകളുമായിരുന്നു അക്കാലത്തെ ഞങ്ങളുടെ കളിമൈതാനങ്ങള്‍....
ഉപ്പ അന്ന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റെര്‍.ഇന്നത്തെ പോലെ തിരക്കുണ്ടായിരുന്നില്ല അക്കാലത്ത്, ഒന്നോ രണ്ടോ പാസഞ്ചര്‍ വണ്ടികള്‍ പിന്നെ ഒരു മെയിലും. സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേര്‍സിലായിരുന്നു ഞങ്ങള്‍,സ്കൂളിലേക്കുള്ള വരവും പോക്കും പ്ലാറ്റ്ഫോമിലൂടെ തന്നെ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ പോര്‍ട്ടര്‍ നാരായണേട്ടനെ സോപ്പിട്ട് ബെല്ലടിക്കാനുള്ള അവകാശം ഞങ്ങള്‍ പിടിച്ച് വാങ്ങും. വണ്ടി ബ്ലോക്കായത് അറിയിക്കാനുള്ള മണി അടിക്കാണാണു രസം.നീട്ടിയടിക്കാം..
എഫ്.സി ഐ ഗോഡൌണിലേക്കുള്ള അരിവാഗണ്‍ നില്‍ക്കുക സ്കൂളിനു മുന്നിലെ ചെറിയ പ്ലാറ്റ്ഫോമിലാണ്. ഗാങ്മാന്‍ ഷണ്മുഖനാണു വാഗണുകള്‍ തുറന്നുകൊടുക്കുക, അരിച്ചാക്കിറക്കി ഒഴിഞ്ഞ വാഗണുകളിലെ അരി അടിച്ചുക്കൂട്ടാന്‍ ചൂലും മുറവുമായി കാത്ത് നിക്കുന്ന പെണ്ണൂങ്ങളുടെ ഇടയിലൂടെ ഞാന്‍ ഷണ്മുഖത്തിന്റെ കൈയും പിടിച്ച് നടക്കും.
ഞാനന്ന് അഞ്ചാം ക്ലാസ്സില്‍, “അങ്ങഡ് മാറിനിക്കിന്‍ പെണ്ണുങ്ങളേ.. അവറ്റോള് അതെറക്കിക്കോട്ടെ. ന്നാലുംണ്ടാകും ഇങ്ങക്കൊക്കെ ഒരാഴ്ച കഞ്ഞികുടിക്കാന്‍”. ഷണ്മുഖന്‍ തൊള്ള തുറക്കും.
അട്ടിയിട്ട അരിചാക്കില്‍ ചാരിയിരിക്കുമ്പോള്‍ എന്തിനെന്നില്ലാതെ എനിക്ക് സങ്കടം വരും. എന്തോരം കല്ലാ അവരീ അടിച്ചുകൂട്ടുന്നതില്‍,എന്റെ ക്ലാസ്സിലെ ജഹഫറിന്റെ ഉമ്മയുമൂണ്ട് അക്കൂട്ടത്തില്‍ ; എങ്ങനെയാ അവനിത് തിന്നുക..? ചാക്കിറക്കുന്നതിനിടയില്‍ കൃഷ്ണേട്ടന്‍, അറ്റം വളഞ്ഞ സ്റ്റീല്‍ കൊക്കകൊണ്ട് ചാക്കില്‍ ഒരു വര വരക്കും, ആ കീറലിലൂടെ കുറേ അരിമണികള്‍ ഊര്‍ന്ന് താഴേക്ക് വീഴും. കല്ല് പെടാത്ത അരി, കൃഷ്ണേട്ടന്‍ എന്നെനോക്കി കണ്ണിറുക്കും.
ഒരൂസം അരിയിറക്കി കഴിഞ്ഞ് വാതിലുകള്‍ ലോക്ക് ചെയ്യാന്‍ ചെന്ന ഷണ്മുഖന്‍ പെട്ടെന്നു പിന്നോക്കം ചാടി, “ഹൌ എന്തൊരു നാറ്റം, ന്താദ്...“, ഞാനന്ന് വാഗണ്‍ ട്രാജഡിയെപറ്റിയൊന്നും കേട്ടിട്ടില്ല, ഷണ്മുഖത്തിന്റെ പിന്നാലെ ചെന്ന ഞാന്‍ മൂക്ക് പൊത്തി, ഹൌ...,തുറന്നിട്ട വാതിലിലൂടെയതാ ഒരു കറമ്പി എണ്ണമൈലി പുറത്തെക്കിറങ്ങുന്നു, ആകെ ചളീലും മൂത്രത്തിലും കുഴഞ്ഞ്, “പണ്ടാരം എവുടുന്ന് കേറിക്കൂടിയതാണാവോ”, മനുഷ്യനെ മെനക്കെടുത്താന്‍, ഷണ്മുഖം ഒച്ചയിട്ടു.
അതിനിടെ ഉപ്പ വന്നു, സാരല്ല്യ സേലത്ത് നിര്‍ത്തിയിട്ടപ്പൊ കയറിയതാവും, ഞാനങ്ങോട്ട് വിളിച്ചുപറയാം, ആരെലും അന്വേഷിച്ച് വരാതിരിക്കില്ല. രണ്ടൂസം കൊണ്ട് ക്വാര്‍ട്ടേര്‍സാകെ നാറാന്‍ തുടങ്ങിയപ്പോ ഉമ്മ മുറുമുറുത്തു. ആയിടക്ക് ഞങ്ങള്‍ വീടു വെക്കാന്‍ തുടങ്ങീരുന്നു, ധാരാളം കാറ്റും വെളിച്ചോം കിട്ടുന്ന ഒരു കുന്നിന്മുകളില്‍...,
‘അവിടെ കൊണ്ടെ കെട്ടാം, ആരെങ്കിലും വരാതിരിക്കില്ല.“
രാത്രി എനിക്ക് ഉറക്കം വരില്ല, അയിനു ഉമ്മേം ഉപ്പയുമൊക്കെ ഉണ്ടാവൂലേ, അതിനെ കാണാതെ വിഷമിക്ക്ണുന്റാവില്ലേ...
“പിന്നേ ഉമ്മ ചിരിക്കും, പശൂനാപ്പോ ഉമ്മേം ഉപ്പേം” മിണ്ടാണ്ട് കെടന്നോ പെണ്ണെ”
കുട്ടാപ്പുവായിരുന്നു കറമ്പിയുടെ കെയര്‍റ്റേക്കര്‍, പുല്ലിട്ട് കൊടുക്കുന്നതിനിടെ കുട്ടാപ്പു പറയും, “ഇതിനു നുമ്മ പറേണതൊന്നും മനസ്സിലാവ്ണില്ലാന്ന് തോന്ന്ണു, തമിഴത്തിയല്ലേ അതാ...“ ഒരൂസം സ്കൂള്‍ വിട്ടുവന്നപ്പൊ തൊഴുത്തില്‍ രണ്ടാളുകള്‍ ,കറമ്പിക്കെന്താ പറ്റിയേ?
“ഒന്നൂല്ല്യ അയിനെ കുത്തിവെക്കേണു”
“കുത്തിവെക്കേ....?അയിനു കറമ്പിക്കെന്താ സൂക്കേട്...?“
“സൂക്കേടൊന്നില്ലന്റെ കുട്ട്യെ,കുട്ട്യേളുണ്ടാവാനാ....?“
“അപ്പൊ വലുതായാ ന്നേം കുത്തിവെക്കോ....?“
കുട്ടാപ്പു പൊട്ടിച്ചിരിച്ചു.
“ങ്ങളെന്തിനാന്നും തന്തേ അക്കുട്ടിനോട് വേണ്ടാത്തതൊക്കെ പറഞ്ഞൊടുക്കണേ....അയിനൊരു അന്തോം കുന്തൊല്ല്യ, അത് ചെന്നു അയിന്റെ ഉമ്മാനോട് ചോദിക്കും, പിന്നെ നിക്കാ ചീത്ത കേക്കാ...“ തൊഴുത്തില്‍ ചാണകം വാരീരുന്ന കുഞ്ഞിപ്പെണ്ണ് ചീറി..
പിറ്റേന്ന് രാവിലേ തൊഴുത്തില്‍ കറമ്പി നീലിച്ച് കിടന്നിരുന്നു,തന്നെ അന്വേഷിച്ച് ആരെങ്കിലും വരുമെന്ന പ്രതീക്ഷകളൊക്കെ വിട്ട്....
“ഗൂളികന്‍ തൊട്ടതാ.... ഞാമ്പറഞ്ഞതാ അന്നേ ബ്രഹ്മരക്ഷസിന്റെ തേര്‍വാഴ്ചള്ള സ്ഥലാ, ബടെ തൊഴുത്ത് കെട്ടണ്ടാന്ന്, കുട്ടീന്റെപ്പ കേക്കൂലല്ലോ, വല്ല്യ പഠിപ്പുള്ള ആളൊളല്ലേ” കുട്ടാപ്പു എന്റെ കാതില്‍ മന്ത്രിച്ചു.
പറമ്പിന്റെ കെഴക്കേയതിരിലുള്ള പാലമരം കാട്ടി കുട്ടാപ്പൂ മന്ത്രിച്ചു,“കണ്ടാ എത്രണ്ണത്തിനേ വേലു അബടെ കൊണ്ടെ തളച്ചട്ക്കുണു”.
അന്നുച്ചക്ക് ഞാനൊറ്റക്ക് ആ പാലമരത്തിന്റെ ചുവട്ടില്‍ നിന്നു. മരത്തില്‍ നിറയേ തുരുമ്പിച്ച ആണികള്‍!!! അവക്കടിയില്‍ നിന്നും ആത്മാക്കളുടെ ചിറകടിയൊച്ചകള്‍..., സ്നേഹിച്ച് തീരാതെ കടന്നുപോവേണ്ടിവന്നവരുടെ കണ്ണീര്‍.എന്റെ തൊണ്ടയില്‍ ഒരു കരച്ചില്‍ അമര്‍ന്നൊടുങ്ങി.
Monday, February 21, 2011
പറയാതെ വന്ന അതിഥി....
Subscribe to:
Post Comments (Atom)
പഴയ പോസ്റ്റാണിത്. നിങ്ങളൊന്നും കാണാത്തത് കൊണ്ട് ഒന്നൂടെ പോസ്റ്റുന്നു.
ReplyDeleteഇത് വരെ അഭിപ്രായം പറഞ്ഞവര്‍,
March 20, 2010 10:37 PM
കൂതറHashimܓ said...
നല്ല അവതരണം, പിന്നെ എന്റെ നാടിനെ കുറിച്ചായതിനാല്‍ വായിച്ചപ്പോ സന്തോഷം തോന്നി :)
March 21, 2010 9:59 AM
krishnakumar513 said...
നന്നായിരുന്നു,ഒരു മലബാര്‍ നാട്ടിന്‍പുറത്തെ പരിചയപ്പെടുത്തിയതിനു നന്ദി
March 21, 2010 10:08 AM
Rare Rose said...
മുല്ലേ.,പോസ്റ്റ് ചെറുതെങ്കിലും,പറഞ്ഞതത്രയും നല്ല ഭംഗിയില്‍ മനസ്സില്‍ കാണാവുന്ന പോലെ എഴുതിയിട്ടുണ്ടു.ഇഷ്ടപ്പെട്ടു.:)
March 21, 2010 12:06 PM
തറവാടി said...
കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷന്‍, ഗോഡൗണ്‍ എന്തെല്ലാം ഓര്‍മ്മകള്‍!
പോസ്റ്റ് നന്നായി രസികന്‍ എഴുത്ത് :)
March 22, 2010 11:03 AM
ഇസാദ് said...
ഉഗ്രന്‍ ....
April 22, 2010 6:48 PM
ചെറുവാടി said...
മുല്ലയുടെ എഴുത്തുകളില്‍ എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട മറ്റൊന്നില്ല എന്ന് പറയാം. അസൂയ തോന്നിക്കുന്ന അവതരണം. ഞാനിത് നേരില്‍ കാണുന്നത് പോലെ തോന്നി.
നല്ല ലാളിത്യമുള്ള ഈ ശൈലിയില്‍ എന്തെ പുതിയ സംഭവങ്ങള്‍ ഒന്നും വരാത്തെ..?
December 4, 2010 8:27 PM
ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
"എണ്ണമൈലി " എന്താണെന്ന് ആലോചിച്ചു തലപുണ്ണാക്കി! പിന്നെ രണ്ടും കല്പിച്ചു തുടര്‍ന്ന് വായിച്ചപ്പഴാ ആളെ മനസ്സിലായത്..
ലളിത സുന്ദരമായ അവതരണം
ആശംസകള്‍
December 4, 2010 10:37 PM
അബ്ദുള്‍ ജിഷാദ് said...
ലളിതമായ ശൈലി ഇഷ്ടപ്പെട്ടു...
December 6, 2010 6:07 PM
കറമ്പി എണ്ണമൈലി അതെന്താ സാധനം
ReplyDeleteഎന്റെ തല്ല്കൊള്ളിത്തരങ്ങള്‍
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ
നന്നായിരുന്നു...
ReplyDeleteപഴയ ബാല്യത്തെ വിവരിച്ചത് മനോഹരമായിരിക്കുന്നു
ReplyDeleteആശംസകള്‍
വീണ്ടും പോസ്റ്റിയത് നന്നായി...
ReplyDeleteഅല്ലങ്കില്‍ മുല്ലയുടെ നല്ലൊരു കഥ മിസ്സായേനെ...
വളരെ ലളിതമായ വരികളിലൂടെ വായനക്കാരുടെ മനസില്‍ തട്ടും വിധം കഥയെ അവതരിപ്പിക്കാനുള്ള കഴിവിനെ അനുമോദിക്കുന്നു...
എണ്ണമൈലിയെ നേരില്‍ കണ്ട അനുഭവം!
ReplyDeleteഞാനും കരഞ്ഞൂട്ടോ മുല്ലേ ..
ReplyDeleteഎന്ത് മാത്രം ആണികളാ അടിച്ചുകൂട്ടിയത്....!
ഒരു റെയില്‍വേ സ്റ്റേഷനിലൂടെ കയറി ഇറങ്ങിയ അനുഭവം വയ്യിക്കാന്‍ നല്ല രസമുണ്ട് ഒഴുക്കുള്ള ശൈലി
ReplyDeleteഓരോ ബാല്യവും എന്തെന്ത് സംഭവബഹുലം. എന്നിട്ടും അതൊക്കെ മറന്നേ പോവുന്നു. ഈ പോസ്റ്റ് കുത്തിയിളക്കിയത് ഓര്‍മ്മകളുടെ ആ വാഗണ്‍. ഉടലില്‍ ആണിയടിച്ചു മായ്ച്ച ഓര്‍മ്മകളെ വാക്കായും ദൃശ്യമായും തിരിച്ചു പിടിക്കാനുള്ള ആഗ്രഹത്തില്‍ ഞാനിപ്പോള്‍.
ReplyDeleteനന്നായി, ഈയെഴുത്ത്. വായിപ്പിക്കുന്ന ഭാഷ.
കഥ ഇഷ്ടമായി ...പറഞ്ഞ രീതിയും.......
ReplyDeleteഞാൻ മുമ്പ് വായിച്ചിട്ടില്ലായിരുന്നു.. വീണ്ടും പോസ്റ്റിയത് നന്നായി.
ReplyDeleteമനോഹരമായിരിക്കുന്നു. ആശംസകൾ
കുഞ്ഞുമനസ്സുകളില്‍ കല്ലുപോലെ പതിയുന്ന വാക്കുകള്‍. അവസാനം പാലമരവും ഗുളികനും മറുതയും മരത്ത്തിലടിച്ച്ച ആണിയും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു ഒരു തരം ആവേശത്തോടെ ജീവിക്കുന്നു.
ReplyDeleteവേണ്ടും പോസ്ടിയതിനാല്‍ നല്ലൊരു എഴുത്ത് വായിക്കാന്‍ കഴിഞ്ഞു.
മുമ്പ് 'ബിസ്ക്കറ്റ്' കമ്പിനിയില്‍ നിന്നും പൊട്ടും പൊടീം പെറുക്കാന്‍ പോവാറുണ്ട്. "കാലത്തും വൈകീട്ടും സുലൈമാനീല്‍ കൂട്ടാല്ലോ" ആ സമയത്ത് ഞങ്ങള്‍ക്ക് പൊട്ടാത്ത ബിസ്കറ്റ് നല്‍കിയിരുന്ന ആളുടെ പേരും കൃഷ്ണേട്ടന്‍ എന്നായിരുന്നു.
ReplyDeleteഎന്‍റെ വീടിനടുത്ത പറമ്പിലൂടെ 'ചങ്ങല കിലുക്കി' യാത്രയാകുന്ന ആളുകളുടെ കലഹം എന്‍റെ നാട്ടിലും പാട്ടാണ്. പാല മരത്തിലെ 'ആണി' പോലെ..!!
മുല്ലയുടെ എഴുത്തിന് ഒരു സുഖമുള്ള എളുപ്പമുള്ള വായനയാണുള്ളത്.
ഒന്ന് കൂടി പോസ്റ്റിയത് നന്നായി.
ReplyDeleteഎത്ര സുഖത്തിലാ വായിച്ചു തീര്‍ത്തത്.
അതിലേറെ രസവും..
എനിക്കിഷ്ട്ടപ്പെട്ടു,,മുല്ല,
കുട്ടിക്കാലം വിവരിക്കുന്ന ഈ ശൈലി എവിടെയും കണ്ടിട്ടില്ല.മനോഹരമായ അവതരണം.
കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് ഇത്രയും മനോഹരമായി അവതരിപ്പിച്ചത് മുല്ലയുടെ മാത്രം കഴിവ്.
ReplyDeleteഇത് വായിച്ചപ്പോള്‍ തോന്നുന്നത് ഈ ബ്ലോഗിലെ archive മുങ്ങിത്തപ്പി ഇത് പോലുള്ള മുത്തും പവിഴവും എനിക്ക് തന്നെ സ്വയം വാരിയെടുക്കണം എന്നാണ്.
ReplyDeleteവൈകിയെത്തിയവര്‍ക്കായുള്ള ഈ പുനരാവിഷ്കാരം നന്നായി ഇഷ്ട്ടപെട്ടു, കഥയുടെ ശൈലിയും....
ReplyDelete‘കറുത്ത ചെട്ടിച്ചികൾ’ പോലെ കറുമ്പിയൊരു അതിഥിയായി വന്ന കുറിപ്പുകൾ കൊതിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ മുല്ലേ.
ReplyDeleteപഴയത് ഒക്കെ പോടീ തട്ടി എടുക്കൂ ..കാണട്ടെ ..
ReplyDeleteനല്ല രസമുണ്ടായിരുന്നു വായിക്കാന്‍
ഉം മുല്ല കസറുന്നു ...ഇത് പോലൊന്ന് എന്റെ മനസിലും എഴുതി വച്ചിട്ടുണ്ട് ..വൈകാതെ പകര്‍ത്തണം ..ഇതിന്റെ ഹാന്ഗ് ഓവര്‍ ഒന്ന് മാറട്ടെ ..
ReplyDeleteലാളിത്യം.. അതാണ് മുല്ലയുടെ ബ്ലോഗിലും വരികളിലും കാണാന്‍ കഴിയുന്ന ഒരു പ്രത്യേകത..
ReplyDeleteചെറിയൊരു കാര്യം നന്നായി എഴുതി.
ആശംസകള്‍..
പണ്ട് വായിച്ചിരുന്നില്ല ഇത്.വളരെ നന്നായി...ഈ "എണ്ണമൈലി"എന്താന്ന് ആദ്യം പിടികിട്ടിയില്ല ട്ടോ ....വളരെ ലളിതമായി വിവരിച്ചിരിക്കുന്നു...
ReplyDeleteഞാന്‍ വിചാരിച്ചു എണ്ണമൈലി ഏതൊ തമിഴത്തി പെണ്‍കുട്ടിയാണെന്ന്... പശുവാണെന്നറിഞ്ഞപ്പോള്‍ ചിരിച്ചുപോയി. നല്ല എഴുത്ത്... പെട്ടെന്ന് തീര്‍ന്നുപോയപോലെ തോന്നി.
ReplyDeleteവെറും കഥയല്ലിത്. നടന്നത്, തീവണ്ടിയും റെയില്‍ വേയുമൊക്കെ ജീവിതത്തോട് അത്രമേല്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ആദ്യ യാത്രയുടെ ഓര്‍മ്മകള്‍ തന്നെ ഒരു ചൂളം വിളിയോടെയാണു. ബോഗിക്കുള്ളീല്‍ ഞാത്തിയിട്ട തൊട്ടിലില്‍ കിടന്ന് തല പുറത്തേക്കിട്ടാല്‍ കാണുന്ന പുറം കാഴ്ച്ചകള്‍!! അതിവേഗം പിന്നിലേക്കോടി മറയുന്നവ !! എങ്ങോട്ടാണിവയൊക്കെ ഓടിപ്പോകുന്നതെന്ന് അതിശയപ്പെട്ട് കരയാന്‍ മറന്ന്...
ReplyDeleteഅന്നും ഇന്നും എനിക്കിഷ്ട്ടം തീവണ്ടി യാത്ര തന്നെ. ഒരു പാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അവ.
എന്റെ ഈ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും..
നേരില്‍ കാണുന്നപോലെ വായിക്കാന്‍ കഴിയുന്നു....
ReplyDeleteആശംസകള്‍...
ഓർമകൾ….. മരിക്കുന്നില്ല.
ReplyDeleteഅതും, ബാല്യകാല ഓർമകൾ
വളരെ നല്ല അവതരണം
പ്രിയപ്പെട്ട മുല്ലേ.....
ReplyDelete"എണ്ണമൈലി" എന്നത് മയില്‍ ആണെന്നാണ് ആദ്യം കരുതിയത്.
"ആകെ ചളീലും മൂത്രത്തിലും കുഴഞ്ഞ്, " എന്നെ വായിച്ചപ്പോള്‍ വീണ്ടും സംശയം,
"അവിടെ കൊണ്ടെ കെട്ടാം, ആരെങ്കിലും വരാതിരിക്കില്ല." അപ്പോള്‍ ആകെ കണ്ഫ്യുഷന്‍ ആയി.
മയിലിനെ കെട്ടുകേ?
“പിന്നേ ഉമ്മ ചിരിക്കും, പശൂനാപ്പോ ഉമ്മേം ഉപ്പേം” മിണ്ടാണ്ട് കെടന്നോ പെണ്ണെ”
അങ്ങനെ അവസാനം ഞാന്‍ ഉറപ്പിച്ചു ഇത് പശു തന്നെ.
എന്‍റെ കുട്ടിക്കാലത്ത് അമ്മേടെ തറവാട്ടില് ഈ "എണ്ണമൈലി" നേ പ്പോലെ കുറേ പശുക്കളുണ്ടായിരുന്നു.
കാട്ടിലഴിച്ചു വിട്ടു വളര്‍ത്തുന്നത് കാരണം ഈ കുത്യ്വെക്കലോന്നും ഞാന്‍ കണ്ടിട്ടേയില്ല.
അന്ന് ചങ്ങല മാടന്റെയും, മറുതയുടെയുമൊക്കെ(പിന്നീടല്ലേ സത്യാവസ്ഥ അറിയു ന്നത്...........) അടിയേറ്റു വഴിയിലും ,കാട്ടിലുമൊക്കെ "എണ്ണമൈലി" കള്‍ നീലിച്ചു കിടന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. കാട്ടിലേക്ക് പോകുന്ന പശുക്കളെ കാത്തോളാന്‍ ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വഴിയരികില്‍ വെക്കുന്ന ഒരു ആചാരം അന്നുണ്ടായിരുന്നു.
മുല്ലയുടെ പോസ്റ്റ് ആ ഓര്‍മ്മകളിലേക്ക് വീണ്ടും എന്നെ കൊണ്ട് പോയി. നന്ദി .....
ഇനിയും എഴുതുക .കാത്തിരിക്കുന്നു.
ആശംസകള്‍ .
എണ്ണമൈലി എല്ലാവരേയും കറക്കിയെന്ന് അറിഞ്ഞതില്‍ സന്തോഷം. അല്ലാതെ ,വാഗണിന്റെ വാതില്‍ തുറന്നപ്പോള്‍ അതാ ഒരു പശു മ്പേ മ്പേ...എന്ന് കരയുന്നു എന്നെഴുതിയിരുന്നെങ്കില്‍ നിങ്ങളെന്റെ ബ്ലോഗ് ചാണകം തളിച്ച് ശുദ്ധമാക്കിയേനേം.
ReplyDeleteഅവളായിരുന്നു ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പശു.എവിടന്നോ അറിയാതെ വഴി തെറ്റി വന്നവള്‍. എന്തായാലും ഐശ്വര്യവതി ആയിരുന്നു ,അങ്ങനെയാ ഉമ്മ പറയുക. ഇപ്പഴും തൊഴുത്തില്‍ നിറയെ പശുക്കളുണ്ട്. പാലും തൈരും സമൃദ്ധം. എന്റെ മക്കള്‍ക്ക് നാട്ടില്‍ പോകാന്‍ ഇഷ്റ്റമാണു. ഫാം ഫ്രെഷ് പാലു കുടിക്കാന്‍!!
വീണ്ടും പോസ്റ്റിയത് കൊണ്ട് ഞങ്ങള്‍ക്ക് വായിക്കാന്‍ പറ്റി, നല്ല അവതരണം.
ReplyDeleteഇത്രയും മനോഹരമായി കുട്ടിക്കാലം പറഞ്ഞുവന്നിട്ട് അവസാന പാരയിലെത്തിയപ്പോൾ പെട്ടന്ന് പ്രായം കൂടിയപോലെ....
ReplyDeleteമനോഹരമായിരിക്കുന്നു. ആശംസകൾ
ReplyDeleteഎനിക്കൊരു സംശയം, ഞാന്‍ ആദ്യം മുതല്‍ നോക്കിയപ്പോഴൊന്നും ഈ എഴുത്ത് കണ്ടില്ലല്ലോ. ഇതൊക്കെ അപ്പോള്‍ എവിടെയാണ് ഒളിഞ്ഞിരിക്കുന്നത്? നന്നായി എഴുതി കേട്ടോ. എണ്ണമൈലി എന്നെയും കണ്‍ഫ്യൂഷനിലാക്കി. ഒരു കറുമ്പി തമിഴ് ബാലികയെയാണ് ഞാന്‍ സങ്കല്പിച്ചത്. ഇനിയും പഴയ പോസ്റ്റുകള്‍ വരട്ടെ..
ReplyDeleteമുല്ലേ
ReplyDeleteകഥ ഇഷ്ടമായി കേട്ടോ..
ആശംസകള്‍
നന്നായി എഴുതി
ReplyDeleteഓർക്കാനും ഓമനിക്കാനും ഇതുപോലുള്ള കുട്ടിക്കാലം എല്ലാവർക്കുമുണ്ടാകും...
ആശംസകൾ!
ഒരുപാട് ഇഷ്ട്ടായിട്ടോ...നല്ല അവതരണം.
ReplyDeleteആശംസകള്‍ .....
അജിത്ത്ജീ, താങ്കള്‍ വരുന്നതിനു മുന്‍പ് ഞാനത് എഡിറ്റ് ചെയ്യാന്‍ എടുത്തിരുന്നു.അതാവും കാണാതെ പോയത്.
ReplyDeleteനിക്കുകേച്ചേരി, പെണ്‍കുട്ടികള്‍ അങ്ങനെയാണു, ഒരു നിമിഷം കൊണ്ട് മുതിര്‍ന്ന് പോകും.
മുല്ലക്ക് അഭിനന്ദനങ്ങൾ.........,സ്കൂളില്ലാത്ത ദിവസങ്ങളില്‍ പോര്‍ട്ടര്‍ നാരായണേട്ടനെ സോപ്പിട്ട് ബെല്ലടിക്കാനുള്ള അവകാശം ഞങ്ങള്‍ പിടിച്ച് വാങ്ങും. വണ്ടി ബ്ലോക്കായത് അറിയിക്കാനുള്ള മണി അടിക്കാണാണു രസം.നീട്ടിയടിക്കാം..(ഇവിടെ കഥാകാരി ബല്ല്യത്തിൽ)“കുത്തിവെക്കേ....?അയിനു കറമ്പിക്കെന്താ സൂക്കേട്...?“( ഇവിടെ കഔമാരാരംഭത്തിലെ, പുത്തൻ അറിവിലേക്കുള്ള ജിജ്ജാംസാ )സ്നേഹിച്ച് തീരാതെ കടന്നുപോവേണ്ടിവന്നവരുടെ കണ്ണീര്‍.എന്റെ തൊണ്ടയില്‍ ഒരു കരച്ചില്‍ ( ഇവിടെ പക്വത എത്തിയ യ്യൌവ്വനം) മൂന്നു തലത്തിലൂടെയും കടന്നു പോകുന്ന മനുഷ്യ മനസ്സിന്റെ അവസ്ഥാവിശേഷത്തിലൂടെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞിരിക്കുന്നു.. നന്നായി.chandunair.blogspot
ReplyDelete:)
ReplyDeleteorikkal koodi post thannathinu nandhi....... aashamsakal......
ReplyDeleteപ്രിയ മുല്ല,
ReplyDeleteപോസ്റ്റിട്ട അന്ന് തന്നെ വായിച്ചതാണ്..
പിറ്റേന്നും വന്നു, പക്ഷെ അപ്പോഴൊക്കെ ഒരു ബിയറിന്റെ അകമ്പടി ഉണ്ടായിരുന്നതിനാല്‍ കമന്റ് ഇട്ടില്ല.
പിന്നെ, ഇപ്പോഴാണ് അവസരം കിട്ടുന്നത്...
കഥ വളരെ മികച്ചതാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ...
വളരെ സിമ്പിള്‍ ആയ എഴുത്ത്..അതിനുമപ്പുറം മുല്ല വാര്‍ത്തെടുത്ത, അനുകരിക്കാനാവാത്ത തനതായ ഒരു ശൈലി..
മാലപോലെ വാക്കുകള്‍ കോര്‍ത്തിണക്കിയ വാക്യങ്ങളുടെ ഭംഗി..
ഇതൊക്കെയാകാം എന്നെ മുല്ലയുടെ ഒരു തീക്ഷ്ണ ആരാധകന്‍ ആക്കി തീര്‍ക്കുന്നത് എന്ന് പറയാം..
(മറ്റു ഒരുപാട് ബ്ലോഗ്ഗര്‍മാരെ എഴുത്തുകളെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും ഇന്നുവരെ ആരുടേയും ആരാധകന്‍ ആയിട്ടില്ല.)
എഴുതുന്നത് മുല്ല ആണെങ്കില്‍ ഒരു മിനിമം നിലവാരം ഉറപ്പ്..
മുല്ല നാളെ വളരെ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആകുമെന്ന് എനിക്ക് ഉറപ്പാണ്..
പക്ഷെ, ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്..
മുല്ലയുടെ പോസ്റ്റുകള്‍ അനുഭവം, കഥ, നിരൂപണം, യാത്രാ വിവരണം, പ്രതികരണം എന്നിങ്ങനെ പല മേഖലകളില്‍
പടര്‍ന്നു കിടക്കുന്നു.. ഇതില്‍ ഏതിലാണ് മുല്ല ഏറ്റവും വിജയിക്കുക ? ഒരുപക്ഷെ കഥകളില്‍ തന്നെ ആയിരിക്കണം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് തോന്നുന്നു..പക്ഷെ, അടുത്തകാലത്തായി മുല്ല കഥകള്‍ അധികം എഴുതുന്നില്ല എന്ന പരാതിയാണ് എനിക്കുള്ളത്..
മുല്ലയുടെ സൃഷ്ടികളുടെ പുസ്തകരൂപം എന്നാണു വെളിയില്‍ വരിക?
അങ്ങനൊരു പദ്ധതി ഇല്ലെങ്കില്‍ ഇനി അതിനായി ശ്രമിക്കുക.
(ഒരു കോപ്പി ഇപ്പോഴേ ബുക്ക് ചെയ്യുന്നു)
അഭിനന്ദനങ്ങള്‍.... ആശംസകള്‍...........
വീണ്ടും പോസ്റ്റിയത് എന്തായാലും നന്നായി.ഒരു നല്ല പോസ്റ്റ് വായിക്കാനായി..
ReplyDeleteha..! ithu kananum vayikkanaum vykiyallo.nalla bhasha.nalla avatharanam.congrats...
ReplyDeleteini kuttipuram vazhi pokumbol ithokke orkkathirikkunnathengane..?
train yathrakal enteyum haramanu.
post pettennu avasaanicha pole thonni. iniyum undallo ezhuthaan.
ReplyDeleterailway stationum, wagenu, pinneedu yakshikal parkkunna idathethiyappol enikk vaayikkan ulsaaham koodi koodi vannu.
appozhekum katha avasaanichu. athu sariyaayilla ennoru thonnal enikk.
nb: my windows 7 does not accommodate malayalam fonts on comments template. kindly excuse.
തുടക്കം ഒരു പഴയ ഭരത് ഗോപി ഫിലിം ഓര്‍മ്മിപ്പിച്ചു...വായിയ്കുമ്പോള്‍ ആ സീന്‍ കാണുന്ന പോലെ ...
ReplyDeleteഅഭിനന്ദനങ്ങള്‍ ട്ടൊ..
നിലമ്പൂര്‍ കാരിയായ എന്റെ ഒരു സഹപ്രവര്‍ത്തക അവരുടെ ഒരു 'എണ്ണമയിലി' ഒരിക്കല്‍ കാട് കയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു കുട്ടിയുമായി തിരികെ വന്ന കഥ പറഞ്ഞുകേട്ടിട്ടുണ്ട് .....ഇവിടെ മുല്ലയുടെപാവം 'എണ്ണമയിലി' .................കുട്ടിക്കാലത്തെ കുഞ്ഞു നൊമ്പരങ്ങള്‍ മുല്ല ഭംഗിയായി ആവിഷ്കരിച്ചു .....
ReplyDeleteമഹേഷ്, നന്ദി അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും.
ReplyDeleteമനസ്സില്‍ തോന്നുന്നത് ,ഓര്‍മ്മയിലുള്ളത്,അങ്ങനെ എന്തൊക്കെയോ എഴുതുന്നു എന്നേയുള്ളൂ, അത് കഥയാണോ അനുഭവാണോ എന്നൊന്നും ആലോചിക്കാറില്ല.അതുകൊണ്ടാണു ഒരു ലെബലും കൊടുക്കാത്തത്. ഒക്കെ ഒരു കഥയായ് തന്നെ കണ്ടാല്‍ മതി. ജീവിതം തന്നെ ഒരു കഥയല്ലെ. ഉത്തരം കിട്ടാത്ത ഒരു കടം കഥ!
പിന്നെ പെണ്ണെഴുതുന്നതൊക്കെ അവളുടെ അനുഭവവും ആണെഴുതുന്നത് മുഴുക്കെ അവന്റെ ഭാവനയുമാകുന്ന ലോകമാണു നമ്മുടേത്. അങ്ങനെയാകുമ്പോ ഞങ്ങള്‍ക്കൊന്നും എഴുതാനാകില്ല. അമ്പടി കേമീ എന്ന നോട്ടങ്ങളാവും ചുറ്റും. അത് കൊണ്ട് തല്‍ക്കാലം എല്ലാം ഒരു കഥ ആയിരിക്കട്ടെ.
സുഷ്മേഷ് ചന്ത്രോത്ത് , വന്നതിനും വായിച്ചതിനും നന്ദി.
ജെ പി ജീ,നന്ദി. ഞാന്‍ പറഞ്ഞിരുന്ന കാര്യം ആലോചിക്കണേ...വേറിട്ട കാഴ്ച്ചകള്‍.
പഞ്ചമി,വര്‍ഷിണി,തൂവലാന്‍, ജയരാജ് എല്ലാവര്‍ക്കും, അത് പോലെ ഞാന്‍ പേരെടുത്ത് പറയാത്ത, മുകളില്‍ അഭിപ്രായം പറഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
കൊള്ളാം..എഴുത്ത് നന്നായി
ReplyDeleteരണ്ടാമത് ഈ കഥ പോസ്റ്റിയില്ലായിരുന്നെങ്കില്‍ യഥാര്‍ത്ഥ മുല്ലയെ എനിക്ക് പിടി കിട്ടുമായിരുന്നില്ല.
ReplyDeleteവളരെ ഹൃദ്യമായ കഥാ ശൈലി.
നാടന്‍ ചുവ. നിഷ്കളങ്കമായ നര്‍മം. ഗ്രാമീണതയുടെ ഉള്‍ത്തുടിപ്പുകള്‍....
ഈ വായനാനുഭവത്തിനു വളരെ നന്ദി.
ഇത്ര സുഗന്ധം പരത്തുന്ന ഈ മുല്ല മൊട്ടുകള്‍
ReplyDeleteനേരത്തെ കോര്‍ത്ത് മാല ആക്കി വെച്ചിരുന്നു..
അല്ലെ...ഇപ്പൊ വായിച്ചപ്പോള്‍ മാലയില്‍ ഇരുന്നു വിടര്‍ന്ന പൂവ് പോലെ അതിന്റെ പരിമളം പരത്തുന്നു ..
മിക്ക ബ്ലോഗുകളിലും ഇത് പോലെ അനുഗ്രഹീതമായ സൃഷ്ടികള്‍ വായനക്കാരെ കാത്തു കാണും എന്ന് ഇപ്പോള്‍
മനസ്സ് പറയുന്നു..പുതിയത് പോസ്ടുവാനുള്ള വ്യഗ്രത മാറ്റി നല്ലത് റിപോസ്റ്റ് ആണെങ്കിലും ചെയ്യുവാന്‍ മുല്ലയുടെ ഈ ശ്രമം പ്രചോദനം ആവട്ടെ...അകമഴിഞ്ഞ അഭിനന്ദനങ്ങള്‍...
നല്ല ശൈലി. ഖസ്സാഖിന്റെ ഇതിഹാസം ഓർമ്മ വന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteഎത്രയെത്ര കാര്യങ്ങൾ, കഥകൾ സുന്ദരമായ ഒരു ചരടിൽ;
ReplyDeleteസത്യമായും മിസ്സാക്കിയ ഒന്ന്!
നന്ദി, സ്നേഹം :)
Love the composition!
ReplyDeleteMULLAUDEY PARILASANAM ,
ReplyDeleteMANOHARAMAYA EZUTHU.
NANMAKAL NERUNNU...
:)
ReplyDeleteഎന്ത് രസായിട്ടാ മുല്ലേ പറഞ്ഞത് ...എനികിഷ്ടായി
ReplyDeleteരസായി അങ്ങനെ വായിച്ചു പോയി. ///അയിനൊരു അന്തോം കുന്തൊല്ല്യ/// ഇപ്പോഴും ഇങ്ങനെ ആരെങ്കിലും പറയാറുണ്ടോ?
ReplyDeleteനല്ലൊരു എഴുത്ത്..അവതരണ രീതി നന്നായിത്തോന്നി.തുടരുക.എല്ലാവിധ ആശംസകളും നന്മാകളോടെ.
ReplyDeleteനന്നായിരിക്കുന്നു മുല്ലേ. മികച്ച അവതരണം എന്ന് തീര്‍ത്ത് പറയാം.
ReplyDeleteസുന്ദരമായിരിക്കുന്നു.. ആശംസകള്‍ മുല്ലേ..
ReplyDeleteഒരിക്കൽ വന്നൂ അഭിപ്രായം പറഞ്ഞിരുന്നൂ...വീണ്ടും വായിച്ചപ്പോൾ വീണ്ടും പുതിയൊരനുഭവം....ആശംസകൾ
ReplyDeleteകൊള്ളാം കേട്ടോ...
ReplyDeleteവായന സുന്ദരമായിരുന്നു....!