Thursday, April 22, 2010

പ്രകാശം പരത്തുന്ന വല്ലിപ്പ...

ഉം...നെറ്റി ചുളിക്കേണ്ട,ഞാന്‍ ഇസ്കിയതൊന്നുമല്ല, അത് പ്രകാശം പരത്തുന്ന
പെണ്‍കുട്ടിയായിരുന്നു,നമ്മുടെ പത്മനാഭന്‍ മാഷിന്റെ,ഇതതൊന്നുമല്ല.ഇതൊരു
വല്ലിപ്പ,ഒരുപാട് പേരക്കുട്ടികളുള്ള, ആജാനുബാഹുവായ ഒരു ഗ്രാന്റ്ഫാദര്‍.
എന്റെ ഭര്‍ത്താവിന്റെയും ജേഷ്ഠന്റേയുമൊക്കെ അധ്യാപകന്‍.എന്റെ ഉപ്പാന്റെ
ഉറ്റസുഹൃത്ത്.എന്റെ കൂട്ടുകാരിയുടെ ഉപ്പ.തന്റെ പേരക്കുട്ടിയെയും കൊണ്ട്
എന്ട്രന്‍സ് ടെസ്റ്റിനു വന്നതാണു.ആ പത്ത് മിനുട്ട് , ഞങ്ങള്‍ സംസാരിച്ച് കൊണ്ട്
നിന്ന സമയമത്രയും ,എന്നിലേക്കിങ്ങനെ ആ ഊര്‍ജം പ്രസരിക്കുന്നത് ഞാന്‍ തെല്ലൊരു
കൌതുകത്തോടെയാണു നോക്കി നിന്നത്.തന്റെയീ ആരോഗ്യത്തിന്റേയും പ്രസരിപ്പിന്റേയും
രഹസ്യവും അദ്ദേഹം പറഞ്ഞു.നോ ടെന്‍ഷന്‍സ്..!!! അതേ ഒന്നിനെ പറ്റിയും
ടെന്‍ഷനടിക്കാറില്ലായെന്ന്..,വളരെ കൂളായി കാര്യങ്ങളെ കാണാനുള്ള ആര്‍ജ്ജവം.
ഈ ഗുണം അദ്ദേഹത്തിനു ജന്മസിദ്ധമായി കിട്ടിയതാണ്,അതില്‍ സംശയമില്ല,കാരണം
നൂറ്റിരണ്ട് വയസ്സായ അദ്ദേഹത്തിന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെന്ന്,നല്ല ആരോഗ്യത്തോടെ!!!!

“ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍സ്”എന്ന പുസ്തകം
കുത്തിപ്പിടിച്ചിരുന്ന് വായിച്ചതിനേക്കാളും എഫെക്റ്റുണ്ടായിരുന്നു ശരിക്കും ആ പത്ത് മിനുറ്റ്!!!

Monday, April 5, 2010

ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ

ആദ്യം അവര്‍ (ഫാസിസ്റുകള്‍) ജൂതന്‍മാരെ തേടി വന്നു.
അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാന്‍ ഒരു ജൂതനായിരുന്നില്ല.
പിന്നീടവര്‍ കാത്തോലിക്കരെ തേടി വന്നു
അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല.
പിന്നീടവര്‍ കമ്മ്യൂണിസ്റുകാരെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു കമ്മ്യൂണിസ്റ് കാരനായിരുന്നില്ല.
പിന്നീടവര്‍ ജനാധിപത്യവാദികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു ജനാധിപത്യ വാദിയായിരുന്നില്ല.
അവസാനം അവര്‍ എന്നെത്തേടിവന്നു.
അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ അവിടെ ആരും അവശേഷിച്ചിരുന്നില്ല.


പൂ’ണ്ണ വായനക്ക്

Friday, April 2, 2010

ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? --

പക്ഷേ ഇങ്ങ് കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത വന്നു നിറഞ്ഞു ? മനസ്സില്‍ നിന്നും സ്നേഹം അപ്രത്യക്ഷമാകുമ്പോള്‍ പകരം അവിടെ സ്നേഹരാഹിത്യത്തിന്റെ ഒഴിയിടങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. അവിടേക്കാണ് രാഷ്ട്രീയക്കാരും മതത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന അലവലാതികളും വന്നു നിറയുന്നത്. നിറയെ പകയും വൈരവും കൊണ്ട്.
അത് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

മുഴുവന്‍ വായിച്ച് അഭിപ്രായം എഴുതുമല്ലോ...?