
വ്യഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കിന്റെ “ ഐസ് വൈഡ് ഷട്ട്” എന്ന സിനിമയില്‍ നായകനായ ടോംക്രൂസ് അമേരിക്കയിലെ ഉന്നതകുലജാതര്‍ക്കിടയിലെ നിഗൂഡമായ ഒരു ആചാരം കാണാന്‍ ഇടവരുന്നുണ്ട്.
എല്ലാ കച്ചവട സിനിമയിലും പോലെ കുബ്രിക്കും അല്പം മസാല ചേര്‍ത്താണു ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.
സത്യത്തില്‍, പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഫ്രീമേസണ്‍ എന്ന നിഗൂഡ സംഘടനയുടെ
ഹെറൊസ് ഗാമസ് എന്ന അനുഷ്ഠാനത്തിന്റെ വികൃതമായ അനുകരണമായിരുന്നു അത്.
ഡാന്‍ ബ്രൌണ്‍ തന്റെ ഡാവിഞ്ചികോഡിലും ലോസ്റ്റ് സിംബെല്‍ എന്ന പുസ്തകത്തിലും ഹെറോസ് ഗാമസിനെ പറ്റി
പറയുന്നുണ്ട്. മേസണ്‍ സിദ്ധാന്തമനുസരിച്ച് അതൊരു ദൈവീകമായ ആചാരമാണത്രെ. sex rituals with God & Goddess.
ദൈവത്തെ കാണാനും ദൈവീകത നേരീട്ടനുഭവിക്കാനും അവരത് പ്രതീകാത്മകമായ് ചെയ്യുന്നു എന്ന്!!.
പൌലോ കൊയ് ലൊ ,തന്റെ എലവന്‍ മിനുട്ടുസില്‍ പറയുന്നുണ്ട്, നേരെ മുകളിലേക്ക് പടികള്‍ ഓടിക്കയറി, രണ്ടാമത്തെ നിലയില്‍
ആദ്യം കാണുന്ന ജനവാതില്‍, അത് തള്ളി തുറക്കുക; അതാണു ദൈവത്തെ കാണാനുള്ള വ്യൂ പോയിന്റ് !! ഇനി കൊയ് ലോയും മേസണാണോ !!!

സോളമന്‍ ടെമ്പിള്‍---ജറുസലേം
പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഈ സംഘടന 1770 കളോടെ അമേരിക്കയില്‍ വേരുറപ്പിച്ചു. സമൂഹത്തിലെ ഉന്നതന്മാര്‍ മുഴുക്കെ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍ , രാഷ്ട്രീയപ്രമുഖര്‍ എന്നിവരെല്ലാം ഈ രഹസ്യ സംഘടനയില്‍ അംഗങ്ങളായി. എഡിസണ്‍, ബോട്ടിസെല്ലി, ലിയോനാഡൊ ഡാവിഞ്ചി, ഇസ്സാക് ന്യൂട്ടണ്‍ ,സിയോണിലെ പിയറി , ഫ്രാന്‍സിസ് ബേക്കണ്‍ എന്നീ പ്രമുഖരെല്ലാം തന്നെ മേസണുകളായിരുന്നു !!!!
എല്ലാ മതക്കാരും ഉണ്ടായിരുന്നു ഇവരില്‍, കൃസ്ത്യന്‍, ഇസ്ലാം, ബുദ്ധമതക്കാര്‍; തോറയും ഇഞ്ചീലും ഖുറാനും വേദങ്ങളും ഉണ്ട് ഇവരുടെ അള്‍ത്താരയില്‍.
സഭ അന്നും, ഇന്നും ഇവര്‍ക്കെതിരായിരുന്നു. കാരണം മതത്തേക്കാള്‍ ആത്മീയതക്കായിരുന്നു മേസണറിയില്‍ സ്ഥാനം.
അത്കൊണ്ട് തന്നെ വളരെ നിഗൂഡമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങള്‍ക്ക് പറയാനുള്ളത് അതീവ ചാരുതയോടെ ഇവര്‍ ലോകത്തിന്റെ പല ഭാഗത്തായും ഒളിപ്പിച്ച് വെച്ചു , ചിഹ്നങ്ങളായും രൂപങ്ങളായും.

അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ കാണുന്ന പിരമിഡും അതിനുള്ളിലെ കണ്ണും ( all seeing eye) മാസോണിക് ചിഹ്നമാണു.

സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി യുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈയ്യിലെ ടോര്‍ച്ച് മാസോനിക് സിംബലാണു. ലോകത്തെ പരമമായ
ലക്ഷ്യത്തിലേക്ക് നയിക്കുന്ന വെളിച്ചം. World in a new order.

മേസണ്‍ എന്നാല്‍ ആത്മീയ ദാര്‍ശനിക ആദര്‍ശങ്ങള്‍ സ്വന്തം മനസ്സില്‍ പടുത്തുയര്‍ത്തുന്ന ആള്‍ എന്നാണു വിവക്ഷ.
അവരുടെ ആദ്യത്തെ പള്ളി ജറുസേലമിലെ സോളമന്‍ ടെമ്പിളിലായിരുന്നു. Solaman the wise എന്നാണല്ലോ ചൊല്ല്.
അതു കൊണ്ടാകും രാജ്യത്തെ മിക്കവാറും എല്ലാ ബുദ്ധിജീവികളും മേസണുകളായത്.. ഇംഗളണ്ടില്‍, പള്ളികള്‍ ലോഡ്ഗ് എന്നാണു പരക്കെ അറിയപ്പെടുക. മാസോണിക് ലോഡ്ജ്. രാജ്യത്തെമ്പാടുമുള്ള ലോഡ്ജുകള്‍ , സോളമന്‍ ടെമ്പിളിന്റെ പിന്തുടര്‍ച്ചയാണു.അതു കൊണ്ട് തന്നെ സോളമന്‍ ടെമ്പിളിനോട് സാദൃശ്യപ്പെടാന്‍ വേണ്ടി അനുഷ്ഠാന സമയത്ത് അംഗങ്ങള്‍ ദീര്‍ഘചതുരാകൃതിയിലാണു നില്‍ക്കുക. സോളമന്‍ ടെമ്പിളിന്റെ തൂണുകളെ
പുന: സൃഷ്ടിക്കാന്‍ !!!
ലോഡ്ജ് എന്ന പേര്‍ ദുരൂഹവും തെറ്റിദ്ധാരണാജനകവുമായതിനാല്‍ ഇപ്പോള്‍ ലോഡ്ജുകളെ ,ഹാള്‍ എന്ന് പുനര്‍നാമകരണം
ചെയ്തിട്ടുണ്ട്.

ഓരോ ലോഡ്ജിനും അവരവരുടെ നിഗൂഡമായ ആചാര അനുഷ്ഠാനങ്ങളുണ്ട്,
രഹസ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍. പരസ്പരം ആശയങ്ങള്‍ കൈമാറുന്ന രീതി, ഹസ്തദാനം, എന്നിവയൊക്കെ
അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്ന രഹസ്യങ്ങളാണു. പുറത്ത് പറയാന്‍ പാടില്ല. രഹസ്യങ്ങള്‍ പുറത്താക്കുന്നവരെ
കൊന്ന് കളയുമായിരുന്നു പണ്ട്. അടച്ചിട്ട മുറിയില്‍ ,അതിന്റെ പേര്‍ ചേംബര്‍ ഓഫ് റിഫ്ലെക്ഷന്‍, മണിക്കൂറുകളോളം
തുടരുന്ന അനുഷ്ടാനങ്ങളാണ്. സ്ത്രീകള്‍ക്ക് പ്രവേശനവും അംഗത്വവും ഇല്ല.
ഓരോ ലോഡ്ജിലും മൂന്നുതരം (ഡിഗ്രി) മെസണുകളാണു ഉണ്ടാകുക.
1. അപ്രന്റീസ് ----പുതുതായ് ചേര്‍ന്നവര്‍
2. ഫെല്ലോ മേസണ്‍ അഥവാ ക്രാഫ്റ്റ് മേസണ്‍
3. മാസ്റ്റര്‍ മെസണ്‍.
നാലുമുതല്‍ മുപ്പത്തിമൂന്ന് ഡിഗ്രി വരെ സ്ഥാനങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മുപ്പത്തിമൂന്ന് ഡിഗ്രിയിലുള്ള മഹാഗുരുവിനാണു എല്ലാ രഹസ്യങ്ങളും അറിയൂ. Everything revealed under 33 degree
ഇനി..
ഇതൊക്കെ അങ്ങ് ഇംഗ്ലണ്ടിലല്ലെ, ഞങ്ങളോടെന്തിനാ പറയുന്നെ എന്നാണെങ്കില്‍ തെറ്റി. ഇവിടെ നമ്മുടെ
മൂക്കിനുതാഴെ ഇതാ ഒരു മാസോണിക് ലോഡ്ജ് !!!!
ഇത് തലവെട്ടിപ്പള്ളി !!!!

കോഴിക്കോട് ഈസ്റ്റ് ഹില്ലിനടുത്ത് , 1886 ല്‍ ഇംഗ്ലണ്ടിലെ ഗ്രാന്റ് ലോഡ്ജിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മസോണിക്ക് ടെമ്പിള്‍. അന്നു മുതല്‍ ഇന്നു വരെ യാതൊരു മുടക്കവും കൂടാതെ നടന്നു വരുന്നു. എല്ലാമാസവും ശനിയാഴ്ചകളില്‍ മീറ്റിങ്ങ് ഉണ്ടാകും. കാടും പടലും പിടിച്ച് കിടക്കുന്ന ഈ സ്ഥലം, പക്ഷെ ശനിയാഴ്ച്ക വൈകുന്നേരമായാല്‍ പെട്ടെന്ന് സജീവമാകും.

പിന്നീട് പാതിരാ വരെ നീളുന്ന പരിപാടികളാണു. എന്താണു അതിനുള്ളിലെ ആചാരങ്ങള്‍ എന്നതൊക്കെ അതീവ
രഹസ്യമാണു. മേര്‍സിഡസും ഓഡിയും ബിയെംഡബ്ലിയുവുമൊക്കെയാണു അവിടെ നിരന്നു കിടക്കാറ് !!!!
കണ്ണൂരും, തിരുവനന്തപുരത്തും, കൊല്ലത്തും മസോണിക്ക് ലോഡ് ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ!
So don't shut your eyes ,keep it wide open......
ചിലപ്പോള്‍ ഒരു കൂടിക്കാഴ്ച്ച തരപ്പെട്ടേക്കാം.എങ്കില്‍ കൂടുതല്‍ പടങ്ങളും രഹസ്യങ്ങളുമായ് വീണ്ടും കാണാം.അല്ലെങ്കില്‍...
ReplyDeleteഇനി ബൂലോഗത്ത മേസണുകള്‍ ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ ബാക്കി.
മുല്ലേ,ഇതൊരു പുതിയ അറിവാണല്ലോ...അപ്പോള്‍ പിന്നെ വൈകിക്കേണ്ട..ഒരു കാഴ്ച തരപ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ പങ്കു വെക്കണേ....
ReplyDeleteവിക്കര്‍ മാന്‍ (wicker man ) കണ്ടിട്ടോ മുല്ലേ..?
മസോണിക് പ്രവര്‍ത്തകര്‍ കേരളത്തിലും എന്നത് വളരെ ഗോപ്യമായി പ്രചരിക്കുന്ന ഒരു കാര്യമാണ്.താല്പര്യമുള്ളവര്‍ മാത്രം അറിയുന്ന കാര്യം..അത് പോലെ തന്നെ പ്രചരിക്കുന്ന ഒന്നാണ് സാത്താനിക് ടെമ്പിള്‍സ്..ചെകുത്താന്‍ ആരാധകരും വളരെ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍..അരമനയില്‍ രക്താഭിഷേക പ്രാര്‍ത്ഥന നടത്തുകയും പെണ്‍കുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു വിവാദം ഉണ്ടാക്കി സ്ഥാന ഭ്രഷ്ടനായ ഒരു മലയാളി ബിഷപിനെ ഓര്‍ക്കുക . ഓരോ ദിവസവും പത്രങ്ങ ളി ല്‍ വരുന്ന അപകട മരണ വാര്‍ത്തകള്‍ വായിച്ചു എത്ര ദൂരെയാണെങ്കിലും ആവേശത്തോടെ പോയി സന്തോഷത്തോടെ ആ ചടങ്ങില്‍ പങ്കെടുക്കുന്ന ചെകുത്താന്‍ ആരാധകര്‍ നമ്മുടെ ചുറ്റു വട്ടത്തും ഉണ്ട്..വടക്കേ ഇന്ത്യയില്‍ ശവ പൂജയും അത് ഭക്ഷണമാക്കുകയും ചെയ്യുന്ന ദുര്മന്ത്ര വാദികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ദശലക്ഷ ക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട് .യു ട്യുബിലും മറ്റും പരതിയാല്‍ ഇത് കാണാവുന്നത്‌മാണ്...അധോലോകങ്ങളില്‍ അകപ്പെടുന്നത് പോലെ അപകടകരമാണ് ഇവരുമായുള്ള കുറച്ചു നേരത്തെ സഹവാസം പോലും ..
ReplyDeleteഉഗ്രൻ
ReplyDeleteജാസ്മിക്കുട്ടീ..എന്തൊന്ന്? വിക്കര്‍ മാനാ..?പറയ്,എനിക്കറീല..
ReplyDeleteരമേശ് ജീ, പേടിപ്പിക്കല്ലേ...കുറേ നാളായ് വേണോ വേണ്ടേ എന്ന ചിന്തയിലായിരുന്നു. അപകടമാണെന്ന് എനിക്കറിയാം. എന്നാലും ഇതൊക്കെ ആളുകള്‍ അറിയേണ്ടേ..?പിന്നെ നിങ്ങളൊക്കെ ഉണ്ടല്ലോ എന്റെ കൂടെ.അതാ ഒരു ധൈര്യം.
ഞങ്ങള്‍ ഇതൊക്കെ അറിഞ്ഞു അങ്ങ് എത്തുംപോളെക്കും മുല്ല വാടിക്കരിഞ്ഞിട്ടുണ്ടാകും ..
ReplyDeleteസ്ത്രീകള്‍ക്ക് അവര്‍ പ്രവേശനം അനുവദിക്കാത്തത് വെറുതെയല്ല..ചെകുത്താന്മാരെയും പേടിപ്പിച്ചു കളയും!!രഹസ്യം സൂക്ഷിക്കാനും അറിയില്ല !!:)ദേ ഇപ്പൊത്തന്നെ കണ്ടില്ലേ ..എല്ലാ രഹസ്യവും ഈ ബൂലോകത്തോട് (നാട്ടു)പച്ചയ്ക്ക് വിളിച്ചു പറഞ്ഞു കളഞ്ഞു !!
ഇനി അതറിഞ്ഞാലെ സമാധാനം കിട്ടൂ എന്നായല്ലോ.
ReplyDeleteഅതും മ്മളെ മൂക്കിന് താഴെ. പെട്ടൊന്ന് കണ്ടു പിടിക്കൂ .
നന്നായി ട്ടോ . കുറെ അറിവുകള്‍. എല്ലാം പുതിയത്.
ആടറിയുമോ അങ്ങാടി വാണിഭം എന്ന പോലെയാണ് ഞമ്മന്റെ കാര്യമെന്ന് ഇത് വായിച്ചപ്പോള്‍ ശരിക്കും അനുഭവപ്പെട്ടു. കൂടുതല്‍ അറിവു നേടാനുള്ള ത്വര ഈ വായനയില്‍ നിന്നും കിട്ടിയതില്‍ മുല്ലയെ അഭിനന്ദിക്കുന്നതില്‍ തെറ്റില്ലല്ലോ? സോ ധൈര്യമായി ഇത്തരം വിഷയങ്ങളൊക്കെ പോന്നോട്ടെ,മ്മക്കും അറിഞ്ഞിരിക്കാലോ..ഏത്!
ReplyDeleteനല്ലൊരു പോസ്റ്റ് ...
ReplyDeleteആശംസകള്‍ ....
ഇത്രയും എഴുതിയത് കൊണ്ട് ഇപ്പോള്‍ കൂടുതലറിയാന്‍ ആകാംക്ഷയായി!
ReplyDeleteകൂടിക്കാഴ്ച തരപ്പെടുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റണം. രമേഷ്ജി പറഞ്ഞപോലെ റിസ്കാണെങ്കില്‍ ഞങ്ങള്‍ കുണ്ടില്‍ ചാടിച്ചു എന്ന് പറയരുത്!
ഇതൊരു മുന്‍കൂര്‍ ജാമ്യം!
മുല്ല ചുമ്മാ ഇരുന്നോ ..കിട്ടിയ വിവരങ്ങള്‍
ReplyDeleteഒക്കെ ധാരാളം .അവര്‍ക്ക് തന്നെ നിശ്ചയം
ഇല്ല അവരുടെ പൈതൃകത്തെപ്പറ്റി ..കുറെ
രഹസ്യങ്ങള്‍ അവര്‍ക്ക് തമ്മില്‍ അറിയാം
..അവരും രണ്ടു ഗ്രൂപ്പ് ഉണ്ടെന്നു പറയപ്പെടുന്നു.അവരുടെ shake hands അതെ ഓരോ ഡിഗ്രീക്കാരും ഓരോ രീതിയില്‍ ...കുറച്ചു ചെകുത്താന്‍ (ബ്ലോഗ്ഗര്‍ അല്ല)ആശയം കൂടി ഉണ്ട് .കുറെ മിത്തും കുറെ black magicum മാതിരി ....ഈ അന്വേഷണ കൌതുകത്തിന് ആശംസകള്‍ ..
വെറുതെ വിക്കി വായിച്ചു സമയം കളഞ്ഞു,
ReplyDeleteചാത്തൻ മഠങ്ങളുടെ വേറൊരു പതിപ്പായി കണ്ടാൽ പോരേ....
പുതിയ അറിവുകള്‍.. അതും ഞമ്മളെ സ്വന്തം നാട്ടില്‍ നിന്നും... നല്ല വിവരണം...
ReplyDeleteപ്രീയ മുല്ല
ReplyDeleteഎഴുതിയത് വായിച്ചു.കുറെ തെറ്റായ വിവരങ്ങള്‍ അലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങള്‍ ചേര്ത്തു വച്ച് ഒരു പോസ്റ്റിടുന്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു. ബ്ലോഗിന്റെ സുരക്ഷിതത്വത്തിനു മറവിലിരുന്നു എന്തും എഴുതി വിടാമെന്ന ധാരണ മാറ്റണണമ്. ഇങ്ങനെ ഒരു സമൂഹത്തിനു ഇന്നത്തെ കാലഖട്ടത്തില്‍ നിയമവിരുദ്ധമായി ഇത്രയും കാലം പ്രവര്ത്തിക്കാമെന്നു കരുതുന്നത് വിഡ്ഡിത്തമാഅണ്. പിന്നെ കോഴിക്കോട് ഇന്ന്ഗനെ നിയമവിരുദ്ധമായി ഒരു സമ്ഖടന ഉന്ടെന്നു നിഗ്ങ്നള്‍ പറയുമ്ബോല്‍ അതിനെ നിയമത്തിന്റെ മുന്പിലേക്ക് കൊന്ടുവരാമല്ലോ നിങ്ങള്ക്ക്.
ഇങ്ങനെയുള്ള കാര്യങ്ങക്കള്‍ എഴുതുമ്പോല്‍ വസ്തുതകളോട് അടുത്തെങ്കിലുമെത്താന്‍ ശ്രമിക്കുക... ഈ പആരയുന്ന സ്റ്റലം നിങ്ഗ്നള്ക്ക് അറിയാമെങ്കികല്‍ അവിടെ പോവുക,, നിങ്ങള്‍ പറയുന്ന നിഗൂഡയോഗങ്ങള്‍ നടക്കുന്ന സമയത്ത് പൊകുക ആരനു നിങ്ഗ്നളെ തഡയുക എന്നര്യമല്ലൊ???? അല്ലാതെ വികലമായ വിവരങ്ങള്‍ ഭാവനയുടെ നിറം ചേര്ത്ത് പ്രസന്റ് ചെയ്യാതിരിക്കുക..
നമ്മല്‍ ജീവിക്കുന്നത് പുതുയുഗത്തിലാണ്... ഓര്ക്കുക എന്റെ ജീവിതവും എന്റെ പ്രവര്ത്തനങ്ങ്ളും നിങ്ങളൂടെ ജീവിതവും പ്രവര്ത്തനങ്ങളും ഒരു പാട് കണ്ണുകള്ക്കിടയിലാണ്.ഇത്തരം നീഗൂഡലക്ഷ്യങ്ങളോ പ്രവര്ത്തനങ്ങളോ മുല്ല എഴുതിയത് പോലെ നടക്കില്ല ഇക്കാലത്ത്.
കുഴപ്പമില്ലാത്ത പൊസ്റ്റ്.തലവെട്ടിപ്പള്ളിയുഡെ ആരെകിലും ഇതു കണ്ടാല്‍ തല വെറ്റി കൊണ്ടു പോകുമോ?
ReplyDeleteപേടിക്കണ്ടിരി
ReplyDeleteനമ്മുക്ക്
നോക്കാം
ശ്രീമാന്‍ ബോബിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ വയ്യ.
ReplyDeleteഡാന്‍ ബ്രൌണ്‍ ഫ്രീ മേസണുകളെപ്പറ്റി വളരെയധികം എഴുതിയിട്ടുണ്ട്.
തലവെട്ടിപ്പള്ളി 200 ല്‍ അധികം വര്‍ഷങ്ങളായി,റോഡ് സൈഡില്‍ കാടു പിടിച്ചു കിടക്കുന്നു. ആര്‍ക്കും പുറത്തു നിന്നു കാണാം. ഉള്ളില്‍ കേറാന്‍ അനുവാദം എവിടെന്ന് കിട്ടും എന്നറിയുന്നവരുണ്ടെങ്കില്‍ പറഞ്ഞു തരിക. മുല്ല എഴുതിയത് വായിച്ചപ്പോള്‍ എനിക്കും അതിന്റെ ഉള്ളൊന്നു കാണാന്‍ കൊതി!
നിയമവിരുദ്ധമായി ഇവരെന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് മുല്ല പറഞ്ഞതായി ഞാന്‍ കണ്ടില്ല. രഹസ്യ സംഘടനയാണെന്ന് പറഞ്ഞിട്ടുണ്ട്; എഴുതാപ്പുറം വായിച്ചത് കണ്ടപ്പോള്‍ എനിക്കൊരു സംശയം. മുല്ലക്കറിയാത്തത് പലതും താങ്കള്‍ക്കറിയാമെന്ന്. ഞങ്ങളോടും കൂടി പറയൂ പ്ലീസ്.
best wishes
ReplyDeleteഎല്ലാം പുതിയ അറിവുകള്‍. ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ ഉണ്ട്ന്നറിയുമ്പോള്‍ ഞെട്ടലിനെക്കാള്‍ അത്ഭുതമാണ് തോന്നുന്നത്.കൂടുതല്‍ അറിയണമെന്ന ആകാക്ഷയും. ഈ ലേഖനത്തിലൂടെ തെറ്റായി എന്തെങ്കിലും ചൂണ്ടിക്കാണിച്ചു എന്ന് തോന്നിയില്ല.
ReplyDeleteഎന്റമ്മോ ... ഇവിടെയും .. പക്ഷെ ... ഡാന്‍ ബ്രൌണ്‍ ലോസ്റ്റ് symbol ല്‍ ഇത് പുരോഗമന ചിന്തകള്‍ക്കായി വാദിച്ച scientist ന്റെ സംഘടന ആയല്ലേ പറഞ്ഞിരിക്കുന്നത് ... അപ്പോള്‍ നമ്മള്‍ മസോനിക് ലോഡ്ജിനെപ്പറ്റി വെവലാതിപ്പെടെണ്ടതുണ്ടോ?
ReplyDeleteകൂടുതല്‍ അറിയാന്‍ ആകാംഷയുണ്ട്
മുല്ല, ഇത് ശരിക്കും ഒരു പുതിയ അറിവാണ്...അഭിനന്ദനങള്‍.......
ReplyDeleteSecret History of the Freemasons
ReplyDeletehttp://www.youtube.com/watch?v=Pa-mdPb77K0
--
The Illuminati Vol.1
http://www.youtube.com/watch?v=YuuGvh1sxzQ
പാശ്ചാത്യരുടെ ഇടയിൽ ഇത്തരം നിരവധി വിശ്വാസങ്ങൾ അനുഷ്ഠിക്കുന്ന സംഘടനകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും അതിന്റെ ബ്രാഞ്ചുണ്ടെന്നത് പുതിയ അറിവാണ്. ഇത്തരം നിഗൂഢമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷം എഴുതുന്നത് ഉപകാരപ്രദമായിരിക്കും. ഉദാ: രമേശ് അരൂരിന്റെ കമന്റ്.
ReplyDeleteഅറിഞ്ഞിടത്തൊളം......
ReplyDeleteഇന്‍ഡോറീനടുത്തുള്ള മൌവിലിലും ഇത്തരം ഒരു സത്രമുണ്ട്.നൂറ്റാണ്ടുകള്‍ക്കു മുമ്പ് സോളമന്‍ രാജാവിന്‍റെ ഭരണകാലത്താണ് ഈ സത്രം നിര്‍മ്മിച്ചതത്രേ.വിശ്വാസങ്ങളെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ് മാസോണിക് സമുദായംഗങ്ങള്‍.ഒരു പുതിയ അംഗത്തെ സ്വീകരിക്കുമ്പോള്‍ അയാള്‍ അറിയപ്പെടുക ‘ഡെക്കണ്‍’ എന്നായിരിക്കും. ചില യോഗ്യതകള്‍ നേടി കഴിയുമ്പോള്‍ ‘സീനിയര്‍ ഡെക്കണ്‍’ എന്നറിയപ്പെടാന്‍ തുടങ്ങും. പിന്നീട് ജൂനിയര്‍, സീനിയര്‍ വാര്‍ഡനാകും. അവസാനമാണ് അയാള്‍ ‘മേസണ്‍’ എന്ന പേരിനര്‍ഹനാവുക. സമൂഹത്തിലെ ആചാരാനുഷ്ഠനാങ്ങളില്‍ പൂര്‍ണത കൈവരിച്ചാല്‍ ‘വെര്‍ച്ച്വല്‍ മേസണ്‍’ ആകും, അയാളായിരിക്കും മേസണുകളുടെ ഒരു സംഘത്തെ നയിക്കുക.ഒരു പരിപൂര്‍ണ മേസണായി മാറാന്‍ മൂന്ന് ഘട്ടങ്ങള്‍ മടികടക്കേണ്ടതുണ്ട്. ആദ്യം ഒരു തൊഴിലാളിയായി മാറി മനോഹരങ്ങളായ നിര്‍മ്മാണങ്ങള്‍ നടത്തണം. മനുഷ്യസമൂഹത്തെ സേവിക്കണം.ജീവിതത്തിന്‍റെ അനശ്വരതയെ കുറിച്ചും മരണ ശേഷം മനുഷ്യന്‍റെ അസ്ഥികള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും ഇവരെ പഠിപ്പിക്കും. ഇതിനായി ഇവര്‍ മനുഷ്യ തലയോട്ടികള്‍ ഉപയോഗിക്കും. ഇപ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി 240 മാസോണിക് സത്രങ്ങളാണുള്ളത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ സത്രങ്ങള്‍ക്കും പ്രത്യേകമായ നമ്പറുകളുണ്ട്. ഇന്‍ഡോറിലെ മൌവു സത്രത്തിന് ‘സെന്‍റ് പോള്‍ 389’ എന്നതാണ് നമ്പര്‍.
മസോണിക് ലോഡ്ജ് കോഴിക്കോട്ടുണ്ടെന്ന് ഇപ്പോഴാണറിയുന്നത്.
ReplyDeleteഎനിക്കിതെല്ലാം പുതിയ അറിവുകള്‍ ആണ്. രഹസ്യമായി ഇതൊക്കെ നടക്കാന്‍ വലിയ പ്രയാസമൊന്നുമില്ല എന്നാ എനിക്ക് തോന്നുന്നത്. പിന്നെ റിസ്ക്കെടുത്തു കൂടുതല്‍ നിഗൂഡതകള്‍ തേടി പോവേണ്ടതില്ല എന്ന് തോന്നുന്നു.
ReplyDeleteആശംസകള്‍...
This comment has been removed by the author.
ReplyDeleteനല്ല വിവരങ്ങള്‍...
ReplyDeleteപുതിയ അറിവുകള്‍ കൊള്ളാം...!
ഓജൊ ബോർഡും,താന്ത്രിക പൂജയുമൊക്കെയായി മാസോണിക് കൂട്ടങ്ങൾ ലോകം മുഴുവൻ ഉണ്ട്....
ReplyDeleteതലച്ചോറിന്റെ വെറും 5% ഉപയോഗിക്കുന്ന സാധാരണക്കാരായ നമ്മളെപ്പോലെയുള്ളവരേക്കാൾ, ഐ.ക്യൂ കൂടിയവർ ഒത്തുകൂടി സ്വയം എനർജി കൂട്ടുന്ന കൂട്ടായമകളാണ് ഈ ഏടവാടുകളെന്നാണ് ബിലാത്തിക്കാർ ഇവിടെയീ മസോണിക്കുകളെ പറയുന്നത് കേട്ടൊ ...മുല്ലേ
പലർക്കും പുത്തനറിവുകൾ പകർന്നു കൊടുക്കുവാൻ സാധിച്ചു ഈ പോസ്റ്റിനാൽ അല്ലേ
ഇതൊരു പുതിയ അറിവാണല്ലോ മുല്ലേ,
ReplyDeleteകൂടുതല്‍ അറിയാന്‍ ആകാംഷയുണ്ട്.
പക്ഷെ,റിസ്ക്കെടുക്കാന്‍ ഞാനും പറയില്ല.
(തെച്ചിക്കോടന്‍ പറഞ്ഞപോലെ 'ഒരു മുന്‍കൂര്‍ ജാമ്യം')
Be careful..
ReplyDeleteവളരെ ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ള ഒരു സംഘടന ആയിട്ടാണ് ഞാന്‍ ഫ്രീ മേയ്സന്‍ ക്ലബിനെ കുറിച് ഞാന്‍ കേട്ടിട്ടുള്ളത്. ഭരണകൂടത്തെ അട്ടിമറിക്കലും പ്രശ്നങ്ങള്‍ ഉണ്ടാക്കലുമൊക്കെ..
ReplyDeleteവിവരങ്ങള് കൊള്ളാം!
ReplyDeleteമുല്ല സി.ബി.ഐ ജോലിയും തുടങ്ങിയോ?
ReplyDeleteഏതായാലും ഈ പറഞ്ഞതൊക്കെ എനിക്ക് ഒരു പുതിയ അറിവാണ്..
കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു..
റിസ്ക് ഉള്ള (തല്ലു കിട്ടുന്ന) ഏര്‍പ്പാടാണ് എങ്കില്‍ മുല്ലയുടെ അന്വേഷണത്തില്‍ ഞാനും കൂടാം...
ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്‌താല്‍ അല്ലേ ഒരു ത്രില്‍ ഉള്ളൂ...
ഡാവിഞ്ചി കോഡില്‍ പ്രയറി എന്നൊക്കെ പറഞ്ഞ് വായിച്ചിട്ടുണ്ടെന്നല്ലാതെ ഇത്തരം രഹസ്യ സംഘങ്ങള്‍ കേരളത്തിലും ഉണ്ടെന്നത് പുതിയ അറിവാരുന്നു..!
ReplyDeleteഇവിടെ ബാങ്ങ്ളൂരിലും ഉണ്ട് ഇത്. കുറച്ചു കാലം മുമ്പ് പേപ്പറില്‍ ഒരു നീണ്ട ലേഘനം ഉണ്ടായിര്നു.
ReplyDeleteboby : ഇത് നിയമപ്രകാരം നിരോധിച്ച സംഘടന അല്ല.
ഇവിടെ വന്ന് വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച് എല്ലാവര്‍ക്കും നന്ദി.
ReplyDeleteഫ്രീ മേസണെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് ഷെര്‍ലോക്ക് ഹൊംസ് കഥകളില്‍ നിന്നാണു,മക്മുര്‍ദോ.രഹസ്യപ്പോലീസ് ആയിരുന്നു അയാള്‍,അയാള്‍ മേസണ്‍ സംഘടനയില്‍ നുഴഞ്ഞു കയറുന്നതും ആ ശ്രമത്തില്‍ അയാള്‍ കൊല്ലപ്പെടുന്നതും. അന്നേ കൌതുകമാണു ഇവരെ പറ്റി എന്തു കണ്ടാലും വായിക്കുക. ഇപ്പൊ പിന്നെ ഡാന്‍ ബ്രൌണ്‍ എന്റെ ഫേവറിറ്റ് റൈറ്റര്‍. ഈ സംഘടന 200 വര്‍ഷങ്ങള്‍ക്കിപ്പുറവും വല്ല്യ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കുന്നു എന്ന കൌതുകകരമായ സംഗതി;അത് നിങ്ങളെക്കൂടി അറിയിക്കുക എന്നെ ഈ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിച്ചുള്ളു.
ശ്രീമാന്‍ ബോബി പറഞ്ഞപോലെ അവര്‍ നിയവിരുദ്ധമായ് എന്തെലും ചെയ്യുന്നു എന്ന് ഞാന്‍ പറഞ്ഞില്ല. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രേഖകള്‍ ഉണ്ട്. വ്യകതമായ് എല്ലാറ്റിനും രജിസ്റ്റര്‍ സൂക്ഷിക്കുന്നു. പിന്നെ അവിടെ കയറിക്കൂടുക എളുപ്പമല്ല, അംഗങ്ങളല്ലാത്തവരെ അവര്‍ എന്റര്‍ടൈന്‍ ചെയ്യില്ല. സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല.
ലക്ഷ്മി പറഞ്ഞത് പോലെ അത് സയന്റിസ്റ്റുകളുടെയും ബുദ്ധിജ്ജിവികളുടെയും ഒക്കെ സംഘടനയായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗോപ്യമായിട്ടായിരുന്നു. കാരണം ചര്‍ച്ചിന്റെ എതിര്‍പ്പുകള്‍. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയൊയെ ജയിലിലിട്ടു. അങ്ങനെ പലരും. റോസിക്രൂഷ്യന്‍സ് ആയിരുന്നു ഫ്രീമേസണറിയുടെ മുന്‍പ്.
റോസ് ക്രോസ്സ്----റോസിക്രൂഷ്യന്‍. റോസ് ,പെര്‍ഫെക്ഷന്റെ സിംബലാണു, അത് ക്രോസ്സിന്റെ നടുക്ക് വരുമ്പോ അര്‍ത്ഥം മാറും. one true God !! റോസ് ക്രൊസ്സ് ഇപ്പഴും ഫ്രീ മേസണ്‍കാര്‍ ധാരാളമായ് ഉപയോഗിച്ച് വരുന്ന അടയാളമാണു.
ആശാമോന്റെ കമന്റ് കണ്ടില്ലേ..ഇന്‍ഡോറിലും ഉണ്ടത്രെ. അദ്ദേഹം പറഞ്ഞ പോലെ തലയോട്ടി ഒരു മാസോണിക് സിംബലാണു, അത് മരണത്തെ ഓര്‍മ്മിപ്പിക്കും.
കൂടുതല്‍ അറിയാനുള്ള ഒരു ആകാംക്ഷ നിങ്ങളില്‍ ഉണ്ടാക്കുക അത്രെ ഉള്ളു എന്റെ ഉദ്ദേശം.അറിയണം എന്നുള്ളവര്‍ സ്വന്തമായ് കണ്ടുപിടിക്കും. അല്ലാതെ എല്ലാം ഞാന്‍ തന്നെ പറഞ്ഞാല്‍ നിങ്ങള്‍ പറയും കൈക്കുന്നു എന്ന്..!!!
Exciting and informative!
ReplyDelete.......
ReplyDeleteപണ്ട് ആനന്ദിന്റെ ഏതോ നോവല്‍ വായിച്ചിട്ടുണ്ട് .. ഇങ്ങനെ ഏതോ ഒരു സമൂഹത്തെ പറ്റി ..
ReplyDeleteപിക്കാസ് പോലത്തെ ഒരു ലോക്കറ്റ് കഴുത്തില്‍ തൂക്കുന്ന ഒരു സമൂഹം .. നോവല്‍ ആയിരുന്നു എങ്കില്‍ കൂടി ആ വായന നന്നായി ഭീതിപ്പെടുത്തിയിരുന്നു ...
എനിക്ക് പേടിയായിട്ടുവയ്യ !
ReplyDeleteഒരു മീശയും താടിയും ഒക്കെ ഒട്ടിച്ചു പോണേ !
പാവം മുല്ല ...
ഇനി എന്തൊക്കെ ഉണ്ടാവാന്‍ പോകുന്നോ എന്തോ...!
ശക്തമായൊരു പോസ്റ്റ്.
ReplyDeleteവ്യത്യസ്തമായൊരു പോസ്റ്റ്.
മുല്ലേ അഭിനന്ദനം.
പുതിയ കുറേ അറിവുകളും
പ്രചോദനങ്ങളും..
നന്ദി.
ഇനിയും ഇമ്മാതിരി പോസ്റ്റുകള്‍ വരട്ടെ..
പുതിയ അറിവാണല്ലോ
ReplyDeleteകുന്നം കുളത്തും അങ്ങനെ ഒരൂട്ടം കാര്യങ്ങ്ളൊക്കെ ഉണ്ടായിരുന്നൂന്ന് ടി.ഡി.രാമകൃഷ്ണണ്റ്റെ പൊസ്തകത്തില്‍ പറയുന്നു.
ReplyDeleteഈ free mason സംഭവത്തെ പറ്റി മുന്‍പ് എവിടെയോക്കെയോ വായിച്ചിരുന്നു. ഇത് കൂടി വായിച്ചപ്പോ കുറച്ചു കൂടി അറിഞ്ഞു. ഇതൊക്കെ ഒരു cult എന്നതിനപ്പുറം പ്രസക്തിയുണ്ടെന്ന് തോന്നിയില്ല. ഏതായാലും, മുല്ല എഴുതിയത് വായ്ച്ചപ്പോള്‍ ഇത് ഒരു അമേരിക്കന്‍ ബുദ്ധിജീവികളുടെ "ത്വരീക്കത്ത്" ആണോ എന്ന് സംശയം. ഏതായാലും അപകടങ്ങളില്‍ ചെന്ന് പെടല്ലേ. ഇനിയും ഒരുപാട് ഒരുപാട് നല്ല പോസ്റ്റുകള്‍ മുല്ലയില്‍ നിന്ന് വിരിയുന്നത് വായിക്കാനാണ് ആഗ്രഹം.
ReplyDeleteമുല്ലേ............ ഞാന്‍ ഇവിടെ എത്താന്‍ അല്പം വൈകിയത് കൊണ്ടു , മുല്ലയുടെ പോസ്റ്റും, അതുപോലെ വിശദമായ കമെന്റുകളും വായിക്കാന്‍ പറ്റി.
ReplyDeleteഇത്തരം ഒരു പോസ്റ്റിനു മുല്ലയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഒരു പാട് വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി.പിന്നെ കൂടിക്കാഴ്ചയ്ക്ക് ഒറ്റയ്ക്ക് പോകാന്‍ പേടിയുണ്ടെങ്കില്‍ പറയണേ.........
http://www.lodgetvm168.org/
ReplyDeleteമുല്ല,
ReplyDelete>> സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. <<
വിദേശങ്ങളില്‍ സ്ത്രീകള്‍ക്ക് അംഗത്വം ഇപ്പോഴുണ്ട്.
തീര്‍ച്ചയായും ഇതൊരു രഹസ്യ അജണ്ടയുള്ള സംഘടനയാണന്നുള്ളതാണ്,
അനുകൂലിച്ചും അതിര്‍ത്തുമുള്ള ഡോക്കമെന്‍ററികള്‍ കാണുമ്പോള്‍ തോന്നുന്നത്.
**Secret History of the Freemasons 1/9**
http://www.youtube.com/watch?v=Pa-mdPb77K0
--
**The Illuminati Vol.1**
http://www.youtube.com/watch?v=YuuGvh1sxzQ
വഴിപോക്കന്‍ (ദിനേശ്)
ReplyDeleteസ്ത്രീകള്‍ക്ക് മേസണറിയില്‍ പ്രവേശനം പൊതുവെ അനുവദനീയമല്ല എന്നാണു അറിവ്. ഫ്രീ മേസണ്‍ സംഘടനയോട് അനുഭാവമുള്ള സ്ത്രീകളുടെ ഒരു ഗ്രൂപ്: ഓര്‍ഡര്‍ ഓഫ് ഈസ്റ്റേണ്‍ സ്റ്റാര്‍; വിദേശങ്ങളില്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
ചെന്നൈ എഗ്മൂറിലുള്ള മസോണിക് ലോഡ്ജാണു ഇന്ത്യയില്‍ ആദ്യമായ് മസോണിക് രഹസ്യങ്ങളുടെ മൂടുപടം അല്പമെങ്കിലും നീക്കിയത്. ചില ആചാരങ്ങള്‍ കാണാന്‍ മാത്രമായ് അവര്‍ പൊതുജനങ്ങളെ അനുവദിക്കാറുണ്ടത്രെ. എന്നാലും ചില ആചാരങ്ങള്‍ അവര്‍ ആരോടും പറയില്ല.എഴുതിവച്ഛ രേഖകള്‍; മസോണിക് ചരിത്രം,ഫിലോസഫി,അംഗങ്ങളുടെ പേരുവിവരം, മെംബറാവാനുള്ള യോഗ്യതകള്‍ എന്നിവയൊക്കെ ആര്‍ക്കും കാണാം.ബാക്കിയൊക്കെ രഹസ്യങ്ങള്‍ തന്നെയാണു.രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് ഒരു മസോണിക് ബ്രദറുടെ എറ്റവും വലിയ യോഗ്യതയായ് കണക്കാക്കപ്പെടുന്നു.
This comment has been removed by the author.
ReplyDeleteകേൾക്കാത്ത വിവരം വായിച്സിരിക്കാൻ കൌതുകം തോന്നി.കൊള്ളാം.inഫർമേറ്റീവ്
ReplyDeleteഗംഭീര പോസ്റ്റ്!
ReplyDeleteഅഭിനന്ദനങ്ങൾ!
പുതിയ അറിവ് ഇത് നമ്മുടെ കോഇക്കോട്ടു അങ്ങാടിയിലും കിട്ടുമോ എന്റെ പൊന്നു..അപ്പോള്‍ മുക്കിനു മുക്കിനു രഹസ്യങ്ങള്‍ തിരയുന്ന കേരള പോലീസുകാര്‍ എവിടെപ്പോയീ?..നാലുപേര്‍ കൂട്ടം കൂടിയാല്‍ കലാപം ആരോപിക്കുന്നവര്‍ ഇതൊന്നും കണ്ടില്ലാ..കേട്ടില്ലാ?..നല്ല പോസ്റ്റ് .. ..
ReplyDeleteപുതിയ ഒരറിവു.. അതും ഒന്നാംതരം..
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാര്‍ക്കും എന്തെങ്കിലുമൊക്കെ മനസ്സിലായി.
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല.
ഒന്നുകൂടി വായിക്കാം ല്ലേ..
ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇങ്ങനെ ഒരു സംഘം..അതു ഒട്ടും തന്നെ അറിവില്ലായിരുന്നു.
ReplyDeleteകൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ വഴി എന്നെങ്കിലും പുറത്ത് വരുമായിരിക്കും..
ഇത് കലക്കന്‍ പോസ്ടാനു മുല്ലേ ...പിന്നെ അതിന്റെ പിന്നാലെ ഒന്നും പോകാന്‍ നിക്കണ്ടാ
ReplyDelete{എന്റെ ഉറച്ച ഒരു കമെന്റ് നഷ്ട്ടപ്പെടുതാന്‍ എനിക്ക് താല്പര്യമില്ല...!}...!
പിന്നെ ഡാവിഞ്ചി കോഡ് വായിച്ച ശേഷം എനിക്കും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ നല്ല താല്പര്യം ഉണ്ട് ..പക്ഷെ മലയാളത്തില്‍ ഈ വിഷയം അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് തോന്നു ...!
ഫ്രീമേസണ്‍ എന്നത് ആദ്യം ഡാവിഞ്ചി കോഡ് വായിച്ചപ്പോള്‍ ആണ് അറിഞ്ഞത് ...
ReplyDeleteപ്രയരിയും അത് പോലെ തന്നെ ..
കേരളത്തില്‍ അവരുടെ ഒരു ലോഡ്ജ് എന്നത് അത്ഭുഅതം തന്നെ ...
നല്ല പോസ്റ്റ്
The language and symbols used in the fraternity’s rituals come from Middle Ages. The oldest document that makes reference to Masons is the Regius Poem, printed about 1390, which was a copy of an earlier work. In 1717, four lodges in London formed the first Grand Lodge of England, and records from that point on are more complete.
ReplyDeleteWonderful!
in our door step too?
http://www.lodgecannanore234.org/gallery.html
ReplyDeleteinvestigative.....thanks
ReplyDeleteഫ്രീമേസന്‍ കള്‍ട്ടിനെ കുറിച്ച് പറഞ്ഞത് വിവരപ്രദം. പണ്ടേ പറഞ്ഞും വായിച്ചും കേട്ട ആഭിചാരങ്ങളുടെയും ദുരൂഹതയുടെയും കള്‍ട്ടിനെക്കുറിച്ച് പുതിയ ചില വിവരങ്ങള്‍. എന്നാല്‍, തലക്കെട്ട് തീരെ സെന്‍സേഷനലായി.
ReplyDeleteഫ്രീ മേസണ്‍സിനെയും കോഴിക്കോട്ടെ തലവെട്ടിപ്പള്ളിയെയും
തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നും പോസ്റ്റില്‍ ഇല്ല. മാസോണിക് ലോഡ്ജ് കോഴിക്കോട്ടും എന്ന് ഉറപ്പിച്ച് പറയണമെങ്കില്‍ ആ ബന്ധം തെളിയിക്കണമായിരുന്നു.
ഇനി, അത്തരം ഭീകരാന്തരീക്ഷം കോഴിക്കോട്ടെ ആ കെട്ടിടത്തില്‍ നടക്കുന്നുവെങ്കില്‍ അതാരും ശ്രദ്ധിക്കില്ല, ഇടപെടില്ല എന്ന് ചിന്തിക്കാന്‍ കോമണ്‍സെന്‍സ് അനുവദിക്കുന്നില്ല. സാമൂഹിക സംഘടനകളും മാധ്യമങ്ങളും ജാഗ്രത്തായ അതുപോലൊരു സ്ഥലത്ത് ഇത്തരം കാര്യങ്ങള്‍ കൂളായി നടക്കുമെന്നും കരുതുന്നില്ല.
അടുത്തുള്ളവരോ മാധ്യമങ്ങളോ ഇക്കാര്യം അറിഞ്ഞ് പണ്ടേ കട പൂട്ടിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അതുപോലെ തന്നെയാണ് തിരുവനന്തപുരം കൊല്ലം കണ്ണൂര്‍
എന്നിവിടങ്ങളിലെയും സ്ഥിതി. അങ്ങിനെയൊരു കാര്യമുണ്ടെങ്കില്‍ കട്ടേം പടോം മടക്കി ബന്ധപ്പെട്ടവര്‍ എന്നേ സ്ഥലം വിട്ടിരിക്കും.
ഈ പോസ്റ്റ് ഇത്തിരി കടന്ന അതിവായനയാണ് എന്ന് തന്നെ തോന്നിപ്പിക്കുന്നു. യുക്തിബോധവും കോമണ്‍സെന്‍സും പുറത്തുനില്‍ക്കുന്ന ഒരു ചുമ്മാ പേടി.
കോഴിക്കോട്ടെ കൂട്ടുകാരോടും പത്രസുഹൃത്തുക്കളോടും ഇതു പറയാം. വല്ലതും ഉണ്ടെങ്കില്‍ അറിയാന്‍ ഒത്തിരി താമസം വേണ്ട.
കോഴിക്കോട് ഇപ്പോഴും പഴയ സ്ഥലം തന്നെയാണല്ലോ.
സി ഐ ഡി മുല്ല
ReplyDeleteഒരു പുതിയ അറിവാണ് ഇത്. വായനയുടെ ആദ്യം ഇതിനോട് ഒരു അനുഭാവം തോന്നി. ഇപ്പോഴും കുറവൊന്നും ഇല്ല. കോഴിക്കോട്ടെ ആ സ്ഥലം ഒന്ന് കാണാനും തോന്നുന്നു. പിന്നെ, ഇത് സമൂഹത്തിനു ദോഷം ചെയ്യുന്ന ഒന്നാണോ? അല്ലല്ലോ?? അല്ലെന്നാണ് പോസ്റ്റില്‍ നിന്നും മനസ്സിലായത്. കമന്റ്സ് കാണുമ്പോള്‍ കണ്‍ഫ്യൂഷന്‍ ആകുന്നു. ദുര്‍മന്ത്രവാദം പോലെ ഒന്നാണെങ്കില്‍ കേരളീയര്‍ക്ക് അത് പുതുമയല്ലല്ലോ!! പിന്നെ, കോഴിക്കോട് പോലെ തിരക്ക് പിടിച്ച സ്ഥലത്ത് ഇങ്ങനെയൊക്കെ ഉണ്ടാവോ?? തീര്‍ച്ചയായും അവരുടെ ലക്‌ഷ്യം ലോകം ഇല്ലാതാക്കലാവില്ല അല്ലേ??
ReplyDeleteഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് എനിക്ക്. എന്താവും അവര്‍ ഇതിനും മാത്രം പ്ലാന്‍ ചെയ്യുന്നത്!!
മുല്ല, ഇതൊരു അറിവിന്റെ ജാലകം തുറന്നു വച്ച പോസ്ടാനു കേട്ടോ.. ഒരു പുതിയ അറിവിന്റെ ജാലകം! നന്ദിയും അഭിനന്ദനങ്ങളും!
ReplyDeleteഓരില വെറുതെ,
ReplyDeleteഞാന്‍ ആദ്യമേ പറഞ്ഞല്ലോ എനിക്കിക്കാര്യത്തില്‍ വെറും അക്കാഡമിക് ഇന്ററസ്റ്റ് മാത്രേയുള്ളു. നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്ന ഒരു സംഘടന ,മാറ്റങ്ങളൊന്നുമില്ലാതെ നമ്മുടെ തൊട്ടടുത്തും നിലനില്‍ക്കുന്നു എന്ന കൌതുകകരമായ അറിവ്, അത് നിങ്ങളോടും കൂടി പങ്കു വെക്കുക എന്ന ചിന്ത. ഫ്രീ മേസണറിയെ പറ്റിയും അവരുടെ ചരിത്രം അറിയുന്നവര്‍ക്കും വളരെ ഇന്ററസ്റ്റിങ്ങ് ആയ ഒരു അറിവ്.
പിന്നെ തലവെട്ടിപ്പള്ളി എന്ന പേര്‍, ഇതിവിടെ 1886 ല്‍ ബ്രിട്ടീഷ്കാരാണു സ്ഥാപിക്കുന്നത്. തൊട്ടടുത്ത് വെസ്റ്റ് ഹില്‍ ബാരക്സാണു. അവിടത്തെ അന്നത്തെ ബ്രിട്ടീഷ് ഓഫീസേര്‍സ് ആയിരിക്കും. മസോണിക് ടെമ്പിള്‍ എന്നാണു ലോഡ്ജുകള്‍ അറിയപ്പെടുക.പത്ത് മുപ്പത് കൊല്ലം മുന്‍പ് കോഴിക്കോട് ഇത് പോലെയാണെന്ന് കരുതുന്നുണ്ടോ..? ഇപ്പഴത്തെ മാവൂര്‍ റോഡില്‍ കുറുക്കന്‍ ഓടുന്ന ചതുപ്പായിരുന്നുന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോ ഈ ഹാള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അന്നത്തെ സ്ഥിതി 1886 ല്‍ എന്തായിരിക്കും എന്ന് ഊഹിക്കാമല്ലൊ. ബ്രിട്ടീഷ്കാരുടെ പള്ളിക്ക് ,അങ്ങനൊരു പേര്‍ വീണിരിക്കാം. ആര്‍ക്കും അറിയില്ല എന്തുകൊണ്ടാണെന്ന്.
പിന്നെ ഇതൊരു ഭീകര സംഘടനയല്ല. അവരെ കെട്ടുകെട്ടിക്കാന്‍. ഗലീലിയോയും ന്യൂട്ടനും ഡാവിഞ്ചിയുമൊക്കെ അംഗങ്ങളായിരുന്ന ഒരു പ്രസ്ഥാനം ഇപ്പോഴും!!ആ ഒരു കൌതുകം.
തിരുവന്തപുരം ലോഡ്ജ് സ്ഥാപിക്കുന്നത്1887 ല്‍ ആണു. അന്നത്തെ അവരുടെ കണക്കുകള്‍ പ്രകാരം 400 രൂപയുടെ അലമാര വാങ്ങിയിട്ടുണ്ട്. അതൊരു വലിയ സംഖ്യയാണു അക്കാലത്ത്. 30 ബാള്‍ വാങ്ങിയെന്നു കാണുന്നു. എന്തിനാന്നോ...? ഫോര്‍ ബാലറ്റിംഗ്. കറുപ്പും വെളുപ്പും ബാള്‍. എന്തിനാ എങ്ങനെയാ ബാലറ്റിംഗ് എന്നൊക്കെ കേട്ടറിവ് മാത്രേയുള്ളു. ഒരു നോണ്‍ മേസണു അതറിഞ്ഞിട്ട് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ല എന്നാണവര്‍ പറഞ്ഞത്.അത്രെയുള്ളു അല്ലാതെ അവരവിടെ ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നല്ല.
ഇതൊരു അതിവായനയല്ല എന്നു ഒരിക്കല്‍ കൂടി അറിയിക്കുന്നു.
18- നൂറ്റാണ്ടിനു ശേഷമുള്ള മേസോണിസത്തിന്‍റെ അഗോള രാഷ്ടീയ-സാമ്പത്തിക-സാമുഹ്യ ഇടപെടലുകള്‍ conspiracy ആണ്.. അതിലെ സത്യങ്ങള്‍ എന്താകാമെന്നതാണ് ഭീകരമായ അതിശയം!
ReplyDeleteപക്ഷേ, മുല്ല പോസ്റ്റ് അങ്ങിയെേയല്ല. വാക്കുകള്‍ വേറെ വഴിക്കു പോയതാവാം. ഉദ്ദേശ്യം വെച്ചല്ല, പോസ്റ്റ് വെച്ചായിരുന്നു ആ കമന്റ്. ആ പോസ്റ്റ് അക്കാദമിക് എന്ന തലം വിട്ട് ജേണലിസ്റ്റിക് ആയിരുന്നു. അങ്ങിനെ ആവുമ്പോള്‍, അതിന് വേണ്ട കൃത്യതയും യുക്തിഭദ്രതയും കോഴിക്കോട്ടുമായുള്ള ആ വിളക്കിച്ചേര്‍ക്കലില്‍ അത് അനുഭവപ്പെട്ടില്ല. എന്നാല്‍, പ്രതികരണത്തില്‍് അതുണ്ട്. ദുരൂഹമായ വഴികളിലേക്കുള്ള സഞ്ചാരം ഇനിയും തുടരാനാവട്ടെ.
ReplyDelete‘ഫ്രാൻസിസ് ഇട്ടിക്കോര’യിൽ ഇത് പോലെ രഹസ്യ സ്വഭാവമുള്ള പതിനാലാം കൂറ്റുകാരെപ്പറ്റി എഴുതിയിട്ടുണ്ട്. വ്യത്യസ്തമായ പോസ്റ്റ്. കൺഗ്രാറ്റ്സ്.
ReplyDeleteഅറിവുകൾ എവിടെ നിന്നായാലും ശേഖരിച്ച് വയ്ക്കണം.ഇതും ഞാൻ കൂട്ടത്തിൽ വയ്ക്കുന്നു.
ReplyDeleteകൂടുതല്‍ അറിയാന്‍ ആകാംഷയുണ്ട്
ReplyDelete:-):-):-)
ReplyDeleteശരിക്കും ഒരു പുതിയ അറിവാണീ പോസ്റ്റ്....
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു..........
This comment has been removed by the author.
ReplyDeleteഹ ഹ ഹ!!.. നൂറ്റാണ്ടുകൾക്ക് മുമ്പ് അന്ധവിശ്വാസകഥകളിലൂടെ മനുഷ്യരെ കീഴടക്കിയ പലരും ഉണ്ട്. അതിൽ ചില പ്രത്യേകതകളുണ്ടെന്ന് വിശ്വസിപ്പിക്കാൻ എന്തെല്ലാം പരിപാടികൾ… ഇത്തരം ഒരു പ്രത്യേക ടിമിനെ സൃഷ്ടിച്ച് ഒരു വ്യതിരിക്തതക്ക് ശ്രമിക്കുന്നതിൽ പരം ഒരു ചുക്കുമില്ല. പഴയ കെട്ടുകഥകൾക്ക് എതൊക്കെ രീതിയിൽ ജീവൻ നൽകാമെന്ന പരീക്ഷണങ്ങൾ..അതുകൊണ്ട് തന്നെ പല ബുദ്ധി ജീവികളേയും ക്രൂരന്മാരുടെ കൂടെ ചേർത്തെഴുതുന്നു. ഈജിപ്തിലെ പിരമിഡ് വഴി ഡ്രാക്കുളകളെ സത്യപെടുത്തിയും പേടകങ്ങളിൽ വന്നിറങ്ങിയ അന്യജീവികൾ മുതൽ കാസ്പറുകളെ വരെ തോന്നിയത് പോലെ ക്രിയേറ്റ് ചെയ്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്നത് മനുഷ്യരിൽ നിന്നും വ്യത്യസ്തരായ കഴിവുകളും ശക്തികളും ചിലർക്ക് ഉണ്ടെന്ന് മനുഷ്യ മനസ്സുകളിൽ സ്ഥാപിച്ചെടുക്കുകയും അത് വഴിയുള്ള മുതലെടുപ്പുകളുമാണ്. അങ്ങിനെ ഒരു വിശ്വാസം സ്ഥാപിതമായാൽ ആ വിഭാഗം ജനങ്ങളിലേക്ക് ചേർന്നടിയാൻ മനുഷ്യർ താല്പര്യപെടുകയും അതുവഴി സമ്പത്തും ബുദ്ധിയും ശക്തിയുമെല്ലാം അതിലേ ഗ്രേഡ് കൂടിയവർക്ക് അടിമപെടുത്തുകയും ചെയ്യുന്നതിനുള്ള എളുപ്പ മാർഗ്ഗം. ഗ്രേഡിങ് നിരത്തിയത് അത് കൊണ്ടാണ്. സാധാരണകാർ കൂടുതലും താഴേ ഗ്രേഡിൽ തന്നെ നിൽക്കും.. വക്രബുദ്ധിയുള്ളവന് ഗ്രേഡ് കൂട്ടികൊണ്ടിരിക്കുകയും ചെയ്യും, പോളിയാതിരിക്കാൻ… എന്നീട്ടും സങ്കല്പകഥകളൊക്കെ പുറത്താകുമെന്ന് തോന്നിയാൽ തട്ടികളയുകയും ചെയ്യും.. ഡ്രഗ് മാഫിയയിൽ കുടുങ്ങിയത് പോലെയാവും.. എന്നാൽ ലോകത്ത് ഇതിന്റെ പേരിൽ കെട്ടിപൊക്കിയ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങൾ ഇത്തരം ആശയങ്ങളെ പ്രോജക്റ്റ് ചെയ്യുകയും അവർക്ക് വേണ്ട രാഷ്ട്രീയ സാമൂഹിക ഇടപെടലുകളൊക്കെ നടത്തുക എന്നതുമാണ്. അതിനുള്ള വേതനം അവർക്ക് ലഭിക്കുകയും ചെയ്യും… മാത്രമല്ല, ആകൃഷ്ടരായവരുടെ സമ്പത്തും നേടിയെടുക്കാം… അതിലപ്പുറം ഭീകരമായ ജീവികളോ കർമ്മങ്ങളോ ഒന്നുമില്ല.
ReplyDeleteവഴിപോക്കന്‍ പറഞ്ഞത് സത്യമായേക്കാം, കാരണം സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ആളുകളാണു എന്നും ഫ്രീമേസണറിയില്‍ ഉണ്ടായിട്ടുള്ളത്.സ്വാഭാവികമായും അവര്‍ക്ക് രാഷ്ട്രീയ സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനാവും. അമേരിക്കയിലെ പതിനാലു മുന്‍ പ്രസിഡന്റുമാര്‍ മേസണുകളായിരുന്നു.ക്ലിന്റണും ജോര്‍ജ് ബുഷും അടക്കം.താനൊരു മേസണാണെന്ന് ആരും പുറത്ത് പറയില്ല,പറയാന്‍ പാടില്ലെന്ന്.
ReplyDeleteമാതൃഭൂമിയില്‍ പണ്ടെങ്ങോ ഇവരെ പറ്റി ഒരു റൈറ്റപ്പ് വന്നിരുന്നത്രെ. അത് പത്രത്തിന്റെ വ്യൂപോയിന്റായിരുന്നുവെന്ന്.
കുമാരന്‍ പറഞ്ഞത് മ്മടെ കുന്നംകുളത്ത്കാരന്‍ ഇട്ടീക്കൊരേനേം ചങ്ങതീടെ ഗേള്‍ഫ്രന്റ് ഹിപ്പേഷ്യേനെം ല്ലെ.. ഭൂലോക ഗഡികളായിരുന്നൂത്രെ രണ്ടും.
ഇവിടെ വരികയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി,സ്നേഹം
ഡാവിഞ്ചി കൊടും മുല്ല നസുരുദീനും..
ReplyDeleteഅറിവും അനുഭവവും..നന്മകള്‍.
ഓ ഗോഡ് .........ഈ നശിച്ച മനുഷ്യര്‍ ഇത് എന്തിന് ഉള്ള പുറപ്പാടാണ് .......................................
ReplyDeleteനല്ല എഴുത്ത് ..........ഭാവി ഉണ്ട്
വായനക്കാരും ഐസ് വൈഡ് ഷട്ടായോ എന്നൊരു സംശയം. ആ പടം സ്പില്‍ബര്‍ഗിന്റെതല്ല, സ്റ്റാന്‍ലി കുബ്രിക്കിന്റെ അവസാന പടമാണ്.
ReplyDeleteഫ്രീമേസണിന്റെ കുപ്രസിദ്ധി വായിച്ചറിഞ്ഞത് കൊണ്ട് മുമ്പ് കണ്ണൂരില്‍ പ്രഭാത് തിയേറ്ററിനടുത്തുള്ള ആ നെയിംബോര്‍ഡ് കൌതുകമുണര്‍ത്തിയിരുന്നു. ഇപ്പോഴും ആ ബില്‍ഡിങ്ങ് ഉണ്ടോ എന്ന് നിശ്ചയമില്ല.
ReplyDeleteനന്ദി അശാന്തം. തെറ്റ് ചൂണ്ടിക്കാട്ടിയതിനു,തിരുത്തിയിട്ടുണ്ട്.
ReplyDeleteread 'secret history of the world' by Jonathan Black. they are agents of subtle work.
ReplyDeleteഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ചിട്ടുണ്ടോ? തരപ്പെട്ടാല്‍ ഒന്ന് വായിച്ചോളൂ...
ReplyDeleteAngels and Daemons : Dan Brown ഉഗ്രന്‍ പുസ്തകമാണ്.
പിന്നെ മുല്ലയും മേസനും M ഇല്‍ ആണ് തുടങ്ങുന്നത്.
പണിക്കര്‍.
നന്ദി ഷമീര്‍, ജോനതന്റെ പുസ്തകം കിട്ടുമോന്നു നോക്കട്ടെ.
ReplyDeleteരാജീവ്, നന്ദി വന്നതിനു. ഇട്ടിക്കോര എന്റെം ഫേവറിറ്റ് ആണു. മൂപ്പര്‍ ഗഡിയല്ലെ...?കണക്കും ശാസ്ത്രൊം കലക്കികുടിച്ചവന്‍. ഹിപ്പാഷ്യയുടെ അഴകളവുകളില്‍ പോലും ഹിബണാച്ചി സംഖ്യ കണ്ടവന്‍ !!
അതു പോലെ മലക്കും. ഞാനുമൊരു ആംബിഗ്രാം ഉണ്ടാക്കി പോസ്റ്റിനു മീതെ ഇട്ടിരുന്നു.പോസ്റ്റ് മാറ്റിയപ്പോ അതും കളഞ്ഞതാണു. നന്ദി കേട്ടോ വരവിനും അഭിപ്രായത്തിനും.
നാൻ ഇവിടെ തന്നെയുണ്ട്.ഈ കേസ് എന്നെ ഏൽപ്പിക്കരുതൊ?
ReplyDeleteKOLLAAM AADYATHE CHITHRANGAL KANDAPPOL ENTE NAADU ORMMA VARUNNU.
ReplyDeleteGod Bless You
http://lodgecalicut237.com
ReplyDeleteഇതു പക്ഷേ നിരോധിച്ച സംഘടന ഒന്നും അല്ലല്ലോ മുല്ലേ?
ദാ ഈ സംഘടനയുടെ ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളേയും പറ്റി ഉള്ള വിവരങ്ങൾ ഇവിടുണ്ട്.
ReplyDeletehttp://www.masonindia.org
മുല്ല ...നിങ്ങളെ എനിക്ക് പരിചയമില്ല എങ്കിലും പറയട്ടെ ....ഇതരം ആളുകള്‍ തങ്ങളുടെ രഹസ്യം സൂക്ഷികുനതിനു വേണ്ടി എന്തും ചെയ്യും .....സൊ ...എങ്ങനത്തെ കാര്യത്തിലേക്ക് അധികം കടകുനത് ,നല്ലതല്ല ........പിന്നെ നന്നായി എഴുതുന്നുണ്ട് .. ഞാനിവിടെ പുതിയതാ... .നിങളുടെ ഒക്കെ പോലെ എഴുതാനാ ഞാനും നോക്കുനത് ....വല്ലപ്പോഴും വായിച്ചു .ഹെല്പ് ചെയ്യുമെന്ന കരുതുന്നു
ReplyDeleteമുല്ലയുടെ സൃഷ്ടികള്‍ വായിക്കാന്‍ വളരെ വൈകിപ്പോയി. എന്നാലും ഇതൊക്കെ എന്നെപ്പോലുള്ളവര്‍ക്ക് പുതിയ അറിവാണ്. പലരും പറഞ്ഞ പോലെ റിസ്കെടുത്ത് ഒന്നിനും എടുത്തു ചാടരുത്. ചിലതൊക്കെ നമ്മള്‍ കണ്ടില്ലെന്നു നടിക്കേണ്ടതായും വരും!.
ReplyDeleteഇത് നമ്മുടെ വിനോദ് നംബീസന്‍ സജീവമായ സംഘടന ആണല്ലോ. ഇത്രയ്ക്കൊന്നും ദുരൂഹത വേണ്ടായിരുന്നു. പിന്നെ അവര്‍ തലവെട്ടിപ്പള്ളിയില്‍ ഇപ്പോള്‍ കാര്യമായി കൂടാറില്ല. മിക്കവാറും, മലബാര്‍ പാലസിലും, ഫോര്ച്ചുനില്‍;ഉം ഒക്കെയാണ് ഉണ്ടാവാറുള്ളത്.
ReplyDeleteassalaam alaikum mulla, are u interested to know more authentically about freemasonry and its aims and objectives??
ReplyDeletei can help u
താല്‍പ്പര്യത്തോടെ വായിച്ചു. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെ. ഇത് തലവെട്ടിപ്പള്ളി !!!! എന്ന തലക്കെട്ടും പള്ളിയും കണ്ടപ്പോള്‍ തലവെട്ടാംപാറ (അയലൂര്‍, പാലക്കാട്) - എന്റെ ഗ്രാമത്തിനടുത്തുള്ള സ്ഥലത്തെക്കുറിച്ച് ഓര്‍ത്തു. ഞാന്‍ ഹൈ സ്കൂളില്‍ ഇവിടെയാണ് പഠിച്ചത്. പണ്ട് രാജഭരണകാലത്ത് വധശിക്ഷ (തല വെട്ടല്‍) ഇവിടെ നടന്നിരുന്നുവത്രേ.
ReplyDeleteUpdated Blogs:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
മെമ്പര്‍ ആകാന്‍ വേണ്ട യോഗ്യത എന്താണ്?
ReplyDeleteആരെ കോണ്‍ടാക്ട് ചെയ്യണം?
ഇതൊക്കെ അറിയാമോ മുല്ലാ???
മാസോണിക് ആശയത്തോടുള്ള കൂറും രഹസ്യങ്ങൾ കാക്കാനുള്ള കഴിവും പിന്നെ കാശും. ശ്രമിച്ചാൽ ആർക്കും കോണ്ടാക്റ്റ് ചെയ്യാവുന്നതേയുള്ളു. ഈയിടെ പത്രമാധ്യമങ്ങളിൽ ഇവരെ കുറിച്ച് തുടരൻ ലേഖനങ്ങൾ വന്നിരുന്നല്ലൊ.
Deleteവായിച്ചു തുടങ്ങിയപ്പോഴാണ് ഇതാദ്യം വായിച്ചതാണല്ലോ എന്ന് തോന്നിയത്. പിന്നെ ഒന്നുകൂടി വായിച്ചു. അങ്ങിനെയാണ് എല്ലാ ബുദ്ധിജീവികളും മേസണുകളായത്
ReplyDeleteഈ വിധത്തിലുള്ള പദങ്ങളും പരിചയപെടുത്തലും ആദ്യമാണ് വായിക്കുന്നത് .'മേസന്‍'രസായിട്ടുണ്ട് ....
ReplyDeleteFreemazon, Blackloadge,Illuminati ഇവ രഹസ്യ സംഘടനകളാണ്.ഇത്തരം രഹസ്യ സംഘടനകളാണ് ലോകം ഭരിക്കുന്നത് പണ്ടേ അറിവുള്ളതല്ലേ?Freemazon അല്ലാത്ത ഒരു വേൾഡ് ലീഡ്രും ഇല്ല
ReplyDeleteFreemazon, Blackloadge,Illuminati ഇവ രഹസ്യ സംഘടനകളാണ്.ഇത്തരം രഹസ്യ സംഘടനകളാണ് ലോകം ഭരിക്കുന്നത് പണ്ടേ അറിവുള്ളതല്ലേ?Freemazon അല്ലാത്ത ഒരു വേൾഡ് ലീഡ്രും ഇല്ല -
ReplyDeleteNice read... Few more points from web;
ReplyDeleteThey have numerous Masonic mysteries such as the secret handshakes (a Mason can identify another one anywhere in the world with this secret handshake), strange rituals and ceremonies (the initiation ceremony involves the candidate being divested of all metal articles. He wears only his left shoe. His shirt is unbuttoned to reveal his left breast, his right sleeve is rolled up to reveal the elbow, his left trouser is rolled up above the knee and a slipper is placed on his unshod foot. A hangman's noose is then placed around his neck. He is blindfolded and then taken into the temple -source Internet). However, the Freemasons will never talk openly about these rituals.
natta pirannthu annu allea
ReplyDeleteLodge Kerala was constituted at Calicut in 1886. In 1897 that Lodge Minchin in Trivandrum came into being. Currently it is functioning as The Trivandrum Freemasons Hall Cotton Hill Road, Vazhuthacaud, Trivandrum 695010
ReplyDelete