Tuesday, January 11, 2011

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി...

ഒറ്റക്കുള്ള യാത്രകളാണു സുഖം. അവനവനിലേക്ക് തന്നെ തലയും പൂഴ്ത്തി, ചുറ്റുമുള്ള കാഴ്ചകളെ നമ്മുടെ കണ്ണിലൂടെ മാത്രം കണ്ട് അറിഞ്ഞ് അങ്ങനേ... അങ്ങനെയുള്ള ഒരു യാത്രയിലാണു ഞാനയാളെ കാണുന്നത്. ആലം മുഹമ്മദ്.എന്നെ പിറകിലിരുത്തി അയാള്‍ റിക്ഷ ചവിട്ടുകയാണു.പതുക്കെ മൂളുന്നുണ്ട്.... മേരാ സപ്നോം കീ റാണീ ജൈസീ കോയീ നഹീ...
യമുനയുടെ കരയിലൂടെ, കോട്ടമതിലിനെ ചുറ്റി ബാലൂഗഞ്ചിലേക്ക്.അങ്ങകലെ താജിന്റെ മകുടം കാണാനുണ്ട്.
പ്യാര്‍ കിയാഥാ ആപ് കഭി ഭി?
എന്റെ ചോദ്യം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. “ഹം ആം ആദ്മികോ ക്യാ പ്യാര്‍ഹേ ബേട്ടേ... സിര്‍ഫ് ജീനാ...”

കിനാരീ ബസാറിലെ തിരക്കുകള്‍ക്കിടയിലൂടെ റിക്ഷ നീങ്ങുമ്പോള്‍ എന്തോ ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായിരുന്നു. കുറച്കകലെ ഒരു ഗലിയുടെ മുന്നില്‍ റിക്ഷ നിര്‍ത്തി അയാളകത്തേക്ക് കടന്നു.“ആജാ ബേട്ടേ...“ ”യേ ഹേ ഹമാരാ സോനാര്‍ഗല്ലി“ ഇടുങ്ങിയ വഴിയിലൂടെ അകത്തേക്ക് കടന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു ലോകമിങ്ങനെ, അനേകം കൈവഴികളായി പിരിഞ്ഞ്, ചാഞ്ഞും ചെരിഞ്ഞും കിടക്കുന്നു. രണ്ടു വശത്തും ബില്‍ഡിങ്ങുകളാണു കാലപ്പഴക്കം കൊണ്ട് വിണ്ട് കീറിയവ, മുകളില്‍ ഒരു കീറ് ആകാശം, നരച്ച് വിളറി നിശ്ചലമായ്. പക്ഷെ താഴെ ശരിക്കും ജീവിതം ഇരമ്പിയാര്‍ക്കുകയാണ്. അവിടെ കിട്ടാത്ത സാധനങ്ങളില്ല. ഇതിനിടെ എന്റെ വഴികാട്ടി ഒരു കൊച്ചുവാതില്‍ തള്ളിത്തുറന്നിരുന്നു. അയാള്‍ക്ക് പിന്നാലെ ഞാനകത്തേക്ക് കടന്നു. ഒരു കൊച്ചുമുറ്റം, രണ്ടു സ്ത്രീകളിരുന്ന് റോട്ടിയുണ്ടാക്കുന്നു. ആലമിനെ കണ്ട് അവര്‍ എണീറ്റു. മുറ്റത്തിട്ട ചാര്‍പായില്‍ ഒരു സ്ത്രീ കിടക്കുന്നു. ആലം അവരുടെ അടുത്തെക്ക് ചെന്ന് അവരെ തന്നിലേക്ക് ചേര്‍ത്തിരുത്തി. ‘ദവാ ഖായി തുനേ, യേ ദേഖ്..കോന്‍ ആയി”. എന്നെ കണ്ടപ്പോ അവരുടെ കണ്ണുകള്‍ വിടര്‍ന്നു, ഒരു തുള്ളി കണ്ണുനീര്‍ എന്റെ കൈത്തണ്ടയില്‍ വീണു ചിതറി.ആലമിന്റെ പോത്തി(പേരക്കുട്ടി) എനിക്ക് ചായ കൊണ്ടുതന്നു. ഒരു കൊച്ചു സുന്ദരി.നാളെയെപറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു

അവളുടെ കണ്ണുകളില്‍ നിറയെ...ആ ഒറ്റമുറി വീട്ടില്‍ ആലമിന്റെ രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമായ് എട്ടൊമ്പത് പേര്‍!!! തിരിച്ച് സദര്‍ബസാറിലേക്ക് റിക്ഷ ചവിട്ടുന്നതിനിടെ ആലം അയാളുടെ കഥ പറഞ്ഞു

അധികാര വും സമ്പത്തും കൊണ്ട് മത്തുപിടിച്ചവര്‍ പാവപ്പെട്ടവരുടെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ച് കടന്നുപോകുന്നതിനെ പറ്റി, അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാനാവാത്ത തങ്ങളുടെ നിസ്സഹായതയെ പറ്റി. ജനിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലായിരുന്നു, തുര്‍ക്കുമാന്‍ ഗേറ്റിനു പിന്നിലെ ചേരിയില്‍.അന്ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയായിരുന്നെങ്കിലും ഡല്‍ഹി ഭരിച്ചിരുന്നത് മകനായിരുന്നു. യുവരാജാവിനു പെട്ടെന്നൊരു ദിവസം ഡല്‍ഹിക്ക് ഭംഗി പോരാന്നു തോന്നി. ഡല്‍ഹിയെ സുന്ദരിയാക്കാനും ചേരികളിങ്ങനെ വളരുന്നത് തടയാനും കണ്ടു പിടിച്ച വഴി, അത് ചരിത്രം നമുക്കറിയാവുന്നത്. പക്ഷേ ആ ശ്രമത്തിനിടയില്‍ ചിതറിത്തെറിച്ച് പോയ കുറെ ജീവിതങ്ങള്‍. അവരുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ അതാരും കണ്ടില്ല. അന്നത്തെ വെടിവെപ്പില്‍ ആലമിന്റെ ബന്ധുക്കള്‍ പലരും മരിച്ചു, ആലം ഭാര്യയേയും കൂട്ടി ആഗ്രക്കു പോന്നു. ഇവിടെ ഭാര്യ്യയുടെ ബന്ധുക്കളുണ്ട്. ഏതെങ്കിലും തുകല്‍ ഫാക്റ്ററീല്‍ പണിയും കിട്ടും.മുറിവുകളൊക്കെ ഉണങ്ങി ജീവിതം ഒരുവിധം പച്ചപിടിച്ചുവരുമ്പോഴേക്കും വീണ്ടും ദുരന്തം ആ കുടുംബത്തിനു നേരെ വന്നു.ഒരുദിവസം സ്കൂളിലേക്ക് പോയ ആലമിന്റെ മകള്‍ തിരിച്ച് വന്നില്ല, പിറ്റേന്ന് ബോഡി കിട്ടി, ആഗ്ര ദില്ലി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, അതോടെ ഭാര്യ രോഗിയായ്. ഇപ്പൊ അവരുടെ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ പേരക്കുട്ടിയാണു, മകന്റെ മകള്‍, നന്നായി പഠിക്കും. ആലം സൈക്കിള്‍ നിര്‍ത്തി എന്നെ തിരിഞ്ഞു നോക്കി, നേരത്തെ നീ വന്നു റിക്ഷേല്‍ കേറിയപ്പോ എന്റെ നസ്രീനാണെന്നു കരുതിപ്പോയ് ഞാന്‍, നീയെന്നെ നോക്കി ചിരിച്ചപ്പോ എന്റെ മോള്‍ എന്നെ തൊട്ടപോലെ തോന്നിയെനിക്ക്. നിറഞ്ഞു പോയ എന്റെ കണ്ണുകള്‍ അയാള്‍ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ മുഖം തിരിച്ച് കളഞ്ഞു.

സദര്‍ബസാറില്‍ എന്നെയിറക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ നീട്ടിയ കാശയാള്‍ വാങ്ങിയില്ല, ജീത്തേ രഹോ ബേട്ടേ..., ഖുദാ ഹാഫിസ്. അയാള്‍ സൈക്കിള്‍ മെല്ലെ ചവിട്ടി“.
ആവാരാഹും.....”

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണു.കാണുന്ന സ്ഥലങ്ങള്‍ ആളുകള്‍,അവരുടെ ജീവിതരീതി,ഒക്കെ വേറെ വേറെ.അവരുടേ വേദനകളും സന്തോഷങ്ങളും സ്വപ്നങ്ങളും ഒക്കെ ഒന്നിനൊന്ന് വ്യത്യസ്തം .ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന കണ്ണിലൂടെയാണു ഞാനന്ന് അതൊക്കെ കണ്ടത്. എന്റെ ഉള്ളിലെ എന്നെ മാറ്റിമറിച്ചിരുന്നു അതൊക്കെയും! ഞാനത് അപ്പോള്‍ അറിഞ്ഞിരുന്നില്ലെന്ന്മാത്രം!

അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!

80 comments:

 1. പണ്ടെഴുതിയതാണു.നിങ്ങളൊന്നും വായിച്ചില്ലല്ലോന്ന് കരുതി ഒന്നൂടെ പോസ്റ്റുകയാണു.

  ReplyDelete
 2. "ആലം സൈക്കിള്‍ നിര്‍ത്തി എന്നെ തിരിഞ്ഞു നോക്കി, നേരത്തെ നീ വന്നു റിക്ഷേല്‍ കേറിയപ്പോ എന്റെ നസ്രീനാണെന്നു കരുതിപ്പോയ് ഞാന്‍, നീയെന്നെ നോക്കി ചിരിച്ചപ്പോ എന്റെ മോള്‍ എന്നെ തൊട്ടപോലെ തോന്നിയെനിക്ക്. നിറഞ്ഞു പോയ എന്റെ കണ്ണുകള്‍ അയാള്‍ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ മുഖം തിരിച്ച് കളഞ്ഞു."

  ഇതെന്താടോ ഇങ്ങനെ? ദിവാരേട്ടന്റെയും കണ്ണ് നിറയുന്നല്ലോ....

  ReplyDelete
 3. നാടിന്റെ മുഖം മിനുക്കുന്നതും, വികസനം കൊണ്ടുവരുന്നതുമെല്ലാം നല്ലത് തന്നെ..പക്ഷെ അതിന്റെ പേരില്‍ പിന്നാമ്പുറത്തെ ചവറ്റുകൂട്ടയിലേക്ക് എറിയപ്പെടുന്നവരുടെ കാര്യം കൂടി വേണ്ട വിധം പരിഗണിച്ചാല്‍.........മൂലമ്പള്ളിയിലെ ചളുങ്ങിയ കലങ്ങള്‍ ഓര്‍മ്മ വരുന്നു.........

  ReplyDelete
 4. കലക്കന്‍ ..........വീണ്ടു പോസ്ടിയത്തിനു നന്ദി

  ReplyDelete
 5. നന്നായി....
  മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!!
  പിന്നെ നന്ദി വീണ്ടും ഒരു പഴയ പോസ്റ്റുമായി ആണെങ്കിലും തിരികെ വന്നതിനു...
  എവിടെയൊക്കെയോ മുല്ലയുടെ കമന്റ് കണ്ടിരുന്നു... "മടുത്തു." എന്ന്..!

  ReplyDelete
 6. അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!
  good lines


  and all wishes

  ReplyDelete
 7. ശരിയാണ് .
  ഞാന്‍ വായിച്ചിട്ടില്ല .
  വായിച്ചു നോക്കിയപ്പോള്‍ എന്താ സംഭവം !
  മുല്ലയിവിടെ ഒരു വിപ്ലവകാരിയെപ്പോലെ പടവാളുംഎടുത്തു നില്‍ക്കുന്നു !!
  കിടിലന്‍ ...
  ഉഷാര്‍ ഉഷാര്‍....
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 8. http://www.mathrubhumi.com/books/bloglinks.php?cat_id=518

  NOKOO..
  here uoo..

  ReplyDelete
 9. വീണ്ടും പോസ്റ്റിയതിൽ സന്തോഷം
  കണ്ണിലൊരു കരടുവീണു....

  ReplyDelete
 10. നല്ലൊരു പോസ്റ്റ്‌...

  ReplyDelete
 11. മുല്ല ...നല്ലൊരു പോസ്റ്റ്‌ ...വേറെ എന്ത് പറയാന്‍ ..

  ReplyDelete
 12. വായിച്ചുകഴിഞ്ഞപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു.
  എത്ര ആലംമാരുടെ ജീവിതമാണു അന്ന് ഡൽഹി ‘ഭരിച്ച’ആ മകന്റെ ധാർഷ്ട്യം കവർന്നെടുത്തത്.
  നല്ല പോസ്റ്റ്, അഭിനന്ദനങ്ങൾ.

  ReplyDelete
 13. ഉള്ളില്‍ തട്ടുന്ന വാക്കുകളുമായി നല്ലൊരു പോസ്റ്റ്‌. വികസനത്തിന്റെ കുതിപ്പിന് വേണ്ടി ജീവിതം ഹോമിക്കപ്പെടുന്ന ഹതഭാഗ്യര്‍. മുറിപ്പാടുകളോടെ ജീവിക്കുന്ന എത്രയെത്ര 'ആലം' നമുക്ക് ചുറ്റും?

  ആലം സൈക്കിള്‍ നിര്‍ത്തി എന്നെ തിരിഞ്ഞു നോക്കി, നേരത്തെ നീ വന്നു റിക്ഷേല്‍ കേറിയപ്പോ എന്റെ നസ്രീനാണെന്നു കരുതിപ്പോയ് ഞാന്‍, നീയെന്നെ നോക്കി ചിരിച്ചപ്പോ എന്റെ മോള്‍ എന്നെ തൊട്ടപോലെ തോന്നിയെനിക്ക്. നിറഞ്ഞു പോയ എന്റെ കണ്ണുകള്‍ അയാള്‍ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ മുഖം തിരിച്ച് കളഞ്ഞു."

  "സദര്‍ബസാറില്‍ എന്നെയിറക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ നീട്ടിയ കാശയാള്‍ വാങ്ങിയില്ല, ജീത്തേ രഹോ ബേട്ടേ..., ഖുദാ ഹാഫിസ്. അയാള്‍ സൈക്കിള്‍ മെല്ലെ ചവിട്ടി“.
  ആവാരാഹും.....”

  ReplyDelete
 14. അല്ലെങ്കിലും ഇപ്പോഴും എവിടെയും ചവുട്ടിയരക്കുന്നത് നല്ല മനസുകള്‍ തന്നെ. കഴിഞ്ഞ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന് വേണ്ടി ലോറികളില്‍ പെറുക്കിക്കൂട്ടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത്‌ നട തള്ളിയത്‌ ഈയടുത്താണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ഡല്‍ഹി പോലിസിന്റെ മുദ്ര പതിപ്പിക്കണമെന്നായിരുന്നത്രേ മുകളില്‍ നിന്നുള്ള ഓര്‍ഡര്‍!
  നന്നായി അവതരിപ്പിച്ചു.

  ReplyDelete
 15. ഓരൊ അധിനിവേശങ്ങളിലും കുടിയിറക്കപ്പെടൂന്നവർ എത്രയെത്ര...!

  സോനാർഗല്ലിയിൽ നിന്നും കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ കണ്ണീരാണ് ഇതിൽ കൂടെ നീ ഒഴുക്കിവിട്ടിരിക്കുന്നത് മുല്ല...കേട്ടൊ

  ReplyDelete
 16. "മേരാ സപ്നോം കീ റാണി കഭ് ആയെഗി തൂ" എന്നതിനെ "മേരാ സപ്നോം കീ റാണീ ജൈസീ കോയീ നഹീ..." എന്ന് പാരടിയാക്കിയപ്പോഴേ തോന്നി ആലം മുഹമ്മദിനു പറയാനുള്ള കഥയ്ക്ക് കണ്ണീരിന്റെ ഉപ്പും നനവും ഉന്ടാവുമെന്നു. ഈ എഴുത്ത് വായിക്കുമ്പോള്‍ എനിക്ക് എന്തുകൊണ്ടോ വല്ലാത്ത ഒരു തിരിച്ചു പോക്ക് അനുഭവപ്പെടുന്നു. മുകുന്ദനെയും വിജയനെയും വായിച്ചിരുന്ന ഓര്‍മ്മകള്‍ വരുന്നു. പിന്നെ എന്റെ പ്രിയ എഴുത്തുകാരി അരുന്ധതി റോയിയും അവിടെയല്ലേ. മുല്ലേ, എത്ര പഴയതാണെങ്കിലും ഇതുപോലുള്ളവ ഇനിയും പോസ്റ്റണം. എനിക്ക് ഒരു പാട് മിസ്സ്‌ ആയി പോയിട്ടുണ്ടെന്നാണ് മനസിലാവുന്നത്.

  ReplyDelete
 17. നല്ല യാത്രാവിവരണം. ഭാവുകങ്ങള്‍.

  ReplyDelete
 18. അതങ്ങനയാ ദിവാരേട്ടാ..എന്റെ കണ്ണും വേഗം നിറയും.ആരേയും കാണിക്കില്ലാന്ന് മാത്രം.

  നന്ദി ഹാഷിക്ക്,എങ്ങനുണ്ട് അവധിക്കാലം..?

  ചാക്യാര്‍.നന്ദി വന്നതിനും അഭിപ്രായത്തിനും.

  മിസ്രിയാനിസാര്‍, ശരിയാ മടുക്കുന്നു.

  നന്ദി ഇസ്മായില്‍ ചെമ്മാട്

  പുഷ്പാംഗദ്,എന്റെയുള്ളിലെ വിപ്ലവകാരിയൊക്കെ എന്നേ മരിച്ചതാ..

  ഷാജി കുമാര്‍ പിവി, നന്ദി.

  നിക്കു കേച്ചേരി, ഒന്നു പതുക്കെ കരഞ്ഞാല്‍ പോയ്ക്കോളും അത്.
  നന്ദി കേട്ടോ വന്നതിനും അഭിപ്രായത്തിനും.

  നാഷൂ,നന്ദി.

  ഫൈസൂ..നിനക്ക് വേറൊന്നും പറയാനില്ലേ..

  മൊയിദീന്‍ അങ്ങാടിമുഖര്‍, അതെ.സഞ്ജയും കൂട്ടുകാരുമായിരുന്നു അന്ന് ഡല്‍ഹി വാണിരുന്നത്.അന്നാ ആക്സിഡന്റ് ഉണ്ടായിരുന്നില്ലേല്‍ ഡല്‍ഹി കുട്ടിച്ചോറാക്കിയേനേം..

  നന്ദി എളയോടന്‍ ഈ പ്രോത്സാഹനത്തിനു.

  സുജിത്ത് നന്ദി

  റാംജിജീ,അതങ്ങനെയാ,നല്ല മനസ്സുകള്‍ ചവിട്ടിയരക്കപ്പെടും.

  മുകുന്ദന്‍ ജീ...നന്ദി.എന്താ പുതിയ പോസ്റ്റൊന്നും കാണാത്തെ..?തണുപ്പാ..?

  സലാംജീ,നന്ദി ഈ പ്രോത്സാഹനത്തിനു.പിന്നെ പഴയതൊക്കെ ഇനീം പോസ്റ്റിയാല്‍ വായിച്ചവര്‍ കലഹിക്കില്ലേന്ന് കരുതീട്ടാ...

  ഏറനാടന്‍,നന്ദി ഈ വരവിനു.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. >>>മുകളില്‍ ഒരു കീറ് ആകാശം, നരച്ച് വിളറി നിശ്ചലമായ്. പക്ഷെ താഴെ ശരിക്കും ജീവിതം ഇരമ്പിയാര്‍ക്കുകയാണ്<<<<

  മുല്ലയുടെ ഈ വരികള്‍ മാത്രം മതി സോനാര്‍ ഗല്ലിയിലെ മനുഷ്യ സമുദ്രത്തിലെ അടിയൊഴുക്കും ആഴപ്പരപ്പുമറിയാന്‍. റിക്ഷാ വണ്ടിയില്‍ വലിയ കുടുംബത്തിന്റെ ജീവിതഭാരം വലിക്കുന്ന വൃദ്ധന്റെ ചിത്രം മനസ്സില്‍ നൊമ്പരമായി. മുല്ല വരയ്ക്കുന്ന ജിവിത ചിത്രങ്ങള്‍ക്ക് പച്ച മനുഷ്യരുടെ വിയര്‍പ്പിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പുമുണ്ട്. അത് അനുഗ്രഹീതമായ തൂലികയുടെ ശക്തിയാണ്. കഴിഞ്ഞ മറ്റൊരു പോസ്റ്റിലും അത് കണ്ടു.

  ReplyDelete
 21. nalla bhaasha...adutha yathrayil mullayude kannukal kadam tharumo?

  ReplyDelete
 22. മനം പെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മളോര്‍ക്കും പ്ണ്ട് മനസ്സുലച്ച പേമാരികളെ
  ഇള്‍നീര്‍വര്‍ഷങ്ങളായി വീണ്ടുംഅതങ്ങനെ പെയ്തിറങ്ങുമ്പോള്‍
  നല്ലനന്ദി

  ReplyDelete
 23. ഒരു തുണ്ട്‌ ആകാശത്തിണ്റ്റെ താഴെ, ഒരു ചാണ്‍ ഭൂമിക്കു മുകളില്‍ ഞാനാണ്‌ രാജാവെന്ന് തെറ്റുധരിച്ചു പോയിരുന്നു. ക്ഷമിക്കുക, അക്ഷരങ്ങളുടെ ലോകത്ത്‌ ഞാനിപ്പോഴും മഷി പുരളാത്ത ഒരു അഴുകിയ കടലാസു മാത്രം. മറ്റുള്ളവരുടെ വേദനയില്‍ കണ്ണു നിറയുന്നതെത്ര ഭാഗ്യമാണ്‌. ഈ എഴുത്തിന്‌ നന്ദി.

  ReplyDelete
 24. ഉള്ളില്‍ തട്ടുന്ന വാക്കുകളുമായി നല്ലൊരു പോസ്റ്റ്‌.
  വീണ്ടും പോസ്റ്റിയതിനു നന്ദി.

  ReplyDelete
 25. ഒന്നുകൂടി പോസ്റ്റിയത് നന്നായി.
  ഈ താന്തോന്നിക്ക് വായിക്കറായല്ലോ.
  മനസ്സില്‍ തട്ടുന്ന പോസ്റ്റ്.

  ReplyDelete
 26. ഇതൊക്കെ വായിക്കുമ്പോള്‍ എനിക്കും നിങ്ങള്‍ ഒക്കെ എഴുതുന്ന പോലെ എഴുതണം എന്നുണ്ട് ..പക്ഷെ മുല്ലേ എനിക്ക് എഴുതാന്‍ അറിയില്ല ....മനസ്സില്‍ വരുന്നത് എഴുതാന്‍ കഴിയാതിരിക്കുക എന്ന് പറഞ്ഞാല്‍ അത് ഭയങ്കര വേദനയാ ....അത് കൊണ്ടാ അങ്ങിനെ കമെന്റ്റ്‌ ഇടുന്നത് ......സോറി ..എന്നെന്കില്‍ എനിക്ക് നന്നായി മലയാളം വഴങ്ങുമ്പോള്‍ ഞാന്‍ വന്നു ഉഗ്രനായിട്ടു കമെന്റ്റ്‌ ഇടും ..

  ReplyDelete
 27. Mulla Sister,
  Thankal nalloru ezhuthukariyanu.Nalloru bhasha kaiyilund. Kathakalokke ezhuthi Mathrubhoomi, Malayalam, Madhyamam, Akam, Samayam polulla nalla magazinukalil ayachukotukkuka. Famous aayal DC Booksil presidheekarikkuka.Bloginu blogintethya chila parimithikalund. Mukyadhara ezhuthukar angane angott angheekarikkilla.

  ReplyDelete
 28. അക്ബര്‍ ഭായ്,നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണു എന്റെ ശക്തി.

  അനില്‍ ,എന്റെ രണ്ട് കണ്ണും എടുത്തോ..

  നന്ദി ഇഷാക്ക്

  നന്ദി ആസാദ്,വന്നതിനും അഭിപ്രായത്തിനും

  റിയാസ് ഭായ് നന്ദി
  താന്തോന്നി,നന്ദി വരവിനും അഭിപ്രായത്തിനും

  ഫൈസൂ, എന്റെ പോസ്റ്റിനു ഘഡാഘഡിയന്‍ നിരൂപണം എഴുതാനൊന്നുമല്ല ഞാന്‍ പറഞ്ഞെ.നീ മറ്റുള്ളവരോട് പറയുന്നപോലെ മതി എന്നോടും.നിങ്ങളുടെ കൂട്ടത്തില്‍ നിന്നും എന്തിനാ എന്നെ മാറ്റിനിര്‍ത്തുന്നെ?

  പ്രിയ പൂമ്പാറ്റയും മഞ്ഞുതുള്ളിയും,ആത്മാര്‍ത്ഥമായ അഭിപ്രായത്തിനു നന്ദി.കഥ എഴുതണമെങ്കില്‍ നല്ല കൈയ്യടക്കം വേണം. ആ ധൈര്യം ഇതുവരെ ഉന്ണ്ടായിട്ടില്ല.ഒരിക്കല്‍ കൂടി നന്ദി വന്നതിനും അഭിപ്രായത്തിനും.

  ReplyDelete
 29. Maram peyyunnathinumunpu, oru mazapeythennum...!

  Manoharam, Ashamsaakl...!!!

  ReplyDelete
 30. അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!

  ReplyDelete
 31. വികസനങ്ങള്‍ക്ക് എന്നും കണ്ണീരിന്റെ നനവ്‌ കാണും. നന്നായി

  ReplyDelete
 32. ജീവിതങ്ങളെ പഠിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ് യാത്രകള്‍... ആരും കാണാത്തത് കാണുക എഴുതുക ...
  pls visit and follow my blog
  www.kamarkp.blogspot.com

  ReplyDelete
 33. അധികാര വും സമ്പത്തും കൊണ്ട് മത്തുപിടിച്ചവര്‍, കണ്ണില്‍ ചോര ഇല്ലാത്ത കുറേ പ്രാന്തന്മാര്‍, ആ വൃദ്ധന്റെ മുഖം ഈ ഫോട്ടോയില്‍ കാണുമ്പോഴേ സങ്ങടം തോന്നുന്നു, കണ്ണ് നിറയിക്കുന്ന പോസ്റ്റ്‌, ഇങ്ങനെയുള്ള ഓരോ യാത്രയില്‍ അനേകം പേര്‍ ഉണ്ടാകില്ലേ കണ്ടുമുട്ടാന്‍ മനസ്സില്‍ നിന്നും മായത്തവര്‍

  ReplyDelete
 34. ഒന്നുകൂടെ പോസ്ടിയത് നന്നായി, ഞാന്‍ ആധ്യമായ വായിക്കുന്നത്

  ReplyDelete
 35. ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍
  എന്റെ കൈത്തണ്ടയില്‍ രണ്ടു തുള്ളി കണ്ണീര്‍.
  പാര്‍ശ്വവത്കരിക്കപെട്ട
  ജീവിതങ്ങളെക്കുരിച്ചു ഇനിയും എഴുതുക.

  ReplyDelete
 36. ആ ഫോട്ടോ തന്നെ പകുതി കഥ പറയുന്നുണ്ട്.
  മുന്‍പൊരിക്കല്‍ നടത്തിയ ഒരു ഡല്‍ഹി-ആഗ്ര സന്ദര്‍ശനമാണ് പടം കണ്ടപ്പോഴേ ഓര്മ വന്നത്. വായിച്ചപ്പോള്‍ തെറ്റിയില്ല.
  എന്തായാലും കാഴ്ച കാണാന്‍ പോയ മുല്ല കരയുക മാത്രമല്ല, വായനക്കാരെ കരയിപ്പിക്കുകയും ചെയ്യുന്നു.
  (ഞാന്‍ കരഞ്ഞില്ലാട്ടോ)

  ReplyDelete
 37. വായിക്കാന്‍ വൈകി മുല്ലേ. എന്തോ കണ്ണില്‍ പെട്ടില്ല.
  കൂടെ നടത്തുന്ന അനുഭൂതിയാണ് ഈ യാത്രയിലെ വിവരണങ്ങള്‍ നല്‍കിയത്.
  ഭംഗിയുള്ള അവതരണം

  ReplyDelete
 38. കണ്ണുനീരതു പെയ്തൊഴിഞ്ഞിട്ടും
  മനസ്സിലാ മരം പെയ്യുന്നു.
  ഒഴുക്കുള്ള നല്ല എഴുത്ത്.

  ReplyDelete
 39. നന്ദി മുല്ലാ...വീണ്ടും വായിയ്ക്കാന്‍, കൂടെ സഞ്ചരിയ്ക്കാന്‍ ...ഇട നല്‍കിയതിന്‍.

  ReplyDelete
 40. പ്രിയ സുഹൃത്തേ ..നിങ്ങളുടെ ഭൂലോകം ഇപ്പോള്‍ എന്റെയും കൂടിയാണ്..നിങ്ങളുടെയൊന്നും മേല്‍വിലാസമോ..ഫോണ്‍ നമ്പരോ ഇല്ലാത്തത് കൊണ്ട് ഓടിച്ചിട്ട്‌ പിടിച്ച..ആക്രമിച്ചോ..കിട്നാപ് ചെയ്തോ..എന്‍റെ ബ്ലോഗുകളുടെ ലോകത്തേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുകയാണ്..മര്യാദയ്ക്ക് വായിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അഭിപ്രായങ്ങള്‍ തരാനും മറക്കരുത്..ഈ പുതു വര്‍ഷത്തില്‍ എന്‍റെ ബ്ലോഗിലൂടെ നിങ്ങള്‍ കടന്നു പോവുകയാണെങ്കില്‍..എഴുത്ത് എന്ന ലോകത്തെ നിങ്ങളുടെ കോണ്ഫിടെന്‍സ് ഉയരും..നിങ്ങള്‍ക്ക് സ്വയം തോന്നും..നിങ്ങളുടെ രചനകള്‍ മോശമില്ല എന്ന്..പിന്നെ ചുമ്മാ വായിക്കെന്നെ..ഈ വര്‍ഷം എന്‍റെ ബ്ലോഗിലേക്കുള്ള എന്‍ട്രി സൌജന്യമാണ്..ഈ ഓഫര്‍ ഈ വര്‍ഷത്തേക്ക് മാത്രം..അംഗങ്ങള്‍ ആവാനും ഈ വര്‍ഷമേ സാധിക്കു..അടുത്ത വര്‍ഷം എം.ടിയും, എം. മുകുന്ദനും, ബാലചന്ദ്രന്‍ ചുള്ളികാടും ഡേറ്റ് ചോദിച്ചിട്ടുണ്ട്.അന്ന് പാസ് വെച്ചേ ഞാന്‍ അകത്തു കയറ്റൂ..മനസിലായല്ലോ..അപ്പോള്‍ എത്രയും വേഗം വന്നു നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുക..പിന്നീടു..ഞാന്‍ പറയാഞ്ഞതെന്തേ എന്ന് ചോദിച്ചിട്ട് ഒരു കാര്യോമില്ല..
  വിരുന്നുകാര്‍ക്കായി കുഞ്ഞ് കഥകളുമായി കാത്തിരിക്കുന്നു..നിങ്ങളുടെ ഈ ചങ്ങാതി കൂട്ടത്തില്‍ എന്നെയും ചേര്‍ക്കുമല്ലോ..
  സ്നേഹത്തോടെ സ്വ.ലേ

  ReplyDelete
 41. മുല്ലേ വരാന്‍ വൈകിപ്പോയി ..എന്നാലും ഈ എഴുത്ത് അങ്ങനെ പുതുമയുടെ സൌരഭ്യം തൂകി നില്‍ക്കുന്നു ..ഇതൊരു നൊമ്പരപ്പൂവിന്റെ ഓര്മ യാണല്ലോ മുല്ലേ ...:(

  ReplyDelete
 42. മനുഷ്യനെയും ദൈവത്തെയും അടുത്തറിയണമെങ്കില്‍ യാത്ര ചെയ്യണം. മുല്ല ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ് എന്ന് തോന്നുന്നു. ഒപ്പം എഴുതാനുള്ള കഴിവും ലഭിച്ചതിനു ദൈവത്തെ സ്തുതിക്കുക.
  old post is gold post !!

  ReplyDelete
 43. അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!

  ReplyDelete
 44. നന്ദി സുരേഷ് വന്നതിനും അഭിപ്രായത്തിനും

  ജാസ്മിക്കുട്ടീ..അതങ്ങനെയാ പലപ്പോഴും

  വേണുഗോപാല്‍ ജീ, നന്ദി
  കമറുദ്ദീന്‍ ,അഭിപ്രായത്തിനു
  അനീസ ,എനിക്ക് പേടിയുണ്ടായിരുന്നു നിങ്ങളൊക്കെ ഇത് നേരത്തെ വായിച്ചിട്ടുന്റാകുമെന്ന്,എന്തായലും നന്നായി.

  ഹൈന, വരക്കുന്നതിനിടക്ക് ഇങ്ങനെ വാ..

  അംജിത്ത്, ആദ്യായിട്ടുള്ള ഈ വരവിനു നന്ദി.

  തബാറക്ക് റഹ്മാന്‍, നന്ദി,ഇനിയും വരുമല്ലോ?

  നന്ദി മെയ് ഫ്ലവര്‍, ഇനിയും വന്ന് അഭിപ്രായങ്ങള്‍ പറയണം കേട്ടോ

  നന്ദി ജെയിസ്

  ചെറുവാടീ,രമേശ് ജീ,ഇസ്മയില്‍, വൈകിയാലും സാരമില്ല
  നിങ്ങള്‍ വായിച്ചല്ലോ..അതുമതി.നിങ്ങളുടെയൊക്കെ അഭിപ്രായം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.എന്റെ എഴുത്ത് അത്ര നല്ലതാണെന്നൊന്നും എനിക്ക് തോന്നലില്ല.നന്നായി എഴുതുന്ന നിങ്ങളൊക്കെ അത് വായിച്ച് അഭിപ്രായം പറയുമ്പോള്‍ ഒരു സന്തൊഷം.നന്ദി എല്ലാവര്‍ക്കും.

  ReplyDelete
 45. mulla chechi...valare hridaya sparsiyaayittu ezhuthiyirikkunnu ...snehathode

  (sorry, can't type malayalam , something wrong with my PC/IE)

  ReplyDelete
 46. വര്‍ഷിണി, വീണ്ടും വന്നതില്‍ സന്തോഷം.

  ഭീഷണിപ്പെടുത്തല്ലേ സ്വ:ലേ, ഞാന്‍ വന്നു വായിച്ചോളാം.

  നന്ദി ഉമേഷ് പീലിക്കോട് ഈ വരവിനു.വീണ്ടും വരുമല്ലോ.

  ReplyDelete
 47. ഞാന്‍ മുല്ലയെന്ന ബ്ലോഗറിന്റെ തുടക്കം തേടി ആദ്യത്തെ പോസ്റ്റ് വരെ പോയി. അവിടെ ചെന്നപ്പോള്‍ അതിനും മുമ്പ് ഒരു ആദ്യമുണ്ടത്രെ. അത് അഗ്രിഗേറ്റര്‍ തിന്നുകളഞ്ഞു എന്ന് വായിച്ചു. എന്തായാലും ശരി അവിടെ നിന്ന് വായിച്ച് പോരുകയാണ്. നാം ഫോളോ ചെയ്യുന്നത് ആരെയെന്ന് ഒരു ഉള്‍ക്കാഴ്ച വേണ്ടേ? Queue പ്രകാരമേ വായിക്കുകയുള്ളു. ഈ പോസ്റ്റ് വരെയെത്താന്‍ രണ്ട് ദിവസം കഴിയട്ടെ

  ReplyDelete
 48. നന്ദി സതീഷ് വന്നതിനും വായിച്ച്തിനും

  അജിത് , ഈ നല്ല മനസ്സിനു നന്ദി
  നസീര്‍,നന്ദി വരവിനും വായനക്കും.

  ReplyDelete
 49. വെറും മുല്ലയല്ല.. വാടാര്‍മല്ലി മുല്ലയാണിത്.ഈ അലിവും അന്യനെ നോക്കാനുള്ള ധൈര്യവും നീണ്ടു നില്‍ക്കട്ടെ...

  ReplyDelete
 50. കണ്ണ് തുറന്നു പിടിച്ച് ഉറങ്ങുന്ന നമ്മൾ അറിയുന്നില്ല നമുക്കു ചുറ്റുമുള്ള ജീവിതങ്ങളെ.. ഭൂതവും ഭാവിയും കണക്കുകൂട്ടി കഴിയുന്ന നാം ആദ്യം നമ്മെതന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു...നന്നായി താങ്കളുടെ പോസ്റ്റ്..... ആശംസകൾ...

  ReplyDelete
 51. വീണ്ടും പോസ്റ്റിയില്ലെങ്കില്‍ നഷ്ടമായേനെ.
  ഒരു ഗലിയുടെ ജീവിതം മൊത്തം ആലമിലൂടെ മനോഹരമായി വരച്ചിട്ടു.

  ReplyDelete
 52. എവിടെയോ കാണുകയോ കേള്‍ക്കുകയോ ചെയ്തപോലെ.. ജീവിച്ചു തീര്‍ക്കുവാന്‍ വിധിക്കപ്പെട്ടവര്‍... നല്ല പച്ച ജീവിതത്തിന്റെ മണമുള്ള എഴുത്ത്..

  www.ettavattam.blogspot.com

  ReplyDelete
 53. വസന്തലതിക, ഷിജു, തെച്ചിക്കോടന്‍,സിദ് എല്ലാവര്‍ക്കും നന്ദി.നിങ്ങളുടെയൊക്കെ ഈ പ്രോത്സാഹനം എന്നുമുണ്ടാകണം.

  ReplyDelete
 54. Mulle,
  Thannil oru ezhuthukaryund. Parangitt manassilayillannu vechal kashtamanu. Endhonnu kai othukkam?! Ezhuthukar mattullavare parangu petippikkunnathanu kai othukkavum sarga vadanayum mattum mattum. Jyan kure kalamayi sahithyam vayichu vayichu kayyilu kuthunnu. Ariyo Mullakk, nammute story writer Sithara.S-inu Arunkumarinotu kathayezhuthu malsarathil pand Pre-degree kalathu seconde undayirunnullo. Pinne jyan ezhuthu pani nirthi prarabthom aayi kazhinju.Aval eeyatuth athine kurich Priyasnehitha masikayil ezhuthiyittumund. Jyan enne pokkiparayuka alla, ketto. Thanikk jyan parangathu manassilakki tharan vendi parangu ennu mathram. Nannayi Karoor, N.Prabhakaran, Bhasheer, Madhavikkutti, Aanand, Punathil, M.T, Astamoorthi, Sushmesh Chandroth, shihabudheen pothumkatav, John Abraham, endhinu Nammute Shajikumar.P.V ennivare polullavarute ezhuthukal vayikkoo, manassilakko. Nannayi chindikkoo. Nannayi ezhuthoo.Jyan paranjathanu sariyanennu thanikku thonnum. Jyanivite oritath orathu ninnu nokkikandolam aniyathikuttiyile ezhukariyute valarchayum nettangalum. Nallathu varatte.

  ReplyDelete
 55. ഏകാന്തതയെ കൂട്ട് പിടിച്ച്, നിന്റെ മാത്രം കണ്ണിലൂടെ എല്ലാം കണ്ടു , അനുഭവങ്ങള്‍ തേടി നീ യാത്ര ചെയ്യുമ്പോള്‍, നിനക്ക് വേണ്ടത് നീ കണ്ടെത്തുമ്പോള്‍ എനിക്കസൂയ തോന്നുന്നു..
  എന്റെ യാത്രകള്‍ ഒരു ഓട്ടപ്രദക്ഷിണം ആണ് എന്ന് നീ എനിക്ക് പറഞ്ഞു തരുന്നു..
  ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന കണ്ണുകള്‍ എനിക്ക് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്..?
  എനിക്ക് ചുറ്റുമുള്ള ലോകം കാണാത്ത ഞാന്‍, ഭാഷ അറിയാന്‍ വയ്യാത്ത ദൂരെ എവിടേലും പോയാല്‍ ഇതില്‍ കൂടുതല്‍ എന്ത് നേടാനാണ് അല്ലെ..?
  ഞാന്‍ ഇപ്പോള്‍ നിന്റെ ഒരു ആരാധകന്‍ ആയിരിക്കുന്നു.. :-)

  ReplyDelete
 56. അന്‍പിനാലുള്ളവും കണ്ണും നിറയുന്നേ...

  ReplyDelete
 57. വരികളുടെ ഈ മഴ പെയ്തു തോരാതിരിക്കട്ടെ... മുല്ല പെയ്തു കൊണ്ടേ ഇരിക്കട്ടെ !!

  ReplyDelete
 58. ജീവിതം എത്ര വലിയ വേദനയാണല്ലേ....

  എഴുത്ത് നന്നായിരുന്നു...

  ReplyDelete
 59. അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!

  ReplyDelete
 60. ഇപ്പോഴാണ്‌ വായിച്ചത്. ഏറെ സ്പര്‍ശിച്ചു മനസ്സിനെ ...........സസ്നേഹം

  ReplyDelete
 61. late to ur posts... found while searching posts related to travelling... like the way of narration...touching.. expecting more ..

  with best regards,

  ReplyDelete
 62. ഞാന്‍ മുല്ലയുടെ പോസ്റ്റുകള്‍ അധികം വായിച്ചിട്ടില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു. പഴയ പോസ്റ്റാണെങ്കിലും വീണ്ടും ഇട്ടതു നന്നായി,ആശംസകള്‍ നേരുന്നു!.

  ReplyDelete
 63. ജീവിതത്തിന്‍റെ ഫോര്‍മാറ്റീവ് വര്‍ഷങ്ങളിലും പിന്നീടും ഉത്തരേന്ത്യയിലായിരുന്ന എനിക്കിത് മനസ്സിലാകും. ഒന്നല്ല ഒരുപാട് ആലാമുമാരെ എനിക്കറിയാം. ആഗ്രയില്‍, മലീഹാബാദില്‍,ലഖ്നോയില്‍, ബനാറസില്‍, ദല്‍ഹിയില്‍,എല്ലാം ആലാമുമാരുടെ സങ്കേതങ്ങളാണ്. അലീഗറില്‍ വിദ്യാര്‍ഥിയായിരിക്കെ, അവിടത്തെ ഉന്നത കുലജാതരെന്നഭിമാനിക്കുന്ന എലീറ്റ്‌ ബ്രാഹ്മണ മുസ്‌ലിംകള്‍ ഇത് പോലെയുള്ള നിസ്സാര ജന്മങ്ങളെ എത്ര അവജ്ഞയോടെയായിരുന്നു കണ്ടിരുന്നതെന്ന് നിരവധി അനുഭവങ്ങളിലൂടെ എനിക്ക് പറയാനാകും. ഞാ ബഹുമാനിക്കുന്ന എന്‍റെ പ്രോഫസറന്മാര്‍ പലരും ഈ മനുഷ്യന്മാരോട് സ്വീകരിക്കുന്ന നിലപാടില്‍ എന്‍റെ കണ്ണുകള്‍ കരകവിഞ്ഞു. ഞാന്‍ ഒരു കാലത്തും ഒരു കമ്യൂണിസ്റ്റ്‌ ആയിട്ടില്ല. പക്ഷെ അലിഗര്‍ യൂനിവേഴ്സിറ്റിയില്‍ ഞാനവരെ വല്ലാതെ ആദരിച്ചിരുന്നു.അവരുടെ നേതാവ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്‌ ഒരു മധ്യകാല ശകടത്തെ ഓര്‍മിപ്പിക്കുന്ന തന്‍റെ സൈക്കിളില്‍ പോകുമ്പോള്‍, പലപ്പോഴും അവരോടു കുശലം പറഞ്ഞു. കൈ കാണിച്ചു വിഷ് ചെയ്തു. ഇങ്ങനെയായിരുന്നുവേന്കില്‍ എല്ലാവരുമെങ്കില്‍ അലിഗര്‍ ഒരു സ്വര്‍ഗം തന്നെയാകുമായിരുന്നു.
  ഒരു ചെറിയ പെരുന്നാള്‍ തലേന്ന് ഞങ്ങള്‍ ഫിത്ര്‍ സകാത്ത്‌ ശേഖരിച്ചു നല്‍കിയപ്പോള്‍ ലഭിച്ച സംതൃപ്തി പിന്നീടൊരു പ്രവര്‍ത്തനത്തിനും ഉണ്ടായിട്ടില്ല. നന്ദി സോദരീ ഹൃദയത്തില്‍ ചോരക്കിനിപ്പുകള്‍ തീര്‍ത്ത ഈ പോസ്റ്റിനും അതിനു പിന്നിലെ നല്ല മനസ്സിനും. കണ്ണും കാതും തുറന്നു പിടിച്ച് നിങ്ങള്‍ ചെയ്യുന്ന യാത്രകള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെ.

  ReplyDelete
 64. മനസ്സില്‍ തട്ടുന്ന രചന... വായിക്കാന്‍ വ്യ്കിയെന്നൊരു സങ്കടം മാത്രം..

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. മുല്ലയുടെ രചനകള്‍ക്ക് മുല്ലപ്പൂവിന്റെ സുഗന്ധമുണ്ട്. നന്നായി എഴുതുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 67. മുല്ല...ഉത്ത‌രേന്ത്യയിലെ ലക്ഷക്കണക്കിന്, സാധാരണജനങ്ങളുടെ ഒരു പ്രതിനിധി...ആ വ്യക്തിയെക്കുറിച്ച് ഹൃദയസ്പർശിയായിത്തന്നെ എഴുതിയിരിക്കുന്നു. ഏറെ അഭിനന്ദനങ്ങൾ..പുരാതനഡൽഹിയിലെ ഒരു പ്രശസ്തമായ മാർക്കറ്റിനടുത്തുതന്നെയാണ് ഞാൻ താമസിക്കുന്നത്....പല ഞായറാഴ്ചകളിലും ആ തെരുവുകളിലൂടെ ഞാൻ വെറുതെ നടക്കാറുണ്ട്..അവിടെ ഓരോ ദിനവും കണ്ടുമുട്ടുന്ന ജീവിതങ്ങൾ...സങ്കടപ്പെടുത്തുന്ന അവരുടെ അവസ്ഥകൾ..ഒരു സാധാരണ കേരളീയന്റെ മനസ്സിലുള്ള ഡൽഹിയിൽനിന്നും എത്രയോ ദൂരെയാണ് യത്ഥാർത്ഥ ഡൽഹി...ഈ യാഥാർത്ഥ്യങ്ങൾ ഇവിടെ കുറിക്കണമെന്ന് വിചാരിക്കാറുണ്ടെങ്കിലും, പലപ്പോഴും സാധിക്കാറില്ല....ഒരു സാധാരണ ഭാരതീയന്റെ പ്രതിനിധിയെ, ഇവിടെ വരച്ചുകാണിച്ച മുല്ലയ്ക്ക് പ്രത്യേക ആശംസകൾ നേരുന്നു...

  ReplyDelete
 68. ഓരോ മനുഷ്യരും ഓരോ പുസ്തകങ്ങള്‍ ആണ്. മനോഹരമായി എഴുതി.

  ReplyDelete
 69. ഈ എഴുത്തിന് പണ്ട് എന്നൊരു കാലമില്ല മുല്ലേ...ഇപ്പോഴുമുണ്ട് അവിടെയെല്ലാം ഇവരെല്ലാം.....നന്നായി എഴുതി.

  ReplyDelete
 70. late to ur posts...I came across ur blog very unexpectedly.... vaikkom muhammad basheerinte chila kathakal njaan vayichittundu ... anubhavangal athanallo ellam .... i like ur narration very much...

  Faisal
  Blogger
  My blog

  ReplyDelete
 71. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ.. ഒന്ന്..രണ്ടു പോസ്റ്റുകള്‍ വായിച്ചു..പൊതുവേ കമന്റ്‌ ഇടാന്‍ മടിയനാണ്..എന്നാല്‍ ഇതിനു കമന്റ്‌ ഇടാതെ പറ്റില്ലെന്ന് തോന്നി..വളരെ നല്ല അനുഭവ കഥ......... Best wishes

  ReplyDelete
 72. ഭാരതത്തിന്റെ വിരി മാറില്‍ ചിതറി പടര്‍ന്നു കിടക്കുന്ന കൈവഴികളിലെ സാധാരണ ജനങ്ങളുടെ ജീവനെ തൊട്ടറിഞ്ഞ എഴുത്ത്.

  എനിക്ക് ചുറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂപ്രകൃതിയും എത്രയെത്ര മനുഷ്യരും!!"ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന ഇന്ത്യയുടെ ആത്മാവ്" എഴുത്തിഷ്ടമായി, ഒപ്പം നഷ്ടബോധവും തോന്നുന്നു.

  ReplyDelete
 73. Boolokathu ninnu kittiya orarivu vachau vannathaa.. valare valare nannayi

  ReplyDelete
 74. പഴയ സിനിമാഗാനങ്ങള്‍ മൂളിക്കൊണ്ട് റിക്ഷ
  ചവിട്ടുന്ന ആലം - അയാളുടെതായ ലോകത്തില്‍...
  മനസ്സില്തട്ടുംവിധം എഴുതിയിരിക്കുന്നു. ഭാവുകങ്ങള്‍.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..