പതിവ് പോലെ മംഗലാപുരം-ചെന്നൈ സൂപര്‍ ഫാസ്റ്റില്‍ നല്ല തിരക്കാണു.ലേഡീസ് കമ്പാര്‍ട്ട്മെന്റ് തിങ്ങി നിറഞ്ഞിരിക്കുന്നു.വണ്ടി നീങ്ങാന്‍ തുടങ്ങുമ്പോഴാണു ഒരുപെണ്‍കുട്ടി ധൃതിയില്‍ ഓടിക്കയറിയത്. സുന്ദരി, ഒരു ഫാഷന്‍ മോഡലിനെ പോലെ.പക്ഷെ ഒന്നു നീങ്ങിയിരിക്കാമൊ എന്ന അവളുടെ ചോദ്യം കേട്ട് ;ആ സ്വരം കേട്ട് ഞാനൊന്ന് പതറി.ശരീരത്തിനു ചേരാത്ത ശബ്ദം. ബാഗൊക്കെ അടുക്കി വെച്ച് ഇരിക്കുന്നതിനിടെ അവള്‍ പറഞ്ഞു,ചെന്നൈക്ക് പോകുന്നു അവിടെ പഠിക്കുകയാണു ,ഫാഷന്‍ ഡിസൈനിംഗ്.
പിന്നീടുള്ള യാത്രയില്‍ അവളാ കഥ പറഞ്ഞു
ശരീരം മനസ്സിനോട് ഏറ്റുമുട്ടുന്ന നിസ്സഹായരായ കുറേ ജീവിതങ്ങളുടെ കഥ.ആണ്‍ ശരീരത്തിനുള്ളിലെ ഒരു പെണ്‍ മനസ്സിന്റെ
വീര്‍പ്പുമുട്ടലുകള്‍, താനൊരു പെണ്ണാണെന്നു തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന നിസ്സഹായത, സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തിനുള്ളില്‍ നിന്നും നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍,കളിയാക്കലുകള്‍.ജീവിതം അവസാനിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്നും അതിശക്തമായ് ജീവിതത്തെ സ്നേഹിച്ച് കൊണ്ട് തിരിച്ച് വന്ന കഥ.
തന്റെ പുരുഷ ശരീരത്തിലെ പെണ്മനസ്സിനെ കണ്ടെത്തുകയും ,തനിക്ക് ഓപ്പോസിറ്റ് സെക്സ് എന്നത് പെണ്‍കുട്ടിയല്ല ഒരു പുരുഷനാണു എന്ന സത്യം തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും സ്ത്രീയാവാന്‍ വേണ്ടി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒരു ട്രാന്‍സ് ജെന്‍ഡര്‍.. പൂര്‍വ്വാശ്രമത്തില്‍ അവള്‍ ഇങ്ങനെ ആയിരുന്നില്ല ,കൂട്ടുകാര്‍ ഒന്‍പത് എന്നു വിളിച്ച് കളിയാക്കിയിരുന്ന ഒരാണ്‍കുട്ടി.
ഈ കഥ എന്നെ കൊണ്ടുപോയത് നമ്മള്‍ മറന്നു പോയ ഒരു മൂന്നാമത്തെ ലോകത്തിലേക്കായിരുന്നു. ആണും പെണ്ണും അല്ലാത്ത ഒരു മൂന്നാമത്തെ പിറവി.ഹിജഡകള്‍ ,അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള്‍ മുഖം തിരിച്ച് കളയുന്ന മൂന്നാമത്തെ വര്‍ഗ്ഗം.ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല,നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല.പരിഹാസവും യാതനകളും മാത്രമാകുമ്പോള്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുന്നതില്‍ എന്തല്‍ഭുതം.
തമിഴ്നാട്ടിലെ കൂവാഗത്ത് കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ആ ണ്ടിലൊരിക്കല്‍ ഇവരുടെ ഉത്സവം കൊണ്ടാടാറുണ്ടത്രെ.ഈ ഉത്സവത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ വിജയത്തിനായ് അര്‍ജുനനു ,നാഗ സുന്ദരി ഉലൂപിയില്‍ ജനിച്ച മകന്‍‘ അരവാന്‍‘ സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി.മരിക്കുന്നതിനു മുന്‍പ് ഒരു സ്ത്രീയൊടൊത്ത് രാത്രി കഴിയണമെന്ന അരവാന്റെ ആഗ്രഹത്തിനു ഒരു സ്ത്രീയും തയ്യാറായില്ല. മോഹിനിയുടെ രൂപത്തില്‍ വന്ന കൃഷ്നന്‍ ,അരവാന്റെ മോഹം സാധിപ്പിക്കുകയാണു പിന്നെ. ആ മോഹിനിയോടാണു ഹിജഡകള്‍ സ്വയം സാദൃശ്യപ്പെടുന്നത്.
ശുഭാപ്തി വിശ്വാസത്തിലാണു അവള്‍ .പഠിത്തം കഴിഞ്ഞാല്‍ ഒരു ജോലി, ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും മാന്യമായ് ജീവിക്കാനാകും എന്ന് സമൂഹത്തിനു കാണിച്ച് കൊടുക്കണം എന്ന ആഗ്രഹം.അവളെ പോലുള്ള ഒരുപാട് പേരുണ്ടത്രെ ചെന്നൈയില്‍.
ഒരു ശരീരത്തില്‍ നിന്നും വേറൊരു ശരീരത്തിലേക്കുള്ള കൂടുമാറ്റം എളുപ്പമല്ല.എല്ലാം നടക്കുന്നത് ഒരേ ശരീരത്തിലും മനസ്സിലുമാകുമ്പോള്‍ പിരിമുറുക്കം കൂടൂം. അവര്‍ക്കായ് ഒന്നും ചെയ്യാനായില്ലേല്‍ കൂടി ഇനി നമുക്ക് അവര്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം.ആണും പെണ്ണും കെട്ടവനെ എന്നു വിളിക്കാതിരിക്കാം.
ഓരോ യാത്രയും ഓരോ ദൂരത്തിലേക്കാണു.ഓരോ ദൂരവും കൊണ്ടു വരുന്നത് ഒരോരോ കാഴ്ചകള്‍ .അരനാഴിക നേരം മാത്രം നീണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍ . എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ .......
നമുക്ക് സ്വല്‍പ്പമൊന്നു ഒതുങ്ങിക്കൊടുക്കാം
live and let live.
ശുഭയാത്ര.
..
Thursday, December 30, 2010
മൂന്നാമത്തെ ലോകത്തിലേക്കൊരു തീവണ്ടി.
Subscribe to:
Post Comments (Atom)
ഗൌരവമായ വിഷയമാണല്ലോ ഇപ്രാവശ്യം.... എന്തായാലും ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റ് നന്നായി... വരും വര്‍ഷത്തിലും ബുലോകത്ത് സജീവമായി സുഗന്ധം പരത്തട്ടെ.. മുല്ലവള്ളികള്‍ പടരട്ടെ...
ReplyDeleteപുതുവത്സരാാശംസകള്‍
നല്ല വിഷയം.. അവരേയും എല്ലാവരും അംഗീകരിക്കണം. പക്ഷെ അവർ ബാക്കിയുള്ളവരേയും.. ഈ വൈകല്ല്യം അല്ലെങ്കിൽ ഈ അവസ്ത അവർ തന്നെ ധനസമ്പാദനത്തിനാണു പലപ്പോഴും ഉപയൊഗിക്കുന്നതു. അതു മോശം ആണു എന്നു തോന്നുന്നു. ഇതിലെ ഈ വരികൾ “ഓരോ യാത്രയും ഓരോ ദൂരത്തിലേക്കാണു.ഓരോ ദൂരവും കൊണ്ടു വരുന്നത് ഒരോരോ കാഴ്ചകള്‍ .അരനാഴിക നേരം മാത്രം നീണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍ . എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ .......“ എനിക്കു നല്ലപോലെ ഇഷ്ടപ്പെട്ടു. പുതുവത്സരാശംസകൾ
ReplyDeleteമുല്ലേ ..ചിന്തര്‍ഹാമായ പോസ്റ്റ് .
ReplyDeleteസമൂഹത്തില്‍ നിന്ന് നാം അവഞ്ഞ്ജ യോടെ കാണുന്ന ഹിജഡ കളെ കുറിച്ച് ചിന്തിക്കുമ്പോള്‍
നമ്മെ ഈ കോലത്തില്‍ ശ്രിഷ്ടിച്ച നാഥനെ സ്തുതിക്കാം , അല്‍ഹംട് ലില്ലഹ്
പുതു വര്‍ഷ ആശംസകള്‍
happy new year
ReplyDeleteഅരനാഴിക നേരം മാത്രം നീണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍ . എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ .......
ReplyDeleteതികച്ചും വിത്യസ്തമായ വിഷയം. ഇതുപോലുള്ള പോസ്റ്റുകള്‍ വായന രസകരമാക്കുന്നു. മുല്ലയുടെ ഓരോ പോസ്റ്റും അവസാനിക്കുന്നത് മികച്ച ചിന്തകളിലൂടെയാണ്.
ReplyDeleteനല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു
എല്ലാവരും അവരവരുടെ സീറ്റില്‍ യാത്ര ചെയ്യട്ടെ...
ReplyDeleteഅതെ.അതാണ് ശരി.അത് മാത്രമാണ് ശരി. പക്ഷെ ആരും ഒതുങ്ങിക്കൊടുക്കാന്‍ തയ്യാറാകുന്നില്ല. മറിച്ച് സീറ്റ് കിട്ടാത്തവരെ പരിഹസിക്കാനും അവഹേളിക്കാനും തയ്യാറാകുന്നു.പാര്ശ്വവല്‍ക്കരിക്കപ്പെട്ട് ഒഴിവാക്കി നിര്‍ത്തുമ്പോള്‍ അവരുടെ വേദന നമ്മള്‍ക്ക് തെരുവില്‍ കാണാന്‍ കഴിയുന്നു. ഗൗരവമുള്ള ഒരു വിഷയം തുറന്നു വെച്ചത് എന്തുകൊണ്ടും നന്നായി.
,ഇവരും മനുഷ്യര്‍, എന്ന പോസ്റ്റില്‍ കുറച്ച് മുന്‍പ് 'ലക്ഷ്മി'ഈ വിഷയം അവതരിപ്പിച്ചിരുന്നു.
പുതുവല്‍സരാശംസകള്‍.
Good thought!
ReplyDeleteശരി, നമുക്ക് സ്വല്‍പം ഒന്ന് ഒതുങ്ങിക്കൊടുക്കാം.
ReplyDeleteനന്ദി മലബാറീ ആദ്യത്തെ കമന്റിനു.
ReplyDeleteവേണുഗോപാല്‍ജീ..താങ്കള്‍ പറഞ്ഞത് ശരിയാണു,പക്ഷെ അവരുടെ നിസ്സഹായതേം ദാരിദ്ര്യവും അതില്‍ നിന്നുമുടലെടുക്കുന്ന അസഹിഷ്ണുതയുമാകാം അവരുടെ റൂഡ് നെസ്സിനു കാരണം.
നന്ദി ഇസ്മായില്‍ ചെമ്മാട്.അതെ അല്‍ഹംദു ലില്ലാഹ്
നന്ദി അഞ്ചു അനീഷ്
എസ്.എം സാദിഖ്..വന്നതിനും അഭിപ്രായത്തിനും നന്ദി.താങ്കളുടെ മെയില്‍ ഐഡിയിലേക്ക് അയച്ച മെയിലൊക്കെയും ബൂമറാങ് പോലെ തിരിച്ച് വരുന്നു.എന്താ സംഭവം?
നന്ദി ചെറുവാടീ.പുതുവത്സരാശംസകള്‍.പുതിയ പോസ്റ്റിന്റെ ലിങ്ക് മെയില്‍ അയച്ചതിനു താങ്കൂ.
നന്ദി റാംജിജീ..പുതിയ കഥ എവിടെ..?
നന്ദി യാഥാസ്തികന്‍ വന്നതിനും അഭിപ്രായത്തിനും
ഹിജഡകളും ജീവിക്കാന്‍ അവകാശമുള്ളവര്‍ തന്നെ, അവരെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തേണ്ട ഒരു കാര്യവുമില്ല. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മനിഷ്യന്‍ കാണിച്ചു കൂഊട്ടുന്ന ഓരോ പേക്കൂത്തുകള്‍....
ReplyDeleteനടന്ന ഒരു സംഭവം. എനിക്കും കൂടുതല്‍ താല്പര്യം ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതാനാണ്. കാരണം അതിനെ അധികമാരും അഭിപ്രായങ്ങള്‍ കൊണ്ട് 'നേരിടില്ല'... ആ അനുഭവത്തെ വായനക്കാര്‍ക്കും നല്ല ഒരു അനുഭവമാക്കി തീര്‍ക്കാന്‍ ഉതകുന്ന തരത്തില്‍ നീട്ടി വലിക്കാതെ അവതരിപ്പിച്ചു....
ReplyDeleteടൈറ്റിലും വളരെ മനോഹരമായി.....
നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കാന്‍ ....
നമുക്ക് ദൈവം തന്ന നന്മ യെ തിരിച്ചറിയാന്‍..
ഇങ്ങനെയുള്ള അനുഭവങ്ങള്‍ വഴിയൊരുക്കും..
കൊള്ളാം, നല്ല വിവരണവും വിശകലനവും നിലപാടും... ശരിയാണ്, Live and let them live....
ReplyDeleteആശംസകള്‍
നമ്മുടെ കപട നാട്യങ്ങളുടെ നേര്‍ക്ക് തിരിച്ചു വെച്ച ഒരു കണ്ണാടിയായി ഈ പോസ്റ്റ്. ജനിതക വഴിയിലെവിടെയോ തന്റെതല്ലാത്ത കാരണത്താല്‍ ഒരു വൈകല്യം ഏറ്റു വാങ്ങിയ ഇവരെ ദയാരഹിതമായി അസ്പൃശ്യരാക്കി നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന "ആണും പെണ്ണും" ഏതു ദൈവ മഹത്വവും ധാര്‍മികതയുമാണ് മൈക്ക് കെട്ടി പ്രസംഗിച്ചു നടക്കുന്നത്? ഏറെ കാലിക പ്രസക്തിയുള്ള വിഷയം കവിതാമയത്തോടെ ഹൃദയത്തിലേക്ക് പകര്‍ന്നു.
ReplyDeleteമുല്ലയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഏഷ്യാനെറ്റ് ഈയിടെ സംപ്രേഷണം ചെയ്ത നമ്മള്‍ തമ്മില്‍ ഓര്‍മയില്‍ വന്നു,ഇവരുമായുള്ള ഒരു സംവാദം.
ReplyDeleteകേരളത്തിലും ഇതുപോലുള്ള നിരവധി പേരുണ്ട് ,അവരുടെ മാനസികാവസ്ഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമാകുന്നു
ഇവരും സമൂഹത്തിന്റെ ഭാഗം തന്നെ, എന്നാല്‍ അവരുടെ വിഷമങ്ങള്‍ ആരും വേണ്ട വിധം മനസ്സിലാക്കുന്നില്ല.
ReplyDelete"അരനാഴിക നേരം മാത്രം നീണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍"
നന്നായിരിക്കുന്നു, പുതുവത്സരാശംസകള്‍..
മുല്ലയുടെ ഈ പ്രകടനം വളരെ മികച്ചതായി .
ReplyDeleteഅതൊരു വല്ലാത്ത അവസ്ഥതന്നെ അല്ലെ !
പിന്നെ ന്യൂ ഇയര്‍ ആശംസകള്‍ ...
ഹിജഡകള്‍ ഉണ്ടാവുകയല്ല, സമൂഹം അവരെ ആ അവസ്ഥയിലേക്ക് ഉന്തിത്തള്ളി വിടുകയാണ്. സ്വന്തം വീട്ടിലും കൂട്ടുകാര്‍ക്കിടയിലും സ്വീകാര്യതയില്ലാതാവുമ്പോഴും, ഒരു പാട് വേട്ടയാടപ്പെടുമ്പോഴും ദുര്‍ബ്ബലരായ ഇരകള്‍ നടത്തുന്ന ഒളിച്ചോട്ടങ്ങളാണ് ഹിജഡ സമൂഹത്തിലെ സംഖ്യാബലം വര്‍ദ്ധിപ്പിക്കുന്നത്. ഒരിത്തിരി സ്നേഹം,നീ എങ്ങനെയോ അങ്ങനത്തെ രൂപത്തില്‍ തന്നെ ഞങ്ങള്‍ക്ക് നിന്നെ സ്നേഹിക്കുവാന്‍ പറ്റും എന്ന ഒരു ഉറപ്പ്, ജീവിതത്തിലെ മറ്റു തുറകളില്‍ അവര്‍ വല്ലതും നേടുമ്പോള്‍ ഒരല്‍പ്പം അംഗീകാരം, മതി, ഇത്രയും മതി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ തന്നെ നില നിര്‍ത്തുവാന്‍. കുഷ്ഠ രോഗികള്‍ക്കും, എയിഡ്സ് രോഗികള്‍ക്കും മറ്റും നമ്മള്‍ കോളനികള്‍ നിര്‍മ്മിച്ച് നല്‍കിയ പോലെ ഇവരെയും പാര്‍ശ്വവല്‍ക്കരിക്കുവാന്‍ എന്താണിത്ര ആവേശം. നമ്മുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി എളുപ്പം എത്തിപ്പെടാനുള്ള ഒരു അഡ്രസ്സിന് വേണ്ടിയോ?
ReplyDeleteട്രെയിന്‍ യാത്രയില്‍ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഗൗരവമായി ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചില ആള്‍ക്കാരുടെ പ്രശനം അവര്‍ വളര്‍ത്തപ്പെട്ട സാഹചര്യം ആണ്. വീട്ടില്‍ പെണ്‍കുട്ടി ഇല്ലാത്ത വിഷമം മാറാന്‍ ആണ്‍ കുട്ടിയെ ചെറുപ്പം തൊട്ടേ ഉടുപ്പ് ഇടുവിച്ച് കണ്ണെഴുതി പൊട്ടുതൊട്ട് ഡാന്‍സ് പഠിപ്പിച്ച് അങ്ങനെ പെണ്‍കുട്ടിയായി വളര്‍ത്തും
ReplyDeleteനന്ദി ഫസലുല്‍,ആദ്യത്തെ വരവിനും അഭിപ്രായത്തിനും.അവരും ജീവിക്കട്ടെ.അവരും ഈ ഭൂമിയുടെ അവകാശികള്‍.
ReplyDeleteനന്ദി മിസ്രിയ നിസാര്‍.ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു.
നന്ദി കാദര്‍ പട്ടേപാടം.നമുക്ക് ഒതുങ്ങിക്കൊടുക്കാം.
നന്ദി ഗോപന്‍.let them live
സലാംജീ..നമ്മുടെ കാപട്യങ്ങളെ എന്നേലും നമ്മള്‍ തിരിച്ചറിഞ്ഞല്ലേ പറ്റൂ...നന്ദി വന്നതിനും അഭിപ്രായത്തിനും.
നന്ദി എളയോടന്‍.അഭിപ്രായത്തിനു.
നന്ദി കോവുപ്രത്ത്.
പുഷ്പാംഗദന്‍,ആദ്യവരവിനു നന്ദി.പുതുവത്സരാശംസകള്‍.
ഹഫീസ്.ശരിയാണു നമ്മളതിനെ പറ്റി ആലോചിക്കുന്നില്ല.
live and let live.
ReplyDeleteഅവരെ അവരുടെ പാട്ടിനു വിടാം. എന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലാത്ത "ആണും പെണ്ണും കെട്ടവന്മാരെ" എന്ത് വിളിക്കും മുല്ലേ ?.
പുതുവത്സരാശംസകൾ
ReplyDeleteതാങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..
ReplyDeleteവളരെ നല്ല ഒരു ലേഖനം ...അവസാന വരികള്‍ വളരെ മനോഹരമായിട്ടുണ്ട് ...
ReplyDeleteഎല്ലാര്‍ക്കും എല്ലാവരും ഇടം കൊടുക്കാന്‍ തയ്യാറാണെങ്കില്‍...എത്ര നന്നായിരുന്നു.
ReplyDeleteഹൃദ്യമായ രചന..
പുതുവര്‍ഷാശംസകള്‍...
എഴുത്തിന്‍റെ ശൈലിയെ ഞാന്‍ ആദ്യം പ്രശംസിക്കട്ടെ....
ReplyDeleteനന്നായിട്ടുണ്ട് ഇത്താത്ത...ഈ മാറ്റരില്‍ ഒരു ഹിജിടയുടെ വേദന മുഴുവനായും വരച്ചുകാണിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു എഴുത്തുകാരിയുടെ വിജയത്തെ എടുത്തുകാണിക്കുന്നു.....
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മി ( ലച്ചു) വില്‍ നിന്നും ഇതുപോലെ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു
ReplyDeleteസൃഷ്ടിപ്പിലെ വൈകല്യത്താല്‍ ഇങ്ങനെ ആയി പോയവരെ എല്ലാം തികഞ്ഞവര്‍ എന്ന് അഹങ്കരിക്കുന്നവര്‍ പുശ്ചത്തൊടെയും പരിഹാസത്തോടെയും കാണുമ്പോള്‍ സത്യത്തില്‍ ആരാണ് ഹിജഡകള്‍ എന്ന് തോന്നിപ്പോവും
ലേഖനം നന്നായി
പുതുവത്സരാശംസകള്‍ :)
വേണു ഗോപാല്‍ജി പറഞ്ഞതിനോട് വിയോജിക്കുന്നു.
ReplyDeleteപ്രാന്തവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് നിലനില്‍പ്പ് പലപ്പോഴും പ്രശ്നമാകുന്നു എന്നത് നമുക്കറിയാത്തതല്ല.
മുഖ്യ ധാര തിരസ്കരിച്ചവര്‍ക്ക് അവരുടെതായ കൂട്ടങ്ങള്‍ മാത്രമാണ് ആശ്രയം.
അല്ലെങ്കില്‍ ആത്മഹത്യ...!
ഇത്രയും മനസ്സാനിധ്യത്തോടെ അവരില്‍ പലരും നല്ല നിലയില്‍ ജീവിക്കുന്നു എന്നത് ചെറിയ കാര്യമല്ല..
മുല്ലയ്ക്ക് ആശംസകള്‍..
അക്ബര്‍ ഭായ്,അവന്മാരെ വിളിക്ക്യ മാത്രല്ല കുനിച്ച് നിര്‍ത്തി ടിഷ്യും ടിഷ്യുംന്ന് പൂശണം.
ReplyDeleteഎ ജെയും ഹന്‍ല്ലത്തും പറഞ്ഞത് ശരിയാണു.വളരെ തന്ത്രപൂര്‍വ്വം നമ്മള്‍ അവരെ കോളനിവല്‍ക്കരിച്ചു നമ്മില്‍ നിന്നും അകറ്റി നിര്‍ത്തി.നമ്മുടെയുള്ളിലെ ഭയം,ഉല്‍കണ്ഠ ,സ്വാര്‍ത്ഥത ഒക്കെയാവും നമ്മെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്.
ഹൈന,സിദ്ദീക്ക,വിരല്‍ത്തുമ്പ് ,വസന്തലതിക,ഹംസ നന്ദി,ഒപ്പം പുതുവത്സരാശംസകളും.
ഫൈസു..ഇത്തവണ ആഘോഷം എപ്പടി..?
മുല്ലേ,നല്ല പോസ്റ്റ്..ഇങ്ങനെയുള്ളവരെ കുറിച്ച് എഴുതാന്‍ കാണിച്ച ആ തന്റേടം അത് തന്നെയാണ് മുല്ലയുടെ പ്ലസ് പോയിന്റ്.കൃഷ്ണന്റെ മോഹിനീ വേഷത്തെ കുറിച്ചും ജീവിതത്തില്‍ നമ്മള്‍ കാണിക്കുന്ന സ്വാര്‍ത്ഥതയെ ഓര്‍മ്മിപ്പിച്ചും ഉള്ള എഴുത്ത് എനിക്ക് വളരെ ഇഷ്ട്ടമായി.മുന്‍പത്തെ പോസ്റ്റുകളും വായിച്ചിരുന്നു.അഭിപ്രായം എഴുതാന്‍ പറ്റിയില്ല.ഇങ്ങനെ സജീവമായിരിക്കണം,നന്ദി..പുതുവത്സരാശംസകള്‍..
ReplyDeleteനല്ല ലേഖനം...അഭിനന്ദങ്ങള്‍...
ReplyDeleteമുമ്പ് ലച്ചുവിന്റെ ബ്ലോഗിലും ഇതു പോലൊന്ന് വായിച്ചിരുന്നു...
ഒരായിരം പുതുവത്സരാശംസകള്‍ നേരുന്നു..
ചെന്നൈയിലേക്കുള്ള യാത്രയില്‍ ഞാനും കണ്ടു മുട്ടിയിട്ടുണ്ട് ഒരുപാട് തവണ.
ReplyDeleteആദ്യമൊക്കെ പേടിയായിരുന്നു. കാശ് കൊടുത്തില്ലെങ്കില്‍ അവരുടെ പ്രതികരണം പ്രതേകിച്ചും.
പിന്നീട് സഹതാപമാണ്. കൂടുതല്‍ അറിയുമ്പോള്‍ അംഗീകരിക്കാന്‍ മനസ്സ് പറയുന്നു.
കണ്ടിട്ടുണ്ട്, എന്‍റെ സുഹൃത്തിന്റെ കൂടെ ഒരിക്കല്‍ ഞാന്‍ പോകുമ്പോള്‍ ഒരു ഹിജഡ വരുന്നത് കണ്ടു , ഞാന്‍ അവളോട് അതു ഹിജഡ അല്ലേ എന്ന് ചോദിച്ചു ,അതു കേട്ടത് കൊണ്ടായിരിക്കണം എന്നെ തന്നെ കണ്ണെടുക്കാതെ പേടിപ്പിക്കുന്ന ഒരു നോട്ടം ആ ഹിജഡ യില്‍ നിന്നും undaaye , എനിക്ക് എന്തോ ഒരു പേടി തോന്നും
ReplyDeleteAkbar said.>>> അവരെ അവരുടെ പാട്ടിനു വിടാം. എന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലാത്ത "ആണും പെണ്ണും കെട്ടവന്മാരെ" എന്ത് വിളിക്കും മുല്ലേ ?.<<<<
ReplyDeleteമുല്ല said >>> അക്ബര്‍ ഭായ്,അവന്മാരെ വിളിക്ക്യ മാത്രല്ല കുനിച്ച് നിര്‍ത്തി ടിഷ്യും ടിഷ്യുംന്ന് പൂശണം.<<<<
ഹ ഹ ഹ........ ഞാന്‍ ഇത് ഇപ്പഴാ കണ്ടത്. മുല്ലയുടെ ഹ്യുമര്‍സെന്‍സ് വര്‍ക്കൌട്ട് ആയപ്പോള്‍ ഒരു നല്ല ചിരി തന്നു. ബൂലോകത്ത് നിന്നും അപൂര്‍വ്വം കിട്ടുന്ന ഇത്തരം ചിരികള്‍ ഞാന്‍ പാഴാക്കാറില്ല. ശരിക്കും പൊട്ടിച്ചിരിച്ചു പോയി കേട്ടോ. നന്ദി.
കാണുന്നതിനെ കാണുന്നവരല്ല കാണുന്നവരധികവും. കാണാത്തതാവട്ടെ കാണുന്നുണ്ടുതാനും. കണ്ടില്ലെന്നു നടിയ്ക്കുന്നതാണു പ്രശ്നം. പെട്ടെന്നു പറഞ്ഞു തീര്‍ത്തെങ്കിലും ഒരുപാടു വായിയ്ക്കാനുണ്ട്....
ReplyDeleteആശംസകള്‍...
വേറിട്ട പല ഇത്തരംവിഷയങ്ങൾ ആണുങ്ങളേക്കാൾ നന്നായി പെണ്ണുങ്ങളാണ് ഇപ്പോൾ നന്നായി എഴുതുന്നതെന്ന് പറയാം....
ReplyDeleteനന്നായി..കേട്ടൊ
പിന്നെ
ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
തമിഴ്നാട്ടിലെ കൂവാഗത്ത് കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ആ ണ്ടിലൊരിക്കല്‍ ഇവരുടെ ഉത്സവം കൊണ്ടാടാറുണ്ടത്രെ.ഈ ഉത്സവത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ വിജയത്തിനായ് അര്‍ജുനനു ,നാഗ സുന്ദരി ഉലൂപിയില്‍ ജനിച്ച മകന്‍‘ അരവാന്‍‘ സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി.മരിക്കുന്നതിനു മുന്‍പ് ഒരു സ്ത്രീയൊടൊത്ത് രാത്രി കഴിയണമെന്ന അരവാന്റെ ആഗ്രഹത്തിനു ഒരു സ്ത്രീയും തയ്യാറായില്ല. മോഹിനിയുടെ രൂപത്തില്‍ വന്ന കൃഷ്നന്‍ ,അരവാന്റെ മോഹം സാധിപ്പിക്കുകയാണു പിന്നെ. ആ മോഹിനിയോടാണു ഹിജഡകള്‍ സ്വയം സാദൃശ്യപ്പെടുന്നത്.
ReplyDeleteപുതിയൊരു അറിവ്..
നന്ദി..
നന്ദി ജാസ്മിക്കുട്ടീ അഭിപ്രായത്തിനു.എന്റെ കണ്‍ഫെര്‍ട്ട് സോണ്‍ നഷ്ട്ടപ്പെടും എന്ന നമ്മുടെ സ്വാര്‍ത്ഥതയാണു പലപ്പോഴും നമ്മെ നിഷ്കൃയരാക്കുക.ലോകത്ത് എന്ത് നടന്നാലും വേണ്ടില്ല,ഞാനും കെട്ട്യോനും തട്ടാനും മാത്രം മതീന്ന ചിന്ത മാറണം.വേണ്ടേ...?
ReplyDelete(ബോള്‍ഡ്നെസ്സ് ഒക്കെ ഉണ്ടേലും ഞാന്‍ വളരെ സെന്‍സിറ്റീവാട്ടോ ജാസ്മിക്കുട്ടീ..അരൊടും പറയല്ലെ,ഇമേജ് പോകും.)
റിയാസെ,അത് ഞാന്‍ കണ്ടു.റാംജിജി പറഞ്ഞു.നന്നായി ഞാനത് പിന്നേം റിപീറ്റ് ചെയ്യാഞ്ഞത്.
സിബു.അവര്‍ക്കും അറിയാം നമുക്ക് അവരെ പേടിയാണെന്ന്,അതാവും അവരിങ്ങനെ.
അനീസ,പുറം പൊളിയാഞ്ഞത് നന്നായി.ഒരാള്‍ടേ മുഖത്ത് നോക്കി ഹിജഡേന്ന് വിളിച്ചാല്‍....അവരുടെ വീക്ക് പോയിന്റിലാണു അത് ചെന്ന് തറച്ചിട്ടുണ്ടാകുക.
അക്ബര്‍ ഭായ്..വിളിക്കേണ്ട പേര്‍ അന്ന് ഞാന്‍ പറയാഞ്ഞതാ..ന്യൂ ഇയര്‍ അല്ലേ തെറിയല്ലേ എന്നു കരുതി.ചട്ടമ്പി നാട് എന്ന സിനിമേല്‍ മമ്മൂട്ടി വിളിക്കുന്ന തെറി വിളിച്ചിട്ട് വേണം കുനിച്ച് നിര്‍ത്താന്‍.
കൊട്ടോട്ടിക്കാരാ,കണ്ടില്ലെന്നു നടിക്കുന്നത് തന്നെ പ്രശ്നം.
മുകുന്ദന്‍ ജീ..നന്ദി വരവിനും ആശംസകള്‍ക്കും.
(എ ഐ സി സി മാനിയ ഒന്നുമല്ല കേട്ടോ ഈ ജീ..ആ കസേര നിറഞ്ഞു കവിഞ്ഞുള്ള അങ്ങയുടെ ഇരുപ്പ് കാണുമ്പോ മുകുന്ദാ,മുകുന്ദാ എന്നു വിളിക്കാന്‍ ഒരു ചങ്കിടിപ്പ് .)
പിന്നെ എങ്ങനുണ്ട് ബിലാത്തി ലൈഫ്?മഞ്ഞ് വീണു ആകെ അലുക്കുല്‍ത്ത് ആയാ..?
സമൂഹത്തിന്റെ പരിഹാസം മാത്രംഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗത്തെപ്പറ്റി എഴുതിയ ആ നല്ല മനസ്സിന് എന്റെ ആദരം.
ReplyDeleteഇനിയും എഴുതൂ നിരന്തരം..
. .
ReplyDeleteU
mulle nalla posttu mulle ..
ReplyDeleteoru manasum virudha shareeraravumaayi jeevikkunna moonnaam tharam manushyareppatti
njaanum kurachu padikkaan shramichittundu.. kurachu perumaayi abhimukham nadatthi yittundu ..avarodoppam samayam chilavazhichittundu..paavangal ...prakruthiyude oro vichithra rachanakal ennallathe ivarekkurichu mattenthu parayaan!!!
നന്ദി ഹരീഷ് തോടുപുഴ വന്നതിനും അഭിപ്രായത്തിനും.
ReplyDeleteമെയ് ഫ്ലവര്‍ നന്ദി
ആഫ്രികന്‍ മുശൂ ..അല്ല മല്ലൂ നന്ദി.
രമേശ് ജീ ,എവിടെയായിരുന്നു താങ്കള്‍?
എങ്കിലെന്തേ അതു ഞങ്ങളോട് പറയാഞ്ഞെ?
ആ അനുഭവങ്ങള്‍ എഴുതൂ.ലോകം കേള്‍ക്കട്ടെ അത്,അവരെ പറ്റി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്ന് നമ്മള്‍ പല വിഭാഗങ്ങളെ കുറിച്ച് പറയുമെങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങളേക്കാള്‍ അത് വേറെയാര്‍ക്കും ചേരുമെന്നു തോന്നുന്നില്ല. ജീവിതകാലം മുഴുവന്‍ കടുത്ത ആന്തരിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് ഇവരിലേതാണ്ടൊട്ടുക്കും. കേരളം പോലുള്ള 'ഉയര്‍ന്ന ചിന്തയുള്ള' ഒരു സംസ്ഥാനത്തിലെ 'ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ' ജീവിതമാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദുരിതമയം .പ്രാധാന്യമുള്ള ഒരു വിഷയം വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചതിന് മുല്ലയ്ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteഗ്രേറ്റ്.
ReplyDeleteപിന്നെ, പുതുവത്സരാശംസകള്‍!!!!!!!!!
(താമസിച്ചതിനു ക്ഷമാ“പണം”)
"എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ ......."
ReplyDeleteഹിജഡകളെ മനസിലാക്കുവാന്‍, പ്രത്യേകിച്ച് മലയാളിക്ക് വളരെ ബുദ്ധിമുട്ടാണ്..