“മുന്പ് വായിച്ചത് വീണ്ടും വായിക്കുമ്പോള്‍ അതൊരു മോഹഭംഗമാണു സമ്മാനിക്കുക.ഒരു കാലത്ത് നമ്മെ
വല്ലാതെ ആകര്‍ഷിച്ച പല രചനകളും പിന്നീട് അസഹ്യമായ് അനുഭവപ്പെടും.ഹൈസ്ക്കൂള്‍ കാലത്തെ കാമുകിയെ
പില്‍ക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്നത് പോലെയൊരു അനുഭവമാണത്.”
( ഗബ്രിയേല്‍ ഗാര്‍സിയെ മാര്‍ക്കേസ്)
ഇന്നലെ ബുക്ക് ഷെല്‍ഫ് പൊടിതട്ടുന്നതിനെടെയാണ് ആ പുസ്തകം എന്റെ കൈയില്‍ വീണ്ടുമെത്തിയത്.എം.ടിയുടെ
പാതിരാവും പൂനിലാവും.വെറുതെ മറിച്ച് നോക്കി വായിച്ചു പോയ എനിക്ക് പ്രത്യ്യേകിച്ച് ഒന്നും തോന്നിയില്ല അതില്‍,പക്ഷേ പണ്ട് അതങ്ങനെ ആയിരുന്നില്ല.ആ പുസ്തകം വായിച്ച് തരിച്ചിരുന്നു പോയ ഒരു പതിനാലുകാരി ഉണ്ടായിരുന്നു.ഒരു ട്രാന്‍സിലെന്ന വണ്ണം.എത്ര ശ്രമിച്ചിട്ടും എനിക്കവളെ എവിടെയും കണ്ടെത്താനായില്ല.
നിളയെ പശ്ചാത്തലമാക്കിയ മനോഹരമായ ഒരു നോവലാണു പാതിരാവും പൂനിലാവും.നിളയുടെ കരയിലാണു ഞങ്ങളുടെ വീട് എന്നത് കൊണ്ട് തന്നെ പഞ്ചാര മണലില്‍ പരക്കുന്ന ആ പൂനിലാവ് കണ്‍കുളിര്‍ക്കെ കണ്ടൊരു ബാല്യം ഉണ്ടെനിക്ക്.വേനലില്‍ ഒഴുക്കും ആഴവും കുറച്ച് നിളയാണു ഞങ്ങളെ നീന്താന്‍ പഠിപ്പിച്ചത്. നല്ല നിലാവുള്ള രാത്രികളില്‍ അയലത്തെ ബാപ്പുട്ടിക്ക, ഉപ്പാനെ വന്നു വിളിക്കും.വരുന്നോ മാഷേ...ഞമ്മള്‍ക്കൊന്നു വീശിനോക്കാം.കരഞ്ഞു ബഹളം കൂട്ടിയാല്‍ ഉപ്പ എന്നേം കൊണ്ടു പോകും.വലയൊക്കെയിട്ട് മീന്‍ പെടാന്‍ അവര്‍ കാത്തിരിക്കുമ്പോള്‍ ഞാന്‍ നിളയെ കാണുകയായിരിക്കും. ആ തോണിപ്പലകയില്‍ അങ്ങനെ മാനം നോക്കിയിരിക്കുമ്പോള്‍ ആയിരൊത്തൊന്നു രാവിലെ രാജകുമാരിയാകും ഞാന്‍.നക്ഷത്രങ്ങളേയും ഗന്ധര്‍വനേയും സ്നേഹിച്ച രാജകുമാരി!! അതു കൊണ്ടൊക്കെയാവാം അന്നെന്നെ ആ വായന വല്ലാതെ പിടിച്ച് കുലുക്കിയിട്ടുണ്ടാകുക.
നിളയും ഒരുപാട് മാറിപ്പോയി.തിരിച്ചെടുക്കാനാവാത്ത വിധം.ഒരുപാട് മാറിപ്പോയിരിക്കുന്നു ഞാനും.ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണു.രാവിലെ ഇതെഴുതുന്ന ഞാനാവില്ല വൈകീട്ട് വീണ്ടും വന്ന് ഇതു വായിച്ചേക്കാവുന്ന ഞാന്‍.ഇനി എന്തായിരിക്കും എന്നതും അങ്ങനെ തന്നെ ആവണമെന്നുമില്ല.
Monday, December 13, 2010
മോഹങ്ങള്‍..മോഹഭംഗങ്ങള്‍
Subscribe to:
Post Comments (Atom)
അങ്ങനൊരു തോന്നല്‍ നിങ്ങള്‍ക്കുമില്ലെ..?മാര്‍ക്കേസ് എഴുതുന്നത് മാജിക്കല്‍ റിയലിസമാണേലും,അത് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നടന്നതാണ്.ശരിക്കും മാജിക്കല്‍ റിയലിസം!!!
ReplyDeleteമാര്‍കേസ് അങ്ങനൊക്കെ പറയും ഇത്തിരി എങ്കിലും വിവരം വേണ്ടേ ?
ReplyDeleteഹൈ സ്കൂള്‍ കാലത്ത് പ്രേമിച്ച കാമുകിയെ പിന്നീട് കാണുമ്പോള്‍ അസഹ്യമായി അങ്ങേര്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍ അത് വാണ്ണ്‍
സൈദ് പ്രേമമായിരിക്കും..അല്ലെങ്കില്‍ അങ്ങേര്‍ക്കു ഏതെങ്കിലും പെങ്കൊച്ചിന്റെ കയ്യില്‍ നിന്നും നല്ല ചൂടന്‍ അടി കിട്ടിക്കാണും.എന്നെ സമ്പന്ധിച്ചിടത്തോളം മുന്പ് വായിച്ച പല രചനകളും വീണ്ടും വായിക്കുമ്പോള്‍ ഒരു നോസ്ടാല്ജിക് ഫീല്‍ ആണ് ഉണ്ടാകാര്. വിജയന്‍ മാഷിന്‍റെ ഖസാകിന്റെ ഇതിഹാസം മാത്രം മതി അതിനൊരു ഉദാഹരണം
ചില പുസ്തകങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വായിക്കുമ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ മധുരമുള്ളതായും തോന്നാറുണ്ട്.
ReplyDeleteമാര്‍ക്കേസ് പറഞ്ഞതിനോട് ഞാന്‍ മുഴുവനായും യോജികുന്നില്ല , പിന്നെ ഒരു കാര്യം ഓരോ മൂഡ് നു ഓരോ തോന്നല്‍ അല്ലേ
ReplyDeleteനിളയുടെ കരയിലാണു ഞങ്ങളുടെ വീട് എന്നത് കൊണ്ട് തന്നെ പഞ്ചാര മണലില്‍ പരക്കുന്ന ആ പൂനിലാവ് കണ്‍കുളിര്‍ക്കെ കണ്ടൊരു ബാല്യം ഉണ്ടെനിക്ക്.
ReplyDeletethis is my favorite line in this post
thanks..
നിള ,പുഴ , നോസ്ടാല്ജിയ
ReplyDeleteDear Ms Mulla
ReplyDeleteI find your comment in the blog of Mr Jayaraj. Hence posted this comment and it has nothing to do with your fieldd of interest.Just read
Cash crunchy K S F E
A senior citizen would think hereinafter, not twice, but thrice to put his hard earned money as FD with Kerala State Financial Enterprise Branch. It took three days for me to receive the pay out for a matured FD for Rs 50000 with the Enterprise. They permit only a maximum withdrawal of Rs 20000 in a day. If a man has Rs 10 lakh with KSFE as FD he has to walk almost a month to get back the amount in full. And if the money is intended for the marriage of his daughter he should fix a date after counting this lapse. Of course, the company asks its client to cooperate, may be because it is in a cash crunchy condition.
However, spending lavishly the Enterprise is on its way to modernisation. All the existing counters have been demolished and the employees of Cherthala main branch sit with their mouth and nostrils covered with hankie to save themselves from dust produced from modernisation. I wonder why ordinary citizens put their money with KSFE for an interest of 7.5% when the rural Co-operative banks issues 10% interest to senior citizens. May be due to the fact that Minister Thomas Isaac owned KSFE is a safer place to bank upon than Minister Sudhakarn owned Cooperative banks.
And, of course, these places are better than new generation banks where the money deposited dwindle due to some computer generated programmes incomprehensible to ordinary folks. An old woman who deposited Rs 10000 in Lord Krishna Bank, turned Centurion Bank of Punjab turned HDFC bank here when contacted after three years stood enthralled to hear that she has only Rs 7000 in her account. When asked about, the man in the counter elucidated not so courteously to the old woman that it is a computer generated programme to deduct Rs 1000 in a year from an inactive account and pointing to a cabin said: “there is a bulky man with a necktie, sleeping in the cabin and in case of any complaint ask him”.
K A Solaman
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരിക്കൽ വായിച്ചപുസ്തകം വീണ്ടും വായിക്കാൻ തോന്നുന്നത് തന്നെ വലിയകാര്യമാണു.
ReplyDeleteനിളയുടെ കരയിലെ പൂ നിലാവിലെ സ്വപ്നം കാണല്‍ തന്നെ ഒരു അനുഭൂതിയല്ലെ.. പക്ഷെ നിള എന്ന സുന്ദരിയെ നമ്മള്‍ ദിനം പ്രതി കൊന്നു കൊണ്ടിരിക്കയല്ലേ.. നിള സ്വയം മാറുന്നതല്ലല്ലോ..
ReplyDeleteചെറുതെങ്കിലും വായിക്കാന്‍ നിളയെ പോലെ രസമുള്ള എഴുത്ത്.. ആശംസകള്‍..
കാമുകിയായാലും കാമുകനായാലും പില്‍ക്കാലത്തുകാണുമ്പോള്‍ അസഹ്യമാവുമോ..?! ആവാന്‍ തരമില്ലെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഎന്തൊക്കെയാ ഇങ്ങള് ഈ പറയുന്നത് ?????
ReplyDeleteഇങ്ങള് ചെറുപ്പത്തില്‍ നമ്മുടെ തൂങ്ങി മരിച്ച അയ്യപ്പനെ പ്രേമിചില്ലേ ...അയാളെ ഇപ്പൊ കണ്ടാ ഇങ്ങക്ക് എന്താ തോന്നുക ????
പിന്നെ നിളയും ആ തോണിപ്പലകയില്‍ അങ്ങനെ മാനം നോക്കിയിരിക്കുമ്പോള്‍ ആയിരൊത്തൊന്നു രാവിലെ രാജകുമാരിയാകും ഞാന്‍.നക്ഷത്രങ്ങളേയും ഗന്ധര്‍വനേയും സ്നേഹിച്ച രാജകുമാരിയും എല്ലാം ഇഷ്ട്ടപ്പെട്ടു ...
ഇടയ്ക്കു ഇന്ഗ്ലിഷില്‍ ആരോ എന്തൊക്കെയോ പറയുന്നുണ്ടല്ലോ ??എന്താ പ്രശ്നം ??
ReplyDeleteവാഹ് മുല്ല വാഹ് ..കൊട് കൈ ..ഒരു നിളയെ വച്ച് നമ്മട എംടി മൂപ്പരെ വച്ച് ഒരു ബാല്യകാല സ്മരണ വച്ച് മുല്ല ഈ എഴുതി വച്ച കുഞ്ഞു വാക്കുകള്‍ മനോഹരമായി ..ഓ മറന്നു മാര്‍ക്കെസിനെ വച്ച് കളിച്ച കളി ..മുല്ല ഒരു സംഭവമായിരുന്നു അല്ലെ ...:) എഴുതി അര്‍മാ ദിക്ക് ..മുല്ലേ ...സുഗന്ധ സൌഭഗം പരക്കട്ടെ..
ReplyDeleteഎഴുതുന്നെങ്കില്‍ ഇങ്ങനെ വേണം..
ReplyDelete(എന്നെപ്പോലെ കുളം,,കീരി,,ന്നൊക്കെ പറഞ്ഞാല്‍ നാലാള്‍ചിരിക്കുമായിരിക്കും)
വിവരമുള്ളവരുടെ എഴുത്ത് ബഹുമാനമര്‍ഹിക്കുന്നു.വളരെ കുറച്ചു കാര്യങ്ങള്‍ എത്ര ഭംഗിയോടെയാണ്
മുല്ല പറഞ്ഞു തീര്‍ത്തത്,ആശംസകള്‍..
അല്ല ആരാ..ഇംഗ്ലീഷില്‍ വക്കാണം കൂടുന്നത്,,
നല്ല മണമുള്ള കുഞ്ഞു പോസ്റ്റ്..വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ ആണ് പലതും ശരിക്കും മനസ്സിലാകാര്...എനിക്കിങ്ങനെയാണ്..തോന്നാറ് മുല്ലേ..
ReplyDeleteമാര്‍കോസ് പറഞ്ഞത് പിന്നെ ആലോചിക്കാം.
ReplyDeleteനിളയും നിലാവുമൊക്കെയായി നല്ലൊരു അനുഭവം പങ്കുവെച്ചു .
വല വീശുന്നത്, പഞ്ചാര മണലിലെ പൂനിലാവ്, ഈ കാഴ്ചകളൊക്കെ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു മുല്ലേ.
ഒരു ചാലിയാര്‍ കഥയുമായി ഞാനും വരുന്നുണ്ട് ഉടനെ.
ആത്മാവുള്ള പോസ്റ്റ്. ആശംസകള്‍
ഞാനിനി ഇവിടെ തന്നെ ഉണ്ടാകും. മറ്റേ ബ്ളോഗ് എന്തു ചെയ്യും?
ReplyDeleteമിസ്രിയാ നിസാര്‍,ഉം അപ്പോ ഇത് തന്നെയായിരുന്നു പണി അല്ലേ..?നടക്കട്ടെ..നടക്കട്ടെ.പിന്നെ രവിയെ എനിക്കും ഇഷ്ട്ടമാണു.
ReplyDeleteഹഫീസെ...പുസ്തകങ്ങള്‍ മടുക്കില്ല ഒരിക്കലും,ഞാന്‍ പറ്ഞ്ഞത് ആ ആദ്യ ഫീല്‍ ആണു.ഒരിക്കലും മടുക്കാത്ത ഒരു പുസ്തകോണ്ട്,മാര്‍ക്കേസിന്റെ തന്നെ കോളറാകാലത്തെ പ്രണയം.വായിച്ചിട്ടുണ്ടോ..?
ശരിയാ അനീസാ മൂഡായിരിക്കും ചിലപ്പോ വില്ലന്‍,എന്നാലും എന്തോ ഇല്ലേ ആദ്യവായനയില്‍.
നന്ദി ഇസ്മായില്‍ ചെമ്മാട്.അല്പം നോസ്റ്റാള്‍ജിയ ഇല്ലേല്‍ എന്തോന്നു മലയാളി.
നന്ദി മൊയ്തീന്‍..വന്നതിനും അഭിപ്രായം പറഞ്ഞതിനും.വീണ്ടും വീണ്ടും വായിക്കുന്നത് നല്ല കാര്യം തന്നെയാണു.
എളയോടന്‍,ശരിയാ നമ്മുടെ ദുരയാണു നിളയെ ഈ അവസ്ഥയില്‍ ആക്കിയത്.മണലെടുക്കാന്‍ ഇപ്പൊ പാസാണു എന്നിട്ടെന്താ അതിലും അഴിമതി.
കൊട്ടോട്ടിക്കാരന്‍,ചമ്മല്‍ തോന്നാറില്ലേ..?അല്ലേല്‍ ഇഛാഭംഗം.ഹോ...ഇവെനെയാണല്ലോ ദൈവമേ..ഞാന്‍ പ്രേമിച്ചത് എന്ന്.
ഫൈസൂ...അയ്യപ്പനെ എങ്ങാനും ഞാനിപ്പോ കണ്ടാ...ഞാന്‍ മുങ്ങും.
പിന്നെ ഇംഗ്ലീഷുകാരന്‍ നമ്മുടെ ഗോകുലന്‍ ഗോപാലന്‍ പറഞ്ഞു വിട്ടതാന്നു തോന്നുന്നു.ചിട്ടി.ഓണത്തിനിടേലാ പുട്ടു കച്ചവടം.
രമേശ് അരൂര്‍,മാര്‍ക്കേസിനെ വച്ച് കളി വരുന്നതേയുള്ളു.ജാഗ്രതൈ...ഇനിയും വരുമല്ലോ?
എക്സ് പ്രവാസിനി,അങ്ങനെയല്ല.നിങ്ങളുടേ ആ പോസ്റ്റ്,എനിക്ക് വളരെ ഇഷ്ട്ടായി.ഒരു കുഞ്ഞു കാര്യത്തിലായാലും സന്തോഷം കണ്ടെത്തുന്ന ആ മനസ്സ്.അത് നല്ലതാ.പിന്നെ ആ കുളം,എനിക്ക് ഒരുപാടിഷ്റ്റായി.കുളിക്കാനല്ല,ആ പടിയില്‍ വെറുതെ ഇരിക്കാന്‍.ഇംഗ്ലീഷു പേച്ചുന്നത് ചിട്ടിക്കാമ്പനിക്കാരനാ...ഗുണ്ട് വിക്കുന്ന കടേലാ പൂത്തിരി വില്‍ക്കാന്‍ വരുന്നത്.
ജാസ്മിക്കുട്ടി,വീണ്ടും വായിക്കുമ്പോ ആദ്യം കണ്ട ആംഗിളല്ല പിന്നെ കാണുക.വരികള്‍ക്കിടയില്‍ വായിക്കാം.
ചെറുവാടീ,എന്നാ ചാലിയാര്‍ കഥ പ്രകാശനം.എനിക്ക് മെയില്‍ ഇടണേ..അല്ലേല്‍ ഞാന്‍ കാണാന്‍ വൈകും.
അഞ്ചു അനീഷ്.വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.മറ്റേ ബ്ലോഗ് അവിടെ അങ്ങനെ കിടക്കട്ടെ.ഒരു ഓര്‍മ്മക്കായ്..
ഇവിടെ ഗഹനമായ ചര്‍ച്ചയാ നടക്കുന്നത്..ഈ പുസ്തകമൊന്നും വായിക്കാത്ത ഞാന്‍ അഭിപ്രായം പറയുന്നത് ബുദ്ധിയല്ല. പിന്നെ വരാം.
ReplyDeleteനല്ല എഴുത്ത്...നിള പോലെ തന്നെ...ഇന്നത്തെ അല്ല..പണ്ടത്തെ നിള പോലെ...........
ReplyDeleteപിന്നെ ഇംഗ്ലീഷുകാരന്‍ നമ്മുടെ ഗോകുലന്‍ ഗോപാലന്‍ പറഞ്ഞു വിട്ടതാന്നു തോന്നുന്നു.ചിട്ടി.ഓണത്തിനിടേലാ പുട്ടു കച്ചവടം.
ReplyDeleteഗുണ്ട് വിക്കുന്ന കടേലാ പൂത്തിരി വില്‍ക്കാന്‍ വരുന്നത്.,....മുല്ലയുടെ ഓരോ കമന്റ് പോലും ചിരിക്കും ചിന്തക്കും വക നല്‍കുന്നു...നന്ദി
മലയാളി ഉള്ളിടത്തോളം നൊസ്റ്റാള്‍ജിയെം ഉണ്ടാകും മലബാറീ...പിന്നെ ഒന്നും മാറിയിട്ടില്ലാന്ന് പറയാന്‍ പറ്റുമോ?മഴേം വെയിലും മഞ്ഞുമൊക്കെ പഴെ പോലാണോ ഇപ്പൊ.അവക്ക് തോന്നിയ പോലല്ലെ.2010 ഇത കഴിഞ്ഞു,എന്നിട്ടും ഇപ്പഴും മഴ.മഞു കാണാന്‍ ഞന്‍ കഴിഞ്ഞാഴ്ച്ച കുടകില്‍ പൊയ കാര്യം പറഞ്ഞില്ലെ.മഞ്ഞിന്റെ പൊടിപോലും കണ്ടില്ല.
ReplyDeleteപിന്നെ നമ്മള്‍ മാറിയിട്ടുണ്ട്,അതാണല്ലോ എന്റെ പോസ്റ്റും.രണ്ടൂസം മുന്‍പ് രാത്രി മഴ പെയ്തപ്പോ പുറത്തിറങ്ങി തുള്ളിക്കളിക്കാനുള്‍ല എന്റെ മോഹം ഞാന്‍ ചങ്ങലക്കിട്ടതാനു.
ആള്‍ക്കാരെ പേടിച്ചിട്ട്,അല്ലാതെ പനി പിടിക്കുംന്നല്ല.
എന്നെ വിളിച്ചില്ലല്ലോ ഞാന്‍ വന്നേനേം.
ReplyDeleteഅങ്ങനെ ഗഹനത ഒന്നൂല്ല്യ കുറുമ്പടീ...ചുമ്മാ...
ReplyDeleteഹാഷിക്ക്, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഈ ബ്ലോഗ് പുലികള്‍ക്കിടയില്‍ ജീവിച്ച് പോണ്ടേ മിസ്രിയാ നാസര്‍.
I think every feeling is a simple psycho effect
ReplyDeleteസ്വന്തം ആശയങ്ങളും മനസ്സിന്റെ ചിന്തകളും മനോഹരമായിത്തന്നെ പുറലോകത്തെ അറിയിക്കുന്നുണ്ട് ഈ പോസ്റ്റിലെ വരികളിലൂടേ..
ReplyDeleteഅല്ലെങ്കിലും സ്വന്തം ബ്ലോഗ്ഗിലൂടെ അതു തന്നെയല്ലെ ചെയ്യേണ്ടത്.വരും ലക്കങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ആശംസകള്‍ നേരുന്നു.
ഇപ്പോള്‍ രാവിലെ മഞ്ഞുണ്ടല്ലോ,,മുല്ലാ,,
ReplyDeleteമഴ നനയാന്‍ എനിക്കുമിഷ്ട്ടാ..
വല്ലവരും വല്ലതും പറയുമെന്നതിനു എനിക്കൊരു ഐഡിയയുണ്ട്.
ചെടികള്‍ക്കിടയില്‍ എന്തെങ്കിലും ചെയ്യുന്ന മട്ടില്‍ നടക്കും,
മുല്ലേ..
ReplyDeleteപ്രായം അതെന്നും മനുഷ്യന്റെ ചിന്തയും, ചിന്താ ഗതികളെയും മാറ്റി മറിക്കും.
'പൂമ്പാറ്റ'യും, 'ബാലരമ'യും, അമര്‍ ചിത്ര കഥകളും ഇഷ്ടപ്പെടുന്ന ബാല്യ കാലത്തില്‍ നിന്ന്, കുറ്റാന്വേഷണ കഥകളും, പ്രേമ സല്ലാപങ്ങളും നിറഞ്ഞ പൈങ്കിളിയിലേക്ക് കൌമാരം വഴി മാറും.
പിന്നീട് കുറേശെ വായനയുടെ ഗൌരവ തലത്തിലേക്ക് യുവത്വം കുറേശെ നമ്മെ കൈ പിടിച്ചു നടത്തും.
അത് പ്രായത്തിന്റെ വ്യത്യാസം.
പാതിരാവും പൂനിലാവും ഇത് വരെ എന്റെ കണ്ണില്‍ പെടാത്തതിനാല്‍ വായിച്ചിട്ടില്ല, അഭിപ്രായം പറയാനും അറിയില്ല.
നല്ല ഒരു ബാല്യ കാല ഓര്‍മ പങ്കു വെച്ചു ഇയാളിവിടെ, അതിഷ്ടായി.
പക്ഷെ, എന്നും മനസിലിട്ട് താലോലിക്കാന്‍, പറ്റിയ ആ നല്ല ബാല്യത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. അത്ര മധുരിക്കുന്ന ഒന്നുണ്ടോ ജീവിതത്തില്‍ ഇനി.
മോഹങ്ങളും മോഹഭങ്ങളുമായി ഈ എഴുത്ത് തുടരട്ടെ.
വായന ഒരു പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണെന്നാണ് എനിക്കു തോന്നുന്നത്.പിന്നെ അനീസ പറഞ്ഞപോലെ ഒരോര്‍ത്തര്‍ക്ക് ഒരോ മൂഡ്.
ReplyDeleteനന്ദി അജ്മല്‍,മുനീര്‍,എക്സ് പ്രവാസിനി,സുല്‍ഫി
ReplyDeleteവന്നതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും.
MT anganeyoru kithab ezuthiyittundo?
ReplyDeletenammal arinjillallo!
നല്ല പുസ്തകങ്ങള്‍ കാലാതിവര്‍ത്തി തന്നെയാണ്. അത് അന്ന് strike ചെയ്തപോലെ ഇന്ന് ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നമ്മള്‍ ഏറെ മാറി എന്നാണ്. പക്ഷെ അപ്പോഴും ഓര്‍ക്കുക, പുതിയ വായനക്കാരെ അത് അതിശയിപ്പിച്ചുകൊന്ടെയിരിക്കും.
ReplyDeleteഎത്ര തന്നെ മാറിയാലും, എത്ര വട്ടം വായിച്ചാലും ആദ്യം വായിക്കുന്ന പോലെ dazzle ആക്കുന്ന പുസ്തകങ്ങളും ഉണ്ട്. എന്നെ സംബന്ധിച്ചു ഈ ഗണത്തില്‍ ഇപ്പൊള്‍ ഓര്മ വരുന്നത് പാത്തുമാന്റെ ആട് ആണ്.
ഞാൻ വീണ്ടും വീണ്ടും വായിച്ച പല പുസ്തകങ്ങളിൽ ഒന്ന് എം ടി യുടെ രണ്ടാമൂഴം എന്ന പുസ്തകമാണ്. അതിലെ കർണ്ണൻ ഇന്നും എന്റെ മനസ്സിൽ അങ്ങനെ അങ്ങണെ നിറഞ്ഞ് നിറഞ്ഞങ്ങനെ…
ReplyDeleteമാത്രമല്ല എന്റെ കോളേജ് കാലത്തെ കൂട്ടുകാരിയെ കാണുന്നത് ഇന്നും സന്തോഷമുള്ള കാര്യം തന്നെ.
അത് കൊണ്ട് എനിക്കങ്ങോട്ട് മാർക്കേസിന്റെ ചിന്തയോട് ഒട്ടും യോജിപ്പില്ല.
@ അതിരുകള്‍/മുസ്തഫ പുളിക്കല്‍ ,നന്ദി.
ReplyDeleteഓ..അപ്പോ എം ടി അതെഴുതുമ്പോള്‍ ഫാസിലിനെ വിളിച്ചില്ലല്ലേ.കഷ്റ്റായിപ്പോയി,മൂപ്പര്‍ തിരക്കില്‍ മറന്നതാവും.
നന്ദി സലാം പൊറ്റങ്ങല്‍,പുസ്തകങ്ങള്‍ കാലാതിവര്‍ത്തി തന്നെയാണ്. പുസ്തകം മരിക്കുന്നു,വായന ഇല്ലാണ്ടാകുന്നു എന്നൊക്കെ വെറുതെയാനു.പിന്നെ അതിന്റെ രൂപൊം ഭാവോം മാറും എന്നു മാത്രം.നമ്മളും മാറും എന്നാലും നമ്മിലെ പുസ്തകത്തോടുള്ള ഇഷ്ടമുണ്ടല്ലോ അതെന്നും ഉണ്ടാകും.ഉണ്ടാകണം.
പാത്തുമ്മാന്റെ ആട് ബഷീറിന്റെ ക്ലാസ്സിക്ക് അല്ലേ.കിടിലന്‍,അണ്ഡകടാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ.
എസ് എം സാദിഖ്, ആഴത്തില്‍ വായിച്ചാല്‍ കര്‍ണ്ണന്‍ എന്നും വേദനയാണു.പിന്നെ മാര്‍ക്കേസ് പറഞ്ഞത് മാര്‍ക്കേസിന്റെ അഭിപ്രായം.നന്ദി വന്നതിനും അഭിപ്രായത്തിനും.
മാര്‍ക്കോസ് പറയുന്നത് പൂര്‍ണമായും ശരിയാണെന്ന് തോന്നുന്നില്ല. ചില പുസ്‌തകങ്ങള്‍ അങ്ങനെ തന്നെ. എന്നാല്‍ ചിലത് മുേെമ്പെക്കാള്‍ മധുരമായി തോന്നും. ചിലതാവട്ടെ ആദ്യം വായിച്ചപ്പോള്‍ മടുപ്പുണ്ടാക്കിയവയായിരിക്കും. ന്നൊല്‍ പിന്നീട് വായിക്കുമ്പോള്‍ അതില്‍ മധുരം കണ്ടെത്തിയേക്കാം.
ReplyDeleteഇത്തരത്തിലൊരു തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാവും....നാം ഓരോ നിമിഷത്തിലും മാറി കൊണ്ടിരിക്കുകയാണ്......മുന്‍പ് കഴിഞ്ഞതെല്ലാം പിന്നീട് നിസ്സാരമായി തോന്നാം....അനുഭവങ്ങളാണ് നമ്മളെ മാറ്റിമറിക്കുന്നത്......എഴുത്ത് നന്നായി.....ആശംസകള്‍.......
ReplyDeleteഎം.ടിയുടെ കഥാപാത്രങ്ങളിലുടെ നിളയേയും ആ നാടിനേയും നാട്ടുകാരേയും സ്നേഹിച്ച് ആ നാട്ടുകാരനേയും കെട്ടി അവിടെ എത്തിയപ്പോഴെക്കും പുഴയിലപ്പിടി മണല്‍.പുഴ കാണും വിധം ഒരു വീട് പണിയണമെന്ന് മോഹിച്ച് സ്ഥലം നോക്കിയപ്പോള്‍ പുഴയോരം മുഴുവന്‍ അക്കേഷ്യക്കാടുകള്‍ :(
ReplyDeleteവയസ്സായിട്ടും മനസ്സിപ്പോഴും ബല്യത്തിലായത് കൊണ്ടാകും വായനയില്‍ അങ്ങനെയൊരു മോഹഭംഗം തോന്നിയിട്ടില്ല.
ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണു....
ReplyDeleteരാവിലെ ഇതെഴുതുന്ന ഞാനാവില്ല വൈകീട്ട് വീണ്ടും വന്ന് ഇതു വായിച്ചേക്കാവുന്ന ഞാന്‍....
ഇനി എന്തായിരിക്കും എന്നതും അങ്ങനെ തന്നെ ആവണമെന്നുമില്ല....
മാറ്റത്തിന്റെ മാറ്റൊലികൾ...അല്ലേ
ആരാ ഈ മാര്‍ക്കോസ്???????
ReplyDeleteമാറ്റം കാലത്തിന്റെ അനിവാര്യതയാണ്.. മനസ്സിന്റെയും...
ReplyDeleteപക്ഷെ നല്ലതിനോ ചീത്തക്കോ എന്നത് മാത്രമാണ് ഇന്നത്തെ പ്രശ്നം..