ഭോജ രാജാവായ വിക്രമാദിത്യനും ഉറ്റ സുഹൃത്തായിരുന്ന ഭട്ടിക്കും ഒരു കഴിവുണ്ടായിരുന്നത്രെ. കൂടു വിട്ട് കൂട് മാറല്‍,
പരകായ പ്രവേശം.ആത്മാവിനെ സ്വന്തം ശരീരത്തില്‍ നിന്ന് പുറത്ത് കടത്തി വേറൊരു ശരീരത്തില്‍ പ്രവേശിക്കുക,
അയാളായി ജീവിക്കുക, പിന്നെ തിരിച്ച് സ്വന്തം ശരീരത്തിലേക്ക്..എന്ത് സുഖം അല്ലേ. കൊതിയാകുന്നു.ഒരു പെണ്ണിന്റെ കുപ്പായത്തിനുള്ളില്‍ ജീവിക്കുമ്പോ പലപ്പോഴും തോന്നീട്ടുണ്ട് ഈ ഉടുപ്പൊന്നു മാറ്റിക്കിട്ടിയിരുന്നെങ്കില്‍ എന്ന്.
കൂട്ടിനാളില്ലാതെ തനിച്ച് പാര്‍ക്കില്‍ നടക്കാനിറങ്ങിയാല്‍, കടല്‍ കണ്ട് മനസ്സൊന്നു തണുക്കട്ടേന്ന് കരുതിയാല്‍ ,എന്തു മാത്രം തുറിച്ച് നോട്ടങ്ങളാണു. ഉടുപ്പേ ഇല്ലാതായിപ്പോകും.
Friday, December 3, 2010
മാറാമോ ഈ കായ കവചം..ഉടുപ്പ് മാറുമ്പോലെ..?
Subscribe to:
Post Comments (Atom)
തുറിച്ച് നോക്കേണ്ട,ഞാന്‍ കാര്യം പറഞ്ഞതാ..
ReplyDeletethurichu nokkiyo, illa kaaryamanennu manassilayi.... aashamsakal.....
ReplyDeleteബസ്സില്‍ "ഒന്നു മാറാമോ ഈ കായ കവചം...?ഉടുപ്പ് മാറും പോലെ....?" എന്ന് കണ്ടപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല.
ReplyDeleteഇവിടെ വന്നപ്പോഴാ സംഗതി ഓടിയത്.
ആശയം കൊള്ളാം.
എന്തു മാത്രം തുറിച്ച് നോട്ടങ്ങളാണു. ഉടുപ്പേ ഇല്ലാതായിപ്പോകും..(athinu vendiyanu yellavarum thurichu nokkunnathum...\yennalum nadakkenda reethiyil nadannal ee thurichu nottathinu ithiri kuravuntakum
ReplyDeleteThis comment has been removed by the author.
ReplyDeleteശരിയാണ് നൂറു ശതമാനം ..ഈ കാര്യത്തില്‍ നമ്മള്‍ മലയാളികളേക്കാള്‍ വൃത്തി കേട്ടവന്മാര്‍ ലോകത് വേറെ ഉണ്ടാവില്ല ...
ReplyDeleteഎലസ്സും ഞാൻ വായിച്ചിരുന്നു.ഒന്നും പറഞ്ഞില്ല എന്ന് മാത്രം.
ReplyDeleteഈ തുറുപ്പകണ്ണന്മാര്‍ എവിടെയുമുണ്ടാകും.. നിന്റെ തുറിച്ചു നോട്ടം കണ്ടാല്‍ അവള്‍ ആയി പോകുമെന്ന ചൊല്ല് തന്നെയുണ്ടേ എല്ലാ നാട്ടിലും......സംസ്ക്കാര ശൂന്യതയുടെ പ്രതീകമായി മലയാളികള്‍ ഇതിലും മുമ്പന്മാര്‍ തന്നെ....ഇവന്മാരെയൊന്നും നന്നാക്കി എടുക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടപ്പാകാന്‍ പോകുമോ?
ReplyDeleteപിന്നെ വസ്ത്ര ധാരണത്തില്‍ മാന്യത കാണിക്കാത്തവരും ചുര്ക്കം ചിലര്‍ കാണും.
ആഗ്രഹം കൊള്ളാം..
ReplyDeleteനന്ദി ജയരാജ്
ReplyDeleteചെറുവാടി, ഇപ്പൊ തിരിഞ്ഞില്ലേ..?
മിസ്രിയ നിസാര്‍, പര്‍ദ്ദ ഇട്ടു നടന്നാലും തോണ്ടും,ഇല്ലാന്നു നെഞ്ചില്‍ കൈവെച്ക് പറയാമോ..?
ഫൈസു,എന്താ ചെയ്യാ...?
ഹൈനക്കുട്ടീ..സന്തോഷം.ഏലസ്സ് നീ വേണൊന്ന് പറഞ്ഞപ്പോ ഞാന്‍ ചുമ്മാ ചീത്ത പറഞ്ഞതല്ലേ പോയിരുന്നു പഠിക്കാന്‍..
എളയോടന്‍..മാന്യമായ് ഉടുപ്പിടാത്തവരും ഉണ്ട് ധാരാളം.അത് കാര്യം വേറെ.
നല്ല ആഗ്രഹം...
ReplyDeleteഎവിടെ നമ്മുടെ ബ്ലൊഗിണികള്‍..?ആര്‍ക്കും അഭിപ്രായം ഇല്ലേ..?ഇങ്ങനൊരു ആഗ്രഹം ആര്‍ക്കും ഒരിക്കലും തോന്നീട്ടില്ലാ...?
ReplyDeleteമലയാളികളുടെ കണ്ണുകള്‍ .... അവ മനുഷ്യനെ ചൂഴ്ന്നു തിന്നും
ReplyDelete2008 ല്‍ എഴുതിയ പോസ്റ്റ്.. ഇന്നാണ് കണ്ടത്...ആദ്യമായാണ് ഈ വഴി വന്നത്.
ReplyDeleteമരണപ്പെടുന്ന പുഴ..... നാളെയത് പുഴയൊഴുകിയ വഴി മാത്രമായി അറിയപ്പെടും.......... പിന്നെ? എനിക്കും സങ്കടമുണ്ട്.... ഞാനും സ്നേഹിച്ചിരുന്നു ഒരു പുഴയെ....അധികമൊന്നും അറിയപ്പെടാത്ത ഒരു പുഴ.... ചിത്രപ്പുഴ.... രാത്രികളില്‍ ഞാന്‍ അവളുടെ തീരത്ത് ഒറ്റക്കിരിക്കാറുണ്ടായിരുന്നു...അവളെ ഞാന്‍ പ്രേമിച്ചിരുന്നു... മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് കാമാലോലുപനായ ചന്ദ്രന്‍ അവളുടെ നഗ്ന മേനി കൊതിയോടെ നോക്കും...പിന്നെ തീരത്തെ കൊതുമ്പു വള്ളത്തില്‍ കിടന്നു ഞാന്‍ ഉറങ്ങി കഴിയുമ്പോള്‍....പുഴയുടെ നഗ്നതയിലേക്ക് ചന്ദ്രന്‍ ഊളിയിട്ടിറങ്ങും.. പിന്നെ ഞാനെപ്പോഴോ പുഴയില്‍ കണ്ടു...തീരത്തെ കൂറ്റന്‍ ഫ്ലാറ്റുകളുടെ നിഴല്‍ വെട്ടം... ഇന്നവള്‍ മരിച്ചു കൊണ്ടിരിക്കുന്നു....ശോഷിച്ച്...ശുഷ്കിച്ച്... കണ്ണീര്‍ വാര്‍ക്കുന്ന ചന്ദ്രനും..പിന്നെ ഞാനും മാത്രം ഇപ്പോഴും അവളുടെ നെഞ്ഞിടിപ്പ് കേള്‍ക്കുന്നു....ഇടക്കാശ്വസിപ്പിക്കും.....വേദനയോടെ പുഴ ചിരിക്കും...
പോസ്റ്റ് നന്നായി...അഭിനന്ദനങ്ങള്‍
വസ്ത്രമല്ല പ്രശ്നം.... അറുപതുകാരിയായ സ്ത്രീയെ വരെ തരം കിട്ടിയാല്‍ കടന്നു പിടിക്കുവാന്‍ മടിയില്ലാത്ത എത്രയോ പേര്‍ നമുക്കിടയില്‍ മാന്യന്മാരായി വിലസുന്നു. കേരളത്തില്‍ വരുമ്പോള്‍ എന്‍റെ ഭാര്യയുമായി പുറത്തിറങ്ങുമ്പോള്‍ ഞാനും അനുഭവിക്കുന്നു. ഈ തുറിച്ചു നോട്ടം.... പല തവണ നല്ല അടിയും കൊടുത്തിട്ടുണ്ട്..... കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നപ്പോള്‍ പഴശിരാജ കണ്ടിറങ്ങുമ്പോള്‍ ഇത് പോലൊരു മനോരോഗി...തട്ടും മുട്ടുമായി പുറകെ കൂടി... എടുത്തു ഫുട്ബോള്‍ തട്ടുന്ന പോലെ കൊടുത്തു നല്ല അടിയും ചവിട്ടും.....പക്ഷെ അപ്പോഴും കൂടെയുണ്ടായിരുന്നവരും മറ്റുള്ളവരും കുറ്റം ചാര്‍ത്തിയതെനിക്ക്. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കും.... എന്നെങ്കിലും മാറുമെന്നുള്ള പ്രതീക്ഷയെനിക്കില്ല...
www.undisclosedliesaboutme.blogspot.com
ഹെ ഹെ ഹേ, അസ്സലായിട്ടുണ്ട്, കുഞ്ഞുപോസ്റ്റില്‍ വല്ല്യ കാര്യം പറഞ്ഞിരിക്കുന്നു, മുല്ലയെന്ന് ചെറുപൂവിന്റെ സൗരഭ്യം പോലെ!!
ReplyDeleteനമ്ര ശിരസ്കയയീ നടക്കണം - ബാലപാഠം.
ReplyDeleteഅവനു നോക്കാന്‍ സവുകര്യം.
നോക്കുന്നവന്റെ സ്വുകര്യത്തിനു തല കുനിച്ചു കൊടുക്കുക എന്ന ശീലത്തിന്റെ വഴക്കം മറികടക്കാന്‍ സ്രെമിക്കാറുണ്ട് .... നാണവും ശീലവും ചോദ്യ ചിഹ്നമാകുമ്പോഴും.
സ്ത്രീകളുടെ കൈകളിളുടെ യാന്നു തലമുറ വളരുന്നത് ....പരസ്പരം ബഹുമാനിക്കാന്‍ മക്കളെ പഠിപ്പിക്കാം .....ഈ തലമുറയെ വിട്ടെയ്കൂ രോഗഗ്രെസ്തം തന്നെ .അയലത്തെ പെണ്ണിനെ അളന്നു മുറിക്കലും അളവറ്റ സ്വാതന്ത്ര്യം ഒരു പാത്രത്തില്‍ വിളമ്പി നാം വലുതാക്കിയവര്‍ നന്നായീ പെരുമാറണമെന്ന് എങ്ങിനെ ശഠിക്കാന്‍ കഴിയും !!!!
ഇത് വിളവെടുപ്പിന്റെ കാലം .
ഈ ഉടുപ്പിനോട് എനിക്ക് സ്നേഹം മാത്രം .പത്തുമാസത്തിന്റെ കണക്കു പറയാന്‍ കഴിയാത്ത ....പൊക്കിള്‍ കൊടിയുടെ മൂല്യം വിലപേശാന്‍ കഴിയാതെ .....കാണാത്ത സ്നേഹ ചരടില്‍ സ്വയം ബന്ദിക്കുന്ന ....അതിനു വേണ്ടി ജീവിതം അര്പിക്കുന്ന പുരുഷനോട് ആദരവ് കലര്‍ന്ന സ്നേഹവും ,ഈ ഭാരം ഞാനായിരുന്നെങ്കില്‍ താങ്ങുമായിരുന്നോ എന്ന പേടിയും ഉള്ളപ്പോള്‍ സ്തീ ജന്മത്തിന്റെ ഭാഗ്യവും അലസജീവിതവും ഞാന്‍ ആഘോഷിക്കുന്നു . ഇരയുടെ വേഷം സ്വയം അണിഞ്ഞു വേട്ടകാരനെ ഇട്ടു ഓടിക്കുന്ന അസുലഭ ജന്മം .
കേരളത്തിന് പുറത്ത് പോയാല്‍ പോരേ..?
ReplyDelete(ങ്ങളെ ആരും നോക്കിപ്പോകുംന്നേ..)
നന്ദി എല്ലാവര്‍ക്കും,ഞാനെന്റെ ഒരു സ്വപ്നം പറഞ്ഞതാണിവിടെ,ഒരാഗ്രഹം.കൂടെ അല്പം കാര്യവും.
ReplyDeleteകുഞ്ഞുപോസ്റ്റിലെല്ലാം പറഞ്ഞു. ചില ആണുങ്ങളുടെ നോട്ടം കാണുമ്പോള്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് പോലും അയ്യേ”ന്ന് തോന്നും.
ReplyDeleteതുറിച്ചു നോക്കുന്നവര്‍ നോക്കട്ടെ..
ReplyDeletetake it easy. സൌന്ദര്യം അതാസ്വദിക്കാന്‍ ഉള്ളതല്ലേ..
ഒന്ന് നോക്കിയെന്നു കരുതി ലോകം ഇടിഞ്ഞു വീഴുമോ..
എന്റെ അഭിപ്രായം ആണ് കേട്ടോ..