ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു."ദേ ഇന്നലേം രാത്രി ആ ശവത്തിന്റെ തലേന്ന് എന്തോ ദ്രാവകം വലിച്ചെടുത്തിരുന്നു, എന്നിട്ട് ഇവരെല്ലാവരും കൂടി അത് ശാപ്പിട്ടു, ശവം തീനികളാ ഒക്കെ".തൊട്ടടുത്ത് നിന്നിരുന്ന സിസ്റ്ററെ ചൂണ്ടി ഉമ്മ ആംഗ്യം കാട്ടി. എന്നെ ഇപ്പൊ ഈടെ നിന്ന് മാറ്റണം , ഉമ്മ വാശിപിടിക്കുകയാണു.
ചിരിക്കണോ കരയണൊ എന്നൊരവസ്ഥയിലായിരുന്നു ഞാനും അനിയനും. ഐ.സി.യു വിലാണു ഉമ്മ, കഴിഞ രണ്ടാഴ്ചയായിട്ട്, സെറിബ്രല്‍ ഹെമറേജ്, വെന്റിലേറ്ററില്‍ ബോധമില്ലാതെ നാലഞ്ച് ദിവസം, പിന്നെ ബോധമുണര്‍ന്നത് ഈ നടുക്കുന്ന ദൃശ്യങ്ങളിലേക്കാണു.
more reading please click HERE
Friday, June 18, 2010
ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്
Subscribe to:
Post Comments (Atom)
നല്ല ലേഖനം
ReplyDeleteസ്വന്തം അമ്മയുടെ ദുരവസ്ഥയില്‍ ചിരിക്കണോ എന്ന് സംശയിക്കുന്ന സഹോദരിയും അനിയനും. ആ ഒരു പ്രയോഗം മൊത്തം എഴുത്തിന്റെയും ശുദ്ധി നശിപ്പിച്ചു
ReplyDeleteഅങ്ങനയല്ല . അഞ്ചാറു ദിവസം അബോധാവസ്ഥയിലായിരുന്ന ആള്ക്ക് ബോധം വന്നപ്പോഴുണ്ടായ സന്തോഷം,അതിന്റേതാണു ചിരി, അതേസമയം പരസ്പരബന്ധമില്ലാതെ പറയുന്ന കാര്യങ്ങള് കേള്ക്കുമ്പോഴുണ്ടാകുന്ന ചങ്കിടിപ്പ്..,ഒക്കെ കൈവിട്ട് പോകയാണേന്നുള്ള വേവലാതി,.അല്ലാതെ ആളെ കൊല്ലുന്ന ചിരിയായിരുന്നില്ല അത്.
ReplyDeleteആശുപത്രിയിലെ അനുഭവങ്ങള്‍ അതു വളരെ വലിയ പാ0ങ്ങള്‍ ആണു നമുക്കു നല്‍കുക, ചുറ്റും വേദന അനുഭവിക്കുന്നവരെ കാണുംബോള്‍ ആണു നാം നമ്മളെത്ര ഭാഗ്യവാന്മാര്‍ ആണ് എന്നറിയുന്നത്
ReplyDeleteനല്ലത് കഴിക്കാന്‍ എവിടെയാണെന്റെ കുട്ട്യേ? എല്ലാം മായമല്ലേ?
ReplyDelete