ഇത്തവണയും പതിവു തെറ്റിക്കാതെ അദ്ദേഹം എത്തിയിട്ടുണ്ട്. ഉപേക്ഷിച്ച് പോകേണ്ടിവന്ന
രാജ്യത്തേയും തന്റെ പ്രിയ ജനങ്ങളേയും കാണാന്‍ !
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണു മാവേലിമന്നന് ഈ സുദിനം.
ഗൃഹാതുരതയുടെ നീറ്റലില്‍ തള്ളിനീക്കിയ ഒരു വര്‍ഷം!! പക്ഷേ..നമുക്കോ..?
ആരാണു ഇന്ന് മാവേലിയെ കാത്തിരിക്കുന്നത്..? എന്താണു നമ്മള്‍
അദ്ദേഹത്തിനായ് ഇവിടെ കാത്ത് വെച്ചിട്ടുള്ളത്..? പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ് കിടക്കുന്ന രാജപാതകള്‍..., മൂക്കോളം അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച ഭരണാധികാരികള്‍, മാനം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനു പിടയുന്ന പെണ്‍കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദങ്ങള്‍....!!! എല്ലാം കണ്ടും കേട്ടും
നിസ്സംഗതയോടെ നില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം !!!!
എങ്കിലും...ചില നേരങ്ങളിലെങ്കിലും ഞാനാഗ്രഹിക്കാറുണ്ട്, എന്റെയാ പഴയ നാടും
നാട്ടാരേയുമൊക്കെ ഒരിക്കലെങ്കിലും എനിക്ക് തിരിച്ച് കിട്ടിയിരുന്നെങ്കില്‍ ...
പൂവട്ടിയുമായ് പൂക്കളും തേടി കുന്നായകുന്നൊക്കെ അലഞ്ഞു നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...
മണിയും കുലുക്കിപ്പായുന്ന ഓണപ്പൊട്ടന്റെ പിന്നാലെ ചാടിത്തുള്ളി വീടായവീടൊക്കെ
കയറിയിറങ്ങാനായെങ്കില്‍ ..., “എന്തേ തുമ്പീ തുള്ളാത്തൂ” എന്നാര്‍ക്കുന്ന
കൂട്ടുകാരികള്‍ക്കിടയില്‍ മുടിയഴിച്ചിട്ട് തല കുമ്പിട്ടിരിക്കുന്ന
കുഞ്ഞിപ്പെണ്ണിന്റെ ഭാവം മാറുന്ന നിമിഷത്തെ ഉറ്റുനോക്കിയിരിക്കാനായെങ്കില്‍ എന്ന്...!!!!
ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...
എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.....
Tuesday, September 6, 2011
മാവേലി നാടു വാണിടും കാലം...
Subscribe to:
Post Comments (Atom)
ഓണവും ഓര്‍മ്മകളൂം എന്നും നമ്മളോടൊപ്പമുന്ടാവട്ടെ .....
ReplyDeleteഎല്ലാവര്ക്കും ഓണാശംസകള്‍
എല്ലാം കണ്ടും കേട്ടും
ReplyDeleteനിസ്സംഗതയോടെ നില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം , പിന്നെ ഈ ദിനങ്ങളിൽ നമ്മുടെ മഹാബലിയും...
അദ്ദേഹത്തിനും കാണാൻ മാത്രമല്ലേ കഴിയൂ,
വാമനന്മാരിപ്പോഴും വിലസുകല്ലേ..
ഏതായാലും ഉള്ളതുകൊണ്ട് ആഘോഷിക്കുവാൻ
ഓണാശംസകൾ നേരുന്നു.
മോഹിക്കാനുള്ള അവകാശത്തില്‍ ആര്‍ക്കും കൈ കടത്താനാവില്ലല്ലോ.
ReplyDeleteഒന്നും ചെയ്യാനായില്ലെങ്കില്ലും വെറുതെ മോഹിക്കാം
ഓണാശംസകള്‍....
തിരിച്ചുകിട്ടാത്തതിനു വേണ്ടി മോഹിക്കുന്നതിലും ഒരു സുഖമുണ്ട്...
ReplyDeleteഓണാശംസകൾ
ഈ മോഹങ്ങള്‍ ഒക്കെയും ഇന്നത്തെ അവസ്ഥയില്‍ അതി മോഹങ്ങള്‍ അല്ലെ??ഇങ്ങിനി വരാത്ത വണ്ണം മറഞ്ഞു പോയ ആ നാളുകള്‍...എങ്കിലും ആഗ്രഹിക്കാം...ഓണാശംസകള്‍..
ReplyDeletemanas nirajja oonamashamsakal
ReplyDeleteഇടവേള കഴിഞ്ഞെത്തിയത് മാവേലിയെയും കൂട്ട് പിടിച്ചാണ് അല്ലെ.
ReplyDeleteനന്നായി പോസ്റ്റ്.
ഓണാശംസകള്‍
മാവേലിക്കു കൊടുക്കാൻ നമുക്കുള്ളത് സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്....പ്രാർത്ഥനകളുടെയും പൂജകളൂടെയുമല്ല പ്രതീക്ഷകളുടെ മാത്രം ഉൽസവമാണ് ഓണം..
ReplyDeleteനബിദിനാഘോഷം ബഹുദൈവാരാധന / ശിര്‍ക്ക് ആണെന്ന് ആരോപിക്കുന്ന . നബിദിനത്തില്‍ സന്തോഷിച്ച് ആഘോഷപരിപാടികള്‍ നടത്തുന്നവരെ കാഫിറാക്കി പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തിന്റെ അനുയായിയായ ബ്ലോഗര്‍ ഓണത്തിനു മൗലിദ് രചിക്കാന്‍ ഏത് ഖുര്‍ആനും സുന്നത്തുമാണ് ആസ്പദമാക്കിയത് എന്നറിയാന്‍ താത്പര്യപ്പെടുന്നു.
ReplyDeleteപ്രിയ മലയാളികളെ.. കേരളീയ ബഹുസ്വര ജനതയ്ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തു പാകിയ മുജാഹിദ് ജമഅതെ ഇസ്ലാമിക്കാര്‍ അന്യമതസ്തരുടെ ആരാധാന കളെ കളിയാക്കിയും സുന്നി മുസ്ലിംകളുടെ ആഘോഷന്‍ങളെ അന്യ മതക്കാരുടെ ആചാരമാക്കി കളിയാക്കിയും രംഗത്ത് വന്നതാണ് ഇവിടെ കുഴപ്പങ്ങള്‍ക്ക് കാരണം. ഓണത്തിനും ക്രിസ്തുമസിനും ഇവര്‍ കപട ആശംസകളുമായി വരും. പക്ഷെ ഇവരെ തിരിച്ചറിയുക
എല്ലാറ്റിനും ഹദീസും ആയത്തും ചോദിക്കുന്നവര്‍ ഇതിനും തെളിവ് തരുമല്ലോ
ReplyDeleteഓണാശംസകള്‍
ReplyDeleteപ്രചാരകന്‍, നബിദിനാഘോഷം ബഹുദൈവാരാധന / ശിര്‍ക്ക് ആണെന്ന് ആരോപിക്കുന്ന . നബിദിനത്തില്‍ സന്തോഷിച്ച് ആഘോഷപരിപാടികള്‍ നടത്തുന്നവരെ കാഫിറാക്കി പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തിന്റെ .
ReplyDeleteകേരളീയ ബഹുസ്വര ജനതയ്ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തു പാകിയ മുജാഹിദ് ജമഅതെ ഇസ്ലാമിക്കാര്‍ അന്യമതസ്തരുടെ ആരാധാന കളെ കളിയാക്കിയും സുന്നി മുസ്ലിംകളുടെ ആഘോഷന്‍ങളെ അന്യ മതക്കാരുടെ ആചാരമാക്കി കളിയാക്കിയും രംഗത്ത് വന്നതാണ് ഇവിടെ കുഴപ്പങ്ങള്‍ക്ക് കാരണം.
കഷ്ടം.എന്നല്ലാതെ എന്ത് പറയാന്‍..?
ദയവായ് ഇത്തരം കഥയില്ലായ്മകള്‍ ഇവിടെ വന്നു ചര്‍ദ്ദിക്കാതിരിക്കുക.
ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ...
ReplyDeleteഎന്നാലും വെറുതെ ഞാനും മോഹിക്കുകയാണ്...
വെറുതെയല്ല..കേട്ടൊ മുല്ലേ
ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...
ReplyDelete... nalla post... happy onam
മുല്ലേ,
ReplyDeleteഈ ചിത്രമാണ് സംസാരിക്കുന്നത്
മാവേലി ഏതു പാതാളത്തില്‍ നിന്നും വരുന്നു എന്നു വ്യക്തം
സെക്രടരിയെട്ടില്‍ നിന്നും ഇറങ്ങുപോഴും അദ്ദേഹം പ്രസന്ന വദനന്‍ .അതു അത്ഭുതപ്പെടുത്തുന്നു.
തിരുവനന്തപുരത്തെ എല്ലാ കേമന്‍ കടകളുടെയും മുമ്പില്‍ ഇതു പോലെ ജീവനുള്ള രൂപങ്ങള്‍ ഉണ്ട്
ആരെങ്കിലും അതിലൊന്നിനെ കൊണ്ട് വന്നു വെച്ചതാണോ
ആലോചനയ്ക്ക് വക ഏറെ
അഭിനന്ദനം ഡൌണ്‍ലോഡ് ചെയ്യുമല്ലോ
മുല്ല,
ReplyDeleteപ്രചാരകന്റെ ഛർദി കൂടി പോസ്റ്റിൽ ചേർക്കാവുന്നതാണെന്നു തോന്നുന്നു.
**************************
എന്നാലും നമ്മുടെ മാവേലി നാടുമുടിച്ചിരുന്ന കാലത്ത് നാട്ടാരെല്ലാം ഒന്നു പോലെയാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും നാട്ടുകാർക്കെല്ലാം ഒരു രൂപക്ക് അരി കിട്ടിയിരുന്നോന്ന് ഒരു സംശയംണ്ട്.
എന്തായാലും ഓണം നിറഞ്ഞ സ്നേഹാശംസകൾ
എല്ലാ ആഘോഷങ്ങളും മനുഷ്യരെ നന്മയിലേക്കും,സാഹോദര്യ സ്നേഹത്തിലേക്കും നയിക്കട്ടെ.ഓണാശംസകള്‍
ReplyDeleteസ്നേഹം നിറഞ്ഞ ഓണാശംസകള്‍
ReplyDeleteസമൃദ്ധിയുടെ നല്ല ഒരു ഓണക്കാലം ഞാനും ആശംസിക്കുന്നു.
ReplyDeleteനമുക്ക് വെറുതെ മോഹിച്ചുകൊണ്ടിരിക്കാം മുല്ലാ , അത് ഒരു സുഖമുള്ള നൊമ്പരമാണ്.
ReplyDelete"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
ReplyDeleteവെറുതെ മോഹിക്കുവാന്‍ മോഹം "
--------------------
എല്ലാവര്‍ക്കും വരട്ടെ വയര്‍ നിറച്ചുണ്ണുവാന്‍ ഒരു ദിനം ,അന്നെന്റെ മനസ്സിലും വരും പൂത്തിരുവോണം
---------------
ഓണാശംസകള്‍ മുല്ലേ ...:)
@@പ്രചാരകന്‍ :എന്ത് ? എവിടെ പറയണം എന്ന് താങ്കള്‍ക്ക് ആരെങ്കിലും പറഞ്ഞു തരണോ ? ഓണം ഒരുമയുടെ സന്ദേശം ആണ് ..ഭിന്നിപ്പ് വേണ്ടാ :)
ഓണാശംസകൾ...
ReplyDelete"എല്ലാം കണ്ടും കേട്ടും നിസ്സംഗതയോടെ
ReplyDeleteനില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം" ശരിയാ മുല്ലേ വന്നുവന്ന് നമുക്കെല്ലാത്തിനോടും നിസ്സംഗതയായിട്ടുണ്ട് ...
ഇത്തരം ആഘോഷങ്ങളുടെ സമയത്തെങ്കിലും
എല്ലാവരും ഒരുമയോടെ നിന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു ...
മുല്ലയ്ക്കും കുടുംബത്തിനും നല്ലൊരു ഓണം ആശംസിക്കുന്നു....
പാരസ്പര്യത്തിന്റെ പങ്കുവക്കലുകളുടെ ആഘോഷങ്ങള്‍ കൂടി അതിര് കെട്ടി തിരിക്കുന്ന കപട പുരോഹിത ജല്പ്പനങ്ങളെ അവഗണിക്കുക...
ReplyDeleteപൂക്കള്‍ക്കും പാട്ടുകള്‍ക്കും ജാതി തിരിക്കാതിരിക്കാം ..
ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല മനസ്സുകളിലെ വിശുദ്ധി കൊണ്ടു ഏറ്റു വാങ്ങേണ്ടതാണ് ..
ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ അല്ലാത്തവര്‍ പുറം തിരിഞ്ഞും നില്‍ക്കട്ടെ !
ഒരമ്മക്കുരിപ്പുകള്‍ക്ക് ഭാവുകങ്ങള്‍....
തലയില്‍ മുല്ല പൂവിനു പകരം ചെമ്പരത്തി പൂവെച്ച ഓണാശംസകള്‍
ReplyDeleteനാട്ടിന്‍ പുറങ്ങളില്‍ നന്മ വീണ്ടും നിറയട്ടെ..
ReplyDeleteആശംസകള്‍
നന്മകള്‍ക്ക് ഭംഗം വരുത്തുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താം..
അത് പ്രചാരകന്‍ സൂചിപ്പിച്ചരായാലും അല്ലെങ്കില്‍ തന്നെ അവരെയൊക്കെ ആരാണ് മുഖവിലക്കെടുക്കുന്നത്
നബിദിനാഘോഷ റാലിക്ക് കുട്ടികള്‍ക്ക് മധുരം നല്‍കാന്‍ നാട്ടിന്‍പുറങ്ങളില് അമുസ്ലിം സഹോദരങ്ങളാണ് മുന്നില്‍ (എന്റെ നാട്ടിലെ അനുഭവം
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ......സസ്നേഹം
ReplyDeleteമുല്ലക്കും വായനക്കാര്‍ക്കും എന്റെ നല്ല ഒന്നാശംസകള്‍..
ReplyDeleteഒര്ജാ....തി ഒരു മതവും, ഒരു ദൈവവും എന്നാണു ഗുരു പറഞ്ഞത് ന്നു തോന്നുന്നു ചില കാര്യങ്ങള്‍ കാണുമ്പോള്‍.
ReplyDeleteഓണാശംസകള്‍.
ഓണം തീര്‍ന്നു
ReplyDeleteഅവിട്ട ചതയ ആശംസോള്!
ishtaai....
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it follow and suport me
ഒരുവട്ടംകൂടി,,,,,,,,,,,,,,,,നല്ല പോസ്റ്റ്
ReplyDeleteഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...
ReplyDeleteശരിയാണ് വെറുതെ മോഹിച്ചു പോകും
അടുത്ത ഓണം വരുന്നതും കാത്തു ..ചുമ്മാ..വേറെ എന്തൊക്കെ കാത്തിരിയ്കാന്‍..
ReplyDeleteകുറിപ്പ് നന്നായി.
santhosham
ReplyDeletethank u
വളരെ നന്നായി അവതരിപ്പിച്ചുണ്ട് ..
ReplyDelete