Friday, July 15, 2011

‘പട്ടം പറത്തുന്നവന്‍ ‘



ഇത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍
കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച്
അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്.

അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍
അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം.
കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും
തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം.
ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം
ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു.
ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം.
അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു
പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക.
എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക്
കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്,
സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ
ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു
താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും
രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ
കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍
നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന
വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട്
ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ
വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി
അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം
അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍
ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും
മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍
ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് .....

78 comments:

  1. ഈ പുസ്തകം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ പ്രിയ സുഹൃത്തിനു ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

    ReplyDelete
  2. വായിച്ചിട്ടില്ല. പോസ്റ്റ് ഇഷ്ടമായി.. പുസ്തകം വായിക്കണം. വായിച്ചിട്ട് വീണ്ടും എത്താം.. ആശംസകൾ

    ReplyDelete
  3. മുല്ലാ,,
    മലയാളം വിവര്‍ത്തനമുണ്ടോ.
    എങ്കില്‍ വായിക്കണം.ഇനി റമളാനൊക്കെ കഴിയട്ടെ..
    എന്നിട്ടാകാം ല്ലേ,,
    പുസ്തക പരിചയം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.ആശംസകള്‍.
    അങ്ങോട്ടൊന്നും കണ്ടില്ല,ഞാന്‍ വന്നതറിഞ്ഞില്ലാന്നുണ്ടോ.

    ReplyDelete
  4. മുല്ല പറഞ്ഞാല്‍ കാര്യമുണ്ടാകും.
    ഞാനും വായിക്കുന്നുണ്ട് ആ രചന...
    അപ്പോള്‍ ശരി..

    ReplyDelete
  5. പുസ്തകങ്ങളെ ഇഷ്ടപ്പെടുകയും അവയിലെ ഗൗരവ വായനയെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തിനെ ഞാന്‍ വിശ്വാസത്തിലെടുക്കുന്നു. താമസിയാതെ... കോഴിക്കോട് ഡി സിയിലേക്ക് ഒരു വണ്ടി പിടിക്കാന്‍ പറയണം എന്‍റെ നല്ല പാതിയോട്.

    'പുസ്തക പരിചയം' ഒരു നല്ല പംക്തി തന്നെയാണ്.
    ആ ലേബലില്‍ ചില പോസ്റ്റുകള്‍ വായിക്കുകയും തത്ഫലം ചില പുസ്തകങ്ങള്‍ സ്വന്തമാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്‍റെ നന്ദി മുല്ലക്ക് മാത്രമല്ല. പ്രിയ സുഹൃത്ത് മനോരാജിനും കൂടെയാണ്.

    ReplyDelete
  6. ഖാലിദ് ഹൊസൈനിയുടെ നോവലിനെ പറ്റിയുള്ള പരിചയപ്പെടുത്തല്‍ നന്നായി. അഫ്ഘാനിസ്ഥാനിലെ കലുഷിതാവസ്ഥ ഇന്നും നാളെയും തീരുന്ന മട്ടില്ല. ഗോത്ര വൈരങ്ങളുടെ രണഭൂമിയാണ് അതെന്നും. ഈ കലക്ക വെള്ളത്തില്‍ അങ്കിള്‍ സാം മീന്‍ പിടിയ്ക്കാന്‍ നോക്കുമ്പോള്‍ ചോരപ്പുഴകള്‍ ചാലിട്ടൊഴുകുന്നു.

    ReplyDelete
  7. പുസ്തകത്തെ വായിച്ചറിയാന്‍ പ്രേരിപ്പിച്ചല്ലോ.
    മലയാളം പരിഭാഷയുണ്ടെങ്കില്‍ വായിക്കണം.പോസ്റ്റിന് മുല്ലക്ക് ആശംസകള്‍.

    ReplyDelete
  8. മലയാളം പരിഭാഷയുണ്ട്. നേരത്തെ എന്റടുത്ത് മലയാളം ബുക്കിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇപ്പൊ മൊബൈലില്‍ എടുത്ത് ഇട്ടു. ഇനി വായിച്ചോളൂ..

    ഋതുസഞ്ജന, നന്ദി ആദ്യവരവിനു.

    പുഷ്പാംഗദ്,നന്ദി

    എക്സേ, മലയാളം ഉണ്ട് കേട്ടോ. ഇനി നോമ്പ് കഴിഞ്ഞിട്ടേ ഞാനും ഉള്ളു.

    നാമൂസെ, അത് നന്നായി.ഡി സിയില്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ ഉണ്ട്.

    സലാംജീ, നന്ദി ഈ വരികള്‍ക്ക്.

    സങ്കല്പങ്ങള്‍, മലയാളം കണ്ടല്ലോ..,വന്നതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  9. വായിക്കാന്‍ നോക്കാം പരിച്ചയപെടുതിയത്തിനു
    നന്ദി ...
    പ്രൊഫൈല്‍ ഫോട്ടോ കണ്ടാല്‍ ചെറിയ കുട്ടിയേന്നെ..തോന്നു(ചിരി)
    ആശംസകള്‍ ..

    ReplyDelete
  10. മലയാളം പരി ഭാഷ കിട്ടുമെങ്കില്‍ നാട്ടില്‍ എത്തിയിട്ട് ഒന്ന് തപ്പി നോക്കണം
    പരിജയ പെടുത്തലിനു നന്ദി

    ReplyDelete
  11. അമീറിനെ തൊട്ടറിഞ്ഞു കേട്ടോ മുല്ലേ ഈ പരിചയപ്പെടൂത്തലിലൂടെ ,ഇനിയിപ്പുസ്തകം കിട്ടിയിട്ട് വേണം കഥാകാരനെ അറീയുവാൻ...

    ReplyDelete
  12. നല്ല പരിചയപ്പെടുത്തല്‍. വായിക്കാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ പറഞ്ഞതുകൊണ്ട് ഇനി എവിടെ കിട്ടുമെന്ന് നോക്കട്ടെ

    ReplyDelete
  13. വിഖ്യാത (മുല്ല ഈ വാക്ക് ശരിയാക്കണം)കൃതികളെ വായനക്കാര ന്റെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ പരിഭാഷകര്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ്‌ .പുസ്തക നിരൂപണമോ ആസ്വാദനമോ എഴുതുമ്പോള്‍ അവരെകൂടി (പേര് മാത്രമല്ല )ഉള്‍പ്പെടുത്തണം,,മുല്ലയുടെ ലേഖനം പുസ്തകത്തോട് വായനക്കാര്‍ക്ക് താല്പര്യം ഉണ്ടാക്കാന്‍ പ്രേരകമാണ് ..അക്ഷരതെറ്റുകള്‍ ഒഴിവാക്കണം ..

    ReplyDelete
  14. വായിക്കാൻ കൊള്ളില്ല എന്ന മുൻവിധിയോടെ പല പുസ്തകങ്ങളും നാം ഒഴിവാക്കാറുണ്ട്. മുല്ലയുടെ ഈ പോസ്റ്റ് വായിച്ചതോടെ ഇനി അതില്ല.
    ഇനിയും നല്ല നല്ല പുസ്തകങ്ങളെ മുല്ല പരിചയപ്പെടുത്തുക,പുസ്തകത്തിന്റെ പ്രസാധകരെയും.
    ആശംസകൾ...

    ReplyDelete
  15. അങ്ങനെ സൌജന്യം ആയി ഒരു നോവല്‍ കുറുക്കി വായിച്ചു ..അത്ര നല്ല
    വിവരണം കഥയുടെ കാമ്പ്
    പറഞ്ഞു ..നന്ദി മുല്ലേ ...

    ReplyDelete
  16. ലൈബ്രരിയിലൊക്കെ ആരുടേയും ശ്രദ്ധയില്‍ പെടാതെ ചില പുസ്തകങ്ങള്‍ കാണാം .. നമ്മെ വല്ലാതെ അന്ബരപ്പിച്ചു കളയും അത് .. മുല്ലക്ക് ആശംസകള്‍ ..

    ReplyDelete
  17. നന്ദി രമേശ് ജി,തിരുത്തിയിട്ടുണ്ട്.

    ReplyDelete
  18. Kite Runner അടുത്ത കാലത്ത് വായിച്ചവയില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ്. തികച്ചും മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍. മനുഷ്യത്വവും യുദ്ധവും സൌഹ്രുദവും ബാക്കിയാവുന്ന ചില ചിത്രങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒറ്റയിരിപ്പിന് വായിച്ച് പോവുന്ന ഒരു നല്ല രചന.

    പുസ്തകപരിചയം നന്നായി. ആശംസകള്‍...

    ReplyDelete
  19. നല്ല പോസ്റ്റ്‌ ...

    ReplyDelete
  20. Good post:

    Found a .pdf version here:
    http://s3.amazonaws.com/engrade-myfiles/4011176077649854/THE_KITE_RUNNER.pdf

    Script here:
    http://www.vantageguilds.com/tkr/FinalScript_TKR.pdf

    ReplyDelete
  21. ഒരിലയുടെ ബ്ലോഗില്‍ നിന്നാണിവിടെ എത്തിയത്, നല്ലൊരു പുസ്തകത്തെ നന്നായി പരിചയ്പ്പെടുത്തിയതിനു മുല്ലയ്ക്ക് നന്ദി.

    ReplyDelete
  22. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ തോന്നുന്നത് ഇതുപോലുള്ള നല്ല അവലോകനങ്ങള്‍ കാണുമ്പോള്‍ ആണ് ..
    ഒരുപാട് നന്ദി മുല്ല ചേച്ചീ...

    ReplyDelete
  23. ഗൌരവമായ വായന പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെ ചില പോസ്റ്റുകള്‍ നല്ലതാണ്. ഇവിടെ (jeddah) പുസ്തകം കിട്ടുമോന്ന് ഞാനും ഒന്ന് നോക്കട്ടെ. ഇംഗ്ലീഷ് എഡിഷന്‍ കാണുമായിരിക്കും.

    ReplyDelete
  24. പുസ്തകത്തെക്കുറിച്ചുള്ള രത്നച്ചുരുക്കം വളരെ നന്നായി.

    ReplyDelete
  25. പരിചയപ്പെടുത്തല്‍ നന്നായി മുല്ലേ. നാട്ടില്‍ നിന്നും വന്നു പോയി. അല്ലെങ്കില്‍ ഒരെണ്ണം സംഘടിപ്പിക്കാമായിരുന്നു .

    ReplyDelete
  26. വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് ... വായിക്കും തീര്‍ച്ചയായും. പുസ്തകം പരിച്ചയപെടുതിയത്തിനു നന്ദി

    ReplyDelete
  27. പുതിയ പുസ്തക പരിചയം നന്നായി..നാളെ നാട്ടില്‍ പോകുന്നു..പുസ്തകം കിട്ടുമോ എന്ന് നോക്കണം..

    ReplyDelete
  28. നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മുല്ലാ

    ReplyDelete
  29. പുസ്തകം വായിച്ചിട്ടുണ്ട്. പോസ്റ്റ് തികച്ചും ഉചിതമായി. അഭിനന്ദനങ്ങൾ മുല്ല.

    ReplyDelete
  30. പോസ്റ്റ് ഇഷ്ടമായി.

    ReplyDelete
  31. ഇങ്ങിനെ കാണാമറയത് കിടക്കുന്ന എത്രഎത്ര പുസ്തകങ്ങള്‍ !
    കണ്ടെത്തി വായിക്കാന്‍ സാധിക്കുമോ ആവോ ? പരിചയപ്പെടുതലിനു നന്ദി മുല്ലാ.

    ReplyDelete
  32. ഈ കാട്ടുമുക്കില്‍ എവിടെ കിട്ടാന്‍ ഈ പുസ്തകം ..?ആരങ്കിലും വരുമ്പോള്‍ ഫ്രീ ആയി കൊണ്ട് വന്നാല്‍ അത് വാങ്ങാതിരിക്കാന്‍ എനിക്ക് അത്ര വലിയ അഹങ്കാര മൊന്നുമില്ല ..

    ReplyDelete
  33. നന്ദി മുല്ല. പക്ഷേ, ഇവിടെ മലയാളം കിട്ടാന്‍ വഴിയില്ല. അതുകൊണ്ടു ഇംഗ്ലിഷ് തന്നെ നോക്കാം. നന്ദി!!

    ReplyDelete
  34. ഞാനും വായിക്കാം.. പോസ്റ്റിനു നന്ദി!

    ReplyDelete
  35. മുല്ലയുടെയും ഒരിലയുടെയും പോസ്റ്റുകള്‍ വായിച്ചു
    എന്തായാലും ഇനി ഈ പുസ്തം എങ്ങനെയെങ്കിലും സങ്കടിപ്പിക്കണം
    ദമ്മാമില്‍(സൌദിയില്‍) ഇപ്പോള്‍ ഇത് കിട്ടാന്‍ സാധ്യത കുറവാണ്

    ReplyDelete
  36. നല്ല റിവ്യൂ മുല്ലേ... പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരിലയുടെ പോസ്റ്റ്‌ വഴിയാണ് ഇവിടെ എത്തിയത് . ഡാഷ് ബോര്‍ഡില്‍ ഒരു പോസ്റ്റും വരുന്നില്ല !

    ReplyDelete
  37. ഈ പരിചയപ്പെടുത്തലിനു നന്ദി...പുസ്തകം നോക്കുന്നുണ്ട്...ഉള്ളടക്കം രത്നച്ചുരുക്കമായി കിട്ടുമ്പോള്‍ വായിക്കാന്‍ ആര്‍ത്തി കൂടും...എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച പുസ്തകം..മാടമ്പ് കുഞ്ഞിക്കുട്ടന്റെ "ഭ്രഷ്ട്ട് " ആണ്..

    ReplyDelete
  38. നല്ല വിവരണം കൊണ്ട് ആര്‍ക്കും താല്പ്പര്യജനകം ആക്കിയിരിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  39. പോസ്റ്റ് മുഴുവനും വായിക്കാനായില്ല. വായിച്ചോടത്തോളം മനോഹരമായിരിക്കുന്നു. വീണ്ടും വരാം ഈ വഴിക്ക്.

    കുറച്ച് നാളായി മലയാളം അടിക്കുമ്പോള്‍
    enter key is not functioning. why?

    can you tell me please

    prakashettan@gmail.com

    ReplyDelete
  40. പോസ്റ്റിട്ട അന്ന് ഡാഷ്‍ബോര്‍ഡിലൂടെ ഇവ്ടെ വന്നൊന്ന് നോക്കി. പുസ്തകപരിചയം, അതും ഇംഗ്ലീഷ് ബുക്ക്. എന്നാ പിന്നെ പരിചയപെട്ടാലും വായിക്കലുണ്ടാകില്ലാന്ന് അറിയാവുന്നതോണ്ട് തിരികെപോയി. ഇന്നലെ ഇത് വഴി പോയപ്പോഴാണ് “കൈറ്റ് റണ്ണര്‍‍“ ക്ക് പകരം “പട്ടം പറത്തുന്നവനെ” കണ്ടത്. വായിച്ചു.

    നന്ദി :)

    ReplyDelete
  41. നല്ലൊരു ബുക്ക്‌.. ഞാന്‍ വായിച്ചിട്ടുണ്ട്.... എന്റെ ഓഫീസ് ലൈബ്രറിയില്‍ ഉണ്ട്.... ഞാനും പലപോഴായി ബുക്ക്‌ കാനാരുന്ടെകിലും വായിച്ചത് ഈടയാണ്...

    ReplyDelete
  42. ഒത്തിരി നന്ദി.
    എന്റെ പാവം ബ്ലോഗും നാട്ടു പച്ചയില്‍ ചേര്‍ത്തതിനു..
    ഒപ്പം ഈ പരിചയ പെടുത്തലിനും

    ReplyDelete
  43. കിട്ടിയാല്‍ വായിക്കും.
    (ആരേലും വായിച്ചു കഴിഞ്ഞു തന്നാല്‍ മതിയായിരുന്നു)
    പുസ്തകപരിചയത്തിനു വളരെ നന്ദി

    ReplyDelete
  44. താലിബാനിസം തലപൊക്കിയത് യുദ്ധ ഭൂമിയിൽ വളർന്ന ഒരു സമൂഹത്തിൽ നിന്നല്ലെ, അത് ഏതെങ്കിലും വിഭാഗങ്ങളിലേക്ക് ചേർത്തെഴുക വഴി എഴുത്തുകാരനും വിഭാഗീയതക്ക് കോപ്പ് കൂട്ടുകയല്ലെ ചെയ്യുന്നത്?

    അവതരണം മുമ്പത്തെ പോലെ, മികച്ചത് തന്നെ. അഭിനന്ദനം.

    ReplyDelete
  45. പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി,സ്നേഹം.

    ReplyDelete
  46. ബെഞ്ചാലി. താലിബാനികള്‍ പുഷ്തുക്കളായിരുന്നു. ദയൂബന്ദ് ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍,അതായത് സുന്നികള്‍. റഷ്യന്‍ അധിനേവേശം കൊണ്ട് പൊറുതിമുട്ടിയ അഫ്ഘാനികള്‍ ആദ്യം ആവേശത്തോടെയാണു താലിബാനികളെ വരവേറ്റത്. വൈകാതെ അതിനു അവര്‍ വലിയ വില കൊടുക്കേണ്ടി വന്നു.ഷിയാ വിഭാഗക്കാരായിരുന്ന ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. മസാരെ ഷരീഫില്‍ അവര്‍ ഹസാരകളെ കൂട്ടത്തോടെ കൊന്നൊടുക്കിയില്ലേ.നോവലിസ്റ്റ് ഈ സത്യങ്ങള്‍ മാത്രമേ നോവലില്‍ പറഞ്ഞിട്ടുള്ളു. തങ്ങള്‍ക്ക് കിട്ടിയ അധികാരം താലിബാനികള്‍ ഉപയോഗിച്ചത് ഇങ്ങനൊരു ക്ലീനിങ്ങിനും കൂടിയാണു. ഇസ്ലാമിന്റെ പേരില്‍ അത് മുഴുവന്‍ അവര്‍ കണക്ക് വെച്ചു അല്ലേ..? സത്യത്തില്‍ ഇസ്ലാമില്‍ എന്ത് വിഭാഗീയതയാണു ഉള്ളത്.

    വരവിനും അഭിപ്രായത്തിനും നന്ദി കേട്ടൊ.

    ReplyDelete
  47. വായിക്കാന്‍ നോക്കാം. പരിച്ചയപെടുതിയത്തിനു
    നന്ദി ...

    ReplyDelete
  48. മീഡിയയിൽ വർക്ക് ചെയ്യുന്നുണ്ടോ?

    പോസ്റ്റ് താങ്കൾ പ്രതിഭാശാലിയാണെന്ന് വ്യക്തമാക്കുന്നു...

    ReplyDelete
  49. പുസ്തകത്തെയും, എഴുത്തുകാരനെയും സ്നേഹിക്കാന്‍, വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല എഴുത്ത്...

    ReplyDelete
  50. @മുല്ല
    Kite runner എന്ന ഇറാനിയന്‍ സിനിമ ഈ കഥ തന്നെയല്ലേ പറയുന്നത്?
    (ആണെന്നാണ്‌ തോന്നുന്നത്)

    ReplyDelete
  51. അല്‍പ്പം വൈകിയാണെങ്കിലും പുസ്തകത്തെ പരിചയപ്പെടാനും പ്രാസധകര്‍ ആരാണെന്ന് അറിയാന്‍ കഴിഞ്ഞതിലും സന്തോഷവും പുസ്തകത്തെ പരിചയപ്പെടുത്തിയ ഈ പോസ്റ്റിന് അഭിനന്ദനവും.

    ReplyDelete
  52. ഇവിടെ ആദ്യമായാണ് ഞാന്‍ എത്തുന്നത് .വന്നത് വെറുതെ ആയില്ല .ഒരു നല്ല പുസ്തകം പരിചയപെടാനായി.നന്ദി .കൂടെ ആശംസകളും .കൂടുതല്‍ എഴുതാന്‍ നാഥന്‍ തുണക്കട്ടെ.പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
  53. ഈ ആർട്ടിക്കിൾ വായിച്ചപ്പോൾ പുസ്തകം വായിക്കണമെന്ന് തോന്നുന്നു! വാങ്ങണം, വായിക്കണം.
    നന്ദി!

    ReplyDelete
  54. വായന വിട്ടിട്ട് വളരെ നാളായി .സമയം കിട്ടുന്നില്ല എന്നു ഒരു excuse വെറുതെ.ഒരിലയുടെ post വഴി വന്നതാനു. നന്നായി. വീണ്ടും വായിചു തുട്ങാൻ മോഹം. നോക്ക്ട്ടെ. will revert after reading this.thanks .

    ReplyDelete
  55. ഞാനിവിടെ പുതുമുഖം....
    കൊള്ളാം പുസ്തക പരിചയപ്പെടുത്തൽ....
    വായിക്കാൻ ശ്രമിക്കും...

    ReplyDelete
  56. ഇവിടെ വന്ന് അഭിപ്രായം പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി ,ഒപ്പം റമദാന്‍ ആശംസകളും..

    ReplyDelete
  57. പുസ്തക പരിചയത്തിനു നന്ദി.

    ReplyDelete
  58. വായിക്കാനുള്ള പുസ്ത്തകങ്ങളുടെ ലിസ്റ്റില്‍ പട്ടം പറത്തുന്നവനെയും ചേര്‍ത്തു.

    ReplyDelete
  59. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  60. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  61. കൊള്ളാം ..:)

    ReplyDelete
  62. ഇനിയിപ്പോള്‍ ആ പുസ്തകം വായിക്കാതിരിക്കാനാവില്ല..

    ReplyDelete
  63. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

    ReplyDelete
  64. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  65. അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
    “ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് .....

    ReplyDelete
  66. മുല്ല നല്ല പരിചയം. പുസ്തകം വായിച്ചിട്ടില്ല. എന്നല്ല, ഇത് വരെ ഇങ്ങിനെ ഒരു പുസ്തകത്തെ പറ്റി കേട്ടിട്ടേയുണ്ടായിരുന്നില്ല. നന്ദി.

    ReplyDelete
  67. പുസ്തകം ഞാന്‍ വായിച്ചിരുന്നു, അവലോകനം ഇപ്പോഴാണ് കാണുന്നത്, നന്ദി.

    ReplyDelete
  68. "Kite Flyer" cinema കണ്ടിരുന്നോ പുസ്തകത്തിനൊപ്പം എത്താനായില്ല്ങ്കിലും സംഗതി കൊള്ളാം താങ്കളുടെ വരികളും നന്നാവുന്നു

    ReplyDelete
  69. http://www.imdb.com/title/tt0419887/
    is that same story ?

    ReplyDelete
  70. Mulle,

    Manglish ezhuthunnatil kshamikkanam. Kite runner cinema onnu kanoo, athu kanditanu njan novel vaayichaathu, pinne anweshichu Thousand Splendid Suns vaayichu, onnu vayikkoo aa pusthakam. Nja recommend cheyyunnu, English thanne vaayikko, ennittu parayuu, enikku athekurichu ezhuthan kazhiyilla, athekkurichu parayanum vaakukalilla

    ReplyDelete
  71. ഈ പോസ്റ്റ്‌ വായിച്ചതു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ,,, അന്ന് മുതല്‍ മനസ്സില്‍ ഉള്ള ആഗ്രഹമായിരുന്നു ,ഈ നോവല്‍ വായിക്കണം എന്നത്, ഇന്ന്, മൂന്നു ദിവസങ്ങള്‍ കൊണ്ട് അമീര്‍ ആഗെയെയും , ഹസ്സന്‍റെയും സോരബിന്റെയു മൊക്കെ കൂടെ യാത്ര ചെയ്തു അമീര്‍ ആഗെയുടെ പട്ടം പറത്തല്‍ അവസാനിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് മുല്ലയുടെ ബ്ലോഗിലെ ഈ പോസ്റ്റിനെ കുറിച്ചാണ് , നന്ദി ഒരു പാട് ഒരു നല്ല വായന സമ്മാനിച്ച ഒരു നോവലിനെ പരിചയപ്പെടുത്തിയതിനു ...

    ReplyDelete
    Replies
    1. സന്തോഷം ഫൈസൽ ഓർത്തതിനും ഈ കമന്റിനും. കൂടുതൽ എഴുതാനും വായിക്കാനുമുള്ള ഇഷ്ടം ഉണ്ടാക്കുന്നു ഈ കമന്റ്.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..