Sunday, September 11, 2011

കുടകില്‍ പോകുമ്പോള്‍ കുട ചൂടി പോകേണം!!!

(8.9.11 ലെ മാധ്യമം ദിനപത്രത്തിന്റെ കുടുംബമാധ്യമം പേജില്‍ വന്നത്)



പഴം ചൊല്ലില്‍ പതിരില്ല. പരമാര്‍ത്ഥം! ചന്നം പിന്നം മഴയാണു കുടക്
മലകളില്‍ നിറയേ...മഴ ഒരു നിമിഷം മാറിനിന്നാല്‍ ഉടനെ മരം പെയ്യാന്‍ തുടങ്ങും!!
കൊമ്പ് കുലുക്കി ചില്ലകളാട്ടി “ ഇന്നാ പിടിച്ചോ..”ന്നും പറഞ്ഞ്
മരങ്ങളിങ്ങനെ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത് കാണാന്‍....,


മഞ്ഞിന്റെ നേരിയ പുതപ്പ് കാറ്റിലുലയുമ്പോള്‍ അതിനിടയിലൂടെ വെളിപ്പെടുന്ന മഴനൂലുകളെ
കൈനീട്ടി പിടിക്കാന്‍...,



വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍.., മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്ന
കാപ്പിപ്പൂകളുടെ സൌരഭ്യം നുണയാന്‍ വരുന്നോ കുടകിലേക്ക്.....?


ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്.
വശ്യം, സുന്ദരം !

നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം. മടിക്കേരിയാണ് കുടക് ജില്ലയുടെ ആസ്ഥാനം.
കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം.
കേരള - കര്‍ണ്ണാടക അതിര്‍ത്തിയാണത്.
ഇടക്ക് ചുരം കയറണം കേട്ടോ.,താമരശ്ശേരി ചുരം. .തോരാ മഴയത്ത് ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന ചുരത്തിലൂടെയുള്ള യാത്ര വിവരണാതീതം!!


തോല്‍പ്പെട്ടിയാണു കേരള- കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.
ഒന്നു തിരുനെല്ലിയിലേക്ക്; ക്ഷേത്രത്തില്‍ പോയി തൊഴുത് ,വേര്‍പ്പെട്ട് പോയവരുടെ ഓര്‍മ്മകളില്‍ ഒരു നിമിഷം നിന്ന് ,പാപനാശിനിയില്‍ മുങ്ങി പാപങ്ങള്‍ കഴുകി കളഞ്ഞ്, തിരിച്ച് പോരുമ്പോള്‍
വര്‍ഗീസിനെ കണ്ട് വിപ്ലവാ‍ശയങ്ങള്‍ ഉരുക്കഴിക്കാം നമുക്ക് .


നഗരത്തിന്റെ തിരക്കുകളില്‍ മുങ്ങി ശ്വാസം കിട്ടാതാകുമ്പോള്‍ ഇങ്ങനൊരു രക്ഷപ്പെടല്‍ നല്ലതാണു. ഒരു പുനര്‍ജനിയുടെ സുഖം തരും അത്...!!!

ഇനിയിപ്പോ ഭക്തിയും വിപ്ലവവും പിന്നെ മതിയെങ്കില്‍ നമുക്ക് അടുത്ത വഴിയിലൂടെ നേരെ പോകാം.കുട്ട വഴി
ഗോണിക്കുപ്പയിലേക്ക്. ഗോണിക്കൊപ്പത്ത് നല്ല ഭക്ഷണം കിട്ടുന്ന നിരവധി റെസ്റ്റോറന്റുകളുണ്ട്. വയറു നിറച്ച് എന്തെങ്കിലും കഴിച്ച് പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം.


കാവേരി നദി മുറിച്ച് കടക്കാന്‍ നമ്മെ കാത്ത് കിടക്കുന്ന
ഒരു ബോട്ടില്‍ കയറി അപ്പുറത്ത് ആനപ്പന്തിയില്‍ ഇറങ്ങാം..
റാഫ്റ്റിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് അതാകാം.

ദുബാരേയില്‍ നിന്നും നേരെ കാവേരി നിസര്‍ഗധമയിലേക്ക്,


വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍. അതെ, മുളകളുടെ ഒരു കടല്‍ !! ഈ മുളംകാടുകള്‍ മുഴുവന്‍ വച്ചു പിടിപ്പിച്ചവയാണു. ഒരേ പ്രായത്തിലും വലിപ്പത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍. ,ഏകതാനമായ് അവയുതിര്‍ക്കുന്ന നാദവീചികള്‍ അനുഭൂതിദായകം..


കാവേരിയിലെ തണുത്തവെള്ളത്തിലെ ഒരു കുളി യാത്രയുടെ എല്ലാ ക്ഷീണങ്ങളേയും അകറ്റിക്കളയും.ബ്രഹ്മ ഗിരി മലകളില്‍ നിന്നാണു കാവേരിയുടെ ഉല്‍ഭവം.


ഇനി ബൈലക്കുപ്പയിലേക്ക്...


കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1961 - ല്‍ സ്ഥാപിതം. പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകളാണ് ചുറ്റും. ഇത് എത്രാമത്തെ തവണയാണ് ഞാനിവിടെ വരുന്നത്..?. മടുക്കില്ല എനിക്ക്. കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ?


എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...? വല്ലാത്തൊരു നിസ്സംഗതയാണ് അവരുടെ കണ്ണുകളില്‍. ഒരു തരം വിരക്തി. എവിടുന്നാണത് പകര്‍ന്നു കിട്ടിയതാവോ...? കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ ബുദ്ധന്റെ കണ്ണിലും ഇതേ ഭാവമായിരുന്നില്ലേ...?



ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരും ഇവിടെ ഇന്ത്യാ ഗവര്‍മെന്റിന്റെ അതിഥികളായി കൃഷി ചെയ്ത് കഴിയുന്നു. പതിനാറായിരത്തോളം അഭയാര്‍ഥികള്‍ക്കാണ് നമ്മുടെ സര്‍ക്കാര്‍ ഇവിടെ അഭയം നല്‍കിയത്. ഇവിടെ നിരവധി മൊണാസ്റ്റ്റികളും മനോഹരങ്ങളായ ബുദ്ധവിഹാരങ്ങളും ഉണ്ട്. തിബറ്റിന്റെ ഈ കൊച്ചു പതിപ്പ് ഒരേസമയം ആകര്‍ഷണീയവും വിഷാദ സ്മൃതികള്‍ ഉണര്‍ത്തുന്നതുമാണു. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.

ഇനി നമുക്ക് പോകേണ്ടത് മെര്‍ക്കാറയിലേക്കാണു.

സംശയിക്കേണ്ട,നമ്മുടെ മടിക്കേരി തന്നെ. മെര്‍ക്കാറയും മഞ്ഞും; പരസ്പര പൂരിതം !!! കൂടെ മഴത്തുള്ളികളുടെ കിലുക്കം കൂടിയാകുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരു കവിത പോലെ ....

മഞ്ഞിനെ പതുക്കെ വകഞ്ഞു മാറ്റി കൈ കോര്‍ത്ത് നമുക്കീ പാതയിലൂടെ നടക്കാം...ഇത് രാജാസ് സീറ്റ്; പണ്ട് രാജാക്കന്മാര്‍ കാറ്റു കൊള്ളാന്‍ ഇരുന്നയിടം. നമുക്കിവിടെയിരുന്ന് ദൂരെ താഴ്വാരത്ത് മഞ്ഞ് പരക്കുന്നത് കാണാം...


രാത്രി ; കനത്തു വരുന്ന ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ പതുക്കെ പതുക്കെ മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നത് കണ്ട് കണ്മിഴിക്കാം..
ഇരുട്ടില്‍ കോട വന്നു കവിളില്‍ തൊടുമ്പോള്‍ തോളുകള്‍ താഴ്ത്തി ഒന്നൂടെ ചേര്‍ന്നിരിക്കാം..

രാത്രിയായാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന മ്യൂസിക് ഫൌണ്ടന്‍ രാജാസ് സീറ്റിന്റെ മുഖ്യ
ആകര്‍ഷണമാണു. പാട്ടിന്റെ ലയ വിന്യാസങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന വെള്ളച്ചാലുകള്‍.



ഇനി പ്രകൃതിദത്തമായ വെള്ളച്ചാട്ടം കാണണമെങ്കില്‍
നമുക്ക് താഴെ അബ്ബി ഫാള്‍സില്‍ പോകാം. ഇവിടുന്ന് ഏകദേശം അഞ്ചു കിലോമീറ്ററേ ഉള്ളൂ അങ്ങോട്ട്....



പശ്ചിമ മലനിരകളില്‍ നിന്നാണു ഈ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവം. കഴിഞ്ഞ വേനലില്‍ ഞങ്ങളിവിടെ വന്നപ്പോള്‍
വെള്ളത്തിനു ഇത്ര അഹങ്കാരം കണ്ടിരുന്നില്ല. പക്ഷെ ഈ മഴയത്ത് ദേ..എന്തൊരു കുതിപ്പാണു വെള്ളത്തിനു,
വഴിയിലുള്ളതിനെയൊക്കെ തച്ചുടച്ച്, വലിയ ശബ്ദത്തോടെ താഴേക്ക് എടുത്ത് ചാടുകയാണു.
നേരെ കാവേരിയിലേക്ക്.. എത്താനുള്ള ആവേശമാണു മൂപ്പര്‍ക്ക്. വെള്ളച്ചാട്ടം നില്‍ക്കുന്നത് ഒരു കാപ്പിത്തോട്ടത്തിനു നടുക്കാണു. വെള്ളച്ചാട്ടത്തിനു മുന്നിലുള്ള തൂക്കുപാലത്തില്‍ നിന്നും യാത്രയുടെ
ഓര്‍മ്മക്കായ് ഫോട്ടോകളെടുക്കാം.അപ്പുറത്ത്
കാളിമാതാ അമ്പലമുണ്ട്. മഴക്കാലത്ത് ഈ വഴികളില്‍ നാം മാത്രമാകില്ല, ഒരുപക്ഷെ കൂട്ടിനു അട്ടകളും കണ്ടേക്കാം. ജാഗ്രതൈ...

മെര്‍ക്കാറയില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും സുലഭമാണു. നമ്മുടെ ബജറ്റിനനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.

ഇനി നമുക്ക് കാണേണ്ടത് ഓംകാരേശ്വര ടെമ്പിളാണു. ഇസ്ലാമിക ശില്പ കലാ ചാരുതയും ഗോഥിക് മാതൃകയും ഒത്തുചേര്‍ന്ന മനോഹരമായ ഈ അമ്പലം പണി കഴിപ്പിച്ചത് 1820 ല്‍ മഹാരാജാ ലിംഗരാജേന്ദ്രയാ‍ണു.


ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ മഹാരാജാവു
ആളൊരു ഗഡിയായിരുന്നു. നമ്മുടെ കുന്നത്ത് ഫാര്‍മസിക്കാരുടെ ബ്രാന്‍ഡ്
അംബാസിഡറാവാനുള്ള സകല കഴിവും ഒത്തിണങ്ങിയ വ്യക്തി. അന്തപുരത്തില്‍ രാജ്ഞിമാരെ കൂടാതെ ഒരുപാട് യുവതികളെ
പാര്‍പ്പിച്ചിരുന്നത്രെ.
അന്നത്തെ കുടക് രാജാക്കന്മാര്‍ ലിംഗായത്ത്കളായിരുന്നു,പൂജാദി കര്‍മ്മങ്ങള്‍ അവര്‍ തന്നെയാണു അനുഷ്ഠിച്ച് പോന്നിരുന്നത്. അതിനാല്‍ രാജ്യത്ത് ബ്രാഹ്മണര്‍ക്ക് പ്രതേക പരിഗണന ഉണ്ടായിരുന്നില്ല. ഇതില്‍ അസഹിഷ്ണുക്കളായിരുന്നു മിക്ക ബാഹ്മണരും. ഒരു ദിവസം രാജാവ് നായാട്ടിനു പോയ സമയത്ത് ,തന്റെ യുവതിയായ മകളെ യും കൊണ്ട് അന്യദേശത്ത് നിന്നും വന്ന ഒരു വൃദ്ധനെ
സ്വജാതിയില്‍ പെട്ട സുബ്ബരാസയ്യ എന്ന ബ്രാഹ്മണന്‍ തിരിച്ചയച്ചു. തന്റെ ചാരന്മാര്‍
മുഖേന വിവരമറിഞ്ഞ രാജാവ് കലിപൂണ്ട് സുബ്ബരാസയ്യയെയും രണ്ട് ആണ്മക്കളേയും
ക്രൂരമായ് കൊലപ്പെടുത്തി. പ്രേതമായ് വന്ന് തന്നെ നിരന്തരം ശല്യപ്പെടുത്തിയ സുബ്ബരാസയ്യയില്‍ നിന്നും രക്ഷപ്പെടാന്‍ രാജാവ് നീലേശ്വരത്തു നിന്നും തന്ത്രികളെ വിളിച്ച് വരുത്തി
അവരുടെ ഉപദേശ പ്രകാരം സുബ്ബരാസയ്യയുടെ വീട് നിന്നിരുന്ന സ്ഥലത്ത്
പണി കഴിപ്പിച്ചതാണു ഈ ക്ഷേത്രം. കാശിയില്‍
നിന്നാണു ഇവിടെ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം കൊണ്ട് വന്നത്.
കഥ എന്തായാലും നടുവില്‍ കുംഭ ഗൊപുരവും നാലു വശത്തും മിനാരങ്ങളുമായ് ഒരു മുസ്ലിം പള്ളിയുടെ മാതൃകയില്‍
കാണപ്പെടുന്ന ഈ അമ്പലം കാഴച്ചക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.

കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.


അമ്പലത്തിനു പിറകില്‍, മലമുകളിലേക്ക് കയറാന്‍ കുത്തനെ പടികള്‍ വെട്ടിയുണ്ടാക്കിയിരിക്കുന്നു. ഏകദേശം പത്തുമുന്നൂറ്പടികള്‍.


കിതച്ചും കുതിച്ചും മുകളിലെത്തിയാല്‍..നയനാനന്ദ മനോഹരം. ചുറ്റിനും പച്ചപ്പട്ടുടുത്ത മലനിരകള്‍, കണ്ണെത്താ ദൂരത്തോളം മയങ്ങിക്കിടക്കുന്ന കുന്നുകളുടെ നിര ...വാക്കുകള്‍ക്കതീതം!!! അവക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ് നമ്മെ പറത്തിക്കൊണ്ട് പോകും. അങ്ങനെയിരിക്കെ ... അക്കാണുന്ന കുന്നിന്റെ മറവില്‍ നിന്നും പൊടുന്നനെ ഒരു മഴ ഇറങ്ങി വന്ന് നമ്മെ പൊതിയും!!!!

ഇനി നമുക്ക് പോകേണ്ടത് കക്കാബേയിലേക്കാണു. . മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 'നാലക് നാട്' പാലസ്, 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ചതാണത്. എ.ഡി 1780 ല്‍



രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ

ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ‍ലാല്‍

വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. ‍. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം. കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.



വീരേന്ദ്ര രാജാവിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്തി ഭരണം മറ്റുള്ളവര്‍ കൈയ്യാളുമെന്ന സദാ ഭീതിയിലായിരുന്ന രാജാവ്,

വിഷാദത്തിലും ഉന്മാദത്തിലും പെട്ടുഴറി അകാലത്തില്‍ തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സിലാണു അന്തരിക്കുന്നത്.

ഇന്നു; പഴയ പ്രതാപമെല്ലാം അസ്തമിച്ച് ,ഇരുണ്ട ഇടനാഴികളും കാട്ടിലേക്ക് തുറന്ന ജനലുകളുമായി ഗതകാല പ്രൌഡിയോടെ കൊട്ടാരം മാത്രം ബാക്കി. ഇരുട്ടും നിശബ്ദതയുമാണ് ഇടനാഴികള്‍ നിറയെ... പാലസിന്റെ മുറ്റത്തുനിന്ന് നോക്കിയാല്‍ അകലെ തടിയന്റെമോള്‍ കൊടുമുടി കാണാം. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രക്കിംഗ് ആകാം.

ഇനി മടക്കം... വഴിക്ക് കുട്ടക്കടുത്തുള്ള ഇരുപ്പ് വെള്ളച്ചാട്ടത്തിലെ ഒരു കുളിയും കൂടി ആയാല്‍ യാത്ര പൂര്‍ണ്ണം. ഈ വെള്ളച്ചാട്ടത്തിനു


‘ലക്ഷ്മണ്‍ തീര്‍ത്ഥ’ എന്നൊരു പേരു കൂടിയുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്, പണ്ട്...രാവണ്‍ജി കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് രാമനും ലക്ഷ്മണനും ഈ മലഞ്ചെരുവിലെത്തി. ദാഹിച്ച് വലഞ്ഞ രാമന്‍ ,ലക്ഷ്മണനോട് വെള്ളം ആവശ്യപ്പെട്ടു. “ നൊ പ്രോബ്ലെം ജേഷ്ഠാജീ “

എന്നും പറഞ്ഞ് ലക്ഷ്മണന്‍ അമ്പെടുത്ത് ബ്രഹ്മഗിരി മലനിരകളെ ലക്ഷ്യം വച്ചു. അസ്ത്രം ചെന്ന് തറച്ച സ്ഥലത്തു നിന്നും ഒരു ഉറവ പൊട്ടി

താഴേക്കൊഴുകി!!! ശിവരാത്രി ദിവസം ഇവിടെ ജനനിബിഡമാകും. താഴെ ഒരു ശിവന്റമ്പലമുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ പാപങ്ങളൊക്കെ കഴുകിപ്പോകും എന്നാണു. അതെന്തായാലും മഞ്ഞ്
പോലെ തണുത്ത ഈ വെള്ളച്ചാട്ടത്തിനു താഴെ അല്പ നേരം നിന്നാല്‍ രണ്ട് ദിവസത്തെ
യാത്രാക്ഷീണമൊക്കെ പമ്പകടക്കും..

ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ....

ഈ യാത്ര ഇവിടെ തീരുകയാണു. പുതിയ വഴികളിലേക്കും ദൂരങ്ങളിലേക്കും മുങ്ങിത്താഴുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള.

60 comments:

  1. നല്ല വിവരണം....നല്ല ചിത്രങ്ങളും...ആ നെടുനെടുങ്കൻ ബാനെർ ചില ചിത്രങ്ങളുടെ ഭംഗി കളഞ്ഞു എന്നു മാത്രം

    ReplyDelete
  2. മനോഹരമായ രചന.
    ആശംസകള്‍

    ReplyDelete
  3. കുടകും കാലാവസ്ഥയും അനുഭവവേദ്യമായി. ആശംസകള്‍. സമയമാനുവദിക്കുമെങ്കില്‍ ഇവിടെയുമോന്ന് പോവുക
    http://zainocular.blogspot.com/2011/09/blog-post.html
    2001 സെപ്തംബര്‍ പതിനൊന്നിനു ശേഷം നീന്തിക്കടന്ന ദുരിതക്കയങ്ങളെയും തിന്നു തീര്‍ത്ത വേദനകളെയും പത്ത് വര്‍ഷത്തിന് ശേഷം ബറാഹീന്‍ അഷ്റഫി അയവിറക്കുന്നു; ഒപ്പം അധീരയാകാതെ, ഏകാകിയായി കൊടുങ്കാറ്റിനു മുമ്പില്‍ പിടിച്ചു നിന്നതും.

    ReplyDelete
  4. പ്രകൃതിയുടെ ഈ ദൃശ്യ വിരുന്ന് അതി മനോഹരം. ലീവിന് പോകുമ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കണം ഈ വഴിക്ക്.

    ReplyDelete
  5. പ്രകൃതിയുടെ ഈ ദൃശ്യ വിരുന്ന് അതി മനോഹരം. ലീവിന് പോകുമ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കണം ഈ വഴിക്ക്.

    ReplyDelete
  6. ഒരു യാത്ര പോലെ തന്നെ ആസ്വദിക്കാന്‍ പറ്റുന്നതാണ് യാത്രാ വിവരണം.
    അതും രണ്ടും ഇവിടെ കിട്ടി ട്ടോ മുല്ലേ.
    നാട്ടിലാണേല്‍ ഈ വഴി ഇപ്പോള്‍ തന്നെ എത്തിയേനെ. വിവരണവും ചിത്രങ്ങളും അത്രക്കും കൊതിപ്പിക്കുന്നു.
    ഈ കാഴ്ച ഒരുക്കിയതിനു ഒത്തിരി നന്ദി

    ReplyDelete
  7. ചരിത്രവും ചിത്രങ്ങളും ഒക്കെ യായി വളരെ നല്ല വിവരണം

    ReplyDelete
  8. ഒതുക്കമുള്ള വിവരണം.ലളിതമനോഹരമായ വര്‍ണ്ണന.വാക്കുകളുടെ വര്‍ണ്ണക്കുടക്കീഴില്‍ ഒരു കൊച്ചുകുടകിനെ അണിയിച്ചൊരുക്കിയ പോസ്റ്റ്‌.ഇഷ്ടപ്പെട്ടു.

    ReplyDelete
  9. വിവരണം ഇഷ്ടപെട്ടു, പക്ഷേ ഫോട്ടോസത്ര പോരാന്ന് തോന്നി. പണ്ട് “കുബേരന്‍“ എന്നൊരു സിനിമയില്‍ ഈ കുടകിനെ നന്നായി പകര്‍ത്തിവച്ചിരുന്നു. അന്ന് മനസ്സില്‍ പതിഞ്ഞതാണീ പേര് :)

    അപ്പൊ പത്രത്തേലൊക്കെ വന്നതിനുള്ള കൈ.
    അല്ലാ നിങ്ങളെങ്ങനാ ഇത്രേം യാത്രയൊക്കെ ചെയ്യണേ? ശരിക്കും എന്താ സംഭവം! ഹൊ, അസൂയ തോന്നുന്നെന്ന് പറഞ്ഞാല്‍ ആരും ചെറുതിനെ കുറ്റം പറയുംന്ന് തോന്നണില്ല.

    ReplyDelete
  10. കൊതിപ്പിക്കുന്ന ചിത്രങ്ങളും മനോഹരമായ വിവരണവും...

    ReplyDelete
  11. "മെര്‍ഗാറ" എന്ന ടെലിഫിലിമിന്റെ വര്‍ക്കുമായി ബന്ധപ്പെട്ടു കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നര മാസത്തോളം കുടകില്‍ ഉണ്ടായിരുന്നു , അന്ന് കുറെ നല്ല സൈറ്റുകള്‍ കണ്ടിരുന്നു , ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നേരിട്ട് കണ്ടതിനേക്കാള്‍ ഭംഗി തോന്നുന്നു, ഈ സ്ഥലങ്ങളില്‍ കറങ്ങാന്‍ സമയവും സന്ദരഭവും കിട്ടുന്നത് മുല്ലയുടെ ഭാഗ്യം തന്നെ , അല്ലാതെന്തു പറയാന്‍!

    ReplyDelete
  12. വേറിട്ട ഒരു വിവരണം... ചിത്രങ്ങളും ഗംഭീരം. ഏതായാലും, ഇനി എങ്ങോട്ട് പോകുമെന്ന് കരുതിയിരുന്ന ചെറുവാടിക്ക് ഒരു പണിയായി.

    ReplyDelete
  13. മുല്ലേ പതിവ് പോലെ ഇതും അതീവ ഹൃദ്യമായി... വീരരാജേന്ദ്രയുടെ കൊട്ടാരവും പരിസരങ്ങളുമൊക്കെ ചരിത്ര പഠന കാലത്തേക്ക് കൊണ്ടു പോയി... നന്ദി മുല്ലേ...

    ReplyDelete
  14. മുല്ല എങ്ങിനെ നന്ദി പറയണം എന്നറിയില്ല ,,രണ്ടു തവണ കുടക് ട്രിപ്പ്‌ പ്ലാന്‍ ചെയ്തതാ അന്നൊക്കെ അവിടെ പ്പോയി എവിടെയൊക്കെ കറങ്ങണം എന്ന് അറിയാത്തത് കൊണ്ട് റൂട്ട് മാറ്റി !! ഇനി നാട്ടില്‍ വരുമ്പോള്‍ ഈ പോസ്റ്റു കയ്യില്‍ കരുതാമല്ലോ ഒരു ടൂര്‍ ഗൈഡ് ആയിട്ട് !!

    ReplyDelete
  15. പഥികന്‍, നന്ദി ആദ്യത്തെ കമന്റിനു. ആ ബാനര്‍ ഒരു പരസ്യമാണു. വഴിയെ പറയുന്നുണ്ട് ഞാന്‍.

    സങ്കല്പങ്ങള്‍, നന്ദി.

    ആരിഫ് സെയിന്‍, തീര്‍ച്ചയായും ആ പോസ്റ്റ് ഞാന്‍ വായിക്കും.

    കാസിം തങ്ങള്‍, നന്ദി, ലീവിനു വരുമ്പോള്‍ തീര്‍ച്ചയായും ശ്രമിക്കുക.

    ചെറുവാടീ, നന്ദി,ഇനിയെന്നാ നാട്ടില്‍..?

    കൊമ്പന്‍,നന്ദി.

    മുഹമ്മദിക്ക, വളരെ സന്തോഷം.

    ചെറുതേ, ചതയം ആശംസകള്‍ സ്വീകരിച്ചിരിക്കുന്നൂട്ടോ. ഫോട്ടോസ് ഒരുപാടുണ്ട്. വല്ല്യ പാടാണു ഓരോന്നും അപ് ചെയ്യാന്‍. നന്ദി കേട്ടോ.

    ദുബായ്ക്കാരന്‍, നന്ദി.

    സിദ്ദീക്ക, മെര്‍ക്കാറ ടെലിഫിലിം ഏഷ്യാനെറ്റില്‍ വന്നതല്ലെ. അന്നാണു ഞാന്‍ ആദ്യമായ് മെര്‍ക്കാറ കാണുന്നതും,അതൊരു മോഹമായ് എന്നില്‍ വളരുന്നതും. കണ്ടാലും കണ്ടാലും മതി വരാത്ത സ്ഥലങ്ങള്‍.

    ഹാഷിക്ക്, നന്ദി.

    ജാസ്മിക്കുട്ടി, എവിടാരുന്നു ഇത്രേം നാള്‍..?
    നാട്ടിലായിരുന്നൊ?സുഖമല്ലെ?

    ഫൈസല്‍ബാബു, അതിനല്ലേ ഞങ്ങള്‍..കേരളാ വണ്ടര്‍ ടൂര്‍സ്.

    ReplyDelete
  16. മുന്‍പ്‌ പോയിട്ടുള്ള സ്ഥലമാണെങ്കിലും വായിക്കാന്‍ ഒരു പ്രത്യേക സുഖം ....
    നല്ല ചിത്രങ്ങളും .... അഭിനന്ദനങ്ങള്‍

    ReplyDelete
  17. അതി സുന്ദരം ചിത്രങ്ങള്‍..വിവരണം ഹൃദയം..ഞാന്‍ ഒരിക്കല്‍ പോയിട്ടുണ്ട്..മംഗലാപുരം ബൈരകൊപ്പ വഴി...ആശംസകള്‍..

    ReplyDelete
  18. പരിചയപ്പെടുത്തൽ വളരെ ഭംഗിയായി.
    ആശംസകൾ

    ReplyDelete
  19. വളരെ നല്ല വിവരണം.ഫോട്ടോകള്‍ അധീവ മനോഹരം.
    ഞങ്ങള്‍ ഒരു കുടക് യാത്ര ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
    ഈ യാത്രാ വിവരണം അതിനൊരു മുതല്‍ക്കൂട്ടാവുമെന്നു സന്തോഷത്തോടെ പറയട്ടെ.

    ReplyDelete
  20. .വാക്കുകളുടെ വര്‍ണ്ണക്കുടക്കീഴില്‍ ഒരു കൊച്ചുകുടകിനെ അണിയിച്ചൊരുക്കിയ മനോഹരമായ പോസ്റ്റ്‌ ........‘ലക്ഷ്മണ്‍ തീര്‍ത്ഥ’വെള്ളത്തില്‍ കുളിച്ചാല്‍ പാപങ്ങളൊക്കെ കഴുകിപ്പോകും ......ഇതറിഞ്ഞാല്‍ എല്ലാരും ഗംഗയില്‍ പോകാതെ ഇനി ‘ലക്ഷ്മണ്‍ തീര്‍ത്ഥ’യില്‍ ആകും യാത്ര അല്ലെ .......വലുതായി ആര്‍ക്കും അറിയാത്ത സ്ഥലം .....അവിടെ പോയിട്ടുണ്ട് യെങ്കിലും ഇത്ര വിശദമായി മനസ്സിലാക്കിയത് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ...........നന്നായിട്ടുണ്ട്

    ReplyDelete
  21. മഞ്ഞിന്റെ നേരിയ പുതപ്പ് കാറ്റിലുലയുമ്പോള്‍ അതിനിടയിലൂടെ വെളിപ്പെടുന്ന മഴനൂലുകളെ
    കൈനീട്ടി പിടിക്കാന്‍...,

    kavitha poleyull gadyam.. nalla vivaranam...

    ReplyDelete
  22. കുടകിന്റെ സൌന്ദര്യം വാക്കുകളാൽ ഒപ്പിയെടുത്ത് വരച്ചിട്ടപ്പോൾ കണ്ണും മനസ്സും കുളിരണിഞ്ഞു മുല്ലാ... ആശംസകൾ

    ReplyDelete
  23. നല്ല ‌യാത്രാ വിവരണം.. ചിത്രങ്ങള്‍ ചാരുതയേകി!
    ആശംസകള്‍!
    സ്വന്തം സുഹൃത്ത്

    ReplyDelete
  24. നല്ല വിവരണം.. അവയ്ക്കൊത്ത ചിത്രങ്ങള്‍.. വെറും ചിത്രങ്ങളല്ല. നമ്മെ മാടി വിളിക്കുന്ന ചിത്രങ്ങള്‍.. ഈ പോസ്റ്റിനു നന്ദി.. ആശംസകളോടെ.

    ReplyDelete
  25. നന്ദി മുല്ലേ.... പോകാന്‍ ആഗ്രഹമുള്ള ഒരു സ്ഥലമാണ് കുടക് ... അവിടെ ഒരു ബന്ധു വീട് ഉണ്ടായിട്ടുകൂടി ഇതുവരെ പോവാന്‍ കഴിഞ്ഞിട്ടില്ല ! ഈ മനോഹര വിവരണവും ചിത്രങ്ങളും അവിടെ പോവാന്‍ കഴിയാത്തതില്‍ ഉള്ള നഷ്ടബോധം കൂട്ടുന്നു... :(

    ReplyDelete
  26. യാത്രികരില്‍ ദാര്‍ശനികന്‍ ജനിക്കുന്നു.,

    ReplyDelete
  27. മുല്ല,
    നിങ്ങളില്‍ ഒരു കവിയുണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കൂ.എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് ഹൈന്ദവ കഥാ സരിത്തില്‍ കൈ വയ്ക്കുന്നതാണ്. എന്റെ നാട്ടില്‍ ഡിസംബര്‍ മാസത്തിലെ പ്രഭാതം കാപ്പി പ്പൂക്കളുടെ ഗന്ധം പരത്തിയിരുന്നു.മനസ്സില്‍ പ്രണയം ജനിപ്പിക്കുന്ന ഗന്ധമാണ് അതിനു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഋതുവിലും, ഗന്ധത്തിലും കാപ്പി പ്പൂവിനു സ്ഥാനമുണ്ട്. നല്ല ഒരു ആര്‍ട്ടിക്കിള്‍ . ആശംസകള്‍

    ReplyDelete
  28. നല്ല യാത്രാകുറിപ്പ്, പഴയ മാനന്തവാടി പാപനാശിനി യാത്ര ഓര്‍മിപ്പിച്ചു... അവസരം കിട്ടിയാല്‍ മുല്ല പറഞ്ഞ എല്ലാ സ്ഥലവും സന്ദര്‍ശിക്കണം, ചിത്രങ്ങള്‍ അത്രയ്ക്ക് മനോഹരം.. എപ്പോഴാണാവോ?

    ReplyDelete
  29. "ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ...."

    ആണ്. മുല്ല അവിസ്മരണീയമാക്കുന്ന പോലെ അത് ആക്കിയെടുക്കാന്‍ ആയിരുന്നെങ്കില്‍. ഇതൊക്കെ വായിക്കുമ്പോള്‍ അതിന്റെ മാസ്മരികത ശരിക്കും അറിയുന്നു. മറക്കാന്‍ പറ്റാത്ത യാത്ര വിവരണം.
    നന്ദി

    ReplyDelete
  30. അങ്ങനെ ഫ്രീ ആയി കുടകിലൊന്നു പോയി.. ദിലീപിന്റെ കുബേരന്‍ എന്നാ സിനിമയില്‍ ഇതിലെ പല സ്ഥലങ്ങളും കാണിക്കുന്നുണ്ട് എന്ന് തോന്നുന്നു. വളരെ മനോഹരമായ സ്ഥലം ആണെന്ന് അറിയാം.. ഈ ചിത്രങ്ങളിലൂടെയും, വിവരണത്തിലൂടെയും അത് ആസ്വദിക്കുകയും ചെയ്തു. വളരെ നന്ദി മുല്ല :)

    ReplyDelete
  31. വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
    പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍..

    ReplyDelete
  32. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  33. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി സംബന്ധമായി
    രണ്ടു ദിവസം മടികേരിയില്‍ താമസിച്ചു..ജില്ല പരിഷത്തില്‍ നിന്നും ഒരു ഒരു ഓര്‍ഡര്‍ പ്രതീക്ഷിച്ചു ..കാര്യം നടകാത്തത് കൊണ്ട് ആവും അന്ന് മടികെരിക്ക് ഇത്രയും സൌന്ദര്യം തോന്നിയില്ല...!!

    നല്ല ചിത്രങ്ങള്‍ നല്ല എഴുത്ത്..ഇനി ഒന്ന് കൂടി പോവണം..അവധി ആഘോഷിക്കാന്‍...എനിക്ക് അവിടെ പ്രിയപ്പെട്ട സുഹൃത്തും relatives ഉം ഉണ്ട്...ലിപി പറഞ്ഞത് പോലെ എന്നിട്ടും പോകാത്തത് കഷ്ടം തന്നെ...

    ReplyDelete
  34. വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
    പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍..


    nice

    ReplyDelete
  35. മനോഹരമായ അവതരണം..നല്ല ചിത്രങ്ങള്‍. നല്ല ഒരു ഗൈഡ് ഈ യാത്രയില്‍ കൂടെയുള്ള പോലെ തോന്നി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കുടകില്‍ പോകണം എന്ന്‌ ആശയുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല. ആ വിഷമം ഇവിടെ തീര്‍ന്നു. എന്നാലും കാണുവാന്‍ ഉള്ള ആശ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍..
    അടുത്ത യാത്ര എങ്ങോട്ടാ..?? എല്ലാ ആശംസകളും നേരുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  36. ഞാന്‍ കുറച്ചു കാലമായി ഇവിടെയൊക്കെ വന്നിട്ട്...
    വൈകിയാലും നല്ല കാഴ്ച കാണാന്‍ പറ്റിയല്ലോ...

    ReplyDelete
  37. "ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ.."

    അതി മനോഹരമായ പ്രകൃതി ഭംഗി. ചിത്രങ്ങളും നന്നായി..തീര്‍ച്ചയായും പോവുന്നതാണ്. ഈ വിരോന്നോരുക്കി തന്ന മുല്ലക്ക് ആശംസകള്‍...

    ReplyDelete
  38. ഇവിടെ വന്ന് ഈ യാത്രയില്‍ പങ്ക് ചേര്‍ന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  39. ഞാനിത് കാണാതെ പോയതില്‍ വളരെ വേദനിക്കുന്നു .പലബ്ലോഗുകളും തേടിപ്പിടിച്ചു വരുന്നേയുള്ളു.ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുക .ആശംസകളോടെ....

    ReplyDelete
  40. അതിമനോഹരമായ ചിത്രങ്ങൾ... നല്ല വിവരണവും.... മഞ്ഞും മ്ഴയും തിബറ്റൻ കോളനിയും എല്ലാം ഇഷ്ടപ്പെട്ടു... ഇവിടെയൊക്കെ പോകാൻ ആഗ്രഹമുണ്ട്..നടക്കുമോ.?


    ആശംസകൾ

    ReplyDelete
  41. അപ്പൊ ഇയാളാണ് മാധ്യമത്തില്‍ കുടക് കാട്ടി എന്നെ ഭ്രമിപ്പിച്ചത്......കുടകില്‍ പോയിട്ടുണ്ട്...അന്നൊന്നും കാണാതെ പോയ കാഴ്ചകളാണ് നിങ്ങളുടെ വരികള്‍ എനിക്കായി തുറന്നു തന്നത്.....നന്ദി....
    [എന്റെ ചെറിയ ഒരു പോസ്റ്റ്‌ ഉണ്ട് ഒന്ന് സന്ദര്‍ശിക്കുമല്ലോ...............................]

    ReplyDelete
  42. കുടകില്‍ കുടയും ചൂടിപ്പോയ് കഥകള്‍ പറഞ്ഞുതരുന്ന ഈ പോസ്റ്റിന് നന്ദി മുല്ലേ

    ReplyDelete
  43. പ്രിയ ജാസ്മിന്‍,
    വായനക്കൂട്ടത്തിലെ ആത്മാര്‍ഥമായ അഭിപ്രായത്തിനു നന്ദി...............

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. "പ്രണയിക്കുമ്പോള്‍ നമ്മള്‍ യാത്ര പോകുകയാണ് , യാത്ര പോകുമ്പോള്‍ പ്രണയിക്കുകയും".എന്ന് പറഞ്ഞതാരാണ് യാത്രയെ ഇത്രയും മനോഹരമായി നിര്‍വചിച്ചത്‌ എന്തായാലും റൊമാന്റിക്‌ മനസുള്ള ഒരാളാണ്. കുടഗ് ;സുന്ദരികളുടെയും,വീരന്മാരുടെയും നാട് ,പോകണം എന്നെങ്കിലും.വിവരണം നന്നായി :)

    ReplyDelete
  46. ഇതൊക്കെ ഒന്ന് വായിച്ചു കഴിഞ്ഞപ്പോ കുടകില്‍ പോയ് വന്ന ഒരു പ്രതീതി :)

    ReplyDelete
  47. കുടകിലെ മഴയില്‍ നന്നായി കുളിര്‍ന്നു..... നന്ദി

    ReplyDelete
  48. മാധ്യമത്തില്‍ വായിച്ചിരുന്നു.പക്ഷെ,ആ ഈ മുല്ലയാണ് ആ യാസ്മീന്‍ എന്ന് തിരിച്ചറിഞ്ഞില്ല മോളെ..
    വൈകിയാണെങ്കിലും അഭിനന്ദങ്ങള്‍..

    ReplyDelete
  49. മുല്ല .
    കുടകില്‍ നിറയെ പൂത്തല്ലോ,കാറ്റും മഴയും മഞ്ഞും വകഞ്ഞു മാറ്റി വായിക്കുന്നവരിലെക്കെത്തുന്നു ആ വശ്യ സുഗന്ധം ..നല്ല വായന തടസ്സപ്പെടുത്താന്‍ ചിത്രങ്ങള്‍ തുനിയും എന്ന് പലപ്പോഴുംഎനിക്ക് തോന്നാറുണ്ട്

    ReplyDelete
  50. വൈകിയാണ് ഈ ബ്ലോഗില്‍ എത്തിയത്.

    പണ്ടു പോവുകയും അനുഭവിക്കുകയും ചെയ്ത ഇടങ്ങളാണ്.എന്നിട്ടും ഈ വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കടന്നു പോവുമ്പോള്‍ അത് നവ്യമായൊരു അനുഭവവും അനുഭൂതിയും നല്‍കുന്നു....

    മനോഹരമായ രചന...

    ReplyDelete
  51. ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനു സമീപം വരെ പോയിരുന്നു. അവിടെ നിന്നും യാത്ര നീട്ടിയാല്‍ മതിയായിരുന്നു. ഇനി ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമെന്ത്?
    ഈ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി....

    ReplyDelete
  52. കൊള്ളാം.. വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചു.. എന്റെ കുടക് യാത്രയില്‍ നഷ്ട്ടപ്പെടുത്തിയ ചില കാഴ്ചകള്‍ ഇഇവിടെ കണ്ടു... നന്ദി,ഹൃദയപൂര്‍വം മനു ..
    www.manulokam.blogspot.com

    ReplyDelete
  53. കുറെ കുറെ യാത്രകള്‍ ചെയ്യാനും ,വായിക്കാനും കഴിഞ്ഞിട്ടുണ്ട് .അതില്‍ ചിലത് വായിക്കുമ്പോള്‍ ,അതൊക്കെ മനസ്സില്‍ കൂടി ഓടി നടക്കും ആ സന്തോഷം വാക്കുകളില്‍ പറഞ്ഞാലും തീരില്ല .ഈ യാത്രാ വിവരണം അത്ര നന്നായി എഴുതിയിരിക്കുന്നു ..മുല്ല എഴുതിയ വാക്കുകള്‍ പോലെ ....ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ....
    ഇനിയും കാണാം ,ആശംസകളും കൂടെ നന്ദിയും .

    ReplyDelete
  54. വിവരണവും ചിത്രങ്ങളും ഈ നിമിഷം അവിടെ പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നിപ്പിക്കും തരം മനോഹരം.
    എന്തായാലും പോകണം.

    ReplyDelete
  55. കുടകില്‍ പല തവണ പോയിട്ടുണ്ടെങ്കിലും പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പലയിടത്തും പോകാന്‍ കഴിഞ്ഞിട്ടില്ല; അത് തന്നെ ഞാനും മുല്ലയും ഒക്കെ തമ്മില്‍ ഉള്ള വിത്യാസങ്ങളില്‍ പ്രധാനം.
    ഇനി പോസ്റ്റിനെ കുറിച്ച്, എഴുത്തിനു എന്തോ മുല്ലയുടെ പഴയ പോസ്റ്റുകളുടെ അത്രയും ഭംഗി തോന്നിയില്ല.
    കുന്നത്ത് ഫാര്‍മസിയും രാവണ്‍ജി കിഡ്നാപ്പും ലക്ഷ്മണന്റെ "നൊ പ്രോബ്ലെം ജേഷ്ഠാജീ" എന്തോ ഒരു കല്ലുകടി പോലെ തോന്നാതിരുന്നില്ല.
    ഇനി ചിലപ്പോള്‍ എന്റെ വായനയുടെ മൂഡിന്റെ കുഴപ്പം ആണോ എന്നും അറിയില്ല....

    ReplyDelete
  56. ഇത് ഗംഭീരമായിട്ടുണ്ട്.
    ആ പടങ്ങളിൽ ഒരു ബാനർ കണ്ടു. അതെനിയ്ക്ക് ഇഷ്ടമായില്ല.

    ReplyDelete
  57. Mullaa Valare Valare Nannaayirunnu Ezhutthu.

    ReplyDelete
  58. Mullaa Valare Valare Nannaayirunnu Ezhutthu.

    ReplyDelete
  59. ഹൃദ്യമായ വിവരണം ..വായിച്ചു കഴിഞ്ഞപ്പോള്‍ കുടകിലെ മഞ്ഞു വെള്ളത്തില്‍ കുളിച്ച ഒരു പ്രതീതി ...നന്ദി മുല്ല ..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..