
വ്യഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ “ ഐസ് വൈഡ് ഷട്ട്” എന്ന സിനിമയില്‍ നായകനായ ടോംക്രൂസ് അമേരിക്കയിലെ ഉന്നതകുലജാതര്ക്കിടയിലെ നിഗൂഡമായ ഒരു ആചാരം കാണാന്‍ ഇടവരുന്നുണ്ട്.
എല്ലാ കച്ചവട സിനിമയിലും പോലെ കുബ്രിക്കും അല്പം മസാല ചേര്‍ത്താണു ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.
സത്യത്തില്‍, പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഫ്രീമേസണ്‍ എന്ന നിഗൂഡ സംഘടനയുടെ
ഹെറൊസ് ഗാമസ് എന്ന അനുഷ്ഠാനത്തിന്റെ വികൃതമായ അനുകരണമായിരുന്നു അത്.
ഡാന്‍ ബ്രൌണ്‍ തന്റെ ഡാവിഞ്ചികോഡിലും ലോസ്റ്റ് സിംബെല്‍ എന്ന പുസ്തകത്തിലും ഹെറോസ് ഗാമസിനെ പറ്റി
പറയുന്നുണ്ട്. മേസണ്‍ സിദ്ധാന്തമനുസരിച്ച് അതൊരു ദൈവീകമായ ആചാരമാണത്രെ. sex rituals with God & Goddess.
ദൈവത്തെ കാണാനും ദൈവീകത നേരീട്ടനുഭവിക്കാനും അവരത് പ്രതീകാത്മകമായ് ചെയ്യുന്നു എന്ന്!!.
പൌലോ കൊയ് ലൊ ,തന്റെ എലവന് മിനുട്ടുസില് പറയുന്നുണ്ട്, നേരെ മുകളിലേക്ക് പടികള്‍ ഓടിക്കയറി, രണ്ടാമത്തെ നിലയില്‍
ആദ്യം കാണുന്ന ജനവാതില്‍, അത് തള്ളി തുറക്കുക; അതാണു ദൈവത്തെ കാണാനുള്ള വ്യൂ പോയിന്റ് !! ഇനി കൊയ് ലോയും മേസണാണോ !!!

സോളമന് ടെമ്പിള്‍---ജറുസലേം
പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഈ സംഘടന 1770 കളോടെ അമേരിക്കയില്‍ വേരുറപ്പിച്ചു. സമൂഹത്തിലെ ഉന്നതന്മാര് മുഴുക്കെ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കലാകാരന്മാര്, ശാസ്ത്രജ്ഞര്‍ , രാഷ്ട്രീയപ്രമുഖര്‍ എന്നിവരെല്ലാം ഈ രഹസ്യ സംഘടനയില്‍ അംഗങ്ങളായി. എഡിസണ്, ബോട്ടിസെല്ലി, ലിയോനാഡൊ ഡാവിഞ്ചി, ഇസ്സാക് ന്യൂട്ടണ്‍ ,സിയോണിലെ പിയറി , ഫ്രാന്‍സിസ് ബേക്കണ്‍ എന്നീ പ്രമുഖരെല്ലാം തന്നെ മേസണുകളായിരുന്നു !!!!
എല്ലാ മതക്കാരും ഉണ്ടായിരുന്നു ഇവരില്‍, കൃസ്ത്യന്‍, ഇസ്ലാം, ബുദ്ധമതക്കാര്‍; തോറയും ഇഞ്ചീലും ഖുറാനും വേദങ്ങളും ഉണ്ട് ഇവരുടെ അള്‍ത്താരയില്‍.
സഭ അന്നും, ഇന്നും ഇവര്‍ക്കെതിരായിരുന്നു. കാരണം മതത്തേക്കാള്‍ ആത്മീയതക്കായിരുന്നു മേസണറിയില്‍ സ്ഥാനം.
അത്കൊണ്ട് തന്നെ വളരെ നിഗൂഡമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങള്‍ക്ക് പറയാനുള്ളത് അതീവ ചാരുതയോടെ ഇവര്‍ ലോകത്തിന്റെ പല ഭാഗത്തായും ഒളിപ്പിച്ച് വെച്ചു , ചിഹ്നങ്ങളായും രൂപങ്ങളായും.

അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ കാണുന്ന പിരമിഡും അതിനുള്ളിലെ കണ്ണും ( all seeing eye) മാസോണിക് ചിഹ്നമാണു.

സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി യുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈയ്യിലെ ടോര്‍ച്ച് മാസോനിക് സിംബലാണു. ലോകത്തെ പരമമായ
ലക്ഷ്യത്തിലേക്ക് നയിക്കുന്ന വെളിച്ചം. World in a new order.

മേസണ്‍ എന്നാല്‍ ആത്മീയ ദാര്‍ശനിക ആദര്‍ശങ്ങള്‍ സ്വന്തം മനസ്സില്‍ പടുത്തുയര്‍ത്തുന്ന ആള് എന്നാണു വിവക്ഷ.
അവരുടെ ആദ്യത്തെ പള്ളി ജറുസേലമിലെ സോളമന് ടെമ്പിളിലായിരുന്നു. Solaman the wise എന്നാണല്ലോ ചൊല്ല്.
അതു കൊണ്ടാകും രാജ്യത്തെ മിക്കവാറും എല്ലാ ബുദ്ധിജീവികളും മേസണുകളായത്.. ഇംഗളണ്ടില്‍, പള്ളികള്‍ ലോഡ്ഗ് എന്നാണു പരക്കെ അറിയപ്പെടുക. മാസോണിക് ലോഡ്ജ്. രാജ്യത്തെമ്പാടുമുള്ള ലോഡ്ജുകള്‍ , സോളമന് ടെമ്പിളിന്റെ പിന്തുടര്ച്ചയാണു.അതു കൊണ്ട് തന്നെ സോളമന് ടെമ്പിളിനോട് സാദൃശ്യപ്പെടാന്‍ വേണ്ടി അനുഷ്ഠാന സമയത്ത് അംഗങ്ങള്‍ ദീര്ഘചതുരാകൃതിയിലാണു നില്ക്കുക. സോളമന് ടെമ്പിളിന്റെ തൂണുകളെ
പുന: സൃഷ്ടിക്കാന്‍ !!!
ലോഡ്ജ് എന്ന പേര് ദുരൂഹവും തെറ്റിദ്ധാരണാജനകവുമായതിനാല് ഇപ്പോള്‍ ലോഡ്ജുകളെ ,ഹാള്‍ എന്ന് പുനര്‍നാമകരണം
ചെയ്തിട്ടുണ്ട്.

ഓരോ ലോഡ്ജിനും അവരവരുടെ നിഗൂഡമായ ആചാര അനുഷ്ഠാനങ്ങളുണ്ട്,
രഹസ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍. പരസ്പരം ആശയങ്ങള്‍ കൈമാറുന്ന രീതി, ഹസ്തദാനം, എന്നിവയൊക്കെ
അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്ന രഹസ്യങ്ങളാണു. പുറത്ത് പറയാന്‍ പാടില്ല. രഹസ്യങ്ങള്‍ പുറത്താക്കുന്നവരെ
കൊന്ന് കളയുമായിരുന്നു പണ്ട്. അടച്ചിട്ട മുറിയില്‍ ,അതിന്റെ പേര് ചേംബര്‍ ഓഫ് റിഫ്ലെക്ഷന്, മണിക്കൂറുകളോളം
തുടരുന്ന അനുഷ്ടാനങ്ങളാണ്. സ്ത്രീകള്‍ക്ക് പ്രവേശനവും അംഗത്വവും ഇല്ല.
ഓരോ ലോഡ്ജിലും മൂന്നുതരം (ഡിഗ്രി) മെസണുകളാണു ഉണ്ടാകുക.
1. അപ്രന്റീസ് ----പുതുതായ് ചേര്‍ന്നവര്‍
2. ഫെല്ലോ മേസണ്‍ അഥവാ ക്രാഫ്റ്റ് മേസണ്‍
3. മാസ്റ്റര്‍ മെസണ്‍.
നാലുമുതല്‍ മുപ്പത്തിമൂന്ന് ഡിഗ്രി വരെ സ്ഥാനങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മുപ്പത്തിമൂന്ന് ഡിഗ്രിയിലുള്ള മഹാഗുരുവിനാണു എല്ലാ രഹസ്യങ്ങളും അറിയൂ. Everything revealed under 33 degree
ഇനി..
ഇതൊക്കെ അങ്ങ് ഇംഗ്ലണ്ടിലല്ലെ, ഞങ്ങളോടെന്തിനാ പറയുന്നെ എന്നാണെങ്കില്‍ തെറ്റി. ഇവിടെ നമ്മുടെ
മൂക്കിനുതാഴെ ഇതാ ഒരു മാസോണിക് ലോഡ്ജ് !!!!
ഇത് തലവെട്ടിപ്പള്ളി !!!!

കോഴിക്കോട് ഈസ്റ്റ് ഹില്ലിനടുത്ത് , 1886 ല്‍ ഇംഗ്ലണ്ടിലെ ഗ്രാന്റ് ലോഡ്ജിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മസോണിക്ക് ടെമ്പിള്‍. അന്നു മുതല്‍ ഇന്നു വരെ യാതൊരു മുടക്കവും കൂടാതെ നടന്നു വരുന്നു. എല്ലാമാസവും ശനിയാഴ്ചകളില്‍ മീറ്റിങ്ങ് ഉണ്ടാകും. കാടും പടലും പിടിച്ച് കിടക്കുന്ന ഈ സ്ഥലം, പക്ഷെ ശനിയാഴ്ച്ക വൈകുന്നേരമായാല്‍ പെട്ടെന്ന് സജീവമാകും.

പിന്നീട് പാതിരാ വരെ നീളുന്ന പരിപാടികളാണു. എന്താണു അതിനുള്ളിലെ ആചാരങ്ങള്‍ എന്നതൊക്കെ അതീവ
രഹസ്യമാണു. മേര്‍സിഡസും ഓഡിയും ബിയെംഡബ്ലിയുവുമൊക്കെയാണു അവിടെ നിരന്നു കിടക്കാറ് !!!!
കണ്ണൂരും, തിരുവനന്തപുരത്തും, കൊല്ലത്തും മസോണിക്ക് ലോഡ് ജുകള് പ്രവര്‍ത്തിക്കുന്നുണ്ടത്രെ!
So don't shut your eyes ,keep it wide open......