ഈ കഥ നടന്നത് ഒരു അദ്ധ്യാപക ദിനത്തിലാണെന്നത് വെറും
യാദൃശ്ചികമാവാം!!!
നാളത്തേക്കുള്ള പ്രൊജക്റ്റിന്റെ അവസാന മിനുക്കു
പണിയിലായിരുന്നു അവള്‍. കൂട്ടുകാരൊക്കെ എപ്പോഴോ പോയിരുന്നു.
അതിനിടയില്‍ ക്ലാസ്സിലേക്കു കടന്നു വന്ന ഗുരുവിനെ കണ്ട് അവള്‍
എണീറ്റ് നിന്നു.
“സര്‍...”
“ഇന്ന് അദ്ധ്യാപക ദിനമല്ലെ,നിന്നോട് ഗുരുദക്ഷിണ വാങ്ങാന്‍
വന്നതാണു ഞാന്‍”
ഒരാന്തലൊടേ ,തന്റെ നീണ്ടു മെലിഞ്ഞ മനോഹരമായ വിരലുകള്‍
ശിഷ്യ ചുരിദാറിന്റെ മടക്കുകളില്‍ ഒളിപ്പിച്ചു. ഡിസക്ഷന്‍
ടേബിളില്‍ കിടക്കുന്ന തവളയുടെ നാഡിഞരമ്പുകളിലൂടേ
വിദഗ്ധമായി ചലിക്കുന്ന തന്റെ വിരലുകളെ ആരാധനയോടെ
ശ്രദ്ധിക്കുന്ന ഗുരുവിനെ അവള്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ടല്ലോ.
വിരലുകളില്ലാത്ത തന്റെ കൈപ്പത്തിയെ കുറിച്ചോര്‍ത്തപ്പോ ശിഷ്യക്ക്
കരച്ചില്‍ വന്നു.
“താനെന്താടൊ വല്ലാതെ”
" ഒന്നുല്ല്യ സര്‍ ”
“ഇയാള് വല്ല്യ ബ്ലോഗറല്ലെ,താനെനിക്കൊരു ബ്ലോഗുണ്ടാക്കിത്താ”
“ഓ..ഇത്രേയൊള്ളൊ.ഒന്നല്ല നൂറെണ്ണം ഉണ്ടാക്കാം” .
ശിഷ്യ വിനീതയായി.
“ബ്ലോഗിന്റെ പേരെന്താ വേണ്ടെ,യു ആര്‍.എല്‍?”
“അതൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്,എനിക്കു തീരെ
സമയമില്ല അതോണ്ടാ...”
“ശരി സര്‍..”
വൈകിട്ട്, ഉഗ്രനൊരു ബ്ലോഗ് കൈയൊടെ ഏല്‍പ്പിച്ചപ്പോ ഗുരുവിന്റെ
മുഖത്ത് നിലാവ് പരക്കുന്നത് ശിഷ്യ കണ്ടു.
“പകരം നിനക്കെന്താ വേണ്ടത്?”ഗുരു ചോദിച്ചു.
“ഒരു വരം ചോദിക്കട്ടെ”
“You mean "varam",the samethings that old Gurus gave?
ഗുരു സംശയാലുവായി
“ഉവ്വ്.”
“ഓകെ.എന്നാ ചോദിച്ചൊ.ഗുരു കണ്ണടച്ച് റെഡിയായി.
“ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്”അതു പറയുമ്പോള്‍
ശിഷ്യയുടെ കണ്‍കോണീല്‍ നനവുപടര്‍ന്നത് ഗുരു കണ്ടില്ല.
Tuesday, September 4, 2012
ഗുരുദക്ഷിണ ( റിമേക്ക്)
Subscribe to:
Post Comments (Atom)
വിരലുകള്‍ ഒളിപ്പിച്ച ശിഷ്യ...
ReplyDeleteഗുരുദക്ഷിണ ഇഷ്ടമായി കേട്ടോ.
(മുമ്പ് വായിച്ച് ഒരു കമന്റെഴുതിയ ഓര്‍മ്മയെ ഞാനൊന്ന് ഓടിച്ചിട്ട് പിടിയ്ക്കട്ടെ. ഡിസെക്ഷന്‍ ടേബിളിനെപ്പറ്റി എന്തോ ആണെഴുതീത് എന്ന് തോന്നുന്നു)
ഏകലവ്യനെ ഓര്‍മിപ്പിച്ചു. നല്ല കഥ. ആശംസകള്‍.
ReplyDeleteഒതുക്കമുള്ള നല്ല കഥ.
ReplyDelete
ReplyDeleteബ്ലോഗ് ദക്ഷിണ ആണല്ലേ ഗുരുവിനു ..
നന്നായി മുല്ല ഇത്താ...
പൈമയില്‍ ഒരു പോസ്റ്റ് ഉണ്ട്
വായിക്കണേ
http://pradeeppaima.blogspot.in/2012/08/blog-post_22.html
"ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്" ...
ReplyDeleteഎന്നാലും ശിഷ്യ എന്തിനാകും അങ്ങനെ പറഞ്ഞത്???
എന്നാലും...? മൂന്നു തവണ വായിച്ചു... എന്നാലും...?
എനിക്കിപ്പോ ഉത്തരം കിട്ടിയേ പറ്റൂ!!!
ഇതേ ചോദ്യം എനിക്കുമുണ്ട്.. എന്താണപ്പാ കാര്യം?
Delete"ഈ ജന്മം കൊണ്ട്"ബ്ലോഗ്ഗിന്‍റെ പേരല്ലെ? അതാണ് എനിക്ക് തോന്നീത്!
ReplyDeleteആശംസകള്‍
ഗുരുപ്രസാദം... അതാണ് ഏറ്റവും വലിയ വരം. എല്ലാ ഗുരുക്കന്മാരുടെയും സ്‌നേഹവും അനുഗ്രഹവും നമ്മോടൊപ്പം എന്നും ഉണ്ടാകട്ടെ. ഞാനെന്റെ ചെറിയ ക്ലാസിലെ അദ്ധ്യാപകരില്‍ ജീവിച്ചിരിക്കുന്നവരെയൊക്കെ സന്ദര്‍ശിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍. ഈ കഥ വായിച്ചപ്പോഴാണ് നാളെയാണല്ലോ അദ്ധ്യാപകദിനമെന്ന് ഓര്‍മ്മിച്ചത്. നന്ദി... ഈ ഓര്‍മ്മപ്പെടുത്തലിന്.
ReplyDeleteപഴയ കഥയോര്‍ത്ത് കൈവിരലുകള്‍
ReplyDeleteചുരുദാരിനുള്ളില്‍ ഇട്ടത് നന്നായീ ..
പക്ഷേ അവളെന്തിനാ അവസ്സാനം അതു പറഞ്ഞത് ..
" ഈ ജന്മം കൊണ്ടെന്നേ വെറുക്കരുതേന്ന് "
എനിക്കും അതേ സംശയം ഉണ്ടേ ..
ഒന്നു പറ മുല്ലേ .....
ഒരു പക്ഷെ ഗുരുവിനെ അവള്‍ തെറ്റിദ്ധരിച്ചത് കൊണ്ടാവുമോ അങ്ങിനെ പറഞ്ഞത്..? അതോ തെറ്റിദ്ധരിച്ചില്ലേ..? ഇല്ലെങ്കില്‍ പിന്നെന്തിനു അത് പറയണം. . അതോ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ എവിടെയാണ് പരാജയപ്പെട്ടത്..?
ReplyDeleteശരി ...കഥയില്‍ ചോദ്യം ഇല്ല.പക്ഷെ അങ്ങിനെ പോകാനും മനസ്സില്ല. ഞാന്‍ വീണ്ടും വരാം. ഒരു തീരുമാനം അറിയാന്‍ .
എന്തൊക്കെയോ മനസ്സിലായില്ല.
ReplyDeleteഗുരു ദക്ഷിണ ഇഷ്ടമായി...
ReplyDeleteആശംസകള്‍...
ഗുരു ദക്ഷിണ കൊള്ളാം,,, അവസാനത്തെ ആ വരി അവളുടെ ഗുരുവിനോടുള്ള അമിത ആരാധനയാല്‍ ഉടലെടുത്തതാണോ ??
ReplyDeleteമിനിക്കഥ ഇഷ്ട്ടായി
മുല്ലേ പറ ... ശിഷ്യയുടെ കണ്ണടയായിരുന്നോ മാറ്റെണ്ടിയിരുന്നത്? അല്ലെങ്കില്‍ പിന്നെ ആ വരം.. ?!?
ReplyDeleteനല്ല കഥ..ഒരു പാട് വിധത്തില്‍ വ്യാഖാനിക്കാന്‍ തരത്തില്‍ അവതരിപ്പിച്ചതാണ് ഏറെ ഇഷ്ടപ്പെട്ടത് .
ReplyDeleteThis comment has been removed by the author.
ReplyDelete‘ബ്ലോഗ്‘ കയ്യോടെ കൊടുക്കാൻ ഇതെന്താ ചക്കയും കുമ്പളങ്ങയും പൊലെ വല്ല സാധനങ്ങളാണോ..?
ReplyDeleteഗുരുവിനിട്ട് പാര പണിതതിന് ശിക്ഷിക്കാതിരിക്കാനാവും ഈ വരം ചോദിച്ചത്..
നല്ല കഥ ഇഷ്ടായി.....
ReplyDeleteഒരിത്തിരി വാക്കുകളിലൂടെ ഒത്തിരി വല്ല്യേ കാരങ്ങള്‍ പറയുന്ന രീതിയും..
വിരല്‍ ഇല്ലാത്ത കുട്ടിയോ സുന്ദരമായ വിരല്‍ ഉള്ള കുട്ടിയോ എന്നൊരു 'ഉല്‍പ്രേക്ഷ'... അധ്യാപകന് ശിഷ്യയോടു ആരാധനയും ശിഷ്യയ്ക്ക് തിരിച്ചുള്ള മനോഭാവം 'എന്നെ വെറുക്കരുത്' എന്നും ആവുമ്പോള്‍ ഞാന്‍ വിചാരിച്ചത് തന്നെയാവും ...:) ഇഷ്ടമായി.
ReplyDeleteThis comment has been removed by the author.
ReplyDeleteഅവസാനം ഒരു പൊക വന്നു...മഴയെത്തും മുന്‍പേ സിനിമയിലേതു പോലുള്ള ഒരു പ്രണയമായിരുന്നോ ശിഷ്യക്ക് ഗുരുവിനോട് ,,, ? യാസ്മിന്‍ ത്താ ഒരുത്തരം പ്രതീക്ഷിക്കുന്നു
ReplyDeleteമുല്ല എഴുതിയതില്‍ നിലവാരമില്ല എന്ന് പറയാവുന്ന ആദ്യത്തെ കഥ.
ReplyDeleteഇനി സാധാരണ ബ്ലോഗര്‍മാര്‍ക്ക് സംഭവിക്കാവുന്ന പരിണാമത്തിന്റെ ആദ്യ ഘട്ടമാണോ ഇത്. ലാളിത്യത്തില്‍ നിന്നും ദുര്ഗ്രാഹ്യതയിലെക്കുള്ള എഴുത്തിന്റെ ചുവടു മാറ്റം.
തിരക്കുപിടിച്ചെഴുതിയതാവുമല്ലേ?
ReplyDeleteപലരീതിയിലും വായിക്കാം..
ആശംസകള്‍..
വായിച്ചു... അവസാന ചോദ്യം പ്രവീൺ പറഞ്ഞത് പോലെ എന്തെങ്കിലും തോന്നിയതു കൊണ്ട് ചോദിച്ചതാകാം അല്ലെ? അതുമല്ലെങ്കിൽ ഗുരു ശിഷ്യയോട് അത്തരം ആഗ്രഹങ്ങൾ(പ്രണയം) പറഞ്ഞിട്ടുണ്ടാകാം.. അങ്ങിനെയെന്തെങ്കിലും????????
ReplyDeleteഇഷ്ടപ്പെട്ടു..
ReplyDeleteഎനിക്കു മനസ്സിലായത് : ഗുരുവിനെ തെറ്റിദ്ധരിച്ചതിൽ ശിക്ഷ്യ ദുഃഖിക്കുന്നു..
ഒരു പിടുത്തവും ഇല്ല എങ്ങനെ മനസ്സിലാക്കണമെന്ന്....
ReplyDeleteപോയിട്ട് വരാം എന്താന്നറിയാന്‍..
എന്നാലും ശിഷ്യേ.....
ReplyDeleteഹൊ, പേടിപ്പിച്ചു കളഞ്ഞല്ലോ ?
ReplyDeleteനന്നായി യാത്ര വിവരണം ഒക്കെ എഴുതിയ ആളില്‍ നിന്ന് ഇത് പോലെ ഒന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ...
ReplyDeleteശരിക്കും കല്ല് കടിക്കുന്നു
അനുഭവ കുറിപ്പ് എഴുതാം എന്നാല്‍ അവസാനത്തെ ആ അതി ഭാവന എന്തോ (അതും അധ്യാപ ദിനത്തില്‍ )
ശരിയായില്ല എന്ന് തുറന്നു പറയുന്നതില്‍ വിരോദം തോന്നില്ല എന്ന് കരുതട്ടെ
ഗുരുവിനെ അല്ലെങ്കില്‍ ശിഷ്യയെ പ്രണയിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണു.
ReplyDeleteഗുരു ശിഷ്യ ബന്ധത്തിൽ പ്രണയത്തെ തിരുകരുത് . അവർ പ്രേമിക്കുമ്പോൾ അവർ ആണും പെണ്ണുമാണ്. (No more Teacher and Student)
Deleteഇതൊരു കഥയാണു. നടന്നേക്കാവുന്നത്, അല്ലെങ്കില്‍ നടന്ന് കഴിഞ്ഞത്. ഇതിലെ ഞാന്‍ എന്നു കണ്ട് ആത്മകഥ എന്ന് തെറ്റിദ്ധരിക്കരുത് . പിന്നെ നന്നായില്ല നന്നായി എന്നൊക്കെ ഒരോരുത്തരുടേയും ഇഷ്ടം. രണ്ടും ഒരേ മനസ്സോടെ സ്വീകരിക്കുന്നു.
ReplyDeleteശിഷ്യയോടു ഗുരുവിനു പ്രണയമുണ്ടെന്ന് അവള്‍ തെറ്റ് ധരിച്ചതാണോ?എന്തോ ഒരു അപൂര്‍ണത കഥയില്‍ ഫീല്‍ ചെയ്തു .എന്റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല .കുറഞ്ഞ വരികളില്‍ പങ്കു വെയ്ക്കാന്‍ ശ്രമിച്ച ആശയം പിടികിട്ടാത്തത് കൊണ്ടാണ്.
ReplyDeleteഅപ്പോള്‍ അതാണ് സംഭവം അല്ലെ?
ReplyDeleteഞാന്‍ ഇന്നലെ വന്നു പോയി.
പിന്നെ ഇന്ന് വന്നതാണ്.
കഥ ഇപ്പോഴും പൂര്‍ണമാവണമെന്നു നിര്‍ബന്ധമുണ്ടോ. വായനക്കാരന് അവന്‍റെതായ ഒരു വ്യാഖാനം കൊടുക്കാന്‍ കഴിയുന്ന കഥകള്‍ എനിക്കിഷ്ടമാണ്. അതുകൊണ്ട് ഇതും ഇഷ്ടമായി.
ReplyDeleteഈ കഥ എന്നെ വല്ലാതെ disturb ചെയ്യുന്നു. അത് പറയാന്‍ വേണ്ടി വീണ്ടും വന്നതാണ്. മനസ്സില്‍ ഈ രണ്ടു കഥാപാത്രങ്ങളും കൂടി എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. ഇതേ ഫീലിംഗ് എനിക്ക് മുന്നേ ഉണ്ടായത് "അരികെ " സിനിമ കാണുമ്പോഴാണ്.
ReplyDeleteസിനിമയിലെ നായകന്‍ ശന്തനു, കാമുകിയായ കല്‍പ്പനയുടെ ഇടതു കാലിലെ ചെറുവിരല്‍ നോക്കിക്കൊണ്ട് പറയുന്നുണ്ട്, പെണ്‍കുട്ടികളുടെ ഇടതു കാലിനു പ്രത്യേകതയുണ്ടെന്നും, കഥകളിലെയും കവിതകളിലേയും പുരാണങ്ങളിലെയും കാമുകിമാരില്‍ അത് പലപ്പോഴും പ്രകടമായിട്ടുണ്ടെന്നും പറയുന്നു. ഒരു സമയത്ത് ശന്തനു ഇഷ്ടം കൊണ്ട് അവളുടെ ഇടതു കാലിലെ ചെറുവിരല്‍ മുറിച്ചെടുക്കാന്‍ ആഗ്രഹം തോന്നാരുണ്ടെന്നു പോലും പറയുന്നു.
സിനിമയുടെ അവസാന ഭാഗങ്ങളില്‍, ചെറുവിരല്‍ വികലമായ കാരണം ചൂണ്ടി കാണിച്ചു കൊണ്ട് ശന്തനുവിനെ ഉപേക്ഷിച്ചതിനു ന്യായീകരണം പറയുന്ന കല്‍പ്പനയെ കുറിച്ച് കുറെ ദിവസം ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
അത് പോലെ ഈ കഥയിലെ നായിക അധ്യാപകനോട് കണ്ണടക്കാന്‍ പറഞ്ഞതിന് ശേഷം വിരലുകള്‍ മുറിച്ചെടുക്കാനുള്ള ആഗ്രഹമാണോ പറഞ്ഞിട്ടുണ്ടാകുക ? അതോ അവളുടെ ഭംഗിയുള്ള കൈ വിരലുകളെ ആരാധനയോടെ നോക്കി നടന്ന അയാളുടെ കണ്ണുകളെയോ? ഈ ഭംഗിയുള്ള വിരലുകള്‍ നഷ്ടപ്പെട്ടാല്‍ ഗുരുവിനു തന്‍റെ കൈ വിരലുകളോടുള്ള ആരാധന ഇല്ലാതെയാകുമോ എന്ന ഭയത്താല്‍ ആണോ അവള്‍...,...ഒരുത്തരം കിട്ടാതെ ഞാന്‍ ഉറങ്ങില്ല ഇനി...
ഈ ബ്ലോഗില്‍ ഇന്നെന്തിനു വന്നു നോക്കി എന്ന് പോലും തോന്നുന്നു...
വായിച്ചപ്പോള്‍ ഞാന്‍ കരുതി,
ReplyDeleteശിഷ്യ തുടങ്ങി കൊടുത്ത ബ്ലോഗിന്‍റെ പേരാണ് 'ഈ ജന്മം' എന്നത്.
നന്നായിട്ടുണ്ട്... വിസദീകരണമില്ലാതെ നിര്‍ത്തിയ അവസാന വരികള്‍ അതിമനോഹരം... സ്നേഹാശംസകള്‍ ...
ReplyDeleteഇതു വളരെ നന്നായി. പ്രണയം എവിടെയും സംഭവിക്കാം...ചെറിയ വാതിൽ തുറന്ന് വലിയ ലോകത്തിലേക്ക് എത്തുന്നു നമ്മൾ. ചുരുക്കം വാക്കുകളിൽ സമർത്ഥമായി അവതരിപ്പിച്ചു.
ReplyDeleteമുല്ല.. ഉത്തരാധുനിക സാഹിത്യം പോലെ ഒരു പുകമറ സൃഷ്ടിച്ചിരിക്കുന്നു.. ശിഷ്യ ഗുരുവിന്റെ പ്രണയം തിരസ്‌കരിച്ചതാണോ? അതോ സ്‌നേഹിച്ചില്ലെങ്കിലും വെറുക്കരുതേ എന്നുപറഞ്ഞ് ശിഷ്യ ഗുരുവിനോട് തന്റെ പ്രണയം സൂചിപ്പിക്കുകയായിരുന്നോ.. ഏതാണ് ശരി..? രണ്ടായാലും പവിത്രമായ ഗുരുശിഷ്യബന്ധത്തിന് അതൊരു കളങ്കമല്ലേ?
ReplyDeleteവായിചപ്പോള്‍ ആദ്യമൊരു കന്‍ഫ്യൂഷന്‍ വന്നിരുന്നു...പിന്നെ കമന്റും കൂടി ആയപ്പോള്‍ സംഗതി ഇഷ്ടായി !
ReplyDeleteകഥ അല്‍പ്പം കൂടി നന്നാക്കാമായിരുന്നു :)
ReplyDeleteയാസ്മിന്റെ അത്ര വിവരം ഇല്ലാത്തത് കൊണ്ടാവാം എനിക്കും കഥ അത്രയ്ക്കങ്ങ് തിരിഞ്ഞില്ല.... അല്ലെങ്കിലും ചില കഥകള്‍ മനസ്സില്‍ തങ്ങുന്നതും മനസ്സിലായ്ക കൊണ്ടാണ്,,,
ReplyDeleteഗുരു ശിഷ്യ ബന്ധത്തിന്റെ മറ്റൊരു പകര്‍പ്പ്
ReplyDeleteഇവിടെ ഈ കുഞ്ഞിക്കഥ യില്‍
വളരെ നന്നായി വരച്ചിട്ടു,
ആശംസകള്‍
മുകളില്‍ പലരും സൂചിപ്പിച്ച ആ അവ്യക്തത എനിക്കുമുണ്ട്. പക്ഷെ ആ അവ്യക്തത തന്നെയാണ് ഇതിന്റെ വിജയവും. ഒരിക്കല്‍ വായിച്ചവര്‍ വീണ്ടും ഇതിലേക്ക് വരുന്നു, മുല്ലയുടെ മറുപടിയും പ്രതീക്ഷിച്ചു. കഥയ്ക്ക് പൂര്‍ണ്ണത വരുത്താന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്നു എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു ട്ടോ.
ReplyDeleteവായിച്ചു; ധൃതിയില്‍ എഴുതിയ പോലെ തോന്നി.
ReplyDeleteത്രെഡ് കൊള്ളാം..അവതരണം ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
ReplyDeleteഹഹഹ ,
ReplyDeleteഒരു ബ്ലോഗുണ്ടാക്കി കൊടുക്കുക എന്നിട്ട് വെറുക്കരുത് എന്നും പറയുക ഗുണപാഠം "ബ്ലോഗുണ്ടാക്കാന്‍ അറിയാത്തവര്‍ അത് ഉണ്ടാക്കാന്‍ മിനക്കെടരുത് " (
മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം ...........
ReplyDeleteയാസ്മിന്‍ എഴുതുന്നത് വായിക്കാന്‍ പെരുത്തിഷ്ടമാണ് എനിക്ക് ..............ഇത് പക്ഷെ ,അത്രയ്ക്കങ്ങോട്ട് ഷ്ടായീല്ലാന്നു പറയാനൊരു മടി ...............
ആശംസകള്‍ .................
ഇവിടെ വരികയും തുറന്ന് അഭിപ്രായം പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി .സ്നേഹം. ആദ്യകാല പോസ്റ്റുകളിലൊന്നാണു ഇത്. ബാലാരിഷ്ടതകള്‍ നിറഞ്ഞത്.
ReplyDeleteമുഴുവനും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല
ReplyDeleteകഥ ഇപ്പോഴാണ് വായിക്കുന്നത് മുല്ല, ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്... ഞാനും ആശയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഒരുപക്ഷെ തെറ്റിദ്ധരിച്ചതില്‍ നിന്നുമുള്ള പശ്ചാത്താപത്തില്‍ നിന്നും ഉടലെടുത്ത ആത്മഗതം പുറത്ത് വന്നതാവാം... മനസ്സിലാവാതെ പരാജിതനായ തല കുമ്പിട്ട് ഞാന്‍ പോകുന്നു...
ReplyDeleteപലരും പല വിധത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും ഈ എഴുത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങൾ.
ReplyDeleteമുല്ലേ, ഞാനും വായിച്ചൂട്ടൊ കുറച്ചേറെ വൈകിയാണെങ്കിലും.
ReplyDeleteമുമ്പ് വായ്ച്ചിട്ട് മിണ്ടിപ്പറഞ്ഞതാണോ എന്നൊരു സംശയം..?
ReplyDeleteഗുരുവിന്‍റെ ഇഷ്ടവും, ശിഷ്യയുടെ ഭക്തിയും നന്നായി വരഞ്ഞു കാട്ടി. പക്ഷെ മുല്ലേ ഇപ്പോഴും മുല്ല എഴുതിയത് തന്നെയാണോ ഞാന്‍ മനസ്സിലാക്കിയത് എന്നാ സംശയം ബാക്കി!, ആശംസകള്‍
ReplyDeleteIshttamayi :)
ReplyDeleteM. Krishnan Nair മരിച്ചു പോയതു നന്നായി, അല്ലെങ്കില്‍ ശരിപ്പെടുത്തിക്കളഞ്ഞേനെ ഈ കഥ വായിച്ചിട്ട്
ReplyDeleteസാഹിത്യ വാരഫലം എഴുതിയിരുന്ന M. Krishnan Nair
ReplyDeleteഇഷ്ടമായി...
ReplyDeleteആശംസകള്‍...