ശ്വാസം മുട്ടല്‍ കാരണം ബുദ്ധിമുട്ടുന്ന മൊനേയും കൊണ്ട് ഡോക്ടറുടെ
അടുത്തേക്ക് പോകുന്നതിനിടയില്‍ ഞാനയാളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
നിങ്ങളവിടെതന്നെ വെയിറ്റ് ചെയ്യണം, ഡൊക്ടറെ കണ്ട് ഞാന്‍ വേഗം
തിരിച്ച് വരാം. അല്ലെങ്കില്‍ പിന്നെ എനിക്ക് വേറെ വണ്ടി കിട്ടില്ല
ഇന്നേരത്ത്, ഇവരെ രണ്ടു പേരേംകൊണ്ട് നടക്കാനാകില്ല എന്നൊക്കെ.
റിക്ഷ ചവിട്ടി നീങ്ങുന്നതിനിടയില്‍ അയാള്‍ മിണ്ടുന്നേയില്ല.
നോമ്പ് തുറക്കാനാവുന്നതിനു മുന്‍പെ തിരിച്ചെത്താം എന്ന് കരുതി
ക്ലിനിക്കിലെത്തിയപ്പോള്‍ അവിടെ ഡോക്ടര്‍ എത്തിയിട്ടില്ല. തിരിച്ച്
പോയാല്‍ രാത്രിയെങ്ങാനും അസുഖം അധികായാല്‍ ഒറ്റക്കെന്ത്
ചെയ്യുമെന്ന ആധിയില്‍ മക്കളേയും പിടിച്ച് അവിടെയിരിക്കുന്നതിനിടയില്‍
ഉപ്പാക്ക് ഈ സമയം തന്നെ ഓഫീഷ്യല്‍ ടൂറ് വന്നല്ലൊയെന്ന്
ഞാനവരോട് തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു.
മരുന്നൊക്കെ വാങ്ങി മടങ്ങുമ്പോഴെക്കും ഇരുട്ട് വീണിരുന്നു.
ഡിസംബറില്‍ ആഗ്രയിലെ തണുപ്പ് സഹിക്കാനാകില്ല
കൂടെ നോമ്പും. “ഭയ്യാ ജല്‍ദി ജാ.. രോജ ഖൊല്‍നെകെലിയെ
ടൈം ഹോഗയി.“ എന്ന എന്റെ വിളിയൊന്നും അയാള്‍
കേട്ട മട്ടില്ല. ഒരു മിണ്ടാപ്പൂതം. എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
സദര്‍ ബസാറും കഴിഞ്ഞ് പാര്‍വതിപുര കഴിഞ്ഞ്
നേരെ പോകുന്നതിനു പകരം അയാള്‍ ഇടത്തോട്ട് തിരിഞ്ഞപ്പോള്‍
എന്റെ നെഞ്ച് കത്തി. റബ്ബേ ഇയ്യാളെങ്ങോട്ടാണീ പോണത്. എന്നെം
കുട്ടികളെം ഇയാള്‍ എന്താക്കും എന്നൊക്കെ ആലോചിച്ച് ഞാനിരുന്നു
വിയര്‍ത്തു ആ തണുപ്പിലും. കുട്ടികളെയും കൊണ്ട് വണ്ടിയില്‍ നിന്ന്
ചാടാനാകില്ല.
വരുന്നത് വരട്ടെ എന്ന് കരുതി ഇരിക്കുന്നതിനിടെ അയാള്‍
പൊളിഞ്ഞ് കിടക്കുന്ന ഒരു മതിലിനു മുന്നില്‍ റിക്ഷ നിര്‍ത്തി
മതിലനപ്പുറത്തേക്ക് കയറിപ്പോയി. ഇനിയിപ്പൊ എന്ത്
ചെയ്യുമെന്ന് വിചാരിക്കുന്നതിനിടയില്‍ കൈയിലൊരു ഗ്ലാസ്സും
ജഗ്ഗില്‍ വെള്ളവുമായ് അയാള്‍ ഇറങ്ങിവന്നു. ഗ്ലാസ്സെനിക്ക് നിട്ടി.
പീലോ ബഹന്‍ ജീ എന്നു പറഞ്ഞപ്പോള്‍ എന്റെ നാവിറങ്ങിപ്പോയി.
പിന്നാലെ അയാളുടെ ഭാര്യ എന്നു തോന്നിക്കുന്ന സ്ത്രീ ഒരു പാത്രത്തില്‍
അപ്പോള്‍ ചുട്ടെടുത്ത റൊട്ടിയുമായ് വന്നു. വേണ്ടായെന്ന് പറഞ്ഞിട്ടും അവര്‍
സമ്മതിച്ചില്ല. ബാജറയുടെ പരുപരുത്ത ആ റോട്ടിയുടെ രുചി എന്റെ
നാവില്‍ ഇപ്പോളുമുണ്ട്. മനസ്സില്‍ എല്ലാ ഇഫ്താറുകളേക്കാളും
ആ ഒരു ഇഫ്താറിന്റെ മധുരവും.
കൊടിയ ദാരിദ്ര്യത്തിലും അവരുടെ അന്നം പങ്കുവെക്കാന്‍
തയ്യാറാവുകയും അമുസ്ലിമായിട്ട് കൂടി ഞങ്ങളെ നോമ്പ് തുറപ്പിക്കാന്‍
അവര്‍ കാണിച്ച ആ നല്ല മനസ്സുമൊക്കെ കാരണമാണു ഇന്നും ഈ
ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Thursday, August 16, 2012
ബാജ്രയുടെ മധുരം.
Subscribe to:
Post Comments (Atom)
കുറേ നാളായി എഴുതിത്തുടങ്ങിയ ഒരു പോസ്റ്റാണു. മടി കാരണം മുഴുവനാക്കാതെ വെച്ചിരുന്നതാണു.ഇങ്ങനെയുള്ള നന്മകള്‍ നമ്മള്‍ കാണാതിരുന്നാല്‍ അതിനെ പൊലിപ്പിക്കാതെ ഇരുന്നാല്‍ നഷ്റ്റമാകുന്നത് മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പാണെന്ന തിരിച്ചറിവ് കൊണ്ട് നല്ല ഇന്നിനും നാളെക്കും വേണ്ടി ഞാനിത് പോസ്റ്റുന്നു.
ReplyDeleteനല്ല മനുഷ്യര്‍..നഷ്ടപ്പെടാത്ത നന്മകള്‍.
ReplyDeleteനിലനില്‍ക്കട്ടെ എന്നും.
നന്നായി കുറിപ്പ്.
പ്രിയ മുല്ല,
ReplyDeleteഇത്തവണ നേരത്തെ തന്നെ എത്താന്‍ സാധിച്ചു...
അവസാനം ഫീല്‍ ചെയ്തു...എങ്കിലും യഥാര്‍ത്ഥ മുല്ല ടച്ച് ഇതില്‍ പൂര്‍ണ്ണമായി വന്നിട്ടില്ല എന്ന് എനിക്ക് തോന്നി...തോന്നല്‍ ആകാം...
ഇനിയും എവിടൊക്കെയോ കുറെ നല്ല മനുഷ്യര്‍ അവശേഷിക്കുന്നു...പക്ഷെ, വംശനാശ ഭീഷണിയില്‍ ആണ് ഇന്നാ മനുഷ്യര്‍...
ഇത്തരം രചനകളിലൂടെ ഒരാള്‍ എങ്കിലും കണ്ണ് തുറന്നെങ്കില്‍...
നന്മയുടെ ഒരുപാട് നല്ല മുഖങ്ങളും
ReplyDeleteമനസ്സും നമ്മുകിടയില്‍ ഉണ്ട് ,
നാം അതു കണ്ടെത്തുകയോ ,
നമ്മേ അതു തേടി വരുകയോ ചെയ്യുമ്പൊള്‍
നാം അല്‍ഭുതപെടും , കലികാല ചിന്തകളില്‍
നാമെല്ലാം ഏത് കൊട മഞ്ഞിലും വിയര്‍ത്തു പൊകുമെങ്കിലും
നന്മയുടെ മനസ്സ് മുന്നിലേക്ക് ഇളം തെന്നലായി വരും ..
ചിലത് ഒരിക്കലും മറക്കാതെ നമ്മുടെ മനസ്സിനുള്ളില്‍ ഇരിക്കട്ടെ
നാളേ എത്ര വീണുടഞ്ഞു പൊയാലും കൂട്ടി വയ്ക്കുവാന്‍
ആ ഓര്‍മകളൊ ചിത്രങ്ങളൊ താങ്ങേകും ..
അവസ്സാനം ഒന്നു .........................
പാരസ്പര്യത്തിന്റെ ഈ നല്ല വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടട്ടെ.(എന്‍റെ ഒരു കവിതയുടെ വിഷയവും ഇതായിരുന്നു.)അന്യം നിന്നുപോകുന്ന മനുഷ്യബന്ധങ്ങളുടെ ഈ ഊഷ്മള സൗഹൃദങ്ങള്‍ നിലനില്‍ക്കാന്‍ അകല്‍ച്ചകള്‍ക്ക് ആക്കം കൂട്ടി പണിയുന്ന മതിലുകള്‍ തകരട്ടെ!
ReplyDeleteനന്മ നിറഞ്ഞ മനുഷ്യര്‍ പെരുകട്ടെ!
ReplyDeleteആശംസകളോടെ
സഹജീവി സ്നേഹം വിളിച്ചോതുന്ന നല്ല മനുഷ്യര്‍ അറിയപ്പെടാതെ പോകുന്നത് നിത്യ കാഴ്ച്ചയാണിപ്പോള്‍ .. പോസ്റ്റ് നന്നായി..
ReplyDeleteമനസ്സില്‍ മറ്റൊന്നും ബാധിക്കാതെ സ്നേഹം മാത്രം സൂക്ഷിക്കുന്ന നല്ല മനസ്സുകളെ തിരിച്ചറിയുകയും കാണുകയും വേണം.
ReplyDeleteകഴിഞ്ഞ ദിവസം വേറെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. ചികില്‍സാ സഹായത്തിനായി കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് പണം പിരിക്കുന്നതിനെ കുറിച്ച ഒരു പോസ്റ്റ്. ഒറ്റ ദിവസം കൊണ്ട് അവര്‍ നല്ലൊരു തുക പിരിച്ച് നല്‍കിയ പോസ്റ്റ്. അതിന്റെ പ്രത്യേകത എന്ന് പറഞ്ഞ് എഴുതിയിരുന്ന വരികളാണ് ആശ്വാസം നല്‍കിയത്. മതമോ ജാതിയോ രാഷ്ടീയമോ ഇല്ലാതെ തമ്മില്‍ പോലും അറിയാത്ത കുറെ ആള്‍ക്കാര്‍ ഒരു സഹായത്തിനു വേണ്ടി ഒത്തുചേര്‍ന്നു എന്നത്. ഇത്തരം കൂട്ടായ്മകള്‍ ധാരാളമായ് ഈയിടെ നാട്ടില്‍ കാണ്ടുവരുന്നു എന്ന്.
സാഹോദര്യത്തിന്റെ അതിലുപരി മനുഷ്യ സ്നേഹത്തിന്റെ ഈ മാതൃകകള്‍ വഴി കാട്ടട്ടെ നാളത്തെ പൌരന്...
ReplyDeleteസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറകൂട്ടുകളില്‍ ചാലിച്ചെടുത്ത റംസാന്‍ ആശംസകള്‍ എഴുത്തുകാരി.
വായിച്ചപ്പോള്‍ സന്തോഷം തോന്നുന്നു. ആശംസകള്‍
ReplyDeleteവായിച്ച് സന്തോഷിക്കുന്നു
ReplyDeleteനിര്‍മ്മലതയും മാധുര്യവുമുള്ളോരു കുറിപ്പ്
നമ്മള്‍ അറിയാതെ എത്രയോ നന്മനിറഞ്ഞവര്‍ ഉണ്ട് നമുക്ക് ചുറ്റും... പക്ഷെ ബാക്കിയുള്ള കുഴപ്പക്കാരുടെ ഇടയില്‍ ഇവര്‍ തിരിച്ചറിയപ്പെടാതെ പോകുന്നു...
ReplyDeleteചിലപ്പോ ദൈവം റിക്ഷാവാലായുടെ രൂപത്തിലും വന്നേക്കാം എന്നൊരു സന്ദേശം കൂടി :-)
പുണ്യമാസത്തിന്റെ ഈ ദിവസങ്ങളില്‍ നന്മയുടെ വെളിച്ചം പകര്‍ന്നുനല്‍കുന്ന ഈ പോസ്റ്റിനു നന്ദി.റമദാന്‍ ആശംസകള്‍ നേരുന്നു.
ReplyDeleteസാധരണ മനുഷ്യർ എന്നും സഹവർത്തിത്വത്തിന്റെയും നന്മയുടെയും ഉദാത്ത മാതൃകകൾ തന്നെ. ചുരുക്കം ചിലരുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണ് മനുഷ്യർക്കിടയിൽ സ്പർദ്ധയുടെ വിഷവിത്ത് വിതക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ReplyDeleteനന്മനിറഞ്ഞ ഇത്തരം മനസ്സുകളാണ് ഈ ലോകത്തിന്റെ ശക്തിയും സമാധാനവും....
നല്ല ഒരു സന്ദേശമാണ് പങ്കുവെച്ചത്....
മനസ്സില്‍ നന്മ ശേഷിക്കുന്ന മനുഷ്യര്‍... ഇപ്പോഴും...
ReplyDeleteപിന്നെ അനുഭവം ആവുമ്പോള്‍ കഥ പോലെ എഴുതാന്‍ ഒരിക്കലും കഴിയില്ല. പങ്കുവച്ചതിനു നന്ദി.
താങ്കള്‍ക്ക് ഉണ്ടായ അനുഭവം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ പ്രേരണയാകട്ടെ.ഇത് കൂടി വായിക്കുക
ReplyDeleteപ്രിയ മുല്ല, ഇത് പോലൊരു അനുഭവം എനിക്കുമുണ്ടായി. അത് പോസ്റ്റ് ചെയ്തുകഴിഞ്ഞു. അമ്പലനടയില്‍ നോമ്പ് തുറ എന്ന പേരില്‍. എന്റെ തൊട്ട് മുമ്പിലുള്ള കമന്റ്കാരന്‍ ആര്‍.കെ ഇവിടെ അദ്ദേഹത്തിന്റെ കമന്റില്‍ അതിന്റെ ലിങ്കും കൊടുത്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായി. ഏതായാലും ഒരു കാര്യം വ്യക്തമാണ്, ഈ ലോകത്ത് നന്‍മയുടെ വെളിച്ചം അണയില്ല. അത് എപ്പോഴും നമുക്ക് പ്രകശം തന്നുകൊണ്ടേ ഇരിക്കും. സൈക്കില്‍ റിക്ഷാക്കാരനിലൂടെയും ചായപ്പീടികക്കാരനിലൂടെയും അത് പ്രതിഫലിച്ച് കൊണ്ടേ ഇരിക്കും.
ReplyDeleteജീവിതയാത്രയിലെ നാഴികക്കല്ലുകളാണ് ഇത്തരം അനുഭവങ്ങള്‍ .അത് നമ്മെ കടന്നു പോയ വഴിദൂരങ്ങളെക്കുറിച്ച് ചിന്തിപ്പിക്കും.ഇനിയും താണ്ടാനുള്ള വഴികളിലേക്കുള്ള ഓരോര്‍മ്മപ്പെടുത്തലാവും ..ഊര്‍ജ്ജം പകരും.ഹൃദയസ്പര്‍ശമായി എഴുതി.ആശംസകള്‍
ReplyDeleteപാവങ്ങൾ ചെയ്യുന്നതൊന്നും പെരുമയ്ക്കു വേണ്ടിയാവില്ല. മനുഷ്യത്വം ഇന്നും ജീവിക്കുന്നതും അവിടെയാണ്.
ReplyDeleteനന്മ വറ്റാത്ത മനസുകളോടെ നമുക്കും ജീവിക്കാം.
ReplyDeleteഅന്യം നിന്ന് പോകാത്ത നന്മകള്‍. ഈ ഓര്‍മപ്പെടുത്തലുകള്‍ നമ്മള്‍ തുടര്‍ന്ന്കൊണ്ടേയിരിക്കുക
ReplyDeleteചുറ്റും കാണുന്ന നന്മകള്‍ ഒന്നും വാഴ്ത്തപ്പെടാതെ പോകരുത്. കാരണം, മഹേഷ് സൂചിപ്പിച്ചതുപോലെ അവ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ReplyDeleteനല്ല പോസ്റ്റ്, മുല്ല!
നല്ല പോസ്റ്റ്.....'...എഴുതാന്‍ തീരുമാനിച്ചത് നന്നായി.
ReplyDeleteരണ്ടുമൂന്നു ദിവസം മുമ്പ് അമ്പലനടയില്‍ ഒരു നോമ്പുതുറ, ഇപ്പോള്‍ ബാജ്രയുടെ മധുരം.. നോമ്പുതുറയുമായി ബന്ധപ്പെട്ട് ഈ റമദാനില്‍ മനസിന് സന്തോഷം നല്‍കിയ രണ്ടുപോസ്റ്റുകള്‍....
ReplyDeleteനന്മ ഉണ്ടാവട്ടെ മനസ്സുകളില്‍ ,സ്പര്‍ദ്ധ ഇല്ലതാവട്ടെ ,മിക്കവാറും ദാരിദ്രനാരായണന്‍മാര്‍ ആണ് ഇത്തരം ഹൃദ്യാനുഭവങ്ങള്‍ സമ്മാനിക്കുക .അനുഭവക്കുറിപ്പ് ഹൃദയം തൊട്ടു
ReplyDeleteഇവിടെ വന്ന് വായിക്കുകയും അഭിപ്രായങ്ങള്‍ പങ്ക് വെക്കുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി ,സ്നേഹം. നന്മ നിറഞ്ഞ മനസ്സുകളെ കൊണ്ട് നിറയട്ടെ ഈ ലോകം.
ReplyDeleteഎല്ലാവര്‍ക്കും എന്റെ ഈദാശംസകള്‍..
നന്മനിറഞ്ഞ മനസ്സുകള്‍ നമുക്ക് ചുറ്റും നിറയട്ടെ -പെരുന്നാള്‍ ആശംസകള്‍
ReplyDeleteനന്മയുടെ നോമ്പോര്‍മ്മകള്‍..... ഈദ് ആശംസകള്‍.
ReplyDeleteവായിച്ചപ്പോള്‍ സന്തോഷം തോന്നി... ആശംസകള്‍
ReplyDeleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteഇപ്പ മനസ്സിലായാ ഉപ്പാക്കീസമയം തന്നെ ഒഫീഷ്യല്‍ടൂറ് വന്നേന്‍റെ ഗുട്ടന്‍സ് ;)
ReplyDeleteഒക്കേം അങോര്‍ടെ കളിയാ മുല്ലെ. പാവം നമ്മള്
ആശംസകള്‍ മുല്ല.
പെരുന്നാളിന്‍റെ മംഗളങളും പ്രാര്‍ത്ഥനയും :)
മനുഷ്യ നന്മയുടെ നല്ല അനുഭവം. ഇപ്പോഴും പ്രതീക്ഷ നല്‍കുന്നത് നന്മ വറ്റാത്ത നല്ല കുറെ മനുഷ്യരാണ്.
ReplyDeleteനന്മ നിറഞ്ഞ മനസ്സുള്ള മനുഷ്യര്‍ എല്ലാ ഇടത്തും ഉണ്ടാകട്ടെ...!
ReplyDeleteനല്ല അനുഭവകുറിപ്പ്..!
മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ഇത്തരം നല്ല മനസ്സിനുടമാകളായ ആളുകള്‍ ഉള്ളത് കൊണ്ടാണ് ബാലന്‍സ് ചെയ്തു പോകുന്നത്.
ReplyDeleteവ്യത്യസ്തമായ ഇഫ്താര്‍ ഒരു നല്ല അനുഭവക്കുറിപ്പ് തന്നെ.
ആശംസകള്‍.
മെല്ലെ മെല്ലെ വികാസിപ്പിച്ച് മനസ്സിനെ ആര്‍ദ്രമാക്കുന്ന രീതിയില്‍ അവസാനിപ്പിച്ചിരിക്കുന്നു... ഇത്തരം നല്ല മനുഷ്യരെ സംശയിക്കാന്‍ കാരണം എന്താണ്. അത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷമാണ് ഈ ലോകത്ത്. എന്തായാലും ഇത്തരം മനുഷ്യര്‍ ഇപ്പോഴും നില നില്‍ക്കുന്നു എന്നതില്‍ ആശ്വസിക്കാം... മനസ്സിനെ പിടിച്ചുലക്കാനും അത്ഭുതപ്പെടുത്താനും ഈ അനുഭവങ്ങള്‍ ധാരാളം...
ReplyDeleteആദ്യമായിട്ടാണ് മുല്ലെടെ ശബ്ദം കേള്‍ക്കാന്‍ എത്തുന്നത്...നല്ല ശബ്ദാണെ!!!
ReplyDeleteഒരുപാട് യാത്രചെയ്യുമല്ലേ.. ചെറിയൊരു അസൂയ വരണില്ലെ എനിക്ക് എന്നൊരു സംശയം...;)..
ഇനിയും ഒരുപാട് സഞ്ചരിക്കൂ ...ഞാന്‍ നിന്‍റെ വരികളില്‍ പിടിച്ചു ഭാവനയിലൂടെ അവിടെയൊക്കെ ഒന്നു പോട്ടെ !!
നമ്മുടെ ചുറ്റുപാടുമുള്ള പല നന്മകളും ഇതുപോലെയുള്ള
ReplyDeleteപങ്കുവെക്കലുകളിൽ കൂടിയാണല്ലോ അറിയപ്പെടുക അല്ലേ മുല്ലേ
Kayppinu Munpe...!
ReplyDeleteManoharam, Ashamsakal...!!!