Monday, July 5, 2010

സ്വപ്നം പോലൊരു യാത്ര

മഞ്ഞു പെയ്യുന്ന കാപ്പിത്തോട്ടങ്ങളിലൂടെ, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പുകയിലപ്പാടങ്ങള്‍ക്കിടയിലൂടെ, വിജനമായ കാട്ടു വഴികളിലൂടെ ഒരു യാത്ര

കാടിന്റെ വശ്യതയും ഗഹനതയും വല്ലാതെ മോഹിപ്പിച്ചിരുന്നു, പലപ്പോഴും. വിജനതയിലേക്ക് നീളുന്ന വഴികള്‍, അതിന്റെ അറ്റത്തോളം ചെന്ന് പെട്ടെന്ന് അപ്രത്യക്ഷയായെങ്കില്‍ എന്ന് തോന്നിപ്പോയി എനിക്ക്

കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ? എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...?

താഴ്വാരങ്ങളില്‍ മഞ്ഞു പെയ്യുന്നത് കാണാന്‍, മലഞ്ചെരിവുകള്‍ക്കിടയിലൂടെ മഴ വരുന്നത് കാണാന്‍, മഞ്ഞു മൂടി കുതിര്‍ന്ന് നില്‍ക്കുന്നകാപ്പി പ്പൂക്കളെ കാണാന്‍, ആ സൌരഭ്യം നുകരാന്‍ ഇനിയും പോണം ഒരു പാട് വട്ടം കുടകിലേക്ക്..

മുഴുവന്‍ വായിക്കണ്ടേ? പടങ്ങള്‍ കാണണ്ടേ?
അഭിപ്രായം പറയണേ.......

2 comments:

  1. കൊള്ളാം നന്നായിരിക്കുന്നു.അവിടെ കമന്റാൻ പറ്റിയില്ല.ചിത്രങ്ങൾ നന്നായിരിക്കുന്നു.ആശംസകൾ

    ReplyDelete
  2. നല്ല വിവരണം, നല്ല ഫോട്ടോസ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..