Wednesday, June 4, 2008

സ്നേഹം ,സ്നേഹമാണ് അഖിലസാരമൂഴിയില്‍ !

കുറ്റിപ്പുറത്ത് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുഞ്ഞിപ്പെണ്ണും മാക്കുവും.കുഞ്ഞിപ്പെണ്ണ് ഉമ്മായെ സഹായിക്കാന്‍ വീട്ടില്‍ വരും.
ഞാനന്ന് ഏഴിലോ എട്ടിലോ ആണ്.എന്നും വൈകുന്നേരാമായാല്‍ അവരുടെ വീട്ടില്‍ നിന്നും കരച്ചിലും ബഹളവും കേള്‍ക്കാം,
മാക്കു
കുടിച്ചുവന്ന് കുഞ്ഞിപ്പെണ്ണിനെയിട്ട് പെരുമാറുന്നതാണ്.രാവിലെ വീട്ടില്‍ വന്നാല്‍ ഉമ്മ ചോദിക്കും
”ഇന്നലേം കിട്ടില്ലേ നിനക്ക്”,
കരച്ചിലിനിടയില്‍ അവള്‍ പറയും എനിക്കു മടുത്തു,ഒരു ദിവസം മോളേയും കൊന്ന് ഞാന്‍
തൂങ്ങിച്ചാവും
ഈ ചൊദ്യവും ഉത്തരവും
കുറേ കേട്ടപ്പൊ എനിക്കും മടുത്തു.ഒരൂസം ഞാന്‍ ചോദിച്ചു”ഇത്രേം കാലം നീ അടി കൊണ്ടില്ലേ,ഇനി കുടിച്ചിട്ട് വരുമ്പോ ഒറ്റ തവണയെങ്കിലും മാക്കൂനിട്ട് നിനക്കൊന്ന് പൊട്ടിച്ചൂടെ?പിന്നെയൊരിക്കലും അവന്‍ നിന്നെയടിക്കില്ല”
കുഞ്ഞിപ്പെണ്ണ് കരച്ചില്‍ നിര്‍ത്തി പൊട്ടിച്ചിരിച്ചു,എന്റെ കവിളില്‍ നുള്ളി“അതൊന്നും പറഞ്ഞാല്‍
നിനക്കിപ്പോ മനസ്സിലാവില്ല”
.എങ്കി അനുഭവിച്ചോ
ദേഷ്യപ്പെട്ട് ഞാനെണീറ്റു പോന്നു.എനിക്കു പിന്നില്‍ അവരുടെ ചിരി മുഴങ്ങി.

പിന്നെ കാലം കുറെ കഴിഞ്ഞു.ഞാന്‍ കൊളേജ് ഹോസ്റ്റലില്‍,ഒരവധിക്ക് നാട്ടില്‍ വന്നപ്പൊ കുഞ്ഞിപ്പെണ്ണിനെ
വഴിയില്‍ വെച്ച് കണ്ടു.
‘എന്താ കുഞ്ഞിപ്പെണ്ണെ സുഖല്ലേ”,തിക്കും പൊക്കും നോക്കി ആരുമില്ലാന്ന് ഉറപ്പുവരുത്തി അവള്‍
“അന്ന് ഇന്റാള് പറഞ്ഞത് ഞാനങ്ങ് ചെയ്തു”. എന്ത്?ഞാനത് എന്നേ മറന്നിരുന്നു.”ഒരിക്കലൊന്നു പൊട്ടിച്ചാല്‍ മാക്കു നന്നാവുംന്ന് പറഞ്ഞില്ലേ,അതന്നെ,ഇപ്പോ മാക്കു എന്നെ തല്ലാറെയില്ല,കുടീം കൊറവാ”.കുഞ്ഞിപ്പെണ്ണ് പോയ വഴിയിലേക്കും നോക്കി ഞാനന്തം വിട്ട് നിന്നു.

6 comments:

  1. ഇന്നെനിക്കറിയാം,ആ അടി വന്നത് വല്ലാത്തൊരു നിസ്സഹായതയില്‍നിന്നു,അല്ലെങ്കില്‍ ഒരുപാടൊരുപാട് ഒറ്റപ്പെടലില്‍നിന്ന്.സ്ത്രീകളൊക്കെ സഹിക്കുന്നത് പ്രതികരിക്കാന്‍ കഴിയാഞ്ഞിട്ടോ ഭയം കൊണ്ടോ അല്ല.സ്നേഹം കൊണ്ടാണ്.എന്റെ..എന്റെ യെന്നുള്ള സ്നേഹം.

    ReplyDelete
  2. കിട്ടേണ്ടത് കിട്ടുമ്പോള്‍ നന്നാവും ഗുണപാഠം

    ReplyDelete
  3. നാടിന്‍‌റ്റെ മണമുള്ള എഴുത്ത് , നല്ല പോസ്റ്റുകള്‍ :)

    ReplyDelete
  4. ആണുങ്ങളെ തല്ലിക്കലാണു പണി അല്ലേ....

    ReplyDelete
  5. അയ്യോ, ഈ മുല്ലയുമായുള്ള കൂട്ട് വെട്ടണംന്നാ തോന്നണെ. വൈകിട്ട് വന്ന് സ്വന്തം ഭാര്യക്കിട്ടൊരു തൊഴി കൊടുക്കാന്‍ പോലും സ്വാതന്ത്ര്യം തരില്ലെന്നോ?

    ReplyDelete
  6. പക്ഷെ ആ അടിയും കുത്തും പോലും ഞങ്ങളുടെ അവകാശം ആണെന്ന് കരുതുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. അവര്‍ അതാസ്വദിക്കുന്നുണ്ടായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ സ്നേഹവും. പക്ഷെ എന്നിട്ടും പുരുഷന്മാര്‍ക്ക് അത് മനസിലായില്ല എന്ന് വെച്ചാല്‍.

    പക്ഷെ മുല്ല പറഞ്ഞ പോലെ കാലവും നിസാഹയതയും അവരെകൊണ്ടത് ചെയ്യിചിട്ടുണ്ടാവാം. പക്ഷെ "ഇപ്പോ മാക്കു എന്നെ തല്ലാറെയില്ല,കുടീം കൊറവാ” എന്ന ആ വാക്കുകളില്‍ അവര്‍ ആ പഴയ കാലം അറിയാതെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നോ എന്ന് തോന്നിപ്പോകുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..