Sunday, February 24, 2013

അനന്തരം..

പുലർച്ചെ  എഴുന്നേറ്റ് ഗ്രാമത്തിലെ കിണറിനടുത്തേക്ക് നടന്ന സൌദാമിനിയമ്മയാണു അത് ആദ്യം കണ്ടത്. വഴിയിലുടനീളം ഏതോ ജീവി വലിഞ്ഞ് ഇഴഞ്ഞു പോയ പാട് ; അതിങ്ങനെ ഒരു കേല പോലെ കിണറിനടുത്തേക്ക് നീണ്ടു കിടക്കുന്നു. ജിജ്ഞാസ കൊണ്ട് മുന്നോട്ട് നീങ്ങിയ അവർ,  പൊടുന്നനെ അടിവയറ്റിൽ നിന്നുയർന്ന  ഒരു കോച്ചിപ്പിടിത്തത്തിൽ സ്തംഭിച്ച് നിലത്തിരുന്നു പോയി. ഇതിനിടെ ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഉണർന്നിരുന്നു. അടിവയറും പൊത്തിപ്പിടിച്ച് തങ്ങളുടെ വാതിൽ‌പ്പടിയിലും ചവിട്ടു കല്ലിലും മറ്റും കണ്ട കേലയുടെ ഉറവിടം അന്വേഷിച്ച് അവരും കിണറിനടുത്തേക്കെത്തിയിരുന്നു. ഒട്ടുന്ന വഴു വഴുത്ത ആ ചോര ചാൽ കിണറിന്റെ ആൾമറയിൽ മുഴുക്കെ പറ്റിപ്പിടിച്ച് താഴേക്ക് ഒലിച്ചിറങ്ങിയിരുന്നു. . ചോര ചുവപ്പുള്ള കിണറിലെ വെള്ളം കണ്ട് ഗ്രാമത്തിലെ പെണ്ണൂങ്ങൾ അലമുറയിട്ടു.


ഗർഭപാത്രങ്ങൾ നഷ്ടപ്പെട്ട പെണ്ണുങ്ങൾ മുഴുവൻ വറ്റി വരണ്ട മരുഭുമി പോലെ ചുട്ടു പഴുത്തു. അവരുടെ ശരീരത്തിൽ നിന്നും ആവി പൊങ്ങി. വേവിലും ചൂടിലും പൊള്ളി നീറിയ അവരിൽ നിന്നും സ്നേഹവും പ്രണയവും രതിയുമൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു.

 സ്ത്രീകളെ പ്രാപിക്കാൻ ശ്രമിച്ച പുരുഷന്മാരൊക്കെ ഒരാന്തലോടെയും വെപ്രാളത്തോടെയും സ്ത്രീകളുടെ ശരീരത്തിൽ നിന്നും തങ്ങളെ അടർത്തി മാറ്റി ചൂളി നിന്നു. വേദനയെന്തെന്നു അവരും അറിഞ്ഞു  ആദ്യമായിട്ട്.
ഉള്ളിൽ തിളച്ച് അറിയുന്ന ലാവയെ തുറന്ന് വിടാൻ വഴി കാണാതെ പുരുഷന്മാർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി, വികസിച്ചൂ; പിന്നെ ചുവരിൽ ചാരി നിന്ന് ആശ്വാസത്തോടെ നിശ്വസിച്ചു. ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും നിറയെ ശുക്ലം ഒലിച്ചിറങ്ങി കനച്ചു കിടന്നു ; ഫോസിലുകൾ....

അനന്തരം.....; ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മധ്യേ ഭൂമി ഉലഞ്ഞാടി.

46 comments:

  1. ചൂളി നിന്നു................ഞാനും............. ഇത് വായിച്ചിട്ട്.......

    ReplyDelete
  2. ദൈവമേ, ഇങ്ങിനെയാണോ ഫോസില്‍ ഉണ്ടായതു? പരിണാമക്കാര്‍ കേള്‍ക്കണ്ട.

    ReplyDelete
  3. ഇത് പുതിയ ലോകത്തിന്‍റെ ഫോസില്‍ ആണോ? ഇത്

    ReplyDelete
  4. അനന്തരം....ഫോസിലുകള്‍ ആയി മാറുന്നത്..!!!
    ആശംസകള്‍

    ReplyDelete
  5. നാളെ ചരിത്രം പറയാം, അതായിരുന്നു അത്

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലെയാണത്രെ ചില പാത്രങ്ങള്‍

    ReplyDelete
    Replies
    1. ഉം. തങ്ങൾക്ക് നേരെ ഉയരുന്ന ഈ കൊലവിളിക്കളും ആക്രൊശങ്ങളും കേട്ട് മടുത്ത സ്ത്രീകൾ ഞങ്ങൾക്കിനി ഈ ഭാരം വേണ്ടാന്നു വെച്ചാൽ..., അതുപേക്ഷിക്കാൻ തയ്യാറായാൽ...

      ഒരു ജനതയുടെ നാശത്തിനു കാരണം അവർ തന്നെയാണു.

      ആർക്കറിയാം കോടാനുകോടി വർഷങ്ങൾക്ക് ശേഷം , ആംബറിൽ കുടുങ്ങിക്കിടന്ന ഒരു ബീജത്തിൽ നിന്നും ഒരു പുതിയ ജനത ഇവിടെ ഉണ്ടാവില്ലാന്നു.

      Delete
  8. എന്റെ ബുദ്ധി ചെറുതാണ്.. അപ്പൊ ഇതൊന്നും മനസ്സിലാവൂല......

    ReplyDelete
  9. വീണ്ടും ഉടച്ച് വാര്‍ത്ത് ആദ്യേ കൂത്യെ അല്ലേ.

    ReplyDelete
  10. സമകാലീന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കൊടുവാള്‍

    ReplyDelete
  11. മനുഷ്യരില്‍ നിന്നും ഇങ്ങിനെ പലതും നാടുനീങ്ങിപ്പോകും.പക്ഷേ,കാലത്തിന് ലിംഗഭേദങ്ങളില്ല.ഒടുവില്‍ ഭൂമിയില്‍ നിന്നും മനുഷ്യരും.
    ഉലഞ്ഞാടുന്ന ഭൂമിയുടെ ഹൃദയഗതികള്‍ വാക്കുകളില്‍ പകര്‍ത്തിയപ്പോള്‍ ചോരവാര്‍ന്നു.

    ReplyDelete
  12. ഒരു പുതിയ ലോകം..
    ഒരു പുതിയ ഭൂമി...

    ReplyDelete
  13. ഇതൊക്കെ എന്നേ നടന്നു കഴിഞ്ഞു ..ഇപ്പോഴുള്ളതത്രയും ഫോസിലുകള്‍ ആണ് .ചെകുത്താന്റെ ഫോസിലുകള്‍

    ReplyDelete
  14. ഒന്നും മനസ്സിലായില്ല.
    എന്റെ പിഴ,എന്റെ പിഴ,എന്റെ പിഴ.

    ReplyDelete
  15. സ്വന്തം വർഗ്ഗത്തിന്റെ കൂട്ടിക്കൊടുക്കുന്നതിന്റെ തലഭാഗത്തുള്ള സ്ത്രീകളുടെ ഗർഭപാത്രങ്ങൾ എന്നേ ഫോസിലുകളായിരിക്കുന്നു.

    ReplyDelete
  16. സമകാലീനത വിളിച്ചോതുന്ന പോസ്റ്റ്‌...ഈ പോക്ക് പോയാല്‍ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്ന പാത്രങ്ങള്‍ സ്വയം വലിച്ചെറിയുന്ന കാലം വിദൂരമല്ല. .

    ആശംസകളോടെ

    ReplyDelete
  17. അവിവേഗം ഒന്നും കാണിക്കല്ലേ......

    ReplyDelete
  18. ഉത്തരാധുനികതയുടെ ഒരു ധ്വനി

    ReplyDelete
  19. എഴുത്ത് വളരെ നന്നായി. ഉള്ളില്‍ എന്തോ അമര്‍ഷം തീര്‍ക്കുന്ന പോലെ.

    ReplyDelete
  20. നാട്ടുപച്ചയില്‍ വായിച്ചിരുന്നു...അന്നുമുതലേ ഉള്ളില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു .

    ReplyDelete
    Replies
    1. എന്ത് പറ്റീ...കഥയിൽ ചോദ്യമില്ലാട്ടോ. എന്നാലും ചോദിക്ക് ഒരു രസത്തിനു.

      Delete
  21. ഒരു പ്രതിഷേധത്തിന്റെ അലയടികള്‍ ...........!
    ഗര്‍ഭപാത്രം പൊയാലും മുല്ലേ ..
    ഓവറിയും , ഫെലോപ്പിയന്‍ ട്യൂബും നില നിന്നാല്‍
    രതിയും , വികാരങ്ങളും നില നില്‍ക്കും :)
    പുതിയ തലമുറകള്‍ ഇല്ലാണ്ടായാലും ..
    പുരുഷന് ഭിത്തികളേ ആശ്രയിക്കേണ്ടി വരില്ല ..........
    ചുമ്മാ പറഞ്ഞതാണേ കൊല്ലല്ലേ മുല്ലേ :)
    {ഉള്ളിലേ ചിന്തകള്‍ നേരുകളില്‍ എത്തുന്നൊരു കാലം വിദൂരമല്ല )

    ReplyDelete
    Replies
    1. അതെനിക്കറിയാം റീനി. ഓവറിയും ഫെലൊപ്പിയൻ റ്റ്യൂബും റിമൂവ് ചെയ്തവരിലും സെക്സ് ഡ്രൈവ് ഏറെ ക്കുറെ പഴെ പോലെ തന്നെ ഉണ്ടാകും. ഇറ്റ്സ് ഡിപെൻഡ്സ്..ഒരുപാട് കാര്യങ്ങൾ.

      Delete
  22. രക്തത്തെ കാണിച്ചാണോ പെണ്ണുങ്ങളെ പേടിപ്പിക്കുന്നത്....നല്ല കഥയായിപ്പോയി

    ReplyDelete
  23. നടക്കാന്‍ പാടില്ലാത്ത പലതും നടന്നു കൊണ്ടിരിക്കുമ്പോള്‍ മനം നൊന്ത് പ്രാര്‍ഥിച്ചു പോകുന്നു ഒരു മിറാക്കിള്‍ സംഭവിക്കണേ എന്ന്..

    ReplyDelete
  24. സ്ത്രീയുടെ ഉള്ളിലെ അമര്‍ഷം പ്രതിഫലിക്കുന്നു ഈ എഴുത്തില്‍...ആശംസകള്‍!!!!!

    ReplyDelete
  25. ഒരു കാര്യത്തില്‍ മുല്ലയ്ക്ക് തെറ്റി. സ്ത്രീകള്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചാല്‍ അടങ്ങിയിരിക്കുന്നവര്‍ ആണ് ഈ പറഞ്ഞ പുരുഷന്മാര്‍ എന്ന് കരുതിയോ? ചിലരെ നമ്മള്‍ മൃഗം എന്നൊക്കെ വിളിക്കാറില്ലേ...അവര്‍ ആ സ്വഭാവം കാണിക്കും....പിന്നെ പീഡനത്തിന്, ഇരയാകുന്നത് വല്ല പെണ് കുരങ്ങുകളും ആയിരിക്കും എന്ന് മാത്രം....

    ReplyDelete
  26. ‘ഗർഭപാത്രങ്ങൾ നഷ്ടപ്പെട്ട പെണ്ണുങ്ങൾ മുഴുവൻ വറ്റി വരണ്ട മരുഭുമി പോലെ ചുട്ടു പഴുത്തു. അവരുടെ ശരീരത്തിൽ നിന്നും ആവി പൊങ്ങി. വേവിലും ചൂടിലും പൊള്ളി നീറിയ അവരിൽ നിന്നും സ്നേഹവും പ്രണയവും രതിയുമൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു...’
    ...
    ...
    ഇനിയിപ്പ്യോ ഇവിടെ ജീവിച്ചിട്ടെന്ത് കാര്യം ..അല്ലേ

    ReplyDelete
  27. പൊള്ളിക്കുന്ന എഴുത്തു്

    ReplyDelete
  28. വായിച്ചു . അഭിപ്രായങ്ങളും നോക്കി .
    അങ്ങിനെ ഒരു രൂപത്തില്‍ എത്താന്‍ പറ്റി .
    എനിക്കിപ്പോള്‍ വായനയില്‍ ശനിദശയാ . പെട്ടൊന്നങ്ങൊട്ട് തലേല്‍ കേറൂല എന്നാലും അത്ര ദുര്‍ഗ്രാഹ്യമായ ഒന്നല്ല ഇത് .

    ReplyDelete
  29. പോസ്റ്റ് ചെയ്ത അന്നേ വായിച്ചിരുന്നു മുല്ലാ...

    ReplyDelete
  30. എന്റമ്മേ, ആലോചിക്കാന്‍ വയ്യ.

    ReplyDelete
  31. പലതും കാണുമ്പോള്‍ കേള്‍ക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ഭാവിയില്‍ സംഭവിച്ചേക്കാം

    ReplyDelete
  32. സ്ത്രീയുടെ നിലവിളി....ആ നിലവിളിയില്‍ ഒരു പാട് സത്യങ്ങള്‍ ചുടു ചോരയായി ഒഴുകിപ്പരക്കുന്നു.ഈ അവസ്ഥാന്തരങ്ങളില്‍, തിളച്ചു മറിയുന്ന കാമരേതസ്സുകള്‍ പകച്ചുപോയ വിഭ്രാമനിമിഷങ്ങളായി "സ്ത്രീകളുടെ ശരീരത്തിൽ നിന്നും തങ്ങളെ അടർത്തി മാറ്റി ചൂളി" നില്‍ക്കുന്ന കാഴ്ചകള്‍ .....
    ____________ചിന്തനീയം ഈ തീക്ഷ്ണവാക്കുകള്‍ -കാവ്യാത്മകവും!

    ReplyDelete
  33. നടുക്കുന്ന വര്‍ത്തമാന കാല സത്യങ്ങളിലേക്ക്‌ ഒരു വിരല്‍ ചൂണ്ട് ...................

    ReplyDelete
  34. ശുദ്ധമായ പ്രണയവും രതിയും പീഡന മുദ്രയില്‍ കളങ്കിതമായ ഉന്മാദത്തിന്റെ ഒരു യുഗത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. തടവറയിലിട്ട ലൈംഗികകാമനകള്‍ കണ്ണുകള്‍ നഷ്ടമായ അന്ധനായി ജയില്‍ ചാടി അമ്മയെയും മകളെയും തിരിച്ചറിയാതെ പതിയിരുന്ന് കീഴ്പെടുത്തുന്നു. ഒരു ഭാവഗാനം പോലെ ആത്മാവില്‍ നിറയേണ്ട രതി ഒരു രാക്ഷസ ഭീതി പോലെ വികൃതമായ പേടി സ്വപ്നമായി ബാക്കിയായ മനുഷ്യരെ വേട്ടയാടുന്നു. ഈ സ്വപ്നത്തില്‍ വിടര്‍ന്ന ഇക്കഥ തുടര്‍ക്കഥയാവാതെയിരിക്കാന്‍ നമുക്ക് മനുഷ്യരാവാം.

    ReplyDelete
  35. അപ്പൊ ചിലരൊക്കെ ചോദിച്ചു നടക്കുന്ന ഫോസില്‍ എന്താണ് എന്ന് മനസിലായി ..

    ReplyDelete
  36. പടച്ചോനെ എനിക്കു വയ്യാ ഇന്നത്തെ അവസ്ഥയില് ഇങ്ങനെ ഒക്കെ സംഭവിക്കും ചാന്സ് ഇല്ലാതില്ല

    ReplyDelete
  37. ഹൃദയത്തിലേക്ക് ഒരു കത്തി കുത്തിയിറക്കിയ പോലെ

    ReplyDelete
  38. പ്രണയരഹിതരതിയും അസ്വീകാര്യഗർഭവും സ്ത്രൈണതയുടെ ഉള്ളറകളിൽ ഉണർത്തിക്കൊണ്ടിരിക്കുന്ന ആകുലതകളുടെ താപം ഈ വരികളിൽ....

    ReplyDelete
  39. ഒന്നും സംഭവിക്കില്ല. മനുഷ്യൻ ഇന്നുമൊരു മൃഗം തന്നെയാണ്.

    ReplyDelete
  40. കൊള്ളാം മുല്ലയുടെ ഈ പ്രതിഷേധം..

    ReplyDelete
  41. ചില ഭീതിദമായ മാറ്റങ്ങൾ വിദൂരത്തല്ല. ഗര്ഭപാത്രം നഷ്ടമാകുന്ന സ്ത്രീകളും, ബീജം വിസര്ജ്ജിക്കാൻ ചുവരുകൾ അല്ലാതെ മറ്റൊരു സങ്കേതവുമില്ലാത്ത പുരുഷന്മാരും. ഭയപ്പെടുത്തി കളഞ്ഞു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..