"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941
ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..
ആ മണ്ണിനടിയില്‍ ഒരിക്കലും ഉണരാത്ത ഒരു നിദ്രയിലേക്ക് ആണ്ട് പോയ കുഞ്ഞ് രാജകുമാരി. അവള്‍ തനിച്ചല്ല ,ഒരു പാട് പേരുണ്ട് അവള്‍ക്ക് ചുറ്റും, സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍. ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്നും കാതങ്ങള്‍ക്കകലെ ഇംഗ്ഗണ്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇന്ത്യ അവര്‍ക്ക്
മാജിക്കിന്റേയും മന്ത്രവാദത്തിന്റേയും മൃഗയാ വിനോദങ്ങളുടേയും വര്‍ണശബളമായ ഭാവനാ ലോകമായിരുന്നു.പക്ഷേ ഇന്ത്യയില്‍ അത് മാത്രമല്ല പ്ലേഗും കോളറയും വസൂരിയും ഉണ്ടെന്ന് അവര്‍ അറിഞ്ഞത് ഇവിടെ വന്നതിനു ശേഷം!
ഇത് റോസ് ഐലന്റ്----നഷ്ട പ്രതാപങ്ങളുടെ പ്രേതഭൂമി. പോര്‍ട്ട് ബ്ലെയറില്‍ നിന്നും പത്ത് മിനുട്ട് ബോട്ട് യാത്രയെ ഉള്ളു ഈ കൊച്ച് ദ്വീപിലേക്ക്.
ബ്രിട്ടീഷ്കാരുടെ കാലത്ത് പോര്‍ട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്നു ഈ ദ്വീപ്.അധികാരത്തിന്റെ കേന്ദ്രം.എല്ലാ സൌകര്യങ്ങളോടേയും ആര്‍ഭാടങ്ങളോടെയുമായിരുന്നു
അവരിവിടെ കഴിഞ്ഞത്. ഇവിടെ മുഴുവന്‍ ആ പ്രതാപ കാലത്തിന്റെ അവശിഷ്ടങ്ങളാണ്. ബാള്‍ റൂം, ഗവര്‍മെന്റ് ഹൌസ്,ബേക്കറി,പ്രെസ്സ്, ചര്‍ച്ച്, സെമിത്തേരി
ഗസ്റ്റ് ഹൌസ് എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നു.
1858 ല്‍ ഡോ. ജെയിംസ് പാറ്റിസണ്‍ വാക്കര്‍ ദ്വീപിലെത്തിയത് മുതല്‍ 1942 വരെ ദ്വീപ് ബ്രിട്ടീഷ്കാരുടെ കൈകളിലായിരുന്നു. പിന്നീട് 1942 മുതല്‍ 1945 വരെ ഇവിടം ജപ്പാന്‍ പടയുടെ അധീനതയിലായിരുന്നു. ജപ്പാന്‍ അധിനിവേശത്തിന്റെ സ്മാരകങ്ങളായ് രണ്ട്
ബങ്കറുകളും ഒരു തുരങ്കവുമുണ്ട് ദ്വീപില്‍. ബ്രിട്ടീഷുകാരേക്കാള്‍ കൊടിയ ക്രൂരതയാണ് ജപ്പാനികള്‍ ദ്വീപ് വാസികളോട് ചെയ്തത്. ബ്രിട്ടീഷ്കാരുമായ് ചേര്‍ന്ന് ചാരപ്പണി നടത്തുന്നുവെന്നാരോപിച്ച് അവര്‍ കൊന്നു തള്ളിയത് ആയിരങ്ങളെ.കൊല്ലാന്‍ എളുപ്പമായിരുന്നു അവര്‍ക്ക്,കടലില്‍ മുക്കി ക്കൊല്ലുക,അല്ലേല്‍ ഒരു തോണിയില്‍ കയറ്റി നടുക്കടലില്‍ കൊണ്ട്പോയി വെടി വെച്ച് കടലില്‍ വീഴ്ത്തുക.
മുഴുവന്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?
ഇവിടെ
Sunday, November 7, 2010
ആന്‍ഡമാനിലൂടെ..
Subscribe to:
Post Comments (Atom)
ഇവിടെ എവിടെയോ ഒരു നിധി മറഞ്ഞു കിടപ്പുണ്ട്,ജപ്പാനികള്‍ ഒളിപ്പിച്ചത്....
ReplyDeleteഎനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളും അവയുടെ ചരിത്രവും ഭയങ്കര ഇഷ്ട്ടം ആണ് .ഞാന്‍ അവിടെ പോയി വായിച്ചു അഭിപ്രായം പറയാം ...
ReplyDelete:)
ReplyDeleteപാതി വച്ച് പോയത് കൊണ്ട് ഞാനും പാതി കമന്റു ഇട്ടു പോകുന്നു..ബാക്കി അവിടെ ഇടാം
ReplyDeleteനാടുപച്ചയില്‍ വായിച്ചു.
ReplyDeleteഫൈസു , ആന്‍ഡമാനില്‍ പോവാനാ....?
ReplyDeleteശ്രീ,എന്താ ഈ രണ്ടു കുത്തും ഒരു ബ്രാകറ്റിന്റെം അര്‍ഥം.എല്ലാ ബ്ലോഗിലും കാണാറുണ്ട്,ചോദിക്കണം ചോദിക്കണം എന്നു എപ്പളും കരുതും...
ഇസ്മയില്‍,ബാക്കിം കൂടി പോരട്ടെ ...
താങ്കൂ ചെറുവാടീ...
എന്റെയീ കുത്തിക്കുറിക്കലുകള്‍ വായിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും എല്ലാവര്‍ക്കും നന്ദി.
ഛെ , അങ്ങിനെ അല്ല ..നിങ്ങളുടെ ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ അപ്പൊ സമയം ഇല്ലായിരുന്നു ..ആ പോസ്റ്റ് വായിച്ചിട്ട് കമെന്റ്റ് ഇടാം എന്നാണ് പറഞ്ഞത് ....
ReplyDeleteനാട്ടു പച്ചയില്‍ പോയി നിങ്ങളുടെയും മറ്റുള്ളവരുടെയും സകല യാത്രകളും ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു ..മനസ്സില്‍ തട്ടിയത് കാലാപാനി ..താങ്ക്സ് ..ഇനി വല്ലതും എഴുതുമ്പോള്‍ അറിയിക്കണം...
ReplyDeleteആന്‍ഡമാന്‍ യാത്ര കഴിഞ്ഞുവന്നപ്പോള്‍ മനസ്സിനു ഭാരം കൂടിയോ? ചിലര്‍ അങ്ങിനെയാണ് പറയാറുള്ളത്
ReplyDeleteനാട്ടു പച്ചയിലേക്ക് പിന്നെ പോകാം.. ഇപ്പോള്‍ ഇത്രയം വായിച്ചു നിര്ത്തുന്നു..
ReplyDelete