Thursday, March 4, 2010

അവളാള് ചരക്കാടാ...

കഴിഞ്ഞവര്‍ഷം ഏറെ വിറ്റഴിഞ്ഞ പുസ്തകമാണ് ജി.ഇന്ദുഗോപന്റെ 'തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ ‘. അതിലെ ഒരദ്ധ്യായത്തില്‍ കവര്‍ച്ചക്കിടയില്‍ നടന്ന ഒരു ബലാല്‍ക്കാരത്തിന്റെ വിവരണമുണ്ട്. ഒരാണിന്റെ കഥ , വേറൊരു ആണാല്‍ എഴുതപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയെ ആവുകയുള്ളൂ. ആദ്യത്തെ എതിര്‍പ്പുകള്‍ക്ക് ശേഷം പെണ്ണത് ആസ്വദിച്ചു എന്നതാണ് കഥാ കൃത്ത് എഴുതിവെച്ചിരിക്കുന്നത്, അല്ലെങ്കില്‍ കള്ളന്‍ സ്വയം അഹങ്കരിക്കുന്നത്. എന്തായിരുന്നു ആ പെണ്‍കുട്ടിയുടെ മനസ്സിലപ്പോള്‍ എന്ന് അതിനിടയില്‍ അവരാരും ചിന്തിച്ചിട്ടില്ല. ശരീരത്തില്‍ വീണ കള്ളന്റെ കറ അവള്‍ കഴുകിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ മനസ്സിനേറ്റ മുറിവ് മാഞ്ഞു പോകില്ല. കാലക്രമത്തില്‍ ആ മുറിവിന്റെ ആഴം വര്‍ദ്ധിക്കുകയേയുള്ളൂ.


ഇക്കാര്യത്തില്‍ മാര്‍ക്കേസും ഒട്ടും പിന്നിലല്ല. ലോകത്തില്‍ ഏത് കോണില്‍ പോയാലും ആണ് ആണ് തന്നെ. സ്ത്രീ എന്നും അവന്റെ ഇഛയ്ക്കനുസരിച്ച് ചലിക്കുന്ന പാവ !! അദ്ദേഹത്തിന്റെ ലിയോണ കാസിയാനി (കോളറാ കാലത്തെ പ്രണയം) ഇപ്പോഴും തിരയുകയാണ്, ചെറുപ്പത്തില്‍ തന്നെ ബലമായ് കീഴ്പ്പെടുത്തിയ മനുഷ്യനെ !! ബാബു ഭരദ്വാജിന്റെ പഞ്ചകല്ല്യാണിയും തിരയുന്നത് അതുതന്നെ, എന്തൊരു ഐക്യം

ബാക്കി ദേണ്ടേ... ഇവിടെ

3 comments:

  1. പെണ്ണിന്റെ മനസ്സ് ഒരു ഐസ്ബെര്‍ഗ് പോലെ...മുക്കാല്‍ ഭാഗവും സബ്മെര്‍ജെഡ്..മുകളില്‍ പൊങ്ങിക്കാണുന്ന ഭാഗം മാത്രം നോക്കി അസെസ്മെന്റ് നഹി.നഹി..
    വെള്ളത്തിനടിയിലുള്ള ഭാഗമാണു അതിന്റെ ഗതി നിര്‍ണയിക്കുക. അത് കണക്കാക്കാതെ കപ്പലോടിച്ചാല്‍
    ടൈറ്റാനിക്ക് മുങ്ങിയപോലെ സ്വാഹ...

    ReplyDelete
  2. ആണു ആണു തന്നെ, പെണ്ണു പെണ്ണും. ഒരിക്കലിഷ്ടപ്പെട്ട പെണ്ണിനെതേടി എത്രയോ ആണുങ്ങൾ അലയുന്നു, അതുപോലെ പെണ്ണു ചെയ്യുന്നതിൽ എന്തു കുഴപ്പം? ഇതൊക്കെ സാധാരണ കാര്യമല്ലേ?

    അമിതമായ മാന്യതബോധം വന്നു ഇപ്പോൾ ആണുങ്ങൾ ആണത്തമില്ലാത്തവരായി മാറുന്നു എന്നാണു എനിക്കു തോന്നുന്നത്‌.

    ആണത്തവും, മാനുഷികമായ സംസ്കാരവുമുള്ളവൻ, അവനിഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ ശ്രമിക്കും - അവൾക്കും അതിഷ്ടമാനെങ്കിൽ മാത്രം. മ്രഗ സമാനരായ ആണുങ്ങളാണു തന്നെ ഇഷ്ടപ്പെടാത്ത പെണ്ണിനെ കീഴ്പ്പെടുത്തുന്നത്‌.

    ReplyDelete
  3. പെണ്ണെഴുത്തുകളില്‍ ഭൂരിഭാഗത്തിലും സ്ത്രീ അബല തന്നെ ആണെന്ന കാര്യവും മറക്കരുത്...........

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..