
രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക
വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ
“തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”.അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു
കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്.കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം.
ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍,കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന്
പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ
പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം.ഈ രക്തപ്പണം കൊണ്ടാണു
ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍
അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം.
കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം,
പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന
ചോരയുടെ മണവും!!!
പൂര്‍ണവായന ഇവിടെ
Sunday, October 11, 2009
തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
Friday, July 10, 2009
ഭഗവാനേ......
മോഹന്‍ലാലിനു ലഫ്റ്റനന്റ്.കേണല്‍ പദവി..
പതിനെട്ടോ പത്തമ്പൊതോ വയസ്സില്‍ ആര്‍മിയില്‍ ചേര്‍ന്ന്
തന്റെ നല്ല കാലം മുഴുവന്‍ അതിര്‍ത്തിയിലെ മഞ്ഞിലും എകാന്തതയിലും
അനിശ്ചിതാവസ്ഥയിലും ജീവിതം തള്ളിനീക്കുന്ന ഒരു പട്ടാളക്കാരന്റെ
മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുന്ന പണിയായ് പോയ്...
ഭഗവാനേ......
മോഹന്‍ലാല്‍ നല്ല നടനാണു,തര്‍ക്കമില്ല.പക്ഷേ രണ്ടു സിനിമേല്‍
കേണലായി അഭിനയിച്ചൂന്ന് വച്ച് ,ഉടനെയങ്ങ് ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമാണൊ ഇത്?
അപ്പോ.. പണ്ടത്തെ ജനാര്‍ദ്ധനന്‍,സോമന്‍ ,ഗോവിന്ദന്‍ കുട്ടി പ്രതിഭകള്‍ക്ക്
എന്തോന്നെടുത്ത് കൊടുക്കും...?ഭഗവാനേ.....
Wednesday, June 24, 2009
അപ്പൊ ......നമ്മളൊക്കെ ആരാ ......
ഇന്നത്തെ മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത.
ലാല്‍ഗഡ്:അടുത്ത ഘട്ട നീക്കത്തിനു സുരക്ഷാസേന തയ്യാറെടുക്കുന്നതിനിടെ,
വെടിനിര്‍ത്തിയാല്‍ ബുദ്ധിജീവികളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകളുമായ് ചര്‍ച്ചക്കു തയ്യാറെന്നു മാവോയിസ്റ്റുകള്‍.കഴിഞ്ഞ ദിവസം
പശ്ചിമബംഗാളിലെ ലാല്‍ഗഡ് സന്ദര്‍ശിച്ച ബുദ്ധിജീവികള്‍ ചര്‍ച്ചക്ക് മുന്‍ കൈ
എടുക്കണമെന്നു മാവൊയിസ്റ്റ് നേതാവ് സാഗര്‍ അറിയിച്ചു.
ചലചിത്ര സംവിധായിക അപര്‍ണാസെന്‍,നാടകകാരന്മാരായ
കൌശിക് സെന്‍,സവൊന്‍ലി മിത്ര,കവി ജൊയ് ഗൊസ്വാമി
തുടങ്ങി കല്‍ക്കത്ത ആസ്ഥാനമായ ചില ബുദ്ധിജീവികള്‍
ഞായറാഴ്ച ലാല്‍ഗഡ് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
........................................
പരിണാമത്തിന്റെ കുരുക്കഴിക്കുന്നതിനിടെ പണ്ട് ഡാര്‍വിന്‍ വിട്ടുപോയ
ആ കണ്ണിയാണോ ഈ ബുദ്ധിജീവികള്‍?അപ്പൊ ഡാര്‍വിന് ഈ സംഗതി
ഉണ്ടായിരുന്നില്ലെ ബുദ്ധി...?ഇനി ചലചിത്ര രംഗത്തുള്ളവരും കവികളും
കലാകാരുമേ ബുദ്ധിജീവികളായുള്ളു....?ഇവരിങ്ങനെ ബുദ്ധിയെടുത്ത്
അമ്മാനമാടി കളിക്കുകയാണോ...?അപ്പൊ നമ്മളൊക്കെ ആരാ...?
ഹോ...കണ്‍ഫ്യൂഷന്‍...കണ്‍ഫ്യുഷന്‍....
ഞാന്‍ പത്രം വായിക്കുന്നത് നിര്‍ത്തി.
Tuesday, June 16, 2009
Saturday, April 4, 2009
കൊന്ന മണക്കുന്ന കുട്ടിപ്പുരകള്‍ .................
.jpg)
അവധിക്കാലം തുടങ്ങി,ഒപ്പം കുട്ടിപ്പുരകളും:
ഇതുമൊരു കുട്ടിപ്പുര!!!ഉണ്ടാക്കാന്‍ എളുപ്പം,അഴിച്ചെടുക്കാനും.
എന്റെ മനസ്സിലുമുണ്ടൊരു കുഞ്ഞു കുട്ടിപ്പുര...ശീമകൊന്നയുടേ
കമ്പുകള്‍ കൊണ്ടു കാല്‍ നാട്ടി,മുകളീല്‍ അതേ ശീമകൊന്നയുടെ
ചില്ലകള്‍ മേലാപ്പ് തൂക്കിയ ,കൊന്നയുടെ മണമുള്ള ഒരു കുട്ടിപ്പുര!!!
അതില്‍ നിന്നും ഇതിലേക്കെന്തു ദൂരം!!!!
