Sunday, March 13, 2011

അകലാപുഴ ചിരിക്കുന്നു...


ഇത് അകലാപുഴ...ഇരു കരകളും നിറഞ്ഞ് ശാന്തമായൊഴുകുന്നു. കൊയിലാണ്ടിയിലെ നെല്ല്യാടി എന്ന സ്ഥലത്ത് നിന്നുമുള്ള ചിത്രം.

ഭാരതപ്പുഴയുടെ തീരത്ത് ജനിച്ച് വളര്‍ന്ന എനിക്ക് പുഴ എന്നു കേട്ടാല്‍ ഓര്‍മ്മ വരിക നിളയുടെ വിശാലമായ മണല്‍ തിട്ടയാണു. മഴക്കാലത്ത് ഇരുകരയും മുട്ടി നുരയും പതയും തുപ്പി, തീരമാകെ ചെളി നിറപ്പിച്ച് കൊണ്ട് പരന്നൊഴുകിയിരുന്ന നിള, ഇന്നത്തെ പുഴയല്ല പണ്ടത്തെ. വേനലായാല്‍ മണല്‍തിട്ട മുഴുവന്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ വിട്ടു തന്ന് കൊണ്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കും അവള്‍. ആര്‍ത്തിപൂണ്ട മനുഷ്യര്‍ മണലായ മണലെല്ലാം ചാക്കിലും ലോറിയിലും നിറച്ച് കൊണ്ട് പോയി. ഇന്ന്; ഉറക്കത്തില്‍ ഒന്നു കൈയും കാലും നീട്ടാന്‍ പോലും ഇത്തിരി മണല്‍ ബാക്കിയില്ല അവള്‍ക്കവിടെ !!

അകലാപുഴയെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് ബാബുഭരദ്വാജിന്റെ പുസ്തകങ്ങളിലൂടെയാണു. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്നേഹസാന്നിദ്ധ്യമാണീ പുഴ. നന്തിഗേറ്റും കടലൂരുമൊക്കെ കടന്ന് ,ഇന്നീ പുഴ കാണാന്‍ വേണ്ടി മാത്രാണു ഞാന്‍ വന്നത്.
ഒരു തോണിത്തുമ്പില്‍ അലസമായിരുന്ന് അകലാ പുഴ മുറിച്ച് കടക്കാന്‍. ഇവിടെ ജീവിച്ച് മരിച്ച് പോയവരുടേ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തിരിക്കാന്‍ രാത്രി,നിറഞ്ഞ നിലാവില്‍ എന്നെ കണ്ട് അതിശയിച്ച മീനുകള്‍ പുളഞ്ഞ് ചാടുന്നത് കാണാന്‍....


കടവില്‍ നിന്നും കാലെടുത്ത് വെക്കുന്നത് പുഴയിലേക്കാണു,നല്ല ആഴമുണ്ട്. ഇവിടെയും പൂഴി വാരുന്നവര്‍ സജീവം. കുറച്ച് കാ‍ലം കഴിഞ്ഞാല്‍ ഇവള്‍ക്കും ഇങ്ങനെ ചിരിക്കാന്‍ ആവില്ലായിരിക്കാം.

മണലില്ലാതെ നമുക്ക് വീടുകള്‍ കെട്ടാന്‍ എന്തുണ്ട് വഴി..? ഇക്കോ ഫ്രണ്ട്ലി വീടുകള്‍. പണ്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ എന്നും വള്ളിയുടേയും തുപ്രന്റേയും കുടിലില്‍ കയറുമായിരുന്നു. അവിടെ മുറ്റത്ത് വീണു കിടക്കുന്ന മഞ്ചാടി മണികള്‍ പെറുക്കാന്‍. എന്ത് ഭംഗിയായിരുന്നു അവരുടെ കുടില്‍, ചാണകവും കരിയും തേച്ച് മിനുക്കിയ കോലായയും അരമതിലും.
അരമതിലില്‍ കയറിയിരിക്കുന്ന എന്നെ വള്ളി തടയും
“ ഊയിന്റെ കുട്ട്യേ..കുപ്പായത്തില് മുഴോനും കരിയായീലേ..”.ഒരു ചിരി കൊണ്ട് അത്
തട്ടിക്കളഞ്ഞ് കാലുകളാട്ടി ഞാ‍നാ അരമതിലില്‍ തന്നെയിരിക്കും .

ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള്‍ പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.

കടവിലെ വെള്ളത്തിനു നല്ല തണുപ്പ്. അകലാ‍ പുഴ വരുന്നത് വയനാടന്‍ മലകളില്‍ നിന്നാണു. അതാവും ഇത്ര തണുപ്പ്. അകലാ പുഴയുംപൂനൂര്‍ പുഴയും . കളിച്ച് ചിരിച്ച് വരുന്നാ രണ്ട് സുന്ദരികളും കൂടി ഒന്നായ് കോരപ്പുഴയാവും. എലത്തൂരില്‍ വെച്ച് കോരപ്പുഴക്ക് അറബിക്കടലിനോട് ചേരാന്‍ എന്തൊരു ആവേശമാണു !!


ഒരു പുഴയുടെ ഗതിവിഗതികള്‍ക്കനുസരിച്ചാണു എന്നും സംസ്കാരങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. വടക്കേ മലബാറിനേയും തെക്കേ മലബാറിനേയും വേര്‍ത്തിരിച്ചിരുന്ന അതിര്‍ത്തിരേഖയായിരുന്നു കോരപ്പുഴ. പണ്ട്കാലത്ത് കോരപ്പുഴ കടന്ന നമ്പൂതിരി സ്ത്രീകളെ സമുദായത്തില്‍ നിന്നും ഭ്രഷ്ടാക്കിയിരുന്നുവത്രെ. സംസ്കാരങ്ങളും ആചാരങ്ങളും പരസ്പരം കലരാതിരിക്കാന്‍ അന്നത്തെ നാടുവാഴികള്‍ കണ്ട എളുപ്പ വഴി !!

അതിരുകളും വിലക്കുകളുമില്ലല്ലോ സ്നേഹത്തിന് ,നിലാവിനേയും ഇരുട്ടിനേയും കൂട്ടുപിടിച്ച് ഒരുപാട് ചെറുപ്പക്കാര്‍ ഈ ഒഴുക്കിനെ മുറിച്ച് അക്കരെക്ക് നീന്തിയിട്ടുണ്ടാവും !!!


സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലവും കടന്ന് അപ്പുറത്തേക്ക്....

53 comments:

  1. പുഴയെപറ്റി വായിക്കുമ്പോള്‍  എനിക്കൊരു സ്വപ്നമുന്ട് ....... നിലാവത്ത് തോണിത്തുന്ചത്തിരുന്നൊരു യാത്ര..... ചന്ദ്രനെ നോക്കി മീന്‍ തൂള്ളുന്നത് കാണാന്....... ഒരു രാത്രി മുഴുവന്‍ നിലാവിനെയും നിളയെയും നോക്കിയിരിക്കാന്..... നിളയില്‍ നിലാവ് പെയ്തിറങ്ങുന്നത് കാണാന്..... സ്വപ്നങ്ങളെ വലിച്ചടുപ്പിക്കുന്ന എഴുത്ത്...... അഭിനന്ദന്സ്.............

    ReplyDelete
  2. ഒരു തോണിയില്‍ ഞാനും തുഴഞ്ഞുപോയി അകലാപുഴയുടെ മാറിലൂടെ... ശരീരവും മനസ്സും തണുത്തുപോയി ഇളം കാറ്റേറ്റപ്പോള്‍...
    ആശംസകള്‍...

    ReplyDelete
  3. കൊയിലാണ്ടിക്കപ്പുറത്തും ഇപ്പുറത്തുമായി ഉണ്ടായിട്ടും അകലാപ്പുഴയറിയില്ലല്ലൊ.....!കോരപ്പുഴ ഒരായിരം തവണ കടന്നിട്ടുണ്ടാവും. നന്നായിയെഴുതി പുഴയുടെ ചരിതം.

    ReplyDelete
  4. പുഴയെപറ്റി നന്നായി എഴുതി

    ReplyDelete
  5. പണ്ട് ലക്ഷ്യമില്ലാ യാത്രകളുമായി ഇറങ്ങി എത്രയോ തവണ നിളയിൽ നീന്തികളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് നീന്തികളിക്കാൻ കടലുണ്ടി പുഴയുണ്ട്.. ഗാങ് കൂടി ചങ്ങാതിമാരൊത്ത് ഊര് ചുറ്റുമ്പോ നിളയെ കണ്ടാലൊന്ന് നീരാടണം!!

    ശരിക്കും നോസ്റ്റാൾജ്യാ…

    ReplyDelete
  6. മനസ്സിനെ കുളിരണിയിക്കുന്ന ഒരു തോണി യാത്ര തരാക്കിയത് പെരുത്ത് നന്ദി!

    ReplyDelete
  7. ഞങ്ങൾക്കുമുണ്ടൊരു പുഴ...
    ഓർമ്മയുടെ തീരങ്ങളിൽ ഇന്നും ഒരു കുളിരായി ചുറ്റിയടിച്ച്, കൂലം കുത്തിയൊഴുകാൻ വെള്ളമില്ലാതെ കേഴുന്ന ‘ പെരിയാർ...‘
    പാവം പെരിയാർ....

    നന്നയിരിക്കുന്നു എഴുത്തും ഫോട്ടോകളും.....
    ആശംസകൾ....

    ReplyDelete
  8. മുല്ലേ,എന്ത് ഭംഗിയായിരിക്കുന്നു ഈ എഴുത്തും,ചിത്രങ്ങളും.....
    എനിക്ക് പുഴയുമായുള്ള ബന്ധം എല്‍ പി സ്കൂളിന്റെ തീരത്തുള്ള വളപട്ടണം പുഴയാണ്.നാല് വര്‍ഷം കളിചിരികള്‍ നടത്തിയ കൂട്ടുകാരി.അതോ കൂട്ടുകാരനോ..?
    ഈ അകലാ പുഴക്കരയില്‍ നിലാവത്തിരിക്കാന്‍ അവസരം ഒരുക്കി തന്നതിന് ഒത്തിരി നന്ദി.

    ReplyDelete
  9. കടലൂര്‍ വളവില്‍ മറിഞ്ഞ ഗുഡ്സ് തീവണ്ടിയില്‍ നിന്ന് അരിച്ചാക്കുകള്‍ കവര്‍ന്ന് പട്ടിണി കിടക്കുന്ന മനുഷ്യര്‍ക്ക് എത്തിച്ചു കൊടുത്ത ഒരു പാവം വിപ്ലവത്തിന്റെ കഥ പറയുന്ന കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവല്‍ വായിച്ചാണ്
    അകലാപ്പുഴ മനസ്സില്‍ തെളിനിറത്തില്‍ ഒഴുകാന്‍ തുടങ്ങിയത്. നോവലിലെ നിറ സാന്നിധ്യമായിരുന്നു അകലാപ്പുഴ.

    ഇതുപോലൊരു യാത്ര അന്ന് നന്തിയിലേക്ക് നടത്തി. പത്തു വര്‍ഷം മുമ്പെന്ന് തോന്നുന്നു. കടലൂര്‍ വളവ് കണ്ടു.ഭരദ്വാജിനെ അറിയുന്ന കുറേ മനുഷ്യരെയും.
    അത് കഴിഞ്ഞാണ് പിഷാരി കാവില്‍ പോയത്. അതിനപ്പുറം പഴയ പന്തലായിനി തുറമുഖം. തൊട്ടരികെ പാറപ്പള്ളി എന്ന വിചിത്രമായ ഇടം. അസാധാരണമാണ് അവിടം. ഇതുവരെ ഞാന്‍ ചെന്നിട്ടില്ല അതുപോലെ ഒരിടത്ത്.
    കടല്‍ തൊട്ടരികെ. നിറയെ കാട്ടുപുല്ലുകള്‍ വളര്‍ന്ന വലിയൊരു കുന്ന്. അതിന്റെ മോളില്‍ പുരാതനമായ ചെറിയ പള്ളി. ചുറ്റും തെങ്ങഇനോളം വലിപ്പമുള്ള ഖബറുകള്‍. ദിവ്യന്‍മാരുടെ ഖബറുകള്‍ ആണതെന്ന് അവിടെയുള്ള ഒരു കച്ചവടക്കാരന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കുറേ മനുഷ്യര്‍.
    അവിടെ തന്നെ കഴിയുന്ന വെള്ള ഉടുപ്പിട്ട കുറച്ച് പുരോഹിതര്‍. സദാ കാറ്റടിക്കുന്ന ആ കുന്നും പള്ളിയും ഒരു തീര്‍ഥാടന കേന്ദ്രമാണ്. എന്നാല്‍, കച്ചവട കണ്ണ് എത്തിയിട്ടുണ്ടായിരുന്നില്ല അന്ന്. ഇന്ന് എങ്ങിനെയെന്നറിയില്ല.

    അതി സുന്ദരമായ ഈ പോസ്റ്റ്ിനു നന്ദി. ചിത്രങ്ങള്‍ക്കും.

    ReplyDelete
  10. പുഴകള്‍, ഭൂമിയുടെ ജീവനാഡികള്‍, സംസ്കാരങ്ങള്‍ പിറവിയെടുത്തത് നദീതടങ്ങളിലായിരുന്നുവല്ലൊ. നമ്മള്‍ നദികളുടെ “സംസ്കാരം” നടത്തുകയും.നല്ല പോസ്റ്റ്. വെള്ളം, അരുവി, പുഴകള്‍, ഈവക പോസ്റ്റുകളൊക്കെ എനിക്കേറെയിഷ്ടം.

    ReplyDelete
  11. പുഴയും,പുഴയുടെ ചരിത്രവും മുല്ല നന്നായി വർണ്ണിച്ചു.നല്ല ഒഴുക്കോടെ എഴുതി.
    അഭിനന്ദനങ്ങൾ.

    ReplyDelete
  12. വെള്ളമുള്ള പുഴ പോലെ എഴുതി.
    കണ്ടു. സന്തോഷായി.

    ReplyDelete
  13. പുഴ പോലെ ഒരു പുഴം പുരാണം ...(പഴം അല്ല )
    ജപ്പാനില്‍ ഭൂകമ്പം ഉണ്ടായത് കൊണ്ടാണോ പടങ്ങള്‍ എല്ലാം ചരിഞ്ഞു കിടക്കുന്നത് ?

    ReplyDelete
  14. മുല്ലയുടെ വര്‍ണനയിലൂടെയും ചിത്രങ്ങളിലൂടെയും
    അകലാപുഴയുടെ സൌന്ദര്യം ഞാനും കണ്ടു....
    നന്ദി മുല്ലേ...

    ReplyDelete
  15. പുഴയിലൂടെയുള്ള ആ തോണി യാത്ര ശരിക്കും ആസ്വദിച്ചു..
    പണ്ടെന്നോ ഞാനും നടത്തിയിരുന്നു മയ്യഴിപ്പുഴയിലൂടെ ഒരു ചങ്ങാട യാത്ര..

    ReplyDelete
  16. മുല്ലപ്പൂവിൻ സുഗണ്ഡം പോലെ…………………………
    പുഴയുടെ സംഗീതം ……………………………………….
    മനസ്സിലൂടെ …ഒഴുക്കി നിറച്ചതിന് ആശംസകൾ………..

    ReplyDelete
  17. "പുഴ കാണാന്‍ വേണ്ടി മാത്രാണു ഞാന്‍ വന്നത്.
    ഒരു തോണിത്തുമ്പില്‍ അലസമായിരുന്ന് അകലാ പുഴ മുറിച്ച് കടക്കാന്‍. ഇവിടെ ജീവിച്ച് മരിച്ച് പോയവരുടേ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തിരിക്കാന്‍ രാത്രി,നിറഞ്ഞ നിലാവില്‍ എന്നെ കണ്ട് അതിശയിച്ച മീനുകള്‍ പുളഞ്ഞ് ചാടുന്നത് കാണാന്‍...."

    ഇതുപോലെ, വിത്യസ്തവും മനോഹരവുമാകുന്നു മുല്ലയുടെ ഓരോ യാത്രയുടെയും ഉദ്ദേശങ്ങള്‍...!
    പ്രകൃതിയിലേക്ക് അലിഞ്ഞു ചേര്‍ന്നുള്ള ഈ യാത്രകള്‍ എന്നെ അസൂയപ്പെടുത്തുന്നു..

    എന്നത്തേയും പോലെ , മനോഹരമായൊരു അവസാന ഭാഗവും ...
    "സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലവും കടന്ന് അപ്പുറത്തേക്ക്...."

    ആശംസകള്‍..
    യാത്രകള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കട്ടെ..

    ReplyDelete
  18. മനോഹരമായ എഴുത്ത്...
    എനിക്കെന്‍റെ കുന്തിപ്പുഴയില്‍ പോയിരിക്കാന്‍ തോന്നുന്നു...

    ReplyDelete
  19. എന്നാലും ഞങ്ങടെ കേച്ചേരി പുഴയുടെ(???) അത്രേം എത്തില്ലാട്ടാ(!!!!)...

    ReplyDelete
  20. കേച്ചേരി പുഴയെ പറ്റി പറഞ്ഞാല്‍ അതിശയിച്ചുപോകുംട്ടോ മുല്ലേ ..!
    അത് ഒന്നൊന്നര പുഴ തന്നെയാണ് ...!
    അതിശയമെന്നെ പറയേണ്ടു ..
    അതും ചെന്ന് ചേരുന്നത് അറബികടലില്‍ തന്നെ !
    എല്ലാം നന്നായി തന്നെ എഴുതി .
    ഫോട്ടോസും ഗംഭീരം !
    അനുമോദനങ്ങള്‍ ......

    ReplyDelete
  21. പുഴകളെ കുറിച്ച് വായിയ്ക്കുമ്പോൾ ആദ്യമോർക്കുക 'പുഴ മുതൽ പുഴ വരെ' ആണ്.

    പോസ്റ്റ് നന്നായി

    ReplyDelete
  22. പുഴകള്‍ എന്നും മനസ്സിനു കുളിരേകുന്നിടം തന്നെ. അതിന്റെ തീരത്തണയാത്ത മോഹങ്ങളില്ല...!
    നന്നായിട്ടുണ്ട്, കൊതിപ്പിക്കുന്ന വിവരണം.

    ഞങ്ങള്ക്കുമുണ്ട് പറയാനൊരു പുഴ്- കനോലികനാല്.

    ReplyDelete
  23. സ്നേഹം തെളിമയാര്‍ന്നത്....
    ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലവും കടന്ന് അപ്പുറത്തേക്ക്....

    ആ പുഴയെ പോലെ തന്നെ നല്ല ഒഴുക്കുള്ള എഴുത്ത് കേട്ടൊ മുല്ല

    ReplyDelete
  24. മലബാറി നന്ദി ആദ്യത്തെ കമന്റിനു. സ്വപ്നങ്ങളൊക്കെ നടക്കട്ടെ.

    ഷബീര്‍
    മാണിക്കെത്താര്‍
    പ്രയാണ്‍
    നിക്കുകേച്ചേരി
    ജുവരിയ
    ബെഞ്ചാലി
    വാഴക്കോടന്‍
    വികെ
    ജാസ്മിക്കുട്ടി
    ഒരില വെറുതെ..പാറപ്പള്ളിയും ഉണ്ടായിരുന്നു അജണ്ടയില്‍, നേരം വൈകിയ കാരണം നടന്നില്ല. അത് ഇനിയൊരു ദിവസം.കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്റേയും ഇഷ്റ്റപുസ്തകം.നന്ദി.

    അതെ അജിത്ത്ജീ നമ്മള്‍ പുഴകളുടെ സംസ്കാരം നടത്തുന്നു.

    മൊയ്ദീന്‍ അങ്ങാടിമുഖര്‍

    റാംജിജീ

    രമേശ് ജീ, അതന്നെ,ഭൂമിയുടെ അച്ചുതണ്ട് പോലും ചരിഞ്ഞു പോയീന്ന്..

    ലിപി രഞ്ചു
    മെയ് ഫ്ലവര്‍
    നന്ദി വന്നതിനും അഭിപ്രായത്തിനും

    ReplyDelete
  25. എസ് എം സാദിഖ്
    രവികുമാര്‍
    മഹേഷ്, ശരിയാണു.എന്റെ ആഗ്രഹമാണത്,മരണത്തിനപ്പുറത്തെ ജീവിതത്തിലേക്കും അതിങ്ങനെ ഒഴുകിപ്പരക്കാന്‍...

    നാഷു
    ഷമീര്‍
    മുകുന്ദന്‍ ജീ
    ശ്രീ
    പുഷ്പാംഗദ്
    അകലാപുഴ കടക്കാന്‍ എന്റെ കൂടെ വന്ന എല്ലാവര്‍ക്കും നന്ദി

    ReplyDelete
  26. അകലാപുഴയെക്കുറിച്ചുള്ള വിവരണങ്ങള്‍ക്ക് നന്ദി..എത്രയോ പുഴകള്‍, ഏത്രയോ
    പേരുകള്‍..

    ReplyDelete
  27. മനോഹരമായ ഈ പോസ്റ്റ്‌ എന്‍റെ മനസ്സിനോടും ഏറെ അടുത്ത് നില്‍ക്കുന്നു .
    പിന്നെ ഇടക്കുള്ള മനോഹരമായ വരികള്‍. അതിനെക്കുറിച്ച്‌ പറയാനുള്ള അവകാശം വൈകി വന്നതുകൊണ്ട് എനിക്ക് നഷ്ടായി.

    ReplyDelete
  28. ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള്‍ പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.
    kollam nalla vivaranam nalla snaps.

    ReplyDelete
  29. മുല്ല, ഇതൊരു ആത്മ വിലാപമാണ്‌. ഭൂമിയെന്ന അമ്മയുടെ ആത്മ വിലാപം. മുല്ലയുടെ തൂലികത്തുമ്പില്‍ അത് വളരെ മനോഹരമായ വാക്കുകളായിരിക്കുന്നു. സ്വപ്നങ്ങള്‍ നിറഞ്ഞ വാക്കുകള്‍! സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന വെറും ഒരു മ്ര്‍ഗമായി മനുഷ്യന്‍ മാറാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഒരു പക്ഷെ ഇതാവാം പരിണാമത്തിന്റെ മറ്റൊരു വശം!

    ReplyDelete
  30. കുളിരു പടർത്തി ഹ്ര്‌ദയത്തിലെയ്ക്ക് കടന്ന സരള വാക്യങ്ങൾ.. അകലാപ്പുഴയുടെ കുഞ്ഞോളങ്ങൾ പോലെ... നന്ദി.

    ReplyDelete
  31. നല്ല പോസ്റ്റ്, ഇവിടെ ആദ്യമായാണ്... വായിക്കാന്‍ രസം തോന്നുന്ന ശൈലി.. ഒരുപാട് പഠിക്കാനും കാണുമെന്ന് തോന്നുന്നു.

    വീണ്ടും വരാം

    ReplyDelete
  32. എന്റെ വീടിനടുത്തുകൂടെയും ഒഴുകുന്നു ഒരു പുഴ - ചാലിയാര്‍.എനിക്കും വേണം അതിലൂടെ ഒന്ന് നീന്തിത്തുടിക്കാന്‍.

    ReplyDelete
  33. സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും....സത്യം...പുഴപോലെസത്യം...

    ReplyDelete
  34. MULLA.... Realy I Like it.
    Becs I am From Nelliady
    thanks...........
    best wishes

    ReplyDelete
  35. ആ ഫോട്ടോകളേക്കല്ല് എന്നെ പിടിച്ചിരുത്തിയത് ഈ എഴുത്താണ്.മനോഹരമായി മനസ്സിൽ തട്ടുന്ന ആർദ്രതയോടെ വിവരിച്ചിരിക്കുന്നു..

    'പിന്നെങ്ങനെ നമ്മള്‍ പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.'

    മനോഹരം..

    ReplyDelete
  36. ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള്‍ പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും..........വലിയ വലിയ വീടുകളും ബംഗ്ലാവുകളും കെട്ടി അതിനു ചുറ്റും ചൈനയുടെ വന്മതിലുപോലെ മതിലും കെട്ടി അതിനുള്ളില്‍ കൂടുന്നു..സ്നേഹവും വേണ്ട ലോകവും വേണ്ട ......ഹൃദയസ്പര്‍ശിയായ വിവരണം.

    ReplyDelete
  37. ലേറ്റായി വന്നാലും ലേറ്റസ്റ്റ്താന്‍. വൈകിപ്പോയാലും മുല്ലയെ മിസ്സാക്കാന്‍ പറ്റില്ല. ഈ വായനാസുഖവും, അനുഭവവും ഒന്ന് വേറെയാണ്.

    രോദനങ്ങള്‍ എല്ലാം കാംബുള്ളവ തന്നെ. പക്ഷെ കോണ്‍ക്രീറ്റ് വീട്ടില്‍ താമസിച്ചു കൊണ്ട് ഞാന്‍ eco-friendly വീടായിരുന്നെന്കില്‍ എന്ന് പറഞ്ഞാല്‍ അത് ജയന്‍ മിമിക്രി പോലെ തോന്നും. പുഴയും മരിക്കുന്നു.

    എന്തെ നമ്മള്‍ ഇങ്ങിനെയൊക്കെ ആയി? കാറും ac യും ഒക്കെ...
    നമ്മള്‍ ഇരിക്കുന്ന കൊമ്പ് വെട്ടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങിനെ എഴുതി നമുക്ക് അല്പം കെട്ടിപ്പിടിച്ചു കരയാം. പ്രഭാതങ്ങളില്‍ കുറച്ചു പ്രതിജ്ഞകളും എടുക്കാം, പ്രദോഷങ്ങളില്‍ പിന്നെയും ലംഘിക്കുവാനായി.

    ReplyDelete
  38. അകലാപുഴ അകലത്തു നിന്നു പോലും ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഒന്നറിയാം ചാലിയാര്‍ പുഴയോളം വരില്ല. അല്ലെങ്കില്‍ ചാലിയാര്‍ കണ്ടിട്ട് മുല്ല പറയൂ.

    ReplyDelete
  39. എന്തൊരു സ്റ്റൈലാ മുല്ലയുടെ എഴുത്തിന്.
    അതിനു ചേര്‍ന്ന ചിത്രങ്ങളും.
    ഒരുപാടിഷ്ടായി.

    ReplyDelete
  40. മുനീര്‍
    ടോംസ്
    ചെറുവാടീ,വൈകിയാലും താങ്കള്‍ വന്നു വായിച്ചല്ലോ.അവിടെ പ്രശ്നമൊന്നുമില്ലാന്ന് കരുതുന്നു.

    നന്ദി കുസുമം ആദ്യവരവിനു
    ആസാദ്
    അരീക്കോടന്‍
    പള്ളിക്കരയില്‍
    അനസ്,നന്ദി വീണ്ടും വരണം
    തൂവലാന്‍
    ഷബീജ്, നന്ദി ഒരു നെല്ല്യാടിക്കാരന്‍ അത് വായിച്ചല്ലോ. ഞാന്‍ അണേല എന്ന സ്ഥലത്തും പോയിരുന്നു.മുത്തമ്പിപ്പുഴയും കണ്ടു.

    നരിക്കുന്നന്‍

    അതിരുകള്‍/മുസ്തഫ, പുതിയ വീട്ടില്‍ താങ്കള്‍ക്ക് സുഖമെന്നു കരുതുന്നു.

    സലാംജീ, എന്താ ചെയ്യാ..ഓരോന്നു കാണുമ്പോ വേദന തോന്നും.അപ്പോ ഓരോന്നും എഴുതുന്നതാണു. നമ്മളിങ്ങനെ തുടങ്ങിയാല്‍ വരും തലമുറക്ക് ബാക്കിയെന്തുണ്ടാവും? വലിയ വീടും കാറുമൊന്നും എന്റെ വിദൂരസ്വപ്നങ്ങളില്‍ പോലും കയറി വരാറില്ല. ഞങ്ങളുടെ ഒരു കുടുംബസുഹൃത്തിനു സ്വന്തമായ് ഒരു പുഴയുണ്ട്.അദ്ദേഹത്തിന്റെ പറമ്പിലൂടെയാണ് ആ പുഴ ഒഴുകുന്നത്. എനിക്കസൂയയാണു അദ്ദേഹത്തോട്. അങ്ങനൊരു പറമ്പും അതിന്റെ കരയില്‍ ഒരു ഓലപ്പുരയും.ഹോ..

    താമസിച്ചാലും താങ്കള്‍ വന്ന് വായിച്ച് അഭിപ്രായം എഴുതിയതിനു ഒരു പാട് സന്തോഷം.

    അക്ബര്‍ ഭായ്, ചാലിയാര്‍ ഞാന്‍ ഒരുപാട് കണ്ടിട്ടില്ല. പണ്ട് മമ്പാട് കോളേജില്‍ പോകുമ്പോ എടവണ്ണ എത്തിയാല്‍ കുറച്ച് ദൂരം ബസിനു പിന്നാലെ വരും ചാലിയാര്‍.ബസിലിരുന്ന് കാണും. പിന്നെ ഫറൂക്ക് കോളേജില്‍ നിന്നും നടന്നെത്താവുന്ന ഒരു കടവുണ്ട്. പേര്‍ മറന്നു. ചാലിയാര്‍ പുഴയാണതെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നു.ഇനി ഒരൂസം പോണം ചാലിയാര്‍ കാണാന്‍.

    എക്സ്പ്രാവാസിനി, എവിടാരുന്നു. സ്കൂള്‍ കുട്ടികളാരും പിന്നെ ആ വഴി വന്നില്ലെ?

    ReplyDelete
  41. ആ പോഴ്യോളം ഭംഗിയും ആഴവുമുണ്ട് മുല്ലയുടെ എഴുത്തിന്. ഇനിയും യാത്രകള്‍ തുടരട്ടെ, കാണാത്ത കാഴ്ചകള്‍, വിശേഷങ്ങള്‍ ഞങ്ങള്‍ക്കും ലഭിക്കുമല്ലോ!.

    ReplyDelete
  42. nilayude theerathe oru raathri ente swapnangalil onnanu......

    ReplyDelete
  43. ഇന്നലെ പഠിച്ച കോളേജില്‍ നിന്നും ജീവിത വഴികളിലേക്ക് കടന്നപോള്‍ ,എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എങ്ങനെ എഴുതണം എങ്ങനെ ചിന്തിക്കണം എന്നൊക്കെ അറിയാതെ അലഞ്ഞു തിരിഞ്ഞു കാലിക്കറ്റ്‌ ബീച്ചില്‍ എന്നും വൈകുന്നേരം കടല കൊറിക്കുന്ന ഒരു തിരുവിതാം കൂറ് കാരന്‍....പേര് ഷഫീക്.....

    ReplyDelete
  44. വളരെ നല്ല പോസ്റ്റ്‌ !!

    ReplyDelete
  45. വീടിനു മുന്‍പില്‍ പുഴ ആയതിലാലാവും പുഴയോട് എനിക്ക് ഇത്ര ഇഷ്ടം !

    ReplyDelete
  46. സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലവും കടന്ന് അപ്പുറത്തേക്ക്....എത്തട്ടെ എല്ലായിടത്തും.

    ReplyDelete
  47. പുഴയുടെ ഭംഗി ഒട്ടും കുറയാതെ എഴുതി
    ശെരിക്കും ആസ്വദിച്ചു വാഴിചൂട്ടോ ...
    അഭിനന്ദനങ്ങള്‍ .....!!!
    വീണ്ടും കാണാം ..

    ReplyDelete
  48. നിങ്ങള്‍ മലബാറുകാര്‍ ഭാഗ്യം ചെന്നവരാണ്........നിള ഇവിടെയല്ലേ

    ReplyDelete
  49. മുല്ലയുടെ എഴുത്തിനു പുഴയുടെ തെളിമയും ഒഴുക്കും.ചിത്രങ്ങളും വരികളും മനോഹാരിതയ്ക്ക് വേണ്ടി മത്സരിക്കുന്നത് പോലെ ഇഴുകി ചേര്‍ന്നിരിക്കുന്നു.വൈകിയാണെങ്കിലും സന്ദര്‍ശനം അര്‍ത്ഥവത്തായി.മനസ്സിനും മിഴികള്‍ക്കും കുളിര്‍മയായി.ഭാവുകങ്ങള്‍.

    ReplyDelete
  50. ഞാനും ഒരു തോണിയിൽ തുഴഞ്ഞെത്തി ഇവിടെ

    ReplyDelete
  51. അകലാപുഴ കടക്കാന്‍ എന്റെ കൂടെ വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  52. അകലാപ്പുഴയുടെ മനോഹാരിത കണ്ടു .ഒരില പൂര്‍ത്തിയാക്കിയ
    ബാകി വിശേഷങ്ങളും വായിച്ചു ..ഒന്ന് നീന്തി കുളിച്ച സന്തോഷവും
    കുളിച്ചിട്ടു ഒന്ന് വിശ്രമിക്കാന്‍ തീരങ്ങള്‍ മറയുന്നു എന്ന ദുഖവും
    ഒരുമിച്ചു ....

    വലിയ വീടുകള്‍ വെച്ചു ചെറിയ മനസ്സുമായി ജീവിക്കുന്ന മനുഷ്യര്‍
    നമ്മള്‍ തന്നെ ആണല്ലോ എന്ന് ഒര്കുമ്പോള്‍ ആല്മ നിന്ദയും ....മുല്ലപൂ
    മണമുള്ള ഈ പോസ്റ്റുകള്‍ സൌരഭ്യം പരത്തുമ്പോള്‍ ഒന്ന് വിളിക്കണേ
    നേരത്തെ ..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..