Thursday, March 24, 2011

ആടിന്റെ വിരുന്ന്2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു,ആടിന്റെ വിരുന്ന്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ.1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം.
യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും.പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു
വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും.
വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍
അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും..
അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും.
അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു
ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാ‍ഷയിലെ പല നാടന്‍ പ്രയോഗങ്ങളും
മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്.

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു.
തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു
പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!!
അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

"The feast of the Goat" എന്ന ഈ കൃതി മൊഴിമാറ്റം ചെയ് തിരിക്കുന്നത് ആശാലത. പ്രസാധനം ഡി സി ബുക്സ്. വില:Rs250/-


*** നാട്ടുപച്ചയുടെ അന്‍പത്തിരണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

42 comments:

 1. വിപ്ലവങ്ങള്‍ക്കും ഏകാധിപതികള്‍ക്കുമിടയില്‍ പെട്ടു പോയ സാധാരണ ജനങ്ങള്‍ക്ക് സമര്‍പ്പണം.

  ReplyDelete
 2. യോസയെപ്പറ്റി ,അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ച് , നന്നായി വിവരിച്ചത് ശ്രദ്ധയോടെ വായിച്ചു.നല്ല ശൈലിയിലുള്ള വിവരണം.ഇഷ്ടപ്പെട്ടു.ഒരു കാര്യം കൂടി ഉണ്ട്.പഴയ സ്വേച്ചാധികാരികളില്‍ നിന്നും ഒട്ടും കുറവല്ല ഇപ്പോഴത്തെ ജനാധിപത്യ യജമാനന്മാര്‍.

  ReplyDelete
 3. നല്ല ലേഖനം ...
  അഭിനന്ദനങ്ങള്‍ ....

  ReplyDelete
 4. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി... വായിക്കുന്ന നല്ല പുസ്തകങ്ങളെ പറ്റി ഇനിയും എഴുതുക. പുതിയ വായനാനുഭവങ്ങള്‍ കിട്ടുമല്ലോ എല്ലാര്‍ക്കും. മാത്രമല്ല നല്ല ഒരു പുസ്തകം മിസ്സാവുകയുമില്ല.

  നന്ദി... ആശംസകള്‍...

  ReplyDelete
 5. യോസയെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്.
  അദ്ദേഹത്തിന്റെ കൃതി പരിചയപ്പെടുത്തിയതില്‍ സന്തോഷം.

  ReplyDelete
 6. ഈ പുസ്തകം തപ്പിപ്പിടിച്ചു വായിക്കാന്‍ പ്ര ചോദനം നല്‍കുന്ന നിലവാരത്തില്‍ തന്നെ മുല്ല കാര്യങ്ങള്‍ പങ്കുവച്ചു ..അഭിനന്ദനങ്ങള്‍..

  ReplyDelete
 7. പ്രിയ മുല്ല,
  യോസയെ പരിചയപ്പെടുത്തിയതിനു നന്ദി...
  വളരെ നല്ല പോസ്റ്റ്... ഒരു നോവലിനെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ എഴുതുന്നത്‌ വളരെ ബുദ്ധിമുട്ടാണ്.. എങ്കിലും ഇനിയും ശ്രദ്ധിക്കേണ്ട പലതും ഉണ്ട്.. ഉദാഹരണത്തിന്.., പല ലിങ്കുകളും മിസ്സിംഗ്‌ ആണല്ലോ മുല്ല...

  "അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. "
  ടി വരി വഴി പെട്ടെന്നാണ് അങ്കിള്‍ സാം രംഗത്ത് എത്തുന്നത്‌ അത് കൊണ്ട് തന്നെ അദ്ദേഹം ആരെന്നു വായനക്കാര്‍ക്ക് മനസിലാകുന്നില്ലല്ലോ മുല്ലേ..

  യാങ്കീ ഭരണകൂടം എവിടുത്തെ ഭരണകൂടമാണ്?

  "അതേസമയം, ജെനറിലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍" ആരാണീ ജെനറില്‍ ?

  "ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍" ആരാണ് ട്രൂഹിയോ ?

  ഇടയ്ക്കു ചാടിക്കേറി മൊഴിമാറ്റം ചെയ്ത ആളെക്കുരിച്ചും പ്രസാധകനെക്കുരിച്ചും വിലയെ കുറിച്ചും ഒക്കെ പറഞ്ഞത് അഭംഗി ആയി തോന്നി. ഇക്കാര്യങ്ങള്‍ അവസാനം പറയുക ആയിരുന്നില്ലേ നല്ലത്?

  എന്തൊക്കെ ആയാലും ഓരോ പോസ്റ്റിനും വേണ്ടി മുല്ല ചെലവാക്കുന്ന സമയം തീര്‍ച്ചയായും അഭിനന്ദനീയം ആണ്.. ആശംസകള്‍...

  ReplyDelete
 8. യോസയെ പരിചയപ്പെടുത്തിയതിനു നന്ദി
  ഏകാധിപധികളുടെ ക്രൂരത അന്നും ഇന്നും
  ഒന്ന് തന്നെ ആണ് .അധികാര സംരക്ഷനതിനിടയില്‍ തീരുമാനങ്ങള്‍ നിര്‍ബന്ധിതമായി അടിച്ചു എല്പിക്കെടുന്ന
  വേറൊരു വിഭാഗം ഉണ്ട് .സൈനീകരും അവരുടെ കുടുംബവും ഏത് ഭാഗത്ത്‌ നിന്നാലും ഒരു സമയത്ത് അവരാണ് ബലിയാടുകള്‍ ഒന്നുകില്‍ യുദ്ധത്തിനു മുമ്പ് അല്ലെങ്കില്‍ യുദ്ധത്തിനു ശേഷം ...
  വളരെ നന്നായി എഴുതി മുല്ല .അഭിനന്ദനങ്ങള്‍ ..

  ReplyDelete
 9. നന്ദി മുല്ലേ നന്ദി ...
  കിടിലന്‍ പോസ്റ്റു തന്നെ .
  ആശംസകള്‍ ..........

  ReplyDelete
 10. ഓരോ തവണയും വിത്യസ്തമായ വിഷയങ്ങളുമായി വരുന്നത് താല്പര്യകരം തന്നെ മുല്ലേ.
  ഈ പരിചയപ്പെടുത്തലും ശ്രദ്ധേയമായി

  ReplyDelete
 11. പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിയാത്ത എനിക്ക് മുല്ല നല്‍കുന്ന ഇത്തരം അറിവുകള്‍ വളരെയേറെ ഗുണം ചെയ്യുന്നു..ഇന്ഷ അള്ളാ നാട്ടില്‍ വന്നാല്‍ ഇവയൊക്കെ വാങ്ങി വായിക്കണം.നന്ദി മുല്ലേ..

  ReplyDelete
 12. ചര്‍ദിക്കാന്‍ തോന്നുന്നില്ല എന്ന് മാത്രമല്ല ഇരുണ്ട തടവറകളുടെ ആ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുകകൂടി ചെയ്യുന്നു മുല്ലയുടെ ഈ പോസ്റ്റ്.. ലോകത്തെവിടെ ആയാലും ഏകാധിപതികള്‍ക്ക് ഒരേ സ്വഭാവവും രീതിയും...അധികാരവും സമ്പത്തും ഉറപ്പിക്കുന്നതിനായി.....ദേശവും ഭാഷയും സംസ്കാരവും മാറുന്നതിനനുസരിച്ച് നടപ്പാക്കുന്ന രീതിയില്‍ അല്പം മാറ്റം വന്നേക്കാം..പക്ഷെ എവിടെയും ലക്‌ഷ്യം ഒന്ന് തന്നെ..

  വളരെ വിശദമായ ഒരു പരിചയപ്പെടുത്തല്‍..മുല്ലയുടെ ഈ എഴുത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍

  ReplyDelete
 13. ഷാനവാസ് ജീ നന്ദി ആഴത്തിലുള്ള വായനക്ക്

  റയീസ്
  നാഷു
  ഷബീര്‍ , പുസ്തകം വായിക്കണെ..
  മെയ് ഫ്ലവര്‍
  രമേശ് ജീ, പുസ്തകം വാങ്ങിച്ചോ,കാശ് പോകില്ല.

  മഹേഷ്,

  അങ്കിള്‍ സാമിനേം യാങ്കീഭരണകൂടത്തേയും അറിയാത്തവര്‍ ആരാണിവിടെ. ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക, പുര കത്തുമ്പോള്‍ വാഴ വെട്ടുക ഇത്യാദി പണികളുടെയൊക്കെ ആശാനാ മൂപ്പര്‍.ഇപ്പൊതന്നെ കണ്ടോ, ഗദ്ദാഫി ലിബിയേന്ന് ഓടണമെന്ന് ആര്‍ക്കാ ഇത്ര ആഗ്രഹം.അവിടത്തെ എണ്ണയില്‍ കണ്ണുംവെച്ച് ഇരിപ്പുണ്ട് അങ്കിള്‍ സാം.
  ( അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതീകമാണു അങ്കിള്‍സാം)

  ജെനറല്‍ ട്രൂജിലോ ,അദ്ദേഹത്തെ ട്രൂഹിയോ എന്നും പറയുന്നു--

  ഇടക്ക് പരിഭാഷകയുടെ പേര്‍ വന്നത് മാറ്റാം.ബാക്കി ഞാന്‍ ഇപ്പൊ കൂട്ടിച്ചേര്‍ത്തതാണു. മുന്‍പ് ഉണ്ടായിരുന്നില്ല.

  നന്ദി മഹേഷ് വിശദമായ വായനക്ക്.

  എന്റെ ലോകം ,വന്നോ.നന്നായി.താങ്കു

  പുഷ്പാംഗദ്

  ചെറുവാടീ

  എല്ലാവര്‍ക്കും നന്ദി.പുസ്തകം നിങ്ങളൊക്കെ വായിക്കാനാ ഞാനിത്രേം മിനക്കെട്ടത്. എനിക്ക് കമ്മീഷനൊന്നും ഇല്ല കേട്ടോ.ചുമ്മാ..

  ReplyDelete
 14. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.

  ReplyDelete
 15. പരിചയപ്പെടുത്തല്‍ വളരെ വിശദമായി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.

  ReplyDelete
 16. പ്രിയ മുല്ലേ ,

  പോസ്റ്റ്‌ നന്നായിട്ടുണ്ട്.

  മരിയാ വര്ഗാസ് യോസയെ പരിചയപ്പെടുത്തിയതിന്‌ വളരെ നന്ദി.
  മുല്ലയുടെ എഴുത്തിന്റെ ശൈലി പ്രശംസനീയം .

  മുല്ലേ......

  "അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും...............................................................അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്."

  ഇത്തരത്തിലുള്ള ഒരു പാത്ര വിവരണംവേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നുന്നു .

  തുടക്കത്തില്‍

  "ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത് " എന്ന് പറയുന്നത് തന്നെ ധാരാളം .

  വീണ്ടും
  "ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്." എന്ന് പറയണോ?

  പിന്നെ  "ഇനി നോവലില്‍ നിന്നും....."


  എന്ന് തുടങ്ങിയ വിവരണങ്ങള്‍ നന്നായിട്ടുണ്ട് .കാരണം ,

  "അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്ക്ക് നേരെപിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്ത്താനും എന്തെല്ലാം പൈശാചികകൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്ത്തിച്ച് വരുന്നതെന്നു
  വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്."‍ ‍ ‍

  എന്നതിന് വ്യക്തമായ ഉദാഹരണം .

  വായനയുടെ അവസാനം മനസ്സ് വല്ലാതെ അസ്വസ്ഥമായി .


  ഒരു കാര്യം കൂടി ........  "കുറച്ച് മുന്പ് അയാള്‍ അകത്താക്കിയത്.....

  എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്ദ്ദിക്കണോ.‍ ‍..വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരുംകളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
  ദേ കുറച്ച് ടിഷ്യൂ പേപ്പര്‍...."

  ഇങ്ങനെ എഴുതേണ്ടിയിരുന്നില്ല മുല്ലേ ..........


  മഹേഷ്‌ പറഞ്ഞത് പോലെ

  “ഇടയ്ക്കു ചാടിക്കേറി മൊഴിമാറ്റം ചെയ്ത ആളെക്കുരിച്ചും പ്രസാധകനെക്കുരിച്ചും വിലയെകുറിച്ചും ഒക്കെ പറഞ്ഞത് അഭംഗി ആയി തോന്നി. ഇക്കാര്യങ്ങള്‍ അവസാനം പറയുകആയിരുന്നില്ലേ നല്ലത്?”
  എന്ന് എനിക്കും തോന്നിയിരുന്നു.....
  അതില്‍ മാറ്റം വരുത്തുന്നു എന്ന് പ്രതികരണത്തില്‍ കണ്ടു സന്തോഷം.

  വീണ്ടും എഴുതുക .ആശംസകള്‍ .

  ReplyDelete
 17. വായിക്കാന്‍ പ്രേരിപ്പിച്ച ഈപരിചയപ്പെടുത്തലിന് നന്ദി...ആശംസകള്‍

  ReplyDelete
 18. യോസയെ പരിചയപ്പെടുത്തിയതിനു നന്ദി...

  ReplyDelete
 19. നന്നായി..
  പക്ഷെ ഞാന്‍ ഈ പുസ്തകം വായിക്കയില്ല
  വെറുതെ തന്നാലും വായിക്കയില്ല, കാരണം ഇത്ര സ്തോഭം താങ്ങാനുള്ള ശേഷി എന്റെ ഹൃദയത്തിനില്ല

  ReplyDelete
 20. പ്രിയ മുല്ല,

  അങ്കിള്‍ സാമിനേം യാങ്കീഭരണകൂടത്തേയും അറിയുന്നവര്‍ക്ക് വേണ്ടി മാത്രമാണ് മുല്ല എഴുതുന്നത്‌ എങ്കില്‍ ക്ഷമിക്കുക..
  ഞാനിത് വായിക്കാന്‍ പാടില്ലായിരുന്നു എന്ന് തോന്നുന്നു...
  എനിക്ക് ലോകപരിചയം തീരെ കുറവാണ്. പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവള ലോകം കാണുന്നത് പോലെയാണ് എന്റെ ജീവിതം. നിങ്ങളുടെ അത്രയും വിവരവും വിദ്യാഭ്യാസവും ഇല്ല. സുഹൃത്തേ സദയം ക്ഷമിക്കുക.

  സസ്നേഹം
  മഹേഷ്‌

  ReplyDelete
 21. ആടിന്റെ വിരുന്നിനെ കുറീച്ചു ചുരുക്കത്തില്‍ വിവരിച്ചുതന്നു.. ഇപ്പൊ പുസ്തകവായനയൊക്കെ വളരെ കുറവായതിനാല്‍ അതു വായിക്കാനുള്ള ചാന്‍സ് കുറവാണ്....
  നന്ദി

  ReplyDelete
 22. പുസ്തകപരിജയമൊക്കെ നന്നായി.
  പക്ഷെ മുല്ലാ ഇതിന്‍റെ വില കണ്ടപ്പോ വാങ്ങാനും തോന്നുന്നില്ല.
  ഡി,സി.ബുക്സിലെ എന്‍റെ വി.ഐ.പി.കാര്‍ഡില്‍ കൊല്ലത്തില്‍ മുന്നൂറു രൂപയുടെ പുസ്തകമേ കിട്ടൂ..
  അത് കൊണ്ടാ..

  ReplyDelete
 23. "ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, "

  സത്യം.

  മുല്ലയുടെ രചനകള്‍ നല്ല വായനക്കൊപ്പം നല്ല അറിവുകളും നല്‍കി മുന്നേറുന്നു. ഓരോ പോസ്റ്റും വേറിട്ട്‌ നില്‍ക്കുന്നല്ലോ. എന്താണ് ഈ ഫോര്‍മുലയുടെ ഇന്ധനം. നല്ല വായനയും നല്ല മനനവും തന്നെ അല്ലെ. ആര്‍ക്കും ഒന്നിനും സമായമില്ലതാവുമ്പോള്‍, ഇതൊക്കെ കഴിയും എന്ന് തെളിയിക്ക്കുന്നു മുല്ല

  ReplyDelete
 24. ഈ പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്..!
  രമേശേട്ടന്‍ പറഞ്ഞപ്പോലെ തേടിപ്പിടിച്ചു വായിക്കാന്‍ ആഗ്രഹിച്ചുപ്പോകുന്ന വിവരണം. ആശംസകള്‍...

  ReplyDelete
 25. കാര്യങ്ങൾ മുല്ല നന്നായി അവതരിപ്പിച്ചു.ഇനി ആ പുസ്തകം വാങ്ങിയിട്ട് തന്നെ കാര്യം..

  ReplyDelete
 26. പരിചയപ്പെടുത്തല്‍ ഇഷ്ടമായി മുല്ലേ...
  ഓരോ പോസ്റ്റിനും മുല്ല എടുക്കുന്ന
  പ്രയത്നം തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ...
  പിന്നെ ആ പുസ്തകം തീരെ ഇഷ്ടായില്ലട്ടോ....
  ഇപ്പോളെ ശര്‍ദ്ദിക്കാന്‍ വരുന്നു അപ്പോള്‍
  അത് വായിച്ചാല്‍ എന്താവും സ്ഥിതി?

  ReplyDelete
 27. പരിചയപ്പെടുത്തല്‍ നന്നായി മുല്ല.
  നല്ല വിവരണം.
  ഇനിയും നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തൂ.
  ആശംസകള്‍

  ReplyDelete
 28. ജാസ്മിക്കുട്ടീ

  വാഴക്കോടന്‍

  ഹാഷിക്ക്
  സുജ, നന്ദി വിശദമായ വായനക്കും നിര്‍ദ്ദേശങ്ങള്‍ക്കും.വീണ്ടും വരുമല്ലോ.

  ഇഷാക്

  അക്ബര്‍ ഭായ്

  റാംജി ജീ

  അജിത്ത് ജീ, എന്തു പറ്റി..? അസുഖങ്ങളൊന്നുമില്ലാന്നു കരുതുന്നു. അതിനായ് പ്രാര്‍ത്ഥിക്കുന്നു.

  മഹേഷ്, താങ്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചൂന്ന് തോന്നുന്നു. നോവലിലില്‍ വായിച്ചതും വായിക്കാത്തതും ഞാന്‍ എഴുതിയെന്നേയുള്ളു.
  ആരേയും നോവിക്കാനോ മുറിപ്പെടുത്താനോ അല്ല. ഇനി അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
  നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറേ വിലമതിക്കുന്നതാണു.
  വീണ്ടും വരുമല്ലോ..?

  നസീഫ്
  ഷമീര്‍
  എക്സ് പ്രവാസിനി, അതെങ്ങനെ ,കൊല്ലം ആയിരം രൂപയുടെ ബുക്ക്സ് കിട്ടും.

  സലാംജി, നല്ല വാക്കുകള്‍ക്ക് നന്ദി

  നന്ദു
  മൊയ്ദീന്‍ ഭായ്
  ലിപി

  നന്ദി എല്ലാവര്‍ക്കും. പുസ്തകത്തിലെ ആ ഭാഗം വായിച്ച അന്നു ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല.
  ഇരുണ്ട നോവല്‍ എന്നു പറഞ്ഞത് അച്ചട്ടായി.

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. പ്രിയ മുല്ലേ ,

  നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു .
  മഹേഷ്‌ന്‍റെ അഭിപ്രായങ്ങള്‍ക്ക് മുല്ലയുടെ ആദ്യ പ്രതികരണം എന്നിലും തെറ്റിധാരണകള്‍ ഉളവാക്കി എന്നത് സ്വാഭാവികം .
  ഒരു നല്ല ബ്ലോഗര്‍ എന്ന നിലക്ക് മുല്ലയുടെ ഇപ്പോഴുള്ള പ്രതികരണം എന്ത് കൊണ്ടും അഭിനന്ദനീയം .
  ആ പ്രതികരണം ഇങ്ങനെ
  "ആരേയും നോവിക്കാനോ മുറിപ്പെടുത്താനോ അല്ല. ഇനി അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
  നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറേ വിലമതിക്കുന്നതാണു.
  വീണ്ടും വരുമല്ലോ..?"
  ആയിരിക്കണേയെന്ന് ഞാന്‍ മനസ്സാ ആഗ്രഹിച്ചിരുന്നു എന്നത് സത്യം.
  പിന്നെ മഹേഷിനോട് ,
  വീണ്ടും മുല്ലയുടെ ബ്ലോഗ്‌ വായിക്കുമല്ലോ .
  തീര്‍ച്ചയായും അഭിപ്രായങ്ങള്‍ പറയണം .
  നിര്‍ദേശങ്ങള്‍ എഴുതണം .
  നിങ്ങളൊക്കെ ഇല്ലാതെ എന്ത് ബ്ലോഗിങ്ങ് !!!!!!!!  multiplication games, search engine optimization

  ReplyDelete
 31. പ്രിയ മുല്ലേ ,

  നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു .
  മഹേഷ്‌ന്‍റെ അഭിപ്രായങ്ങള്‍ക്ക് മുല്ലയുടെ ആദ്യ പ്രതികരണം എന്നിലും തെറ്റിധാരണകള്‍ ഉളവാക്കി എന്നത് സ്വാഭാവികം .
  ഒരു നല്ല ബ്ലോഗര്‍ എന്ന നിലക്ക് മുല്ലയുടെ ഇപ്പോഴുള്ള പ്രതികരണം എന്ത് കൊണ്ടും അഭിനന്ദനീയം .
  ആ പ്രതികരണം ഇങ്ങനെ
  "ആരേയും നോവിക്കാനോ മുറിപ്പെടുത്താനോ അല്ല. ഇനി അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
  നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറേ വിലമതിക്കുന്നതാണു.
  വീണ്ടും വരുമല്ലോ..?"
  ആയിരിക്കണേയെന്ന് ഞാന്‍ മനസ്സാ ആഗ്രഹിച്ചിരുന്നു എന്നത് സത്യം.

  പിന്നെ മഹേഷിനോട് ,

  വീണ്ടും മുല്ലയുടെ ബ്ലോഗ്‌ വായിക്കുമല്ലോ .
  തീര്‍ച്ചയായും അഭിപ്രായങ്ങള്‍ പറയണം .
  നിര്‍ദേശങ്ങള്‍ എഴുതണം .

  നിങ്ങളൊക്കെ ഇല്ലാതെ എന്ത് ബ്ലോഗിങ്ങ് !!!!!!!!

  ReplyDelete
 32. ഉത്തരാധുനികതയുടെ കഥ കൂട്ടുകളിലൂടെ

  ശക്തമായ രാഷ്ട്രീയ സാമൂഹിക ഇടപെടല്‍

  നടത്തിയ യോസയെ (Llosa ) (സത്യം പറഞ്ഞാല്‍

  കറക്റ്റ് ഉച്ചാരണം ഇപ്പോള്‍ ആണ് മനസില്‍ ആയതു. നന്ദി )

  പരിചയ പെടുത്തിയതിനു നന്ദി.  'എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും

  ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു'

  അങ്കിള്‍ സാമും ട്രൂജിലൊയും , ഗദ്ദാഫിയും

  അടിച്ചമര്‍ത്ത പെട്ടവനെ സംബന്ധിച്ചിടത്തോളം

  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം..  ... സൂപ്പര്‍ പോസ്റ്റ്‌ ... അഭിനന്ദനങള്‍

  ReplyDelete
 33. സുജാ, വീണ്ടു വന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതിനു ഒരുപാട് നന്ദിയുണ്ട്. ഒന്നും ഉള്ളില്‍ വെക്കാതെ തുറന്നുപറഞ്ഞതിനു സന്തോഷം. പറഞ്ഞാല്‍ തീരുന്നതേയുള്ളു ഒക്കെ.
  മഹേഷിനത് വിഷമമാവും എന്ന് ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയതല്ല. മഹേഷ് എന്റെ നല്ലൊരു വായനക്കാരനാണു. ഒരിക്കല്‍ കൂടി എന്റെ വിഷമം അറിയിക്കുന്നു.

  സുജ പറഞ്ഞപോലെ നിങ്ങളൊക്കെ ഇല്ലേല്‍ എന്ത് ബ്ലോഗിങ്ങ് !!!

  ReplyDelete
 34. മുല്ലയെകുരിച്ചുള്ള അറിവോ,യോസയെകുരിച്ചുള്ള അറിവോ?........ ഈ ബ്ലോഗിലെത്തിയപ്പോള്‍
  ഏതാണ് എന്നെ അല്ഭ്തപ്പെടുതിയതെന്നു പറയുക വയ്യ.ഒട്ടും പ്രതീക്ഷിച്ചില്ല ഈ ബ്ലോഗ്‌ അനുഭവം.

  ReplyDelete
 35. ഇതു പോലെ ചരിത്ര താളുകളില്‍ ഉറങ്ങിക്കിടക്കുന്ന അറിവുകളെ പുറത്തു കൊണ്ടുവരുന്നതിനു....ആശംസകള്‍

  ReplyDelete
 36. യോസയെ പരിചയപ്പെടുത്തിയതിനു നന്ദി

  നല്ല അവതരണം .. ആശംസകള്‍

  ReplyDelete
 37. യോസയെപ്പറ്റി ,അദ്ദേഹത്തിന്റെ ആടിന്റെ വിരുന്നിനെ പറ്റി പരിചയപ്പെടുത്തിയതിൽ സന്തോഷം...

  ഉം...ഇമ്മിണിയിമ്മിണി വായിച്ച് കൂട്ടിയിട്ടുണ്ട് അല്ലേ..മുല്ലേ

  ReplyDelete
 38. ഹ! മുല്ലയുടെ ബ്ളോഗ് വിപ്ളവത്തിന് ലാറ്റിനമേരിക്കയുടെ ചൂടാണല്ലൊ… :)

  ReplyDelete
 39. ഇവിടെ വന്നു ഈ വിരുന്നില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.ആരു പറഞ്ഞു പുസ്തകം മരിച്ചൂ വായന മരിച്ചൂന്നൊക്കെ.എല്ലാം ഉണ്ട് ഇപ്പോഴും.

  ReplyDelete
 40. നിങ്ങള്‍ പരിചയപ്പെടുത്തിയത് കൊണ്ട് ഞാങ്ങലറിയുന്നു, മുല്ലക്ക് നന്ദി.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..