Thursday, October 28, 2010

Monday, October 4, 2010

റൂമി പറഞ്ഞത്.....

“ ഞാന്‍ കുരിശും കണ്ടിട്ടുണ്ട്,കൃസ്ത്യാനികളേയും കണ്ടിട്ടുണ്ട്.പക്ഷെ എനിക്ക്
ദൈവത്തെ കുരിശില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഞാന്‍ ദൈവത്തെ ക്ഷേത്രങ്ങളില്‍ അന്വേഷിച്ചുനടന്നു,പക്ഷേ ആ ശ്രമവും
വിഫലമായി.ഹെറാത്തിലോ കാന്തഹാറിലോ ഞാന്‍ ദൈവത്തെ കണ്ടില്ല
കുന്നിന്‍ മുകളിലോ ഗുഹയിലോ കാണാന്‍ കഴിഞ്ഞില്ല.ഒടുവില്‍ ഞാനെന്റെ ഹൃദയത്തില്‍ നോക്കി.
അദ്ദേഹം അവിടെയിരിപ്പുണ്ടായിരുന്നു.അവിടെ മാത്രം മറ്റെവിടെയുമില്ല.”

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പേഴ് സ്യന്‍ സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമിയുടെ വരികളാണിത്.
എവിടെയാണു ദൈവത്തെ കണ്ടെത്താന്‍ കഴിയുക എന്ന ചോദ്യത്തിനുള്ള മറുപടി.
ഈ വരികള്‍ക്ക് ഇന്നും വളരെയേറെ പ്രസ്ക്തിയുണ്ട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു തര്‍ക്കത്തിനു ഈയിടെ
കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാതലത്തില്‍.അത് വെറുമൊരു ഒത്തുതീര്‍പ്പ് വിധിയായ്പ്പോയി എന്ന
കാര്യത്തില്‍ തര്‍ക്കമില്ല. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നൊരു പഴം ചൊല്ലുണ്ടല്ലോ...
അമ്മട്ടിലായിപ്പോയി കാര്യങ്ങള്‍.അതിക്രമിച്ച് വീട്ടി കടന്നവനെ പിടിച്ച് വീട്ടിലെ കാര്യസ്ഥനാക്കുക.പണ്ട് കീഴ് കോടതീല്‍ ഒരു ബലാത്സംഗ കേസിന്റെ വിജാരണ നടക്കുമ്പോ കൊടതി പ്രതിയോട് ചൊദിച്ചത്രെ വാദിയെ
കല്യാണം കഴിക്കാമോ എന്ന് !! കല്യാണം കഴിച്ചാല്‍ ചെയ്ത തെറ്റ് തേഞ്ഞ്മാഞ്ഞ് പോകും പോലും!!!

എന്തു കൊണ്ട് ഭൂമി കോടതിക്ക് ഏറ്റെടുത്തു കൂടാ...?എന്നിട്ടവിടെ ഒരു ആശുപത്രിയോ അനാഥാലയമോ ഉണ്ടാക്കുക.അപ്പോളവിടെ അല്ലാഹും രാമനും കൃഷ്നുമൊക്കെ വരും.അല്ലെല്‍ അവരാരും തിരിഞ്ഞു നോക്കില്ല.എന്നും
ദുരിതോം ദുരന്തങ്ങളും മാത്രം ബാക്കിയാവും.ഇനി ഒരു അറുപത് കൊല്ലം കൂടി കേസ് സുപ്രീംകോടതിയില്‍ നടക്കും.രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കായി അതിങ്ങനെ പുകഞ്ഞുകൊണ്ടേയിരിക്കും. ഞാനും നിങ്ങളുമൊന്നും കണ്ടേക്കില്ല അന്ന്...പക്ഷേ നമ്മുടെ കുഞ്ഞുങ്ങള്‍,അവരെങ്കിലും മന:സമാധനത്തോടെ ജീവിക്കട്ടെ.