Tuesday, March 8, 2011

ദോസ്ത്.

ये दोस्ती.... हम नही तोडेंगे....
तोडेंगे दम मगर, तेरा साथ ना छोडेंगे........


ഒരേ ചിന്തകളും കാഴ്ച്ചപ്പാടുകളുമുള്ള കൂട്ടുകാരെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. അക്കാര്യത്തില്‍ ഏണസ്റ്റോ ഗുവേര ഭാഗ്യവാനായിരുന്നു.

ഏണസ്റ്റോയും ആല്‍ബെര്‍ടോയും മാമ്പോ---ടാങ്കോയിലെ യാത്ര 1952 ജൂണ്‍

തന്റെ തന്നെ പാതിയായിരുന്നു ഏണസ്റ്റോക്ക് തന്റെ കൂട്ടുകാരന്‍, ആല്‍ബെര്‍ട്ടോ ഗ്രനാഡോ. അങ്ങനെയാണു ചെറുപ്പത്തിന്റെ ഉത്സാഹത്തില്‍ രണ്ട്പേരും കൂടി യാത്ര പ്ലാന്‍ ചെയ്യുന്നത്. 1952 ജനുവരി നാലാം തിയതി ബ്യൂണസ് അയേര്‍സില്‍ നിന്നും തുടങ്ങി,. ദക്ഷിണ അമേരിക്കയുടെ തെക്ക് നിന്നും വടക്കേ അറ്റം വരെ നീണ്ട ഒരു യാത്ര. ശരിക്കുമതൊരു ജീവിത യാത്ര തന്നെ ആയിരുന്നു. അവരുടെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിച്ചു അത്. വൈദ്യ വിദ്യാര്‍ത്ഥിയായിരുന്ന ഏണസ്റ്റോയെ ലോകം ഇന്നറിയപ്പെടുന്ന ചെഗുവേരയാക്കി മാറ്റിയ യാത്ര.


മാമ്പോ ടാങ്കോയില്‍ ആമസോണ്‍ നദിയിലൂടെ,1952 ജൂണ്‍

അവരെ രണ്ട് പേരെ കൂടാതെ ഒരാള്‍ കൂടിയുണ്ടായിരുന്നു ആ യാത്രയില്‍ അവര്‍ക്കൊപ്പം. ഏണസ്റ്റോയുടെ മോട്ടോര്‍സൈക്കിള്‍;

ലാ പെഡ് റോസ

ലാ പെഡ് റോസ. അവനായിരുന്നു താരം. മോട്ടോര്‍ സൈക്കിളില്‍ എട്ട് മാസം നീണ്ട് നിന്ന ആ സഞ്ചാരം അവസാനിച്ചപ്പോഴേക്കും
അവരുടെ അകക്കണ്ണു തുറന്നിരുന്നു. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താകണം എന്നത് അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ലാറ്റിനമേരിക്കയിലെ ജനങ്ങളനുഭവിക്കുന്ന അതി തീവ്രമായ പട്ടിണിയും ചൂഷണവും കണ്ട ഏണസ്റ്റോ ഒരു മാറ്റത്തിനായ് കൊതിക്കുന്നു.
അങ്ങനെയാണയാള്‍ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് സ്വയം നടന്നു കയറുന്നത്. പിന്നീട് ക്യൂബയുടെയും ഫിദലിന്റേയും
സന്തത സഹചാരിയായ് ചെ മാറി. 1967 ഒക്റ്റോബര്‍ എട്ടാം തിയ്യതി ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ യുദ്ധത്തിനിടയില്‍
പിടിക്കപ്പെട്ട ചെയെ പിറ്റേന്ന് ഒന്‍പതാം തിയ്യതി ബൊളീവിയന്‍ സൈന്യം വെടിവെച്ച് കൊന്നു.

തന്റെ കൂട്ടുകാരന്റെ ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കിക്കൊണ്ട് ,അതിനിടെ ആല്‍ബെര്‍ട്ടോ ക്യൂബയിലെത്തിയിരുന്നു 1961ല്‍.
ക്യൂബയുടെ വൈദ്യശാസ്ത്രരംഗത്തെ വളര്‍ച്ചയില്‍ ആല്‍ബെര്‍ട്ടോവിനുള്ള പങ്ക് വലുതാണു. രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം.
“ട്രാവലിംഗ് വിത് ചെഗുവേര: മേക്കിംഗ് ഓഫ് എ റെവലൂഷണറി” , “ മേക്കിംഗ് ഓഫ് ചെഗുവേര “തുടങ്ങിയവ.




രണ്ട് കൂട്ടുകാര്‍ തുടങ്ങി വെച്ച ഒരു യാത്ര; യാത്രക്കിടക്ക് എപ്പോഴോ ഇറങ്ങിപ്പോയ കൂട്ടുകാരന്റെ ഓര്‍മ്മയിലും ആശയങ്ങളിലും ഇത്രയും
കാലം ജീവിച്ച ആ മനുഷ്യനും ദേ ഇന്നലെ തന്റെ എണ്‍പെത്തെട്ടാമത്തെ വയസ്സില്‍ ഇറങ്ങിപ്പോയിരിക്കുന്നു.

ആല്‍ബെര്‍ട്ടോ ഗ്രനേഡോ

ഒരു പക്ഷെ ;തന്റെ പ്രിയപ്പെട്ട മോട്ടോര്‍സൈക്കിളുമായി ചെ അവിടുണ്ടാ‍കും എന്ന ചിന്തയിലായിരിക്കാം....!!


യാത്രയും സൌഹൃദവും; രണ്ടും അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ജീവിതത്തില്‍ . രണ്ടും ആഹ്ലാദകരം ! ഏറെ കൊതിപ്പിക്കുന്നത്!!

43 comments:

  1. ചരിത്രം ആവര്ത്തിക്കപെടുന്നു
    തുനീഷ്യയുടെ തെരുവില്‍ കത്തിയമര്‍ന്ന
    ആ പച്ചക്കറി കച്ചവടക്കാരനീലൂടെ ....
    പശ്ചിമേഷ്യന്‍ മേഖലയിലെ സ്വതന്ത്രിയത്ത്തിന്റെ
    കാറ്റിലും തുനീഷ്യയിലെ മുല്ലപ്പുമണം ഉണ്ട്

    ReplyDelete
  2. എഴുതി വെച്ചത് ഇന്നലെ,നെറ്റ് പണിമുടക്കിയതിനാല്‍ പോസ്റ്റാന്‍ പറ്റിയില്ല.നേരം വൈകിയെന്നറിയാം ,എന്നാലും ചെയോടും കൂട്ടുകാരനോടുമുള്ള ആദരസൂചകമായ് ഇതിവിടെ കിടക്കട്ടെ.

    ReplyDelete
  3. ഒരു ജീവചരിത്രം വായിച്ച പ്രതീതിയുണ്ടായി.ആറ്റിക്കുറുക്കിയ വാക്കുകള്‍ ആസ്വാദനം എളുപ്പമാക്കി.

    ReplyDelete
  4. ചരിത്രത്തിന്റെ പഴയ താളുകളിക്ക് ഒരു യാത്ര...
    ചെയുടെയും ആല്‍ബെര്‍ട്ടോയുടെയും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു..

    ReplyDelete
  5. അറിയാത്ത വിവരങ്ങള്‍ക്ക് നന്ദി..

    ReplyDelete
  6. നല്ല വിവരണം ....

    ReplyDelete
  7. നല്ല ഓര്‍മ്മകള്‍ക്ക്,നന്ദി..!

    ReplyDelete
  8. ആ വിപ്ലവകാരിയുടെ ഓർമ്മകൾക്കു മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.

    ReplyDelete
  9. നന്ദി... കുറേ പുതിയ അറിവുകള്‍ പകര്‍ന്നുതന്നതിന്..

    ReplyDelete
  10. പുതിയ വിവരങ്ങള്‍ തന്ന പോസ്റ്റിനു നന്ദി.

    ഇന്നിപ്പോള്‍ ചെഗുവേര ആഘോഷിക്കപ്പെടുന്നു! ഇവിടൊക്കെ ചെറുപ്പക്കാരുടെ ടി ഷര്‍ട്ടുകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നും, ആരാണെന്ന് അറിയാതെ അദ്ദേഹത്തിന്റെ പ്രാധാന്യം അറിയാതെ!

    ReplyDelete
  11. നല്ല വിവരണം ..

    ReplyDelete
  12. പത്രത്തില്‍ വായിച്ചിരുന്നു. പക്ഷെ ഇത്രയും അറിവ് കിട്ടിയിരുന്നില്ല. നന്ദി.

    ReplyDelete
  13. ദുരിതപ്പെടുന്നവന് വേണ്ടി പട പൊരുതുകയും ഒടുവില്‍ ബലിക്കല്ലില്‍ വീണു ചിരസ്മരണ യാവുകയും ചെയ്ത ചെഗുവേര യുടെയും കൂട്ടാളിയുടെയും ത്യാഗത്തിനു മുന്‍പില്‍ തിരി തെളിയിച്ചു മുല്ല നില്‍ക്കുമ്പോള്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുവാന്‍ ഞാനും കൂട്ട് ചേരുന്നു ...

    ReplyDelete
  14. യാത്രയും സൌഹൃദവും; രണ്ടും അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ജീവിതത്തില്‍ . രണ്ടും ആഹ്ലാദകരം ! ഏറെ കൊതിപ്പിക്കുന്നത്!!
    nalla post mulle...congrats..

    ReplyDelete
  15. “യാത്രയും സൌഹൃദവും; രണ്ടും അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ജീവിതത്തില്‍ . രണ്ടും ആഹ്ലാദകരം ! ഏറെ കൊതിപ്പിക്കുന്നത്!!“
    സത്യം....യാത്ര എനിക്കും സൌഹൃദം പോലെ തന്നെ ഏറ്റവും പ്രിയങ്കരം.നന്ദി പുതിയ അറിവുക്കൾക്ക്...

    ReplyDelete
  16. ചെയുടെയും ആല്‍ബര്ടോയുടെയും സ്മരണ ജ്വലിപ്പിച്ച മുല്ലയുടെ പോസ്റ്റിനു ലാല്‍ സലാം ...
    മുല്ല വെറും ഒരു ബ്ലോഗര്‍ അല്ല ..നല്ല മണവും ഗുണവും ഉള്ള ചെഗു ചെഗു പ്പന്‍ ബ്ലോഗര്‍ .....(ചുക ചുകപ്പന്‍ എന്നും വേണമെങ്കില്‍ വായിച്ചോ :)

    ReplyDelete
  17. “മുല്ല”പ്പൂ വിപ്ലവം.
    മുല്ലേ ഈ ബൈക്ക് യാത്രയെപ്പറ്റി ഒരു സിനിമയുണ്ടല്ലോ. ഇന്നലെ ബിബിസിയില്‍ അങ്ങിനെ പറഞ്ഞുകേട്ടു. ഒന്നന്വേഷിച്ചു നോക്കട്ടെ കിട്ടുമോന്ന്.

    ReplyDelete
  18. ബിബിസി ഈ യാത്രയെ കുറിച്ച് നല്ലൊരു അവലോകനം നടത്തിയിരുന്നൂ...
    പക്ഷേ തനി മണ്ടന്നായ എനിക്ക് ശരിക്കൊന്നും കത്തിയില്ല.ഇപ്പോഴാണ് ചെഗുവേരയേയും കൂടെ സഞ്ചരിച്ചിരുന്ന ആ ഗെഡിയേയും കുറിച്ച് ശരിക്ക് മനസ്സിലായത് കേട്ടൊ...മുല്ലേ
    Lot of Thanks...!

    ReplyDelete
  19. മോട്ടോര്‍ സൈക്കിള്‍ ഡയറീസിനെ കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു. അത് ഇങ്ങനെ (http://verutheorila.blogspot.com/2011/03blogpost_07.html?showComment=1299615104328#c8218346941036446515)ഒരനുസ്മരണ കുറിപ്പാവുമെന്ന് കരുതിയില്ല.

    മുല്ലയുടെ പോസ്റ്റ് രസമുണ്ട്. നേര്‍ക്കുനേര്‍.

    ഒരേ ചിന്തകളും കാഴ്ച്ചപ്പാടുകളുമുള്ള കൂട്ടുകാരെ കിട്ടാന്‍ ഭാഗ്യം ചെയ്യണം:-)

    ReplyDelete
  20. നല്ല പോസ്റ്റ് ,അഭിനന്ദനങ്ങൾ....മുല്ലേ

    ReplyDelete
  21. ശരിക്കും നല്ലൊരു മുതല്‍ക്കൂട്ടായി ഈ പോസ്റ്റ്‌.
    വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....!

    ReplyDelete
  22. കോവളത്ത് ടീ ഷര്ട്ടു കടയിലേ പയ്യനോട് രസത്തിനു ചോദിച്ചതാണു.... മോനെ ആരുടെ പടാ ഈ റ്റീ ഷര്ട്ടിലൊക്കെ അടിച്ചു വച്ചിരിക്കുന്നെ എന്നു..... അവന്‍ ഒനു സമ്ശയത്തോടെ നോക്കി.... എന്നിട്ടു പതുക്കെ പറഞ്ഞു ഏതോ വിദേശ പാട്ടുകാരനാണെന്നു തോന്നുന്നു..... ഇതാണോ ഒരു ശരാശരി മലയാളിയുടെ ചെഗുവേര...... തോപ്പിയിലും ഷര്ട്ടിലും വാഹനങ്ങളിലുമൊക്കെ പതിപ്പിച്ചു വയ്ച്ചിരിക്കുന്നത് ലോകം കന്ട എറ്റവും വലിയ വിപ്ലവകാരിയാണെന്നു ഇവര്‍ അറിയുന്നുന്ടാകുമോ?

    പോസ്റ്റില്‍ ചെഗുവേരയെ പറ്റി രന്ടുമൂന്നു വരികള്‍ കൂടെ ആകമെന്നു കരുതുന്നു ...

    ReplyDelete
  23. Blogger മുല്ല said...

    സത്യത്തില്‍ ഇങ്ങനൊരു കുറിപ്പെഴുതാന്‍ എനിക്ക് മടിയുണ്ടായിരുന്നു. ചെയെ പറ്റിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പറ്റിയുമൊക്കെ എല്ലാവര്‍ക്കും അറിയാം. പിന്നെ ഞാന്‍ അതൊക്കെ റിപീറ്റ് ചെയ്ത് നിങ്ങളെ മടുപ്പിക്കുകയാവും എന്ന ചിന്ത. അതാണു പോസ്റ്റിങ്ങനെ ആറ്റിക്കുറുക്കിയത്.
    മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സുപ്രസിദ്ധമായ പുസ്തകം വായിച്ചപ്പോള്‍ തൊട്ടുള്ളതാണു അതിനെ പറ്റി എഴുതണം എന്ന ആഗ്രഹം.യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവരേയും ഒരേസമയം വിസ്മയിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യും അത്. യുവാവായിരുന്ന ചെ എങ്ങനെയായിരുന്നു എന്നതിനു ഒരു നേര്‍കാഴ്ചയാണത്. പിന്നെ ബൊളിവിയന്‍ ഡയറിക്കുറിപ്പുകള്‍. ദൈവമേ..എന്തെല്ലാം കഷ്ട്ടപ്പാടുകളാണു ആ മനുഷ്യന്‍ തന്റെ ആദര്‍ശത്തിനു വേണ്ടി സഹിച്ചിട്ടുള്ളത്. കടുത്ത ആസ്തമാ രൊഗിയായിരുന്നു ചെ. അതും വെച്ചാണു അയാള്‍ കാട്ടിലും മേട്ടിലും തണുപ്പും മഞ്ഞും സഹിച്ച് പോരാടിയത്.അന്ന് ഇന്നത്തെ പോലെ ഇന്‍ ഹേലേര്‍സ് ഒന്നുമില്ല. അഡ്രീനാലില്‍ കുത്തിവെക്കുക. ഡോകടറായത് കൊണ്ട് അതദ്ദേഹം സ്വയം ചെയ്യും.
    ചെ എന്നു അദ്ദേഹത്തെ വിളിച്ച് തുടങ്ങിയത് അര്‍ജന്റ്റ്റീനക്കാരാണു. നല്ല ആള്‍ ,നല്ല സുഹൃത്ത് എന്നൊക്കെ അര്‍ത്ഥം.
    വിപ്ലവാനന്തര ക്യൂബയില്‍ ഒട്ടേറെ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു അദ്ദേഹം.അതൊക്കെ ഉപേക്ഷിച്ച് 1966ല്‍ ബൊളീവിയയില്‍ എത്തി,അവിടത്തെ പട്ടാള ഭരണത്തിനെതിരായ് ഒളിപ്പോര്‍ നയിക്കാന്‍. 1967ല്‍ ബൊളീവിയന്‍ കാട്ടില്‍ വെച്ച് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ഭൌതികാവശിഷ്റ്റം കണ്ടെത്തി ക്യൂബയിലെക്ക് കൊണ്ട് വരുന്നത് 1997 ലാണു.മധ്യക്യൂബയിലെ സാന്താക്ലാരയില്‍ അദ്ദേഹത്തിന്റെ സ്മാരകമുണ്ട്.

    ഇന്നലത്തെ പത്രത്തില്‍ കണ്ടു. വിയെസിനു ചെഗുവേരന്‍ ഫാന്‍സിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ എന്നു.കഷ്ടം. ഗോള്‍ഫ് ക്ലബില്‍ പോയി ഗോള്‍ഫ് കളിക്കുന്നതും അതിനിടയില്‍ അല്‍പ്പം മദ്യം കഴിക്കുന്നത് മൊക്കെയാണു ഇന്നത്തെ ചെറുപ്പക്കാരുടെ വിപ്ലവം. നമുക്ക് മിണ്ടാന്‍ അവകാശമില്ലല്ലോ.അതൊന്നും ചക്കാത്തിനല്ലല്ലോ കാശ് കൊടുത്തിട്ടല്ലെ..!!
    ലാല്‍ സലാം സഖാക്കളേ..!!!

    ReplyDelete
  24. ബ്ലോഗർ മുല്ലക്ക്‌...
    "ചേഗുവേരൻ ഫാൻസിന്റെ വിപ്ലവാഭിവാദ്യങ്ങൾ.."

    ReplyDelete
  25. വളരെ നല്ല പോസ്റ്റ്!
    "ചേഗുവേരൻ ഫാൻസിന്റെ വിപ്ലവാഭിവാദ്യങ്ങൾ.."

    ReplyDelete
  26. ലാല്‍ സലാം മുല്ലേ. മഹാനായ മനുഷ്യ സ്നേഹി എന്നു കൂടി വകഭേദമുള്ള വിപ്ലവ നായകന്‍, സഖാവ് "ചെ"യെക്കുറിച്ച് എഴുതിയ പോസ്റ്റിന് എന്‍റെ അഭിവാദ്യങ്ങള്‍...

    ReplyDelete
  27. നല്ല പോസ്റ്റ്‌.....തീരെ അറിവില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു ഇതെല്ലം.....

    ReplyDelete
  28. എല്ലാവരും കൂടെ എന്നെ സഖാവാക്കും അല്ലെ..?
    ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    മോട്ടോര്‍സൈക്കിള്‍ ഡയറി എന്ന പുസ്തകത്തെപ്പറ്റിയും സിനിമയെ പറ്റിയും ദേ നല്ലൊരു പോസ്റ്റ് ഇവിടെ.

    http://verutheorila.blogspot.com/2011/03/blog-post_07.html

    ReplyDelete
  29. മുല്ല

    കറക്കം കഴിഞ്ഞിട്ടില്ല്. കറങ്ങിക്കൊണ്ടേയിരിക്കുന്നു.
    ഇന്ന് കപ്ലിയങ്ങാട് അശ്വതി വേല കണ്ടു. നാളെ ഭരണി വേലയും കഴിഞ്ഞേ മടങ്ങൂ/

    u can reach me
    prakashettan@gmail.com
    9446335137

    ReplyDelete
  30. അല്ലാ..ഞാനൊന്ന് ചോദിച്ചോട്ടെ..
    മുല്ല സഖാവ്{നി} ആണോ.

    പോസ്റ്റിലെ കാര്യോന്നും ഞമ്മക്ക് തിരിഞ്ഞില്ല.

    ReplyDelete
  31. ഇവിടെ മുമ്പ് വന്നിട്ടുണ്ടൊ എന്നറിയില്ല...നല്ല കുറിപ്പ്

    ReplyDelete
  32. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വല്ലാത്തൊരു ദൃശ്യാനുഭവമാണ്. ആസ്തമ രോഗം ശല്യപ്പെടുത്തുന്ന ചെ, ആമസോണ്‍ നീന്തിക്കടക്കുന്ന ആ കൂട്ടുകാര്‍, ആരോ നിരീക്ഷിച്ച പോലെ, യേശു ക്രിസ്തുവിന്റെ രൂപസാദൃശ്യമുള്ള ചെയുടെ ജീവിതത്തിലെ വികാസ പരിണാമങ്ങള്‍ സുന്ദരമായി ദൃശ്യവല്കരിച്ച ആ ചിത്രം എന്‍റെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇന്ത്യാവിഷനിലെ എ. സഹദേവന്‍ സാര്‍ തന്‍റെ '24 Frames' ല്‍ കഴിഞ്ഞ ആഴ്ച ഉള്‍പ്പെടുത്തിയത് ഈ ചിത്രമായിരുന്നു. തീര്‍ത്തും സാന്ദര്‍ഭികമായൊരു കുറിപ്പ്. നന്ദി മുല്ല.

    ReplyDelete
  33. കാലത്തിന്റെ ഒഴുക്കില്‍ പെട്ട് വിസ്മരിക്കപ്പെട്ടുപോയോ എന്ന തോന്നലില്‍ നിന്നും ഒരു ഉയര്‍തെഴുന്നേല്പ്പ്......നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  34. നല്ലൊരു വിവരം പകർന്ന് തന്നതിന് നന്ദി...

    ReplyDelete
  35. യാത്രകള്‍ ഇഷ്ടപ്പെടുന്ന മുല്ലയില്‍ ഒരു വിപ്ലവാകാരികൂടിയുണ്ടെങ്കില്‍ പിന്നെ che യില്‍ ചെന്നെത്തുക എന്നത് അനിവാര്യം തന്നെ. അല്ലെങ്കിലും പുതിയ വിപ്ലവങ്ങളുടെ പേര് തന്നെ മുല്ലപൂവായ സുവര്‍ണകാലവും. കണ്ണ് തുറപ്പിച്ച പോസ്റ്റ്‌ തന്നെ.

    ReplyDelete
  36. ഇത് കണ്ടിരുന്നില്ല മുല്ലാ.നന്ദി സന്തോഷം.
    വര്‍ത്തമാനകാലത്തിനുമപ്പുറം വേര് പടര്‍ത്തിനില്‍ക്കുന്ന ചിന്തകളും വാക്കുകളും വായനക്ക് ജീവസാനിധ്യം നല്‍കുന്നു..

    ReplyDelete
  37. വ്യക്തികളെ ശരിക്കും അടുത്തറിയാൻ ഒരു നീണ്ടയാത്ര ധാരാളം. യാത്രയിൽ പലവിധ ക്ളേശങ്ങളുണ്ടാകും. അതൊക്കെ തരണം ചെയ്തു കുത്തുകളില്ലാത്ത മനസ്സുമായി സുഹൃത്തുക്കളായി തുടരാൻ കഴിഞ്ഞാൽ അവരാകും ആത്മ സുഹൃത്തുക്കൾ. പരസ്പര ത്യാഗമനോഭാവങ്ങളാണ് പോരായ്മകളെ മറച്ച് വെക്കുന്നതും നല്ല വ്യക്തിത്വങ്ങളെ കടഞ്ഞെടുക്കുന്നതും.

    ReplyDelete
  38. ഞാന്‍ ദോസ്തിനെ തപ്പി ഇറങ്ങിയതാണ്
    വന്നത് മഹത്തായ ഒരു വിപ്ലവ കഥാ തീരത്ത്...ഇഷ്ടപ്പെട്ടു ..മുദ്രാവാക്യം വിളിക്കുന്ന പലര്‍ക്കും അതിനെപ്പറ്റി വല്യ അറിവ് ഒന്നും ഉണ്ടാകില്ല ..
    നന്നായി എഴുതി..ആശംസകള്‍..

    ഒരു സ്കൂള്‍ സമര കാലത്ത് ഞാന്‍ ചൊല്ലികൊടുത്ത ഒരു വാചകം ഏറ്റു ചൊല്ലിയ ആള്‍ ഇങ്ങനെ ചൊല്ലി ..
    (അന്നൊരു കാലം ...യേശു കല്പിച്ചു ..."കൈസെരിനുള്ളത് (Cesar) കൈസറിന്", ദൈവത്തിനുള്ളത് ദൈവത്തിനു .......
    പയ്യന്‍, കേട്ടു പരിചയമുള്ള പേര് ഏറ്റു പാടി ...അന്നൊരു കാലം ......"കേശവനുള്ളത് കേശവന്"
    ദൈവത്തിനുള്ളത് ദൈവത്തിനു .....
    നാളെ സീസറും കല്ല്‌ കുതുകാരന്‍ കേശവനും ഒരേ രക്തം ആയിരുന്നു എന്ന് ചരിത്രം പറയും ...കോവളത്
    കണ്ട ടി ഷര്‍ട്ട്‌ ഫോട്ടോ പോലെ...ha..ha....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..