ഒരു പുഴ കടലിലേക്കൊഴുകുന്നത് കാണാന്‍.... കടല്‍ ആയിരം കൈകള്‍ നീട്ടി
പുഴയെ വാരിപ്പുണരുന്നത് കാണാന്‍ , ആ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ആഗ്രഹമില്ലേ....?
എങ്കില്‍ വരൂ ..ഈ വഴിയെ...
ഫറോക്കിലാണു നമ്മളിപ്പൊള്‍ ...ടിപ്പുസുല്‍ത്താന്റെ ഫാറൂക്കാബാദ്. അതിനും മുന്‍പ് പരവന്‍ മുക്ക് എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്.
പരവന്മാര്‍ എന്നൊരു ആദിമ സമുദായക്കാര്‍ ഉണ്ടായിരുന്നു കേരളത്തിന്റെയും തമിഴ്നാടിന്റേയും തീരദേശങ്ങളില്‍. മത്സ്യബന്ധനത്തിലും ആയോധന കലകളിലും സമര്‍ത്ഥരായിരുന്നത്രെ അവര്‍. ഇപ്പോള്‍ ഗള്‍ഫ് ഓഫ് മന്നാറില്‍ ( മന്നാര്‍ ഉള്‍ക്കടല്‍ ) ആണു അവര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. മുപ്പത്തഞ്ചോളം ഗ്രാമങ്ങളിലായ് പരവര്‍ താമസിക്കുന്നു. ലക്ഷ്ദ്വീപ് കടലിന്റെ ആഴം കുറഞ്ഞ ഭാഗമാണു മന്നാര്‍ ഉള്‍ക്കടല്‍. ഈ മന്നാറിലാണു നമ്മുടെ രാമസേതു അഥവാ ആദം പാലം.
നൂറു വര്‍ഷം പഴക്കമുള്ള ഫറൊക്കിലെ പാലമാണിത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ ഇപ്പോഴും നല്ല ഉറപ്പില്‍ നില്‍ക്കുന്നു. സിമെന്റും കമ്പിയുമൊന്നും മേസ്തിരി വിറ്റു കാശാക്കിയിട്ടുണ്ടാവില്ല!!
പണ്ട് പാലമുണ്ടാക്കുമ്പോള്‍ , തൂണുറക്കാനായ് മനുഷ്യരെ കുരുതി കൊടുക്കാറുണ്ടായിരുന്നത്രെ......കേള്‍ക്കുന്നുണ്ടോ ഒരു തേങ്ങല്‍..
എനിക്ക് തോന്നീതാവും അല്ലേ....?
പശ്ചിമ ഘട്ടത്തില്‍ നിന്നാണു ചാലിയാര്‍ ഉല്‍ഭവിക്കുന്നത്. കാടുകള്‍ കടന്നിട്ട് വേണം അവള്‍ക്ക് ഇവിടെയെത്താന്‍. ഒരുപാട് ദൂരം...ആ വരവില്‍ അവള്‍ കൈയ്യില്‍ കൊള്ളാവുന്നത്രേം കളിമണ്ണും കൊണ്ട് വരും. ആ കളിമണ്ണു കണ്ടിട്ടാണു ഇവിടെ സായിപ്പ് ഓട് ഫാക്റ്ററി സ്ഥാപിച്ചത്. ഒരു ഡസനോളം ഓട് ഫാക്റ്ററികള്‍ ഉണ്ട് ഫറോക്കില്‍.
പശ്ചിമ മലനിരകളിലെ എലമ്പലരി മലയില്‍ നിന്നും ( നീലഗിരി ജില്ലയില്‍) ഉല്‍ഭവിക്കുന്ന ചാലിയാര്‍ ഒഴുകുന്നത്
ഏറേയും മലപ്പുറം ജില്ലയിലൂടെയാണു. പതിനേഴ് കിലോമീറ്ററോളം മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും അതിര്‍ത്തിയായ് പരക്കുന്നു അവള്‍. പിന്നെ ഒരു കുതിപ്പാണു തന്റെ പ്രിയപ്പെട്ടവനു അരികിലെത്താന്‍. അവസാനത്തെ ആ പത്ത് കിലോമീറ്റര്‍ കോഴിക്കൊട് ജില്ലയിലൂടെയാണു. ഇവിടെ ഇവള്‍ കടലുണ്ടിപ്പുഴയാണു. എന്തൊരു ആവേശമാണു ഇവള്‍ക്ക്...
ഈ പാലത്തിനു മേലെ നിന്നും താഴേക്ക് നോക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട് ആ സ്നേഹത്തിന്റെ ആഴം.
മുകള്‍പരപ്പില്‍ പുഴ ശാന്തയാണു. ഓളങ്ങളില്ലാതെ...പക്ഷെ അടിയൊഴുക്ക് ശക്തം. കാലെടുത്ത് വെച്ചാല്‍ നമ്മെകൂടി അവളാ സ്നേഹത്തില്‍ മുക്കിക്കൊല്ലും!!
പാലത്തിനുമപ്പുറത്ത് കൂടി താഴേക്കിറങ്ങിയാല്‍ കടലിന്റെ നീട്ടിപ്പിടിച്ച കൈകളിലെത്താം നമുക്ക്, ആ നനഞ്ഞു നീണ്ട
വിരലുകളില്‍ പിടിച്ച് കുറച്ച് നേരം താഴെയുള്ള ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാം.
ഇന്ന്..ഇരുട്ടിനെ വകഞ്ഞു മാറ്റി നിലാവ് പരക്കുവോളം ഞാനീ തീരത്തിരിക്കും. എന്റെ സാന്നിദ്ധ്യം തെല്ലും വകവെക്കാതെ പുഴയെ തന്നിലേക്ക് ചേര്‍ക്കാന്‍ കുതിക്കുന്ന കടലിന്റെ ആരവം കേള്‍ക്കാന്‍..
ചില സ്നേഹങ്ങള്‍ ഇങ്ങനെയാണു. തീക്ഷ്ണവും തീവ്രതരവും. നമുക്കൊന്നു പ്രതിരോധിക്കാന്‍ പോലും ഇടതരാതെ നമ്മെയും കൊണ്ട് അതിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തും!!!
Sunday, March 27, 2011
കടലും പുഴയും ഒന്നാകുമ്പോള്‍......
Subscribe to:
Post Comments (Atom)
"......മുകള്‍പരപ്പില്‍ പുഴ ശാന്തയാണു. ഓളങ്ങളില്ലാതെ...പക്ഷെ അടിയൊഴുക്ക് ശക്തം. കാലെടുത്ത് വെച്ചാല്‍ നമ്മെകൂടി അവളാ സ്നേഹത്തില്‍ മുക്കിക്കൊല്ലും!!........"
ReplyDeleteഹ്രസ്വമെങ്കിലും നല്ല ഭാഷ, നല്ല ചിത്രങ്ങള്‍
നന്ദി...
ഇത്തവണത്തെ എഴുത്തിനൊരു റൊമാന്റിക്ക് ഭാവമാണല്ലോ മുല്ലേ....മുല്ലയുടെ മുഖം ചിരപരിചിതമായി തോന്നുന്നു...എഴുത്തിനോട് sadrishyam പുലര്‍ത്തുന്ന ചിത്രങ്ങള്‍ മികവു നല്‍കി ലേഖനത്തിന്....
ReplyDeleteThis comment has been removed by the author.
ReplyDeleteകഴിഞ്ഞ വെക്കേഷനിൽ ഞാനിവിടെ കുടുംബസമേതം സന്ദർശിച്ചിരുന്നു. എന്റെ പോസ്റ്റിലത് സൂചിപ്പിച്ചിട്ടുണ്ട്. പുതിയ ബ്രിഡ്ജും തിരമാലകളുമായി ഏറ്റുമുട്ടി കടലിലേക്ക് തള്ളിനിൽക്കുന്ന പാറകെട്ടുകളും മനസിന് കുളിർമ നൽകുന്നു. ഫോട്ടോകളുണ്ടെങ്കിലും ബെഞ്ചാലി കുടുങ്ങുമെന്നതിനാൽ നൽകാൻ കഴിഞ്ഞില്ല. മുല്ലയുടെ ഒരു ഫോട്ടോ ഞാൻ എന്റെ പോസ്റ്റിലേക്ക് പൊക്കട്ടെ. കോപി റൈറ്റ് ഇല്ലാത്തത് നന്നായി :)
ReplyDeleteനന്നായി വിവരിച്ചു ഈ പുഴ ചരിതം.
ReplyDeleteരാമസേതുവിനു ആദം പാലം എന്നും പറയുമോ മുല്ല ?
അടുത്തറിയുന്ന സ്ഥലങ്ങള്‍. വായനയിലൂടെ വീണ്ടും അതുവഴി പോയ പോലെ.
ReplyDeleteനല്ല ഭാഷയില്‍ ഒതുക്കമുള്ള വിവരണം. ചിത്രങ്ങളും നന്നായി .
This comment has been removed by the author.
ReplyDelete"...പണ്ട് പാലമുണ്ടാക്കുമ്പോള്‍ , തൂണുറക്കാനായ് മനുഷ്യരെ കുരുതി കൊടുക്കാറുണ്ടായിരുന്നത്രെ......കേള്‍ക്കുന്നുണ്ടോ ഒരു തേങ്ങല്‍..." കേള്‍ക്കാം... ഒപ്പം, കൈ ഛെദിക്കപ്പെട്ട ഉസ്താദ് ഈസ്സയുടെ ചുടുനിശ്വാസവും ആഗ്രയിലെ ഷാജഹാന്‍റെ കാരാഗൃഹത്തില്‍ നിന്നും കേള്‍ക്കാനാവുന്നുണ്ട്.
ReplyDeleteഹ്രസ്വം, സുന്ദരം ഈ എഴുത്തും. അഭിനന്ദനങ്ങള്‍ മുല്ല.
ഹാവൂ ...ചില സ്നേഹം അങ്ങനെ ആണ് .................................
ReplyDelete...മൊത്തം പഞ്ചുകള്‍ .തീവ്രം ...ഈ തീരവും എഴുത്തും ഒത്തിരി ഇഷ്ടപ്പെട്ടു ...
അഭിനന്ദനങ്ങള്‍ ....
കൊള്ളാം..നല്ല യാത്ര...
ReplyDeleteമുല്ല എന്റെ നാടിന്റെ കാറ്റടിച്ചപ്പോഴേക്കും വല്ലാതെ റൊമാന്റിക് ആയല്ലോ... എന്റെ നാടും പഴയ പാലവും, ഓട്ടുകമ്പനിയും എല്ലാം കാണിച്ചുതന്നതിന് നന്ദി... വായനയിലൂടെ എന്റെ നാടിനെ ആസ്വദിച്ചത് ആദ്യമായിട്ടാണ്. നന്ദി..
ReplyDeleteകടലുണ്ടി പാലം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇന്‍ഷാ അല്ലാഹ്... മൂന്ന് മാസം കൂടി...
ee vivaranavum , chithravum oru pole manoharamayi..... bhavukangal.....
ReplyDeleteകൊള്ളാം
ReplyDeleteപുഴയൊഴുകും വഴി
ReplyDeleteമനസ്സോഴുകും വഴി
(വായനാസുഖമുള്ള പോസ്റ്റ്.)
പ്രമേയത്തിന്‍റെ ആഴത്തിലുള്ള പഠനം ഓരോ എഴുത്തിനേയും ആശയപൂര്‍ണമാക്കുന്നു.ലളിതമായ ഭാഷ അതിനെ ഹൃദ്യവുമാക്കുന്നു.
ReplyDeleteഒരു ഗ്രന്ഥത്തെക്കുറിച്ചായാലും,
സംഭവത്തെക്കുറിച്ചായാലും,
ചരിത്രത്തെക്കുറിച്ചായാലും വ്യത്യസ്തമായ കണ്ടെത്തലുകളിലൂടെ പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നുന്നുണ്ട്ഓരോ പോസ്റ്റും.അഭിനന്ദങ്ങള്‍.
ഓര്മ വെച്ച കാലം മുതല്‍ കടല്‍ കണ്ടു വളരാന്‍ ഭാഗ്യമുണ്ടായ ഒരുത്തനാണ് ഞാന്‍.ഇന്നും ഞാന്‍ ഏറ്റവും ആസ്വദിക്കുന്ന പ്രകൃതിദൃശ്യം കടല്‍ക്കരയിലെ സായാഹ്നങ്ങളാണ്.
ReplyDeleteകൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ നേരം വെളുക്കുന്നത് വരെ കഴിഞ്ഞ ദിവസങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
കടലില്ലാത്ത സ്ഥലത്തു എത്തിപ്പെട്ടാല്‍ ഇന്നും ഒരു ശ്വാസം മുട്ടലാണ്.
മുല്ലയുടെ ഈ വിവരണം കടല്‍ പോലെ ആകര്‍ഷണീയം. ചിത്രങ്ങളും മനോഹരം.
അഭിനനദനങ്ങള്‍
പുഴയെ വരവേല്‍ക്കാന്‍ കൈകള്‍ നീട്ടി നില്‍ക്കുന്ന കടലിന്റെ വര്‍ണ്ണന ഭംഗിയായി.എഴുത്തും ചിത്രങ്ങളും ഇഴുകിചെര്‍ന്നിരിക്കുന്നു.അഭിവാദനങ്ങള്‍.
ReplyDeleteകേരളം കാണാന്‍ മുല്ലയുടെ ബ്ലോഗിലേയ്ക്ക് വന്നാല്‍ മതിയെന്ന് തോന്നുന്നു. ഇങ്ങ് പാലായില്‍ താമസിക്കുന്നവര്‍ക്ക് എന്ത് ഫറോക്ക്? (ഫറോക്കില്‍ പുലിയിറങ്ങി എന്നൊരു വാര്‍ത്ത പണ്ട് പത്രത്തില്‍ വായിച്ചപ്പോഴാണ് ആദ്യമായി ആ പേര് കേട്ടതെന്ന് ഒരോര്‍മ്മ)
ReplyDeleteആഹാ ഇത് കൊള്ളാല്ലോ !!പുഴയും മലയും കടലും ആകാശവും ഒക്കെ മുല്ല സ്വയം അങ്ങ് പതിച്ചെടുത്തോ ? എവിടെ പട്ടയം ?..എല്ലായിടത്തും നെയിം ബോര്‍ഡും സ്ഥാപിച്ചു കളഞ്ഞല്ലോ ...ഗുണ്ടായിസം ഗുണ്ടായിസം (ഈ വാക്കിന്റെ സ്ത്രീലിംഗം എനിക്കറിയില്ല )
ReplyDeleteപരിചയമുള്ള സ്ഥലം ആണെങ്കിലും ഇങ്ങനെ പരിചയപ്പെടുത്തിയത് വായിക്കാന്‍ ഒരു പുതുമ ..
ReplyDeleteപുഴക്കരയിലൂടെ സുഖമുള്ള ഒരു യാത്ര തരപ്പെട്ടു.
ReplyDelete"ഇന്ന്..ഇരുട്ടിനെ വകഞ്ഞു മാറ്റി നിലാവ് പരക്കുവോളം ഞാനീ തീരത്തിരിക്കും. എന്റെ സാന്നിദ്ധ്യം തെല്ലും വകവെക്കാതെ പുഴയെ തന്നിലേക്ക് ചേര്‍ക്കാന്‍ കുതിക്കുന്ന കടലിന്റെ ആരവം കേള്‍ക്കാന്‍.."
ReplyDeleteഇങ്ങനെയൊക്കെ എഴുതി എന്നെ കൊതിപ്പിക്കല്ലേ, പ്ലീസ്....
കടലിന്റെയും പുഴയുടെയും സംഗമത്തിന് ഇതുവരെ സാക്ഷി ആയിട്ടില്ല...ഇപ്പോള്‍ ഒരു പൂതി...
പുഴയിലൂടൊഴുകി , കടലും കടന്ന് മുല്ലയുടെ യാത്രകള്‍ ഇനിയും തുടരട്ടെ എന്നാശംസിക്കുന്നു....
പോസ്റ്റ് നന്നായി...
നന്നായി വിവരിച്ചു.
ReplyDeleteപോസ്റ്റ് നന്നായി.
മണവാളന്‍ കടലും ,മണവാട്ടിയായി പുഴയും....
ReplyDeleteപതിനാലാം രാവുദിച്ചാല്‍ മതിയിനി..
മനസ്സിന്റെ മുറ്റത്ത് പനിനീര്‍ പൂവിരിയിച്ച വിവരണം..!പടങ്ങളും പെരുത്ത് പറയുന്നു..!
മനോഹരമായ ചിത്രങ്ങളും വിവരണവും.
ReplyDeleteഅഭിനന്ദനങ്ങള്‍ മുല്ലേ....
പക്ഷെ,കടലുണ്ടിപ്പുഴ എന്ന് കേള്‍ക്കുമ്പോള്‍
എന്‍റെ ഉള്ളില്‍ ഒരു വിങ്ങലാണ്.... എന്‍റെ ഇളയച്ഛനെ മരണത്തിലേക്കു കൂട്ടികൊണ്ടുപോയത് ഇവളാണ്....
ഈ സുന്ദരിപ്പുഴ.
പേര് പോലെത്തന്നെ സൗന്ദര്യവും സൌരഭ്യവുമുള്ളതാണ് മുല്ലയുടെ പോസ്റ്റുകള്‍..
ReplyDeleteപിന്നെ കുരുതികള്‍ ഇപ്പോഴും നടക്കാറുണ്ടത്രെ,പുറംനാടുകളില്‍ നിന്നും വരുന്ന പാവപ്പെട്ട തൊഴിലാളികളുടെ..ആക്സിഡന്റിന്റെ രൂപത്തില്‍..
കടലിനേം പുഴയേയും കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ReplyDeleteലിപി, ലിപിയുടെ ഇളയഛനും ഉണ്ടായിരുന്നു അവിടെന്ന് ഞാനറിഞ്ഞിരുന്നില്ല. എങ്കിലും അന്നു ആ പുഴയിലെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ എല്ലാവരെയും ഞാന്‍ ഓര്‍ത്തിരുന്നു അപ്പോ.വിരലുകള്‍ പതുക്കെ പുഴയിലേക്ക് താഴ്ത്തിയപ്പോള്‍ ആ അന്‍പത്തി ഏഴ് പേരുടെയും നിശ്വാസങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു.
ലിപിയുടെ ദു:ഖത്തില്‍ ഞാന്‍ പങ്കു ചേരുന്നു.
മനോഹരമായ വിവരണം ....
ReplyDeleteനാട്ടില്‍ പോവാന്‍ തോന്നുന്നു ....
ഇതൊക്കെ എവിടെയാണാവോ ?...അള്ളാക്കറിയാം..ഒരിക്കല്‍ പോയി ഇരിക്കണം ....
ReplyDeleteപരിചയപ്പെടുത്തിയതിനു നന്ദി ...!
ഓരോ പുഴക്കുമുന്ടാകും ഒരുപാട് കഥകള്‍ പറയാന്.... അത് ഒഴുകിതീര്ന്ന വഴികളിലെ ...... തീരങ്ങളിലെ... കടവുകളിലെ....... പ്രണയതിന്റെ ...വിരഹത്തിന്റെ..... എല്ലാം മനസിലടക്കി അവള്‍ ഓടിയെത്തുന്നത് തനിക്കായി കാത്തിരിക്കുന്നവനിലേക്കാണ്.... ഒരു ജന്മം മുഴുവനും കൊതൊച്ചെത്തുന്നത് അവള്‍ ആ സ്നേഹം ഏറ്റുവാങ്ങാനാണു....
ReplyDeleteനല്ല എഴുത്തും പടങ്ങളും .......ഓര്മ്മച്ചിത്രങ്ങളാകട്ടെ
ആഹാ, മുല്ല വള്ളി കടല്‍ കരയില്‍ അസ്സലായിരിയ്ക്കുന്നൂ ട്ടൊ..
ReplyDeleteപല വട്ടം സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളാണെങ്കിലും നിങ്ങളെല്ലാം സ്ഥല പരിചയം നടത്തുമ്പോള്‍ ഇതൊന്നും കണ്ടില്ലായിരുന്നോ, എന്ന സംശയം...നന്നായിരിയ്ക്കുന്നൂ ട്ടൊ.
ഭംഗിയായ വിവരണവും ചിത്രങ്ങളും.
ReplyDelete“ഈ പാലത്തിനു മേലെ നിന്നും താഴേക്ക് നോക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട് ആ സ്നേഹത്തിന്റെ ആഴം...“ അതാണു പുഴ. നന്നായിരിക്കുന്നു, ചിത്രങ്ങളും വിവരണവും.
ReplyDeleteമുല്ലയുടെ ഓരോ പോസ്റ്റു വായിക്കുമ്പോഴും മുല്ലയെ കൂടുതല്‍ കൂടുതല്‍ ബഹുമാനിക്കുന്നു.
ReplyDeleteഒഴുക്കുള്ള ഈ എഴുത്തില്‍ ഒരു വാക്കെങ്കിലും എറുകയോ കുറയുകയോ ചെയ്തതായി തോന്നില്ല.
വളരെ മനോഹരമായി എഴുത്തും ചിത്രങ്ങളും.
ഈ കടലുണ്ടിപ്പുഴയുടെ സൌന്ദര്യം ഒരിക്കലെങ്കിലും പോയികാണാന്‍ കൊതിച്ചുപോകുന്ന വിവരണം.
ReplyDeleteആശംസകള്‍...!
വെറുതെ കണ്ട് വിട്ടുകളയുന്നതെല്ലാം മുല്ലയുടെ വരികള്‍ ഒപ്പിയെടുക്കുന്നു.യാത്രാനുഭവത്തോടൊപ്പം ലയിച്ചു ചേര്‍ന്ന നിരീക്ഷണങ്ങളും ചിത്രങ്ങളും ഹൃദ്യമായ അനുഭവം.
ReplyDeleteഹായ് ,നല്ല ചിത്രങ്ങള്‍ ...
ReplyDeleteനന്നായി വിവരണങ്ങളും ...
എല്ലാം ഉഗ്രന്‍ !
അഭിനന്ദനങ്ങള്‍ മുല്ലേ ....
നല്ല വിവരണം.ചിത്രങ്ങളും.
ReplyDeleteപ്രിയ മുല്ലേ ,
ReplyDeleteവീണ്ടും കാഴ്ചകളിലേക്ക് കൊണ്ട് പോയതിനു വളരെ നന്ദി .
"ചില സ്നേഹങ്ങള്‍ ഇങ്ങനെയാണു. തീക്ഷ്ണവും തീവ്രതരവും. നമുക്കൊന്നു പ്രതിരോധിക്കാന്‍ പോലും ഇടതരാതെ നമ്മെയും കൊണ്ട് അതിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തും!!!"
പിന്നെ ഒരു തിരിച്ചു പോക്ക് ഒരിക്കലും ഉണ്ടാകില്ല അല്ലേ ....???
ആഴങ്ങളില്‍ കിടന്നങ്ങനെ ........ശ്വാസം മുട്ടി .....
പോസ്റ്റിലെ പല വര്‍ണനകളും മനോഹരമായിരിക്കുന്നു.
പിന്നെ മുല്ലേ .....
"ലക്ഷ്ദ്വീപ് കടലിന്റെ ആഴം കുറഞ്ഞ ഭാഗമാണു മന്നാര്‍ ഉള്‍ക്കടല്‍. ഈ മന്നാറിലാണു നമ്മുടെ രാമസേതു അഥവാ ആദം പാലം."
എന്ന് പറഞ്ഞിട്ട് അടുത്തതായി ഫറൊക്കിലെ പാലത്തിന്റെ ചിത്രം കൊടുത്തത് ഒരു ചേര്‍ച്ചക്കുറവായി തോന്നി .രാമസേതു ഇത്ര പെട്ടെന്ന് മാറിപ്പോയോ എന്ന് ഒരു സംശയവും ..........:-).
"നൂറു വര്‍ഷം പഴക്കമുള്ള ഫറൊക്കിലെ പാലമാണിത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്". ഇങ്ങനെ അടുത്ത വരികളില്‍ പറയുന്നുണ്ടെങ്കിലും .
പശ്ചിമ മലനിരകളിലെന്നോ ഉത്ഭവിച്ചു ഏതൊക്കെയോ ജില്ലകളിലൂടൊഴുകി ഇപ്പോള്‍ അറബിക്കടലോളം എത്തിയ ഒരു പുഴ ......ഈ ഞാനും .......
കാത്തിരിക്കുന്നു.ഇനിയും എഴുതുക.
ആശംസകള്‍ ...........
ഹന്‍ല്ലത്ത്
ReplyDeleteജാസ്മിക്കുട്ടീ
ബെഞ്ചാലീ, പൊക്കിയല്ലെ..ഞാന്‍ കണ്ടു.
മൊയിദീന്‍ അങ്ങാടിമുഖര്‍,അതെ രണ്ടും ഒന്നു തന്നെ.
ചെറുവാടി
നൌഷാദ് കുനിയില്‍
എന്റെ ലോകം, ദോസ്തിനെ കിട്ടീലെ..കമന്റ് ഞാന്‍ കണ്ടു.നന്ദി
ഷബീര്‍
നിക്കുകേച്ചേരി
ജയരാജ് മുരുക്കുമ്പുഴ
ശ്രീ
ഇസ്മയില്‍
ആറങ്ങോട്ട്കര മുഹമ്മദ്
ബിന്‍ഷേഖ്
ഷാനവാസ്ജീ
അജിത്ത്ജീ
ഹഫീസ്,കുറെ കാലായ് കണ്ടിട്ട്.
രമേശ്ജീ...അതെ മൊത്തം പതിച്ചെടുത്തു...
റാംജിജീ
മഹേഷ്,വന്നല്ലൊ ആശ്വാസമായ്.
ടോംസ്
ഇഷാക്ക്
ലിപി
മെയ്ഫ്ലവര്‍
ഫൈസൂ...കേരളത്തില്‍ തന്നെയാടേയ്..
മലബാറി
വര്‍ഷിണി
റ്റൈപിസ്റ്റ്
sree
ഷമീര്‍
എക്സ്പ്രവാസിനീ, അത്രക്ക് വേണ്ട ശകലം കുറച്ചൊ...ബഹുമാനേയ്...
ഒരില വെറുതെ,
പുഷ്പാംഗദ്,
ദിയ കണ്ണന്‍
സുജ, പറഞ്ഞുവന്നപ്പൊ രാമസേതൂന്റെ കാര്യൊം പറഞ്ഞന്നേയുള്ളൂ. എന്തോരം ബഹളാ അതിന്റെ പേരില്‍ ഉണ്ടായത്.ആദം പാലമെന്നും പേരുണ്ട് അതിനു. എല്ലാം ഒന്നാണു.എന്നിട്ടും ആള്‍ക്കാര്‍ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണു.നന്ദി കേട്ടോ.
പിന്നെ ആഴങ്ങളില്‍ കിടന്നു ശ്വാസം മുട്ടുന്നതിനും ഒരു സുഖമില്ലേ...
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു. പിന്നെ പോസ്റ്റില്‍ ഞാന്‍ എഴുതാതെ വിട്ട ഒരു കാര്യമുണ്ട്. അന്നു വണ്ടി പുഴയിലേക്ക് മറിഞ്ഞ് ആഴങ്ങളിലേക്ക് മറഞ്ഞു പോയ അന്‍പത്തി ഏഴ് പേരെ പറ്റി...അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.
"ഇന്ന്..ഇരുട്ടിനെ വകഞ്ഞു മാറ്റി നിലാവ് പരക്കുവോളം ഞാനീ തീരത്തിരിക്കും. എന്റെ സാന്നിദ്ധ്യം തെല്ലും വകവെക്കാതെ പുഴയെ തന്നിലേക്ക് ചേര്‍ക്കാന്‍ കുതിക്കുന്ന കടലിന്റെ ആരവം കേള്‍ക്കാന്‍.."
ReplyDeleteആഹാ...സൂപ്പര്‍ വരികള്‍
ഒരുപാട് തവണ ഈ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
ഒരുപക്ഷെ അന്നൊന്നും കേള്‍ക്കാത്ത കടലിന്റെ ആരവം എന്റെ ഇനിയുള്ള യാത്രകളില്‍ എനിക്കു കേള്‍ക്കാനാകും...
ഒപ്പം മുല്ലയുടെ ഈ വരികള്‍ മനസിലേക്കോടിയെത്തും,
ഫോട്ടോസും നന്നായിട്ടുണ്ട് ട്ടാ.......
പുഴ, മഴ... ചിന്തയെ, മനസ്സിനെ വല്ലാതെ പുളകം കൊള്ളിക്കുന്ന ദൈവാനുഗ്രങ്ങള്‍. മുല്ലയുടെ എഴുത്തുകൂടിയായപ്പോള്‍ ആകെയൊരു ആനച്ചന്ദം. :)
ReplyDeleteഓടിനടന്നിരുന്ന കാലത്ത് മിക്കദിവസങ്ങളിലും ചാലിയാറില്‍ മീന്‍ പിടിക്കുമായിരുന്നു......അതെല്ലാം ഇന്നു വെറും സ്വപ്നങ്ങളാണ്. അഭിനന്ദനങ്ങള്‍
ReplyDeleteമുല്ല വന്നു വന്നു ഞങ്ങള്‍ നടക്കുന്ന വഴികളിലും എത്തിയല്ലോ. കഴിഞ്ഞ വെക്കേഷനില്‍ ഇവിടമെല്ലാം പോയിരുന്നു. എനിക്കും അധികം ദൂരമില്ല ഇവിടേക്ക്. ഫോട്ടോസ് ഞാനെടുത്തത് കളവു പോയതാണോ എന്ന് തോന്നി. പിന്നെ ഫോട്ടോയുടെ മികവും അതില്‍ മുല്ലയും കണ്ടപ്പോള്‍ സംശയങ്ങള്‍ കടലുണ്ടി കടന്നു കെട്ടോ. പതിവ്പോലെ punch ലൈന്‍ അതിസുന്ദരം, കടലുണ്ടിക്കടലുപോലെ. ഏത് തിരക്കിലും, ഏത് ഉറക്കിന്‍റെ ഉണര്‍വിലും അന്വേഷിക്കാതെ ഓര്‍മ്മ വരുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ മുല്ലയുടെ പോസ്റ്റുകളിലെ ചില punch lines ഈ സ്ലോട്ടില്‍ കയറി വരാറുണ്ട്. എന്ത് കൊണ്ടാവും അത്?
ReplyDeletegood ...interesting .....
ReplyDeleteമുല്ലയുടെ നല്ല എഴുത്ത് പതിവുപോലെ ഗൃഹാതുരത്വമുണര്ത്തി.
ReplyDeleteകടലുണ്ടിപ്പുഴയുടെ തുടക്കത്തിലെ ഒരു ശാഖ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്നു, വെള്ളിയാര്‍!
നന്ദി.
Nalla vivaranam...
ReplyDeletegood
ReplyDeleteറിയാസ് ഭായ് ,നന്ദി
ReplyDeleteസലാംജി, may be ..Deja vu...
ശ്രദ്ധേയന്‍,നന്ദി വന്നതിനും അഭിപ്രായത്തിനും
അതിരുകള്‍ /മുസ്തഫ, നന്ദി
തെച്ചിക്കോടന്‍
കാപ്പാടന്‍
മുസ്തഫ
Dsignx
എല്ലാവര്‍ക്കും നന്ദി.
നന്നായിട്ടുണ്ട്.. ആശംസകള്‍ !
ReplyDeleteജോലിത്തിരക്കുമൂലം, എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു മുല്ല കുറിച്ചിട്ടതു വായിക്കാന്‍ വളരെ വൈകി. അവിടെ നിന്നും നേരെ ഇങ്ങോട്ടു പോന്നതാണ്. കടല്‍ക്കരയില്‍ ജനിച്ചു വളര്‍ന്ന ഈയുള്ളവനെ ഹരം കൊള്ളിച്ച തന്മയത്വമാര്‍ന്ന ഒരു കൊച്ചു ലേഖനം ഞാന്‍ കണ്ടെത്തി.
ReplyDeleteഞാനും കേട്ടു, ഒരു തേങ്ങല്‍. അല്ലെങ്കില്‍, മുല്ല അതു എന്നെ കേള്‍പ്പിച്ചു. അക്ഷരങ്ങള്‍ മുല്ലപ്പൂക്കളാക്കാനുള്ള കെല്‍പ്പ് സാഹിത്യ ഭാഷയ്ക്കുണ്ടെന്നുള്ളതാണ് അതിനു കാരണം. കവിത മാറില്‍ചേര്‍ത്ത് ഒളിപ്പിച്ചുവെച്ച ഈ ലേഖനം അതിനൊരു ദൃഷ്ടാന്തം. ഭംഗിയുള്ള ചിത്രങ്ങള്‍ അതിന്റേതായ കഥകള്‍ ഉറക്കെ പറയുന്നു.
- ഇതാണെന്റെ നാട്ടിന്റെ സൗന്ദര്യം!
വീണ്ടു വരാം.
സുകുമാരന്‍ സര്‍, ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.
ReplyDeleteവി.പി ഗംഗാധരന്‍ സര്‍, വായിച്ച് വളരെ വിശദമായ് പോസ്റ്റുകള്‍ വിശകലനം ചെയ്യുന്ന അങ്ങയുടെ രീതി
പല ബ്ലോഗുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ജോലിത്തിരക്കിനിടയിലും വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിനു ഒരുപാട് നന്ദി.
ഇതിനിടക്ക് എല്ലാവരേയും അഴിമുഖം കാണീക്കുവാൻ കൊണ്ടുപോയിരുന്നത് കണ്ടിരുന്നുവെങ്കിലും തിരക്കുകാരണം മിണ്ടാൻ വൈകിയതാണ് കേട്ടൊ
ReplyDeleteഒപ്പം അവിടെയൊക്കെ എഴുത്തിൽ മുല്ലപ്പൂവ്വിൻ പരിമണമുള്ള, മുല്ലപ്പൂവ്വിന്റെ മുഖകാന്തിയുള്ള ഒരു പെൺകൊടിയേയും കണ്ടൂട്ടാ...
This comment has been removed by the author.
ReplyDeleteനല്ല ഭാഷ .
ReplyDeleteകടന്നു പോയിട്ടുണ്ട് ഈ പാലത്തിലൂടെ ഞാനും . പിന്നെ ജോലി സംബന്ധമായി ബേപ്പൂരില്‍ നിന്നും ചാലിയത്തേക്ക് ഒരു ജങ്കാര്‍ യാത്രയും ...
>>>ചില സ്നേഹങ്ങള്‍ ഇങ്ങനെയാണു. തീക്ഷ്ണവും തീവ്രതരവും. നമുക്കൊന്നു പ്രതിരോധിക്കാന്‍ പോലും ഇടതരാതെ നമ്മെയും കൊണ്ട് അതിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തും!!!<<<
ReplyDeleteഓഹോ മുല്ലയുടെ ഇന്നത്തെ സായാഹ്നം ഫറോക്കില്‍ ആണോ. എങ്കില്‍ ഞാന്‍ നിന്നോട് ആണയിടുന്നു. നീ സഞ്ചരിക്കുക. ഫറോക്കില്‍ നിന്നും ബോട്ടില്‍ ചാലിയാറിലൂടെ പുഴയുടെ ശൈശവം തേടി. നയന മനോഹരമായ പ്രകൃതി രമണീയതയുടെ പറുദീസയിലേക്ക് നീ വിളിക്കപ്പെട്ടു കഴിഞ്ഞു മകളേ. നിന്‍റെ സഞ്ചാര പദത്തില്‍ നീ സ്വര്‍ണ ലിപിയില്‍ മുദ്ര ചാര്‍ത്തപ്പെടുന്ന ഭൂമിയിലെ സ്വര്‍ഗം ഏതെന്നു ചോദിച്ചാല്‍ നീ അവരോടു സാക്ഷ്യം പറയുക. അതു വാഴക്കാട് മാതമാണ് എന്നു. തീര്‍ച്ചയായും സത്യം നിന്‍റെ നാവിലൂടെ വെളിവാക്കപ്പെടും.
പ്രിയ മുല്ലേ. കമന്റ് തമാശയായി എടുക്കണേ.
.
അക്ബര്‍ ഭായ് എന്തേ ചാലിയാറിനെ പറ്റി എഴുതീട്ട് വന്നു നോക്കാത്തെ എന്ന് ഞാന്‍ എന്നും വിചാരിക്കും.ഇപ്പളെങ്കിലും വന്നല്ലോ.സന്തോഷായ്.
ReplyDeleteചാലിയാരിനെ പറ്റി എഴുതിയതില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നു കൂടീട്ടുണ്ടോ എന്നായിരുന്നു എനിക്ക് പേടി. രക്ഷപ്പെട്ടു.
മുകുന്ദന്‍ ജീ, ഈ തിരക്കുകള്‍ക്കിടയിലും ഇങ്ങനെ വരുന്നതിലും അഭിപ്രായങ്ങള്‍ എഴുതുന്നതിലും ഒരുപാട് സന്തോഷമുണ്ട്.
ജീവി കരിവെള്ളൂര്‍,നന്ദി ആദ്യ വരവിനു.
very informative details...exellent..
ReplyDelete