രണ്ടോ മൂന്നോ മണിക്കൂര്‍ കുത്തിപ്പിടിച്ചിരിക്കാന്‍ ക്ഷമയില്ലാത്തത്
കൊണ്ട് സിനിമ കാണല്‍ തുലോം കുറവ്.
പക്ഷെ ഈയിടെ,ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കെ
അതാ..മോഹന്‍ലാല്‍ കൂമ്പ കുലുക്കി,കവിള്‍
വീര്‍പ്പിച്ച്,സ്വതസിദ്ധമായ ആ ഇടത് ചരിവോടെ
നായികക്കു പിന്നാലെ പായുന്നു,കരണം
മറിയുന്നു!അതെ കിലുക്കത്തിലും ചിത്രത്തിലും
ഒക്കെ നമ്മള്‍ കണ്ട മറിച്ചില്‍ തന്നെ.
പക്ഷെ ഇപ്രായത്തില്‍ പ്രണയത്തിന്
വേണ്ടി അദ്ദേഹമങ്ങനെ മറിയുന്നത്
കാണുമ്പോള്‍ കഷ്റ്റം തോന്നുന്നു.
പ്രണയത്തിനു കാലവും സമയവും ഒന്നുമില്ല.
അവസാനം വരെ മനസ്സില്‍ പ്രണയം കൊണ്ടു
നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
പക്ഷെ ഇതാണോ അതിന്റെ രീതി.
സംവിധായകന് തലക്ക് വെളിവില്ലെങ്കില്‍ ,
ലാലിനെങ്കിലും വേണ്ടേ?
Thursday, July 10, 2008
അയ്യേ ......ഈ മോഹന്‍ ലാലിന് എന്ത് പറ്റി
Subscribe to:
Post Comments (Atom)
ഇത് കണ്ട് ശ്വാസം മുട്ടിപ്പോയ ഞാന്‍ പങ്കജകസ്തൂരിക്ക് തെരഞ്ഞു,കിട്ടിയില്ല.അവസാനം
ReplyDeleteറിമൊട്ടെടുത്ത് ചാനല്‍ മാറ്റി ഈസിയായ് ശ്വസിച്ചു,പ്രാര്‍ത്ഥിച്ചു,ദൈവമേ അമ്മയും മാക്ടയും തമ്മിലുള്ള പോര് ഒരുകാലത്തും തീരല്ലേ...
പങ്കജകസ്തൂരി kittiyillengil Panjajeeragudam kazhichal pore?!?!???!
ReplyDeleteAthanu style...
അമിതാബച്ചന്‍ ഇപ്പൊഴും സൂപ്പര്‍ സ്റ്റാര്‍ ആയി ഇരിക്കുന്നത് തിരഞ്ഞെടുക്കുന്ന റോളുകളിലെ പ്രകടനം കൊണ്ടാനു.
ReplyDeleteലാലും മമ്മുട്ടിയും ഒക്കെ എന്നാണിത് പഠിക്കുന്നത്..
(ഏതോ ഒരു സിനിമയില്‍ അമ്പതുകാരനായ ലാല്‍നായകനെ നോക്കി അമ്മൂമ്മ ‘ഇനി ഇവനെ ഇങ്ങനെ നിര്‍ത്തിയാമതിയോ..ഒന്നു കെട്ടിക്കേണ്ടെ..’ എന്ന് ചോദിച്ചത് ഓര്‍ത്തുപോയി....)
This comment has been removed by the author.
ReplyDeleteമുല്ലാ....
ReplyDeleteപങ്കജ കസ്തൂരി യുടെ ഏതെങ്കിലും അതി ബുദ്ധിമാനായ വിരുതന്റെ മണ്ടയിൽ ഉദിച്ചതാവണം ഇത്, അതിൽ മണ്ടനായത് പാവം നമ്മുടെ മോഹൻലാലും.
പങ്കജ കസ്തൂരി ഉദ്ദേശിച്ചത് ഇത്രമാത്രം “ നിങ്ങൾക്ക് വാർദ്ധക്യ കാലത്തും ഓടിച്ചാടി നടക്കാം ( അവസാന ശ്വാസം ഈസിയായി വലിച്ചോളൂ)“ എന്നാണ്
ഇനി ഇതു പറഞ്ഞതിന് എല്ലാവരും കൂടി എന്നെ കല്ലെറിയേണ്ട
പിന്നെ വേറെ ഒരു കാര്യം
ജനങ്ങൾക്കു വേണ്ടിയുണ്ടാക്കുന്ന സിനിമയിൽ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും മോഹൻലാലിനെയും , മമ്മൂട്ടിയെയും ഒക്കെ തന്നെയല്ലെ ?
പിന്നെ ഒരുപാട് ചെറുപ്പക്കാരും ചെറുപ്പക്കാരികളും വയസ്സന്മാരും വയസ്സികളുമായി അഭിനയിക്കുന്നുണ്ട് ഇതിനെതിരിലൊന്നു പ്രതികരിച്ചാലോ !!!!!!!
ഇതൊക്കെ രസികന്‍ ഒരു രസത്തിനു പറയുന്നതാണു കെട്ടോ
കൊള്ളാം മാഷെ ലാലേട്ടന്‍ ഇനിയെങ്കിലും
ReplyDeleteകൂടുതല്‍ ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
YOU SAID IT
ReplyDelete