ആറാം ക്ലാസ്സിലായിരുന്നു ഞങ്ങളന്ന്,ഞാനും അലിയും.
ക്ലാസ്സില്‍ ഒന്നാമതാവാന്‍ മത്സരമായിരുന്നു ഞങ്ങള്‍
തമ്മില്‍.എല്ലായ്പ്പോഴും ജയിച്ചിരുന്നത് ഞാന്‍!
പിന്നീട് പലപ്പോഴും തോന്നീട്ടുണ്ട്,തോറ്റ്
തരികയായിരുന്നില്ലേ അവനെനിക്ക്.
വൈകാതെ എനിക്ക് ഇരട്ടപ്പേര്‍ വീണു,അലി.
കരികൊണ്ടും കമ്യുണിസ്റ്റ്പച്ചയുടെ ഇലകൊണ്ടും
എഴുതിയ ചുവരെഴുത്തുകള്‍ സ്കൂളിലാകെ നിറഞ്ഞു.
ഇക്കാര്യത്തില്‍ അവന്‍ നിരപരാധിയാണെന്ന്
എനിക്കറിയാമായിരുന്നു.
എന്നും രാവിലെ ക്ലാസ്സിലെത്തുമ്പോള്‍,
ബോര്‍ഡിലെഴുതിയിട്ട തോന്ന്യാക്ഷരങ്ങള്‍ ഞാന്‍
കാണാതിരിക്കാന്‍ വേണ്ടി ധ്ര്തിയില്‍ മായ്ച്ചു
കളയുന്ന അലിയെയാണു കാണാറ്!.
വലിയൊരു ദുരന്തം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്
ആരറിഞ്ഞു;
എന്റെ ഉമ്മാന്റെ കൈയില്‍ നല്ല ഭംഗിയുള്ള ,
മുത്തിന്റെ ഒരു മാലയുണ്ടായിരുന്നു.ഒരുപാടു
കരഞ്ഞു വിളിച്ചിട്ടാണ് ഉമ്മയെനിക്കതിടാന്‍
തന്നത്.ആ മാലയുമിട്ട് ഒരു രാജകുമാരിയെ
പോലെയാണന്ന് ഞാന്‍ സ്കൂളില്‍ പോയത്.
കടന്നുപോകുന്ന വഴികളിലൊക്കെ
ശീല്‍ക്കരങ്ങളും മുറുമുറുപ്പുകളും ഞാന്‍
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.വൈകാതെ
മുറുമുറുപ്പുകള്‍ ഉച്ചത്തിലായി,മാല അലിയെനിക്ക്
സമ്മാനിച്ചതാണെന്നും വലുതായാല്‍ അവനെന്നെ
കല്യാണം കഴിക്കുമെന്നും!!ദൈവമേ...രാജകുമാരി
പൊട്ടിക്കരഞ്ഞു.ഭാരതിടീച്ചര്‍ അലിയെ വിളിച്ചു പറഞ്ഞു
നാളെ പിതാവിനെ കൂട്ടിവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍
മതി.പിറ്റേന്ന്,
സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ ക്ലാസ്സിനു മുന്നില്‍,
റ്റീച്ചര്‍ പറഞ്ഞുതീര്‍ന്നിട്ടും ആ മനുഷ്യന്‍ ഒന്നും
മിണ്ടിയില്ല!പിന്നെ അവിചാരിതമായി,അലിയുടെ
കരണത്ത് ആഞ്ഞടിച്ചു,ഇതിനാടാ ഞാന്‍ നിന്നെ
സ്കൂളിലയച്ചത് എന്നും ചോദിച്ച് അവനേം വലിച്ചിഴച്ച്
നടന്നു!റ്റീച്ചറെത്ര പിന്‍ വിളി വിളിച്ചിട്ടും അയാള്‍
നിന്നില്ല.ഒരുമാത്ര ...അലി തിരിഞ്ഞ് എന്നെ
നോക്കി,അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു,
ഞാനറിയാതെ എന്റെ കൈ എന്റെ കവിളിലേക്ക്
നീണ്ടു.എന്തായിരുന്നു അവനെന്നോട് പറയാന്‍
ശ്രമിച്ചത്....ഒരുകാറ്റ് എന്നെ തഴുകി
കടന്നുപോയി....
അതില്‍ പിന്നെ ഞാനവനെ കണ്ടിട്ടില്ല,പഠനം
തുടര്‍ന്നോന്നറിയില്ല,ഇപ്പോ എവിടാണെന്നറിയില്ല,
മനസ്സുകൊണ്ട് ഇപ്പൊഴും ഞാന്‍ മാപ്പ് ചോദിച്ച്
കൊണ്ടിരിക്കുന്നു.
Friday, July 11, 2008
തഴുകിയിട്ടും തഴുകാതെ പോയ സ്നേഹം
Subscribe to:
Post Comments (Atom)
ചില സ്നേഹം അങ്ങനെയാണ്,നമ്മളറിയാതെ പോവും.ചില സ്നേഹങ്ങള്‍ അറിഞ്ഞിട്ടും അറിഞ്ഞതായ് ഭാവിക്കാന്‍ കഴിയാതേയും.....
ReplyDeleteനല്ല ഫീല്‍ ഉണ്ട്.
ReplyDeleteഒരാളുടെ പഠിപ്പ് മുട്ടിച്ചപ്പോള്‍ സമാധാനമായല്ലോ? :-)
ആ ടീച്ചറ് ഇപ്പോള്‍ എവിടെയുണ്ട്? കരണ്ക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന്‍ എന്റെ കൈ തരിക്കുന്നു.
ReplyDeleteപ്രിയത്തില്‍ ഒഎബി.
വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ?
ReplyDelete