Monday, June 2, 2008

മെയിഡ് ഫോര്‍ ഈച് അദര്‍

വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നു,എറണാംകുളത്തിനും കോഴിക്കോട്ിനും ഇടക്ക് ഏതോ ആണെന്നാണു
ഓര്‍മ്മ.നല്ല തിരക്കുണ്ട് ഫ്ലാറ്റ്ഫോമില്‍,അതിനിടയിലാണു ഞാനത് കണ്ടത്.ഒരു സ്ത്രീയും
പുരുഷനും,ഒരു സിമന്റ് ബെഞ്ചില്‍ ചേര്‍ന്നിരിക്കുന്നു.ശരീര ഭാഷ കണ്ടാലറിയാം,ഭാര്യയും
ഭര്‍ത്താവും തന്നെ.രണ്ടുപേരും നല്ല കറുപ്പ്,സാമാന്യം നല്ല തടിയും. ബെഞ്ചിലിരിക്കുന്ന
രണ്ട്പേരുടേയും കാല്‍ നിലത്തുതട്ടുന്നില്ല ,അതില്‍നിന്നും രണ്ടാളും ഉയരം കുറവാണെന്നൂഹിക്കാം.
സ്ത്രീ സാരി തലയിലൂടെ ഇട്ട് പിന്‍ കുത്തി വെച്ചിരിക്കുന്നു.
പുരുഷന്‍ തന്റെ ഇടത് കൈ ഭാര്യയുടെ തോളിലൂടെ ഇട്ട് അവരെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു.
അയളെന്തൊക്കെയോ പറയുന്നുണ്ട്,സ്ത്രീ അതീവ താല്പര്യത്തോടെ കേട്ട് തല കുലുക്കി സമ്മതിക്കുന്നുണ്ട്.
അവരുടെതായ ഒരു ലോകത്തായിരുന്നു അവര്‍.ആരേയും കാണുന്നുമില്ല,കേള്‍ക്കുന്നുമില്ല.
ഒരുപാട് കാലത്തിനു ശേഷവും അതൊരു നല്ല ഫ്രെയ്മായി എന്റെ മനസ്സിലുണ്ട്.

7 comments:

  1. ഇപ്പൊ ഇത് ഓര്‍ക്കാന്‍ കാരണം,വനിതയിലോ ഗ്ര്ഹലഷ്മിയിലാണോയെന്നറിയില്ല,ഒരു ഫീച്ചര്‍ കണ്ടു.ഐ .ടി ദമ്പതികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന അസ്വരസ്യങ്ങള്‍.ഒന്നിനും ഒരു കുറവുമില്ല,സമ്പത്ത്,സൌന്ദര്യം എന്നിട്ടും;എന്തേയിങ്ങനെ?

    ReplyDelete
  2. 'ഈഗോ' ആദ്യ കാലങ്ങളിലും പിന്നെ അന്നും ഇന്നും താഴ്ന്ന ജീവിത നിലവാരത്തിലുള്ളവരിലും ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലില്ലായിരുന്നു എന്നു വേണം പറയാന്‍. എന്നാല്‍ ഇക്കാലങ്ങളില്‍ ജോലിക്കാരായ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇത് ധാരാളമാണെന്ന് ഒട്ടനവധി സുഹൃത്തുക്കളില്‍ നിന്ന് അവരുടെ അനുഭവങ്ങളില്‍ നിന്നറിയാന്‍ കഴിയുന്നു. വിദ്യാഭ്യാസവും രണ്ട് പേര്‍ക്ക് ജോലിയും ഇല്ലാത്തവര്‍ക്കിടയില്‍ ഇത് താരതമ്യേന കുറവാണുതാനും. ഡൈവേഴ്സിന്‍റെ എണ്ണം അനുസരിച്ച് ഇതിന്‍റെ വ്യാപ്തി കണക്കാക്കാന്‍ കഴിയില്ല, കാരണം അതിനേക്കാളേറെയാണ്‍ ഡൈവേഴ്സ് ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ ഒരുമിച്ചു ജീവിക്കുന്നവര്‍. മറ്റനവതി കാരണങ്ങളില്‍ പ്രാധാന്യമെന്നു തോന്നിയ ഈഗോയെക്കുറിച്ച് സൂചിപ്പിച്ചു എന്നു മാത്രമേയുള്ളൂ.....

    ReplyDelete
  3. ഇങ്ങിനെ കണ്ണില്‍ പെട്ടുപോവുന്ന നന്മകള്‍, നല്ല ബന്ധങ്ങള്‍ മനസ്സിലിട്ടു മുളപ്പിക്കുക..

    ReplyDelete
  4. അവരുടെ ജീവിക്കുന്നു, അവരുടെ മാത്രമായ ഒരു ലോകത്തെ നന്മയില്‍ , അതു തരുന്ന സന്തോഷത്തില്‍

    ReplyDelete
  5. എഴുതുക എഴുതിക്കൊണ്ടിരിക്കുക :)

    ReplyDelete
  6. തമാശ:

    ആരാന്റെ തോട്ടത്തിലേയ്ക്ക് ഈ മുല്ലയൊരു നോട്ടം വിട്ടു അല്ലേ? ഉദ്ദേശശുദ്ധിയോര്‍ത്ത് തല്‍ക്കാലം വിടുന്നു.

    കാര്യം:

    മുല്ലയും തേന്മാവും ഈ ദമ്പതിമാരിരുന്ന പോലെ എപ്പോഴും ആകട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  7. കയ്യില്‍ എത്ര പൈസ കുറവുണ്ടോ അതിനനുസരിച്ച് സ്നേഹം കൂടും. പണം വരുന്നതിനനുസരിച്ച് സ്നേഹം, അടുപ്പം, സമയക്കുറവ് ഇതെല്ലാം ഏറികൊണ്ടിരിക്കും.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..