Tuesday, June 24, 2008

വാടകക്കൊരു ഗര്‍ഭപാത്രം !

ലോകത്ത് ഏറ്റവും കൂടുതല്‍ വാടക അമ്മമാര്‍ ഇന്ത്യയില്‍!

കള്ള് കുടിക്കാത്ത,പുകവലിക്കാത്ത ഗര്‍ഭപാത്രങ്ങള്‍

വെറും അഞ്ച് ലക്ഷം രൂപക്ക്!

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണല്ലേ?

എവിടെപ്പോയി നമ്മുടെ സംസ്ക്കാര സമ്പന്നത,സദാചാര

സംഹിതകള്‍?

സാദാരണഗതിയില്‍ അഛനമ്മമാരുടെ ജീനുകളാണല്ലോ

അടുത്ത തലമുറയിലേക്ക് പകരുന്നത്.

അങ്ങനെയാവുമ്പോള്‍ വാടക അമ്മക്ക് ജനിച്ച

കുഞ്ഞ് ബേസിക്കലി ഇന്ത്യക്കാരന്‍ ആയിരിക്കും.

അവനെ ഇവിടെനിന്ന് പറിച്ച് വിദേശത്തേക്ക്

കൊണ്ട്പോയാലും അവനിലെവിടെയോ

ഒരു ഇന്ത്യത്വം അവശേഷിക്കില്ലേ?

ഒരു ജന്മം മുഴുവന്‍ അവന്റെ കോശങ്ങളില്‍,മനസ്സില്‍

ഈ ദേശി-വിദേശി സംഘട്ടനം അങനെ തുടര്‍ന്നുകൊണ്ടേയിരിക്കില്ലേ?

പിന്നെ മാത്രുത്വം,അതുമൊരു വില്പനച്ചരക്ക്!

7 comments:

 1. കേടുവന്ന കിഡ്നി മാറ്റിവെക്കുന്ന പോലെയോ
  കണ്ണ് മാറ്റിവെക്കുന്ന പോലേയൊ ലളിതമായി
  കാണേണ്ട ഒരു കാര്യമാണോ ഇത്?

  ReplyDelete
 2. മുല്ലയ്ക്ക്‌ തെറ്റി. ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കുന്നതിന്റെ ടെക്നോളജിഫിക്കേഷന്‍ അറിയാത്തതുകൊണ്ടാണ്‌ ഇങ്ങനെ തോന്നുന്നത്‌. ഇത്‌ ഒരു മുലകുടിബന്ധം പോലെയുള്ള ഒരു അടുപ്പം ഉണ്ടാകും, മനസ്സിന്‌. അതുള്ളവര്‍ക്ക്‌.

  ReplyDelete
 3. പാര്‍ത്ഥന്‍

  ബീജവും അണ്ഡവും അന്യന്റേതായാലും ആ ഭ്രൂണം
  പത്ത് മാസം അല്ല ഒമ്പത് മാസവും പത്ത് ദിവസവും
  വളരുന്നത് ഈ വാടക അമ്മയുടെ ഗര്‍ഭപാത്രത്തിലാണ്.
  ഇത് വളരെ വലിയൊരു കാലയളവാണ് ഞങ്ങളെ സംബന്ധിച്ച്.എന്തെല്ലാം പ്രയാസങ്ങളില്‍ കൂടിയാണെന്നോ
  ഞങ്ങള്‍ കടന്നുപോകുന്നത്!എല്ലാം സഹിക്കുന്നത് ഈ കുഞ്ഞിനു വേണ്ടിയാണ്.വെറും മുലകുടി ബന്ധം മാത്രമല്ലത്.അമ്മയേയും കുഞ്ഞിനേയും പൊക്കിള്‍കൊടി കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നാണ് കുഞ്ഞിന് വേണ്ട പൊഷകങ്ങള്‍കിട്ടുന്നത് .അവരുടെ രക്തം പരസ്പരം കലരുന്നുണ്ട്.പിന്നെ ജനനം,പ്രസവിച്ചവര്‍ക്കെ അറിയുള്ളു ആ മരണവേദന.
  ഇനിയിപ്പോ സിസേരിയനായാലും വേദന ബാക്കി.

  നൊന്തുപെറ്റ അമ്മതന്നെ, കുഞ്ഞിന്റെ ശരിക്കും അമ്മ.
  ഇനി ഇതിന്റെ വേറൊരു വശം
  ഇപ്പണി എല്ലാവരും തുടങ്ങിയാല്‍ കുടുംബം എന്ന
  ആശയത്തിന് എന്ത് പ്രസക്തി.സിംഗിള്‍ പാരന്റിങ് വിദേശികള്‍ക്ക് പുതുമയല്ല.പക്ഷെ നമുക്കൊ?

  ReplyDelete
 4. മുല്ലയുടെ എല്ലാ അവകാശവാദങ്ങളും ശരിതന്നെ.
  പക്ഷെ താഴെ പറയുന്ന താങ്കളുടെ പോസ്റ്റിലെയും കമന്റിലെയും കാര്യങ്ങള്‍ യുക്തിക്കും ശാസ്ത്രത്തിനും യോജിക്കുന്നതല്ല.

  (1)സാദാരണഗതിയില്‍ അഛനമ്മമാരുടെ ജീനുകളാണല്ലോ അടുത്ത തലമുറയിലേക്ക് പകരുന്നത്.
  ഭ്രൂണം ആവാന്‍ വേണ്ടി ഉപയോഗിച്ച ബീജവും അണ്ഡവും ഉല്‍പാദിപ്പിച്ചവരുടെ (ജീനുകള്‍) ആയിരിക്കും അടുത്ത തലമുറയ്ക്കും ലഭിക്കുക എന്ന ശാസ്ത്രമാണ്‌ ഞാന്‍ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌.

  (2) അന്യന്റേതായാലും ആ ഭ്രൂണം
  പത്ത് മാസം അല്ല ഒമ്പത് മാസവും പത്ത് ദിവസവും വളരുന്നത് ഈ വാടക അമ്മയുടെ ഗര്‍ഭപാത്രത്തിലാണ്.

  പത്തുമാസം സമ്മതിക്കാത്ത നിങ്ങളുടെ വംശപരമ്പരയോട്‌ എന്തുപറയാന്‍ ?

  (3)പിന്നെ ജനനം,പ്രസവിച്ചവര്‍ക്കെ അറിയുള്ളു ആ മരണവേദന. ഇനിയിപ്പോ സിസേരിയനായാലും വേദന ബാക്കി.
  താങ്കള്‍ എത്ര പ്രസവിച്ചു ?

  (4)ഇത് വളരെ വലിയൊരു കാലയളവാണ് ഞങ്ങളെ സംബന്ധിച്ച്.
  ഞങ്ങള്‍ എന്നു പറഞ്ഞത്‌ , ഈ സ്വര്‍ഗ്ഗം എന്നു പറയുന്ന സ്ഥലത്തു നിന്നും ഇറങ്ങിവന്നവരെക്കുറിച്ചാണോ. എങ്കില്‍ നാട്ടുനടപ്പൊന്നും അവര്‍ക്ക്‌ ബാധകമല്ല. ഞാന്‍ ഈ കൊച്ചു ഭൂമിയില്‍ ജനിച്ച്‌ ജീവിക്കുന്നവനാണ്‌. എല്ലാവര്‍ക്കും ശരീരഘടന ഒരുപോലെയാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു.

  ReplyDelete
 5. Parthan,

  Thanks for the sincere response. It is my duty to express more in details. Let me try. (For technical terms English is more comfortable to use)

  1. A surrogate mother is not permitted to put forth any claim on the baby's (or its other parents)physical, emotional, financial or other states. Once the baby is legally transferred to the owners, with out actually knowing them, strictly through legal channels, nothing is left behind; except the pain - physical and mental. May be a little bit of wealth also. The baby never rememberes the nursing mothers, if seperated.

  2. The heredity is transferred through genes, whether chromosomal or cytoplasmic. There is no roleplay from the surrogate mother, in this regard except for the small possibility of bits of cytoplasmic genes. So when the turnkey project is finished, the surrogate mother is left hollow.

  3. The gestation period of human is 280 days + or - 7 days.

  4. The pain is there for all women, including our own mothers. Collect details.

  5. The anatomy is different for both sexes;it should be. Is it not?

  ReplyDelete
 6. parthan paranjathu valarae sheriyaanu..mulla veruthae viditham ezhuthaathirikoo..

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..