Thursday, June 5, 2008

പൊന്നും കുടത്തിനെന്തിനാ പൊട്ട്‌

വൈകുന്നേരങ്ങളില്‍ പലപ്പോഴും ബീച്ചില്‍ പോയിരിക്കാറുണ്ട്.തിരകളെണ്ണാന്‍,ഓരോ തിരകള്‍ക്കും ഓരോ ഭാവമാണ്.
നോക്കിനോക്കിയങ്ങനെ ഇരിക്കുമ്പോള്‍ എന്റെ നോട്ടത്തിന്റെ ഫ്രെയ്മിനകത്തേക്ക് ഒരു ചെറുപ്പക്കാരനും
ചെറുപ്പക്കാരിയും കേറിവന്നു.കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല,അതിന്റെയൊരു
വൈക്ലബ്യം അവരുടെ ശരീരത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്.ആ പെണ്‍കുട്ടി സുന്ദരിയാണ്,പക്ഷെ
അവളണിഞ്ഞിരുന്ന ആഭരണങ്ങള്‍ അവളെ സുന്ദരിയാക്കുന്നേയില്ല!പരിഹാസമാണെനിക്കു തോന്നിയത്.
ആ പയ്യന് പറയായിരുന്നു,ഒരു ആഭരണകടയുടെ പരസ്യം പോലെ എന്റെയൊപ്പം
വരേണ്ടയെന്ന്.അല്ലെങ്കില്‍ വീട്ടീന്നിറങ്ങുമ്പൊള്‍ ഇത്തിരി കോമണ്‍സെന്‍സുള്ള ആര്‍ക്കെങ്കിലും
പറഞ്ഞുകൊടുക്കായിരുന്നു!

എല്ലാവരും പറയുന്നു;മലയാളികള്‍ ഒരുപാട് മാറിപ്പോയി,ആധുനിക കാഴചപ്പാടുകള്‍ കോരിക്കുടിച്ചവന്‍
മലയാളീന്ന്.എവ്ടെ...നമ്മുടെയൊക്കെ മനസ്സിലിപ്പോഴും ആ പഴയ ആകാശങ്ങള്‍ തന്നെ,കുറെ നരച്ച
മേഘങ്ങള്‍ പാറിനടക്കുന്ന അതേ പഴയ ആകാശങ്ങള്‍!

18 comments:

  1. കല്യാണം കഴിഞ്ഞ സമയത്ത് കോഴിക്കോട് പോയിട്ട് പല ഹോട്ടലിലും റൂം കിട്ടിയില്ല,സ്വര്‍ണ്ണമിടാതെ പോയിട്ടാണെന്ന് പിന്നീടാണ് മനസ്സിലായത് :)

    ReplyDelete
  2. ചിലരെ കണ്ടാ‍ല്‍ ഒരു മൂവിങ്ങ് ജ്വല്ലറി പോലെതോന്നും.സ്വര്‍‌ണ്ണത്തിനോടുള്ള ഇവരുടെ ഭ്രമം തീരുമെന്നു തോന്നുന്നില്ല

    ReplyDelete
  3. ആദ്യം പറഞ്ഞ കമന്‍‌റ്റ് കണ്ടല്ലൊ!

    കല്യാണം കഴിഞ്ഞ ഉടന്‍ അഴിച്ചുവെക്കാന്‍ പറയാന്‍ മാത്രം സ്വാതന്ത്ര്യം കെട്ടിയോനുണ്ടാക്കാണില്ല :) , കല്യാണപ്പിറ്റേന്ന് ആഭരണങ്ങള്‍ അഴിച്ച് വെച്ചാല്‍ അത് മറ്റ് ചില 'കുറ്റപ്പെടുത്തലുകള്‍ക്കും ' വഴിവെക്കാവുന്നതല്ലെ?

    ഞാന്‍ കണ്‍റ്റിരുന്നെങ്കില്‍ (അവരെ )ചിലപ്പോള്‍ പറഞ്ഞേനെ! :)

    ReplyDelete
  4. സ്വര്‍ണ്ണം ഇടാതെപോയിട്ട് ഹോട്ടലില്‍ റൂം കിട്ടീല്ലാന്നുള്ളത് പുതിയ അറിവാണ്ട്ടോ.

    പിന്നെ പെണ്ണ് കൈയീന്നുപോയാലോന്ന് കെട്ടിയോ‍ന് പേടിയുണ്ടെങ്കില്‍ അവനോട് നമ്മള്‍ക്ക് ക്ഷമിക്കാം ല്ലേ...

    വേറെയാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,പെണ്ണിന്റെ ആഭരണ ഭ്രമം മാറാതെ

    ReplyDelete
  5. എന്തായാലും ഒരറിവ് തരാന്‍ ആയതില്‍ സന്തോഷമുണ്ട്.

    പെണ്ണ് കയ്യീന്ന് പോകുന്നതും...മനസ്സിലായില്ലല്ലോ മുല്ലെ!

    >>വേറെയാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,പെണ്ണിന്റെ ആഭരണ ഭ്രമം മാറാതെ<<

    അത് കറക്റ്റ്!! , പെണ്ണിന്‍‌റ്റെ ഉമ്മയും ചെക്കന്‍‌റ്റെ ഉമ്മയും പെണ്ണുങ്ങളണല്ലോ അല്ലെ?

    ReplyDelete
  6. കല്യാണം കഴിഞ്ഞ പിറ്റേന്ന് ഞാനും ഉണ്ടായിരുന്നു മുകളില്‍ പറഞ്ഞ സ്ത്രീയുടെ ഒപ്പം , ഭര്‍‌ത്താവായിട്ട് , പ്രശസ്ഥ കോട്ടലില്‍ മ്മടെ കോയിക്കോട്ടുള്ളതൈ , അവീടെ അടിമുടി ഒന്ന് നോക്കി പിന്നെ പറഞ്ഞു റൂമില്ലെന്ന് , രണ്‍റ്റിടങ്ങളില്‍ ഇതാവര്‍ത്തിച്ചു , പിന്നീട് മുന്തിയ ഒരു ഹോട്ടലില്‍ ഞന്‍ ഒറ്റക്ക് പോയി മുറിയെടുത്താണ് താമസിച്ചത് , ഇത് മുന്തിയ ഹോട്ടലിലെ ആളുകള്‍ തന്നെയാണ് പറഞ്ഞുതന്നതും

    മുല്ലക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു

    ReplyDelete
  7. ഒറ്റക്ക് പോയി മുറിയെടുത്ത് കാര്യം വിശദമക്കിയതിന്‍ ശേഷമെന്നത് ഒപ്പം വായിക്കുക.

    ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ പുച്ഛത്തോടെയല്ല പ്രതികരിക്കേണ്ടത്

    ReplyDelete
  8. ഇതെല്ലാം കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നാറുണ്ട്. പാവങ്ങള്‍ ഇത് ഒരു മാമൂലായിട്ടാണു കരുതുന്നത്.. സത്യം പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങനെ ആഭരണം അണിയുന്നത് ഇഷ്ടമുണ്ടായിട്ടല്ലാ, ചില നോട്ടങ്ങളെയും ചോദ്യങ്ങളെയും എതിരിടാനാണ്..മൂന്നൊ നാലൊ മാസത്തിലധികം നാള്‍ ആഭരണങ്ങളിഞ്ഞ്(പ്രദര്‍ശിപ്പിച്ച്) നടക്കാറില്ലെന്നാണ് എന്റെ കണ്ടെത്തല്‍..!

    ReplyDelete
  9. കുഞ്ഞാ , വടകോട്ടേക്കൊന്ന് പോയി നോക്കൂ മരിച്ച് കിടക്കുമ്പോളും സ്വര്‍ണ്ണം അണിയാനയെങ്കില്‍ എന്ന് തോന്നിപ്പിക്കുമാറാണ്‍!

    ReplyDelete
  10. പെണ്ണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കിട്ടിയ സ്വര്‍ണം മുഴുവന്‍ നാട്ടുകാരെ കാണിച്ചാലെ ചില "കെട്ടിയവന്മാര്‍ക്ക്"സമാധനമാവൂ ...

    ReplyDelete
  11. ഞാന്‍ മനസ്സിലാക്കിയേടത്തൊളം ഈ ആഭരണഭ്രമം സ്ത്രീകള്‍ക്ക്‌ തന്നെയാണ്‌. നല്ലൊരു ശതമാനം ഭര്‍ത്താക്കന്‍മാരും 'നീ ആ ആഭരണങ്ങല്‍ എല്ലാം എടുത്തണിഞ്ഞേ' എന്ന് പുറത്തിറങ്ങുമ്പൊള്‍ ഭാര്യമാരൊട്‌ പറയാറില്ല. മറിച്ച്‌, എല്ലാ ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുക ചെക്കണ്റ്റെ അമ്മയൊ, പെങ്ങളൊ മറ്റ്‌ ബന്ധുക്കളൊ തന്നെ ആയിരിക്കും. വിവാഹം കഴിഞ്ഞ്‌ അടുത്ത ദിവസങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ വരുന്ന പല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്ക്‌ ആഭരണങ്ങള്‍ അണിഞ്ഞ്‌ കണ്ട്‌ കണക്കെടുക്കല്‍ ഒരു ഹിഡന്‍ അജണ്ടയാണ്‌.

    പിന്നെ, ഇതിനെയൊന്നും കൂസാതെ, തങ്ങളുടെ ഇഷ്ടം മാത്രം നൊക്കി ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും തീരുമാനം എടുക്കാവുന്നതുമാണ്‌. അത്‌ അവരവരുടെ കാര്യം... അതിനെ വിമര്‍ശിക്കാനൊ കുറ്റം പറയാനൊ നമുക്ക്‌ കഴിഞ്ഞേക്കാം, പക്ഷേ, ഉപദേശിക്കാന്‍ ചെന്നാല്‍ എന്താവും പ്രതികരണമെന്നത്‌ അറിയില്ലല്ലൊ... :-)

    മുല്ല പൊതുവേ ഈ ഭാര്യാഭര്‍ത്താക്കന്‍മാരുടെ നടപ്പും ഇരിപ്പും ശ്രദ്ധിക്കുന്നതില്‍ കൂടുതല്‍ തല്‍പരയാണെന്ന് തൊന്നുന്നു... അത്തരം പൊസ്റ്റുകളുടെ എണ്ണം കണ്ട്‌ ചൊദിച്ചതാണേ.. ;-)

    ReplyDelete
  12. തറവാടി

    താങ്കള്‍ തെറ്റിദ്ധരിച്ചതാണ്.പുഛത്തോടെ എഴുതിയതല്ല അത്.ഇവിടെ കോഴിക്കോട്ട് വരുന്നതിനു മുമ്പും ഞങ്ങളിവിടെ വരാറുണ്ട്,ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കാറുമുണ്ട്,അന്നൊന്നും പക്ഷെ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

    പിന്നെ സൂര്യോദയം,
    കണ്ണില്‍ വന്നുപെടുന്നതെന്തും നിരീക്ഷിക്കാറുണ്ട്.ഒഴിവാക്കപ്പെടേണ്ട ഒരു സാമൂഹിക പ്രശനമാണല്ലേയിത്.ഈ ആഭരണ ഭ്രമം കാരണം എത്ര കുടുംബങ്ങളാണ് കണ്ണീര്‍ കുടിക്കുന്നത്.

    ReplyDelete
  13. മുല്ല ,

    മറുപടിയുടെ ശൈലി കണ്ടപ്പോള്‍ അങ്ങിനെ തോന്നി.
    ബ്ലോഗിലും ജീവിതത്തിലും കളിയാക്കാറില്ല അറിയാത്തവരെ പ്രത്യേകിച്ചും , അതുകൊണ്ട്തന്നെ കളിയാക്കപ്പെടുന്നതിഷ്ടമല്ല , അറിയാത്തവരില്‍ നിന്നും പ്രത്യേകിച്ചും :)

    അതേസമയം അഭിപ്രായപ്പ്രകടനം എതിര്‍ത്തായാലും അനുകൂലിച്ചായാലും അംഗീകരിക്കും
    തറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു :(

    :)

    ReplyDelete
  14. യാത്ര ചെയ്യുന്ന ബസ്സ് ഡിം. സുന്ദരനായ ഒരു പയ്യനെ ചാരി, പഴയ ശീലക്കുട പോലോരു പെണ്ണ് മഞ്ഞയില്‍ കുളിച്ചു വഴിയില്‍ നില്‍ക്കുന്നു.
    ഞങ്ങളെ ബസ്സ് ഡിം ഡിം അടിച്ചപ്പൊ ഇനി പ്രതികരിക്കാന്‍ വൈകിക്കൂടാന്ന് മനസ്സിലാക്കി അവന്റെ മുഖം നോക്കി കാറിത്തുപ്പി ഞാന്‍. (അവ
    ന്‍ തല്‍ക്കാലം ഒന്നും ചെയ്യൂലല്ലൊ) പ്പ്രിയപ്പെട്ട പെണ്ണുങ്ങളെ, സ്വര്‍ണ്ണമാവാം ആവശ്യത്തിന്‍. ഞങ്ങള്‍ നിങ്ങളെയേ നോക്കാറുള്ളു.

    ReplyDelete
  15. പൊട്ടേ മാഷെ..വിട്ട് കള.

    ഞാനും ആരെയും കളിയാക്കാറില്ല.ഞാന്‍ പറയുന്നത് മറ്റുള്ളവരില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാക്കുമോ എന്നാലോചിച്ചെ എന്തെങ്കിലും പറയാറുള്ളു.അതുകൊണ്ട് തന്നെ എല്ലാവരുടേയും കുറ്റപ്പെടുത്തലുകള്‍ എത്ര കേട്ടിരിക്കുന്നു,ഈ കുട്ടിയെന്തായിങ്ങനെ ,ആരോടും മിണ്ടാതെയെന്ന്.

    പിന്നെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരുടെയടുത്ത് ഞാന്‍ വേറെ ഒരാളാണുട്ടോ,തികച്ചും വേറൊരാള്‍!

    ReplyDelete
  16. മുല്ല നല്ല കുട്ടിയാണെന്ന് തോന്നുന്നു. ആരെയും കളീയാക്കരുത്, കൂടുതല്‍ സംസാരിക്കരുത് എന്നൊക്കെ ഞാന്‍ കുറെ രവിലെകളീലും തീരുമാനിച്ചുറച്ച് കുറച്ച് കഴിഞ്ഞാല്‍ വീണ്ടും പഴയ ആളാവും. പ്രതികരണ ശേശി (ഉത്തരവാദിത്തവും) കുറ്ച്ച് കൂടുതലുള്ളതിനാല്‍ ശത്രുക്കളും അധികമുണ്ട്.

    ReplyDelete
  17. 2008 ല്‍ ആഭരണക്കട പോലെ നടന്നാലും ഈ 2011 ല്‍ തീരെ വേണ്ടാട്ടോ. പവന് എന്താവില?

    ബൈക്കില്‍ വന്ന് മാല പറിച്ചത് ഓരോ ദിവസവും എത്രയെന്ന് നോക്കുന്നത് എന്റെ പുതിയ ഒരു ദിനചര്യയായി. (സത്യം പറഞ്ഞാല്‍ അത് വായിക്കുമ്പോളൊരു സന്തോഷമാ.. എന്നാലെങ്കിലും ഇതുങ്ങള് കെട്ടിത്തൂക്കാതെ നടക്കുമല്ലോന്നോര്‍ത്ത്.)

    ReplyDelete
  18. ചോദ്യവും ഉത്തരവും മുല്ല തന്നെ പറഞ്ഞു. ഈ ആഭരണ ഭ്രമം സ്ത്രീകളില്‍ നിന്നും മാറാതെ രക്ഷയില്ല. വേറെ വഴിയും ഇല്ല.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..