1992 കളിലാണു ഓഹരിവിപണിയിലെ കാളക്കൂറ്റന്‍ എന്ന പേര് ഹര്‍ഷദ് മേത്തക്ക് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത്. ഓഹരി വിപണിയില്‍ ഹര്‍ഷദ് മേത്തയുടെ ഇടപാടുകള്‍ ഉണ്ടാക്കിയ വേലിയേറ്റം കാരണമാണു അതുവരെ ചമ്മന്തീം കൂട്ടി കഞ്ഞി കുടിച്ചു കൊണ്ടിരുന്ന ആം ആദ്മികള്‍ വിപണിയിലെ കളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അയാളുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല.
വന്‍ തോതില്‍ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി മന:പൂര്‍വ്വം സെന്‍സെക്സ് സൂചിക ഉയര്‍ത്തുക.
ഇങ്ങനെ ഓഹരികളുടെ വില ഉയര്‍ത്തുന്നവരായിരുന്നു കമ്പോളത്തിലെ കാളകള്‍. എ സി സി സിമന്റിന്റെ ഓഹരികളായിരൂന്നു ഹര്‍ഷദ് മേത്ത വാങ്ങിക്കൂട്ടിയത്. പക്ഷേ സംഗതി എങ്ങനെയോ പുറത്തായ് .പിന്നെ ഒരു വേലിയിറക്കമായിരുന്നു വിപണിയില്‍. ബി എസ് ഇ സെന്‍സെക്സ് മൂക്കും കുത്തി വീണു. ഓഹരികമ്പോള ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച.
ഇനിയൊരു കൂട്ടരുണ്ട്. കരടികള്‍.. ഇവന്മാരുടെ പരിപാടി ,വന്‍ തോതില്‍ ഓഹരികള്‍ ഒന്നിച്ച് വിറ്റഴിച്ച് ഓഹരിസൂചിക താഴ്ത്തുക എന്നതാണു. രണ്ട് കൂട്ടരും ലാഭമുണ്ടാക്കും. ഇടയില്‍ പെട്ടുപോകുന്ന നമ്മള്‍ കുടുങ്ങുകയും ചെയ്യും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍
കാശ് പോകുമെന്നര്‍ത്ഥം.
കാളകളും കരടികളും അരങ്ങ് വാഴുന്ന ഈ കമ്പോളത്തില്‍ സ്ത്രീ സാന്നിദ്ധ്യം തുലൊം കുറവാണു. ബാക്കി എല്ലായിടത്തും തിക്കിത്തിരക്കിക്കയറുന്ന പെണ്മണികള്‍ ഇവിടെ പിന്നിലായിപ്പോവാനെന്താവും കാരണം? പണം സ്വന്തമായ് കൈകാര്യം ചെയ്യാനുള്ള ഭയമാണോ അതോ സാമ്പത്തിക സ്വാതന്ത്ര്യം കുറവായതോ?
നഗരത്തിലെ പ്രധാന ഓഹരി ഇടപാട് സ്ഥാപനങ്ങളായ ജെ ആര്‍ ജി സെക്ക്യൂരിറ്റീസ്, SHCIL, ജിയൊജിത്, RELIGARE മുതലായവരുടെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ സ്ത്രീകള്‍ വിരലിലെണ്ണാന്‍ പോലും ഇല്ല. കാലത്ത് ഒന്‍പതരക്ക് മാര്‍ക്കറ്റ് ആരംഭിച്ച് മൂന്നരക്ക് ക്ലോസ് ചെയ്യുന്ന വരെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ പുരുഷന്മാരുടെ തിരക്കാണു. ഡേ ട്രേഡിങ്ങ് രംഗത്തെ താപ്പാനകള്‍!! വിവിധ കമ്പനികളെ കുറിച്ചും അവയുടെ ഓഹരികളെ പറ്റിയുമെല്ലാം
ഇവര്‍ക്കൊക്കെ നല്ല ധാരണയാണു. ട്രേഡിങ്ങ് ഓണ്‍ലൈനായത് കൊണ്ട് നമുക്ക് വീട്ടിലിരുന്നും ചെയ്യാം. പക്ഷെ ഇവരുടെ അടുത്തിരുന്നു, അവരില്‍ നിന്നും കിട്ടുന്ന അനുഭവ പരിജ്ഞാനം ഉണ്ടാവില്ലാന്നു മാത്രം. ഓരോ സ്ക്രിപ്പിനെ പറ്റിയും അവര്‍ ആഴത്തില്‍ പഠിച്ചു വെച്ചിട്ടുണ്ടാകും.ഒറ്റക്കിരുന്നാലും പഠിക്കാന്‍ മനസ്സുണ്ടേല്‍ നമുക്കും ആവാം. പക്ഷെ ഇങ്ങനെ ചുളുവില്‍ കിട്ടില്ലാന്നു മാത്രം.
ഡേ ട്രേഡിങ്ങില്‍ അന്നേ ദിവസം തന്നെ ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. രണ്ട് തരത്തില്‍ ചെയ്യാം നമുക്ക്.
കാലത്ത് മാര്‍ക്കറ്റ് ഓപണാവുമ്പോള്‍ വാങ്ങിച്ച സ്ക്രിപ്പുകള്‍ ,വില കൂടുന്നതിനനുസരിച്ച് വിറ്റൊഴിയുക. നമ്മുടെ കൈയ്യില്‍ കമ്പനികളുടെ ഓഹരികള്‍ ഇല്ലെങ്കിലും നമുക്കത് വില്‍ക്കാം. വിപണി ക്ലോസ് ചെയ്യുന്നതിനും മുന്നെ നമ്മള്‍ വിറ്റതിനേക്കാളും കുറഞ്ഞ വിലക്ക് തിരിച്ചു വാങ്ങിച്ചാല്‍ മതി. ( short selling) .ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ അതാത് സ്ക്രിപ്പുകളെ പറ്റിയും ഇ പി എസു നെ പറ്റിയുമൊക്കെ( earning per share) നമുക്ക് ധാരണ വേണം.
സ്തീകള്‍ പൊതുവേ വീട്ടിലിരുന്ന് വിപണി ശ്രദ്ധിച്ച ശേഷം സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്ത് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാലും അധികമാരും ട്രേഡിങ്ങ് ഫ്ലോറിലേക്ക് വരില്ല. നേരെ മറിച്ച് ഒരു ആഭരണക്കടയോ വസ്ത്രക്കടയോ ആണേല്‍ പെണ്ണുങ്ങളെ തട്ടിയിട്ട് നടക്കാന്‍ ആവില്ല.
ഡേ ട്രേഡിങ്ങ് ഊഹക്കച്ചവടമാണെന്ന് ഒരു വാദഗതിയുണ്ട്. ഇവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ വെറും ഊഹം മാത്രമല്ല ,ഒരു കമ്പനിയുടെ ഓഹരി വാങ്ങാനും അത് ഹോള്‍ഡ് ചെയ്ത് വച്ച് വില കൂടുമ്പോള്‍ വില്‍ക്കാനും
ഇവരെ പ്രാപ്തരാക്കുന്നത് എന്നു ഏറെക്കുറെ ഉറപ്പാണു. നേരെ മറിച്ച് ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുഴപ്പമില്ല.
ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയ ഈയവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഇസ്ലാമിക ലോകത്തിന്റെ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീയത്ത് ഓഹരികളുടെ സൂചിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതനുസരിച്ച് നമ്മുടെ പണം ഹലാലായ മാര്‍ഗ്ഗങ്ങളിലൂടെ ബിസിനെസ്സ് നടത്തുന്ന കമ്പനികളില്‍ നിക്ഷേപിക്കാം.മദ്യം, സിഗരറ്റ്, ലഹരിവസ്തുക്കള്‍ ,എന്നിവ ഉല്പാദിപ്പിക്കുയോ വിതരണം ചെയ്യുകയോ ചെയ്യുന്ന കമ്പനികളെ ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് ബോംബെ സ്റ്റോക്ക് എക്സേഞ്ച് പുറത്തിറക്കിയിരിക്കുന്നത്.
വിപണിയില്‍ നിന്നും മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ നമുക്ക് ഓഹരി നിക്ഷേപരംഗത്തെ അതികായനായ വാറന്‍ ബഫെയുടെ വിജയമന്ത്രങ്ങള്‍ ഉപാധിയാക്കാം.
വളരെ ലളിതമാണത്. ജനങ്ങള്‍ക്ക് ഒരിക്കലും ഒഴിച്ചു കൂടാന്‍ ആവാത്തതോ അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്തതോ ആയ വസ്തുക്കളുടെ ബിസിനെസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍. ഉദാഹരണത്തിനു സോപ്പ്, ടൂത്ത് പേസ്റ്റ്,കാറുകള്‍,കമ്പ്യൂട്ടര്‍ തുടങ്ങിയവ. ഈ കമ്പനികള്‍ക്ക് സാമ്പത്തിക സ്ഥിരതയുണ്ടോ അല്ലെങ്കില്‍ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടോ എന്നു പരിശോധിക്കുക.
കമ്പനി മാനേജ്മെന്റിന്റെ മേന്മ, ഏര്‍പ്പെട്ടിരിക്കുന്ന ബിസിനെസ്സിന്റെ ലാളിത്യം ഇവ തീര്‍ച്ചയായും കണക്കിലെടുക്കണം.
പ്രതികൂല സാഹചര്യങ്ങളെ പ്രതിരൊധിക്കാനുള്ള ഒരു കമ്പനിയുടെ കഴിവാണു ബഫെ എടുത്ത് പറയുന്ന വേറൊരു ഘടകം.
കാശുണ്ടാക്കുക എന്നത് അത്ര എളുപ്പമൊന്നുമല്ല. ടാറ്റയും ബിര്‍ളയും അംബാനിമാരുമൊന്നും ഒരു സുപ്രഭാതത്തില്‍
അങ്ങനെയായതല്ല. നന്നായ് അധ്വാനിച്ച് തന്നെയാണു. കേട്ടിട്ടില്ലേ റോബര്‍ട്ട് കിയോസ്കിയും ഷാരോണ്‍ ലെച്ചറും( sharon Lechter) ചേര്‍ന്നെഴുതിയ “ റിച്ച് ഡാഡ് പുവര്‍ ഡാഡ് “ എന്ന പുസ്തകത്തെ പറ്റി.
അതില്‍ പറയുന്നുണ്ട്. കാശുള്ള തന്തമാര്‍ മക്കളോട് ചെറുതിലേ ബിസിനെസ്സിനെ പറ്റിയും കാശുണ്ടാക്കേണ്ടതിനെ പറ്റിയും പറയും. വലുതായാല്‍ ഒരു പുതിയ കമ്പനിയുണ്ടാക്കേണ്ടതിനെ പറ്റി പറയും.
നമ്മളോ....നീ വലുതായിട്ട് ഒരു എഞ്ചിനീയറാകടാ.., അല്ലേല്‍ മാഷാവ് എന്നൊക്കെ പറയും. അങ്ങേയറ്റം പോയാല്‍ ഡോക്ടറാവ് എന്നൊക്കെയല്ലെ ഉപദേശം. അവനെ/ അവളെ അതിനപ്പുറത്തേക്ക് വളരാന്‍ പ്രാപ്തനാക്കണം.
മോഹങ്ങള്‍ ഇങ്ങനെ പറക്കട്ടെ ആകാശത്തോളം.., അതിനു അതിരുകളില്ലല്ലോ....ഒപ്പം Be practical.
Tuesday, April 5, 2011
കരടിയും കാളയും പിന്നെ ഞാനും...
Subscribe to:
Post Comments (Atom)
ഞാന്‍ വായിച്ചു എന്നത് നേര്.
ReplyDeleteപക്ഷെ ഇത്ര വലിയ വിഷയങ്ങള്‍ ഒന്നും ഹാന്‍ഡില്‍ ചെയ്യാന്‍ എന്നെ കൊണ്ട് വയ്യ മുല്ലേ.
എന്നാലും
മോഹങ്ങള്‍ ഇങ്ങനെ പറക്കട്ടെ ആകാശത്തോളം.., അതിനു അതിരുകളില്ലല്ലോ....ഒപ്പം Be practical.
ഈ വരി ഇഷ്ടായി.
മുല്ല ഈ വിഷയം പെട്ടെന്ന് മനസ്സിലാവുന്ന രീതിയില്‍ ലളിതമായി പറഞ്ഞു. ഈ വിഷയം ഞാന്‍ പലരോടും മുന്‍പ് സംസാരിച്ചിരുന്നു. കൂടുതല്‍ അറിയാന്‍ വേണ്ടി, കൂടുതല്‍ അറിയാന്‍ പോയ എനിക്ക് കൂടുതല്‍ സംശയമാണ് ഉണ്ടായത്.
ReplyDeleteഈ പോസ്റ്റ് വായിച്ചപ്പൊ കുറച്ച് മനസ്സിലായി.
ആശംസകള്‍
മുല്ലേ, ലളിതമായ രീതിയില്‍ പറഞ്ഞതത്രയും വിജ്ഞാനപ്രദം തന്നെ....പക്ഷെ 'സത്യം' പോലുള്ള സത്യം മുന്നിലുള്ളത് കൊണ്ട് കൈ ഇപ്പോള്‍ സൂക്ഷിച്ചേ അടുപ്പില്‍ വെക്കാറുള്ളൂ.... ഇത് ഒറ്റ പോസ്റ്റില്‍ നിര്‍ത്തുന്നതിനു പകരം രണ്ടോ മൂന്നോ പോസ്റ്റുകളിലായി കുറച്ചു കൂടി വിശദമായി എഴുതിയാല്‍ കൂടുതല്‍ ഉപകാരപ്രദം ആകുമെന്ന് തോന്നുന്നു...മുല്ല പറഞ്ഞ ഇതിലേക്ക് ഇറങ്ങാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്ക് പ്രത്യേകിച്ച്.. വിഷയത്തിന്റെ വ്യാപ്തി അത്ര വലുതല്ലേ?
ReplyDeleteഈ വിഷയത്തെ കുറിച്ച് കാര്യമായൊന്നും അറിയില്ല...
ReplyDeleteഇനി അറിഞ്ഞാലും അതിലേക്കു നോട്ടമൊന്നും ഇല്ലാട്ടോ... :)
മുല്ല ടീച്ചര്‍ ആയിരുന്നെങ്കില്‍ കുറെ പിള്ളേര്‍ രക്ഷപ്പെട്ടേനെ! എത്ര ബോറന്‍ വിഷയവും
രസമായി അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിച്ചുട്ടോ...
മുല്ലയുടെ ലേഖനം അസ്സലായി.പക്ഷെ ഹര്‍ഷദ് മേഹ്ത കാള കളിച്ചപ്പോള്‍ ,കളിച്ചു വീണപ്പോള്‍ ,മരിച്ചു വീണത് പലരുടെയും മോഹങ്ങള്‍ മാത്രമായിരുന്നില്ല.അവര്‍ തന്നെ ആയിരുന്നു.കെട്ടു താലി വിറ്റും മറ്റും ആയിരുന്നു നമ്മുടെ ആളുകള്‍ ഓഹരി കളിച്ചത്.പലരും ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു.അതുകൊണ്ട് ഹലാലായാലും കളി നോക്കി മതി.പക്ഷെ ലേഖനം വിജ്ഞാന പ്രദം.സംശയം ഇല്ല കേട്ടോ.
ReplyDeleteഒട്ടും പ്രതീക്ഷിച്ചില്ല
ReplyDeleteഈ ബ്ലോഗില്‍ ഇങ്ങനെയൊരു പോസ്റ്റ്.
പഞ്ഞിക്കെട്ടു മേഘങ്ങള്‍ പോലെ ഹൃദ്യമായ
പോസ്റ്റുകള്‍ക്കിടയില്‍
ഒറ്റ ശ്വാസത്തില്‍ നിലം പതിക്കാവുന്ന
ധനമോഹങ്ങളുടെ ആകാശക്കോട്ടകള്‍ കടന്നു വരുമെന്ന്
തോന്നിയില്ല. അതുപോട്ടെ,
പോസ്റ്റ് ലളിതമായി കാര്യങ്ങള്‍ പറയുന്നു.
റീഡബിള്‍.
പ്രിയ മുല്ല....
ReplyDeleteഓഹരി വിപണിയെ കുറിച്ച് ഒരു നല്ല പോസ്റ്റിടുവാന്‍ മുല്ലയുടെ ഈ അറിവ് പോര എന്ന് ദുഖത്തോടെ പറയേണ്ടിയിരിക്കുന്നു...
എഴുതുന്നതിനു മുന്‍പ് മുല്ല കുറേക്കൂടി ഹാര്ഡ് വര്‍ക്ക് ചെയ്യണമായിരുന്നു...
ചില പോരായ്മകള്‍ താഴെ പറയുന്നു:
1. ചില സാങ്കേതികമായ കാര്യം പറയുബോള്‍ അതിന്റെ English വാക്കുകൂടി നല്‍കുന്നത് നല്ലതായിരിക്കും... ഉദാഹരണത്തിന് bulls and bears, BSE, NSE etc
2. Bull Market, Bear Market എന്നിവ എന്താണ് എന്ന് പറഞ്ഞ ശേഷം 'bull'- നെ കുറിച്ചും മറ്റും പറയുന്നതാണ് ഉചിതം; കാരണം പ്രാധാന്യം ആദ്യത്തെതിനാണ്...
3. 'ബി എസി സെന്‍സെക്സ്' അല്ല ബി എസ് ഇ സെന്‍സെക്സ്' (BSE - Bombay Stock Exchange)
4. "നമ്മുടെ കൈയ്യില്‍ കമ്പനികളുടെ ഓഹരികള്‍ ഇല്ലെങ്കിലും നമുക്കത് വില്‍ക്കാം. വിപണി ക്ലോസ് ചെയ്യുന്നതിനും മുന്നെ നമ്മള്‍ വിറ്റതിനേക്കാളും കുറഞ്ഞ വിലക്ക് തിരിച്ചു വാങ്ങിച്ചാല്‍ മതി. ( short selling) " ഇതിലെ രണ്ടാമത്തെ വാക്യം തെറ്റാണ്... ഓഹരികള്‍ കയ്യില്‍ ഇല്ലാതെ വില്‍ക്കുന്ന സ്ക്രിപ്പുകള്‍ (scrip), ഏത് വിലക്കാണേലും അന്നേ ദിവസം തന്നെ വാങ്ങിയിരിക്കണം. വിറ്റതിനെക്കാള്‍ കുറഞ്ഞ വിലക്ക് വാങ്ങിയാല്‍ ലാഭവും അല്ലെങ്കില്‍ നഷ്ടവും സംഭവിക്കും..
5. ഡേ ട്രേഡിങ്ങ്-നെ കുറിച്ച് പറഞ്ഞെങ്കിലും അതിന്റെ വന്‍ റിസ്കിനെ കുറിച്ച് യാതൊന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല.. ഡേ ട്രേഡിങ്ങ്-ല്‍ ബ്രോക്കര്‍മാര്‍ (eg. Indiabulls, sharekhan, etc) നമ്മുടെ കയ്യില്‍ ഉള്ള കാശിന്റെ അഞ്ചിരട്ടി വരെ ഓഹരി വാങ്ങാന്‍ അല്ലെങ്കില്‍ വില്‍ക്കാന്‍ അനുവദിക്കും. ഇതിനെ മാര്‍ജിന്‍ ട്രേഡിങ്ങ് (Margin trading) എന്ന് പറയും. ഡേ ട്രേഡിങ്ങ് ചെയ്യുന്നവര്‍ മിക്കവാറും ഈ മാര്‍ജിന്‍ ഉപയോഗപ്പെടുത്തുകയും പതിനായിരം രൂപ കൊണ്ട് അന്‍പതിനായിരം രൂപ വരെ ഉള്ള ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യും. നഷ്ടം വന്നാല്‍ ഒറ്റ ദിവസം കൊണ്ട് നിങ്ങളുടെ കയ്യിലുള്ള പണം മുഴുവനും കാലി. സത്യത്തില്‍ ഇത് ഒരു ചൂതാട്ടം തന്നെ ആണ്..ഓരോ തവണ പണം നഷ്ടപ്പെടുമ്പോഴും അടുത്ത തവണ തിരിച്ചു പിടിക്കും എന്ന വാശിയില്‍ വീണ്ടും വീണ്ടും കളിക്കും; അവസാനം നഷ്ടങ്ങള്‍ മാത്രം ബാക്കി ആയേക്കാം..
ഓഹരി വിപണിയില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായി പണം നേടാനുള്ള മാര്‍ഗമാണ് ഡെറിവേറ്റീവ് ഓപ്ഷന്‍സ് (Derivative Options). ഇത് രണ്ടു തരം ഉണ്ട്, put option- ഉം call potion-ഉം. നഷ്ടം വന്നാല്‍ മാക്സിമം എത്ര രൂപ വരുമെന്ന് നേരത്തെ തന്നെ അറിയാം എന്നതാണ് ഇതിന്റെ ആകര്‍ഷണം, അതെ സമയം ലാഭം എത്ര വേണേലും കിട്ടാം. ഏറ്റവും കുറഞ്ഞ തുക കൊണ്ട് ഏറ്റവും കൂടുതല്‍ ഓഹരികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്. Long term നിക്ഷേപത്തിന് താല്പര്യമില്ലാത്ത തുടക്കക്കാര്‍ ഓപ്ഷന്‍സില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം.
നല്ല കമ്പനികളുടെ IPO, FPO തുടങ്ങിയവയും താരതമ്യേന റിസ്ക് കുറവുള്ള ഏര്‍പ്പാടാണ്.. ഓഹരി വിപണി ശരിക്കും ഒരു കടലാണ്. നന്നായിട്ട് നീന്തല്‍ അറിയാവുന്നവര്‍ പോലും തിരമാലകളില്‍ മുങ്ങിപ്പോകുന്നു. അപ്പോള്‍ സുനാമി വന്നാലോ പിന്നെ പറയേണ്ട. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, റിസ്ക് എടുക്കാതെ പണം ഉണ്ടാക്കാനാവില്ല. കൂടുതല്‍ റിസ്കിനു കൂടുതല്‍ ലാഭം...
ഏതുവിഷയവും മുല്ലക്ക് ലളിതമായി വിവരികാനാവും, ഇതും അതുപോലെതന്നെ.
ReplyDeleteപുതിയ ഏരിയയില്‍ കയ്യി വച്ചിരിക്കുക ആണല്ലോ.എന്നിട്ട് കയ്യ് പൊള്ളിയോ
ReplyDeleteഈ ബ്ലോഗിലൊരു ഷെയര്‍ തരുമോ? ഭാവിയില്‍ ഇതിന്റെ വില കൂടാനിടയുണ്ടെന്ന് പ്രശ്നവശാല്‍ കാണുന്നല്ലോ!!!!
ReplyDeleteഞാനും ഈ ഓഹരി യിലൊക്കെ പോയി കുറെ കാശുണ്ടാക്കാന്‍ നോക്കിയതാ .
ReplyDeleteഅപ്പോഴേക്കും ആ സാമ്പത്തിക മാന്ദ്യം വന്നു എല്ലാം അടിച്ചോണ്ട് പോയി ...
ഹിഹിഹി ...
(ചുമ്മാ പുളു പറഞ്ഞതാ )
നന്നായി മുല്ലേ .
അഭിനന്ദനങ്ങള്‍ ......
മുല്ലേ പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം ഒരു പിടിയും കിട്ടിയില്ല.വീണ്ടും വായിച്ചപ്പോഴാണ് മനസ്സിലായത്.എല്ലാം കലക്കി കുടിച്ച് ഒഹരി വിപണിയില്‍ ഒന്നു കളിക്കാം എന്നു കരുതി.പോകുന്ന വഴി പറഞ്ഞേച്ചു പോകാമെന്നു കരുതി...പറയാന്‍ വേണ്ടി വന്നപ്പോഴാണ് മഹേഷ് വിജയന്റെ ഒരു ക്ലാസ്സ് കാണുന്നത്....നമ്മളില്ലേ...കാളയും കരടിയും കളിച്ച് മൂക്ക് കുത്തി വീഴാന്‍ ....(.ഉല്ല മൂക്കു തന്നെ ജാപ്പാനീസ് പോലെയാണ്.)അഭിനന്ദനങ്ങള്‍
ReplyDeleteമഹേഷ്, ഷെയര്‍മാര്‍ക്കറ്റിനെ പറ്റി ക്ലാസ്സെടുക്കാനുള്ള വിവരമൊന്നും എനിക്കില്ല കേട്ടൊ.സ്തീകളെ ഈ രംഗത്ത് അധികം കാണാറില്ല എന്ന വസ്തുത പറഞ്ഞതിനൊപ്പം സാന്ദര്‍ഭികമായ് പറഞ്ഞതാണു മാര്‍ക്കറ്റിനെ പറ്റി.
ReplyDeleteപരത്തിപറയാഞ്ഞത് വായനാസുഖം കുറയും എന്നതിനാലാണു.
തുടക്കക്കാര്‍ക്ക് ഐ.പി ഒ കളില്‍ ഭാഗ്യം പരീക്ഷിക്കുന്നതായിരിക്കും ഉചിതം.ഇപ്പോള്‍ ASBA സംവിധാനമുള്ള ബാങ്കുകളിലൂടെ അപേക്ഷിക്കുകയാണേങ്കില്‍ ഷെയര്‍ അലോട്ട് ചെയ്ത് കിട്ടുമ്പോള്‍ മാത്രം നമ്മുടെ അക്കൌണ്ടില്‍ നിന്നും കമ്പനിയുടെ അക്കൌണ്ടിലേക്ക് പണം മാറ്റിയാല്‍ മതി.
ഡിമാന്റ് ഡ്രാഫ്റ്റ് കമ്മീഷന്‍ ഇല്ല.പലിശനഷ്ടം ഇല്ല.
വന്നതിനും വിശദമായ അഭിപ്രായത്തിനും നന്ദി
ചെറുവാടി,ആദ്യത്തെ കമന്റിനു നന്ദി.
ReplyDeleteഷബീര്‍, ഇപ്പൊ സംശയം പിന്നേം കൂടി അല്ലേ?
ഹാഷിക്, മഹേഷിനോട് പറഞ്ഞത് തന്നെ. എനിക്ക് അത്രക്കൊന്നും അറിയില്ല.
ലിപി,ടീച്ചര്‍ ആകാഞ്ഞത് കുട്ടികളുടെ ഭാഗ്യം.
ഷാനവാസ്ജി, അതെ നോക്കീം കണ്ടും കളിച്ചാല്‍ തടി കേടാകൂല.
ഒരില വെറുതെ, ബി പ്രാക്റ്റിക്കല്‍.
തെച്ചിക്കോടന്‍, നന്ദി
ഫെനില്‍, പൊള്ളിയത് അങ്ങ് ഉണങ്ങും ,ഹല്ല പിന്നെ..
അജിത്ത്ജി, പുതിയ ഐ.പി ഒ പ്രഖ്യാപിക്കുന്നുണ്ട്.ജാഗ്രതൈ.
പുഷ്പാംഗദ്, ബി പോസിറ്റീവ്
മുസ്തഫ, അത് നന്നായ്, വീണ്ടുവിചാരം.
കഴിഞ്ഞമാസമിവിടെ കാനറിവാർഫിൽ കുറച്ച് കാളക്കൂട്ടന്മാരെ നിരീക്ഷിക്കാൻ വേണ്ടി ആ ഏജൻസിക്കാരുടെകൂടെ പോയപ്പോൾ അവിടെ കൂറ്റന്മാരെക്കാൾ കൂടൂതൽ കൊറ്റികളായിരുന്നു..!
ReplyDeleteഎന്തായാലും ലണ്ടനിൽ ഈ രംഗത്ത് പെണ്ണുങ്ങൾ തന്നെയാണ് മുന്നിൽ കേട്ടൊ മുല്ലേ/ഇവിടെ ശരിയായ പാരന്റ്(സിംഗിൾ)അവർ തന്നെയാണല്ലോ...
പലരും പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഒന്നും അറിയാത്ത വിഷയം. ഒരു മുഖവുര എന്ന രീതിയില്‍ അവതരിപ്പിച്ചത് നന്നായി. സ്ത്രീകള്‍ തീരെ ഇല്ലാത്ത ഒരു മേഖലയാനെന്കിലും ഈയിടെ ഗള്‍ഫിലെ ചില മലയാളി കുടുമ്പങ്ങളിലെ സ്ത്രീകള്‍ ഈ രംഗത്ത് കടന്നു വരുന്നുണ്ട് എന്നത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.പതിയെ എങ്കിലും അധികം വൈകാതെ സ്ത്രീകളുടെ സാന്നിദ്ധ്യം ഈ രംഗത്ത് കടന്നു വരുന്നു എന്നത് ആശാവഹമായി കാണുന്നു.
ReplyDeleteഈ വിഷയത്തെ കുറിച്ച് അധികം ഒന്നും അറിയില്ല.പൊതുവേ കാളകളെ പേടിയാണ്...
ReplyDeleteഎന്നാലും ഉദ്യമത്തിന് ആശംസകള്‍..
ഇനിയും കാണാം..
പണ്ട് സെൻസെക്സ് 18000 ൽ(ആണെന്നു തോന്നുന്നു} ആയ സമയത്ത് ഭയങ്കര മാർക്കറ്റിങ്ങ് ആയിരുന്നു..ഷെയർ...മ്യൂച്ചൽ ഫണ്ട്..തേങ്ങാക്കൊല...24000 വരെ പോയിട്ട് വീണത് 9000 ത്തിലാണ്.ഇപ്പൊ വീണ്ടും തുടങ്ങിയിട്ടുണ്ട്. അടുത്തുതന്നെ മൂക്കുകുത്തി വീഴാൻ സദ്ധ്യത ഉണ്ടെന്നു തോന്നുന്നു.കെട്ടിയിരുപ്പ് കാശില്ലാത്ത നമുക്കൊക്കെ പറ്റിയതാണോ ഇത്.
ReplyDeleteപിന്നെ ഗ്വാട്ടിമാലയിൽ മഴ പെയ്യുന്നുണ്ടോ എന്നുവരെ നോക്കിയിരിക്കാൻ സമയമുണ്ടെങ്കിൽ ഒരു കൈ നോക്കാം.
മുല്ലാ ഓഹാരിയെ വിപണിയെപറ്റിയൊന്നും ഒരു കുന്തോം അറിയൂല്ല.
ReplyDeleteആകെപ്പോ ഇത് വായിച്ചിട്ട് മനസ്സിലായത് ഈ രണ്ടു വാക്കുകളാണ്.
>>> ചമ്മന്തീം കൂട്ടി കഞ്ഞി കുടിച്ചു കൊണ്ടിരുന്ന <<<
വളരെ ഗൌരവമായ ഒരു പോസ്റ്റ്.ഏത് വിഷയവും മുല്ലക്ക് വഴങ്ങുമെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു. പിന്നെ മഹേഷ് പറഞ്ഞത് പോലെ അല്പം കുറ്റങ്ങളും,കുറവുകളുമൊക്കെ ഉണ്ടാവാം.
ReplyDeleteമൊത്തത്തിൽ നന്നായി.
ഷെയര്‍ മാര്‍ക്കറ്റില്‍ ഒരുപാട് സുഹൃത്തുക്കള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. പക്ഷെ, എന്തോ എനിക്കൊരിക്കലും അതിന്റെ കളികള്‍ പിടിക്കിട്ടുന്നില്ല. മുല്ലയില്‍ നിന്നും ഇച്ചിരി കിട്ടീട്ടോ...
ReplyDeleteനന്ദി, നല്ലൊരു പോസ്റ്റിനു.
എന്റെ ഇക്കാക്ക വഴി ഞാനും ഈ രംഗത്തേക്കൊരെത്തിനോട്ടം നടത്തിയിരുന്നു.
ReplyDeleteഇപ്പോള്‍ trading ഒന്നും നടത്തുന്നില്ല.
ഈ മുല്ല ആളൊരു Bold and beautiful ആണ് കേട്ടോ..
ഷെയറ് മാർക്കറ്റ് എന്നാൽ സാമ്പത്തിക വ്യവഹാരത്തിന്റെ അനിബിഡമായ നെറ്റ്വർക്കാണ്. ഏകദേശം നൂറ്കണക്കിന് ട്രില്ല്യൻ ഡോളറ് വാല്യു ഓരോ വർഷവും കണക്ക് കൂടുമ്പോൾ പണമെറിഞ്ഞു പണമുണ്ടാക്കുന്നവർ ധാരാളമാണ്. നെറ്റ് കണക്ഷനും സ്റ്റാറ്റസ് അനലൈസ് ചെയ്ത് ട്രാൻസാക്ഷൻ നടത്താൻ ഐഡിയ ഉണ്ടെങ്കിൽ ടീവി സീരിയലിന് പകരം മോണിറ്ററിന്റെ മുന്നിലാവും സ്ത്രീകൾ… പേടിയുള്ളവർക്ക് നല്ല ബ്രോകേർസിനെ ഉപയോഗപെടുത്താം. അവര് മാർകറ്റ് വാല്യൂ അനലൈസ് ചെയ്ത് കൂടുതൽ ലാഭകരമാവാൻ സാധ്യതയുള്ള ഷെയറുകളിൽ ബിസിനസ് നടത്തും.
ReplyDeleteമുല്ലയുടെ ലളിതമായ ഇകണോമി അവതരണം എന്ത് കൊണ്ടും നന്നായിരിക്കുന്നു.
എന്ത് കൊണ്ട് മുല്ലക്ക് പ്രാക്ടികലായി നടത്തികാണിച്ചുകൂടാ?
ബ്ളോഗ് ക്ളോസ് ചെയ്ത് മുഴുസമയവും മർകെറ്റ് വാച്ചിൽ കൂടേണ്ടിവരുമെന്ന് പേടിച്ചാണോ? :)
അഭിനന്ദനം
ചെറുവാടിയുടെ കമന്റിനു താഴെ ഒരൊപ്പ് ....
ReplyDeleteഷയര്‍ മാര്‍ക്കറ്റ് ശകത്മായ ഊഹ കച്കവടമായി മാറിയിരിക്കുന്നു, ദിവസേനയുള്ള ആഗോള സാബത്തിക സിഗ്നലുകളെ ആസ്പദമാക്കി ഡേ ട്രയിഡിങ്ങ് നടത്തി കാശു പോകുന്ന കാലമാണിത് , സൂക്ഷിക്കുക, കറന്‍സിയും ഗോള്‍ഡും ഒക്കെ ഇ രീതിയില്‍ ട്രയിഡ് നടക്കുന്നു, അതിനായി ഇന്റര്‍നെറ്റ് ഇപ്പോള്‍ സജീവമാണ്
ReplyDeleteMulla best wishes..........This coment is not for your this perticuler post but all articles if you posted.because today(7-04-2011)i am read 97% of your post.
ReplyDeletemalayalathil type cheyyan ariyilla.
before iam not like reading but now iam start to read blogg because opne time you replay my comment.itis an itresting subject.
Notes: You Are Never Un Predictable blogger,you handle all subject under sky......
കുറച്ചു നല്ല ഷെയറുകളുണ്ട്. ട്രേഡിങ്ങ് ഒന്നും കാര്യമായിട്ട് ചെയ്യാറില്ല. എന്നാലും ഇതെന്താ സംഭവം എന്നറിയണമെന്നു കരുതി തൃശ്ശൂർ മോത്തിലാൽ ഓസ്വാളിൽ പോവാറുണ്ടായിരുന്നു. ഞാനല്ലാതെ ഒരൊറ്റ സ്ത്രീ പോലും ഉണ്ടാവാറില്ല.
ReplyDeleteഇതിനേപ്പറ്റി കൂടുതൽ അറിയാമെങ്കിൽ എഴുതിയാൽ നന്നായിരുന്നു, online trading നെ പ്പറ്റിയും.
ഗഹന വിഷയമെങ്കിലും ലളിതമായ ആഖ്യാനം.പക്ഷേ,കരടികളും കാളകളും...വയ്യേ വയ്യ.
ReplyDeleteഓഹരി വിപണിയില്‍ "മുല്ല" കൃഷിക്ക് വന്‍ ഡിമാണ്ട് ആണെന്ന് കേട്ട് വന്നതാണ് ..സ്വതവേ ഈ വഹ പരിപാടി എന്റെ തലയില്‍ കയറൂല്ല :(
ReplyDeleteബിസിനസൊന്നും പറ്റൂല്ലാന്ന് ..എന്തായാലും മുല്ല കയറി ചുറ്റുന്ന വിഷയങ്ങള്‍ കിടിലന്‍ ..സ്ത്രീകള്‍ ഷെയറില്‍ മാത്രമല്ല ഇത് പോലുള്ള ബ്ലോഗുകളിലും അപൂര്‍വമാണ് ...വെറുതെ പൈങ്കിളി കഥകളും നുണയും എഴുതുന്നതിനേക്കാള്‍ എത്രയോ നല്ലത് ..മുല്ല വള്ളികള്‍ ഇനിയും പടര്‍ന്നു കയറട്ടെ .:)
ചുമ്മാ കാള കളി അല്ല .ഗൌരവം
ReplyDeleteഉള്ള കാള കളി തന്നെ . ആധികാരികം
അല്ലെങ്കിലും ആവശ്യത്തിനു ലളിതമായി
പറഞ്ഞു തരാന്‍ മാത്രം പഠിച്ചിട്ടു
തന്നെ എഴുതിയത് എന്ന് അഭിമാനിക്കാം ..
ഈ വ്യത്യസ്ത വിഷയം കൈകാര്യം ചെയ്ത
ത്തിനു തന്നെ ആദ്യത്തെ അഭിനന്ദനം ..
സ്ത്രീകള്‍ക്ക് പ്രചോദനം ആയി മൂല്യമുള്ള
ഒരു ചിന്തക്ക് രണ്ടാമത്തെ അഭിനന്ദനം ..
അമൂല്യം ആണ് കേട്ടോ ചിന്തയും പ്രയോഗിക്കലും
സൂക്ഷിച്ച് വേണം എന്ന് മാത്രം...
നാട്ടില്‍ ചെന്ന സമയത്ത് എന്റെ ഒരു ചങ്ങാതിയെ കാണാന്‍ വേണ്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയിരുന്നു. ആള്‍ സ്കൂള്‍ മാഷാണ്. ഞാന്‍ ലീവ് തീര്‍ന്നു അടുത്ത ദിവസം പോരാനിരിക്കയായിരുന്നു. രാത്രി വൈകിയ ആ നേരത്ത് മാഷ് അവന്റെ കമ്പ്യൂട്ടരില്‍ ഈ ഓഹരി സ്ക്രീന്‍ തുറന്നു മുല്ല ഈ പറഞ്ഞതൊക്കെ ഇത്ര ലളിതമാല്ലാതെ എനിക്ക് പറഞ്ഞു തന്നു. ഒരു പക്ഷെ എന്റെ അപ്പോഴത്തെ അവസ്ഥകൊണ്ട് എനിക്ക് complicated ആയി തോന്നിയദായിരിക്കാം. ഇത് വായിച്ചപ്പോള്‍ കുറെക്കൂടി വെളിച്ചം കിട്ടി.
ReplyDeleteകരടി/കാള/കാള പൂട്ട്/ syrinx അറിയാം, സെക്സറിയാം സെന്‍സെക്സറിയില്ല.
ReplyDeleteഅതിനാല്‍
തല്‍ക്കാലം വീട്ടിലെ കഞ്ഞി കുടി കഴിഞ്ഞു ചില്ലറ ഭാക്കി ആവട്ടെ എന്നിട്ട ഞാന്‍ മക്കളോട് പറയും 'പോയി കാശുണ്ടാക്കിനെടാ' പിന്നെ വിശദമായി ഈ പോസ്റ്റ് ഞാന്‍ വീണ്ടും വായിക്കും. എന്നിട്ട വേണം ഷെയര്‍ ബിസിനസ്സില്‍ കാശിറക്കാന്‍ :)
online trading-നെക്കുറിച്ച് അറിയാവുന്നവർ ഒന്നു വിശദമായി എഴുതിയാൽ നന്നായിരുന്നു...
ReplyDeleteമുല്ലയുടെ ഓഹരിയുടെ ലളിതവൽക്കരണ വിവരണം നന്നായിരിക്കുന്നു...
ആശംസകൾ...
ങേ ഷെയര്‍ മാര്‍ക്കറ്റോ. ഒരു വിവരവും ഇല്ലാത്ത മേഘല. ആകെ അറിയാവുന്നത് ഒരിക്കല്‍ ഒരാളോട് ഷയര്‍ കൂടി ഭീമമായ ഒരു സംഖ്യ നഷ്ടമായതാണ്. പിന്നെ ആ പണിക്കു പോയിട്ടില്ല.
ReplyDeleteമുകുന്ദന്‍ ജീ ,കൊറ്റികള്‍ നീണാള്‍ വാഴട്ടെ.
ReplyDeleteരാംജിജീ..നന്ദി
കോമിക്കോള, നന്ദി ആദ്യ വരവിനു
ബെഞ്ചാലീ,കരക്ക് നിന്നുള്ള കളികളെ ഉള്ളൂ..സൂക്ഷിച്ച് കൈപൊള്ളാതെ.നന്ദി അഭിപ്രായത്തിനു
നിക്കുകേച്ചേരി, കുറച്ചൊക്കെ ത്രില്ല് വേണ്ടെ.
എക്സ് പ്രവാസിനി,അത്ര വലിയ ആനക്കാര്യമൊന്നുമല്ല.
മൊയ്ദീന്‍ അങ്ങാടിമുഖര്‍, നന്ദി നല്ല വാക്കുകള്‍ക്ക്.
ഷമീര്‍, നന്ദി കേട്ടൊ
മെയ് ഫ്ലവര്‍, ഹേയ് ചുമ്മാ..
നാഷു, നന്ദി
നദീര്‍, ഡേ ട്രേഡിങ്ങ് ഊഹക്കച്ചവടത്തിന്റെ പരിധിയില്‍ വരുന്നത് കൊണ്ട് ചെയ്യാന്‍ മടിയാണു.
ഷബീജ്, കുറേ മിനക്കെട്ടിട്ടുണ്ടാവുമല്ലൊ.നന്ദി കേട്ടോ.
ടൈപ്പിസ്റ്റ്/എഴുത്തുകാരി. ഞാനും ഒറ്റക്കെ ഉണ്ടാകാറുള്ളു. സ്ത്രീകളെ ആരെം കാണാറില്ല.അതോണ്ടാ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തന്നെ കാരണം. പിന്നെ ഓണ്‍ലൈന്‍ ട്രേഡിങ്ങിനെ പറ്റി എഴുതണെല്‍ ഒറ്റ പോസ്റ്റില്‍ തീരില്ല. എനിക്കൊരുപാട് അറിയുകയും ഇല്ല.ഓഹരികളിലും മാര്‍കറ്റിലും ഉള്ള ഇന്റെറെസ്റ്റ് കാരണം,എന്റെ ഉള്ള വിവരം വെച്ച് ചെയ്യാറുണ്ടെന്ന് മാത്രം.
മനോജ് ,നന്ദി ആദ്യ വരവിനു
രമേശ് ജീ, എന്റെ ബ്ലോഗിന്റെ മാര്‍ക്കറ്റ് വാല്യൂ ഇടിയുകയാണെന്ന് തോന്നുന്നു.പടച്ചോനറിയാം..
സലാംജീ, ഇതിത്ര ആനക്കാര്യമൊന്നുമല്ല.എന്നെപ്പോലെയുള്ള ബു...ദ്ധി ജീവികള്‍ക്ക് പറ്റുമെങ്കില്‍ താങ്കളേ പോലുള്ളവരുടെ കാര്യം പറയാനുണ്ടോ..?
എന്റെ ലോകം, അറിയാം. ഗൌരവമുള്ള കാര്യം തന്നെ.സൂക്ഷിച്ചെ ചെയ്യാറുള്ളൂ. സ്ത്രീകളെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ കാണാറേ ഇല്ല തീരെ,അതു കൊണ്ട് എഴുതിയാണു ഈ പോസ്റ്റ്. ട്രേഡിങ്ങിന്റെ എല്ലാ കാര്യങ്ങളും എഴുതിയാല്‍ ബോറായിപ്പോകും.
വി.കെ. അതന്നെ അറിയണ ആരേലും എഴുതട്ടെ.
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ഓഹരി വിപണിയില്‍ ഇറങ്ങി കാശ് പോയിട്ട് ആ മുല്ല പണ്ടാറങ്ങട്ടെ എന്ന് എന്നെ പ്രാകരുത്.
എനിക്കിപ്പോള്‍ ഈ ഷെയര്‍ മാര്‍ക്കറ്റ് എന്ന് കേട്ടാല്‍ തന്നെ കലിയാണ്. കാരണം ഡേ ട്രടിങ്ങില്‍ കുത്തുപാള എടുത്ത ഒരാളാണ് ഞാന്‍
ReplyDeleteഇത്തരം വിഭവങ്ങള്‍ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്. ഏതായാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു. വളരെ സന്തോഷം.
ReplyDeletegreetings from thrissivaperoor.
trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്
എന്നെ പോലെ ഈ രംഗത്ത് തുടക്കക്കാർക്ക് ഈ പോസ്റ്റ് പ്രയോജനപ്രദമാണു. ഞാൻ നാലു മാസം മുമ്പാണു ജിയോജിത് വഴി ട്രൈഡിംഗ് തുടങ്ങിയത്. Good attempt, Mulla!
ReplyDelete'എല്ലാവരും കൂടി എന്നെ ഭ്രാന്‍തനാകി അല്ലെ ?'
ReplyDeleteവളരെനല്ല പോസ്റ്റ് അഭിനന്ടനങ്ങള്‍,
മുല്ല.