ഉം...നെറ്റി ചുളിക്കേണ്ട,ഞാന്‍ ഇസ്കിയതൊന്നുമല്ല, അത് പ്രകാശം പരത്തുന്ന
പെണ്‍കുട്ടിയായിരുന്നു,നമ്മുടെ പത്മനാഭന് മാഷിന്റെ,ഇതതൊന്നുമല്ല.ഇതൊരു
വല്ലിപ്പ,ഒരുപാട് പേരക്കുട്ടികളുള്ള, ആജാനുബാഹുവായ ഒരു ഗ്രാന്റ്ഫാദര്‍.
എന്റെ ഭര്‍ത്താവിന്റെയും ജേഷ്ഠന്റേയുമൊക്കെ അധ്യാപകന്.എന്റെ ഉപ്പാന്റെ
ഉറ്റസുഹൃത്ത്.എന്റെ കൂട്ടുകാരിയുടെ ഉപ്പ.തന്റെ പേരക്കുട്ടിയെയും കൊണ്ട്
എന്‍ട്രന്‍സ് ടെസ്റ്റിനു വന്നതാണു.ആ പത്ത് മിനുട്ട് , ഞങ്ങള്‍ സംസാരിച്ച് കൊണ്ട്
നിന്ന സമയമത്രയും ,എന്നിലേക്കിങ്ങനെ ആ ഊര്‍ജം പ്രസരിക്കുന്നത് ഞാന്‍ തെല്ലൊരു
കൌതുകത്തോടെയാണു നോക്കി നിന്നത്.തന്റെയീ ആരോഗ്യത്തിന്റേയും പ്രസരിപ്പിന്റേയും
രഹസ്യവും അദ്ദേഹം പറഞ്ഞു.നോ ടെന്ഷന്സ്..!!! അതേ ഒന്നിനെ പറ്റിയും
ടെന്ഷനടിക്കാറില്ലായെന്ന്..,വളരെ കൂളായി കാര്യങ്ങളെ കാണാനുള്ള ആര്‍ജ്ജവം.
ഈ ഗുണം അദ്ദേഹത്തിനു ജന്മസിദ്ധമായി കിട്ടിയതാണ്,അതില്‍ സംശയമില്ല,കാരണം
നൂറ്റിരണ്ട് വയസ്സായ അദ്ദേഹത്തിന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെന്ന്,നല്ല ആരോഗ്യത്തോടെ!!!!
“ സെവന് ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍സ്”എന്ന പുസ്തകം
കുത്തിപ്പിടിച്ചിരുന്ന് വായിച്ചതിനേക്കാളും എഫെക്റ്റുണ്ടായിരുന്നു ശരിക്കും ആ പത്ത് മിനുറ്റ്!!!
Thursday, April 22, 2010
പ്രകാശം പരത്തുന്ന വല്ലിപ്പ...
Monday, April 5, 2010
ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ
ആദ്യം അവര്‍ (ഫാസിസ്റുകള്‍) ജൂതന്മാരെ തേടി വന്നു.
അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാന്‍ ഒരു ജൂതനായിരുന്നില്ല.
പിന്നീടവര്‍ കാത്തോലിക്കരെ തേടി വന്നു
അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല.
പിന്നീടവര്‍ കമ്മ്യൂണിസ്റുകാരെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു കമ്മ്യൂണിസ്റ് കാരനായിരുന്നില്ല.
പിന്നീടവര്‍ ജനാധിപത്യവാദികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു ജനാധിപത്യ വാദിയായിരുന്നില്ല.
അവസാനം അവര്‍ എന്നെത്തേടിവന്നു.
അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ അവിടെ ആരും അവശേഷിച്ചിരുന്നില്ല.
പൂ’ണ്ണ വായനക്ക്
Friday, April 2, 2010
ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? --
പക്ഷേ ഇങ്ങ് കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത വന്നു നിറഞ്ഞു ? മനസ്സില്‍ നിന്നും സ്നേഹം അപ്രത്യക്ഷമാകുമ്പോള്‍ പകരം അവിടെ സ്നേഹരാഹിത്യത്തിന്റെ ഒഴിയിടങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. അവിടേക്കാണ് രാഷ്ട്രീയക്കാരും മതത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന അലവലാതികളും വന്നു നിറയുന്നത്. നിറയെ പകയും വൈരവും കൊണ്ട്.
അത് നമ്മള് തിരിച്ചറിഞ്ഞേ പറ്റൂ.
മുഴുവന്‍ വായിച്ച് അഭിപ്രായം എഴുതുമല്ലോ...?
Friday, March 12, 2010
കേള്‍ക്കുന്നുണ്ടോ എന്റെ ആണ്സുഹൃത്തേ..
ഒരു പെണ് സുഹൃത്തിനെ തന്റെ തന്നെ മാനസിക നിലയിലുള്ള ഒരു പൂര്‍ണ്ണ വ്യക്തിയായി കാണാനും മനസ്സിലാക്കാനും കഴിയുന്ന പുരുഷന്മാര് തുലോം കുറവ്. അവളൊന്ന് ചിരിച്ചാല്‍, മിണ്ടിയാല്‍, സൌഹൃദപൂര്‍വ്വം കൈ നീട്ടിയാല്‍ അത് അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്. ഒന്നുകില്‍ ഇവളെയൊന്നു വളച്ചുനോക്കാം എന്നു കരുതുന്നവര്‍, അല്ലെങ്കില്‍ അവളുടെ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്ത് അവളെയൊന്ന് ഉദ്ധരിച്ചുകളയാം എന്ന ലൈന്‍. ഈ കാക്കപ്പൊന്നുകള്‍ക്കിടയില്‍ നിന്നും യഥാര്‍ത്ഥ മുത്തും പവിഴവും വേര്‍തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നവര്‍ ഭാഗ്യവതികള്‍. അപൂര്‍വ്വം ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാറുണ്ട്. ഒരേ തരംഗദൈര്‍ഘ്യമുള്ള രണ്ട് ആത്മാവുകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന സൌഹൃദങ്ങള്‍. രണ്ട് പൂര്‍ണ്ണ വ്യക്തികള്‍ തമ്മിലുള്ള ബന്ധം. പക്ഷേ അത്തരത്തില്‍ ചിന്തിക്കുന്ന ആണുങ്ങള് കുറവ്
മുഴുവന്‍ വായിക്കുമല്ലോ...?
Thursday, March 4, 2010
അവളാള് ചരക്കാടാ...
കഴിഞ്ഞവര്‍ഷം ഏറെ വിറ്റഴിഞ്ഞ പുസ്തകമാണ് ജി.ഇന്ദുഗോപന്റെ 'തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ ‘. അതിലെ ഒരദ്ധ്യായത്തില്‍ കവര്‍ച്ചക്കിടയില്‍ നടന്ന ഒരു ബലാല്ക്കാരത്തിന്റെ വിവരണമുണ്ട്. ഒരാണിന്റെ കഥ , വേറൊരു ആണാല് എഴുതപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയെ ആവുകയുള്ളൂ. ആദ്യത്തെ എതിര്‍പ്പുകള്‍ക്ക് ശേഷം പെണ്ണത് ആസ്വദിച്ചു എന്നതാണ് കഥാ കൃത്ത് എഴുതിവെച്ചിരിക്കുന്നത്, അല്ലെങ്കില്‍ കള്ളന് സ്വയം അഹങ്കരിക്കുന്നത്. എന്തായിരുന്നു ആ പെണ്‍കുട്ടിയുടെ മനസ്സിലപ്പോള്‍ എന്ന് അതിനിടയില്‍ അവരാരും ചിന്തിച്ചിട്ടില്ല. ശരീരത്തില്‍ വീണ കള്ളന്റെ കറ അവള് കഴുകിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ മനസ്സിനേറ്റ മുറിവ് മാഞ്ഞു പോകില്ല. കാലക്രമത്തില്‍ ആ മുറിവിന്റെ ആഴം വര്‍ദ്ധിക്കുകയേയുള്ളൂ.
ഇക്കാര്യത്തില്‍ മാര്‍ക്കേസും ഒട്ടും പിന്നിലല്ല. ലോകത്തില്‍ ഏത് കോണില്‍ പോയാലും ആണ് ആണ് തന്നെ. സ്ത്രീ എന്നും അവന്റെ ഇഛയ്ക്കനുസരിച്ച് ചലിക്കുന്ന പാവ !! അദ്ദേഹത്തിന്റെ ലിയോണ കാസിയാനി (കോളറാ കാലത്തെ പ്രണയം) ഇപ്പോഴും തിരയുകയാണ്, ചെറുപ്പത്തില്‍ തന്നെ ബലമായ് കീഴ്പ്പെടുത്തിയ മനുഷ്യനെ !! ബാബു ഭരദ്വാജിന്റെ പഞ്ചകല്ല്യാണിയും തിരയുന്നത് അതുതന്നെ, എന്തൊരു ഐക്യം
ബാക്കി ദേണ്ടേ... ഇവിടെ

