ഉം...നെറ്റി ചുളിക്കേണ്ട,ഞാന്‍ ഇസ്കിയതൊന്നുമല്ല, അത് പ്രകാശം പരത്തുന്ന
പെണ്‍കുട്ടിയായിരുന്നു,നമ്മുടെ പത്മനാഭന്‍ മാഷിന്റെ,ഇതതൊന്നുമല്ല.ഇതൊരു
വല്ലിപ്പ,ഒരുപാട് പേരക്കുട്ടികളുള്ള, ആജാനുബാഹുവായ ഒരു ഗ്രാന്റ്ഫാദര്‍.
എന്റെ ഭര്‍ത്താവിന്റെയും ജേഷ്ഠന്റേയുമൊക്കെ അധ്യാപകന്‍.എന്റെ ഉപ്പാന്റെ
ഉറ്റസുഹൃത്ത്.എന്റെ കൂട്ടുകാരിയുടെ ഉപ്പ.തന്റെ പേരക്കുട്ടിയെയും കൊണ്ട്
എന്ട്രന്‍സ് ടെസ്റ്റിനു വന്നതാണു.ആ പത്ത് മിനുട്ട് , ഞങ്ങള്‍ സംസാരിച്ച് കൊണ്ട്
നിന്ന സമയമത്രയും ,എന്നിലേക്കിങ്ങനെ ആ ഊര്‍ജം പ്രസരിക്കുന്നത് ഞാന്‍ തെല്ലൊരു
കൌതുകത്തോടെയാണു നോക്കി നിന്നത്.തന്റെയീ ആരോഗ്യത്തിന്റേയും പ്രസരിപ്പിന്റേയും
രഹസ്യവും അദ്ദേഹം പറഞ്ഞു.നോ ടെന്‍ഷന്‍സ്..!!! അതേ ഒന്നിനെ പറ്റിയും
ടെന്‍ഷനടിക്കാറില്ലായെന്ന്..,വളരെ കൂളായി കാര്യങ്ങളെ കാണാനുള്ള ആര്‍ജ്ജവം.
ഈ ഗുണം അദ്ദേഹത്തിനു ജന്മസിദ്ധമായി കിട്ടിയതാണ്,അതില്‍ സംശയമില്ല,കാരണം
നൂറ്റിരണ്ട് വയസ്സായ അദ്ദേഹത്തിന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെന്ന്,നല്ല ആരോഗ്യത്തോടെ!!!!
“ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍സ്”എന്ന പുസ്തകം
കുത്തിപ്പിടിച്ചിരുന്ന് വായിച്ചതിനേക്കാളും എഫെക്റ്റുണ്ടായിരുന്നു ശരിക്കും ആ പത്ത് മിനുറ്റ്!!!
Thursday, April 22, 2010
പ്രകാശം പരത്തുന്ന വല്ലിപ്പ...
Subscribe to:
Post Comments (Atom)
vlare nannayittundu..... aashamsakal................
ReplyDeleteനല്ല വല്ലിപ്പ
ReplyDeleteമറ്റുള്ളവരില്‍ പോലും തങ്ങളിലെ സന്തോഷം പകരാന്‍ കഴിയുന്നവര്‍ അല്ലേ..
ReplyDeleteചിലരങ്ങിനെയാണ്, മറ്റുള്ളവരിലേക്കു കൂടി സന്തോഷം പകരുന്നവര്‍.
ReplyDeleteAar achangathi ee kakshi? onuude neeti paray...aaraannum enthanenumellam.......
ReplyDeleteഉം ,പറയാം.. പറഞ്ഞാല്‍ നിങ്ങളെല്ലാരും അറിയും .പ്രത്യേകിച്ച് ബൂലോകത്തെ പൊന്നാനിക്കാര്‍.
ReplyDeleteപൊന്നാനി എം ഇ എസ് കൊളെജില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളാണു കക്ഷി. പ്രൊ. ഇ പി എം സാര്‍.
ഒരു പാട് കാലം അദ്ദെഹമീ പ്രസരിപ്പൊടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ...
അപൂര്‍വ്വം ചിലരങ്ങനാണ്..ഊര്‍ജവും പ്രസരിപ്പും അവനില്‍ നിന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുന്നവര്‍...
ReplyDelete