പക്ഷേ ഇങ്ങ് കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത വന്നു നിറഞ്ഞു ? മനസ്സില്‍ നിന്നും സ്നേഹം അപ്രത്യക്ഷമാകുമ്പോള്‍ പകരം അവിടെ സ്നേഹരാഹിത്യത്തിന്റെ ഒഴിയിടങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. അവിടേക്കാണ് രാഷ്ട്രീയക്കാരും മതത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന അലവലാതികളും വന്നു നിറയുന്നത്. നിറയെ പകയും വൈരവും കൊണ്ട്.
അത് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.
മുഴുവന്‍ വായിച്ച് അഭിപ്രായം എഴുതുമല്ലോ...?
Friday, April 2, 2010
ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? --
Labels:
വര്‍ത്തമാനം
Subscribe to:
Post Comments (Atom)
ഇങ്ങനൊരു ചേരി തിരിവ് വേണ്ട നമുക്കിടയില്‍,പകയും വൈരവുമൊന്നും വേണ്ട നമുക്കിടയില്‍,ഒരേ ദൈവം, ഒരേ ജനത...,പരസ്പരം സ്നേഹിക്കാം , ആവശ്യങ്ങളില്‍ അന്യോന്യം താങ്ങാവാം.
ReplyDeleteനമുക്കൊരുമിച്ച് സ്നേഹത്തിന്റേതായ ഒരു ലോകം തീര്‍ക്കാം. മാറ്റങ്ങള്‍ നമ്മില്‍ നിന്നു തന്നെ തുടങ്ങട്ടെ.
athe,
ReplyDeleteനമുക്കൊരുമിച്ച് സ്നേഹത്തിന്റേതായ ഒരു ലോകം തീര്‍ക്കാം.
ഇങ്ങിയൊക്കെ കേരളത്തില്‍ നടക്കുന്നുണ്ടോ!!!??
ReplyDeleteഷാജി ഖത്തര്‍.
ഇത്തരത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യം ഇവിടെ കേരളത്തില്‍ ഇല്ല. ആവശ്യമില്ലാത്തത് കുത്തിപൊക്കി കൊണ്ട് വരരരുത് . ഒരപേക്ഷ. കേരളത്തില്‍ വളരെ മുന്‍പേ സാമുദായിക ലഹളകള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. മലബാര്‍ കലാപം പോലുള്ള ആക്രമണങ്ങള്‍ പഴയ തലമുറ കണ്ടറിഞ്ഞതാണ്. പക്ഷെ ഇന്ന് എത്രയോ ശാന്തം ആണ് കേരളം. പക്ഷെ നിങ്ങള്‍ പറയും. ഉള്ളിന്റെ ഉള്ളില്‍ പുകയുന്നുണ്ട് എന്ന്. വിരലില്‍ എണ്ണാവുന്ന കുറച്ചു പേര്‍ ഇവിടെ ഇന്നും സജീവമായി രംഗത്തുണ്ട് എന്ന് അറിയാതല്ല. പക്ഷെ ഒത്തൊരുമയോടെ കഴിയാന്‍ ആഗ്രഹിക്കുന്ന ഭൂരിപക്ഷം ആണ് കേരളത്തില്‍. തീര്‍ച്ച. എന്നാല്‍ ഒരു തീപ്പൊരി മതി അല്ലം ആളി പടരാന്‍ . ഇതിന്റെ തലവാചകം തന്നെ ശരിയായില്ല. താഴെ എഴുതിയതിനോട് ഒരിക്കലും യോജിക്കുന്നുമില്ല. വാചകങ്ങളോട് നന്നായി യോജിക്കുന്നു ഞാന്‍ . ആശംസകള്‍
ReplyDeleteപ്രിയ കാണാമറയത്ത്,
ReplyDeleteഎന്റെ അനുഭവമാണു ഞാന്‍ എഴുതിയത്,വളരെയധികം വേദനിപ്പിച്ചത്.ഇതിനൊരു മാറ്റം വേണം എന്നാഗ്രഹമുള്ളത് കൊണ്ടാണു അതെഴുതീതും.മാറ്റങ്ങള്‍ നമ്മെതേടി വരില്ല ഒരിക്കലും.നാമതിനു ശ്രമിക്കണ്ടേ...?സ്പര്‍ധയുടെയും വൈരത്തിന്റേയും ലോകം വേണ്ട നമുക്ക്,എന്തു കൊണ്ട് നമുക്ക് പരസ്പരം സ്നേഹിച്ചു കൂടാ...?അങ്ങനൊരു ലോകത്താവണം നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്.അതല്ലേ അവര്‍ക്കായ് നമുക്ക് അവശേഷിപ്പിച്ചു പോകാന്‍ ഏറ്റവും നല്ലത്.
പിന്നെ മലബാര്‍ ലഹള ഒരു സാമൂദായിക ലഹള ആയിരുന്നില്ല. ചരിത്രകാരന്മാര്‍ നമ്മോട് ചെയ്ത ചതി.ആലിമുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമദ് ഹാജിയുമൊക്കെ ബ്രിട്ടീഷ്കാര്‍ക്കെതിരെ നയിച്ച സ്വാതന്ത്ര്യ സമരം.അത് പക്ഷേ ബ്രിട്ടീഷ്കാരും നാട്ടിലെ അവരുടെ ഏറാന്‍ മൂളികളുമൊക്കെ ചേര്‍ന്ന് ഹിന്ദു-മുസ്ലിം ലഹളയാക്കി ത്തീര്‍ത്തു.കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഏര്‍പ്പാട്.
Manassil vargeya chintha undayathinu rashtreeyakkar enthu pizhachu.....?Matharashtreeyamanu prashnam.....athallathe rashtreeyamalla..
ReplyDelete