Wednesday, December 21, 2011

സീറോ ഡയല്‍ ;ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നൊരു കാള്‍...

“ കമാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”

ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത്
അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍
അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത
ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച്
രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ
കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ ,
ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ
അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.

മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം !
ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ).ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍,എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാ‍ത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.
ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.


തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ..ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,( സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.

ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു.ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്.പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു; പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത ,അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers )പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം.

ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാ‍തക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാ‍ര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണു. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.

ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...

ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ...
കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....

ജൈകോ ( JAICO) ബുക്ക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

51 comments:

 1. പരിചിതമല്ലാത്ത ഒരു മേഖല ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി.

  ReplyDelete
 2. ആദ്യം മുതല്‍ അവസാനം വരെ ആകാംഷ നിലനിര്‍ത്താന്‍ ഉതകും വിധമുള്ള എഴുത്ത്....
  ഇടയ്ക്ക് എപ്പോഴെക്കെയോ, ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന മരണത്തിന്റെ വാളോര്‍ത്തു ഞെട്ടുകയും ചെയ്തു....
  തൊട്ടു മുന്‍പത്തെ മുല്ലയുടെ പോസ്റ്റ്‌ വായിച്ചെങ്കിലും, പകുതി നാട്ടുപച്ചയിലും ബ്ലോഗിലുമായി കിടക്കുന്നതിനാല്‍ കമന്റ്‌ ഇടാന്‍ പറ്റിയില്ല...
  ഇടാട്ടോ....

  ReplyDelete
 3. ക്രൈം റിപ്പൊര്‍ട്ടിങ്ങ് രംഗത്തെ അതികായനായ ജെ. ഡെ. യെ കുറിച്ചുള്ള കുറെയേറെ വസ്ഥുതകള്‍ അടങ്ങിയതാണ് ലേഖനം. ഈ വിവരങ്ങള്‍ നല്‍കിയതിന്ന് നന്ദി.

  ReplyDelete
 4. ക്രൈം റിപ്പൊര്‍ട്ടിങ്ങ് രംഗത്തെ അതികായനായ ജെ. ഡെ. യെ കുറിച്ചുള്ള കുറെയേറെ വസ്ഥുതകള്‍ അടങ്ങിയതാണ് ലേഖനം. ഈ വിവരങ്ങള്‍ നല്‍കിയതിന്ന് നന്ദി.

  ReplyDelete
 5. ജിഗ്നയുടെ പ്രൊഫഷണല്‍ വൈര്യം ആണ് കൊലക്ക് കാരണം എന്നും ആക്ഷേപം ഉണ്ട്. കാത്തിരുന്നു കാണാം.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ജെ. ഡെ. യെ കുറിച്ച് ‘സാർ, നോബഡി നോസ് മൈ റിയൽ നേം’ എന്നൊരൂ ത്രെഡ് ഞാൻ വായിച്ചിരുന്നു. വേറിട്ടൊരൂ വിവരണം, വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനം

  ReplyDelete
 8. നല്ല ലേഖനം !
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 9. ജെഡെയെകുറിച്ച് കുറച്ചുകൂടെ അറിവുകള്‍ സമ്മാനിച്ചതിന് നന്ദി. ഒപ്പം ഈ പുസ്തകം പരിചയപ്പെടുത്തിയതിനും.

  ReplyDelete
 10. വിത്യസ്തമായി ഈ ലേഖനത്തിന്റെ അവതരണം.ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരണത്തിനും ഗ്രന്ഥനിരൂപണത്തിനും തുല്യപ്രാധാന്യം കൊടുത്തത് വളരെ ഉചിതമായി.ഗ്രന്ഥകാരന്റെ ജീവിതം തന്നെ വിലയിരുത്താന്‍ കഴിയുമായിരിക്കാം ശരിയായ ഒരു വായനയിലൂടെ..

  ReplyDelete
 11. dear mulla... പുതിയ അറിവുകള്‍ പകര്‍ന്നതിനു നന്ദി...

  കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....

  ReplyDelete
 12. മുല്ല..ജ്യോതിര്‍മയീ ഡെയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷമാണ് ഒന്നു രണ്ട് ലേഖനങ്ങൾ വായിക്കുവാൻ സാധിച്ചത്. അതിൽ പറയാത്ത ചില വിവരങ്ങൾകൂടി ഈ ലേഖനത്തിൽനിന്നും കിട്ടി...അതിനു പ്രത്യ്യെകം നന്ദി പറയുന്നു..ഒപ്പം വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള മനോഹരമായ വിവരണത്തിനു അഭിനന്ദനങ്ങളും നേരുന്നു.

  ReplyDelete
 13. പുസ്തകങ്ങള്‍ പരിച്ചയപെടുത്തുന്ന കാര്യത്തില്‍ മുല്ല അവലംബിക്കുന്ന ഒരു പ്രത്യേക രീതി . അഭിനന്ദനാര്‍ഹം തന്നെ
  ഇരുപത്തഞ്ചു വര്‍ഷം മുംബയില്‍ ഘാട്കൊപര്‍ നിവാസിയായ ഞാന്‍ ഈ നാമം കേട്ടിട്ടുണ്ടെങ്കിലും
  പിന്നിട്ട വര്‍ഷങ്ങളില്‍ കണ്ടു കടന്നു പോന്ന കാഴ്ചകള്‍ മൂലം ഇത്തരക്കാരോടുള്ള വെറുപ്പ്‌ ഉള്ളില്‍ വര്‍ധിപ്പിച്ചതിനാല്‍
  കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല . ജോലിക്കിടയിലെ സമയ പരിമിതി മറ്റൊരു കാരണവും .

  ഈ പുസ്തക പരിചയത്തിലൂടെ മുല്ല ഈ ബുക്ക്‌ വാങ്ങി വായിക്കാനുള്ള ഔല്‍സുക്യം വര്‍ധിപ്പിച്ചു .
  നന്നായി പരിചയപെടുത്തി
  ആശംസകള്‍

  ReplyDelete
 14. "ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം"
  പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനുമുമ്പ് നടത്തിയ ആമുഖം
  ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിച്ചു
  അത് ഈപുസ്തകം വായിക്കാന്‍ കൂടുതല്‍ പ്രേരണ നല്കി
  പരിചയപ്പെടുത്തലിന് നന്ദി
  ഇനിയും ഇത്തരം വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 15. ജെ ഡേ എന്ന സാഹസികനായ പത്രപ്രവര്‍ത്തകനെപ്പറ്റി അറിഞ്ഞത് അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍.
  പിന്നീട് മാധ്യമം വാര്‍ഷികപ്പതിപ്പിലാണ് വിശദമായി വായിച്ചത്.
  ഒരു കുറ്റാന്യേഷണ നോവല്‍ പോലെ തോന്നിച്ച ആ ജീവിതം പൊലിഞ്ഞതില്‍ സങ്കടം തോന്നുന്നു.

  ReplyDelete
 16. ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ...
  കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....


  മീഡിയയില്‍ ഇപ്പോള്‍ മിക്കപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് ജെ. ഡെ. യെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്
  അദ്ദേഹത്തെ അടുത്തറിയാനുള്ള പുസ്തകം പരിചയപ്പെടുത്തി യതിനു നന്ദി. എന്നെങ്കിലും ഇത് മലയാളത്തില്‍ പ്രസിദ്ധീകരിക്കും എന്നാ പ്രതീക്ഷയോടെ .

  ReplyDelete
 17. ഒരു പത്രപ്രവര്‍ത്തകന്റെ ദാരുണമായ അന്ത്യം. ചെയ്യുന്ന ജോലി സത്യാന്വേഷണം. പ്രതിഫലം മരണം.
  വാര്‍ത്തകള്‍ സാധരണ സംഭവങ്ങളായി നിറം മാറുമ്പോള്‍ വേറിട്ടൊരു വര്‍ണം കൊടുത്ത ഈ ലേഖനത്തിനു അഭിവാദനങ്ങള്‍.

  ReplyDelete
 18. മുല്ല,
  'ഗുഡ്‌ ' എന്നു പറയുമ്പോള്‍ നല്‍കാവുന്ന വലിയ ഒരളവു ആശംസകള്‍ അതിലുണ്ട്.

  ReplyDelete
 19. പറഞ്ഞത്‌ ശരിയാണ്. പുസ്തകം വായിക്കുന്നതിനു മുന്‍പ്‌ അത് എഴുതിയ വ്യക്തിയെ കുറിച്ച് അറിഞ്ഞിരിക്കുക. അത്തരം നല്ലൊരു പരിചയപ്പെടുത്തല്‍ തന്നെ മുല്ല നടത്തിയിരിക്കുന്നു. വളരെ ലളിതമായ എഴുത്തും.

  ReplyDelete
 20. മുല്ലയുടെ പുസ്തകപരിചയങ്ങള്‍ പലപ്പോഴും വ്യത്യസ്തങ്ങള്‍ തന്നെ. ഇതും മനോഹരമായിരിക്കുന്നു.

  ReplyDelete
 21. മുല്ല ആകാംശയോട് കൂടി വായിച്ചു തീര്‍ത്തു ഈ പരിജയപെടുത്തല്‍ എന്തല്ലാം സംഭവങ്ങള്‍ ആണ് അല്ലെ ദുനിയാവില്‍

  ReplyDelete
 22. മിക്കവരും പറഞ്ഞത് പോലെ മുല്ലയുടെ പുസ്തകപരിചയം വളരെ ലളിതവും, ആകാംക്ഷാപരവുമാണ്‌..ഇത്തരം
  പരിചയപ്പെടുത്തലുകളിലൂടെയാണ് ഞാനൊക്കെ പല വ്യക്തികളെയും അറിയുന്നത് പോലും.. നന്ദി മുല്ലേ ഈ ലേഖനം ഇവിടേയും പങ്കുവെച്ചതില്‍...

  ReplyDelete
 23. മുല്ല..നന്നായി ജെഡേയെ പരിചയപ്പെടുത്തി.

  ReplyDelete
 24. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............

  ReplyDelete
 25. ഇംഗ്ലീഷിലെ ചില ഇത്തരം പുസ്തകങ്ങളെല്ലാം വായിച്ച് കോരിതരിച്ചിരുന്നിട്ടുണ്ട്.
  ഇന്ത്യക്കാരാനായ ജ്യോതിർ നെപട്ടി ആദ്യായറിയുകയാണ്
  എല്ലാം സൂപ്പറായ് പറഞ്ഞിരിക്കുന്നു കേട്ടൊ മുല്ലേ

  ReplyDelete
 26. ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ..."

  "ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ജീവ ചരിത്രത്തെ കുറിച്ച് അത്യപൂര്‍വ്വമായി ബ്ലോഗില്‍ നിന്നും വേറിട്ടൊരു കാഴ്ച്ചയോടെ അറിയാനായി. എന്നെ പോലെയുള്ളവര്‍ക്ക് ഇത്തരം ആളുകളെ കൂടുതല്‍ അറിയാന്‍ ബ്ലോഗുകള്‍ സഹായിക്കുന്നുണ്ട് എന്ന സത്യം മറച്ചു വെക്കാതെ, മുല്ലയുടെ വായന സഞ്ചാരം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊണ്ട് തുടരട്ടെ.. ആശംസകള്‍..

  ReplyDelete
 27. ജീവിതം ഒരു അപസര്‍പ്പക കഥ പോലെ തീര്‍ത്ത ജെ.ഡേയേക്കുറിച്ചുള്ള നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍.......

  ReplyDelete
 28. എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍...

  ReplyDelete
 29. "നല്ലൊരു ക്രിസ്ത്മസ്സിനോപ്പം, പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൊന്‍ പുലരിയായ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവട്ടെ എന്നാശംസയോടെ"

  HAPPY NEW YEAR !!!!!!!!

  ReplyDelete
 30. നല്ല ലേഖനം. അഭിനന്ദനങ്ങള്‍ !

  ReplyDelete
 31. നന്ദി മുല്ല ...
  ജെ ഡെ കുറിച്ച് ഇത്രയും അറിവ് പകര്‍ന്നു തന്നതിന് നല്ല പോസ്റ്റ്‌ അഭിനന്ദനം

  ReplyDelete
 32. നന്നായിരിക്കുന്നു മുല്ലാ ഈ അവലോകനം...കഥയെക്കുറിച്ച് പറയും മുമ്പേ കഥാകരനെക്കുറിച്ച് പറഞ്ഞില്ലായിരുന്നെങ്കിൽ പുസ്തകം വായിക്കാതെ വായിച്ച പ്രതീതി ജനിപ്പിക്കാൻ കഴിയില്ലാർന്നു...ആശംസകൾ

  ReplyDelete
 33. നന്ദി മുല്ല, ഈ പരിചയപ്പെടുത്തലിന്.

  ReplyDelete
 34. വാര്‍ത്ത കേട്ടിരുന്നു..കൂടുതല്‍
  കാര്യങ്ങള്‍ അറിഞ്ഞു ഇപ്പോള്‍...
  നന്ദി മുല്ലേ..

  ReplyDelete
 35. പുതിയ പുതിയ അറിവുകള്‍ ,വളരെ നന്ദി മുല്ലാ ,മുല്ലയുടെ ചില പോസ്റ്റുകള്‍ ഇനിയും വായിക്കാനുണ്ട് ,സമയം പോലെ നോക്കിക്കോളാം.

  ReplyDelete
 36. ജെഡേയെ ഒറ്റിക്കൊടുത്തത് തന്റെ സഹപ്രവർത്തകയാണെന്നതാണു അത്ഭുതം. തീർത്തും വ്യത്യസ്തമായ വിഷയം മുല്ല നന്നായി വിവരിച്ചു.
  പുതുവത്സരാശംസകൾ..!

  ReplyDelete
 37. മരണപ്പെട്ട പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ജേ ഡെ യുടെ പുതിയ പുസ്തകത്തെ കുറിച്ചുള്ള വിവരണം നന്നായി, ഇതൊരു ആമുഖമായിട്ട്‌ തന്നെ വേണമെങ്കില്‍ കൊടുക്കാം. ഇന്‍ഫോര്‍മേര്‍സ്‌ ആ പരിപാടിക്കിറങ്ങിയാല്‍ ഒന്നുകില്‍ അവരുടെ ജീവിതം ഗുണ്‌ടകളുടെ കൈകളാല്‍ അല്ലേല്‍ പോലീസുകാരുടെ കൈകളാല്‍. അവര്‍ ഒരിക്കലും ശത്രുക്കളില്‍ നിന്ന് മോചിതരാവുന്നില്ല. അത്‌ അവര്‍ക്ക്‌ വയറ്റി പിഴപ്പ്‌ മാത്രം. ധൈര്യ ശാലികളെ ആ ഏര്‍പ്പാടിനിറങ്ങൂ എന്ന് വ്യക്തം. വിവരണം നന്നായി അഭിനന്ദനങ്ങള്‍ !

  ReplyDelete
 38. ഒരു ക്രൈം ത്രില്ലര്‍ വാ‍യിക്കുന്ന പ്രതീതിയുണ്ടായിരുന്നു ഈ പരിചയ്പ്പെടുത്തലിന്.ജെ. ഡെ. യെക്കൂറിച്ചുള്ള വിവരണങ്ങള്‍ നന്നായി.

  ReplyDelete
 39. ഇങ്ങേര്‍ മരിച്ചത് അറിഞ്ഞിരുന്നു. എന്നാല്‍ ഇത്ര പിന്നാമ്പുറങ്ങള്‍ ഉണ്ടെന്നു വിചാരിച്ചിരുന്നില്ല. അദ്ദേഹത്തെയും പുസ്തകത്തെയും പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട്. പുസ്തകം ഇവിടെ എവിടെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ.
  നല്ല പോസ്റ്റ്‌.

  ReplyDelete
 40. മുല്ലയ്ക്കും ബ്ലോഗിനും പുതു വത്സര ആശംസകള്‍

  ReplyDelete
 41. ആരംഭത്തില്‍ ഒരു കഥ പറയുകയാണെന്ന് കരുതി. പിന്നെ,ജെ.ഡെയുടെ അനുഭവം പറയുകാണെന്നും..
  വളരെ വ്യത്യസ്ഥമായ പുസ്തകപരിചയത്തിന്‌ ആശംസകള്‍...അത് പോലെ അറിയാത്ത ഒരു വിഭാഗത്തെ കുറിച്ച് പറഞ്ഞു തരികെം ചെയ്തു...ജീവന്‍ പണയം വെച്ചുള്ള തൊഴിലുകള്‍ അല്ലെ?

  ReplyDelete
 42. പ്രിയ മുല്ല ..............ഒന്നിനൊന്നു വ്യത്യസ്തം നിങ്ങളുടെ രചന.....ഇനിയും എഴുതുക ഇത് പോലെ.....ആശംസകള്‍...

  ReplyDelete
 43. നല്ലൊരു ലേഖനം.എനിക്കേറെ
  ഇഷ്ടമായി.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 44. പലരും പറഞ്ഞപോലെ ജെ ഡേ യെ ക്കുറിച്ച് അറിഞ്ഞത് അദ്ധേഹത്തിന്‍റെ മരണശേഷമാണ് ..കൂടുതല്‍ പരിചയപ്പെടുത്തിയതിനു നന്ദി ...

  ReplyDelete
 45. കഥയെക്കുറിച്ച് പറയും മുമ്പേ കഥാകരനെക്കുറിച്ച് ലളിതമായ എഴുത്തിലൂടെ നല്ലൊരു പരിചയപ്പെടുത്തല്‍ തന്നെ മുല്ല നടത്തിയിരിക്കുന്നു...
  കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....

  ReplyDelete
 46. ഒരു ക്രൈം ത്രില്ലര്‍ വായിക്കുന്ന ആസ്വാദനരസത്തോടെയുള്ള പുസ്തക പരിചയം .... പുസ്തക പരിചയങ്ങള്‍ക്ക് പൊതുവെയുള്ള വരണ്ട ശൈലി വിട്ട് വായനയുടെ ത്രില്‍ അനുഭവിപ്പിക്കുന്നുണ്ട്...

  വൈകിയുള്ള വായന - അതു വെറുതെയായില്ല...

  ReplyDelete
 47. നല്ല ലേഖനം !
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 48. ജെഡെയെ വായിച്ച എല്ലാവര്‍ക്കും നന്ദി സ്നേഹം.

  ReplyDelete
 49. വളരെ ഇന്ററ്സ്റ്റിങ്ങായ ശൈലി, നന്ദി.

  ReplyDelete
 50. ഈ പോസ്ട് എന്റെ ശ്രദ്ധയില്‍ പെട്ടില്ല .ഖേദിക്കുന്നു...

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..