Tuesday, December 13, 2011

ഡാം 999
മലയാളിയായ സോഹന്‍ റോയ് നിര്‍മ്മിച്ച ഹോളിവുഡ് ചിത്രംഡാം 999
ഇദയക്കനി കണ്ടിട്ടില്ല ,അല്ലെങ്കില്‍ അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു,
ഈ ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പറ്റിയാണെന്നും അത് നമുക്ക്
പണിയുണ്ടാക്കുമെന്നും.

സംവിധായകന്‍ സോഹന്‍ റോയ് തന്നെ തന്റെ പടം
അണക്കെട്ടിനെ പറ്റിയല്ലാന്ന് ആണയിട്ട് പറഞ്ഞിട്ടും അമ്മ കുലുങ്ങുന്നില്ല.
ആ പടം ഇവിടെ ഓടണ്ടാന്നും നിങ്ങളങ്ങനെ പുതിയ അണക്കെട്ട് കെട്ടി
ഞെളിയണ്ടാന്നുമാണു പുള്ളിക്കാരത്തിയുടെ വാശി.

91 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം
അണക്കെട്ട് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശനങ്ങളിലേക്ക് ശ്രദ്ധ
തെളിയിക്കുക എന്ന ഉദ്ദേശത്തോടേയാണെന്ന്
പറയുന്നുണ്ടെങ്കിലും പ്രണയവും വിരഹവുമാണു സിനിമയുടെ പ്രധാന തീം.
താന്‍ 9 ആങ്കിളില്‍ നിന്ന് പ്രശ്നത്തെ സമീപിച്ചിട്ടുണ്ടെന്നാണു
സംവിധായകന്റെ അവകാശവാദം.എത്ര ചാഞ്ഞും ചരിഞ്ഞും
നോക്കീട്ടും അതൊന്നും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ലാന്നാണു
വാസ്തവം. ചിത്രത്തിലെ പ്രധാന കഥ ...

മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ പോയി വായിക്കണം
വായിച്ച് അഭിപ്രായം പറയുമല്ലോ..

ഓ.ടോ****
ജെയിംസ് കാമറൂണ്‍ സവിധാനം ചെയ്ത ടൈറ്റാനിക്, പ്രണയത്തെ
മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളെ അതിമനോഹരമായ്
അഭ്രപാളികളിലേക്ക് പകര്‍ത്തിയ ചിത്രം. അതെങ്ങാനും
ഒരു മലയാളി സംവിധായകനാണു ചെയ്തേനെയെങ്കില്‍,
റോസ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോകും, ജാക്ക്
എങ്ങനെയെങ്കിലും കരപറ്റി കല്യാണമൊക്കെ കഴിച്ച്
സുഖായ് കഴിയുണുണ്ടാകും.

38 comments:

 1. ബൂലോഗത്തെ സ്ത്രീരത്നങ്ങള്‍ എന്നെ കാപ്പാത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...
  തായേ..

  ReplyDelete
 2. 'ഡാം 999'കണ്ടിട്ടാണോ മുല്ലയുടെ ഒരു പേടിക്കുറിപ്പ്,ആദ്യം തന്നെ!!!ഇങ്ങിനെ ഭയന്നാല്‍ നമ്മള്‍ ഒന്നും കാണില്ല കേള്‍ക്കില്ല,വായിക്കില്ല...ഞാന്‍ "ഇവിടെ പോയി വായിക്കട്ടെ ".അഭിപ്രായം അവിടെ കുറിക്കാം.ഇവിടെ ഒത്തിരി അഭിനന്ദനങ്ങള്‍ പറയുന്നു.

  ReplyDelete
 3. പോയി വായിച്ചിട്ട് പയ്യെവരാം
  ആശംസകള്‍

  ReplyDelete
 4. 'അതെങ്ങാനും
  ഒരു മലയാളി സംവിധായകനാണു ചെയ്തേനെയെങ്കില്‍,
  റോസ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോകും, ജാക്ക്
  എങ്ങനെയെങ്കിലും കരപറ്റി കല്യാണമൊക്കെ കഴിച്ച്
  സുഖായ് കഴിയുണുണ്ടാകും.'
  ****

  നമ്മള്‍ മലയാളികള്‍ അങ്ങനാ മുല്ലേ... ഒരു പെണ്ണെങ്കിലും രക്ഷപ്പെടട്ടേന്നേ കരുതൂ... :)

  ബാക്കി വായിച്ചിട്ട്.

  ReplyDelete
 5. അങ്ങനെ പകുതി പറഞ്ഞിട്ട് പോകല്ലേ ഷബീറെ..
  ഞാന്‍ കരുതീത് നിങ്ങള്‍ ബൂലോഗത്തെ ആണ്‍ശിങ്കങ്ങള്‍ ,ഇതൊരു പുരുഷ വിരുദ്ധപോസ്റ്റാന്നും പറഞ്ഞ് എന്നെ കൊന്ന് കൊലവിളിക്കുമെന്നാ ഞാന്‍ കരുതിയേ...പടച്ചോന്‍ കാത്ത്..

  ReplyDelete
 6. നിലവാരം കുറഞതിനെ അവഗണിക്കുകയല്ലേ വേണ്ടത് ? അനർഹമായ പരിഗണനയാണ് എല്ലാ ഇതിനെയൊക്കെ പന പോലെ വളർത്തുന്നത്.

  ReplyDelete
 7. മുല്ലപ്പെരിയാര്‍ കാരണം അവര്‍ രക്ഷപ്പെട്ടു!

  ReplyDelete
 8. ‘അവിടെയാണു മുകളില്‍ പറഞ്ഞ മലയാളിയുടെ കപട സംസ്കാരം പിന്നേം മറ നീക്കി പുറത്ത് വരുന്നത്. ഒരു പുരുഷനെ പ്രണയിക്കുകയും കാമിക്കുകയും ചെയ്ത മീരക്കിനി വേറൊരു ജീവിതമില്ല...
  കണ്ണീരും കൈയുമായ് പഴയ കാലം ഓര്‍ത്ത് അവളങ്ങനെ കഴിഞ്ഞോളണം.
  എപ്പടി..പുരിഞ്ചിതാ...‘

  വാട്ടേൺ ഐഡിയ..!

  “ഇതുപോലുള്ള തൊട്ടാല്‍ പൊട്ടുന്ന ഡാമുകള്‍ ഒരുപാടുണ്ട് നമ്മള്‍ മലയാളികളുടെ മനസ്സില്‍. ഒരു സുര്‍ക്കിയും ഏശില്ല അവിടെ...“

  ഇവിടെയാണ് പറയാനുള്ളത് ചെമ്പായി പറഞ്ഞിട്ടുള്ളത് കേട്ടൊ മുല്ലേ

  ReplyDelete
 9. ഡാം 999 ആദ്യ ദിനം കാണേണ്ടി വന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍..ഇത്രയും ചവര്‍ പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല...തമിഴന്മാര്‍ ഭാഗ്യവാന്മ്മാര്‍..അവര്‍ക്ക് ഇത് കാണാനുള്ള ശിക്ഷ കിട്ടിയില്ലല്ലോ...

  ReplyDelete
 10. ഫിലിം നാലാള്‍ കാണാന്‍ വേണ്ടിയല്ലേ അതില്‍ കഥ ഡാമിനെ കുറിച്ചാണ് എന്നൊക്കെ തട്ടി വിട്ടത്... ചുമ്മാ ഒരു ബിസിനെസ്സ്...

  ടിടാനിക്കിന്റെ കാര്യം പറഞ്ഞത് ഇവിടെ നടക്കാന്‍ സാധ്യത ഉണ്ട്...

  ഇനി അവിടെ പോയി നോക്കട്ടെ...

  ReplyDelete
 11. പുരുടിച്ചി തലൈവി പടം കണ്ടാല്‍ സോഹനെ വിളിച്ചു വരുത്തി തമിഴ്നാട്ടിലെ മുഴുവന്‍ തിയേറ്ററുകളും ഏല്‍പ്പിച്ച് കൊടുക്കും,വൈഡ് റിലീസിങ്ങ്.!!

  :)

  ReplyDelete
 12. നേരത്തെ തന്നെ ഈ ചിത്രത്തെക്കുറിച്ച് ഒരു ബ്ലോഗര്‍ എഴുതിയിരുന്നു. അതില്‍ പറഞ്ഞത്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ മറ്റൊരു അവതാരം എന്നാണു. പിന്നെ അവസാനം പറഞ്ഞ ഭാഗങ്ങള്‍...അതിനെയും ഞാന്‍ പണ്ഡിറ്റ് സിനിമ എന്ന് തന്നെ കാണുന്നു.

  ReplyDelete
 13. എന്റെ ഇത്താ...
  ഇങ്ങള് ആകെ ദേഷ്യത്തിലാണല്ലോ..?

  ReplyDelete
 14. മുല്ലപ്പെരിയാര്‍ കൊണ്ട് മലയാളി മുങ്ങിയാലും സോഹനെങ്കിലും പൊങ്ങട്ടെ. ഇദയക്കനി സോഹനെ കാപ്പാത്ത പോലെ നമ്മെഎല്ലാവരെയും കാപ്പാത്തട്ടെ..

  "അച്ഛനെ ഓര്‍ത്ത്. ആദ്യമലയാള സിനിമ ബാലന്‍ മുതലുള്ള അതേ അച്ച് തന്നെ, എല്ലായ്പ്പൊഴും പിന് വാങ്ങി നില്‍ക്കേണ്ടതും തെറ്റുകള്‍ ഏറ്റെടുത്ത് ദു:ഖപുത്രി ചമയേണ്ടതും പെണ്ണു തന്നെ എന്ന പഴം പുരാണം"

  പെണ്ണ് പിന്‍ വാങ്ങി നില്‍ക്കുന്നത് സിനിമയില്‍ അല്ലേ, ജീവിതത്തില്‍ അല്ലല്ലോ.. 40 ലക്ഷം മലയാളികളുടെ ജീവന്‍ തന്നെഇദയക്കനിയുടെ കനിവ് തേടി മുല്ലപ്പെരിയാറില്‍ ഇരിക്കുകയാ..

  സിനിമ കണ്ടില്ല, കഥ വായിച്ചു..നാലാം കിട പ്രണയവും അന്ധ വിശ്വാസവും കുത്തിനിറച്ച പടത്തെ 'ഒരു പെണ്ണ് ഒരുംബെട്ടപ്പോള്‍' രക്ഷിച്ചെടുത്തു.

  ആശംസകള്‍..

  ReplyDelete
 15. എന്നാലും മുല്ലേ പറയാനുള്ളത് ഇവിടെയും എഴുതാമായിരുന്നു ഇതിപ്പം ക്ഷണിച്ചു വരുത്തീട്ടു വേറെ വഴി കാണിക്കാന്നു വെച്ചാല്‍.. ഉം..ഉം. പോയി നോക്കീട്ടു വരാം...

  ReplyDelete
 16. മുല്ലയോടാദ്യമേ എന്റെ ഐക്യം സ്ഥാപിക്കട്ടെ... ഞാൻ യോജിക്കുന്നു മുല്ല ഈ അഭിപ്രായത്തോട്... മലയാളിയുടെ കഥകളിൽ പെണ്ണിന്നും നാലു ചുമരുകൾക്കുള്ളിൽ വികാരവിചാരങ്ങളൊതുക്കി ജീവിക്കേണ്ടവൾ തന്നെ...ഈ കാഴ്ചപ്പാടെന്നിനി മാറും...??

  ReplyDelete
 17. നന്നായി. വളച്ചു കെട്ടില്ലാതെ ഇത് കാണരുതെന്ന ഉപദേശം തന്നതിന്. വെറുതെ ഇല്ലാത്ത നേരമുണ്ടാക്കി അതിന് നോമ്പും നോറ്റിറങ്ങണ്ടല്ലോ. ഡാം പൊട്ടുക എന്ന ഒരൊറ്റ ബന്ധം മാത്രമേ മുല്ലപ്പെരിയാറുമായി ഈ ചിത്രത്തിനുള്ളൂ എന്നത് ചിരിക്ക് വക നല്‍കുന്നു. അന്ധവിശ്വാസത്തിന് ചൂട്ടുപിടിക്കുന്ന കോപ്രായങ്ങളെ തമിഴ്‌ നാട്ടില്‍ മാത്രമല്ല ലോകത്തെമ്പാടും, ഉഗാണ്ടയിലും ഹോണ്ടുറാസിലും ഒക്കെ നിരോധിക്കണം.

  ReplyDelete
 18. ഇപ്പോഴാത്തെ ഒരു ട്രെണ്ടാണ് വെടക്കാക്കി തനിക്കാകുക എന്ന്

  ReplyDelete
 19. ഇതിലിപ്പോ പുരുഷവിരുദ്ധത തിരിയിട്ട് തെരയേണ്ട അവസ്ഥയാണല്ലോ മുല്ലേ???
  അതോ എങ്ങിനേയെങ്കിലും കണ്ടുപിടിക്കൂ...പ്ലീസ്...എന്ന ലൈനാണോ???

  ReplyDelete
 20. മുല്ല പെരിയാര്‍ ഡാമിനെക്കുറിച്ച് തമിഴ് മക്കളില്‍ ഉണ്ടാക്കിയ ധാരണ ഈ ചിത്രം 
  തിരുത്തുമോ എന്ന തോന്നലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിക്കാന്‍ കാരണം. സത്യത്തിന്‍റെ വായ മൂടിക്കെട്ടാനുള്ള ശ്രമമായി കണ്ടാല്‍ മതി.

  ReplyDelete
 21. പറഞ്ഞത് നന്നായി. നാട്ടില്‍ പോകുന്ന എന്റെ രണ്ടുമൂന്ന്‌ മണിക്കൂര്‍ വേസ്റ്റ് ആയില്ല !!!

  ReplyDelete
 22. ദോഷം പറയരുതല്ലോ , കണ്ടവരാരും നലതു പറഞ്ഞിട്ടില്ല, പക്ഷേ കാണാത്തവര്‍, “ ഇതു കാണേണ്ട ചിത്രം എന്നു പറയുന്നുണ്ട്, ഞാന്‍ മുല്ലയെ വിശ്വസിക്കുന്നു, കാണുന്നില്ല.

  ReplyDelete
 23. മുഹമ്മദ്കുട്ട് സര്‍, നന്ദി ആദ്യകമന്റിനു.
  ഹാഷിം, നന്ദി,വായിക്കൂ..

  ഷബീര്‍,അതാ ഞാന്‍ പറഞ്ഞെ മലയാളിയാണു ടൈറ്റാനിക് എടുത്തതെങ്കില്‍ റോസ് മുങ്ങിചത്തിട്ടുണ്ടാകും,എന്നിട്ട് എഴുതികാണിക്കും.
  പത്ത് മാസങ്ങള്‍ക്ക് ശേഷം.....

  ജാക്ക് ഒരു ക്ലിനിക്കിനു മുന്നില്‍ തേരാപാരാ നടക്കുന്നുണ്ടാകും, അപ്പൊ കതക് തുറന്ന് ഒരു ഡോക്ടര്‍, കണ്‍ഗ്രാജുലേഷന്‍,ഇറ്റ്സ് അ ഗേള്‍ .എന്നിട്ടതിനെ എല്ലാരും കൂടെ റോസ് എന്നു പേരിടും. ആഹാ...എന്താ കഥ...

  പഥികന്‍, അത് തന്നെയാണു വേണ്ടത്, പക്ഷെ കണ്ടപ്പോഴല്ലെ അമളി പറ്റീന്ന് മനസ്സിലായത്.

  തെച്ചിക്കോടന്‍, നന്ദി.

  മുകുന്ദന്‍ ജീ, വരവിനും കമന്റിനും സന്തോഷം.

  ഷാനവാസ് ജീ, മുല്ലപ്പെരിയാര്‍ എന്ന് പടത്തില്‍ കൂട്ടിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല അങ്ങോര്‍ക്ക്, മൂപ്പര്‍ പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ നോക്കിയതാണു.

  കാഡു, നന്ദി.

  റാംജി ജീ, ഒരുങ്ങിപ്പോണേനു മുന്‍പ് ഞാനതൊന്നും കണ്ടില്ല.എന്താ ചെയ്യാ..

  നാമൂസ്, ദേഷ്യമൊന്നുമില്ല.

  എളയോടന്‍, നന്ദി.

  ജാസ്മിക്കുട്ടീ, വേറെ വഴിയില്ല .അവിടെ പോയി വായിക്കണം.

  സീത, ഹോ സമാധാനമായ്.

  ആരിഫ് സെയിന്‍, നന്ദി.
  കേരളദാസനുണ്ണി.നന്ദി വരവിനും അഭിപ്രായത്തിനും.

  നിക്കു, എപ്പോഴുമിങ്ങനെ സ്ത്രീകളെ ദു:ഖപുത്രിയും എല്ലാംനഷ്ടപ്പെട്ടവളുമായ് ചിത്രീകരിക്കുന്നതിനേയാണു, സ്ത്രീകളെപറ്റി നമ്മുടെ സമൂഹത്തിന്റെ (പുരുഷകേന്ദ്രീക്രത)കാഴ്ച്ചപ്പാട് തന്നെയാണത്. അത് മാറണം എന്നാണു ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്.

  കൊമ്പന്‍, തിന്നൂല്ല തീറ്റിക്കേമില്ല അതല്ലെ ശരി.

  ഹാഷിഖ്, മുല്ലപ്പെരിയാര്‍ സമരത്തോട് സിനിമ കണ്ട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം എന്ന് കരുതി സിനിമ കാണണ്ട.

  ReplyDelete
 24. ഞാനിവിടെ ആദ്യാ.. ഇനിയിപ്പോ ആ പറഞ്ഞിടത്ത് കൂടി പോയി നോക്കട്ടെ.. എന്താണെന്നറിയാലൊ.. കാലെകൂട്ടി ഒരാശംസ മുല്ലയ്ക്ക്..

  ReplyDelete
 25. ഒരു ഡാം പൊട്ടിയാലുണ്ടാകുന്ന ഭീകര രംഗങ്ങള്‍ കണ്ടു തമിഴ് മക്കള്‍ ഭയപ്പെടരുതെന്നു കരുതിയാണ് തമിഴ്നാട്‌ ആ സിനിമ നിരോധിച്ചത് . ജനങ്ങള്‍ ഇളകിയാല്‍ എത്ര വലിയ രാഷ്ട്രീയ ശക്തിയും ഡാം പൊട്ടുന്നത് പോലെ മാരകമായി ഒലിച്ചുപോകുമെന്ന് ജയലളിതയ്ക്കറിയാം . അല്ലാതെ സിനിമയുടെ മൂല്യനിര്‍ണ്ണയം നടത്തിയട്ടല്ല നിരോധിച്ചത് . പെണ്‍ ബുദ്ധി പിന്‍ ബുദ്ധിയെന്ന പഴമൊഴി പ്രായോഗിക തലത്തില്‍ ചരിത്രം പരിശോധിച്ചാല്‍ അപ്രസക്തമെന്നു നിശ്ചയം .
  മുല്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നത് കൂടുതല്‍ സുഗന്ധം പരത്തുന്ന സൃഷ്ടികള്‍ .

  ReplyDelete
 26. അല്ലെങ്കിലും ഹോളിവുഡ് ചിത്രങ്ങളില്‍ പലതും ഇത് പോലത്തെ ആനമാണ്ടാത്തരങ്ങളും അവയുടെ ഭവിഷ്യത്തും ഒക്കെയാണ് ,പ്രയോജനകരമായ എന്തിനെങ്കിലും എന്നാ ഒരു കാഴ്ചപ്പാടിലൂടെ അവയെ നോക്കിക്കണ്ടാല്‍ കാശ് പോയത് കൂടാതെ കാണുന്നവന് വട്ടുമാകും ..

  ReplyDelete
 27. ടി വിയില്‍ പരസ്യം കണ്ടപ്പോള്‍ ഒരു ടൈറ്റാനിക് മണമടിച്ചിരുന്നു.

  ReplyDelete
 28. പോയി നോക്കീട്ടു വരാം...

  ReplyDelete
 29. ഓഫ് ടോ. യിലൂടെ മുല്ല തന്നെയാണോ ഈ എഴുതിയത്‌ എന്ന് തോന്നിപ്പോയി ,,നര്‍മ്മവും വഴങ്ങുമല്ലേ ...ടൈറ്റാനിക്, മലയാളി സ്റ്റൈലില്‍ എടുത്താല്‍ ..ന്റമ്മോ ....????

  ReplyDelete
 30. സ്ത്രീ - പുരുഷ ബന്ധത്തെ വര്‍ഗ്ഗീകരിക്കുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പ്പര പൂരകങ്ങള്‍ ആണ്. ഒന്ന് ഒന്നിനേക്കാള്‍ മുകളില്‍ അല്ല.രണ്ടും ചേരുന്ന അനിവാര്യതയാണ് ജീവിതം .ആശംസകള്‍

  ReplyDelete
 31. നാലു ചുമരുകൾക്കിടയിൽ ഹോമിക്കുന്ന പെൺജീവന്റെ കരച്ചിൽ കാണാൻ കഴിയാത്തതു കൊണ്ടല്ലെ സ്ത്രീയായ ജയലളിത ആ പടം തമിഴ്നാട്ടിൽ വേണ്ടെന്നു വെച്ചത്. അല്ലാതെ ഡാം ഡാം എന്നുപോലും മുണ്ടാനാവാത്ത പ്രധാനമന്ത്രി തന്റെ വിരലിന്തുമ്പത്തു പാവകളിക്കുമ്പോൾ ജയലളിത 999 അല്ല 99999 ആയാലും എന്തിനു പേടിക്കണം.

  ഇവിടെ പാവം പ്രധാനമന്ത്രി ചുവരുകൾക്കിടയിൽ, പെൺ വിരലുകളുടെ തുമ്പിൽ വേദനിച്ചു നില്ക്കുന്നതു കാണാനും കേൾക്കാനും ഇന്ത്യാരാജയത്ത് ഒരു സോഹൻ റോയ് ഇല്ലാതെ പോയല്ലൊ എന്റെ ഭാരതമാതാവേ..

  ReplyDelete
 32. ജയ ചേച്ചിക്ക് ഞാന്‍ അയക്കുന്ന കത്തില്‍ ഇ പോസ്റ്റിനെ കുറിച്ച് പറയുന്നുണ്ട്

  :)

  http://apnaapnamrk.blogspot.com/

  ReplyDelete
 33. നാട്ടില്‍ വെക്കേഷന് പോയപ്പോള്‍ ഡാം 999 കാണണമെന്ന് കരുതിയിരുന്നു
  മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ആലപ്പുഴ അറബിക്കടലിലെ ഒരു ഉപദീപാകുമോ അതോ ആലപ്പുഴ തന്നെ ചരിത്രത്തില്‍ നിന്നും ഇല്ലാതാവുമോ എന്ന് ഭയന്നു നടക്കുന്നതിനിടയില്‍ സിനിമ കാണാന്‍ സമയം കിട്ടിയില്ല. സിനിമ കാണാം എന്ന് തീരുമാനിച്ച ദിവസം ഒരു ആത്മാര്‍ത്ഥ സുഹൃത്ത് പറഞ്ഞു ഡാം സിനിമ കാണുന്ന സമയം കൂടി കുട്ടികളുടെ അടുത്തിരുന്നൂടെ എന്ന് ഉപദേശിച്ചപ്പോള്‍ തീരുമാനം വേണ്ടെന്നു വെച്ച്.
  എന്തായാലും സമയവും പണവും പോയില്ലല്ലോ.

  ReplyDelete
 34. ഇവിടെ വന്ന് (അവിടെയും!) അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

  ReplyDelete
 35. ഇത് വായിച്ചു. അവിടെ പോയി കഥയും വായിച്ചു.
  മുല്ലയുടെ നിരീക്ഷണങ്ങൾ ഉഷാറായിട്ടുണ്ട്. തൊട്ടാൽ പൊട്ടുന്ന ഡാമുകളും ഏശാത്ത സുർക്കിയും എനിയ്ക്ക് വളരെ ഇഷ്ടമായി...അഭിനന്ദനങ്ങൾ.

  ReplyDelete
 36. ഹ ഹ ഓ ടോ കലക്കി.

  ReplyDelete
 37. ജെയിംസ് കാമറൂണ്‍ സവിധാനം ചെയ്ത ടൈറ്റാനിക്, പ്രണയത്തെ
  മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളെ അതിമനോഹരമായ്
  അഭ്രപാളികളിലേക്ക് പകര്‍ത്തിയ ചിത്രം. അതെങ്ങാനും
  ഒരു മലയാളി സംവിധായകനാണു ചെയ്തേനെയെങ്കില്‍,
  റോസ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോകും, ജാക്ക്
  എങ്ങനെയെങ്കിലും കരപറ്റി കല്യാണമൊക്കെ കഴിച്ച്
  സുഖായ് കഴിയുണുണ്ടാകും....കൊള്ളാം വളരെ നന്നായിടുണ്ട് ..................ആശംസകള്‍

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..