Thursday, June 30, 2011

അതിരുകള്‍....!!!

26.6.11 ലെ വര്‍ത്തമാനം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.



ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും,എന്റെ എഴുത്തിനു
പോലും പരിമിതികളുണ്ട്. നീയൊരു പെണ്ണാണെന്ന നിരന്തരമായ
ഓര്‍മ്മപ്പെടുത്തലുകള്‍ ! എല്ലായ്പ്പോഴും ഞാനതിനെ കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പോഴും അതെന്നിലേക്ക് വീണ്ടും വീണ്ടും പറ്റിച്ചേരാന്‍ വെമ്പുന്നത്
പോലെയാണു. പൊതു ഇടങ്ങളില്‍ നിന്നുമുള്ള സഭ്യവും സഭ്യേതരവുമായ
പെരുമാറ്റങ്ങളില്‍ പലപ്പൊഴും ആകെ ഉലഞ്ഞുപോയിട്ടുണ്ട് ഞാനും.
ചീത്തതിനെ തള്ളിക്കളഞ്ഞ് നല്ലതിനെ ചേര്‍ത്ത് വെക്കുകയാണു
എന്നെ ഞാനാക്കാന്‍ എറ്റവും നല്ലതെന്ന് എന്റെ അനുഭവ പാഠം.
അതു കൊണ്ട് തന്നെ ഒരു പെണ്‍ മനസ്സിനു മാത്രം സാധ്യമാകുന്ന
തരത്തില്‍ ചുറ്റും കാണുന്ന ജീവിതങ്ങളെ ആര്‍ദ്രതയോടെയും
സമചിത്തതയോടെയും സമീപിക്കാന്‍ എനിക്കായിട്ടുണ്ട്.

ഒരമ്മ മനസ്സ് എല്ലാ സ്ത്രീകളിലും ഉള്ളത് കൊണ്ടാകാം മറ്റുള്ളവരുടെ
വേദനകളും വിഷമങ്ങളും അവളെ ആകെ ഉലച്ച് കളയുന്നത്.
അതിനു വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
തുലോം കുറവാണു സമൂഹത്തില്‍. പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമൊക്കെ
നമുക്കുമാവും. പലപ്പോഴും വളരെ അപ്രതീക്ഷിതമായ ഭാഗത്ത് നിന്നായിരിക്കും
സഹായമെത്തുന്നത്. വളരെ ചെറിയ കാര്യങ്ങളെന്നു തോന്നും നമുക്ക്.
പക്ഷെ അതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെനിക്ക്. നേരത്തെ പറഞ്ഞപോലെ
ഞാനതിലെ നല്ല വശം മാത്രമെ കാണാറുള്ളു. അതാണെന്നെ വീണ്ടും വീണ്ടും
യാത്ര പോകാനും നന്നായി ജീവിക്കാനും പ്രാപ്തയാക്കുന്നത്. നമ്മള്‍ കാണാത്ത ,
അറിയാത്ത ആളുകള്‍.. അവരുടെ വേദനകളും സന്തോഷങ്ങളും നമ്മളുടേത്
കൂടി ആവുക. അതിലൂടെ നമ്മളറിയുന്നത് നമ്മെ തന്നെയാണു.


ഗുരുദീപ് കൌര്‍ എന്ന വൃദ്ധയെ ഞാന്‍ പരിചയപ്പെടുന്നത് വാഗാ അതിര്‍ത്തിയില്‍ വെച്ചാണു.
എല്ലാവരെയും പോലെ ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന മനസ്സോടെ
മാത്രമാണു ഞാനും അന്നു അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെത്തുമ്പോള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അവരുടെ പതിവ് ചടങ്ങുകളിലാണു.
മാര്‍ച്ച് പാസ്റ്റും പതാക അഴിക്കല്‍ ചടങ്ങും.


നല്ല ആള്‍ക്കൂട്ടമുണ്ട്.
ഗാലറിയുടെ ഏറ്റവും മുകളിലേക്ക് കയറിയ ഞാനും കാണികളിരൊരാളായി ആര്‍ത്തു വിളിച്ചു.
ഹിന്ദുസ്താന്‍ കീ ജയ് എന്ന്. അപ്പുറത്ത് നിന്ന് ; പാകിസ്ഥാന്റെ മണ്ണില്‍ നിന്നും
അതെ സ്വരത്തില്‍ ആളുകള്‍ ആര്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ കീ ജയ് .


ബി എസ് എഫ് ജവാന്മാരുടെ കിടിലന്‍ സല്യൂട്ടുകളും നെഞ്ചോളം ഉയര്‍ത്തി നിലത്ത് അമര്‍ത്തിയടിക്കുന്ന


കാലടി ശബ്ദങ്ങളും എല്ലാം കൂടി അവിടെ ദേശസ്നേഹം ഇങ്ങനെ പതഞ്ഞു പൊങ്ങുകയാണു.


ഈ ആരവങ്ങള്‍ക്കിടയിലും ഇതിലൊന്നും ഭാഗഭാക്കാവാതെ തലതാഴ്ത്തി
ഇരിക്കുന്ന അനേകം മുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു.
സഞ്ചാരികളുടെ ആവേശമോ കൌതുകമോ ഒന്നും തന്നെ അവരുടെ
മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാനായില്ല എനിക്ക്.
പകരം വേദനയും നിരാശയും. കാഴ്ചകളെല്ലാം കഴിഞ്ഞ് ബി എസ് എഫ്
ജവാന്മാരുടെ ഓട്ടൊഗ്രാഫും വാങ്ങി തിരിഞ്ഞപ്പോഴാണു ആളൊഴിഞ്ഞ ഗാലറിയില്‍
തനിച്ചിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കാണുന്നത്. അടുത്ത് ചെന്നിട്ടും
അവര്‍ മുഖമുയര്‍ത്തിയില്ല.

“ക്യാ ഹുവാ നാനി ജീ? ക്യോം രൊ രഹീഹെ ആപ്?“

അവരുടെ അടുത്തിരുന്ന എന്റെ കൈകള്‍ അവര്‍ മുറുക്കിപ്പിടിച്ചു.

“കുഛ് നഹീ ബേട്ടേ,“

“ നഹീ തൊ ക്യൊം രൊ രഹീ ഥീ? അകേലീ..? കിസി കൊ ദിഖ് നഹി സക്തീ..?

തീരെ ഒഴുക്കില്ലാത്ത എന്റെ ഹിന്ദി കേട്ടിട്ടാവണം അവര്‍ കണ്ണട എടുത്ത് ദുപ്പട്ടയുടെ
അറ്റം കൊണ്ട് പതുക്കെ തുടച്ച് വീണ്ടും മുഖത്ത് വെക്കുന്നതിനിടെ എന്നെ നോക്കി ചിരിച്ചു.

“ കേരള്‍ സേ...?

ഗുരുദാസ്പുരില്‍ അവരുടെ അയല്‍ വാസി ഒരു നായരുണ്ടത്രെ.ബനാന ചിപ്സും നാരിയല്‍ കാ തേലും
നല്ല ടേസ്റ്റാണെന്ന് പറഞ്ഞ് അവര്‍ വീണ്ടും ചിരിച്ചു.

അപ്പുറത്ത് പാകിസ്ഥാനിലേക്ക് നോക്കി അവര്‍ പറഞ്ഞു. അവിടെയാണു അവര്‍ ജനിച്ചത്.
അന്ന് പക്ഷെ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്ന്.
സിക്കുകാരും മുസ്ലിമുകളും ഹിന്ദുക്കളുമൊക്കെ ഒരേ മനസ്സോടെയാണു കഴിഞ്ഞിരുന്നത്.
വളരെ ചെറുപ്പത്തില്‍; പത്താമത്തെ വയസ്സില്‍ അവരുടെ വിവാഹം കഴിഞ്ഞിരുന്നു.
ഒരുപാട് സന്തോഷം നിറഞ്ഞ നാളുകള്‍ .എല്ലാം അവസാനിച്ചത്
വളരെ പെട്ടെന്നായിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്താനും
നിലവില്‍ വന്നപ്പോള്‍ ഗുരു ദീപിന്റെ ഭര്‍തൃ വീട്ടുകാര്‍ ഇന്ത്യയിലേക്ക് പോരാന്‍ തീരുമാനിച്ചു.
മറിച്ച് അവരുടെ മാതാപിതാക്കളും ബാക്കി ബന്ധുക്കളും പാകിസ്താനില്‍ തന്നെ തങ്ങി.

അഛനുമമ്മയുമൊന്നും ഇപ്പോള്‍ ഇല്ല. സഹോദരങ്ങളും ഓരൊരുത്തരായ് പോയി.
ജനനവും മരണവും ഒരുപാട് നടന്നു കുടുംബത്തില്‍. ഒന്നിലും പങ്കെടുക്കാനാവാതെ
ഒരാള്‍ മാത്രം ഇപ്പുറത്ത്...

ഇന്ന്, മരിച്ച് പോയ സഹോദരന്റെ പേരക്കുട്ടിയുടെ മകളേയും കൊണ്ട്
അവര്‍ വരാമെന്നു പറഞ്ഞിരുന്നത്രെ. ഇപ്പുറത്തുള്ള മുത്തശ്സിക്ക് കാണിച്ച് കൊടുക്കാന്‍..
പക്ഷെ വഴിയില്‍ വെച്ച് വണ്ടി കേടായി അവര്‍ക്കെത്താനായില്ലെന്ന്.
പതാക താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ കുറച്ച് സമയം ബന്ധുക്കള്‍ക്ക്
അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാം.അതിനു വേണ്ടിയാണു
പാവം വയ്യാഞ്ഞിട്ടും ഇത്ര ദൂരം വന്നതെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയി.

ഒരു സ്ത്രീയുടെ ജീവിതത്തിനു രണ്ട് വ്യത്യസ്തമായ തലങ്ങളുണ്ട്. രണ്ട് ജന്മം പോലെയാണത്.
ജനിച്ച് ,ബാല്യവും കൌമാരവും പിന്നിട്ട വീട്ടില്‍ നിന്നും വിവാഹത്തിനു ശേഷം വേറൊരു
വീട്ടിലേക്കുള്ള പറിച്ച് നടല്‍. അത് തനിക്ക് ഗുണമാണോ ദോഷമാണൊ
കാത്തുവെച്ചിരിക്കുന്നതെന്ന് പോലും അറിയാതെ ഒരു മാറ്റിപ്രതിഷ്ഠിക്കല്‍. അത് ഗുരുദീപിനെ പോലെ വേറൊരു
ദേശത്തേക്ക് കൂടി ആയാലോ....?ഒരു തിരിച്ച് പോക്ക് അസാധ്യമെന്ന അറിവ് കരളുരുക്കിക്കളയും ശരിക്കും...

മതത്തിന്റേയോ ദേശത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ മനുഷ്യനു മനുഷ്യനെ സ്നേഹിക്കാനാകുന്ന
കാലത്തെപറ്റി വിചാരിച്ചു കൊണ്ട് ആ ഗാലറിയില്‍ അവരോട് ചേര്‍ന്ന് അങ്ങനെ ഇരിക്കുമ്പോള്‍
എനിക്ക് മുന്നിലൂടെ ഒരു കൂട്ടം ആളുകള്‍ കടന്നു പോകുന്നുണ്ടായിരുന്നു...
നിസ്സഹായരായ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍...
വേദനയാലും ദുരിതങ്ങളാലും കോടിപ്പോയ മുഖങ്ങളോടെ ..ഒരുവരി അങ്ങോട്ടും ,ഒരു വരി ഇങ്ങോട്ടും!!
സാധുക്കളും നിരക്ഷരരുമായിരുന്ന സാദാ കര്‍ഷകരായിരുന്നു അവര്‍. അവരില്‍ പലര്‍ക്കും
സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് പോലും അറിയുമായിരുന്നില്ല.
കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അവര്‍ക്കൊരുപോലെ ആയിരുന്നു.
ഒരു ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലേക്കുള്ള ഹ്രസ്വമായ ഒരു യാത്രയായിരുന്നില്ല അത്.
മറിച്ച് തങ്ങള്‍ ജനിച്ച് വളര്‍ന്ന ഇടങ്ങളില്‍ നിന്നും കടപുഴക്കി എറിയപ്പെട്ടവരുടെ കൂട്ട പലായനം.

ചില യാത്രകളില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന പലരും നമ്മുടെ ആരൊക്കെയോ
ആയി മാറുകയാണു. വെറുതെ കണ്ട് മടങ്ങാനാകുന്നില്ല നമുക്ക്.
ജന്മ ബന്ധങ്ങളുടെ നേര്‍ത്ത നൂലിനാല്‍ പരസ്പരം കെട്ടപ്പെട്ടത്പോലെ....
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ,മരിക്കുന്നതിനു മുന്‍പ് വീണ്ടും കണ്ടുമുട്ടിയേക്കും
എന്ന നേര്‍ത്ത പ്രതീക്ഷയാല്‍ കൈകള്‍ വീശി പിന്നേയും പിന്നേയും തിരിഞ്ഞ് നോക്കി ...
ഒരു മടക്കയാത്ര....!!




**** ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ***

57 comments:

  1. എല്ലാ അതിരുകളെയും നിഷ്പ്രഭമാക്കുന്ന ഈ പോസ്റ്റിനു മുന്നില്‍ നമ്രശിരസ്കനാവുക തന്നെ ...ഭാവുകങ്ങള്‍...

    ReplyDelete
  2. കുടഞ്ഞു കളഞ്ഞിട്ടും തിരിച്ചുവരുന്നവ ...അത് സത്യമാണ് ...
    സ്ത്രി യുടെ പരിധി എന്താണ് ...
    ഒന്നുമിലെങ്ങിലും ....സൃഷ്ടിയല്ലോ ...അവള്‍
    അവള്‍ നന്മയാണ്
    അവള്‍ ദുര്‍ബലയല്ല .....
    രചന നല്ലത്....
    നല്ലതിനെ ചേര്‍ത്ത് വച്ച നന്മയോടുകൂടെ ഇരിക്കുക
    സ്നേഹത്തോടെ.....
    പ്രദീപ്‌

    ReplyDelete
  3. ബന്ദങ്ങളുടെ ചങ്ങല കണ്ണികളെ പിരിക്കാന്‍ ഒരു വേലി കെട്ടിനും ആവില്ല അതെവിടെ ഒക്കെ ആയാലും

    ReplyDelete
  4. വല്ലാതെ മനസ്സിനെ പിടിച്ചുലച്ച ഒരു പോസ്റ്റ്‌.
    മനുഷ്യര്‍ അതിര്‍ത്തികള്‍ നിശ്ചയിക്കുമ്പോള്‍ വേലിക്കിരുവശങ്ങളിലും കിടന്ന് പിടയുന്ന ഹൃദയങ്ങള്‍ ആരും കാണാതെ പോകുന്നു..
    ആശംസകള്‍.

    ReplyDelete
  5. ഒരു യാത്രാനുഭവത്തെ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാനും അതിനോടൊപ്പം ഉത്തമമായ ചില ചിന്തകള്‍ വായനക്കാരിലേക്കെത്തിക്കുവാനും കഴിഞ്ഞു.അഭിനന്ദനങ്ങള്‍

    ReplyDelete
  6. ബന്ധങ്ങളെ ഒരു വേലി കെട്ടിനും തടുക്കാന്‍ പറ്റില്ല..കാരണം ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് മനുഷ്യന്റെ ഹൃദയങ്ങളിലാണ്‌..സ്നേഹമാണഖിലസാരമീ ഊഴിയില്‍ .. മനോഹരമായ ഒരു യാത്രാനുഭവം ..അഭിനദ്ധങ്ങള്‍..

    ReplyDelete
  7. മനുഷ്യ നിർമ്മിതമായ അതിർത്തികൾ......
    വിഷമിപ്പിക്കുന്നു വല്ലാതെ....
    നല്ല പോസ്റ്റ്. ആശംസകൾ.

    ReplyDelete
  8. വാഗാ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ വഴിയോരങ്ങള്‍ പറഞ്ഞതത്രയും വിഭജനങ്ങളുടെ കഥകളാകണം. സാങ്കേതികമായി വിഭജിതര്‍ രാഷ്ട്രാതിര്‍ത്തികളാല്‍ അകറ്റപ്പെട്ട മനുഷ്യ സമൂഹങ്ങള്‍ മാത്രമാകുമ്പോള്‍ എല്ലാ ലോകത്തും പരിസരങ്ങളിലും വിഭജനങ്ങള്‍ വിഭജനങ്ങള്‍ വിഭജനങ്ങള്‍ തന്നെ..!!!

    പോസ്റ്റിലുടനീളം അനുഭവമാകുന്ന നന്മയുടെ ഈര്‍പ്പത്തെ അറിഞ്ഞു കൊണ്ട്..... നന്മയിലെ സഹകാരികള്‍ക്ക് വിജയം ആശംസിക്കുന്നു.

    ReplyDelete
  9. അതിരുകളില്ലാത്ത ഒരു ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം..

    ReplyDelete
  10. വളരെ നല്ല പോസ്റ്റ്. ഞാനിവിടെ ആദ്യമാണെന്നു തോന്നുന്നു. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  11. എന്തുപറയണമെന്നറിയില്ല മുല്ലാ ..വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവാത്ത ഒരു വികാരമാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് , ഒരു ബിഗ്‌ സല്യുട്ട്

    ReplyDelete
  12. അതിര്‍ത്തികള്‍ക്ക് ഒന്നിപ്പിക്കാന്‍ ആവില്ല. എന്തിനെയും വേര്‍തിരിക്കുകയാണ് അവ ചെയ്യുന്നത്. ഭൂമിയെ, മനസ്സിനെ, ചിന്തകളെ... അതിര്‍ത്തികള്‍ ലംഘിക്കരുത് എന്നത് ഒരു ശാസനയും ആണ്. ഈ പോസ്റ്റ്‌ ചിന്തിപ്പിക്കുകയും വേദനിപ്പിക്കയും ചെയ്യുന്നു..

    ReplyDelete
  13. പൊതു ഇടങ്ങളില്‍ നിന്നുമുള്ള സഭ്യവും സഭ്യേതരവുമായ
    പെരുമാറ്റങ്ങളില്‍ പലപ്പൊഴും ആകെ ഉലഞ്ഞുപോയിട്ടുണ്ട് ഞാനും....

    ചീത്തതിനെ തള്ളിക്കളഞ്ഞ് നല്ലതിനെ ചേര്‍ത്ത് വെക്കുകയാണു
    എന്നെ ഞാനാക്കാന്‍ എറ്റവും നല്ലതെന്ന് എന്റെ അനുഭവ പാഠം....!

    അതു കൊണ്ട് തന്നെ ഒരു പെണ്‍ മനസ്സിനു മാത്രം സാധ്യമാകുന്ന
    തരത്തില്‍ ചുറ്റും കാണുന്ന ജീവിതങ്ങളെ ആര്‍ദ്രതയോടെയും
    സമചിത്തതയോടെയും സമീപിക്കാന്‍ എനിക്കായിട്ടുണ്ട്.ഇതൊക്കെതന്നെയാണ് മുല്ലയെ വർത്തമാനത്തിന്റെ താളുകളിൽ എത്തിച്ച സംഗതികൾ കേട്ടൊ..
    അഭിനന്ദനങ്ങൾ...

    ReplyDelete
  14. മനസ്സുകള്‍ തീര്‍ത്ത വേലികള്‍ മനസ്സുകല്തന്നെ പൊളിച്ചു നീക്കണം.

    നല്ല പോസ്റ്റ്‌, മനസ്സില്‍കൊണ്ട അവതരണം.

    ReplyDelete
  15. അഭിനന്ദനങ്ങള്‍ മുല്ലേ ....
    വായിച്ചു കഴിഞ്ഞിട്ടും ഗുരുദീപ് കൌര്‍ മനസ്സില്‍ നിന്നും പോകുന്നില്ല...

    ReplyDelete
  16. Arundhati Roy had said: "Nationalism of one kind or another was the cause of most of the genocide of the twentieth century".

    How can one say it more succinctly than this? thought provoking post indeed.

    ReplyDelete
  17. അതിരുകള്‍ നിര്‍മ്മിക്കുന്നതും അത് ഇല്ലാതാക്കുന്നതും മനുഷ്യര്‍ തന്നെ !
    സ്നേഹത്തിന്റെ കൂടുതല്‍ വിശാലമായ വാതായനങ്ങള്‍ തുറന്നു വരുന്നതും കാത്തു ഇവിടെ ആളുകള്‍ തിങ്ങി ക്കൂടുമ്പോള്‍ അത് സംഭവിക്കും !
    ലോകത്തിന്റെ അതിരുകള്‍ വളരെ നേര്‍ത്തു പോകും .
    നന്നായി എഴുതി .
    ആശംസകള്‍ ....

    ReplyDelete
  18. അതിരറ്റ സ്നേഹം..
    മികവുറ്റ വിവരണം..
    ഹൃദ്യം.

    ReplyDelete
  19. അഭിനന്ദനങ്ങള്‍ മുല്ലേ...
    മനസ്സില്‍ ഒരു നൊമ്പരമായി പടര്‍ന്നു, ഗുര്‍ദീപ് എന്ന മുത്തശ്ശി...

    ReplyDelete
  20. ഒറ്റ രാത്രി കൊണ്ട് രണ്ടായി തീര്‍ന്നവരുടെ വേദന... അത് മുല്ല നന്നായി പറഞ്ഞു. വര്‍ത്തമാനം പത്രത്തില്‍ ഇത് വന്നത് അറിഞ്ഞിരുന്നു. ഹാഷിം വഴി. അഭിനന്ദനങ്ങള്‍ .....

    ReplyDelete
  21. മതിലൊ അതിരുകളൊ തിരിച്ച് രക്തബന്ധത്തിന് തടയിടാനാവില്ല. സ്നേഹബന്ധത്തിന് ഒരു മതിലും തടസ്സമല്ല.

    ‘വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്താനും
    നിലവില്‍ വന്നപ്പോള്‍...’
    വിഭജനത്തിനു ശേഷം പാക്കിസ്ഥാൻ മാത്രമല്ലെ നിലവിൽ വന്നുള്ളു. ‘ഇന്ത്യ‘ ഇന്ത്യയായി ഇവിടെ ഉണ്ടായിരുന്നുവല്ലൊ.

    ആശംസകൾ...

    ReplyDelete
  22. മനസ്സിനെ ഉലയ്ക്കുന്ന പോസ്റ്റ്‌, ഇത്തരം സമാന അനുഭവങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ കാണേണ്ടിവന്നതുകൊണ്ട് കൂടുതല്‍ ഫീല്‍ ചെയ്തു.

    അഭിനന്ദനങ്ങള്‍ മുല്ലക്ക്.

    ReplyDelete
  23. മനസ്സിൽ നൊമ്പരമുണർത്തിയ പോസ്റ്റ് മുല്ലേ...അതിരുകൾ സൃഷ്ടിക്കുന്ന മനുഷ്യമനസ്സുകൾ ഈ നോവുന്ന മനസ്സു കണ്ടൊന്നുണർന്നുവെങ്കിൽ...

    ReplyDelete
  24. വളരെ നല്ല പോസ്റ്റ്‌....

    ReplyDelete
  25. വെറുതെ കണ്ട് മടങ്ങാനാകുന്നില്ല

    ReplyDelete
  26. "മതത്തിന്റേയോ ദേശത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ മനുഷ്യനു മനുഷ്യനെ സ്നേഹിക്കാനാകുന്ന
    കാലത്തെപറ്റി വിചാരിച്ചു കൊണ്ട് ആ ഗാലറിയില്‍ അവരോട് ചേര്‍ന്ന് അങ്ങനെ ഇരിക്കുമ്പോള്‍
    എനിക്ക് മുന്നിലൂടെ ഒരു കൂട്ടം ആളുകള്‍ കടന്നു പോകുന്നുണ്ടായിരുന്നു...
    നിസ്സഹായരായ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍..."

    വയനാട്ടില്‍ നിന്നും വാഗയിലേക്ക്...
    ഹൃദയത്തെ തൊട്ടുണര്‍ത്തിയ ഒരു യാത്ര കൂടി..
    നന്മയുടെ തിരിനാളങ്ങള്‍ അണയാതെ നെഞ്ചിലേറ്റിയ ചിലര്‍; ആള്‍ക്കൂട്ടത്തിലെ ചില വേറിട്ട ശബ്ദങ്ങള്‍...
    അതാണ്‌ എന്നും മുല്ല...എന്നും മുല്ലയ്ക്ക് ഈ മുല്ല ആയിരിക്കാന്‍ സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട്. ഒപ്പം ഈ നല്ല പോസ്റ്റിനു ഒരായിരം നന്ദിയും..
    എല്ലാരുടെയും യാത്രകള്‍ സ്ഥലങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാകാതെ, ഇത് പോലെ ചുറ്റുമുള്ള മനുഷ്യനെ കൂടി കാണാന്‍ വേണ്ടി ആയിരുന്നെങ്കില്‍...

    ReplyDelete
  27. പ്രിയപ്പെട്ട മുല്ല,
    വളരെ ഹൃദ്യമായി ബന്ധങ്ങളെകുറിച്ച് പറഞ്ഞ ഈ പോസ്റ്റ്‌ നന്നായി!വായിച്ചു തീരുമ്പോള്‍,മനസ്സില്‍ സങ്കടമുണ്ട്....ആ മുത്തശ്ശിയുടെ ദുഃഖം മനസ്സിന്റെ വിങ്ങലാകുന്നു....
    ഈ ലോകത്ത് ഇനിയും നന്മ ബാക്കിയുണ്ട്!
    ആശംസകള്‍...
    സസ്നേഹം,
    അനു

    ReplyDelete
  28. വര്‍ത്തമാനത്തില്‍ വായിച്ചിരുന്നു. പക്ഷെ ഇവിടെ ചില ചിത്രങ്ങള്‍ കൂടെയായപ്പോള്‍ വല്ലാത്ത ഒരവസ്ഥ. ഇന്ത്യാ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഇതുപോലെ ഒരു പ്രമേയത്തില്‍ ഒരു കഥ മനസ്സില്‍ ഉണ്ടായിരുന്നു. ഇനി എഴുതുന്നില്ല. കഥയായി മനസ്സില്‍ കരുതിയതിലെ കുറേയധികം ഭാഗങ്ങള്‍ നേരില്‍ കണ്ട് മുല്ലയിവിടെ പങ്കുവെച്ചപ്പോള്‍ വെറും കഥക്കിനി എന്ത് പ്രസക്തി! തീക്ഷ്ണമായ അനുഭവക്കുറിപ്പുകളുമായി ഇനിയും വരിക.

    ReplyDelete
  29. @ മുല്ല: "26.8.11 ലെ വര്‍ത്തമാനം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്."
    ഇതിൽ ഒരു സ്പെല്ലിങ് മിസ്റ്റെയ്ക്...
    അതായത് തിയ്യതി കൊടുത്തത് 2011 ആഗസ്ത് 26 എന്നാണ്, എന്നാൽ ഇന്ന് 2011 ജൂലൈ 4 ആണ്.
    തിയ്യതിയിൽ വന്ന തെറ്റ് തിരുത്തുമല്ലോ...
    ആശംസകൾ..

    ReplyDelete
  30. വളരെ നന്നായിട്ടുണ്ട്
    മനസ്സില്‍ തട്ടുംവിധം എഴുതി.
    “ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും,എന്റെ എഴുത്തിനു
    പോലും പരിമിതികളുണ്ട്“...വീണ്ടും എഴുതുക..അതിരുകളില്ലാതെ അതു പടരട്ടെ..!!

    ആശംസകള്‍..!

    ReplyDelete
  31. ഉയരത്തിലേയ്ക്ക് പോകുമ്പോള്‍ അതിരുകളില്ല മുല്ലേ. മനുഷ്യമനസ്സുകളില്‍ സ്നേഹഭാവം ഉന്നതി പ്രാപിക്കുമ്പോള്‍ അതിരുകള്‍ അലിഞ്ഞില്ലാതെയാവും. നല്ല പോസ്റ്റ്..ഹൃദ്യം, അഭിനന്ദനങ്ങള്‍

    ReplyDelete
  32. എല്ലാ യാത്രകളും ഒന്നു തരുന്നു.
    വേറൊന്ന് എടുക്കുന്നു.
    മറ്റൊന്ന് നാം ഓര്‍ത്തെടുക്കുന്നു.
    മറന്നുപോയ മുഖങ്ങള്‍
    പൊടുന്നനെ ഉള്ളില്‍നിറയുമ്പോള്‍ തന്നെ
    യാത്രകള്‍ സാര്‍ഥകമാവുന്നതെന്നു തോന്നുന്നു

    ReplyDelete
  33. മുല്ലാ..ഇച്ചിരി നേരത്തേയ്ക്ക് ആ യാത്ര ഞാന്‍ കടം എടുത്തു ട്ടൊ..സുഖമുള്ള യാത്ര, നല്ല വിവരണം, ഒട്ടും അലച്ചില്‍ തോന്നിയില്ലാ...
    ഇച്ചിരി നൊമ്പരങ്ങളും പങ്കു വെച്ചപ്പോള്‍ മനസ്സ് ശാന്തമായല്ലേ...അഭിനന്ദങ്ങള്‍.

    ReplyDelete
  34. വാഗാ അതിര്‍ത്തിയിലും മുല്ല? ഇതൊരു സംഭവം ആയിരുന്നല്ലേ. ഹ്മം.......

    അവ്ടുത്തെ ആ പതാക അഴിക്കല്‍ ചടങ്ങ് ഒരിക്കല്‍ ടെലിവിഷനില്‍ കണ്ടത് ഓര്‍ക്കുന്നു. അതിശയും, അഭിമാനവും ഒക്കെ തോന്നിയിരുന്നു അന്ന്. ഇന്ന് അതിന്‍‌റെ കൂടെ അല്പം നൊമ്പരവും.

    നല്ല കുറിപ്പുകള്‍ക്ക് അഭിനന്ദങ്ങള്‍ മുല്ല

    ReplyDelete
  35. നന്നായിട്ടുണ്ട്

    ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

    ReplyDelete
  36. വളരേ നന്നായിരിക്കുന്നു, രാഷ്ട്രം വിഭജിക്കുമ്പോൾ ഇത്തരം മനസ്സുകളെ അരും കണ്ടൂ കാണില്ല, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു... ഇന്നും നമ്മുടെ നട്ടിൽ പാക്കിസ്ഥാൻ പൗർന്മാരായി ജീവിതം തള്ളീ നീക്കുന്ന എത്രയോ ജനങ്ങൾ ഇന്നും ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

    ReplyDelete
  37. കറ്റൂരി,തിയ്യതി തിരുത്തിയിട്ടുണ്ട്. നന്ദി കേട്ടോ.

    അതിര്‍ത്തികളില്ലാത്ത സ്നേഹത്തിനു വേണ്ടി ഇവിടെ കൈകോര്‍ത്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തോടെ..

    ReplyDelete
  38. ജോലിതിരക്കിനിടയിലാണെങ്കിലും ഭക്ഷണ സമയത്ത് റെസ്റ്റിനു പകരം 'മിരാൽ' എന്ന സിനിമ കാണുന്നതിനിടക്കാണ് ഒരു ലിങ്കുകിട്ടി.. അവിടെ മുല്ലയുടെ കമന്റ് കണ്ടപ്പോഴാണ് syrinxഉം ഒന്ന് നോക്കാമെന്ന് തോന്നിയത്....
    രാഷ്ട്രീയ ഇടപെടലുകളിൽ പെട്ട അനേകം റൂല ജാബ്രിയേലുമാരുടെ കൂടെ ഗുരുദീപ് കൌറുമാരെയും ചേർത്തെഴുതി.

    നന്മയെ ചേർത്തെഴുതുന്നത് തന്നെയാണ് മുല്ലയുടെ പോസ്റ്റുകളെ മികച്ചതാക്കുന്നതും..

    അഭിനന്ദനം.

    ReplyDelete
  39. athirukalitha snehathinte lokathinayi namukku swapnam kanam......

    ReplyDelete
  40. കൊച്ചു മക്കളെയും കാത്തു നില്‍കുന്ന ആ മുത്തശ്ശി..മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി..എന്നാണാവോ വാഗ അതിര്‍ത്തിയൊക്കെ ഒന്ന് കാണാനാവുക ..

    ReplyDelete
  41. പ്രിയ മുല്ലാ, ആദ്യമായാണ് ഞാനിവിടെ. താങ്കളുടെ മനസ്സിലെ നന്മ താങ്കളുടെ പോസ്റ്റിലുമുണ്ട്. ദേശങ്ങള്‍ക്കും മതത്തിനും അതീതമായ ഒരു നിറഞ്ഞ സ്നേഹം ഓരോ വരികളിലും വായിച്ചെടുക്കാം.

    "മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
    വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
    തുലോം കുറവാണു സമൂഹത്തില്‍."

    നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങള്‍!!

    ReplyDelete
  42. ഒരു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നോയെന്നു സംശയം ബാക്കി....മനസ്സിനെ പിടിച്ചുകുലുക്കുന്ന ഭാഷ.ആശംസകളോടെ...

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. മനുഷ്യ പക്ഷത്തു നിന്നും ചിന്തിക്കുന്ന എഴുത്തുകാരിക്ക് ആശംസകള്‍.

    ഒരു യാത്രാ വിവരണം എന്നതിനപ്പുറം ഇരു അതിര്‍ത്തിയിലും ഒരു പാട് പേര്‍ അനുഭയിക്കുന്ന വലിയ സങ്കടത്തെപ്പറ്റിയാണ് മുല്ല നല്ല ഭാഷയില്‍ പറഞ്ഞത്. നന്നായി മുല്ലേ.

    ReplyDelete
  45. അതിരുകള്‍ ഉള്ള ലോകത്ത് അതിരുകള്‍ ഇല്ലാത്ത മനസ്സുകള്‍ ..ഇവിടെ വേര്‍തിരിച്ചത് രണ്ടു രാജ്യമല്ല മറിച്ചു ഒരുമിച്ചു കുടുമ്പമായി കഴിയേണ്ട മനുഷ്യരെയാണ് ...കാലങ്ങള്‍ക്കിപ്പുറം അപ്പുറവും അവര്‍ തേങ്ങുന്നു ..നല്ല ഒരു ലേഖനം ..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  46. നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു.

    ReplyDelete
  47. നിങ്ങളുടെ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞാല്‍ മാത്രം കമെന്റ്സ് എഴുതാന്‍ കഴിയില്ല ...അപ്പോഴേക്കും മനസ്സ് കൈവിട്ടു പോയിട്ടുണ്ടാവും ........!

    ReplyDelete
  48. ഞാനും പോയിട്ടുണ്ട് ഈ സ്ഥലത്ത് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ .. അന്ന് അവിടെ കണ്ട കാഴ്ച ശരിക്കും ഒരു ഭാരതീയനെ ലജ്ജിപ്പിക്കുന്നതായിരുന്നു. പരെടുകള്‍ക്ക് ശേഷം നമ്മുക്ക് അതിര്‍ത്തി വരെ സന്ദര്‍ശിക്കാന്‍ അവര്‍ അവസരം നല്‍കും. ഒന്ന് തൊടാനും സമ്മതിക്കും, ലജ്ജാവഹം എന്നെ പറയേണ്ടു.. ഒരു പറ്റം ആളുകള്‍ സ്ത്രീജനങ്ങളെ തൊട്ടു തലോടാന്‍ ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര കണ്ടു അധപതിച്ച ഒരു സമൂഹത്തെ കുറിച്ച് അന്ന് അല്പം ആവലാതിയും തോന്നിയിരുന്നു.

    ReplyDelete
  49. എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    മാഡ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

    ReplyDelete
  50. എന്റെ ഒരു ബ്ലോഗ് നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തരാമോ?

    ReplyDelete
  51. പ്രിയപ്പെട്ട മുല്ല ,എത്ര നന്നായാണ് എഴുതിയിരിക്കുന്നത് ...വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും വിധം മനോഹരം ഈ എഴുത്ത് ..ആ മുത്തശ്ശി മനസ്സിലങ്ങനെ മായാതെ കിടക്കുന്നു ..ഒരു നെരിപ്പോട് പോലെ .ഇന്നിനി ഉറക്കം കിട്ടാന്‍ ഞാന്‍ കുറച്ചു പണിപ്പെടും..മുത്തശ്ശിയും പിന്നെ ഈ മുല്ലമൊട്ടും എന്റെ മനസ്സില്‍ കിടന്നു കളിക്കും സുബുഹു ബാങ്ക് കൊടുക്കും വരെ ...
    ഇനിയും എഴുതുക സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
  52. ശരിക്കും കരളാലിയിക്കുന്ന പോസ്റ്റ്.ഒത്തിരി ഇഷ്ടമായി..ആ സ്ത്രീയുടെ വേദന വായനക്കാരിലേക്ക് കൂടി പകര്‍ന്ന് നല്‍കപ്പെടും വിധം നല്ല എഴുത്ത്....

    ReplyDelete
  53. ithaa othiri nannayittund

    manushyar srshttikkuna adirthikal theera vedanayanu

    ReplyDelete
  54. ithaa othiri nannayittund

    manushyar srshttikkuna adirthikal theera vedanayanu

    ReplyDelete
  55. ithaa othiri nannayittund

    manushyar srshttikkuna adirthikal theera vedanayanu

    ReplyDelete
  56. ithaa othiri nannayittund

    manushyar srshttikkuna adirthikal theera vedanayanu

    ReplyDelete
  57. കാത്തുവെച്ചിരുന്ന വാക്കുകളെല്ലാം മനസ്സിലുരുകി കഴിഞ്ഞല്ലൊ മുല്ലേ വായിച്ചുതീര്‍ന്നപ്പോഴേക്കും..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..