ഓരോ മനുഷ്യനും അവന്റെയുള്ളില്‍ പണിതീര്‍ക്കുന്ന സ്വകാര്യവും ഏകാന്തവുമായ ലോകങ്ങളെ
പറ്റിയാണു ദസ്തേവിസ്കി തന്റെ വിഖ്യാതമായ “ ഡബിള്‍ “എന്ന നോവലിലൂടെ പറയുന്നത്.
തന്റെ ഉള്ളില്‍ തന്നോട് തന്നെ പൊരുതുകയും രമിക്കുകയും ചെയ്യുന്ന ദ്വന്ദവ്യക്തിത്വങ്ങള്‍ !
പക്ഷേ ..ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തന്താങ്ങളുടെ ഉള്ളിലെ തന്നെ പറ്റിയല്ല. മറിച്ച്
തന്നെ പോലെ വേറൊരാള്‍ ;തികച്ചും വേറൊരാള്‍ !! അയാളുണ്ടാക്കുന്ന പ്രശ്നങ്ങള്‍.
ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
നിന്നെ പോലെ തന്നെ ഒരാളെ ഞാനിന്ന് കണ്ടു എന്ന് പറയപ്പെട്ടാല്‍ തെല്ലും അവിശ്വസിക്കേണ്ടതില്ല തന്നെ.
കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്ത് നിന്നും ഒരു ദിവസം പൊടുന്നനെ അയാള്‍ പ്രത്യക്ഷപ്പെട്ടേക്കാം...
കരുതിയിരിക്കുക.
സ്കൂള്‍ വിട്ട് നേരത്തെയെത്തിയ ഞാന്‍ അടുക്കളയിലെക്കോടി. അടുക്കളതിണ്ണയിലിരുന്നു മാധവന്‍ ചായ കുടിക്കുന്നു.
“ഞാന്‍ അങ്ങാടീ പോകാ...കുട്ടിക്കെന്തേ വേണ്ടത്..?”
“ന്റെ മഷി തീര്‍ന്നു. ഒരു മഷിക്കുപ്പി വാങ്ങിച്ചൊ..നീ..ല.”
മാധവന്റെ മുന്‍പിലിരിക്കുന്ന പാത്രത്തില്‍ നിന്നും അവില്‍ നനച്ചത് വാരി വായിലിടവേ ഞാന്‍ വിക്കി.
“ എടീ അതവന്‍ തിന്നോട്ടെ, നിനക്ക് വേറെ തരാം.” അടുക്കളയില്‍ നിന്നും ഉമ്മ ഒച്ചയിട്ടു.
തന്റെ വയറ്റിലെ സിക്സ് പാക്ക് മസില്‍ തൊട്ടുഴിഞ്ഞ് , നീ തിന്നോടീ ഞാന്‍ ഫിറ്റാ എന്നു മാധവന്‍ കണ്ണിറുക്കി.
നല്ലൊരു ചെറുപ്പക്കാരനായിരുന്നു മാധവന്‍, എല്ലാ പണികളും ചെയ്യും. വൈകീട്ട് അങ്ങാടീ പൊകുമ്പോ ചുറ്റുമുള്ള
വീട്ടുകാര്‍ക്ക് അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങിക്കലടക്കം. ഭാര്യ കുഞ്ഞമ്മു, രണ്ട് മക്കള്‍. മാധവന്റെ അമ്മ മീനാക്ഷിയമ്മയും അവരുടെ കൂടെ തന്നെ. തള്ളയുടെ നാക്കിനു എല്ലില്ല.വേണ്ടാത്തതേ പറയൂ.
“ ഞാന്‍ വെക്കം വരൂട്ടോ , യ്യ് ഉറങ്ങിക്കളയല്ലേ..എന്നും പറഞ്ഞ് ചാറ്റല്‍ മഴയിലെക്കിറങ്ങിയ മാധവനെ
ഞാന്‍ പിന്‍ വിളി വിളിച്ചു.
“ ന്നാ കുട ,മഴ കൊള്ളണ്ട.”
“ നീ പോടീ..ദ് കണ്ടാ.. വലത്തെ കൈയ് മുകളിലേക്ക് മടക്കി മസിലുകള്‍ മുകളിലേക്ക് ഉരുട്ടി കയറ്റി
മാധവന്‍ ചിരിച്ചു. “ എനക്ക് പനിയൊന്നും പിടിക്കൂലാ..
ചാറ്റല്‍ മഴയിലൂടെ നെഞ്ചു വിരിച്ച് കൈകള്‍ വീശി നടന്നകലുന്ന മാധവനെ ഞാന്‍ നോക്കി നിന്നു.
പിന്നീട് ഞാന്‍ മാധവനെ കാണുന്നത് ഒരാഴ്ച കഴിഞ്ഞിട്ട്. കുഞ്ഞമ്മുവിന്റെയും മീനാക്ഷിയമ്മയുടേയും
അലമുറകള്‍ക്ക് നടുവില്‍ , അവരുടെ ഓലക്കുടിലിന്റെ അകത്തളത്തില്‍ നിലത്ത് വിരിച്ച പായയില്‍ മാധവന്‍ കിടന്നു. തന്റെ മസിലുകള്‍ പെരുപ്പിക്കാനാവാതെ തണുത്ത് വിറങ്ങലിച്ച്...
അന്ന് വൈകീട്ട്, സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിക്ക്, മഴയില്‍ വഴുക്കി കിടന്ന പാറയില്‍ തലയിടിച്ച് വീണതാണു.
കുഞ്ഞമ്മുവും മക്കളും പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ച് വന്നു. കുഞ്ഞമ്മു പണിക്ക് പോയി തുടങ്ങി.ഇടക്ക് വീട്ടില്‍ വരും. ഓണവും വിഷുവും പെരുന്നാളുമൊക്കെ പലകുറി വന്നു പോയി. ആയിടക്കാണു പൊടുന്നനെ ഒരാള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എവിടന്നോ വന്ന ഒരാള്‍. കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ചിലര്‍ അയാളെ തൊട്ട് നോക്കി. വിശ്വാസം വരാതെ അയാളുടെ ബനിയന്‍ പൊക്കി വയറ്റിലെ മസിലില്‍ തെരുപ്പിടിപ്പിച്ചു.
ഇദ് ഓന്‍ തന്നെ,മാധവന്‍ !!!
അയാളെ കണ്ടതും മീനാക്ഷിയമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചു
“ ന്റെ മാദവാ....”
ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന കുഞ്ഞമ്മു മക്കളെയും പൊത്തിപ്പിടിച്ച് കാറ്റുപോലെ അകത്തേക്ക് പാഞ്ഞുപോയി. അവളുടെ ഉള്ളില്‍ അന്നേരം ഇടിവെട്ടി പേമാരി പെയ്തിട്ടുണ്ടാവണം.
ജോസ്, അതായിരുന്നു അയാളുടെ പേര്. മെല്ലെ അയാളും ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി.
ഒന്‍പതാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ തുടങ്ങുകയാണു നാളെ..തലകുത്തിനിന്നു പഠിക്കുകയാണു ഞാന്‍. വീട്ടിലാരും ഇല്ല. തുറന്നിട്ട വാതിലിലൂടെ മീനാക്ഷിയമ്മ ,കുഞ്ഞമ്മുവിനേ മുറിയിലേക്ക് തള്ളിക്കയറ്റി. വന്നപാടെ ഒരു മൂലയില്‍
കുന്തിച്ചിരുന്ന കുഞ്ഞമ്മുവിനു നേരെ നോക്കി തള്ള മുരണ്ടു. “അസത്ത് . കൊറേ ദിവസായ് ഇവക്ക് വയ്യായ്ക.
കൊല്ലും ഞാന്‍ അശ്രീകരത്തിനെ..” ആ ജോസിനെ കാണാതായ അന്നുമുതല്‍ക്ക് തൊടങ്ങീതാണു ഇവക്ക് ദെണ്ണം.“
മടിക്കുത്തില്‍ നിന്നും ഒരു വലിച്ചെടുത്ത ഒരു മരുന്ന് ശീട്ട് എന്റെ നേരെ നീട്ടി “നീയിതൊന്നു വായിച്ചാണ്, എന്താ ഡാകിട്ടര് എഴുതീര്‍ക്ക്ണ്”
ശീട്ട് വായിച്ച് ഞാന്‍ കുഞ്ഞമ്മുവിനെ നോക്കി. കുനിഞ്ഞിരിക്കുകയായിരുന്ന അവള്‍ പതുക്കെ തലയുയര്‍ത്തി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു നിന്നു. എന്തായിരുന്നു അവളുടെ കണ്ണുകളില്‍ അപ്പോള്‍?
വേദന, നിസ്സഹായത , ചതിക്കപ്പെട്ടതിലുള്ള രോഷം , അപമാനം.എല്ലാം കൂടെ...
ആ ഒരു നിമിഷത്തില്‍, പൊടുന്നനെ ഞാനവളുടെ അമ്മയായ്, സഹോദരിയായ്, അവളൊളം മുതിര്‍ന്ന കൂട്ടുകാരിയായ്....
മരുന്ന് ശീട്ട് അലമാരയില്‍ വെച്ച് പൂട്ടുന്നതിനിടെ ഞാന്‍ മീനാക്ഷിയമ്മയോട് പറഞ്ഞു
“ ഇതെനിക്ക് വായിക്കാനാകുന്നില്ല, ഇംഗ്ലീഷിലാ..ഉമ്മ വരട്ടെ കൊടുക്കാം.”
കുഞ്ഞമ്മുവിനേയും വലിച്ച് പോകുന്നതിനിടെ തള്ള എന്നേയും ഇപ്പഴത്തെ കാലത്തെ പഠിപ്പിനേയും പ്രാകുന്നുണ്ടായിരുന്നു. പടി കടക്കുന്നതിനിടെ തിരിഞ്ഞ് നിന്ന കുഞ്ഞമ്മുവിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴെ വീണു ചിതറി.
കഥയുടെ ബാക്കി എന്നോടാരും പറഞ്ഞില്ല. ഞാനതൊന്നും അറിയാന്‍ പാടില്ലല്ലോ. ഞാന്‍ കുട്ടിയല്ലെ. അടുക്കളപ്പുറത്തെ മുറുമുറുപ്പുകളില്‍ നിന്നും ഇടക്ക് കുഞ്ഞിപ്പെണ്ണ് തോണ്ടിക്കൊണ്ട് വരുന്ന നുറുങ്ങുകളില്‍ നിന്നും ഞാന്‍ തനിയെ അത് പൂരിപ്പിക്കുകയായിരുന്നു.
മാധവന്റെ അതേ രൂപത്തിലും ഭാവത്തിലും നാട്ടുംപുറത്ത് പ്രത്യക്ഷപ്പെട്ട അയാള്‍ പതിയെ നടന്നു കയറിയത് കുഞ്ഞമ്മുവിന്റെ മനസ്സിലേക്കായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹത്താല്‍ ഒരു മാത്ര അവള്‍ തന്നെ തന്നെ മറന്നുപൊയിട്ടുണ്ടാവണം. പ്രണയത്തിനും രതിക്കുമൊക്കെ വഞ്ചനയുടെ മുഖം കൂടിയുണ്ടെന്ന് അവള്‍ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.
എന്തായാലും കുഞ്ഞമ്മു നാട്ടുകാരുടെയും മീനാക്ഷിയമ്മയുടെയും മുന്നില്‍ അപമാനിതയായില്ല. അവള്‍ക്ക് പറ്റിയ തെറ്റ് അവള്‍ മായ്ച്ക് കളഞ്ഞു. ഇനിയൊരിക്കലും ആര്‍ക്കും ഒരു ചലനവും ഉണ്ടാക്കാന്‍ പറ്റാത്ത വിധത്തില്‍ അവള്‍ അവളുടെ മനസ്സ് പൂട്ടി മുദ്ര വെച്ചിട്ടുണ്ടാകും .
മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെയായ് അവള്‍ സുഖമായ് കഴിയുന്നു. എന്നാലും ആന്തരികമായ് അവള്‍ വല്ലാതെ ഒറ്റക്കാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും എനിക്ക്. , മാധവനുണ്ടാകുമായിരിക്കുമല്ലേ അവിടെ ; ജോസും....
Saturday, May 14, 2011
അപരന്‍
Subscribe to:
Post Comments (Atom)
പ്രിയ കൂട്ടുകാരെ, കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗ് തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍ ഈ ബ്ലോഗിലെ പല വിലപ്പെട്ട അഭിപ്രായങ്ങളും ഒലിച്ച് പോയിരിക്കുന്നു.ബാക്കിവന്ന കമന്റുകള്‍ ഒരുക്കൂട്ടി ഞാനിതൊന്നു കൂടി റീപോസ്റ്റ് ചെയ്യുകയാണു. നേരത്തെ അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ReplyDeleteനാമൂസ്
മാധവന് ജോസ് തീര്‍ത്തും അപരന്‍ തന്നെ.!!
എന്നാല്‍, കുഞ്ഞമ്മുവില്‍ അവര്‍ രണ്ടുമെങ്ങിനെ ഒന്നായി.? ഒരേ സമയം രണ്ടിനെയും, ഒന്നിനെ മാനസികമായും മറ്റൊന്നിനെ ശാരീരികമായും എങ്ങനെ സ്വീകാര്യമാകും..? ഒന്ന് മറ്റൊന്നിന്‍റെ ഇന്ധനവും ഊര്‍ജ്ജവും ആകുകില്‍...!!!!
ഒരു പക്ഷെ, ഇത്തരം ചിന്തകള്‍ ഒന്നും തന്നെ വേണ്ടെന്നിരിക്കാം. മനുഷ്യ മനസ്സ് അതീവ സങ്കീര്‍ണ്ണമത്രേ.. നാം അതിന്‍റെ ബന്ധങ്ങളെ വിശേഷാല്‍ ഒരു പേര് ചൊല്ലി വിളിക്കാതിരിക്കുക. കൂടെ, അതിനെ ഒരു കളത്തിലേക്ക് ഒതുക്കാതിരിക്കുകയുമാകാം. അത് വിശാലതയില്‍ വ്യവഹരിക്കട്ടെ.. നമുക്ക് കുഞ്ഞമ്മുവിനോട് നീതി ചെയ്യാം നമുക്കവരോട് ഐക്യപ്പെടാം..
മുല്ല, ഞാന്‍ ദേ അര മണിക്കൂര്‍ കൊണ്ട് രണ്ടെണ്ണം വായിച്ചു അഭിപ്രായം കുറിച്ചതേ ഒള്ളൂ... രണ്ടും ഒന്നിനൊന്നു മെച്ചം..തുടരുക ഈ അക്ഷരപ്രയാണം.
ജാസ്മിക്കുട്ടി
ഞാനൊരിക്കല്‍ മുല്ലയോടു പറഞ്ഞിട്ടില്ലേ എവിടെയോ കണ്ട മുഖം എന്ന്..(മുല്ലയെ പോലെ ഒരാളെ എനിക്കറിയാം) :)
മുല്ലേ ഒരു സിനിമ കാണും പോലെ തോന്നി ...
എഴുത്തിന്റെ കാര്യം പറയേണ്ട...പതിവ് പോലെ അവര്‍ണ്ണനീയം.അനുപമം
പൊന്മളക്കാരന്‍
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
എക്സ് പ്രവാസിനി
തുടക്കത്തില്‍ ഒരു കനം തോന്നിയെങ്കിലും പിന്നെ പിന്നെ ഉത്സാഹത്തോടെ വായിച്ചു തീര്‍ത്തു.
നല്ല പോസ്റ്റ് മുല്ലാ,,ആശംസകള്‍.
റാംജിജീ
നഷ്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ച് ലഭിക്കുമ്പോള്‍ തോന്നുന്ന കുന്ഞ്ഞുമ്മുവിന്റെ മനസ്സിലല്ല, എല്ലാ മനസ്സിലും ഓടിയെത്തുന്ന ആഹ്ലാദത്തില്‍ പെട്ടെന്നു എല്ലാം വിസ്മരിക്കുന്നു. വഞ്ചനയുടെ മുഖം ഒളിഞ്ഞിരിക്കുന്ന ശീലങ്ങള്‍ ഒരു നിമിഷത്തെന്കിലും സ്വന്തമാക്കുന്നു. തിരിച്ചറിവില്‍ തിരുത്തപ്പെടുന്നത് തന്നെ ജീവിതം.
വളരെ ഇഷ്ടായി.
നിക്കു കേച്ചേരി
ഇവിടെ മസിലിന്റെ കാര്യത്തിലൊഴികെ എവ്ടേയും ജോസ് മാധവനു പകരമാകുന്നില്ല.
ചിലപ്പോൾ മുല്ല ചിലത് കുറിക്കാൻ വിട്ടുപോയതാവും....
ഓഫ്:- ഇതിപ്പോ ഞാൻ വന്നാലും എന്നേയും മാധവനാക്കിയേനേ...
നാട്ടുപച്ചയില്‍ വായിച്ചിരുന്നു.
നന്നായി അവതരണം.
ആശംസകള്‍
എളയോടന്‍
നാളുകള്‍ക്കു ശേഷമാ ബ്ലോഗിലൂടെ വരുന്നത്. നല്ല അവതരണത്തോടെ എഴുതി. മടുപ്പില്ലാതെ വായിച്ചു. ജീവിതം തന്നെ സങ്കീര്‍ണ്ണതകളുടെ നിറകുടമാണല്ലോ.അതുകൊണ്ട് തന്നെ ജോസ് മാധവന് അപരനായി വന്നു, ആശംസകള്‍...
അജിത്ത്ജി
വായിച്ചു. എഴുത്തിന്റെ സൌകുമാര്യം മാത്രം പ്ലസ് പോയിന്റ്.
ഒരില വെറുതെ
കഴിഞ്ഞലക്കം മാധ്യമം വീക്കിലിയില്‍ ഉറൂബിന്റെ മകന്‍ ഇ സുധാകരന്റെ കുറിപ്പുണ്ടായിരുന്നു. അയാളെപ്പോല ഒരാള്‍ നാടെങ്ങൂം
ഇറങ്ങി നടക്കുന്നതിന്റെ വിചിത്രാനുഭവം.
അപരമാന്‍രെക്കുറിച്ചേറെ ഓര്‍ത്തു, അന്ന്.
ഇപ്പോള്‍, വേറെയുെം അപരന്‍മാര്‍. അവര്‍ക്കപ്പുറം മറ്റനേകം മനുഷ്യര്‍. അവരുടെ കണ്ണുനീരിലും ചിരിയിലും അപരന്‍മാരുടെ ഇടപെടലുകള്‍..
നാമോരുത്തരും ആരുടെയൊക്കെ അപരരായിരിക്കും???
രമേശ് ജി
എന്ത് പറയാന്‍ ..വല്ലാത്തൊരു വിഷമം അനുഭവിക്കുന്ന നിമിഷത്തിലാണ് ഇത് വായിക്കുന്നത് ,,മുല്ലയുടെ എഴുത്ത് പതിവുപോലെ പക്വം ..
മൊയ്ദീന്‍ ഭായ്
ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
കൊള്ളാം മുല്ല ശൈലി.അവതരണം നന്നായി.
ഇഷാക്
നല്ല രചനകള്‍ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു..അഭിപ്രായങ്ങള്‍ രചയിതാവിനും പ്രചോദനമാവട്ടേ..
മികച്ച സൃഷ്ടി..ആശംസകള്‍.
സലാംജി
കുറഞ്ഞ വാക്കുകളിലൂടെ അനുഭവങ്ങളുടെ ഒരു വന്‍കര പിന്നെയും കൊണ്ടു വന്നു.
understatement ലൂടെ എഴുതി ഇവ്വിധം എഴുത്തിനെ സാര്‍ത്ഥകമാക്കാന്‍ കഴിയുക എന്നത് അനുകരിക്കപ്പെടെണ്ടാതാണ്.
ഷമീര്‍
നല്ല രചന...
വളരെ ഇഷ്ടായി. പതിവുപോലെ ഹൃദ്ദ്യം.
മുകുന്ദന്‍ ജി
അനുഭവങ്ങളുടെ ഏടുകൾ മറിച്ച് കുഞ്ഞമ്പുവിനേയും പിന്നീട് അവന്റെ അപരനായ ജോസിനേയും അവതരിപ്പിച്ച് മുല്ലയുടെ രചനാപാടവം വിളിച്ചറിയിച്ച ഒരു കഥ...!
ജയരാജ്
vayichirunnu...... abhinandanangalum, aashamsakalum......
കഥയായാലും അനുഭവമായാലും ടച്ചിങ്ങ്!
ReplyDeleteകൊള്ളാം ... നന്നായിട്ടുണ്ട്
ReplyDeleteനന്നായി എഴുതി മുല്ലേ...പതിവ് പോലെ പക്വതയോടെ...ആശംസകൾ
ReplyDeleteente coment evide?
ReplyDeleteകുഞ്ഞമ്മുവിനു ജോസില്‍ മാധവനെ കാണാന്‍ പറ്റിയത് നിര്‍വചിക്കാനാവാത്ത മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണത, അതിനു പല കാര്യങ്ങള്‍ സ്വാധീനിചിരുന്നിരിക്കാം.
ReplyDeleteആകര്‍ഷണീയമായ എഴുത്ത്, അഭിനന്ദനങ്ങള്‍.
നല്ല അവതരണം!
ReplyDeleteആശ്ചര്യം. നല്ല അനുഭവം, നല്ല രചനാ. ഏറെ ഇഷ്ടമായി..........സസ്നേഹം
ReplyDeleteഅയ്യോ സുനാമി ...!
ReplyDeleteഎന്റെ കമന്റു കാണുന്നില്ലല്ലോ ?
ഹും സാരമില്ല .
ഇതും ആ അപരന്റെ പണിയാകും !
നല്ല എഴുത്ത്. ആശംസകൾ .
ReplyDeleteവായിച്ചു . ഇപ്പൊ എനിക്കും ആകെ ഒരു കണ്ഫൂഷ്യന്‍ ...
ReplyDeleteഅല്ല , എനിക്കും ഒരു അപരനുണ്ടോന്നു ഒരു സംശയമുണ്ട്
sree,
ReplyDeleteനാഷു,
സീത
വാഴക്കോടന്‍
പുഷ്പാംഗദ്,എന്താ ചെയ്യാ...കമന്റ് റിക്കവര്‍ ചെയ്യാന്‍ ഒരു വഴീമില്ല.
ഒരു യാത്രികന്‍,നന്ദി ഈ വരവിനു
തെച്ചിക്കൊടന്‍
ഇസ്മായില്‍,സൂക്ഷിക്കണം,പണിയാകും.
എല്ലാവര്‍ക്കും നന്ദി.
ടച്ചിങ് ആയി പറഞ്ഞു. പരകാശപ്രവേശങ്ങള്‍ ഒട്ടേറെ കാണപ്പെടുന്നു. മാധവന്‍ ജോസിലൂടെ പുനര്‍ജനിച്ചതായി അവള്‍ക്ക് തോന്നിയതില്‍ നിന്നുണ്ടായ ചതി.
ReplyDeleteനന്നായിട്ടുണ്ട്..ഭാവുകങ്ങള്‍..!!
ReplyDeleteബ്ലോഗിലും സുനാമിയോ. ഞാനിട്ട കമന്റും ഏതോ തീരത്ത് അടിഞ്ഞു കാണും
ReplyDeleteജോസിനു മാധവനോടുള്ള രൂപ സാദൃശ്യമാണ് കുഞ്ഞമ്മയുടെ മനസ്സില്‍ ജോസിനു ഇടം നേടിക്കൊടുത്തത് എന്ന് പറയാനാണ് മുല്ല ശ്രമിച്ചത്. എന്നാല്‍ മാധവനല്ല ജോസ് എന്നു നന്നായറിയുന്ന കുഞ്ഞമ്മ ജോസിനെ ജോസായിത്തന്നെ കണ്ടിരിക്കാനെ ന്യായം കാണുന്നുള്ളൂ.
അല്ലെങ്കില്‍ ആ രൂപ സാദൃശ്യമാണ് ഇവരെ തമ്മില്‍ അടുപ്പിച്ചത് എന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടില്ല കഥയില്‍ ഒരിടത്തും. ആ നിലക്ക് കഥ കഥയുടെ വഴിക്കും മുല്ല മുല്ലയുടെ വഴിക്കും പോയി എന്നാണു എനിക്ക് തോന്നിയത്.
നല്ല അവതരണമാണ്. അത് സമ്മതിക്കുന്നു.
നന്നായിട്ടുണ്ട്... നല്ല ഒഴുക്കോടെ വായിച്ചു... അപരന്മാരുണ്ടാക്കുന്ന ഓരോ പൊല്ലാപ്പുകളേ... :)
ReplyDeleteഅച്ചൂസ്
ReplyDeleteമനോരാജ്
ഷബീര്‍
അക്ബര്‍ ഭായിയുടെ കമന്റും ഉണ്ടായിരുന്നൊ ഒലിച്ച്പൊയവയുടെ കൂട്ടത്തില്‍.എനിക്ക് ബ്ലോഗില്‍ കയറാനേ പറ്റിയിരുന്നില്ല.
പിന്നെ കഥ.ജോസിനു മാധവനോടുള്ള രൂപസാദൃശ്യം തന്നെയായിരിക്കണം ആദ്യ ആകര്‍ഷണത്തിനു കാരണം.അതൊരു കാരണം മാത്രം.പിന്നെ ജോസിനെ ജോസായിതന്നെയാകും അവള്‍ സ്നേഹിച്ചിട്ടുണ്ടാകുക.മനുഷ്യമനസ്സ് അതി സങ്കീര്‍ണ്ണം.അതിന്റെ ഗതി നിര്‍ണ്ണയിക്കുക അസാധ്യം.ഞാനിവിടെ ഒരു കാഴ്ച്ചക്കാരി മാത്രം.ജോസിനെം കുറ്റപ്പെടുത്തുന്നില്ല ഞാന്‍.അവനു അവന്റേതായ ന്യായീകരണങ്ങള്‍ ഉണ്ടാകാം അല്ലേ.
വളരെ വിശദമായ് വായിച്ച് അഭിപ്രായം പറഞ്ഞതിനു ഒരുപാട് നന്ദി .
നന്നായി എഴുതിയിരിക്കുന്നു , കഥ ഇഷ്ടപെട്ടു
ReplyDeleteവിശാലം
ReplyDeleteലളിതമായി, നല്ല രീതിയില്‍ അവതരിപ്പിച്ചു.
ReplyDeleteഭാവുകങ്ങള്‍..!!
കഥയെന്ന് തന്നെ കരുതുന്നു, കാരണം..... സംഭവം പീഡനമാണേയ്. രണ്ടും തല്ലുകൊള്ളുമായിരുന്നു ;)
ബ്ലോഗ്ഗര്‍ സുനാമിയില്‍ ഒലിച്ചു പോയ എന്റെ കമന്റിനു അന്ത്യ കൂദാശ അര്‍പ്പിച്ചു കൊണ്ട് മറ്റൊരെണ്ണം കൂടി കാച്ചുന്നു....
ReplyDeleteപോസ്റ്റ് എന്നത്തേയും പോലെ തന്നെ... നല്ല മുല്ല ടച്ചിംഗ് ഉള്ള ഒരു പോസ്റ്റു...
എനിക്ക് തോന്നിയ രണ്ടു ചെറിയ കാര്യങ്ങള്‍..
"പൊടുന്നനെ അയാള്‍ പ്രത്യക്ഷപ്പെട്ടേക്കാം...
കരുതിയിരിക്കുക.
സ്കൂള്‍ വിട്ട് നേരത്തെയെത്തിയ ഞാന്‍ അടുക്കളയിലെക്കോടി."
പറഞ്ഞു കൊണ്ടിരുന്ന കാര്യം വിട്ടു തികച്ചും വിത്യസ്തമായ മറ്റൊരു കാര്യം പറയുമ്പോള്‍, വായനയുടെ ഒഴുക്കിനെ ബാധിക്കാതിരിക്കാന്‍ അവ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ചേര്‍ത്ത് എഴുതാന്‍ ആകുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
അതായത് ടി വാക്യങ്ങളും താഴെയുള്ളതും തമ്മില്‍ എന്തേലും വിത്യാസം തോന്നുണ്ടോ ഇല്ലേല്‍ വിട്ടേക്കുക. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല..
"പൊടുന്നനെ അയാള്‍ പ്രത്യക്ഷപ്പെട്ടേക്കാം...
കരുതിയിരിക്കുക.
അന്ന് സ്കൂള്‍ വിട്ട് നേരത്തെയെത്തിയ ഞാന്‍ അടുക്കളയിലെക്കോടി."
ഇനി രണ്ടാമത്തെ കാര്യം:
"ശീട്ട് വായിച്ച് ഞാന്‍ കുഞ്ഞമ്മുവിനെ നോക്കി. "
അല്പം കഴിഞ്ഞു പറയുന്നു...
“ ഇതെനിക്ക് വായിക്കാനാകുന്നില്ല, ഇംഗ്ലീഷിലാ..ഉമ്മ വരട്ടെ കൊടുക്കാം.”
ഇംഗ്ലീഷ് അറിയാത്തയാള്‍ എങ്ങനെ ശീട്ട് വായിക്കും. അതോ വായിച്ചിട്ടും മനപ്പൂര്‍വ്വം പറയാത്തതോ?
ജിത്തു,
ReplyDeleteരവിശങ്കര്‍
ചെറുത്,മൂന്നു പേരും ആദ്യായിട്ടല്ലെ ഇവിടെ ,നന്ദി വരവിനും അഭിപ്രായത്തിനും.
ചെറുത്,കഥയെന്നു തന്നെ കരുതുക,അതാ നല്ലത്.
മഹേഷ്,ഒരു പാട് നന്ദി കേട്ടോ വീണ്ടും വന്ന് വായിച്ച് അഭിപ്രായം എഴുതിയതിനു.അന്നിട്ട കമന്റ് റികവര്‍ ചെയ്യാന്‍ പറ്റിയില്ല എനിക്ക്.എന്റെ മറുപടിയും ഒലിച്ച് പോയതാ.
“ പറഞ്ഞു കൊണ്ടിരുന്ന കാര്യം വിട്ടു തികച്ചും വിത്യസ്തമായ മറ്റൊരു കാര്യം പറയുമ്പോള്‍, വായനയുടെ ഒഴുക്കിനെ ബാധിക്കാതിരിക്കാന്‍ അവ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ചേര്‍ത്ത് എഴുതാന്‍ ആകുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. “
അങ്ങനെ ഈസിയായ് വായിച്ച് പോണ്ട,കുറച്ച് മിനക്കെടണം.ഇന്നത്തെ സിനിമകള്‍ കണ്ടിട്ടില്ലെ?എത്ര പെട്ടെന്നാ ഓരോ ഫ്രെയിമും മാറിമാറി വരിക.ശരിക്കും കണ്ടില്ലെല്‍ ഒന്നും മനസ്സിലാകില്ല.
(സ്പീഡ്...അതല്ലെ എല്ലാം..)
കാലത്തില്‍ നിന്നും കാലത്തിലേക്ക് ചാടുന്ന ഈ രീതി എനിക്ക് ഇഷ്ടാണു.അതാണ് ഇങ്ങനെ ആകുന്നത്.
“ഇനി രണ്ടാമത്തെ കാര്യം:
"ശീട്ട് വായിച്ച് ഞാന്‍ കുഞ്ഞമ്മുവിനെ നോക്കി. "
അല്പം കഴിഞ്ഞു പറയുന്നു...
“ ഇതെനിക്ക് വായിക്കാനാകുന്നില്ല, ഇംഗ്ലീഷിലാ..ഉമ്മ വരട്ടെ കൊടുക്കാം.”
ഇംഗ്ലീഷ് അറിയാത്തയാള്‍ എങ്ങനെ ശീട്ട് വായിക്കും. അതോ വായിച്ചിട്ടും മനപ്പൂര്‍വ്വം പറയാത്തതോ?“
ഒരു കത്തിയെടുത്ത് എന്നെയങ്ങ് കുത്തിക്കൊല്ല്..അല്ല പിന്നെ..
അന്നേരം ആ ശീട്ടില്‍ എന്താ എഴുതീര്‍ന്നെന്ന് ഞാന്‍ പറഞ്ഞാല്‍ ആ തള്ള കുഞ്ഞമ്മൂനെ അപ്പൊ ചവിട്ടിക്കൊല്ലും.
പിന്നെ ഒക്കെ ഒരു കഥയാണുട്ടോ.അങ്ങനെ മതി.വീണ്ടും വന്ന് വായിച്ച് ഇങ്ങനെ വിശദമായ് അഭിപ്രായം എഴുതിയതിനു ഒരിക്കല്‍ കൂടി നന്ദി.
ജോസുമാരും മാധവന്മാരും ഇന്നും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. അറിഞ്ഞും അറിയാതെയും...
ReplyDeleteനല്ല ഒഴുക്കോടെ മടുപ്പിക്കാത്തവിധം എഴുതി.
നല്ല കഥ...
ReplyDeleteഅപരന്‍ എന്ന തലക്കെട്ട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ചിത്രത്തെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി
.
ഒരാളെപോലെ ഏഴുപേര്‍ ഉണ്ട്ടെന്നല്ലേ പറയുന്നത്. പക്ഷെ ഒരാളെ പോലെ ആകാന്‍ അയാള്‍ക്ക് മാത്രമേ കഴിയു എന്ന് മാധവനും ജോസും ഓര്‍മ്മപ്പെടുത്തി..
ആശംസകള്‍..മുല്ല...വീണ്ടും കാണാം.
പ്രിയ മുല്ല,
ReplyDeleteഇലച്ചാര്‍ത്തുകളില്‍ ഇട്ട കമന്റിനു നന്ദി...
മൂന്നര മാസം മുന്‍പ് എന്റെ 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' എന്ന കഥക്ക് മുല്ല പറഞ്ഞ അഭിപ്രായം ഇവിടെ എടുത്തു എഴുതുന്നൂ...
"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും..
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രണയം അര്‍ഹിക്കുന്നെണ്ടെങ്കില്‍ അത് നിങ്ങളെ തിരഞ്ഞ് വരിക തന്നെ ചെയ്യും. പ്രതിരോധിക്കാന്‍ പോലും സാവകാശം കിട്ടാതെ നിങ്ങളതില്‍ ആഴ്ന്നു പോകുകയും ചെയ്യും.
കഥ നന്നായി.ആശംസകള്‍. "
ഇതിലെ ആദ്യ വാചകം ആ കഥയില്‍ മുല്ലയ്ക്കിഷ്ടപ്പെട്ട ഒരു വാക്യം ആണെന്ന് കരുതുന്നു..എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വാക്യവും അത് തന്നെ..
അത് കഴിഞ്ഞ് എഴുതിയിരിക്കുന്നത് കഥയെ കുറിച്ചല്ല, അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രചയിതാവിന്റെ മനസ്സിനെ കുറിച്ചാണ്...
അന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു, എങ്ങനെയാണ് കഥക്കുള്ളിലെ കഥാകാരന്റെ കഥയെ കുറിച്ച്, നൊമ്പരത്തെ കുറിച്ച് കൃത്യമായി മുല്ല മനസിലാക്കിയത് എന്നോര്‍ത്ത്...
ആ പഴയ കാര്യം ഓര്‍ത്തു വെക്കുകയും, ഇന്ന് വീണ്ടും എന്റെ ബ്ലോഗില്‍ വന്നു ആ ഓര്‍മ്മയില്‍ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി...
നന്നായിട്ടുണ്ട്, കഥയായാലും അനുഭവമായാലും. അന്നു് വായിക്കാതിരുന്നതും പെട്ടിയിൽ വച്ചുപൂട്ടിയതും കൊണ്ടല്ലേ അവൾക്കിന്നും സുഖമായി കഴിയാൻ സാധിക്കുന്നതു്!
ReplyDeleteമുല്ലയുടെ അക്ഷരങ്ങള്‍ക്ക് എന്തെന്നില്ലാത്ത നറുമണം..
ReplyDeleteഅനുഭവങ്ങളുടെ ഇതളുകള്‍ തന്നെയാണോ ഈ കൊഴിഞ്ഞു വീഴുന്നത്..?
ഒരുപാടു ഇഷ്ടമായി..
ഭാവുകങ്ങള്‍..
എഴുതുമ്പോള്‍ ഒന്നരിയിച്ചാല്‍ വളരെ ഉപകാരം..
musafirvl@gmail.com
www.kachatathap.blogspot.com
നാമോരാളെ ഇഷ്ടപെടുമ്പോള്‍ അയാളിലെ എല്ലാം നമ്മള്‍ ഇഷ്ടപെടുന്നു. നമുക്കൊരുപാടിഷ്ടമുള്ള ഒരാള്‍ മദ്യപിച്ചാല്‍ തന്നെ നമ്മള്‍ ചിലപ്പോള്‍ മദ്യപാനത്തെ ലഘുവായി കാണാന്‍ തയ്യാറാവുന്നത് ഇത് കൊണ്ടാണ്. തന്റെ ഭര്‍ത്താവിന്റെ രൂപത്തെ ഏതൊരു ഭാര്യയേയുമെന്ന പോലെ അവളും സ്നേഹിച്ചു. അത് ചൂഷണം ചെയ്യാന്‍ ജോസിനായി എന്ന് മാത്രം. പ്രണയവും വഞ്ചനയും ഒരേ കൂട്ടിലെ പക്ഷികളാണ്. അതില്‍ പ്രണയം മാത്രം സ്വന്തമാക്കണമെങ്കില്‍ നാം നന്നായി ശ്രദ്ധിക്കണം. ഇവിടെ അവള്‍ക്കതിനായില്ല. മുല്ലയുടെ എഴുത്തിന്റെ ശൈലി മികച്ചതാണ്. അഭിനന്ദനങ്ങള്‍.
ReplyDeleteനല്ല എഴുത്ത്
ReplyDeletekunjammuvine mulla kathu
ReplyDeletealle annu?innu veendum
ormayil kunjammu...kollaam..
ആദ്യമല്ല ഇവിടെ വരുന്നത് ..അപ്പോളൊന്നും കമന്‍റ്റാന്‍ പറ്റിയില്ല ........
ReplyDeleteആ തെറ്റ് വേഗം തിരുത്തട്ടെ ഞാന്‍ എനിക്കൊരു അപരന്‍ വരും മുന്‍പ് ..
മാധവന്റെ അപരനില്‍ മനസ്സ് പതറിയ കുഞ്ഞമ്മുവിനെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട് ... അതും അന്ത കാലത്ത് ....
ജോസില്‍ അവള്‍ കണ്ടത് ഒരു പക്ഷെ കേവലം ശാരീരിക ബന്ധം ആയിരിക്കില്ല അതിലുപരി ഒരു പുരുഷന്റെ സാമീപ്യവും , താങ്ങും തണലും ,ഒറ്റപ്പെട്ടുപോയ സ്വന്തം ജീവിതത്തിന്റെ പ്രതീക്ഷയും ആയിരികാം ...
അപരപുരാണം നന്നായി , ഒട്ടും മുഷിപ്പിച്ചില്ല , തുടരുക മുല്ലേ ....ഭാവുകങ്ങള്‍ ...
This comment has been removed by the author.
ReplyDeleteബോഗിലും സുനാമിയോ...??പടച്ചോനേ കാത്തോളണേ...
ReplyDeleteനന്നായി എഴുതി.
ReplyDeleteമുല്ലയുടെ ഇ മെയില്‍ ഐ ഡി ഒന്നു കിട്ടുമോ..
muktharuda@gmail.com
നല്ല ഇരുത്തം വന്ന എഴുത്ത്..ദസ്തയോവിസ്കിയെ പരിചയപ്പെട്ടത് സങ്കീർത്തനത്തിലൂടെയാണ്.പിന്നീട് കാണുന്നത് ഇവിടെയാണ്.ആ വിവരണത്തിനും നന്ദി..
ReplyDeleteഇവിടെ എന്റെ ഒരു കമന്റുണ്ടായിരുന്നല്ലോ...
ReplyDeleteഇപ്പോ കാണാനില്ല....നിങ്ങളാരെങ്കിലും കണ്ടോ...?
@ മിഴിനീർതുള്ളീ...>>> ഉവ്വ.. ആ കമന്റ് രണ്ടു മിനുറ്റു മുമ്പെ പോയതേ ഉള്ളൂ....
ReplyDeleteന്‍റെ മുല്ലേടത്തി സംഗത ഞമ്മക്ക് ക്ഷ പിടിച്ചു
ReplyDeleteവായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ReplyDeleteഇപ്പോളാണ് ഇവിടെയെത്തിയത്.. നല്ല എഴുത്ത്, മുല്ല.. ആശംസകൾ..:)
ReplyDeleteഇഷ്ട്ടപെട്ടു നല്ല എഴുത്ത് .. എന്റെ യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!
ReplyDeletehttp://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര്‍ കെ
മുല്ല നല്ല എഴുത്ത്.എനിയ്ക്ക് ഈ എഴുത്ത് ഒരുപാടിഷ്ടപ്പെട്ടു.
ReplyDeleteഞാന് ഈ വഴിക്ക് ആദ്യമോ അതോ പണ്ട് വന്നിട്ടുണ്ടോ എന്നും ഓര്മ്മയില്ല. ഇനി ഇടക്ക് വന്നിരുന്നുവെന്നും ഓര്ക്കാതില്ല. വയസ്സായില്ലേ ഓര്മ്മക്കുറവുണ്ട് എന്ന് തോന്നുന്നു.
ReplyDeleteഎന്തായാലും കുറച്ചൊക്കെ വായിക്കും. പണ്ടത്തെ അത്ര വോള്ട്ടേജ് പോരാ കണ്ണിന്. പിന്നെ അധികം നേരം നോക്കിയിരിക്കുമ്പോള് കണ്ണിന് ഒരു നൊമ്പരം. ചിന്ന ചിന്ന പോസ്റ്റുകളാണെങ്കില് കുത്തിയിരുന്ന് വായിക്കും. ചിലത് ചിന്നതാണെങ്കില് പോലും വായിക്കാന് നേരം കിട്ടില്ല.
ബ്ലോഗ് അഗ്രഗേറ്ററുകള് നോക്കാറില്ല. ചിലപ്പോള് ചിലതൊക്കെ കയറി നോക്കും, കമന്റിടാന് മറക്കും. അതിനാല് എന്റെ ബ്ലോഗില് എത്തിനോക്കുന്നവര് കുറവാണ് എന്ന് എന്റ് പെമ്പിറന്നോത്തി പറഞ്ഞു.
ഞാന് ഓളോട് ഓതി.
“എടീ പണ്ടാറക്കാലി……….. ഞാന് എഴുതുന്നത് നിനക്കും നിന്റെ പിള്ളേര്ക്കും അവരുടെ സന്താനങ്ങള്ക്കും അതായത് നമ്മുടെ പേരക്കുട്ടീസിനും പിന്നെ നാലുപുറത്തെ വീട്ടുകാര്ക്കും – പിന്നെ നമ്മുടെ ക്ലബ്ബിലെ മെംബര്മാര്ക്കും ഒക്കെ വായിക്കാനാ.”
നാലോര്ത്തെ ആളുകള്ക്ക് വായിക്കാനാണല്ലോ നമ്മുടെ കയ്യാലയില് ഞാന് തന്നെ ഒരു സിസ്റ്റം വാങ്ങി വെച്ചിട്ടുള്ളത്. അവര് വായിച്ച് പോകും. അവരുടെ കമന്റുകള് അവര് പാടത്ത് ഞാറു നടുമ്പോളും കള പറിക്കുമ്പോളും അവരെന്നോട് പറായും.
ക്ലബ്ബിലെ മെംബേര്സ് ഫെല്ലോഷിപ്പ് സമയത്താണ് പറയാറ്.
അതൊക്കെ ഇവിടുത്തെ വിശേഷം.
ഈ വഴിക്ക് വീണ്ടും വരാം. വായിക്കാം. ഞാനിതെഴുതുന്ന സമയം എന്റെ പേരക്കുട്ടി കുട്ടാപ്പു കീബോര്ഡില് അടിക്കുവാന് തുടങ്ങി. മറ്റൊരാള് ഇതാ താഴത്ത് നിന്ന് കരയുന്നു. അവള്ക്ക് മൌസ് വേണം.
അതിനാല് ശേഷം ഭാഗങ്ങള് പിന്നീടെഴുതാം.
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്
തൃശ്ശൂര്ക്ക് വരുമ്പോള് എന്റെ വീട്ടില് വരുമല്ലോ?
valare manoharamayi paranju ketto..... aashamsakal......
ReplyDeleteമറ്റൊരു മുല്ലയെഴുത്ത്!
ReplyDeleteഅപരനും വ്യത്യസ്തമായി.
വ്യത്യസ്തമായ രചനാ ശൈലി..ആകർഷണീയതയോടെ കഥ പറഞ്ഞിട്ടുണ്ട്..
ReplyDelete