Wednesday, May 28, 2008

ദൈവമേ എന്തൊരു അനുസരണ

കോഴിക്കോട്ട് വന്ന ആദ്യ നാളുകള്‍,ഇടക്ക് ടൌണില്‍ പോകുമ്പോള്‍ കാണാം ചില കടകള്‍ക്ക് മുമ്പില്‍
ഒരു നീണ്ട ക്യു:എന്താ അവിടെ പരിപാടീന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..ഇവിടെ ചക്കോരത്കുളതുമുണ്ടായിരുന്നു
ഒരെണ്ണം.
എന്ത് അനുസരണയോടെയാണെന്നോ ആളുകള്‍ വരിയില്‍ നില്‍ക്കുന്നത്,ഉന്തും തള്ളുമില്ല,വാക്കേറ്റങ്ങളില്ല,
അനാവശ്യ സംസാരങ്ങളില്ല!പിന്നെയല്ലേ കാര്യം തിരിഞ്ഞത്,കള്ള് വാങ്ങാനാ ആളോള് ക്യു നില്‍ക്കണത്!
അമ്പമ്പൊ..

9 comments:

  1. ഭാസ്ക്കരേട്ടന്റെ കടക്ക് മുമ്പിലെ തിരക്കും ഗ്ലാസിലെ വെളുത്ത പാനീയവും കണ്ടപ്പോ ഞാന്‍ കരുതി,ഇത് മറ്റവന്‍ തന്നെ,ശെടാ...നടുറോട്ടില്‍ നിന്ന് കള്ളടിക്കുന്നോ?

    ReplyDelete
  2. അയ്യോ.. പാരഗണ്‍ ഹോട്ടലിനുമുന്നിലെ കടയിലൊക്കെ വെയിലത്തുവരിനിന്ന്‌ മില്‍ക്ക്‌ സര്‍ബ്ബത്തും മോരുംവെള്ളവും കുടിക്കുന്ന പാവങ്ങളെ കള്ളുകുടിയന്മാരാക്കല്ലേ മുല്ലേ..
    :)
    കോഴിക്കോട്ടു ചെന്ന ആദ്യനാളുകളില്‍ ഈ കാഴ്‌ച കൗതുകംതന്നെയായിരുന്നു.
    നല്ല എഴുത്ത്‌.

    ReplyDelete
  3. എന്തു വെയിലായാലെന്താ നല്ല സര്‍ബത്തല്ലെ. അതൊന്നു കുടിച്ചിട്ട്‌ പോയാല്‍ പോരായിരുന്നോ

    ReplyDelete
  4. എന്തായാലും ഇത്രേം ആളുകള്‍ നല്ല അനുസരണയോടെ ക്യൂ നിന്ന് വാങ്ങുന്ന സാധനം അല്ലേ...പോയി അല്പം രുചിച്ചു കൂടായിരുന്നോ..എനിക്കേറ്റവും ഇഷ്ടപ്പ്പെട്ട ജില്ല ആ‍ണ് കോഴിക്കോട്.....ആളുകളെയും....

    ReplyDelete
  5. ഭാസ്ക്കരേട്ടന്റെ എം.എസ്{മില്‍ക് സര്‍ബത്}ഇതു വരെ രുചി നോക്കാന്‍ പറ്റീട്ടില്ല.എപ്പൊ നോക്കിയാലും
    തെരക്കാ..എന്തായാലും കോഴിക്കോട് വിടുന്നതിനു മുമ്പ് ഞാനനത് കുടിച്ചിരിക്കും,ഇത് സത്യം..സത്യം..സത്യം

    ReplyDelete
  6. “മദ്യപാനമാണു മുല്ലേ
    മനസിനൊരാനന്തം
    എള്ളോളം ഉള്ളില്‍ ചെന്നാല്‍
    സ്വര്‍ഗലോകാമാണെടാ
    സ്വര്‍ഗ്ഗലോകമാണെടാ”

    സ്വര്‍ഗത്തില്‍ പോകാന്‍ എല്ലാരും അനുസരണയോടെയല്ലെ നില്‍കൂ.....

    ReplyDelete
  7. മലബാറി..അത് ഞമ്മക്ക് ഹറാമാ..എന്തേയ്,തിരിഞ്ഞാ...

    ReplyDelete
  8. പാവപ്പെട്ട കുടിയന്മാരെ കുടിക്കാനും സമ്മതിക്കൂല്ലേ

    ReplyDelete
  9. ആളുകള്‍ നല്ല കാര്യം ചെയ്‌താല്‍ അതിനെ പുകഴ്ത്താതെ കുറ്റവും പറഞ്ഞോണ്ട് നടന്നോ. വെറുതെയല്ല!!!!!!!!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..