Tuesday, May 20, 2008

ചിക്കന്‍ ദില്‍ക്കുഷ്

ആവശ്യമുള്ളവ

1. ചിക്കന്‍ 250gm
2. സവാള 3.ചെറുതായ് അരിഞ്ഞത്
3.റ്റൊമാറ്റൊ 3.മിക്സിയില്‍ അടിക്കുക
4.മുളക് പൊടി 4 സ്പൂണ്‍
5.ഹല്‍ദി 1/2 “
6.ദനിയ 2 “
7. അണ്ടിപരിപ്പ് അരച്ചത് 1/4 കപ്പ്
8.ജിഞെര്‍ ഗാര്‍ലിക് പേസ്റ്റ് 1/2സ്പൂന്‍

ഇനി തുടങ്ങാം
സവാള നന്നായി വഴറ്റുക. അല്‍പ്പം ബട്ടറില് സവാള വഴറ്റിയാല്‍ രുചി കൂടും,പക്ഷെ തടി കൂടി കുപ്പായം വേറെ തുന്നേണ്ടി വരും എന്നുള്ളവര്‍ നമ്മടേ നാടന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക.നൊ പ്രോബ്ലം.‍അതിലേക്ക് 4.5,6,8 ചേരുവകള്‍ ചേര്‍ക്കുക,ഇളക്കാന്‍ മറക്കേണ്ട്,എന്നിട്ട് അരചു വെച്ചിരിക്കുന്ന റ്റൊമാറ്റൊ ചെര്‍ക്കുക.അതിലേക്ക് തന്നെ നോക്കി നില്‍ക്കുക,until oil bubbles on top,വന്നൊ?ഇനി അരച്ചു വെച്ച അണ്ടിപരിപ്പും, ചിക്കനും ചെര്‍ക്കുക.അടച്ചു വെച്ചെക്കണെ.....ഒരു 8 മിനുറ്റ് ഒരു ജഗജില്ലി ഡിഷ് തയ്യാര്‍.മല്ലിയില,അല്പം ക്രീം എന്നീ മേമ്പൊടിയൊക്കെ ചേര്‍ത്ത് ചൂടോടെ പ്രിയപ്പെട്ടവന്,അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ക്ക് വിളമ്പിക്കൊട്,നേരെ ദില്ലിലേക്ക് കയറിക്കൂടാം.

2 comments:

  1. ഇതു എന്നോട് വേണ്ട മോളെ, 17 വര്‍ഷമായിട്ട് അനുച്ചേച്ചി വിചാരിച്ചിട്ട് നടക്കാത്തതാ!!!

    ReplyDelete
  2. ഇത് വരെ ഇതാവശ്യം ആയിരുന്നു.
    എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍, എനിക്കും വേണ്ട.
    അതെന്റെ കെട്ട്യോള്‍ നോക്കും. അതിനല്ലേ അവളെ കൊണ്ട് വന്നത് തന്നെ.
    (ഇത് രഹസ്യമാ കേട്ടോ, അവള്‍ കേള്‍ക്കേണ്ട)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..