Tuesday, September 18, 2012

താമരനൂലിന്റെ അറ്റത്ത്...




മച്ചിലെ അരണ്ട വെളിച്ചത്തില്‍ , നിറം മങ്ങി അരികുകള്‍ പൊടിഞ്ഞ്
തുടങ്ങിയ ആ കടലാസിലൂടെ കണ്ണുകള്‍ നീങ്ങവേ എന്റെ
വിരലുകള്‍ വിറയാര്‍ന്നു വന്നു...


കൊല്ലം 1112 തുലാം 27 നുക്ക് 1936 November 12 നു .
ആയിരത്തിതൊള്ളായിരത്തി മുപ്പത്താറു നവംബര്‍
പന്ത്രണ്ടാം തിയ്യതി. ഒറ്റപ്പാലം താലൂക്ക് പാലപ്പുറം
അംശം പാലപ്പുറം ദേശത്ത് കിഴക്കിനിയകത്ത് വീട്ടില്‍
താമസിക്കും പരേതനായ മുഹമ്മദ് എന്നിവരുടെ മകന്‍ 32 വയസ്സ് ,
കച്ചവടം സെയ്തുണ്ണി. ഒറ്റപ്പാലം താലൂക്ക് മനിശ്ശേരി വില്ലേജ് ,
മനിശ്ശേരി ദേശത്ത് കുന്നുമ്പുറം പുലാപറ്റ എന്ന ഭവനത്തില്‍
താമസിക്കും കാര്‍ത്യായനി എന്നിവരുടെ മകള്‍ സ്വസ്ഥം
28 വയസ്സ് മാധവി എന്നിവര്‍ക്ക് എഴുതിക്കൊടുത്ത ദാനം
തീരാധാരം.

തൊള്ളായിരത്തിമുപ്പതുകളില്‍ ഒരു മുസ്ലിം യുവാവ് അന്യമതസ്ഥയായ
ഒരു യുവതിക്ക് എന്തിനിങ്ങനെയൊരു ഇഷ്ടദാനം കൊടുത്തു
എന്ന കൌതുകത്തേക്കാള്‍ എന്റെ കണ്ണുകള്‍ തറഞ്ഞു നിന്നത്
കുന്നുമ്പുറം പുലാപറ്റ, മനിശ്ശെരി,ഒറ്റപ്പാലം എന്ന ആ വിലാസമായിരുന്നു.
വായിച്ചു മതിയാവാതെ പിന്നെയും പിന്നെയും വായിച്ച്
അക്ഷരങ്ങളില്‍ മഷി പടര്‍ന്ന കത്തുകള്‍...., ഉണര്‍വിലും
ഉറക്കത്തിലും എനിക്ക് മന:പാഠമായിരുന്ന വിലാസം.
ഇടത്തോട്ടല്‍പ്പം ചരിഞ്ഞ് കടലാസില്‍ കുനു കുനാന്നുള്ള
എഴുത്ത് . -ഉണ്ണി വിനോദ്..
മറന്നെന്ന് ഞാന്‍ വിചാരിച്ചിരുന്ന ഓര്‍മ്മകള്‍;
അല്ലെങ്കില്‍ അങ്ങനെ കരുതി സമാധാനിച്ചിരുന്നവ ,
ഒന്നടങ്കം ആര്‍ത്തലച്ച് പൊട്ടിവീണപ്പോള്‍ പൊള്ളിയടര്‍ന്ന്
പോയ ഞാന്‍ മച്ചിലെ തണുത്ത തറയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു....

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും മെല്ലെ മെല്ലെ
വിടര്‍ന്നു വന്നഒരു സൌഹൃദം എവിടെവെച്ചാണു
അറിയാത്തൊരിഷ്ടത്തിനു വഴിമാറിയതെന്ന്
ഓര്‍ത്തെടുക്കാനാകുന്നില്ല. ഒരു മുറിച്ച് മാറ്റല്‍ അനിവാര്യമാണെന്ന്
ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസ്സിലാക്കിയ ദിവസം ,
കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് കുളിച്ച് അവനെന്റെ
അരികിലെത്തി.



നനഞ്ഞ വിരലുകള്‍ കുടഞ്ഞ് അവനെന്റെ അരികില്‍ നിന്നപ്പോള്‍
മഞ്ഞിന്റെ തണുപ്പായിരുന്നു അവന്റെ ശരീരത്തിനു; കണ്ണുകളില്‍
ഇരമ്പുന്ന ഒരു മുഴുവന്‍ കടലും.., ആ കടലിലേക്ക് നോക്കാനാവാതെ
തല താഴ്ത്തി നിന്ന എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയില്‍
ചുണ്ട് ചേര്‍ത്ത് അവന്‍ ചിരിച്ചു.“ .ഉപ്പ് മഴ.”


അന്നാ കാമ്പസില്‍ പെയ്ത മഴയത്രയും ഞങ്ങളൊരുമിച്ച് കൊണ്ടു.
വേദനകളും സങ്കടങ്ങളും കഴുകി തോര്‍ത്തി മഴ ഞങ്ങളെ ശുദ്ധരാക്കി.



ചാരുകസേരയുടെ പടിയില്‍ കാലുകള്‍ നീട്ടി വെച്ച് മലര്‍ന്നു
കിടന്ന് , ആ കടലാസ് കെട്ടിലൂടെ കണ്ണോടിച്ച അദ്ദുമാമ പൊട്ടിച്ചിരിച്ചു.

” ഇദിപ്പൊവിടന്നാ നിനക്ക് കിട്ടിയെ..ഇദൊരു വല്യ കഥയാ..മ്മടെയൊക്കെ ചരിത്രങ്ങള്...

കോലായയുടെ അറ്റത്ത് കഴുകിക്കമഴ്ത്തിയ കോളാമ്പി
ഞാനരികിലേക്ക് നീക്കിവെച്ച് കൊടുത്തു. വായിലെ മുറുക്കാന്‍
ചണ്ടി തുപ്പിക്കളഞ്ഞ് കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് വായ
കുലുക്കുഴിഞ്ഞ് തുപ്പി മാമ എന്റെ മുടിയില്‍ തഴുകി.

“ ചരിത്രങ്ങളിലേക്ക് അധികം മുങ്ങാം കുഴിയിടേണ്ട ന്റെ കുട്ടി,
മുങ്ങി പുറത്തേക്കെടുക്കണത് മുത്തും പവിഴൊം മാത്രാവൂല്ല,
അറ്റം കൂര്‍ത്ത കല്ലുകളും കാണും കൂട്ടത്തില്‍ ...കൈമുറിയും,
ചോരേം നീരും പുറത്തേക്കല്ല ഉള്ളില്‍ക്കാ ഒലിച്ചിറങ്ങാ...അതവിടെ
കിടന്ന് വിങ്ങിപ്പെരുകും..”


മാമ എണീറ്റ് അകത്ത് പോയി അലമാരയില്‍ നിന്നും ഒരു
പഴയ ഫോട്ടോ എടുത്ത് കൊണ്ട് വന്നു എന്റെ മുന്നില്‍ വെച്ചു.

“ ദാരാന്നറിയ്യോ നിണക്ക്..”

കോട്ടും പാന്റും തൊപ്പിയുമൊക്കെ വെച്ച് സുന്ദരനായ
ഒരു യുവാവ്. ഇടത്തെ കവിളിനു താഴെ താടിയില്‍ തെറിച്ച്
നില്‍ക്കുന്ന ഒരു കാക്കപ്പുള്ളി.

“ നിന്റെ ഉപ്പാപ്പയാ..മുതുമുത്തഛന്‍....... മാമ തോളില്‍ കിടന്ന
തോര്‍ത്ത് കൊണ്ട് ഫോട്ടോയിലെ പൊടി തട്ടിക്കളഞ്ഞു.
“ സെയ്തുണ്ണി സായ്‌വ് ,ഒറ്റപ്പലത്തെ വലിയ ജന്മിയായിരുന്നു.
സിലോണില്‍ നിന്നായിരുന്നു മൂപ്പരക്കാലത്ത് സില്‍ക്കിന്റെ
തുണീം മറ്റും കൊണ്ട് വന്നിരുന്നത് കച്ചോടത്തിനു..,
അറബിക്കുതിരേനെ പൂട്ടിയ ജഡ്ക വണ്ടീല്‍ കുതിച്ച്
പായുന്നസായ്‌വ് ഒരു കാഴ്ചയായിരുന്നു അന്ന്...

അകത്തേക്കൊന്ന് പാളി നോക്കി ആരും കേള്‍ക്കുന്നില്ലാന്ന്
ഉറപ്പ് വരുത്തി മാമ തുടര്‍ന്നു.

“ ചില രാത്രികളില്‍ ഉപ്പുപ്പാനെം കൊണ്ട് അറബിക്കുതിര
പറന്നിറങ്ങിയത് കുന്നുമ്പുറത്തെ മാധവിയുടെ വീട്ടുമുറ്റത്തായിരുന്നു.



ജഡ്ക വണ്ടിയുടെ മണിയടിയൊച്ചകള്‍ പലപ്പോഴും ആ
വീട്ടുപടിക്കല്‍ അവസാനിക്കണത് ആരും ശ്രദ്ധിച്ചില്ല.
അല്ലെങ്കിലും ആചാരങ്ങളും അവകാശങ്ങളുമൊക്കെ
പണക്കാര്‍ക്കുള്ളതല്ലെ...അന്നും ഇന്നും..“

ആധാരക്കെട്ട് മടിയില്‍ വെച്ച് അതിന്റെ മടക്കുകളിലൂടെ
വിരലൊടിച്ച് മാമ നെടുവീര്‍പ്പിട്ടു.

“ഞാനിതിന്റെ പുറകെ കുറെ നടന്നതാണു, തീരെ
സുഖല്ലാത്ത ഒരു അലച്ചില്‍....., ഇതൊന്നും ഓര്‍ക്കണത് കൂടി
ഇബടള്ളോര്‍ക്ക് ഇഷ്ടല്ല.., അവിടുന്നും ഇവ്ടുന്നും
പെറുക്കിക്കൂട്ടിയ കുറെ നുറുങ്ങുകള്‍.... അത്രന്നെ. “

കോഴിക്കോട്ടേക്ക് ചരക്കെടുക്കാന്‍ പോയ സെയ്തുണ്ണി സായ്‌വ്
കൊടുംകാറ്റ് പോലെ അകത്തേക്ക് പാഞ്ഞുകയറുന്നത്
കാര്യ്സ്ഥന്‍ രാവുണ്ണ്യായര് ഭയപ്പാടാടെ കണ്ട് നിന്നു.
തലേന്ന് മാധവിക്കും കുഞ്ഞിനും വേണ്ടുന്ന സാധനങ്ങള്‍
കൊണ്ട് പോയ കണാരനെ അങ്ങാടീല്‍ വെച്ച് സായ്‌വിന്റെ
അളിയന്മാര്‍ തല്ലിച്ചതച്ഛിരുന്നു.

അകത്തേക്ക് പോയ സായ്‌വ് ചാടിത്തുള്ളി പുറത്തേക്ക് വന്നു
പടാപ്പുറത്ത് കഴുകിക്കമഴ്ത്തിയിരുന്ന കോളാമ്പി കാലുകൊണ്ട്
തട്ടിത്തെറിപ്പിച്ചു.
“നായരേ..”
“എന്തോ “
“ ആ വക്കീല്‍ ഗോവിന്ദമേനോന്‍ എവിടെ..” ഇന്നല്ലേ ആ ആധാരം
നടത്തേണ്ട ദിവസം..”
“ അദ്ദ്യം നേരെ കച്ചേരീല്‍ക്ക് വരാന്ന് പറഞ്ഞ്ട്ട്ണ്ട് “.
രാമന്‍ നായര്‍ തോര്‍ത്ത് കൊണ്ട് വാ പൊത്തിപ്പിടിച്ചു.

അകത്തേക്ക് നോക്കി ഒന്നമര്‍ത്തി മൂളി സായ്‌വ് പടിപ്പുര
ഇറങ്ങി ജഡ്ക വണ്ടിയിലേക്ക് വലത്കാലെടുത്ത് വെച്ചു.
അമ്പരപ്പോടെ തന്റെ വലത് കാല്‍ ചലനമറ്റിരിക്കുന്നു
എന്നറിഞ്ഞ അദ്ദേഹം വലത് കൈയെടുത്ത് വണ്ട്പ്പടിയില്‍
വെക്കാനാഞ്ഞു. കൈ അനങ്ങുന്നില്ല. ഒരന്ധാളിപ്പോടെ വായ
ഒരു ഭാഗത്തേക്ക് അല്പം തുറന്ന് സായ്‌വ് കുതിരയുടെ
കാലുകള്‍ക്കരികെ ഇടിഞ്ഞു വീണു കിടന്നു.

നിലത്ത് തലയും കുമ്പിട്ടിരിക്കുകയായിരുന്ന എന്റെ താടി
പിടിച്ചുയര്‍ത്തി അദ്ദുമാമ ചിരിച്ചു..” ദിന് നീയെന്തിനാടീ
സങ്കടപ്പെടണെ...ഞാനാദ്യേ പറഞ്ഞില്ലേ...ചരിത്രത്തിന്റെ
സ്വഭാവം.., തോണ്ടി പുറത്തേക്കെടുക്കുമ്പോള്‍ അയ്നു നല്ല
മൂര്‍ച്ച്യാവുംന്ന്.. ഇനി ഈ കഥോള്‍ടെയൊക്കെ അവകാശി
നീയാണു. എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.”
വിയര്‍പ്പില്‍ മുങ്ങിപ്പോയിരുന്ന എന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി
ചുംബിച്ച് മാമ എണീറ്റ് അകത്തെക്ക് പോയി.

ആധാരവും ഫോട്ടോയും തിരികെ അലമാരയില്‍ വെക്കുന്നതിനിടയില്‍
നെറ്റിയിലെ വിയര്‍പ്പ് പുറംകൈ കൊണ്ട് അമര്‍ത്തി ത്തുടച്ച്
ഉപ്പുപ്പാന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ ഞാന്‍ പതുക്കെ
ചൂണ്ട് വിരലമര്‍ത്തി..

അന്നേരം...

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് തന്റെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന
ഉണ്ണി, കിടക്കയില്‍ എഴുന്നേറ്റിരുന്നു തന്റെ ഇടത്തെ കവിളിലെ
കാക്കപ്പുള്ളിയില്‍ വിരലമര്‍ത്തി . അവന്റെ നെറ്റിയില്‍ അന്നേരം
വിയര്‍പ്പ് പൊടിഞ്ഞിരുന്നു.....


70 comments:

  1. ചില സ്നേഹങ്ങള്‍ ഇങ്ങനെയാണ്...കത്തിക്കൊണ്ടേയിരിക്കും...

    ReplyDelete
  2. വേരുകളും സംസ്കാരവും അന്വേഷിച്ചുള്ള അന്വേഷങ്ങള്‍ ചരിത്രം തേടിയുള്ള നടത്തം ഇവയെല്ലാം ഒരുതരം പിറകോട്ടു പോക്കാണ് (atavistic walk) എന്ന് ഗുരുതുല്യനായ എന്‍റെ ബന്ധു ഇപ്പോഴും പറയാറുണ്ട്‌.., ആണോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്. ആണോ എന്ന് എനിക്കിപ്പോഴും ബോധ്യപ്പെട്ടിട്ടുമില്ല. അങ്ങനെ പറയുന്നത് നാം നമ്മുടെ പിന്നിട്ട വഴികളെ ഭയപ്പെടുന്നതു കൊണ്ടാണെന്ന എന്‍റെ വാദം ഞാന്‍ ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ആ ഭയം നമ്മുടെ ചരിത്രത്തെയും വേരിനെയും നഷ്ടപ്പെടുത്തുമെന്നല്ലാതെ ഒരു ഫലവും കൊണ്ട് വരുന്നില്ല. ചരിത്രം നഷ്ടപ്പെടുത്താന്‍ പാടുപെടുന്ന നടപ്പുകാലത്ത് ഈ കാല്‍പ്പനിക വിവരണം എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  3. മനോഹരം. രണ്ട് കാലഘട്ടത്തെ ബന്ധത്തെ എത്ര മനോഹരമായാണ് ചേര്‍ത്തു വെച്ചത്. ആ കാക്കപുള്ളിയിലെ ക്ലൈമാക്സ് നന്നായി. പിന്നെ ആ ആധാരത്തിലൂടെ വിലാസത്തിലൂടെ അതിലേക്കു എത്തിയത്.
    മുല്ലയുടെ മികച്ച കഥ എന്ന് പറയാം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഒരു കാലഘട്ടത്തെ ഭംഗിയായി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

    ReplyDelete
  5. ചിതലരിച്ച ചരിത്രങ്ങൾ ചിന്തകളെ ചിലന്തിവലക്കുള്ളിലാക്കുന്നു അല്ലെ?
    മനോഹരമായ കഥക്ക് അഭിനന്ദനങ്ങള്‍ ...

    ReplyDelete
  6. ചരിത്ര കഥ കുറച്ച് കൂടി വ്യക്തമാക്കാമയിരുന്നു അല്ലേ

    നല്ല എഴുത്ത്

    ReplyDelete
  7. ഒന്നല്ല, രണ്ടു പ്രാവശ്യം വായിച്ചു. മനോഹരമായിരിക്കുന്നു. വേരുകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴും സങ്കടങ്ങള്‍ മാത്രമേ ബാക്കി ഉണ്ടാകൂ.

    ReplyDelete
  8. വേരുകള്‍ തേടുന്ന യാത്ര മനോഹരമായ അനുഭവങ്ങള്‍ അല്ലേ സമ്മാനിക്കുക?എന്നിട്ടും അതിനെ ഭയപ്പെടുന്നത് എന്തിനാണ്?ഒരല്പം ഭാവനയുടെ മേമ്പൊടി ചാലിച്ച എഴുത്ത് എനികിഷ്ടമായി മുല്ലാ.

    ReplyDelete
  9. കഥ നന്നായി പറഞ്ഞു ...

    നിറം മങ്ങി അരികുകള്‍ പൊടിഞ്ഞ ഒരാധാരത്തില്‍ തുടങ്ങി അന്ത്യപാദത്തിലേക്ക് മുന്നേറുമ്പോള്‍ ചരിത്രത്തില്‍ മുങ്ങാം കുഴി ഇട്ടാല്‍ മുത്തും പവിഴവും മാത്രമല്ല അറ്റം കൂര്‍ത്ത കല്ലുകളും കാണാം എന്ന് വായനക്കാരന് ബോധ്യമാക്കി തന്നു ....

    ReplyDelete
  10. വേരുകള്‍ തേടിയുള്ള കഥ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  11. വരികളിലൂടെ,വാക്കുകളിലൂടെ മുങ്ങാംകുഴിയിട്ടപ്പോള്‍ കണ്ടത് മനോഹരമായ മുത്തുകള്‍ മാത്രം..ചരിത്രമല്ല ഗതകാല സ്മരണകളുടെ മനോഹരമായ ഒരു ചിത്രമാണ് മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

    ReplyDelete
  12. പൂര്വ്വകാലങ്ങള്‍ തേടി ഇറങ്ങിയാല്‍ പിന്നെയതൊരു ലഹരിയാണ്. ക്ലൈമാസ്ക്സ് വളരെ അധികം ഇഷ്ടപ്പെട്ടു.

    ReplyDelete
  13. കഥ വളരെ ഇഷ്ടപ്പെട്ടു. എന്ന് വായിച്ചതില്‍ ഏറ്റവും മോനോഹരമായ കഥ

    ReplyDelete
  14. നല്ല കഥ. ഇഷ്ടമായി.

    ReplyDelete
  15. ആകര്‍ഷകം ഈ കഥയും അവതരണ മിടുക്കും...

    ReplyDelete
  16. നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.
    പൂര്‍വ്വകാലത്തെ ചൂഴ്ന്നിറങ്ങിയപ്പോള്‍ പണ്ടത്തെ കാഴ്ചകള്‍ തെളിഞ്ഞു.

    ReplyDelete
  17. ഇതു പോലെരെണ്ണം ഞാനുമെഴുതിയിരുന്നു, ഒരു വർഷം മുമ്പ്..
    http://www.thanalmarngal.blogspot.in/2011/05/blog-post.html

    പക്ഷെ ഈ കൈയ്യൊതുക്കത്തിനു മുമ്പിൽ അസൂയയോടെ നിൽക്കുന്നു..

    ReplyDelete
  18. മനോഹരമായി എഴുതി. അന്വേഷണത്തിന്റെ പാതയിലൂടെ സത്യത്തിന്റെ വെളിച്ചം തേടി..... ഇഷ്ടമായി.

    ReplyDelete
  19. ഭ്രമാത്മകമായ ഒരാവിഷ്ക്കാരം.

    പഴമകൊണ്ട് വക്ക് പൊടിഞ്ഞ ആധാരക്കെട്ടില്‍ പൊടിമൂടിക്കിടന്ന പ്രണയകഥ വെളിവാകുന്നതിനൊപ്പം അതുമായി നാഭീനാളബന്ധം പുലര്‍ത്തുന്ന സ്തോഭജനകമായ മറ്റൊരാത്മബന്ധത്തിന്റെ പരോക്ഷസൂചനകളും....

    ഒതുക്കിപ്പറയുന്ന ധ്വന്യാത്മകമായ കഥനശൈലി കഥാതന്തുവിനോട് ഏറെ ഇണങ്ങി നില്‍ക്കുന്നു.

    നല്ലൊരു വായന നല്‍കി എന്ന് പറയുന്നത് ഏറെ സന്തോഷത്തോടെ.

    ReplyDelete
  20. ഒരിക്കലും പുറകോട്ട് ചികഞ്ഞ് നോക്കരുത്. നോക്കിയാല്‍ അന്ധാളിപ്പും സങ്കടവും ബാക്കി ആക്കിയേ മടങ്ങി വരാന്‍ പറ്റൂ എന്ന് അനുഭവങ്ങള്‍ എന്നോട് പറയുന്നു.

    ReplyDelete
  21. പൂര്‍വ കാല ചരിത്രങ്ങളെ തേടിയുള്ള യാത്ര നിരാശ നല്‍കും എന്ന് ആര് പറഞ്ഞാലും, എനിക്കത് ഇഷ്ടമാണ്. കുടുംബത്തിലും നാട്ടിലുമുള്ള പ്രായം കൂടിയവരെ കണ്ടാല്‍ എന്തെങ്കിലുമൊക്കെ അവരുടെ കാലഘട്ടത്തെ കുറിച്ച് ഞാന്‍ ചോദിച്ചറിയാറുണ്ട്. പലപ്പോഴും അവരുടെ കഥകളെല്ലാം കേള്‍ക്കുമ്പോള്‍ അവശ്വസനീയമായി തോന്നാറുമുണ്ട്.
    എന്തായാലും ഈ കഥയും, അവതരണവും വളരെ മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍....

    ReplyDelete
  22. അതിമനോഹരം എന്ന് പറയട്ടെ.

    ReplyDelete
  23. കാൽപ്പനികമായ സുഖങ്ങൾ അനുഭവിപ്പിക്കാൻ പര്യാപ്തമായ എഴുത്ത്,നല്ലൊരു വായനയും തന്നു. ഞാനാദ്യമായാണ് എന്ന് തോന്നുന്നു ഇവിടെ, അതെന്തായാലും നല്ല സുഖമുള്ള ഓർമ്മകളുടെ എഴുത്തായി. അതുകൊണ്ട് വായിക്കാനും സുഖം.! ആശംസകൾ.

    ReplyDelete
  24. താമരനൂലിന്റെ അറ്റത്ത്‌ കൊരുത്ത കഥ വളരെ മനോഹരം..
    അവതരണ രീതി വളരെ ഇഷ്ടായി..!

    ReplyDelete
  25. “ ചരിത്രങ്ങളിലേക്ക് അധികം മുങ്ങാം കുഴിയിടേണ്ട ന്റെ കുട്ടി,
    മുങ്ങി പുറത്തേക്കെടുക്കണത് മുത്തും പവിഴൊം മാത്രാവൂല്ല,
    അറ്റം കൂര്‍ത്ത കല്ലുകളും കാണും കൂട്ടത്തില്‍ ...കൈമുറിയും,
    ചോരേം നീരും പുറത്തേക്കല്ല ഉള്ളില്‍ക്കാ ഒലിച്ചിറങ്ങാ...അതവിടെ
    കിടന്ന് വിങ്ങിപ്പെരുകും..”


    ഇഷ്ടായി ,,,ആദ്യമായാണ് ഈ മുല്ലവള്ളിയുടെ അരികെ എന്ന് തോന്നുന്നു ....

    ReplyDelete
  26. നല്ല കഥ.... ഇഷ്ട്ടായി.

    ReplyDelete
  27. നിലത്ത് തലയും കുമ്പിട്ടിരിക്കുകയായിരുന്ന എന്റെ താടി
    പിടിച്ചുയര്‍ത്തി അദ്ദുമാമ ചിരിച്ചു..” ദിന് നീയെന്തിനാടീ
    സങ്കടപ്പെടണെ...ഞാനാദ്യേ പറഞ്ഞില്ലേ...ചരിത്രത്തിന്റെ
    സ്വഭാവം.., തോണ്ടി പുറത്തേക്കെടുക്കുമ്പോള്‍ അയ്നു നല്ല
    മൂര്‍ച്ച്യാവുംന്ന്.. ഇനി ഈ കഥോള്‍ടെയൊക്കെ അവകാശി
    നീയാണു. എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.”
    വിയര്‍പ്പില്‍ മുങ്ങിപ്പോയിരുന്ന എന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി
    ചുംബിച്ച് മാമ എണീറ്റ് അകത്തെക്ക് പോയി.

    =====================================

    നന്നായി ഈ വത്രണം ഒരു പാടിഷ്ടം..നന്മകള്‍ നേരുന്നു.തുടരുക.

    ReplyDelete
  28. കൊഴപ്പൂല്ല, പക്ഷേ ഒന്നൂടെ വ്യക്തത വരുത്താമാരുന്നു

    ReplyDelete
  29. രണ്ടു കാലഘട്ടങ്ങളെ വിവരണമില്ലാതെ തന്നെ കോര്‍ത്തിണക്കിയ ആഖ്യാനം ഇഷ്ടമായി. പ്രേമവും വിരഹവും ജീവിതവും മരണവും എല്ലാം വളരെ ലളിതമായി സന്നിവേശിപ്പിച്ച ഒരു സുന്ദരന്‍ കഥ.

    ReplyDelete
  30. എവിടെയൊക്കെയോ മുറിഞ്ഞു കിടക്കുന്നുണ്ടാവണം
    പല കാലങ്ങളില്‍ ചേര്‍ന്നുനിന്ന അനേകം ബന്ധങ്ങള്‍.
    കാലം എത്ര വേഗമാണ് എല്ലാം അറുത്തെടുക്കുന്നത്!

    ReplyDelete
  31. ഇഷ്ടായി... പ്രത്യേകിച്ച് മാമയുടെ സംഭാഷണങ്ങള്‍...

    ReplyDelete
  32. അവതരണത്തില്‍ മികച്ചുനില്‍ക്കുന്ന നല്ലൊരു കഥ. വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  33. താമരനൂലിന്റെ അറ്റത്ത് കൊരുത്ത മനോഹരമായൊരു കഥ
    നല്ല ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍

    ReplyDelete
  34. കൊള്ളാം.ആദ്യം ചരിത്രാണെന്ന് കരുതി.. കഥയുടെ അവതരണരീതിയും സംഭാഷണങ്ങളും വ്യത്യസ്ഥ പുലർത്തി

    ReplyDelete
  35. നന്നായി ഇഷ്ടമായി കഥ , നല്ല അവതരണം
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  36. വ്യക്തമായി രേഖപ്പെടുത്തി വെക്കാത്ത ചരിത്രങ്ങള്‍ എപ്പോഴും അവ്യക്തമാണ് . ചില ശേഷിപ്പുകളിലൂടെയും സൂചനകളിലൂടെയും വായ്‌ മൊഴികളിലൂടെയുമാണ് നാം പഴങ്കഥകള്‍ ചികഞ്ഞെടുക്കുന്നത്. ഇവിടെ ഒരു തുണ്ട് കടലാസില്‍ നിന്നും കഥാകാരിയുടെ ആകാംക്ഷ ചരിത്രത്തിലേക്ക് നീളുകയാണ്. പക്ഷെ അതിനു പരിമിതികളുണ്ട്.

    ആ പരിമിതിയുടെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തനിക്കു കിട്ടിയ ചിത്രത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുകയാണ് ഇവിടെ മുല്ല ചെയ്തത്. വായനക്കാര്‍ക്ക് ബാക്കി എല്ലാം ഊഹിചെടുക്കാവുന്ന സൂചനകള്‍ കഥയില്‍ നിന്നും ലഭിക്കുന്നുമുണ്ട്. അത് തന്നെയാണ് ഈ കഥയുടെ ഭംഗിയും. സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും എന്ന കഥയുടെ ആഖ്യാന മികവു ഈ കഥയിലും പാലിച്ചു.

    ReplyDelete
  37. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കഥ.ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    ReplyDelete
  38. നനുനനുപ്പുള്ള സുന്ദരമായ ഒരു കഥ.

    ReplyDelete
  39. കഥയും ശൈലിയും ഇഷ്ടമായി മുല്ല...

    ReplyDelete
  40. ഇവിടെ വരികയും കഥയെ പറ്റി വിലയിരുത്തി സംസാരിക്കുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി സ്നേഹം.

    ReplyDelete
  41. എത്ര കാലം കഴിഞ്ഞാലും ചിലത്
    "കാക്കപുള്ളി " പൊലെ മായാതെ നില നില്‍ക്കും ..
    വാമൊഴികളില്‍ , ചിത്രങ്ങളില്‍ ഒക്കേ കൂടി
    അവ പുനര്‍ജനിക്കുമ്പൊള്‍ മനസ്സ് വല്ലാതെ നനുത്ത്
    ഓര്‍മകളുറ്റെ പടവുകളില്‍ കൊണ്ടെത്തിക്കും ..
    നമ്മളിലൂടെ പൊയതല്ലേലും പൈതൃകത്തിന്റെ
    തിരുശേഷിപ്പുകള്‍ ചിലപ്പൊള്‍ നമ്മളേ അന്നിലേക്ക്
    ഉണര്‍ത്തി വിട്ടേക്കാം , അവസ്സാന വരികളിലൂടെ
    ഇനിയുമെഴുതാന്‍ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു മുല്ല ..
    നന്നായി ഇഷ്ടമായീ കൂട്ടുകാരീ .. ഈയിടയായ് വരികളില്‍
    കടന്നു കൂടുന്ന നീഗൂഡമായ ഒരു അംശം നന്നായി ആസ്വദിക്കുന്നു സഖീ ..

    ReplyDelete
  42. എന്തൊരു പൂര്‍ണ്ണതയാ മുല്ലയുടെ കഥ പറച്ചിലിന്.. ഒരുപാടിഷ്ടപെട്ടു ഈ കഥ. ഏറെ കഥകള്‍ വായനക്കാരന്‍റെ മനസ്സില്‍ കോര്‍ത്തിട്ടുകൊണ്ടുള്ള കഥാവസാനവും നന്നായാസ്വദിച്ചു. മനസ്സ് നിറഞ്ഞ് തന്നെ അഭിനന്ദിച്ചോട്ടെ.

    ReplyDelete
  43. നല്ലൊരു കഥ. തുടങ്ങുമ്പോള്‍ എനിക്ക് "പാലേരിമാണിക്യം" സ്റ്റൈല്‍ ആണ് മനസിലൂടെ വന്നത്! കൊള്ളാം!

    പഴേ വേരുകള്‍ തേടുന്നത് ഒരു രസമാണ്. എന്റെ അപ്പൂപ്പന്റെ അച്ഛന്‍ മുതലുള്ള ഒരു ഫാമിലി ട്രീ ഞാന്‍ ഒരിക്കല്‍ ഉണ്ടാക്കിയിരുന്നു.... അതിനായുള്ള അന്വേഷണം ഒരു രസം തന്നെയാണ്...!

    വീണ്ടും പോരട്ടെ കഥകള്‍ :-) ആശംസകള്‍ !

    ReplyDelete
  44. ഗൂഡ സൌന്ദര്യം..... അതല്ലാതെ ഈ എഴുത്തിനൊരു അഭിപ്രായവും എന്റെ പക്കലില്ല.... വളരെ നന്നായി...ആശംസകള്‍

    ReplyDelete
  45. നല്ല സുഖമുള്ള വായന...നല്ല ചിത്രങ്ങൾ.. ഇതു ശരിക്കും ഉള്ളതാണോ.. അതോ ഭാവനയോ..

    ReplyDelete
  46. താമരനൂലുകളാൽ കോർത്തിട്ട ചരിത്രത്തിലെ
    ഒരു പ്രണയത്തിന്റെ തിരുശേഷിപ്പുകൾ എഴുത്തുകാരി
    കെട്ടഴിച്ചിട്ടപ്പോൾ ആയതിന് ഒരു മുല്ലമാലയുടെ സുഗന്ധവും ,വർണ്ണഭംഗിയും..!
    അഭിനന്ദനങ്ങൾ...കേട്ടൊ യാസ്മിൻ

    ReplyDelete
  47. കഥ നന്നായി ഇഷ്ടമായി , നല്ല അവതരണം
    ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ http://punnyarasool.blogspot.com/

    ReplyDelete
  48. കാലഘട്ടങ്ങൾക്കതീതമായ കഥ.
    ഇഷ്ടപ്പെട്ടു!

    ReplyDelete
  49. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുന്നതിനിടെ മുല്ലയുടെ ബ്ളോഗിന്‌റെ ഊഴമായി... ചരിത്രമന്വേഷിച്ചുള്ള യാത്രയെന്നോ അല്ലെങ്കില്‍ അടിവേരുകള്‍ അന്വേഷിച്ചുള്ള യാത്രയെന്നോ പറയാം... രണ്‌ട്‌ തലമുറകള്‍ തമ്മില്‍ കോര്‍ത്തിണക്കുന്ന കഥ . അവസാനമെത്തിയപ്പോള്‍ മികച്ച്‌ നിന്നു...

    ആശംസകള്‍

    എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന് കരുതുന്നു... :)

    ReplyDelete
  50. നന്നായി മുല്ല, ഇത് കഥ തന്നെയാണോ എന്ന് തോന്നിപ്പോയി!

    ReplyDelete
  51. താമരനൂലിന്റെയറ്റത്ത് ഞാനും നീയും ഒന്നെന്ന തിരിച്ചറിവ് , വേദനയും സന്തോഷവും ... !
    കാലഘട്ടങ്ങളെ യോജിപ്പിച്ച് വേരുകള്‍ തിരഞ്ഞത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete
  52. Nool Palangal...!

    Manoharam, Ashamsakal...!!!

    ReplyDelete
  53. സൂപ്പർ കഥ.. മുല്ലാക്കാ :)

    ReplyDelete
  54. പഴയ കാലത്തിന്‍റെ ബൂര്‍ഷ ജീവിതങ്ങല്‍ക്കിടയിലെ ഇഷ്ട ദാനങ്ങള്‍ നടത്തിയതിന്‍റെ പിന്നില്‍ ഇങ്ങനെ ഒക്കെ ചില കഥകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും മുല്ല പതിവ് പോലെ തന്നെ വളരെ മനോഹരമായി പറഞ്ഞു കഥ

    ReplyDelete
  55. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  56. പണ്ടത്തെ ഇഷ്ടദാനങ്ങൾക്ക് പിന്നിൽ നേരിന്റെ,കടപ്പാടിന്റെ,സ്നേഹത്തിന്റെ ഒക്കെ വിലയുണ്ടായിരുന്നു. ഞാൻ വിചാരിച്ചു പഴയ ചരിത്രം വല്ലതും പറയാൻ പോകുകയാണെന്ന്. നന്നായിരിക്കുന്നു കഥ.
    ആശംസകൾ...

    ReplyDelete
  57. നന്നായിരിക്കുന്നു ഇഷ്ട്ടമായി കഥ ..ആശംസകള്‍..

    ReplyDelete
  58. ഒരുപാടു വൈകിയാണെത്തിയത്‌.. പക്ഷെ, ഉള്ളം നിറഞ്ഞ ഈ രചന ഇവിടെ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. നല്ല മനസ്സില്‍ തട്ടുന്ന വിധത്തില്‍ തന്നെ എഴുതിയിരിക്കുന്നു. മനോഹരമായിത്തന്നെ..ശുഭാശംസകള്‍..

    ReplyDelete
  59. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  60. ഒരു സ്മാരക ശിലകള്‍ ഇഫക്റ്റ്‌ ആണ് കിട്ടിയത്. ബ്ലോഗ്‌ വായന നടക്കാതിരിക്കുമ്പോഴും ഈ പേജുകള്‍ വൈകിയാണെങ്കിലും ഓതി തീര്‍ക്കാതിരിക്കാന്‍ കഴിയില്ല. വായനയുടെയും എഴുത്തിന്റെയും രുചിയിലടങ്ങിയ അത്തരമൊരു കെമിസ്ട്രി എനിക്കും യാസ്മിനുമിടയില്‍ ഉള്ളതായി തോന്നുന്നു. ഈ rangeല്‍ എഴുതാന്‍ എനിക്ക് കഴിയില്ല എന്ന ബോധ്യത്തോടെ തന്നെ ഇത്രയും പറയാം.

    ReplyDelete
  61. കഥ മറ്റുചില പ്രതീക്ഷകളായിരുന്നു തുടക്കത്തില്‍ നല്‍കിയിരുന്നത്.
    വായിച്ചുകഴിഞ്ഞപ്പോഴും നിരാശയൊന്നും തോന്നിയില്ല.

    വാത്സ്യായനന് ഇഷ്ടപ്പെട്ടു.

    ReplyDelete
  62. നല്ല കഥയെഴുത്ത്‌. ഇഷ്ടമായി. അഭിനന്ദനങ്ങൾ

    ReplyDelete
  63. എല്ലാവർക്കും നന്ദി സ്നെഹം..

    ReplyDelete
  64. ഒരിക്കല്‍ കൂടെ ഒരു നല്ല കഥ വായിച്ചു ആശംസകള്‍ മുല്ല.....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..