ഒരു പെണ്ണായത് കൊണ്ട് മാത്രം പിന്നിലുപേക്ഷിക്കേണ്ട ആഗ്രഹങ്ങളും
സ്വപ്നങ്ങളും എത്ര..?ഇനിയുമൊരു ജന്മം കൂടി നീ ഭൂമിയില്‍ പോയി
ജീവിച്ചോളൂ എന്ന് പറയപ്പെട്ടാല്‍ തീര്‍ച്ചയായും ഞാനൊരു
പെണ്ണാവില്ല തന്നെ.അതിലും എനിക്കിഷ്റ്റം ഒരു പക്ഷിയാവാനാണു,
അനന്തവിഹായസ്സിലേക്ക് ചിറക് കുഴയും വരേക്കും പറക്കാന്‍,
അല്ലെങ്കില്‍ ഒരു പരല്‍മീന്‍,ഒഴുക്കായ ഒഴുക്കൊക്കെ മുറിച്ച് കടക്കാന്‍....
Friday, May 7, 2010
ദിവാസ്വപ്നം...
Subscribe to:
Post Comments (Atom)
“ഒരു പെണ്ണായത് കൊണ്ട് മാത്രം പിന്നിലുപേക്ഷിക്കേണ്ട ആഗ്രഹങ്ങളും
ReplyDeleteസ്വപ്നങ്ങളും എത്ര..?”
ന്യായമായ ചോദ്യം തന്നെ.
പക്ഷേ ഒരു പെണ്ണിനു മാത്രം ആഗ്രഹിക്കാവുന്ന, സ്വപ്നം കാണാവുന്ന എന്തെല്ലാം ഈ ലോകത്തുണ്ട്...!
ആണായാലും പെണ്ണായാലും ലക്ക് ഫേവേഴ്സ് ദ ബ്രേവ്...
തലയുയർത്തി നിൽക്കൂ.... സ്വന്തം കഴിവിൽ വിശ്വസിക്കൂ...
മുല്ല നറുമണം പരത്തി വിരിഞ്ഞു നിൽക്കുന്നതുകാണാം!
ജയനോട് യോജിക്കേണ്ടിയിരിക്കുന്നു.. പണ്ട് ടീ.വിയിൽ ഒരു പാട്ട് ഉണ്ടായിരുന്നു.. ഓടിയാടേണ്ട പെൺകിടാവ് ഇവൾ എന്തോർത്ത് തലകുനിപ്പൂ.. വരികൾ ആരോടെങ്കിലും വാങ്ങി നോക്കു.. അപ്പോൾ പിന്നെ കാണാം.. ഉയർത്തിയ തലയോടെ തന്നെ
ReplyDeleteജയന്‍ ഏവൂരിനോട് യോജിക്കുന്നു
ReplyDeleteവേണമെന്ന് വെച്ചാല്‍ ചക്ക വേരിലും കായ്ക്കും..
ReplyDeleteഅസാധ്യമായതൊന്നുമില്ല മുല്ലേ..
അപ്പൊ പേര് ശരി തന്നെ
ReplyDeleteSYRINX
പക്ഷിയുടെ voice box അല്ലെ?