Friday, March 12, 2010

കേള്‍ക്കുന്നുണ്ടോ എന്റെ ആണ്‍സുഹൃത്തേ..

ഒരു പെണ്‍ സുഹൃത്തിനെ തന്റെ തന്നെ മാനസിക നിലയിലുള്ള ഒരു പൂര്‍ണ്ണ വ്യക്തിയായി കാണാനും മനസ്സിലാക്കാനും കഴിയുന്ന പുരുഷന്‍മാര്‍ തുലോം കുറവ്. അവളൊന്ന് ചിരിച്ചാല്‍, മിണ്ടിയാല്‍, സൌഹൃദപൂര്‍വ്വം കൈ നീട്ടിയാല്‍ അത് അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്. ഒന്നുകില്‍ ഇവളെയൊന്നു വളച്ചുനോക്കാം എന്നു കരുതുന്നവര്‍, അല്ലെങ്കില്‍ അവളുടെ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്ത് അവളെയൊന്ന് ഉദ്ധരിച്ചുകളയാം എന്ന ലൈന്‍. ഈ കാക്കപ്പൊന്നുകള്‍ക്കിടയില്‍ നിന്നും യഥാര്‍ത്ഥ മുത്തും പവിഴവും വേര്‍തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നവര്‍ ഭാഗ്യവതികള്‍. അപൂര്‍വ്വം ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാറുണ്ട്. ഒരേ തരംഗദൈര്‍ഘ്യമുള്ള രണ്ട് ആത്മാവുകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന സൌഹൃദങ്ങള്‍. രണ്ട് പൂര്‍ണ്ണ വ്യക്തികള്‍ തമ്മിലുള്ള ബന്ധം. പക്ഷേ അത്തരത്തില്‍ ചിന്തിക്കുന്ന ആണുങ്ങള്‍ കുറവ്

മുഴുവന്‍ വായിക്കുമല്ലോ...?

7 comments:

  1. ആരും കാണാത്തത് കൊണ്ട് ഒന്നൂടെ പോസ്റ്റുകയാ...
    വായിക്കണെ..നെരത്തെ വന്ന രണ്ട് കമന്റ്സ് ഇവിടെ കൊടുത്തിട്ടുണ്ട്.




    മുല്ല said...
    പെണ്ണിന്റെ മനസ്സ് ഒരു ഐസ്ബെര്‍ഗ് പോലെ...മുക്കാല്‍ ഭാഗവും സബ്മെര്‍ജെഡ്..മുകളില്‍ പൊങ്ങിക്കാണുന്ന ഭാഗം മാത്രം നോക്കി അസെസ്മെന്റ് നഹി.നഹി..
    വെള്ളത്തിനടിയിലുള്ള ഭാഗമാണു അതിന്റെ ഗതി നിര്‍ണയിക്കുക. അത് കണക്കാക്കാതെ കപ്പലോടിച്ചാല്‍
    ടൈറ്റാനിക്ക് മുങ്ങിയപോലെ സ്വാഹ...

    March 3, 2010 9:19 PM
    ★ shine | കുട്ടേട്ടൻ said...
    ആണു ആണു തന്നെ, പെണ്ണു പെണ്ണും. ഒരിക്കലിഷ്ടപ്പെട്ട പെണ്ണിനെതേടി എത്രയോ ആണുങ്ങൾ അലയുന്നു, അതുപോലെ പെണ്ണു ചെയ്യുന്നതിൽ എന്തു കുഴപ്പം? ഇതൊക്കെ സാധാരണ കാര്യമല്ലേ?

    അമിതമായ മാന്യതബോധം വന്നു ഇപ്പോൾ ആണുങ്ങൾ ആണത്തമില്ലാത്തവരായി മാറുന്നു എന്നാണു എനിക്കു തോന്നുന്നത്‌.

    ആണത്തവും, മാനുഷികമായ സംസ്കാരവുമുള്ളവൻ, അവനിഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ ശ്രമിക്കും - അവൾക്കും അതിഷ്ടമാനെങ്കിൽ മാത്രം. മ്രഗ സമാനരായ ആണുങ്ങളാണു തന്നെ ഇഷ്ടപ്പെടാത്ത പെണ്ണിനെ കീഴ്പ്പെടുത്തുന്നത്‌.

    March 3, 2010 10:37 PM
    മാറുന്ന മലയാളി said...
    പെണ്ണെഴുത്തുകളില്‍ ഭൂരിഭാഗത്തിലും സ്ത്രീ അബല തന്നെ ആണെന്ന കാര്യവും മറക്കരുത്...........

    )

    ReplyDelete
  2. വെറുതെ ഞഞ്ഞാപിഞ്ഞ എഴുതാവുന്ന കാര്യങ്ങള്‍.
    ആണായാലും പെണ്ണായാലും മനസ്സ്‌ ശരിയല്ലെങ്കില്‍ എല്ലാം ഒന്നുതന്നെ. പലരുടേയും മുന്‍ ധാരണകാളാണ്
    ഈ പോസ്റ്റിലും കാണാനാകുന്നത്.

    ReplyDelete
  3. യാതാർഥ്യത്തിൽ നിന്നും മാറി, സ്വന്തം ആശയങ്ങൾ അടിച്ചേൽ‌പ്പിക്കാൻ വിശ്വസാഹിത്യകാരനെ കൂട്ടുപിടിക്കണൊ സുഹൃത്തേ.. റാംജിയുടെ അഭിപ്രായത്തോട് യോജിക്കുവാനാണ് തോന്നുന്നത്. സ്ത്ര്യും പുരുഷനും വ്യത്യസ്ത കാഴ്ചപ്പാടുള്ളവരാണെന്ന് സമ്മതിച്ചു. പക്ഷെ, സ്ത്രീയെ ശരിയായി മനസ്സിലാക്കാൻ പുരുഷൻ ശ്രമിക്കുന്നില്ല എന്ന് പറായുമ്പോൾ ഒന്ന് ചോദിക്കട്ടെ.. വിവാഹത്തിന്റെ തലേ നാൾ വരെ നല്ല കൂട്ടുകാരിയായിരിക്കുകയും വിവാഹത്തിന്റെ അന്ന് മുതൽ മൊബൈൽ ഫോണിൽ നിന്നും പുരുഷസുഹൃത്തുക്കളുടെ പേരുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാരുടെ വെറും ക്ലീഷേ അഭിപ്രായങ്ങളായേ ഇതിനെ കാണാൻ കഴിയു എന്ന് എല്ലാ ബഹുമാനത്തോടും കൂടി അറിയിക്കട്ടെ.. ആദ്യം പുരുഷനെ മനസ്സിലാക്കാൻ ശ്രമിക്കുക..

    ReplyDelete
  4. മനോരാജ്‌ പറഞ്ഞതിനെ അനുകൂലിക്കുന്നു

    ReplyDelete
  5. സത്യത്തിന്റെ മുഖം കറുത്തതാണു റാംജീ...,അത്
    നിങ്ങളെ നോക്കി പല്ലിളിക്കുമ്പോള്‍ ദേഷ്യം പിടിച്ചിട്ട് കാര്യമൊന്നുമില്ല.ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനമല്ല.ഓരൊ പെണ്ണിന്റേയും ഉള്‍ലിലുള്ളതാണിതൊക്കെ.ഈ നോവുകള്‍.

    മനോരാജ്..

    വിശ്വസാഹിത്യകാരന്‍ തൊട്ട് ഇങ്ങേയറ്റത്തെ സാഹിത്യകാരന്‍ വരെ എഴുതി വിടുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചെന്നേയുള്ളു.ആ ധാരണകള്‍ ശരിയല്ലാന്ന ഓര്‍മപ്പെടുത്തല്‍.എല്ലാ പുരുഷന്മാരും ചീത്തയാണെന്നു ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല.ഒരു പുരുഷനു നല്ല ഒരു കൂട്ടുകാരനായിരിക്കാന്‍ തീര്‍ച്ചയായും കഴിയും.പിന്നെ വിവാഹത്തിന്റെ തലേന്ന് പുരുഷ സുഹൃത്തുക്കളുടെ പേരുകള്‍ ഡിലിറ്റ് ചെയ്യുന്ന തരം ഫെമിനിസ്റ്റ് ചിന്താഗതിയൊന്നും എനിക്കില്ല.ഞാനൊരു ഫെമിനിസ്റ്റെ അല്ല.പുരുഷന്മാരോട് എനിക്ക് വെറുപ്പും ഇല്ല. കാരണം എന്റെ അഛന്‍ ,സഹോദരന്‍,ഭര്‍ത്താവ്,മകന്‍,ആത്മ സുഹൃത്ത് ഇവരെല്ലാം പുരുഷന്മാരാണു.

    ReplyDelete
  6. "ലോകത്ത് പെണ്ണിനെ കുറിച്ച് പഠിക്കാനെടുത്ത സമയം
    മറെറന്തിനെന്കിലും ഉപയോഗിച്ചിരുന്നെന്കില് നമമല് എത്റയോ പുരോഗമിച്ചേനെ.."എന്ന് എവിടെയോ വായിച്ചു..

    ReplyDelete
  7. "ഇത്ര നാളും കൂടെ നടന്ന്, രാഷ്ട്രീയവും സിനിമയും എന്നുവേണ്ട സൂര്യനു കീഴിലുള്ള സകലകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടായിരുന്ന സുഹൃത്തിന് തന്നോട് പ്രണയമാണെന്നറിയുമ്പോള്‍ അമ്പരപ്പിനെക്കാളേറെ സ്വന്തത്തോട് തോന്നുന്ന പുഛമാണുണ്ടാവുക. ഒരു സ്ത്രീ എന്നതിനേക്കാള്‍ തന്നിലെ വ്യക്തി അവഹേളിക്കപ്പെട്ടു എന്ന തോന്നല്‍. ഇങ്ങനൊരു കാപട്യം മനസ്സിലോളിപ്പിച്ചു വച്ചിട്ടാണ് ഇത്രനാളും നീ എനിക്ക് കൂട്ടുവന്നതും, കാലൊന്നിടറിയപ്പോള്‍ കൈതാങ്ങ് തന്നതും, വിഷമങ്ങള്‍ പറയുമ്പോള്‍ സാരല്ല്യടാ പോട്ടെന്നു പറഞ്ഞതും, എന്നാല്‍ സത്യം അറിയുമ്പോഴുണ്ടാകുന്ന നടുക്കം, സ്ത്രീയുടെ മാത്രം നോവുകളാണിതൊക്കെ.
    "

    എന്നെ പോലുള്ളവരുടെ കാര്യത്തില്‍ ഈ പറഞ്ഞത് ബാധകമല്ല.

    പരിചയപ്പെടുംബോഴേ അങ്ങ് പറഞ്ഞേക്കും.. ഞാന്‍ അവളെ പ്രണയിക്കാന്‍ ഉള്ള പല സാധ്യതകളും ഉണ്ടെന്നു..
    എന്നിട്ടും അവള്‍ എന്നോട് കൂട്ട് കൂടിയാല്‍, അതവളുടെ വിധി.. :-)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..