ജനലിനപ്പുറം ജീവിതം പോലെയീ...
പകല്‍ വെളിച്ചം മറഞ്ഞു പോകുന്നതും...
ചുള്ളിക്കാടിന്റെ സന്ദര്‍ശനം കേള്‍ക്കുന്നു ഞാന്‍,ഒപ്പം ജനലിനപ്പുറം ഒരുപാട് ജീവിതങ്ങള്‍
മറഞ്ഞു പോകുന്നതും കേള്‍ക്കുന്നുണ്ട്.ആക്രോശങ്ങള്‍,അമര്‍ത്തിയ നിലവിളികള്‍.....
പിന്നെ നിശബ്ധത....
ഇവിടെ എന്റെ ബെഡ് റൂമിലെ ജനലില്‍ കൂടി നോക്കിയാല്‍ താഴെ ഒരു നിര വീടുകള്‍,
അടുത്തടുത്ത്,
അവിടെ നിന്നാണീ ശബ്ദങ്ങള്‍.കാരണങ്ങള്‍ പലതാവാം,ചെലപ്പോ ഒരതിര്‍ത്തി തര്‍ക്കം,
അല്ലെങ്കില്‍
മദ്യപിച്ച് വരുന്ന ഭര്‍ത്താവോ മകനോ,ഇനി സ്ത്രീധനത്തിന്റെ ബാക്കി ചോദിച്ച് വരുന്ന
ഒരു മരുമകന്‍....
എല്ലാ ശബ്ദങ്ങളും അടങ്ങുമ്പോള്‍ കേള്‍ക്കാവുന്ന അമര്‍ത്തിയ നിലവിളികള്‍ക്ക്
ഏകതാനത,സ്ത്രീ ശബ്ദം.
ഇതിനിടയില്‍ ആരും കാണാതെ പോകുന്ന ഒരു കൂട്ടര്‍,കുട്ടികള്‍.അവരുടെ കണ്ണുകളിലെ ആ നിഷ്കളങ്കത
എന്നേ കൊഴിഞ്ഞുപോയിരിക്കുന്നു,പകരം ഈ കളിയില്‍ തങ്ങളുടെ റോളെന്താനെന്ന്
നിശ്ചയിക്കാനാവാത്തതിന്റെ
അമ്പരപ്പ്,സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിസ്സഹായത,പിന്നെ എന്തിനെന്നറിയാത്ത രോഷവും.
Tuesday, October 20, 2009
ജനലിനപ്പുറം ജീവിതം....
Subscribe to:
Post Comments (Atom)
കൊള്ളാം......... ഇനിയും എഴുതുക....
ReplyDeleteഈ ശക്തമായ പോസ്റ്റുകള്‍ ആരും കണ്ടില്ലെന്നോ?
ReplyDelete"സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിസ്സഹായത,പിന്നെ എന്തിനെന്നറിയാത്ത രോഷവും."
ReplyDeleteവളരെ ശരിയാണ് മുല്ലാ, സ്നേഹം നിഷേധിക്കപെടുമ്പോള്‍ ഒരുവനില്‍ ദേക്ഷ്യം കൂടുന്നു...
എന്ത് കൊണ്ടാണത് ?