രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക
വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ
“തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”.അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു
കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്.കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം.
ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍,കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന്
പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ
പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം.ഈ രക്തപ്പണം കൊണ്ടാണു
ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍
അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം.
കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം,
പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന
ചോരയുടെ മണവും!!!
പൂര്‍ണവായന ഇവിടെ
Sunday, October 11, 2009
തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
Subscribe to:
Post Comments (Atom)
Thanks a lot for this news...
ReplyDeleteനന്ദി കുമാരന്‍
ReplyDeleteപുസ്തകം വായിക്കണേ ശിവാ...
ഒരു കുറ്റത്തിനൊരു ശിക്ഷ.
ReplyDelete(വേറൊരിടത്ത് ഇതേ പോസ്റ്റിന് ശിക്ഷ വിധിച്ചിട്ടുണ്ട് )