Saturday, August 2, 2008

പ്രതിഷേധിക്കു‌ പ്രതിഷേധിക്കു‌ ......

ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ഹോമിച്ച് ഒരു

തൊഴിലാളി,അവന്റെ രക്തം വിയര്‍പ്പാക്കി

സ്വരുക്കൂട്ടിവെക്കുന്നതാണു പ്രോവിഡന്റ് ഫണ്ട്.

അതെടുത്താണിപ്പോള്‍ നമ്മുടെ നാണം കെട്ട

സര്‍ക്കാര്‍,അനില്‍ അംബാനിക്കും,ഐസിഐസിക്കും

എച്.എസ്.ബി.സിക്കുമൊക്കെ അമ്മാനമാടാന്‍

കൊടുക്കുന്നത്!!ഇതനുവദിക്കാമോയെന്ന് നിങ്ങള്‍ക്ക്

തോന്നുന്നുണ്ടോ കൂട്ടരേ?

ഒരു സാധാരണ തൊഴിലാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറം

പകരുന്നതാണു തന്റെ പി എഫിലെ സമ്പാദ്യം.

മകളെ കെട്ടിച്ചയക്കാന്‍,അല്ലെങ്കില്‍ ഒരു കിടപ്പാടം

പണിയാന്‍ അങ്ങനെയങ്ങനെ...

ആ സ്വപ്നങ്ങള്‍ക്കു മീതെ നിന്നാവും അനിലും

കൂട്ടരും ഈ കാശെടുത്ത് ഓഹരിക്കച്ചവടത്തില്‍

കളിക്കാനിറങ്ങുക!!

നഷ്റ്റം വന്നാല്‍ ആര്‍ സമാധാനം പറയും?

നിങ്ങളൊര്‍ക്കുന്നുണ്ടാവും,സര്‍ക്കാര്‍ വീഴുമെന്ന

ഘട്ടത്തില്‍ നടന്ന എം.പി മാരുടെ കുതിരക്കച്ചവടം!!

അന്ന് പണം വാരിയെറിഞ്ഞത് അംബാനിമാരാണെന്നത്

വസ്തുത.ആ പണവും പക്ഷെ അവര്‍ അമ്മാത്ത് നിന്ന്

കൊണ്ടുവന്നതല്ല.പല വിധത്തിലുമുള്ള നികുതിയിളവുകളിലൂടെ

സര്‍ക്കാരിനെ വെട്ടിച്ച കാശ്!!അങ്ങനെ ആരാന്റെ

കാശെടുത്ത് അമ്മാനമാടിക്കളിച്ച ആളുകളെ ഈ

വിയര്‍പ്പും രക്തവും മണക്കുന്ന കാശ് കയ്യാളാന്‍

അനുവദിക്കേണമോ?പിന്നെന്തിനാണു കൂട്ടരേ

നമുക്കൊരു സര്‍ക്കാര്‍!!

ഈ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഞാനെന്റെ

ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

8 comments:

 1. സര്‍വരാജ്യ തൊഴിലാളികളെ,സംഘടിക്കുവിന്‍,പ്രതിഷേധിക്കുവിന്‍...നിങ്ങളുടെ ചട്ടിയിലിതാ കൈയിട്ടുവാരാന്‍ വരുന്നു...

  ReplyDelete
 2. മുല്ലയോടൊപ്പം ഞാനും കൂടുന്നു....

  ReplyDelete
 3. പി എഫ് ഉള്ള ഏമാന്മാര്‍ പ്രതിഷേധിക്കട്ടെ
  കൂലിവേലക്കാരനായ, അന്നന്നത്തെ കഞ്ഞിക്ക് വക നോക്കുന്നവന്‍റെ കഞ്ഞിയിലേക്ക് ഒരു നുള്ള ഉപ്പിടാനൊന്നുമല്ലല്ലോ ഈ പ്രതിഷേധം..
  ഒന്നു പോടൈ ഉവ്വെ

  ReplyDelete
 4. അനഓണീ ബ്രദര്‍ കലക്കീ
  എന്തിനും ഏതിനും പ്രതിഷേധവുമായി ഇറങ്ങും ലവന്മാര്
  എങ്ങനെയങ്കിലും ഒരു പോസ്റ്റ് ഒപ്പിക്കണമെന്നേയുള്ളൂ
  പിംപ്സ്......

  ReplyDelete
 5. എയ്‌ അനോണി മാന്യരെ.
  .പി എഫ്‌ ഉള്ള മാന്യന്മാര്‍ ഇടുന്ന 240000 കോടി രൂപ
  ഗവ:നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്‍ഡ്യാക്കാരുടെ വികസനപ്രവര്‍തനത്തിനായി ഉപയൊഗിക്കുകയാണു ചെയ്യുന്നത്‌..
  .അല്ലാതെ...പൂത്തി വച്ചിരിക്കുകയല്ല.

  .[.പി എഫ്‌ ഉള്ള മാന്യന്മാര്‍ക്‌ യാതൊരു നഷ്ടവുമില്ല ...ഞങ്ങള്‍ ഇട്ടത്‌ ഞങ്ങള്‍ക്ക്‌..തിരിച്ചു കിട്ടും].

  ..ആ പണമാണു അംബാനിമാര്‍ക്‌ ഞണ്ണാന്‍ കൊടുത്തിരിക്കുന്നത്‌..കുറെക്കാലമായി ഈ കുറുക്കന്മാര്‍..പി എഫ്‌ കൂട്ടിലേക്ക്‌ കണ്ണും നട്ടിരിക്കുന്നു..ഇപ്പൊള്‍ അടിച്ചു മാറ്റി...
  അതെങ്ങനാ ...അവര്‍ എറിഞ്ഞ പണം തിരിച്ചുകൊടുക്കെണ്ടേ?

  പേരുവക്കാന്‍ ചുണയില്ലാത്ത അനോണി.....മക്കള്‍....നിന്നെപ്പോലുള്ള കഴുതകളാണു ഈ രാജ്യം നശ്ശിപ്പിക്കുന്നതും
  ഈ ദ്രൊഹികളെ വീണ്ടും അധികാരത്തില്‍ കേറ്റുന്നതും.
  ..[മദ്‌ വചനങ്ങള്‍ക്ക്‌ മാര്‍ധവമില്ലെങ്കില്‍...]

  ...they wil introduce new taxes
  to compensate it...understand
  u fools....

  ReplyDelete
 6. പ്രതിക്ഷേധം ഇവിടിരുന്നാകുമ്പോള്‍ ആരു കാണുകയും അറിയുകയും ഇല്ലല്ലോ...ഒരു നഷ്ടവും ഇല്ല ആര്‍ക്കും...തുടരൂ...

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..