Thursday, February 21, 2013

ജാലിയൻ വാലാബാഗിലെ നിലവിളികൾ...


1919 ലെ ജാലിയന്‍ വാലാബാഗ് സംഭവത്തെ പറ്റി ബാലചന്ദ്രന്‍ മാഷ്
ഘോരഘോരം പ്രസംഗിക്കുകയാണ്.ചിലര്‍ ഉറക്കം തൂങ്ങുന്നു,മറ്റുചിലര്‍
ചിത്രം വരക്കുന്നു.ഇടക്ക് മാഷ് ചോക്കെടുത്ത് ബാക്ക് ബെഞ്ച്
നോക്കി ഒറ്റയേറ്,

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരു പ്രധാന സംഭവമായിരുന്നു
അത്.ഏത്?അബ്ദു പറയൂ?


ഉറങ്ങുകയായിരുന്ന അബ്ദു ചാടിയെണീറ്റു,തല ചൊറിഞ്ഞു.

അടുത്തിരുന്ന തോമസ് പ്രോത്സാഹിപ്പിച്ചു,ജാലിയന്‍....വാലാ..

വാലിയന്‍ ജാലാബാഗ് സര്‍ ,അബ്ദുവിന്റെ ഉത്തരം കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയി.

അതുകൊണ്ട് തന്നെയാവാം ആ സംഭവത്തിന്റെ പ്രാധാന്യമൊന്നുംഞങ്ങളാരും ഉള്‍ക്കൊണ്ടില്ല!ആ ദുരന്തത്തിന്റെ വ്യാപ്തിയും മാനുഷിക വശങ്ങളൊന്നും ഞങ്ങളെ സ്പര്‍ശിച്ചേയില്ല!

പക്ഷെ അന്ന്...., 

രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ വഴിയിലൂടെ,കഷ്ടിച്ച് ഒരു സൈക്കിള്‍ റിക്ഷക്ക് കടന്നു പോകാം;
ആ മൈതാനത്തിനകത്തേക്ക് കടന്നപ്പോള്‍ എന്റെപെരുവിരലില്‍ നിന്നുമൊരു തരിപ്പ് മുകളിലേക്ക്
കയറി.ഞാന്‍ ചുറ്റും നോക്കി,നാല് ഭാഗത്തുംരണ്ടാള്‍ പൊക്കത്തിലുള്ള കെട്ടിടങ്ങളാണ്.പിടിച്ചു
കയറാന്‍ ഒരു ജനവാതില്‍ പോലുമില്ലാത്തമരിച്ച കെട്ടിടങ്ങള്‍ .

ബാലചന്ദ്രന്‍ മാഷിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.
“പ്രവേശന കവാടത്തില്‍ നിന്നു ജനറല്‍ ഡയറുംസംഘവും നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ
വെടിവെച്ചു”മൈതാന മധ്യത്ത് വെടിയുണ്ടകളുടെ പാടുകളും
പേറി ഒരു കെട്ടിടത്തിന്റെ അവശിഷ്ടം!വെടിപ്പാടുകളിലൂടെ വിരലോടിക്കവേ എനിക്ക്
ചോര മണത്തു!

എനിക്കുചുറ്റും പ്രാണഭീതിയാല്‍ പരക്കം പായുന്ന ജനങ്ങള്‍ !നിലവിളികള്‍ ,ആക്രോശങ്ങള്‍,  
എന്റെ തല പെരുക്കുന്നപോലെ,അടുത്തു കണ്ടഒരു ചുവരിലേക്ക് ഞാന്‍ പതുക്കെ ചാരി.

ഗൈഡ് എന്നെ നോക്കി പതുക്കെ പറഞ്ഞു,“ഈ കിണറിലേക്കാണ് നൂറ് കണക്കിന്
ആളുകള്‍ ജീവനുവേണ്ടി എടുത്തുചാടിയത്,പാതിമരിച്ചവര്‍ ”

കിണറിലേക്ക് ഞാന്‍ എത്തിനോക്കി,വെള്ളത്തിന് ചോരയുടെ നിറമാണോ?

തലയും തൂക്കി പുറത്തേക്ക് നടക്കുമ്പോ പിന്നില്‍ നിന്ന് ആരോ പറഞ്ഞോ?
നീയൊക്കെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഞങ്ങളുടേയൊക്കെ സ്വപ്നങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും മീതെ കെട്ടിപ്പൊക്കിയതാണ്. ഞാന്‍ തിരിഞ്ഞു നോക്കി,ഇല്ല
അവിടെയൊന്നും ആരുമില്ല! എനിക്ക് വെറുതെ തോന്നീതാവും

26 comments:

  1. " നീയൊക്കെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഞങ്ങളുടേയൊക്കെ സ്വപ്നങ്ങള്‍ക്കും
    ആഗ്രഹങ്ങള്‍ക്കും മീതെ കെട്ടിപ്പൊക്കിയതാണ്."

    എത്ര സത്യം!!!

    ReplyDelete
  2. ഇതുപോലുള്ള സ്ഥലങ്ങളില്‍ നിക്കുമ്പോള്‍ ഇങ്ങിനെ ചില ഓര്‍മ്മകള്‍ നമ്മെ പിന്തുടരും .ചരിത്രം
    അത് മുന്നേ പഠിച്ച ചരിത്രം ആണെങ്കില്‍ മധുരം കൂടും .
    പോസ്റ്റ്‌ നന്നായി

    ReplyDelete
  3. കണ്ണ് ഇല്ലാതായാല്‍ കണ്ണിന്റെ വില അറിയും

    ReplyDelete
  4. ഇന്നി കുറിപ്പിന് ഒരുപാട് പ്രത്യേകതകളുണ്ട് മുല്ലേ ..
    ഇന്നലേ ജാലിയന്‍ വാല ബാഗ് സന്ദര്‍ശിച്ച
    ബ്രിട്ടീഷ് പ്രധാനമന്ത്രീ പറഞ്ഞതും കുറിച്ചതും ഇന്നു പ്രധാന വാര്‍ത്തയാണ്
    1919ല്‍ ജാലിയന്‍വാലാ ബാഗില്‍ നൂറുകണക്കിന്
    ആളുകളെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊലപ്പെടുത്തിയ
    സംഭവം ബ്രിട്ടന്റെചരിത്രത്തില്‍ ഏറ്റവും
    നാണക്കേടുളവാക്കിയതാണെന്ന് ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
    സംഗതി , അതിനു പിന്നില്‍ ചില രാഷ്ട്രീയ തന്ത്രങ്ങള്‍ ഉണ്ടേലും ..
    നാം , അറിയാതെ പൊകുന്ന പലതുമുണ്ട് , നമ്മുക്കിപ്പൊള്‍ ഉള്ളത് ,
    പണ്ടില്ലാത്തപ്പൊള്‍ എത്ര കഷ്ട്പെട്ടാണ് , എത്ര ജീവന്‍ കൊടുത്താണ്
    നേടിയതെന്ന് അറിയാത്ത സമൂഹമാണിന്ന് , അറിയാനും ആഗ്രഹമില്ലാത്തവര്‍ ..
    നമ്മുക്കുള്ളതിന്റെ വില നാം അറിയില്ല , ഇല്ലാതാകുമ്പൊഴെ അതിലേക്ക്
    അതിന്റെ മൂല്യത്തിലേക്ക് നാം കടന്ന് ചെല്ലൂ ..
    നല്ല കുറിപ്പ് മുല്ലേ ..

    ReplyDelete
  5. ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാധാന്യം കാണാന്‍ ശ്രമിക്കുമ്പോഴായിരിക്കും പഠിക്കുമ്പോള്‍ ശരിയായ രൂപം ലഭിക്കാതിരുന്ന ചിത്രത്തിനു കൂടുതല്‍ തുടിപ്പ് കിട്ടുന്നതെന്ന് തോന്നുന്നു. ചോര നിറമുള്ള വെള്ളത്തിന്റെ നിലവിളി കേള്‍ക്കുന്നത് പോലുള്ള തോന്നലുകള്‍ മനസ്സില്‍ പതിയുമ്പോള്‍ അന്നത്തെ ആ സംഭവത്തിന്റെ തീവ്രത വായനക്കാരില്‍ കൂടി ഗൌരവമായ അറിവിന്‌ ശ്രമിക്കാന്‍ കാരണമാകുന്നുണ്ട്.

    ReplyDelete
  6. ജാലിയന്‍വാലാബാഗ് ബ്രിട്ടീഷ്ചരിത്രത്തിലെ നാണക്കേട്--
    ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍--,--
    ആശംസകള്‍

    ReplyDelete
  7. ഇന്നിന് ഉചിതമായ ഒരു കുറിപ്പ്.
    അബ്ദുവിന്റെ ഉത്തരം കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയതു കൊണ്ട് അന്നറിയാതെ പോയ ഒരു മഹാദുരന്തത്തിന്റെ വ്യാപ്തി..
    ഇന്നതു തിരിച്ചറിയുന്നു. ഈ വരികളില്‍ നിന്നും മനസ്സിലാവുന്നു.

    ReplyDelete
  8. ചരിത്രങ്ങളെയൊക്കെ കണ്ടും
    തൊട്ടും അറിയുമ്പോഴായിരിക്കും
    അതിന്റെയൊക്കെ തീവ്രത ശരിക്കും മനസ്സിലാക്കുക...!
    ഒപ്പം ഒന്ന് രണ്ട് പടങ്ങളും കൂടി കൊടുക്കാമായിരിന്നില്ലേ ..മുല്ലേ

    ReplyDelete
    Replies
    1. ഫോട്ടോസൊക്കെ നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഓർമ്മകൾ അങ്ങനെയുണ്ട്.

      Delete
  9. This comment has been removed by the author.

    ReplyDelete
  10. ചരിത്രം ഉറങ്ങുന്ന മണ്ണില്‍ കാലു ചവിട്ടുമ്പോള്‍ പൊള്ളും..
    തൊണ്ണൂറ്റി നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചിലിന്റെ കുറിപ്പ് വായിച്ചതേയുള്ളൂ.

    പോസ്റ്റ് നന്നായിട്ടുണ്ട്.

    ReplyDelete
  11. ചില യാത്രകളും കാഴ്ച്ചകളും മനസ്സിനു നീറുന്ന് മുറിവുകളെ ബാക്കിയാക്കുന്നു..ആരുടെയൊക്കെയോ നിണത്തിനും കബന്ധത്തിനും മുകളില്‍ കെട്ടി പൊക്കിയ സ്വാതന്ത്ര്യം നമ്മള്‍ ശരിക്കും അനുഭവിക്കുന്നുണ്ടോ...കാലം മറുപടി തരട്ടെ..ഇത്തിരി പോന്ന ഈ ഒത്തിരി വല്യ കുറിപ്പിനു മുല്ലക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  12. വായിച്ചാല്‍ പോലും നടുങ്ങിപ്പോകുന്ന ഒരു സംഭവം.


    നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഒരു വില.

    ReplyDelete
  13. ഭാരത മക്കൾക്ക് ഒരു തെരുവ് പട്ടിയുടെ വിലപോലുമില്ലാതിരുന്ന കാലം ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലുമാവില്ല. എന്നിട്ടും അവർ പിടിച്ചുവാങ്ങിയ സ്വാതന്ത്ര്യം അധികമായിപ്പോയില്ലേയെന്ന് ഡൽഹിയും,സൂര്യനെല്ലിയും മറ്റും നമ്മെ ഇടക്കിടെ നമ്മേ ഓർമ്മിപ്പിക്കുന്നു..!

    ReplyDelete
  14. ഇന്ത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായം.
    പക്ഷെ, ആ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കണ്ട. അവിടുന്ന് എന്തോ ഇന്ത്യക്ക് വില്‍ക്കാന്‍ ഉണ്ട്. അതിന്‍റെ ഒരു ചെറിയ പ്രമോഷന്‍ ആയി കണ്ടാ മതി.

    ReplyDelete
  15. അവരുടെ സ്വപ്നവും ആഗ്രഹവും മാത്രമല്ല, ജീവനും ജീവിതവും കൂടിയാണ് നാമിന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നത്..
    നല്ലൊരു ഓര്‍മപ്പെടുത്തല്‍ മുല്ലാ..

    ReplyDelete
  16. ഓര്‍ക്കുമ്പോള്‍ തന്നെ പേടി കനക്കുന്നു മനസ്സില്‍ ...
    ആശംസകള്‍ ...

    ReplyDelete
  17. മുല്ലാ, നടുക്കുന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെ.. നന്നായി എഴുതി..

    ReplyDelete
  18. ബ്രിട്ടീഷ് പ്രധാന മന്ത്രിയാണോ ഇപ്പം സംഭവം ഒര്മ്മിപ്പിചത് :)

    ReplyDelete
  19. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജാലിയൻ വാലാബാഗ് പരാമർശം തന്നെയാണു എന്നെ ഈ യാത്ര ഇപ്പൊ ഓർമ്മിപ്പിച്ചത്. വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി.

    ReplyDelete
  20. നന്ദി മുല്ല... ചെറുതെങ്കിലും മനോഹരമായ അവതരണം...... 5 വർഷങ്ങൾക്കുമുൻപ് ഒരു സന്ദർശനം ഞാനും നടത്തിയിരുന്നു... പക്ഷേ അവിടെയെത്തുന്ന സഞ്ചാരികളുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഈ സ്ഥലത്തിന്റെ പ്രാധാന്യമെന്തെന്ന്പോലും അവർക്ക് മനസ്സിലാകുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിയ്ക്കും.. അത് മനസ്സിലാക്കിത്തരുവാനുള്ള സംവിധാനങ്ങളൊന്നും അവിടെ കാണുവാനും സാധിച്ചില്ല... :(

    ഒരിയ്ക്കൽകൂടി പോയി, കുറച്ച് ചിത്രങ്ങളൊക്കെ പകർത്തി എല്ലാവർക്കുവേണ്ടി ഒരു ചെറിയ കുറിപ്പ് എഴുതണമെന്നുണ്ട്... ( എന്നാലും ഇതു പോലെ മനോഹരമായി എഴുതാൻ എനിയ്ക്ക് പറ്റില്ല കേട്ടോ... :) ഉടൻ സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു....

    ReplyDelete
  21. നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ , അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുരിച്ച്ചൊരു ഓര്‍മ്മപ്പെടുത്തല്‍

    ReplyDelete
  22. ആദ്യം ആണ് ...മുല്ലവള്ളി പടര്‍ന്നു പന്തലിച്ചു ഉണ്ടാകുന്ന മുല്ല പൂവിന്റെ സൌന്ദര്യം നുകരാന്‍ ഞാനും ഉണ്ടാവും,ആശംസകള്‍

    ReplyDelete
  23. ഇടക്കൊക്കെ ഇതൊന്ന് ഓര്‍മ്മപ്പെടുത്തുന്നത്‌ നല്ലതാണ്.

    ReplyDelete
  24. ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഇല്ലാതായാല്‍ നമ്മള്‍ അഹങ്കാരികള്‍ ആയിമാറും...ഇഷ്ടായി ഈ സൃഷ്ടി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..